Monday, 27 June 2022

1519. The Man From Toronto (English, 2022)

 1519. The Man From Toronto (English, 2022)

         Action, Comedy: Streaming on Netflix



  1933 ൽ റിലീസ് ആയ ഇതേ പേരിൽ ഉള്ള സിനിമ ആയി ചെറിയ ഒരു ബന്ധം മാത്രമേ ഉള്ളൂ ഈ ചിത്രത്തിന്. Mistaken Identity ആണ്‌ ഇവിടെയും പ്രധാന വിഷയം. പക്ഷെ കഥ മൊത്തത്തിൽ വേറെയാണ്.കുപ്രസിദ്ധനായ Man From Toronto എന്ന വിളി പേരുള്ള വാടക കൊലയാളി ആയി പാവത്താൻ ആയ ടെഡിയെ തെറ്റിദ്ധരിക്കുന്നത് ആണ്‌ ചിത്രത്തിന്റെ കഥ.


  മറുക് ഒട്ടിച്ചു വച്ച് ആൾ മാറിയത് അല്ല എന്നൊഴിച്ചാൽ പറഞ്ഞു പഴകിയ കഥ ആണ്‌ സിനിമയ്ക്ക് ഉള്ളത്. വുഡിയുടെ റോൾ കണ്ടപ്പോൾ ഓർമ വന്നത് ജെസൻ സ്റ്റാറ്റത്തിനെയാണ്. ജെസൺ ആണ്‌ ആ റോൾ ചെയ്യുന്നത് എന്നു ഈ സിനിമ ഇറങ്ങുന്നതിനു മുന്നേ കേട്ടിരുന്നു .

 

കുഴപ്പം ഇല്ലാത്ത ആക്ഷൻ കോറിയോഗ്രാഫി ആയിരുന്നു സിനിമയിൽ എന്നു തോന്നി.വെറുതെ കണ്ടു കൊണ്ടിരിക്കാം, കുറെ സമയം ഉണ്ടെങ്കിൽ. പ്രത്യേകിച്ച്  കഥയിൽ ഒന്നും ഇല്ല എന്നത് കൊണ്ട് തന്നെ ടൈംപാസ് ആയി ചുമ്മാ കണ്ടു നോക്കാവുന്ന ഒന്നാണ് The Man From Toronto.

1518. Man vs Bee (English, 2022)

 

1518. Man vs Bee (English, 2022)
           Comedy: Streaming on Netflix
           RT: 56%, IMDb: 7.1/10




  മിസ്റ്റർ  ബീൻ പരമ്പരയിലെ The Trouble with Mr. Bean (1992) ലെ ഒരു എപ്പിസോഡിൽ നിന്നും  ആണ് Man vs Bee യുടെ കഥ അവതരിപ്പിച്ചിരിക്കുന്നത് . Man vs Bee യിൽ പഴയ ബീൻ പരമ്പരയുടെ സ്വാധീനം നന്നായി കാണുവാനും സാധിക്കും. പ്രത്യേകം ഫാൻ ബേസ് ഉള്ള ഒരു എപ്പിസോഡ് ആധുനിക കാലത്തിലേക്ക് മാറ്റി അവിടെ ബീനിന്റെ സ്വഭാവത്തിനോട് സാദൃശ്യം ഉള്ള ട്രെവർ എന്ന കഥാപാത്രം ആയാണ്.ഏകദേശം പത്തു മിനിറ്റ് മാത്രമുള്ള ഒമ്പത് എപ്പിസോഡ് ആയി ആണ്‌ Man vs Bee അവതരിപ്പിച്ചിരിക്കുന്നത്. ഒറിജിനൽ മിസ്റ്റർ ബീൻ എപ്പിസോഡ് YouTube ൽ ലഭ്യമാണ്. ലിങ്ക് പോസ്റ്റിന്റെ അവസാനം കൊടുക്കാം.

  മിസ്റ്റർ ബീൻ പേര് മാറി വന്നാലും ഓർമയിൽ ഉണ്ടാവുക ബീൻ ആണ്  എന്നതാണ് സീരീസിനെ കുറിച്ച് പറയാൻ ഉള്ളത്. കഥാപാത്രത്തിന്റെ പേരും, ബീനിന്റെ ചേഷ്ടകളും കുറഞ്ഞോ എന്ന്  മാത്രം നോക്കിയാൽ മതി. അതാണ് ആ കഥാപാത്രവുമായി ഉള്ള വലിയ വ്യത്യാസം ആയി തോന്നുക. അത് കൊണ്ട് തന്നെ മിസ്റ്റർ ബീൻ ചിരിപ്പിച്ച പോലെ Man vs Bee രസകരമായി തോന്നിയില്ല. ട്രെവറിന് പകരം മിസ്റ്റർ ബീൻ ആയിരുന്നു ആ കഥാപാത്രം എങ്കിൽ തമാശ കൂടുതൽ ആയി ആസ്വദിക്കാൻ സാധിക്കുമായിരുന്നു.

  ഇവിടെ ട്രെവറിന് ഒരു കുടുംബം കൂടി ഉള്ളത്  കൊണ്ട്  ചെറിയ രീതിയിൽ സഹതാപം കൂടി അയാളോട് തോന്നും. അവിടെ ആണ് പ്രശ്നവും. പക്ഷേ മിസ്റ്റർ ബീൻ, No- Sense കോമഡി എന്ന കാരണം കൊണ്ട് ഒരിക്കലും ആ കഥാപാത്രത്തിനോട് അങ്ങനെ തോന്നില്ലായിരുന്നു. എന്നാൽ കൂടിയും Man vs Bee മോശം ഒന്നും അല്ല. വെറുതെ കണ്ടു ചെറുതായി ചിരിക്കാം എന്ന് മാത്രം. No - Sense കോമഡികൾ ആസ്വദിക്കാവുന്ന ആൾ ആണെങ്കിൽ വെറുതെ ഒരു വാരാന്ത്യത്തിലെ ഒന്നര മണിക്കൂർ  വെറുതെ തലച്ചോറിന് റെസ്റ്റ് കൊടുത്തു കാണാം. അല്ലെങ്കിൽ ആ വഴി പോകാതെ ഇരിക്കുക. കാരണം സീരീസിലൂടെ പറയാൻ ഉദ്ദേശിച്ചിരിക്കുന്നത് എന്താണോ , അത് ആ നിലയിൽ എടുത്തില്ലെങ്കിൽ നിരാശ ആയിരിക്കും ഫലം. ഇവിടെ സീരീസിൽ ഉദ്ദേശിച്ചിരിക്കുന്ന No- Sense കോമഡി ഇഷ്ടം ആയില്ലേൽ സമയ നഷ്ടം ആയിരിക്കും ഉണ്ടാവുക.

  എനിക്ക് Man vs Bee ഇഷ്ടമായി.

https://www.youtube.com/watch?v=fr1VmcGmL5Y ( 16 മിനിറ്റ് മുതൽ 24 മിനിറ്റ് വരെ)

Thursday, 23 June 2022

1517. Three Days in September(Macedonian, 2015)

 1517. Three Days in September(Macedonian, 2015)

         Mystery, Drama.



ദുരൂഹമായ ചുറ്റുപാടുകൾ ഉള്ള രണ്ട് സ്ത്രീകൾ ആണ്‌ യാനയും മരികയും. തുടക്കത്തിൽ അപരിചിതർ ആണെങ്കിലും ഒരു ട്രെയിൻ യാത്രയിലെ എണ്ണി പെറുക്കിയ സംഭാഷണങ്ങൾ മരികയെ യാനയോടു അടുപ്പിച്ചു എന്നു വേണം കരുതാൻ. തന്റെ ജീവിത സാഹചര്യങ്ങൾ തന്നിൽ നിന്നും കവർന്നെടുത്ത സുരക്ഷിതത്വം അവൾക്കു യാനയിൽ കണ്ടെത്താൻ കഴിഞ്ഞിരിക്കണം. അത് കൊണ്ടാണല്ലോ പ്രത്യേകിച്ചും ഒരു അടുപ്പവും ഇല്ലെങ്കിലും മരിക യാനയെ പിന്തുടർന്ന് യാന ജനിച്ചു വളർന്ന, ഇപ്പോൾ പുരുഷന്മാർ എണ്ണത്തിൽ കൂടുതൽ ഉള്ള ആ ഗ്രാമത്തിൽ എത്തി ചേർന്നത്.

സങ്കീർണമാണ് പിന്നീടുള്ള കഥ. യാനയുടെ കഥ തികച്ചും നിഗൂഢ സ്വഭാവം ഉള്ളതാണ്.യാന സിനിമയിൽ ഒരു പ്രഹേളിക ആണ്‌. അവളുടെ സ്വഭാവ രീതികളിൽ കൂടി അവളുടെ മനസ്സിൽ ഉള്ളത് ആർക്കും കണ്ടെത്താൻ സാധിക്കില്ല.ചെറിയ പ്രായത്തിൽ ഉണ്ടായ പ്രശ്നങ്ങൾ  എല്ലാം തന്റെ കാരണം കൊണ്ടാണ് എന്നു കരുതി ജീവിച്ച അവൾക്കു എന്നാൽ ഉള്ളിൽ ഒളിപ്പിച്ച ഒരു വലിയ രഹസ്യമുണ്ട്. പ്രേക്ഷകർക്കു മരികയുടെ രഹസ്യം അറിയാമെങ്കിലും യാന അതറിയുന്നില്ല. അവർ തമ്മിൽ ഉള്ള സംഭാഷണങ്ങളിൽ പോലും തുടക്കത്തിൽ അത്ര ഊഷ്മളത ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ സിനിമയുടെ ഒരു സമയം വരെ അവർ പരസ്പ്പരം ഒരു വിശ്വാസം ഇല്ലായിരുന്നു. എന്നാൽ പിന്നീട് അവർ പരസ്പ്പരം പൊരുത്തപ്പെടാൻ അല്ലെങ്കിൽ conversation നടത്താൻ ശ്രമിക്കുകയാണ്.

എന്നാലും ഓരോ ഘട്ടത്തിലും പല വഴിയിൽ കൂടി പരസ്പ്പരം മനസ്സിലാകുമ്പോൾ അവർ തമ്മിൽ ഉള്ള ബന്ധത്തിന് പുതിയ മാനങ്ങൾ കൈ വരുന്നു. അതിനൊപ്പം കുറെയേറെ രഹസ്യങ്ങളും ചുരുളഴിയുന്നു. അതെന്താണ് എന്നാണ് സിനിമ അവതരിപ്പിക്കുന്ന കഥ.

സിനിമയുടെ അന്തരീക്ഷം കൊണ്ട് തന്നെ പ്രേക്ഷകനിൽ താൽപ്പര്യം ജനിപ്പിക്കുന്ന ചിത്രങ്ങൾ ഇല്ലേ? അതായതു കഥാപാത്രങ്ങൾ loud അല്ലെങ്കിൽ കൂടിയും അടുത്തത് അവരിൽ നിന്നും എന്താണ് സംഭവിക്കുക എന്നു അറിയാത്ത തരം ദുരൂഹത. അത് ഈ ചിത്രത്തിൽ സുലഭമായി കാണാൻ സാധിക്കും. പ്രത്യേകിച്ചും സിനിമയുടെ അവസാന അര മണിക്കൂർ പതിയെ പൊയ്ക്കൊണ്ടിരുന്ന സിനിമയെ മറ്റൊരു ട്രാക്കിലേക്ക് മാറ്റുന്നുണ്ട്. തുടക്കത്തിൽ കഥാപാത്രങ്ങളുടെ സ്വഭാവം രീതികൾ ആണ്‌ പ്രേക്ഷകനിൽ എത്തിക്കാൻ ശ്രമിക്കുന്നതെങ്കിൽ, അവസാന അര മണിക്കൂറിൽ തേർഡ് ആക്റ്റിലേക്കു വരുമ്പോൾ മികച്ചതായി അനുഭവപ്പെടുന്നു.

ഒരു പക്ഷെ സിനിമയുടെ അവതരണ രീതി ആയിരിക്കാം അതിനു കാരണം. മികച്ച ചിത്രങ്ങളുടെ ഇടയിൽ ഉൾപ്പെടുത്താം വടക്കേ മാസിഡോണിയയിൽ നിന്നുള്ള ഈ മാസിഡോണിയൻ ചിത്രത്തെ. മികച്ച ഒരു സിനിമ അനുഭവം ആയിരുന്നു ചിത്രം എനിക്ക്. അതിനൊപ്പം ആദ്യമായി ഈ ഭാഗത്തു നിന്നുള്ള ഒരു ചിത്രം കണ്ടതിൽ ഉള്ള സന്തോഷവും.


നല്ലൊരു ചിത്രം ആണ്‌. കാണുക.




സിനിമയുടെ ഡൌൺലോഡ് ലിങ്ക് www.movieholicviews.blogspot.com ൽ ലഭ്യമാണ്.

         

Tuesday, 21 June 2022

1516. Stoker (English, 2013)

 1516. Stoker (English, 2013)

         Psychological Thriller. Streaming on Disney+ (Canada) : RT: 70%, IMDb: 6.8/10



  ഇന്ത്യയുടെ പതിനെട്ടാം പിറന്നാളിന്റെ അന്നാണ് അവളുടെ അച്ഛൻ മരിക്കുന്നതു. ദുരൂഹമായ അയാളുടെ മരണത്തെ കുറിച്ച് അധികം വിവരങ്ങൾ ഒന്നും ഇല്ലായിരുന്നു. എന്നാൽ ആ സമയം ആണ്‌ ഇന്ത്യ ഇത് വരെ കാണാത്ത, ജീവിച്ചിരുപ്പുണ്ട് എന്നു പോലും അറിയാത്ത അവളുടെ പിതാവിന്റെ അനുജൻ ആയ ചാർളി അവിടെ എത്തുന്നു . വർഷങ്ങളായി ലോകം മുഴുവനും ബിസിനസ് നടത്തുന്ന ചാർളി ആ വീട്ടിൽ വരുന്നത്തോട് കൂടി അവിചാരിതമായ പലതും സംഭവിക്കുന്നു.


 അപസർപ്പക കഥകളിൽ കാണുന്ന രീതിയിൽ ഉള്ള സംഭവ വികാസങ്ങൾ ആണ്‌ പിന്നീട് നടക്കുന്നത് . ദുരൂഹമായ പലതും അവിടെ സംഭവിക്കുന്നു.കുടുംബവുമായി അടുപ്പം ഉള്ള ചിലരെ കാണാതാകുന്നു. കുടുംബത്തിൽ തന്നെ പല രീതിയിൽ ആളുകൾ പെരുമാറി തുടങ്ങുന്നു. വിനോദത്തിനായി വേട്ടയാടാൻ തന്റെ പിതാവിനോടൊപ്പം സ്ഥിരം പോകുന്ന ഇന്ത്യ, ഇപ്പോൾ കൂടുതൽ സ്വതന്ത്ര്യ ആണ്‌. അതിന്റെ ഫലമായി ഉള്ള, അവളുടെ പ്രായത്തിന് അനുസരിച്ചുള്ള മാറ്റങ്ങളും വന്നൂ. എന്നാൽ മൊത്തത്തിൽ അവിടെ നടക്കുന്ന സംഭവങ്ങളിൽ എന്തോ അപാകത ഉള്ളത് പോലെ തോന്നുന്നു.


  ഇന്ത്യയുടെ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളെ ചുറ്റി പറ്റിയാണ് കൊറിയൻ കൾട് ആയ Oldboy യുടെ സംവിധായകൻ  പാർക് ചാൻ - വൂക് Stoker അവതരിപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിൽ ഉള്ള കൊറിയൻ സിനിമ എന്നു വേണമെങ്കിൽ വിളിക്കാവുന്ന ഒന്നാണ് Stoker. ഒരു പക്ഷെ ഇംഗ്ലീഷ് സിനിമകൾക്ക് അന്യമായ, ഇത്തരത്തിൽ പ്രമേയത്തിൽ തന്നെ പ്രേക്ഷകന്റെ ഇടയിൽ ഭയവും അതെ പോലെ തന്നെ തങ്ങൾ കണ്ടിരിക്കുന്ന സിനിമയിലെ സങ്കീർണതയും ഒരേ സമയം അനുഭവിക്കാൻ കഴിയുന്ന ചിത്രമാണ് Stoker.


  ഒരു മികച്ച സൈക്കോളജിക്കൽ ത്രില്ലർ ആണെന്ന് തന്നെ പറയാം ചിത്രത്തെ കുറിച്ച്. പ്രത്യേകിച്ചും ക്ലൈമാക്സ്‌ അടുക്കുമ്പോൾ അനാവരണം ചെയ്യന്ന കഥയും കഥാപാത്രങ്ങളുടെ സ്വഭാവ രീതികളും എല്ലാം ഇതിനു അടിവരയിടുന്നുണ്ട്. തീർച്ചയായയും കാണാൻ ശ്രമിക്കുക, പ്രത്യേകിച്ചും സൈക്കോളജിക്കൽ ത്രില്ലറുകളുടെ ആരാധകർ നഷ്ടപ്പെടുത്തരുത് Stoker.


ഡൌൺലോഡ് ലിങ്ക് :  t.me/mhviews1


സിനിമയുടെ ഡൌൺലോഡ് ലിങ്ക് www.movieholicviews.blogspot.com ൽ ലഭ്യമാണ്.

1515. Black Butterfly (English, 2017)

 1515. Black Butterfly (English, 2017)

         Mystery. Streaming on Amazon Prime (Canada)

         IMDb: 6.1/10    RT:40%



പോൾ ലോപ്പസ് ഒരു കഥ എഴുതാൻ ശ്രമിക്കുകയാണ്. എന്നാൽ അയാൾക്ക്‌ അതിനു കഴിയുന്നില്ല. Writer's Block ആണ്‌ വില്ലൻ. മുപ്പതാം വയസ്സിൽ തന്റെ ബെസ്റ്റ് സെല്ലർ എഴുതിയ ആൾക്ക് ഇപ്പോൾ തന്റെ ഭാവന മുരടിച്ച നിലയിൽ ആണ്‌. അൽപ്പം ദാരിദ്ര്യത്തിലും ആണ്‌. അത് കൊണ്ട് താൻ താമസിക്കുന്ന പുഴക്കരയിൽ ഉള്ള വീട് വിൽക്കാൻ ഉള്ള ശ്രമത്തിലും ആണ്‌.


  ഈ സമയത്തു ഒന്ന് പുറത്തേക്കു ഇറങ്ങിയ പോൾ ആകസ്മികമായി ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുന്നു. അയാൾ അന്ന് ഒരു ദിവസം താമസിക്കുവാൻ ആയി പോളിന്റെ വീട്ടിൽ എത്തുന്നു. പിന്നീട് നടക്കുന്ന അവിചാരിത സംഭവങ്ങൾ ആണ്‌ സിനിമയുടെ കഥ.

  

  But Wait..


  ഇത് വരെ വായിച്ച കഥയുടെ synopsis ആണോ ശരിക്കും സിനിമയുടെ കഥ? സിനിമ കണ്ടു തീർന്നപ്പോൾ സിനിമയുടെ കഥ എങ്ങനെ അവതരിപ്പിക്കും എന്നതായിരുന്നു സംശയം. തീരർച്ചയായും അതിനു ചേർന്ന തരത്തിൽ മികച്ച രീതിയിൽ തന്നെ സിനിമയുടെ കഥ മാറുന്നുണ്ട്. അതും ഒരു ക്ലൈമാക്സ്‌ അല്ല. അതിലും ഏറെ ചിത്രം നൽകുന്നുണ്ട്.


  പിന്നെ മറ്റൊരു ഇൻഫോ, Papillon Noir എന്ന ഫ്രഞ്ച് സിനിമയുടെ റീമേക്ക് ആണ്‌ ഈ ചിത്രം.ഒറിജിനലിൽ നിന്നും വ്യത്യസ്തമായി ഒരു ക്ലൈമാക്സ്‌ കൂടി ചേർത്തപ്പോൾ ആദ്യ സിനിമയുടെ ആരാധകർക്കു ഇഷ്ടമായില്ല. തീർച്ചയായും സിനിമയുടെ മൂഡ് തന്നെ മാറ്റുന്നത് ആണ്‌ ഇംഗ്ലീഷ് വേർഷന്റെ ക്ലൈമാക്സ്‌. അന്റോണിയ അവതരിപ്പിച്ച പോൾ മുതൽ ഉള്ള മിക്ക കഥാപാത്രവും സിനിമയുടെ അവസാനത്തോട് അടുക്കുമ്പോൾ ഒരു പ്രതലത്തിൽ നിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കുന്ന ഒരു ഗതി വേഗം ഉണ്ട്. സിനിമയുടെ പ്രാധാന ആകർഷണം ഇതാണ്.


 ഫ്രഞ്ച് സിനിമ കണ്ടിട്ടില്ല. പക്ഷെ ഇംഗ്ലീഷ് വേർഷനിലെ രണ്ടാമത്തെ ക്ലൈമാക്സ്‌ സിനിമയ്ക്ക് മുതൽക്കൂട്ടു ആണെന്ന് ആണ്‌ അഭിപ്രായവും. കണ്ടു നോക്കൂ.

Telegram Link: t.me/mhviews1

സിനിമയുടെ ലിങ്കിനു @www.movieholicviews.blogspot.com സന്ദർശിക്കുക.

Monday, 20 June 2022

1514. Innocence (Korean, 2020)

 

1514. Innocence (Korean, 2020)
          Investigation, Mystery.
          Asianwiki: 85



    ഹ്വാ -ജെയുടെ മരണത്തിനു ശേഷം നടന്ന ചടങ്ങുകളിൽ പങ്കെടുത്ത ആളുകൾ മദ്യത്തിൽ ചേർത്ത കീടനാശിനി മൂലം മരണപ്പെടുന്നു. പ്രഥമദൃഷ്ട്യ  ഹ്വാ - ജെയുടെ ഭാര്യ ആണ്‌ മരണങ്ങൾക്ക് ഉത്തരവാദി എന്ന നിലയിൽ അവരെ പോലീസ് അറസ്റ്റ് ചെയ്യുന്നു. എന്നാൽ, അവരുടെ മകൾ, പ്രശസ്ത ആറ്റോർണി ജുഗ് - ഇൻ കേസിൽ ശ്രദ്ധിക്കുന്നത്തോട് കൂടി ഈ കേസിന്റെ സ്വഭാവം തന്നെ മാറുക ആണ്‌. അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെ, അതും ഭൂതക്കാലം തോണ്ടിയെടുക്കേണ്ട അവസ്ഥയിലേക്ക് ഈ കേസ് പോവുകയാണ്.

  സമൂഹത്തിൽ ചിലരുടെ താൽപ്പര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കേണ്ടി വരുമ്പോൾ സ്വാഭാവികമായും മറ്റു ചിലർക്ക് നഷ്ടങ്ങൾ ഉണ്ടായേക്കാം. ഒരു കേസിന്റെ പിന്നാമ്പുറ രഹസ്യങ്ങളിൽ പ്രാധാന്യം ഉള്ളത് ഈ നഷ്ടത്തിന്റെ കണക്കു ആകുമ്പോൾ അതിന്റെ പുറകെ ഉള്ളാ ആഘാതം വലുതായിരിക്കാം. സിനിമയുടെ അവസാനത്തോട് അടുക്കുമ്പോൾ കുറച്ചു ഏറെ ട്വിസ്റ്റുകൾ Innocence നൽകുന്നുണ്ട്. അതാണ്‌ സിനിമയെ കൂടുതൽ ത്രില്ലിംഗ് ആക്കുന്നതും.അന്ന് മരണാന്തര  ചടങ്ങുകൾക്കിടയിൽ ഉണ്ടായ ദുരന്തം ആസ്വഭാവികമായ ഒന്നാണോ? അതോ ആരെങ്കിലും കരുതി കൂട്ടി ചെയ്തത് ആണോ?

യഥാർത്ഥ സംഭവങ്ങളെ ആസ്പദം ആക്കി അവതരിപ്പിച്ച സിനിമയുടെ ഇമോഷണൽ ഭാഗവും കൊറിയൻ സിനിമയുടേത് ആയ രീതിയിൽ വർക്ക്‌ ഔട്ട്‌ ആയിട്ടും ഉണ്ട്. ചിത്രത്തിലെ മുഖ്യ ഭാഗങ്ങൾ പലതും കോർട്ട് റൂമിൽ ആയതു കൊണ്ട് കോർട്ട് റൂം ഡ്രാമ എന്നു കൂടി വിശേഷിപ്പിക്കാം ഈ ചിത്രത്തിനെ.

  കണ്ടു നോക്കൂ.

Telegram Download Link: t.me/mhviews1

സിനിമയുടെ ഡൌൺലോഡ് ലിങ്ക് www.movieholicviews.blogspot.com ൽ ലഭ്യമാണ്.

Sunday, 19 June 2022

1513. Genome Hazard (Japanese, 2014)

 1513. Genome Hazard (Japanese, 2014)

         Mystery, Thriller.

         Asianwiki: 88



    തന്റെ ഒന്നാം വിവാഹ വാർഷികം ഭാര്യയുമൊത്തു ആഘോഷിക്കാൻ വൈകിട്ട് വീട്ടിൽ എത്തിയ ഇഷിഗാമി കാണുന്നത്, അനക്കമറ്റ ഭാര്യയുടെ ശരീരം ആണ്‌.അവൾക്കു എന്താണ് സംഭവിച്ചത് എന്നു മനസ്സിലാകാതെ നിൽക്കുമ്പോൾ ആണ്‌ ഒരു ഫോൺ കോൾ. മറു വശത്തു ഇഷിഗാമിയുടെ ഭാര്യ. താൻ അമ്മയുടെ വീട്ടിൽ ആണെന്നും പിന്നീട് വരാമെന്നും അവൾ പറഞ്ഞു ഫോൺ വയ്ക്കുന്നു. ഒന്നും മനസ്സിലാകാതെ നിന്ന ഇഷിഗാമിയുടെ അപാർട്മെന്റ് ഡോറിൽ ആരോ മുട്ടി. തുറന്നു നോക്കുമ്പോൾ അടുത്ത് നടന്ന കൊലപാതകം അന്വേഷിക്കാൻ ആണെന്ന് പറഞ്ഞു പോലീസും.അവർ ഇഷിഗാമിയെ ചോദ്യം ചെയ്യുന്നു. കസ്റ്റഡിയിൽ എടുക്കുന്നു.


  എന്താണ് അന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ ഇഷിഗാമിയുടെ ജീവിതത്തിൽ സംഭവിച്ചത്? ഒന്നും മനസ്സിലാകാത്ത ഇഷിഗാമിയെ പോലെ ആണ്‌ പ്രേക്ഷകനും.അതിനു ശേഷം ഇഷിഗാമിയുടെ ജീവിതത്തിൽ നടക്കുന്ന, ആവിശ്വസനീയം എന്നു പറയാവുന്ന കാര്യങ്ങൾ ആണ്‌ സിനിമയുടെ ഇതിവൃത്തം.


  Shiro Tsukasaki യുടെ നോവലിനെ ആസ്പദം ആക്കി അവതരിപ്പിച്ച ചിത്രത്തിൽ മുഖ്യ കഥ അനാവരണം ചെയ്യുമ്പോൾ അതിന്റെ ട്വിസ്റ്റ്, സസ്പെൻസ് എന്നിവ കാരണം ഇടയ്ക്ക് പ്രേക്ഷകനും കുഴപ്പത്തിൽ ആകുന്നുണ്ട്. ഇപ്പോൾ കണ്ട കഥ ആയിരിക്കില്ല 5 മിനിട്ട് കഴിയുമ്പോൾ. അത് സിനിമയുടെ അവസാനം വരെയും അങ്ങനെ തന്നെ ആണ്‌ ഉള്ളത്.കുറെ തവണ അത് കൊണ്ട് തന്നെ സിനിമ പിന്നോട്ട് ഓടിച്ചു കാണേണ്ടിയും വന്നൂ.


  കഥയുടെ പരിസരം വിശ്വസിക്കാൻ കഴിയുമോ ഇല്ലയോ എന്നത് അനുസരിച്ചിരിക്കും സിനിമയുടെ ആസ്വാദനം. കാരണം അൽപ്പം വിചിത്രമായ ഒരു കഥയാണ് ചിത്രത്തിന് ഉള്ളത്. കഥ സിംപിൾ ആയി പറയാൻ ശ്രമിച്ചാലും ഇടയ്ക്ക് വരുന്ന ട്വിസ്റ്റുകൾ ആ കഥ പോലും കൂടുതൽ സങ്കീർണം ആക്കുന്നുണ്ട്. എന്തായാലും ഒരു മിസ്റ്ററി ചിത്രത്തിന് വേണ്ടതും അതാണല്ലോ? അത് എന്താണ് വേണ്ടത് എന്നത് ആവശ്യത്തിന് Genome Hazard നൽകുന്നുണ്ട്.


മിസ്റ്ററി ത്രില്ലർ സിനിമ പ്രേമികൾക്ക് വേണ്ടി.


സിനിമയുടെ ടെലിഗ്രാം ലിങ്ക് : t.me/mhviews1


സിനിമയുടെ ലിങ്ക് www.movieholicviews.blogspot.com ൽ ലഭ്യമാണ്.

1995. Drop ( English, 2025)