Friday, 16 December 2016

727.THREAD OF LIES(KOREAN,2013)

727.THREAD OF LIES(KOREAN,2013),|Mystery|Drama|,Dir:-Han Lee,*ing:-Hie-ae Kim, Ah-sung Ko, Yoo-Jeong Kim.



ജീവിതത്തില്‍  പ്രാധാന്യം  കൊടുക്കേണ്ട  ചില  കാര്യങ്ങള്‍  ഉണ്ട്.ചെറിയ  സന്തോഷങ്ങള്‍,പ്രിയപ്പെട്ടവരുടെ നൊമ്പരങ്ങള്‍ അവരുടെ  ശബ്ദം  ഇടറുമ്പോള്‍ അവര്‍ക്ക്  മാനസികമായ  പിന്‍ബലം  നല്‍കുക  എന്നിവ  അവയില്‍  ചിലത്  മാത്രം.പ്രതീക്ഷകള്‍  പലപ്പോഴും  വലുതായിരിക്കും  നമ്മുടെ  ഒക്കെ  പ്രിയപ്പെട്ടവരില്‍  നിന്നും.ഒരു  ചാണ്‍  വ്യത്യാസത്തില്‍  നമുക്ക്  രക്ഷിക്കാന്‍  കഴിയുന്ന  ജീവിതങ്ങള്‍  ഏറെ  ആണ്.ഒരിക്കലും  നഷ്ടങ്ങള്‍ പിന്നീട്  ഏതു  അളവുക്കോലില്‍  നിന്നും  നോക്കിയാലും അതിനെ  പിന്തള്ളാന്‍  സാധിക്കാതെ  വരും.ഒരു  പക്ഷെ  നമ്മള്‍  വല്ലാതെ  വൈകിയിരിക്കും.Thread of Lies ,Wooahan Geojitmal എന്ന  കിം  റിയോയുടെ  നോവലിനെ  ആസ്പദം  ആക്കിയെടുത്ത  ചിത്രം  ആണ്.

  പതിന്നാലു  വയസ്സുള്ള  ചിയോന്‍  ജി  എന്ന  പെണ്‍ക്കുട്ടിയുടെ  ആത്മഹത്യ  ആണ്  ചിത്രത്തിന്റെ  പ്രധാന  കഥയെ  നിയന്ത്രിക്കുന്നത്‌.ഭര്‍ത്താവ്  മരിച്ച ഹ്യൂന്‍  സൂക്  എന്ന  സ്ത്രീയുടെ  മകള്‍  ആണ്  മാന്‍-ജിയും ചിയോന്‍  ജിയും.സാധാരണക്കാരായ  മനുഷ്യര്‍.എന്നാല്‍  അപ്രതീക്ഷിതം  ആയിരുന്നു  ചിയോന്‍  ജിയുടെ  മരണം.പഠിക്കാന്‍  മിടുക്കി  ആയ  ആ  പെണ്‍ക്കുട്ടി  എന്തിനാണ് ആത്മഹത്യ  ചെയ്തതെന്ന്  ആര്‍ക്കും  ഒരു  വിവരവും  ഇല്ലായിരുന്നു.മരണ കാരണം   പറഞ്ഞു  കൊണ്ട്  ഒരു  എഴുത്ത് പോലും  അവര്‍ക്ക്  കിട്ടുന്നില്ല.മകളുടെ  മരണ  ശേഷം ഹ്യൂന്‍ സൂക്  മാന്‍-ജിയോടൊപ്പം  താമസിക്കാന്‍  എത്തുന്ന  പുതിയ  സ്ഥലത്ത്  നിന്നും  ചിയോന്‍  ജി  യുടെ മരണത്തിലേക്ക്  നയിച്ച  സൂചനകള്‍  അവര്‍ക്ക്  ലഭിക്കുന്നു.



  സ്ത്രീപക്ഷ  സിനിമ  എന്നത്  അല്ല  ഈ  ചിത്രത്തിന്‍റെ  അസ്ഥിത്വം  എങ്കിലും  ശക്തരായ  സ്ത്രീ കഥാപാത്രങ്ങള്‍  ആണ്  സ്ക്രീനില്‍.പല  രീതിയില്‍  ജീവിതത്തിനോട് പട  പൊരുതുന്നവര്‍.ഹ്വ-ഇയോണ്‍  എന്ന  കഥാപാത്രം  പ്രേക്ഷകന്‍  എത്ര  മാത്രം  വെറുക്കുന്നു  തോന്നുമ്പോഴും  ഒരു  പ്രത്യേക  ദശയില്‍  അവളുടെ  ഭാഗവും  ന്യായീകരിക്കപ്പെടുന്നും  ഉണ്ട്.ചിയോന്‍  ജിയുടെ  മരണത്തിന്റെ  കാരണം  തിരക്കി  നടക്കുമ്പോള്‍  ആണ്  മാന്‍-ജിയ്ക്കും  അമ്മയ്ക്കും  നൂലിഴകളില്‍  അവള്‍  ഒളിപ്പിച്ച  അവളുടെ  വിഷമങ്ങള്‍  കണ്ടു കിട്ടുന്നത്.ഒരു  പക്ഷെ  അവള്‍  കൂടുതല്‍  ജീവിച്ചേനെ,അത്  പലരുടെയും  അശ്രദ്ധ  മൂലം  14  വര്ഷം  ആയി  ചുരുങ്ങുക  ആണ്  ചെയ്തത്.ഡ്രാമ  വിഭാഗത്തില്‍  ഉള്‍പ്പെടുത്താവുന്ന  ചിത്രം  ആണെങ്കിലും മാന്‍-ജിയും  അമ്മയും  നടത്തുന്ന  അന്വേഷണം മൊത്തത്തില്‍  Thread of Lies  നു ഒരു  കുറ്റാന്വേഷണ  സിനിമയുടെ  മൂഡ്‌  നല്‍കുന്നുണ്ട്.


More movie suggestions @www.movieholicviews.blogspot.ca

Thursday, 15 December 2016

726.LEBANON(HEBREW,2009)

726.LEBANON(HEBREW,2009),|War|,Drama|,Dir:-Samuel Maoz,*ing:- Yoav Donat, Itay Tiran, Oshri Cohen.


  ആദ്യം  ക്ലൈമാക്സില്‍  നിന്നും  പറഞ്ഞു  തുടങ്ങാം.അതാകും  ഈ  ചിത്രത്തിനോട്  ചെയ്യുന്ന  നീതി.ഒരു  ഹൊറര്‍  സിനിമ  കാണുന്ന  പ്രേക്ഷകന്  എത്ര  മാത്രം  ഭയം  ആ  ചിത്രത്തിന്  നല്‍കാന്‍  സാധിക്കും?ശബ്ദ വ്യന്യാസം,പേടിപ്പെടുത്തുന്ന രൂപങ്ങള്‍,ചോരയില്‍  കുതിര്‍ന്ന  മാംസ  ശരീരങ്ങള്‍,മരണങ്ങള്‍.ഇതെല്ലാം  ഉണ്ടെങ്കില്‍ തന്നെ  അതും  ഭയപ്പെടുത്തുന്നത്‌  അപൂര്‍വ്വം  ആയിരിക്കും.എന്നാല്‍  Lebanon  എന്ന  ഈ  ഹീബ്രൂ  ചിത്രത്തില്‍ ക്ലൈമ്കാസിനോട്  അടുക്കുമ്പോള്‍  പ്രേക്ഷകന്റെ  മാംസം  തുളച്ചു  കയറുന്ന  ഒരു  തണുപ്പ്  ഉണ്ടാകും.മരണത്തിന്റെ  കയ്യൊപ്പ്  പതിഞ്ഞ  ഒരു  തണുപ്പ്.അതൊന്നു  മാത്രം  മതി 1982  ലെ  ലെബനന്‍ യുദ്ധത്തെ  ആസ്പദം  ആക്കിയെടുത്ത  ഈ  ചിത്രം  പ്രേക്ഷകന്  ഒരു  അനുഭവം  ആകാന്‍.

   ലെബനന്‍  യുദ്ധത്തിന്റെ  ആദ്യ  ദിവസം   ആണ്  കഥ.ഒരു  ടാങ്കറിന്റെ  ഉള്ളില്‍  നിന്നും  ഉള്ള കാഴ്ച്ചകള്‍.അതിന്റെ  ഉള്ളിലെ നാല്  ഇസ്രയേലി  പട്ടാളക്കാര്‍.പ്രേക്ഷകന്‍  പുറം  ലോകം  ആയി  സംവദിക്കുന്നത്  ടാങ്കറിന്റെ കുഴലിലൂടെ  ആണ്.ശത്രുക്കളെ ഉന്നം  വയ്ക്കുന്ന  ആ  കുഴലുകള്‍  ആണ് പുറം  ലോകവും  ആയി  അവര്‍ക്ക്  ഉള്ള  ബന്ധം.മനുഷ്യന്റെ  സ്വഭാവത്തിലെ ചില  specimen  ഇവിടെ  വിഷയം  ആകുന്നുണ്ട്.Superiority complex  ഉള്ള അസ്സി  എന്ന കമാണ്ടര്‍.ശാന്തന്‍  ആയിരുന്നെങ്കിലും  ഒരു  പക്ഷെ  ആ  ഒരു  ടാങ്കരിനെ  നിയന്ത്രിക്കാന്‍  ഉള്ള  കഴിവുകേട്  കാരണം  ആയിരിക്കും,  അത്  ആരും  മനസ്സിലാകാതെ  ഇരിക്കാന്‍  അയാളുടെ  മനസ്സ്  അങ്ങനെ പ്രവര്‍ത്തിക്കുന്നത്.ഹെര്‍ത്സലിനെ  പോലെ  ഒരു  സുഹൃത്ത്‌ നമുക്കും കാണും.ഉന്മേഷവാനും  കാര്യഗൌരവത്തോടെ  പെരുമാറുന്ന  ആള്‍.നിര്‍ബന്ധിത  പട്ടാള  സേവനത്തിന്റെ  ഒരു  ബലിയാട്  ആണ്  ഹെര്‍ത്സല്‍.യിഗാല്‍  എന്ന  റാങ്ക്  ഡ്രൈവര്‍ ശരിക്കും  ഉള്ള  യുദ്ധ മുഖത്ത്  എത്തിയപ്പോള്‍  ഭയപ്പെടുന്നു.ആദ്യ  സമയം വെടി  വയ്ക്കാന്‍  പോലും  കഴിയാതെ  ഇരുന്ന  ആള്‍ പിന്നീട്  ഉതിര്‍ക്കുന്ന  വെടി  അനാവശ്യം  ആയതായിരുന്നു.തമാശയിലൂടെ  പോകേണ്ട  ഒരു  രംഗം  എന്നാല്‍ ദാരുണം  ആയി  മാറുന്നു.ആ  വൃദ്ധനെ  മറക്കാന്‍  സാധിക്കുന്നില്ല.


   Me Will Be Men  എന്ന്  പറയുന്നതിനോട്  ഈ  ചിത്രത്തിലെ  ഒരു  ഭാഗം  യോജിക്കുന്നുണ്ട്.യിഗാല്‍  അവന്റെ  അച്ഛന്‍  മരിച്ച  ദിവസത്തെ  കഥ  പറയുന്നതൊക്കെ രസകരം  ആയിരുന്നു.ആ  അടച്ചു  മൂടപ്പെട്ട  ടാങ്കില്‍ അവര്‍ക്ക്  എല്ലാം  ഒരു  ആശ്വാസവും  ആയിരുന്നു  അത്.എന്നാല്‍   അവരുടെ  മുന്നില്‍  നേരിടാന്‍  ഉള്ള  ഭീകരത അവരുടെ  തന്നെ  മനസ്സിനോട്  ആയിരുന്നു.കാരണം  ഒരിക്കലും  യുദ്ധ  മുഖത്ത്  വരാം  എന്ന  പ്രതീക്ഷ  ഇല്ലാതെ  ഇരുന്നവരില്‍  നിന്നും  എന്ത്  പ്രതീക്ഷിക്കാന്‍?സംവിധായകന്‍  ആയ  സാമുവല്‍  മാവോസ്  നിര്‍ബന്ധിത  സൈനിക  സേവനത്തിനു  ശേഷം  തിരിച്ചു  വന്നപ്പോള്‍  എടുത്ത  ഈ  ചിത്രം  അന്താരാഷ്ട്ര  ഉടമ്പടികള്‍  പ്രകാരം  ഉപേക്ഷിച്ച  ഫോസ്ഫറസ്  ഗ്രനേഡുകള്‍  മറ്റു  പേരുകളില്‍  യുദ്ധ  മുഖത്ത്  ഉപയോഗിച്ചതിനെ  കുറിച്ചൊക്കെ  പരാമാശം  ഉണ്ട്.ഒരു  യുദ്ധ  വിരുദ്ധ  ചിത്രം  ആയി  ഇറങ്ങിയ  Lebanon അത്  കൊണ്ട്  തന്നെ  ഇസ്രായേലി  സര്‍ക്കാരിന്റെ  അപ്രീതിക്കും  പാത്രമായി തീര്‍ന്നിരുന്നു.ഒപ്പം  നിര്‍ബന്ധിത  സൈനിക  സേവനത്തെ  കുറിച്ച്  യുവാക്കളുടെ ഇടയില്‍  മറിച്ചൊരു  അഭിപ്രായം  ഉണ്ടാകുമോ  എന്ന  ഭയവും.  അന്താരാഷ്ട്രതലത്തില്‍  വളരെയധികം  പുരസ്ക്കാരങ്ങള്‍  വാരി കൂട്ടിയ  ചിത്രം  ആയിരുന്നു  ലെബനന്‍.തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ചിത്രങ്ങളില്‍  ഉള്‍പ്പെടുത്തണം  ലെബനന്‍.കാരണം  ഒന്നര  മണിക്കൂറില്‍  ഈ  ചിത്രം  അവതരിപ്പിക്കുന്ന  ഒരു  ലോകം  ഉണ്ട്.നിര്‍ബന്ധിത  സൈനിക  സേവനം ,അത്  പോലെ  ശത്രുവിന്റെ  കൈകളില്‍  അകപ്പെട്ടു  പോകുന്ന  പട്ടാളക്കാര്‍ ,അവര്‍  അഭിമുഖീകരിക്കുന്ന  ഭയം.ശരിക്കും  ഇതൊരു  ഹൊറര്‍  ചിത്രത്തോടും  കിടപിടിക്കും  അത്.


More movie suggestions @www.movieholicviews.blogspot.com

Wednesday, 14 December 2016

725.THE TOWN ONLY WHERE I AM MISSING(JAPANESE,2016)

725.THE TOWN ONLY WHERE I AM MISSING(JAPANESE,2016),|Fantasy|Mystery|,Dir:- Yûichirô Hirakawa,*ing:-Tamae Andô, Kasumi Arimura, Yasushi Fuchikami.


   ഏറ്റവും  ഇഷ്ടപ്പെട്ട  സിനിമ  തീം  എന്താണെന്ന്  ചോദിച്ചാല്‍ പറയുന്ന  ഉത്തരം  ആണ്  ഭാവി/ഭൂത  കാലത്തിലേക്ക്  പോയി Trial and Error രീതിയില്‍ വര്‍ത്തമാന  കാലത്തെ  മാറ്റുന്ന  ചിത്രങ്ങള്‍  എന്ന്.ടൈം  ട്രാവലിന്റെ  സങ്കീര്‍ണതകള്‍  അവതരിപ്പിക്കുന്ന  സയന്‍സ്  ഫിക്ഷന്‍  സിനിമകള്‍  അല്ല  ഉദ്ദേശിച്ചത്.പകരം സാധാരണ ജീവിതവും  അതിലെ  ചെറിയ  മാറ്റങ്ങളിലൂടെ വരുന്ന  വലിയ  മാറ്റങ്ങളും  ആണ്.ഒരു  പക്ഷെ  മനസ്സ്  കൊണ്ട്  ജീവിതത്തില്‍  പലപ്പോഴും  ഇത്തരം  ഒരു  സംഭവം  ഉണ്ടാകണം  എന്ന്  ആഗ്രഹിക്കാത്തവര്‍  ആരും  തന്നെ  ഉണ്ടാകില്ല.ഇതേ  concept  ല്‍  ചിന്തിച്ചില്ലെങ്കില്‍  കൂടി "ഞാന്‍  അങ്ങനെ  ചെയ്യാതെ/ചെയ്തിരുന്നെങ്കില്‍?"  എന്ന  ചോദ്യം  ഭൂരിഭാഗം  ആളുകളും  സ്വയം  ചോദിച്ചിട്ടുണ്ടാകാം  ജീവിതത്തില്‍.


   The Town Only  Where I am Missing എന്നാ ചിത്രം  കേയ്  സാമ്പേ  എന്ന Mangaka (ജാപ്പനീസ്  മാംഗകളുടെ  രചയിതാവ്) യുടെ സൃഷ്ടി  ആയ  "Boku Dake ga Inai Machi"   എന്ന  മാംഗയുടെ ചലച്ചിത്ര  ആവിഷ്ക്കാരം  ആണ്.സാധാരണക്കാരായ കഥാപാത്രങ്ങള്‍  ആണ്  ചിത്രത്തില്‍  ഉടന്നീളം.ഒരു  Mangaka ആയ സടൊരു  ഫുജിനാമ  അതില്‍ പരാജിതന്‍  ആണ്.ഒരു  നല്ല അവസരം  വരുന്നതിനായി  അയാള്‍  കാത്തിരിക്കുന്നു.ഒരു  പിസ സ്റ്റോറില്‍  ഡെലിവറി  ബോയ്‌  ആയി  ജോലി  ചെയ്യുന്ന  അയാള്‍ക്ക്‌   ചില  പ്രത്യേക  സന്ദര്‍ഭങ്ങളില്‍ ഭാവിയെ  നിയന്ത്രിക്കാന്‍  ഉള്ള  കഴിവ്  ലഭിക്കാറുണ്ട്.ചെറിയ  ചെറിയ  മാറ്റങ്ങള്‍  വരുത്തി  ഭാവിയെ നിയന്ത്രിക്കുന്ന ഫുജിനാമ ഒരിക്കല്‍  തന്റെ  അമ്മയുടെ  മരണത്തിലൂടെ  വര്‍ഷങ്ങള്‍ക്കു  മുന്‍പ്  നടന്ന പരമ്പര  കൊലപാതകങ്ങളുടെ  യാഥാര്‍ത്ഥ്യം  അന്വേഷിച്ചു  പോകേണ്ട  അവസ്ഥയില്‍  ആയി.സ്വന്തം  ജീവിതത്തില്‍ സ്വജീവനും  മറ്റുള്ളവരുടെയും  ജീവിതത്തില്‍  വളരെയധികം  സ്വാധീനിക്കാവുന്ന  മാറ്റങ്ങള്‍  ഫുജിനാമ  വരുത്താന്‍  ബാധ്യസ്ഥന്‍  ആണ്.കാരണം  അയാള്‍  നന്മ  ഉള്ള സാധാരണക്കാരന്‍  ആണ് ഒപ്പം  നഷ്ടപ്പെടാവുന്ന  ജീവന്റെ  വിലയും  അയാള്‍ക്ക്‌ അറിയാം.


   കുട്ടികളുടെ  മരണവും  ആയി  ബന്ധപ്പെട്ടു  ഒരു  ചെറിയ  നഗരം  വിഷമിക്കുമ്പോള്‍  ഫുജിനാമയ്ക്ക്   അന്ന്  നടന്ന  സംഭവങ്ങളില്‍  ഇടപ്പെട്ടെ  പറ്റൂ .എങ്കില്‍  മാത്രേ  അയാളുടെ  ലക്‌ഷ്യം  നേടാന്‍  കഴിയൂ.അവരെ  രക്ഷിച്ചു  കഴിഞ്ഞാലോ?ജീവിതത്തിലെ  ചെറിയ  ചെറിയ  മാറ്റങ്ങള്‍  പ്രതീക്ഷയോടെ  ഉണ്ടാകുമ്പോഴും  വിധി  കാത്തു  വച്ചിരിക്കുന്നത്  എന്താണെന്ന്  തിരിച്ചറിയാന്‍  പര്യാപ്തം  അല്ല  മനുഷ്യന്‍റെ  ബുദ്ധിക്ക്.വളരെയധികം  ഇഷ്ടം  ആയ  ഒരു  ചിത്രം.ഒരു  Feel-Good Movie  പോലെ  സുന്ദരം.ഒപ്പം  ഇത്തരം concept  കളുടെ  അനിശ്ചിതത്വവും  ചിത്രം  മനോഹരം  ആക്കി  മാറ്റി.ഭൂരിഭാഗം  പ്രേക്ഷകര്‍ക്കും  ഇഷ്ടപ്പെടാവുന്ന  രീതിയില്‍  അവതരിപ്പിച്ച  ഒരു  നല്ല  ചിത്രം  ആണ്  The Town Only Where I am Missing!!


More movie suggestiions @www.movieholicviews.blogspot.ca

Tuesday, 13 December 2016

724.Z(FRENCH,1969)

724.Z(FRENCH,1969),|Crime|History|Thriller|,Dir:-Costa-Gavras,*ing:-Yves Montand, Irene Papas, Jean-Louis Trintignant .


     യഥാര്‍ത്ഥ  സംഭവങ്ങള്‍ ആസ്പദം  ആക്കി  അവതരിപ്പിക്കപ്പെട്ട  പൊളിറ്റിക്കല്‍  ത്രില്ലര്‍  ആണ്  Z .ഗ്രീസിന്‍റെ  രാഷ്ട്രീയത്തില്‍  വലിയ  മാറ്റങ്ങള്‍  ഉണ്ടാക്കിയ  ഒരു  സംഭവം  ആണ്  ചിത്രത്തിന്  ആസ്പദം  ആക്കിയിരിക്കുന്നത്.യഥാര്‍ത്ഥ  സംഭവങ്ങളെ    കഥാപാത്രങ്ങള്‍ക്ക്  മനപ്പൂര്‍വം  പലരും  ആയി  സാദൃശ്യം  തോന്നാം  എന്ന  മുഖവുരയോടെ  ആണ്  ചിത്രം  ആരംഭിക്കുന്നത്  തന്നെ.ഗ്രീസിലെ  രാഷ്ട്രീയത്തില്‍  നടന്ന  സംഭവങ്ങളെ അതെ  പോലെ  അവതരിപ്പിക്കാന്‍  ഗ്രീസില്‍  സാധ്യം  അല്ലാത്തതിനാല്‍ ഫ്രാന്‍സില്‍  നിന്നും  നിര്‍മാണ  സഹായം  ലഭിക്കുകയും  അള്‍ജീരിയയില്‍ ആണ്  ചിത്രീകരണം  നടത്തിയതും.ഗ്രിഗോരിസ് ലംബ്രകിസ്  എന്ന ഇടതു  പക്ഷ  പ്രതിപക്ഷത്തിന്റെ  നേതാവ്  നേരത്തെ  ഉണ്ടായിരുന്ന  വധ ഭീഷണിയുടെ  മറവിലും  പോലീസും  ജനക്കൂട്ടവും  നോക്കി  നില്‍ക്കെ  മനപ്പൂര്‍വം  എന്ന്  തോന്നിക്കുന്ന  അപകടം  വഴി  കൊല്ലപ്പെടുന്നു.

   രാജ്യ  ഭരിക്കുന്ന  വലതു  പക്ഷം ഇടതു  പക്ഷ  ചായവു  ഉള്ള  രാഷ്ട്രീയത്തെയും  രാഷ്ട്രീയക്കാരെയും അകറ്റി  നിര്‍ത്തിയിരുന്ന  സമയത്ത്  നടന്ന  സംഭവം  എന്നാല്‍ കൊലപാതകത്തിന്  പദ്ധതി  ഇട്ടവരുടെ ചിന്തകള്‍  എല്ലാം  അട്ടിമറിക്കുന്നു.പ്രത്യേകിച്ചും കേസ്  അന്വേഷണം  നടത്തിയ  മജിസ്ട്രേറ്റ്  നീതി  പൂര്‍വ്വം  ആയും  തെളിവുകളുടെ  സഹായത്തോടെയും  ആണ്  അത്  നടത്തിയിരുന്നത്.സംശയത്തില്‍  ആയിരുന്ന  പ്രതികളില്‍  നിന്നും ചില  പ്രധാനപ്പെട്ട  വിവരങ്ങള്‍  ലഭിക്കുന്നതിനു  അദ്ദേഹം  നടത്തിയ  വഴികള്‍  രസകരം  ആയിരുന്നു.പ്രതികള്‍  കടന്നു  ചിന്തിച്ചതും  ഒരു  കാരണം  ആകാം.ഗ്രീസ്  ആണെന്ന  തോന്നല്‍  ഉണ്ടാവുകയും  ചെയ്യരുത് എന്നാല്‍  ഗ്രീസില്‍  നടന്ന  സംഭവങ്ങള്‍  ആണെന്ന്  പറയുകയും  വേണം.അതിനായി ഉപയോഗിച്ച  ചില  വഴികള്‍ ആണ്  ഗ്രീക്ക്  പേരുള്ള  കഥാപാത്രങ്ങള്‍ അതിനോടൊപ്പം ശ്രദ്ധേയം  ആയ  ഒരു  രംഗം  ആയിരുന്നു ഭിത്തിയില്‍  ഉണ്ടായിരുന്ന  രാജാവായിരുന്ന  പോളിന്റെയും  രാജ്ഞി  ആയിരുന്ന  ഫെട്രീശ്യയുടെയും  ഫോട്ടോകളില്‍ ബള്‍ബിന്റെ വെളിച്ചം   കാണിച്ചുള്ള  രംഗം.സിനിമയില്‍  കാണിച്ച  ഈ  ശ്രദ്ധ  തന്നെ  അന്വേഷണ  ഉദ്യോഗസ്ഥന്റെ  കാര്യത്തിലും  കാണാം.

   പ്രേക്ഷകന്  എന്താണ്  നടക്കുന്നത്  എന്ന്  ഊഹിക്കാന്‍  സാധിക്കുകയും  അതിനോടൊപ്പം  ഫിക്ഷണല്‍  ആയ  കഥയാണ്  എന്ന  രീതിയില്‍  അവതരിപ്പിക്കുകയും   ചെയ്യണം  എന്ന  ഉദ്ധേശത്തോടെ  നടത്തിയ  ധാരാളം  ഇടപ്പെടലുകള്‍  ഈ ചിത്രത്തില്‍  കാണാം.അപകട  മരണം  എന്ന്  എഴുതി  തള്ളിയ  മരണത്തെ പിന്നീട്  ലഭിച്ച  ശാസ്ത്രീയം  ആയ  തെളിവുകളിലൂടെ  നടത്തുന്ന  മികച്ച  ഒരു  കുറ്റാന്വേഷണ  കഥ  കൂടി  ആണ്  ചിത്രം  എന്ന്  നിസംശയം  പറയാം  ഈ  ചിത്രത്തെ.ഈ  സംഭവ  വികാസങ്ങള്‍  ഭരണ  കക്ഷിയെ  അധികാരത്തില്‍  നിന്നും  ഇറക്കിയെങ്കിലും  പിന്നീട്  ഗ്രീസ് പട്ടാള  ഭരണത്തിന്  കീഴില്‍  ആവുക  ആയിരുന്നു  ചെയ്തത്  എന്നത്  ഒരു  ദുരന്ത   സത്യം  ആയി  നിലക്കൊള്ളുന്നു.ഒരു  വ്യത്യസ്ത  സിനിമ  അനുഭവം  തന്നെ  ആയിരുന്നു  Z.ഇംഗ്ലീഷ്  അക്ഷരമാലയിലെ  അവസാന  അക്ഷരമായ  Z നു  "He lives,He is Alive"  എന്ന  ധ്വനി  കൂടി  ഉണ്ട്.അത്  പോലെ  ഈ  ചിത്രവും  ഇന്നും  ജീവിക്കുന്നു കാലികപ്രസക്തിയോടെ!!


More movie suggestions @www.movieholicviews.blogspot.ca

723.BRAIN MAN(JAPANESE,2013)

723.BRAIN MAN(JAPANESE,2013),|Mystery|,Dir:-Tomoyuki Takimoto,*ing:-Shôta Sometani, Fumi Nikaidou, Yukiyoshi Ozawa.


   ജാപ്പനീസ്  സൈക്കോ  ത്രില്ലര്‍  ചിത്രങ്ങള്‍ പലപ്പോഴും  അതി സങ്കീര്‍ണം  ആയ  വിഷയങ്ങള്‍  ആണ്  പ്രതിപാദിക്കുന്നത്,ഒരു  പക്ഷെ  വിശ്വസനീയതയുടെ അതിരുകളില്‍  നില്‍ക്കുന്നവയില്‍  നിന്നും മാറ്റം  ഉള്ളവ.എന്നാല്‍  സ്ക്രീനില്‍  വിശ്വസിക്കാവുന്ന  ഒരു  ഭാഷ്യം  എഴുതി  ചേര്‍ത്ത്  ഗൗരവമായ  തീം  ആക്കി  മാറ്റാന്‍  അവര്‍ക്ക്  കഴിയാറുണ്ട്.`യൂരിയോ  ഷുടോയുടെ  ഇതേ  പേരില്‍  ഉള്ള  നോവലിന്‍റെ  സിനിമ  ഭാഷ്യം  ആണ്  ഈ ചിത്രം.ക്രൈം/മിസ്ട്ടരി  ത്രില്ലര്‍  ചിത്രങ്ങള്‍ക്ക്  കൊറിയന്‍  സിനിമ  കൊടുക്കുന്ന  വൈകാരികം  ആയ  ഭാശ്യങ്ങള്‍ക്ക്  അപ്പുറം  അതിനു ഫാന്റസി  കൂടി  ചേര്‍ന്ന  നൂതന  കഥ  അവതരണ  രീതി  ആണ്  ജാപ്പനീസ് ചിത്രങ്ങള്‍  ഇതേ  genre  യില്‍  അവതരിപ്പിക്കുമ്പോള്‍  ഉണ്ടാകുന്നത്.

   ഇനി  കഥയിലേക്ക്.കാഴ്ചയിലും അവതരണത്തിലും  വളരെയധികം ക്രൂരമായ ചെയ്തികളിലൂടെ   സംതൃപ്തി  ലഭിക്കുന്ന കഥാപാത്രങ്ങളെ   കാണാന്‍  സാധിക്കും.നഗരത്തിലെ  പരമ്പരയായി  നടന്നു  കൊണ്ടിരുന്ന  ബോംബ്‌  സ്ഫോടനങ്ങള്‍ നടത്തപ്പെടുന്ന  രീതി  വളരെ  ക്രൂരം  ആയിരുന്നു.നാക്ക്  മുറിക്കപ്പെട്ട  നിലയില്‍  ഉള്ള  മനുഷ്യര്‍  ആണ്  ബോംബ്‌  വാഹകര്‍  എന്ന്  അന്വേഷണത്തില്‍  മനസ്സിലാകുന്നു,വാശിയാ  എന്ന  ന്യൂറോ  സര്‍ജന്റെ  കണ്മുന്നില്‍ ആണ്  ബോംബ്‌  സ്ഫോടനത്തില്‍  ഒരു  ബസ്സിലെ  പിഞ്ചു  കുഞ്ഞുങ്ങള്‍ മുഴുവന്‍  മരിച്ചത്.ആ  സംഭവത്തിന്‌  ശേഷം  അവര്‍  ആകസ്മികം  ആയി  ഈ കേസിലെ  മുഖ്യ  കണ്ണി എന്ന് സംശയിക്കുന്ന  ആളെ   പരിചയപ്പെടുന്നു.മുഖ്യ  പ്രതി  എന്ന്  കരുതിയ ഇചിരോ സുസുക്കി  എന്ന  പേരുള്ള  യുവാവിനെ  കോടതിയില്‍  കൊണ്ട്  പോകുന്നതിനു  മുന്‍പ്  അയാളുടെ ചില  പ്രത്യേക  സ്വഭാവങ്ങള്‍  കാരണം  ആണ് അന്വേഷണ  ഉദ്യോഗസ്ഥന്‍  ആയ ചായാ അവരുടെ  അടുക്കല്‍  പരിശോധനകള്‍ക്ക്  ആയി  അയക്കുന്നത്.

  എന്നാല്‍  ഞെട്ടിക്കുന്ന  സംഭവങ്ങള്‍  ആണ്  അവര്‍  ആ  പരിശോധനയിലൂടെ  കണ്ടെത്തിയത്.സുസുക്കിയുടെ  യഥാര്‍ത്ഥ  ലക്ഷ്യം  അവര്‍  മനസിലാക്കുന്നു.ബോംബ്‌  സ്ഫോടനം  നടത്തിയവരിലേക്ക്  എത്തിപ്പെടാന്‍  ഉള്ള  ഒരേ  വഴി  അവന്‍  ആണ്.എന്താണ്  സുസുക്കിയുടെ  പിന്നില്‍  ഉള്ള  രഹസ്യം.ആരാണവന്‍??സുസുക്കി  ആരാണ്  എന്നുള്ള  ചോദ്യത്തിന്  ഉത്തരം  ആണ്  നേരത്തെ  പറഞ്ഞ  അസ്വാഭാവികം  ആയ സിനിമയിലെ  കഥ.ഒരു  മനുഷ്യനില്‍  നിന്നും  അവനെ  വ്യത്യസ്തന്‍  ആക്കുന്നത്  എന്താണ്?അതാണ്‌  ബ്രെയിന്‍  മാന്‍  എന്ന  ചിത്രത്തിന്റെ  കഥയില്‍  മുഖ്യ  ഭാഗം.ജാപനീസ്  ചിത്രങ്ങള്‍  തുറന്നു  തരുന്ന  ത്രില്ലര്‍  ചിത്രങ്ങളുടെ വളരെ  വലിയ  ഒരു  ശേഖരം  ഉണ്ട്.ഒരു  പക്ഷേ  കൊറിയന്‍  ചിത്രങ്ങളില്‍  നിന്നും  വ്യത്യസ്തം  ആയവ.അതിലൂടെ  നോക്കുമ്പോള്‍  പ്രേക്ഷകന്  കൂടുതല്‍  താല്‍പ്പര്യം  തോന്നിപ്പിക്കും  ഈ  ചിത്രം.


More movie suggestions @www.movieholicviews.blogspot.ca

Sunday, 11 December 2016

722.ONE WAY TRIP(KOREAN,2016)

722.ONE WAY TRIP(KOREAN,2016).|Drama|,Dir:-Jeong-Yeol Choi,*ing:-Ji-soo, Suho, Jun-yeol Ryu.


     സൗഹൃദങ്ങള്‍ രസകരം ആയി  മാറുമ്പോള്‍  ജീവിതത്തില്‍  ഉണ്ടാകുന്ന  ആത്മവിശ്വാസം പലപ്പോഴും കൂട്ടായി വിശ്വാസത്തിന്‍റെ  ബാധ്യതയില്‍  പല  പ്രവര്‍ത്തികളും ചെയ്യാന്‍  പലരെയും  പ്രേരിപ്പിക്കാറുണ്ട്.പ്രത്യേകിച്ചും  ഒരാളുടെ  യൌവനാവസ്ഥയില്‍ കൂട്ടുകാര്‍  ആയിരിക്കും  ഒരാള്‍ക്ക്‌  എല്ലാം.സ്വന്തക്കരെക്കാളും  പ്രിയം  തോന്നുന്നത്.എന്നാല്‍  ജീവിതം  എന്ന  അതിഭീകര യാഥാര്‍ത്ഥ്യം മുന്നില്‍  നില്‍ക്കുമ്പോള്‍ മരിച്ചു  ചിന്തിക്കുവാന്‍  പലപ്പോഴും  പ്രേരണ  ആകാറുണ്ട്.സൌഹൃദങ്ങളിലെ  പൊള്ളത്തരം  എന്നുള്ള  വിമര്‍ശനം  ഉണ്ടാവുക  ആ  സമയത്ത്  ആകും  കൂടുതല്‍.സര്‍വോപരി  ,വ്യക്തിപരമായി  ഒരാള്‍ക്ക്‌  അയാളുടെ  ജീവനും  ജീവിതവും  ആകുമല്ലോ പ്രധാനം.അത്തരത്തില്‍  സൌഹൃദങ്ങള്‍ കൊണ്ട്  വരുന്ന  കൂട്ടുത്തരവാദിത്തം  ജീവിതത്തിന്റെ മുന്നില്‍  എങ്ങനെ  പ്രതികരിക്കുന്നു  എന്നതിന്‍റെ  കളങ്കം  ഇല്ലാത്ത വരച്ചു കാട്ടല്‍  ആണ്  One Way Trip  എന്ന  കൊറിയന്‍  ചിത്രം.

      നാല്  സുഹൃത്തുക്കള്‍.സ്ക്കൂള്‍  ജീവിതം  കഴിഞ്ഞു  കോളേജില്‍  ചേരാന്‍  ഉള്ള  സമയം  ആയി  നില്‍ക്കുന്നു.നാല്  സാഹചര്യങ്ങളില്‍  നിന്നും  ആണ്  അവര്‍  വരുന്നത്.യോംഗ് ബിയുടെ  പിതാവ്  അമ്മയെ കൊല്ലപ്പെടുതിയത്തിനു  ജയില്‍  ശിക്ഷ  അനുഭവിക്കുന്നു.സാംഗ്  വൂ  മാതാപിതാക്കള്‍ മരിച്ചത്  കൊണ്ട് മുത്തശിയുടെ സംരക്ഷണയില്‍  ആണ്.ജോ ജോംഗ് ധനികനും  അതിനോടൊപ്പം  കോളേജില്‍ പോകാന്‍  വേണ്ടി  അവനെ  കര്‍ക്കശമായ  ജീവിതചര്യയിലൂടെ  വളര്‍ത്താന്‍  ശ്രമിക്കുന്ന  കുടുംബവും  ഉണ്ട്.ദൂ മാന്‍  ആണെങ്കില്‍  കൊറിയന്‍  ദേശിയ  ബെസ്ബോള്‍ ടീമില്‍   കയറാന്‍  കോച്  കൂടി  ആയ  പിതാവിന്റെ  നിര്‍ബന്ധത്തില്‍  താല്‍പ്പര്യം  ഇല്ലതിരുനിട്ടു    അതിനു  ശ്രമിക്കുന്നു.ചിത്രം  ആരംഭിക്കുമ്പോള്‍ ഇവരെ  നാല്  പേരെയും  രണ്ടു  പോലീസുകാര്‍ ഓടിക്കുന്നത്  ആണ്  കാണിക്കുന്നത്.ആ  ഓട്ടത്തിനിടയില്‍  സാംഗ്  വൂ കാര്‍  അപകടത്തില്‍ പെടുന്നു.അതിനു  ശേഷം  നടന്ന  സംഭവങ്ങള്‍  ആണ്  ചിത്രത്തിന്റെ  ബാക്കി  കഥ.

   അവര്‍  ഒരു  യാത്ര  തിരിക്കുന്നതും  ആകസ്മികം  ആയി  അവര്‍ക്ക്  ഒരാളെ  സഹായിക്കേണ്ടി  വരുന്നതും  അവസാനം  അവര്‍ക്ക്  തന്നെ  പ്രതീക്ഷകളുടെ  അപ്പുറത്ത്  അത്  പ്രശ്നങ്ങള്‍  ആയി  മാറുകയും  ചെയ്യുന്നു.സ്ഥിരം  സിനിമകളില്‍  ഉള്ളത്  പോലെ  സൗഹൃദങ്ങളെ  അധികം  മഹത്വവല്‍ക്കരിക്കാതെ  അതിന്റെ  ഭീകരം  ആയ  ഒരു  ഭാഗം  ആണ്  ഈ  ചിത്രം  കാണിച്ചു  തരുന്നത്.ഭൂരിപക്ഷ  സമയത്തും  സ്ഥിരം  ഫോര്‍മാറ്റ്  എന്നൊരു  തോന്നല്‍  ഉണ്ടാക്കുമ്പോഴും   ക്ലൈമാക്സ്  ഞെട്ടിക്കും.പ്രേക്ഷകനില്‍  ആരാണ്  ശരി?  എന്താണ്  ശരി?  എന്ന ചോദ്യം  തീര്‍ച്ചയായും  ഉണ്ടാക്കും  ഈ  ചിത്രം.വളരെ  മനോഹരമായ  പശ്ചാത്തല  സംഗീതം ,തുടക്കത്തെ  യാത്ര  ഒക്കെ  ഒരു  ഫീല്‍  ഗുഡ് റോഡ്‌  ട്രിപ്പ്‌  മൂവിയുടെ  പ്രതീതി  ഉണ്ടാക്കിയെങ്കിലും അവസാനം  പ്രേക്ഷകന്  ഒരു  നൊമ്പരം  ആകും  ഈ ചിത്രം.


More movie suggestions @www.movieholicviews.blogspot.ca

Saturday, 10 December 2016

721.SHIN GODZILLA(JAPANESE,2016)

721.SHIN GODZILLA(JAPANESE,2016),|Action|Adventure|,Dir:-Hideaki Anno, Shinji Higuchi,*ing:-Hiroki Hasegawa, Yutaka Takenouchi, Satomi Ishihara .


  ജാപ്പനീസ്  സിനിമയില്‍  നിന്നും  ലോകത്ത്  ഏറ്റവും  പ്രശസ്തന്‍  ആയതു  ഗോട്സില്ല  ആയിരിക്കും  എന്ന്  കരുതുന്നു.ഗോട്സില്ല  എന്ന  ഭീകര  രൂപി  സിനിമ  ആയും,വീഡിയോ  ഗെയിം  ആയും കോമിക്  ബുക്ക്  ആയും   എല്ലാം  ലോകമെമ്പാടും  പ്രിയങ്കരന്‍  ആവുകയും  ചെയ്തു.ഈ  ചിത്രം  വര്‍ഷങ്ങള്‍ക്കു  ശേഷം  ജപ്പാനില്‍  നിന്നും  ഇറങ്ങുന്ന  ഗോട്സില്ല  ചിത്രം  ആണ്.ഗോട്സില്ലയുടെ  ചരിത്രത്തിലെ  തന്നെ  ഏറ്റവും  വലിയ  വിജയ  ചിത്രം  എന്ന്  വേണമെങ്കില്‍  പറയാം.ഇഷിരോ  ഹോണ്ടയുടെ  1954  ലെ  ചിത്രത്തില്‍  ആദ്യമായി  പ്രത്യക്ഷപ്പെട്ട  ഗോട്സില്ല പിന്നീട്  ജപ്പാന്റെ  ലോക  സിനിമ  പ്രതിനിധികളില്‍  ഒന്നായി  മാറുക  ആയിരുന്നു.നാഗസാക്കിയിലും  ഹിരോഷിമയിലും  വര്‍ഷിച്ച  അണു ബോംബ്‌ ,പിന്നീട്  ആ ദുരിതത്തിന്റെ  ഇര  ആകേണ്ടി  വന്ന  Lucky Dragon 5 എന്ന  ബോട്ടിലെ  ജീവനക്കാര്‍  എന്നിവരുടെ  എല്ലാം    കഥകളും  ഈ  കഥാപാത്രത്തിന്  കാരണം  ആയിരുന്നു.ഗോട്സില്ല  ഫ്രാഞ്ചൈസിയുടെ  31  മത്  ചിത്രം  ആണ്  Shin Godzilla.

   ഈ  ചിത്രത്തിന്  ആധാരമായ  സംഭവങ്ങള്‍  ആണ്  ഫുകുഷിമ  ആണവ  ദുരന്തവും  അതിനോടൊപ്പം  2011  ലെ  സുനാമിയും  ഭൂകമ്പവും.സ്ഥിരം  ഗോട്സില്ല  ചിത്രത്തില്‍  നിന്നും  കാലാനുസൃതം  ആയ  മാറ്റം  ഈ ചിത്രത്തില്‍  കൊണ്ട്  വന്നിട്ടുണ്ട്.ഗോട്സില്ലയുടെ  സ്ഥിരം  കഥയ്ക്കൊപ്പം  അവതരിപ്പിച്ച  ജപ്പാനിലെ  രാഷ്ട്രീയ  രീതികള്‍  അതിനു  ഉദാഹരണം  ആണ്.അധികാരത്തിനു  വേണ്ടി  ഉള്ള  പരക്കം  പാച്ചില്‍.അപകടകരം  ആയ  അവസ്ഥയില്‍  പോലും  സ്വന്തം  പ്രതിച്ഛായ  നോക്കുന്ന   രാഷ്ട്രീയക്കാര്‍,മറ്റു  ബ്യൂറോക്രാറ്റുകള്‍.അത്  പോലെ   അമേരിക്കയും  ആയുള്ള  ഒരിക്കലും  തീരാത്ത  ഓരോ  ജപ്പാന്‍  പൌരന്റേയും  ഉള്ളിലെ  വിരോധം  എല്ലാം.ഒരു  പൊളിറ്റിക്കല്‍  സറ്റയര്‍  ആയാണ്  ചിത്രം  ആരംഭിക്കുന്നത്  തന്നെ.ഒപ്പം  വന്ന  വലിയ  മാറ്റം  ആണ്  ഗോട്സില്ലയുടെ   മാറിയ  രൂപം.ഇത്  വരെ  വന്നതില്‍  ഏറ്റവും  ഭീകരന്‍  ആയ  ഗോട്സില്ല (രൂപത്തില്‍)  ഇതായിരിക്കും.ഒപ്പം ആയുധങ്ങളെ  നേരിടാന്‍  ഉള്ള  പുതിയ ശക്തിയും.



    സ്വന്തമായ  ഒരു  അഭിപ്രായം  ആണ്.ഹോളിവുഡ്  സിനിമകളിലെ  ഗോട്സില്ല  പലപ്പോഴും  പുതുമകള്‍  ഒന്നും  നല്‍കാറില്ല.പലപ്പോഴും  ജപ്പാനില്‍  ഉള്ള  കഥയില്‍  അവരുടെ  ഗോട്ജിരയ്ക്ക്  ദൈവീകം  ആയ  ഒരു  സ്ഥാനം  കൊടുക്കുന്നുണ്ട്.കാരണം  ഏറ്റവും  അധികം  പരിണമിച്ച  ജീവി  എന്നത് അതിനെ  Godjira is God !!  എന്ന്  വരെ  ചിന്തിപ്പിക്കുന്നു  ഈ  കഥയില്‍.വളരെയധികം  പരിണമിച്ചു  മുന്നേറുന്ന  ഈ  ചിത്രത്തില്‍  ഗോട്സില്ലയെ  ആദ്യം  കണ്ടപ്പോള്‍  നിരാശ  ആയിരുന്നു.എന്നാല്‍  സിനിമ  പുരോഗമിക്കുംതോറും    ഗോട്സില്ല  ഭീമാകാരനായി  മാറുന്നത്  ആണ്  കണ്ടത്.ചരിത്രത്തിലെ  ഏറ്റവും  ശക്തനായ  ഗോട്സില്ലയുടെ  കഥയാണ്  Shin Godzilla  യില്‍  അവതരിപ്പിക്കുന്നത്‌.ചിത്രം  നല്ലത്  പോലെ  ഇഷ്ടം  ആവുകയും  ചെയ്തു.

More movie  suggestions @www.movieholicviews.blogspot.ca

1995. Drop ( English, 2025)