Thursday, 28 January 2016

603.VETERAN(KOREAN,2015)

603.VETERAN(KOREAN,2015),|Action|Thriller|Crime|,Dir:-Seung-wan Ryoo,*ing:-Jeong-min Hwang, Ah In Yoo, Hae-jin Yoo.


   2015 ലെ കൊറിയന്‍  ബോക്സോഫീസിലെ  ഏറ്റവും  വലിയ  ഹിറ്റ്‌ ചിത്രം  ആയിരുന്നു Veteran.കൊറിയന്‍  സിനിമയിലെ  തന്നെ  മൂന്നാമത്തെ  ഏറ്റവും  വലിയ  ബോക്സോഫീസ് ഹിറ്റ്‌  ആയും  ഈ ചിത്രം  മാറി.The Admiral: Roaring Currents,Ode to My Father(രണ്ടും 2014) ആണ്  നിലവില്‍  ഉള്ള ഏറ്റവും  വലിയ  ഹിറ്റുകള്‍.ഈ  ചിത്രം  കൊറിയന്‍  ചിത്രങ്ങള്‍  അവതരിപ്പിക്കപ്പെടുന്ന ഒരു  Dark Atmosphere ല്‍  അല്ല  എടുത്തിരിക്കുന്നത്.കൂടുതല്‍  ആളുകള്‍ക്ക്  ഇഷ്ടം  ആകുന്ന കോമഡി,ആക്ഷന്‍  എന്നിവയൊക്കെ  ചേര്‍ത്ത്  ആണ്.കൊറിയന്‍  സിനിമ  കോമഡി  ഒക്കെ നമുക്ക്  വെറും  ചളി ആയി  തോന്നും  എന്നത്  വേറെ  കാര്യം.

  കൊറിയന്‍  സിനിമയിലെ   മികച്ച  നായക  നടന്‍  ആയി  പല  വേഷങ്ങളും  ചെയ്ത ഹ്വാംഗ് -ജുംഗ്- മിന്‍ ആണ്  ഈ ചിത്രത്തിലെ  നായക  കഥാപാത്രം  ആയ ഡിറ്റക്ട്ടീവ് സിയോ യെ  അവതരിപ്പിച്ചിരിക്കുന്നത്.ആള്‍  രസികന്‍  ആണെങ്കിലും  കേസുകളില്‍  മുഴു  ശ്രദ്ധയും  ഉണ്ടായിരുന്നു  സിയോയ്ക്ക്.കുറ്റവാളികളെ കഠിനമായി  ശിക്ഷിക്കാന്‍ ശ്രമിക്കുന്ന സിയോയുടെ  പുറകെ പോലീസിലെ  തന്നെ അച്ചടക്ക  സമിതി  അത്  കൊണ്ട്  തന്നെ  ഇപ്പോഴും  ഉണ്ടായിരുന്നു.ഒരിക്കല്‍  സിയോ  കൊറിയയിലെ  വലിയ  ഒരു  ബിസിനസ്  ഗ്രൂപ്പിന്റെ  ഇപ്പോഴത്തെ  അവകാശിയെ  പരിചയപ്പെടുന്നു.പണത്തിന്റെ  ഹുങ്ക് ജോ ടെയോയെ  മൃഗം  ആക്കി മാറ്റുന്നു.സിയോയ്ക്ക്  പരിചയം  ഉള്ള  സിയോയുടെ  ഡ്രൈവര്‍  ഒരിക്കല്‍   ജോ  ടെയുടെ  കൊള്ളരുതായ്മയ്ക്ക്  പാത്രമാകുന്നു.

    ജോ  ടെ യെ  കുടുക്കാന്‍  സിയോ  ശ്രമിക്കുന്നുണ്ടെങ്കിലും   അയാളുടെ സ്വാധീനം  ഉപയോഗിച്ച്  രക്ഷപ്പെടുന്നു.ഈ  അവസരത്തില്‍  ആണ്  സിയോ ജോ  ടെയെ കുടുക്കാന്‍  ഒരു  പ്ലാന്‍  തയ്യാറാക്കുന്നത്.അതാണ്‌  ചിത്രത്തിന്റെ  ബാക്കി  കഥ.ക്ലൈമാക്സിലെ  ഫൈറ്റ്  സീന്‍  ഒക്കെ  വളരെയധികം പണം  മുടക്കി  ആണ്  ഈ ചിത്രത്തില്‍  അവതരിപ്പിച്ചിരിക്കുന്നത്.എന്തായാലും  സ്ഥിരം  കൊറിയന്‍ ത്രില്ലര്‍  സിനിമകളുടെ  പ്രേക്ഷകര്‍ക്ക്‌ ഈ കൊമേര്‍ഷ്യല്‍ ത്രില്ലര്‍   വെര്‍ഷന്‍   അധികം  ഇഷ്ടം  ആകാന്‍  സാധ്യത  കുറവാണ്.നമ്മുടെ  നാട്ടിലെ  വലിയ  ഹിറ്റുകള്‍  പലപ്പോഴും എല്ലാ തരം  പ്രേക്ഷകര്‍ക്കും  വേണ്ടി  ആണല്ലോ  ഉണ്ടാക്കുന്നത്‌.അത് പോലെ  തന്നെ കൊറിയന്‍  പ്രേക്ഷകരുടെ  ഭൂരിഭാഗ  അഭിരുചി  ആണ്  ഈ ചിത്രത്തില്‍  ഉള്ളത്.ക്ലൈമാക്സില്‍  മാ ഡോംഗ്  സിയോക് അപ്രതീക്ഷിതമായി  വന്നപ്പോള്‍  അതില്‍  ഒരു  മാസ്  പ്രതീക്ഷിച്ചിരുന്നു.എന്നാല്‍  അതുണ്ടായില്ല.കൊറിയയിലെ  ഇപ്പോഴത്തെ  തലമുറയിലെ  വലിയ  രണ്ടു  താരങ്ങള്‍  ഒരുമിച്ചതും  ചിത്രത്തിന്റെ  മൈലേജ്  കൂട്ടിയിട്ടുണ്ടാകും.


More movie  suggestions @www.movieholicviews.blogspot.com

602.THE CORPSE OF ANNA FRITZ(SPANISH,2015)

602.THE CORPSE OF ANNA FRITZ(SPANISH,2015),|Drama|Thriller|,Dir:-Hèctor Hernández Vicens,*ing:-Daniel Aser, Albert Carbó, Belén Fabra.


    Necrophilia-വല്ലാത്ത  ഒരു  അവസ്ഥ  ആയാണ്  തോന്നിയിട്ടുള്ളത്.ജീവനില്ലാത്ത  ശരീരങ്ങളോട് തോന്നുന്ന  ലൈംഗികമായ  ആസക്തി.പരിഷ്കൃത  സമൂഹത്തിന്‍റെ  നിര്‍വചനങ്ങളെ  കുറിച്ച്  വ്യത്യസ്തമായ  അഭിപ്രയങ്ങള്‍  ഉണ്ടെങ്കിലും  ഇത്തരം  ഒരു  ആസക്തിയെ ഭൂരിപക്ഷം  ആളുകളും  എതിര്‍ക്കുന്നുണ്ട്  എന്ന്  തന്നെയാണ്  വിശ്വാസം.മനുഷ്യ ചരിത്രത്തിന്റെ ആരംഭ ഘട്ടങ്ങളില്‍ ,ഇജിപ്റ്റില്‍  ഒക്കെ  സുന്ദരികളായ  സ്ത്രീകളുടെ  മൃതദേഹം മൂന്നു  നാല്  ദിവസം  അഴുകിയതിനു  ശേഷം  മാത്രം  ആയിരുന്നു  Embalm ചെയ്തിരുന്നതത്രേ!!ജോസഫ് ഗിസ്‌ലാന്‍ രൂപം  നല്‍കിയ ഈ വാക്കാണ്‌   വൈകൃത  പ്രണയത്തെ സൂചിപ്പിക്കുന്നത്.അതിനെ ആസ്പദം ആക്കിയാണ്   The Corpse of Anna Fritz അവതരിപ്പിച്ചിരിക്കുന്നത്.

   അന്ന ഫ്രിട്സ് അതീവ സുന്ദരി  ആണ്.അവള്‍  നടി  ആണ്.ചെറുപ്പക്കാരുടെ സ്വപ്ന കാമുകിയും .എന്നാല്‍  ഒരു  ദിവസം അവള്‍  മരിക്കുന്നു.വളരെ  ചെറിയ  പ്രായത്തില്‍  തന്നെ  പ്രശസ്തിയുടെ  കൊടുമുടിയില്‍ നില്‍ക്കുന സമയത്ത് ഒരു പാര്‍ട്ടിക്കിടെ  ആയിരുന്നു  മരണം.മൃതദേഹം  മോര്‍ച്ചറിയില്‍  സൂക്ഷിച്ചിരുന്നു.മോര്‍ച്ചറി  സൂക്ഷിപ്പുക്കാരന്‍  ആയ പോ ഒരു  പാവത്താന്‍  ആണെങ്കിലും  അവന്റെ  മനസ്സിലെ  അവനെക്കുറിച്ചു  ആരും  കരുതാത്ത  പ്രവര്‍ത്തികള്‍  ചെയ്തിട്ടുള്ള  ആള്‍  ആണ്.അര്‍ദ്ധരാത്രി അവനെ  ഒരു പാര്‍ട്ടിക്കായി കൊണ്ട്  പോകാന്‍  സുഹൃത്തായ  ജാവിയും ഇവാനും  എത്തുന്നു.

  മദ്യം,മയക്കുമരുന്ന്  എന്നിവ അന്ന് രാത്രി  ആ ചെറുപ്പക്കാരുടെ  മാനസിക  നില  മാറ്റി  എന്ന്  വേണമെങ്കില്‍  പറയാം.ആരും ഒരിക്കലും  അറിയരുത്  എന്ന്  കരുതിയ  ആ രഹസ്യ  പ്രവര്‍ത്തി ചെയ്യാന്‍  അവരില്‍  ത്വര  ഉണ്ടാകുന്നു.എന്നാല്‍  ആ തീരുമാനം  അവരുടെ  ജീവിതത്തിലെ ഏറ്റവും  അപകടകരമായ  അവസ്ഥയില്‍  അവരെ  കൊണ്ടെത്തിക്കുന്നു.ഒരു  തരം  മുഷിപ്പോടെ  ചിത്രത്തിന്റെ  തുടക്കം  കാണുന്ന പ്രേക്ഷകന്‍  പിന്നീട്  ചിത്രം  ഒരു  ത്രില്ലര്‍  ആയി  മാറുമ്പോള്‍  കൂടുതല്‍  ത്രില്ലിംഗ്  ആകുന്നു.മനുഷ്യ  മനസ്സിന്റെ  ക്രൂരതകളും കാപട്യങ്ങളും എല്ലാം  ഒരിക്കല്‍  പ്രവര്‍ത്തിയില്‍ ദോഷം  ആയി  മാറും  എന്ന്  മനസ്സിലാക്കി തരുന്നു  ഈ ചിത്രം.Karma ഒക്കെ  പോലെ  ഒന്ന്...

More movie  suggestions @www.movieholicviews.blogspot.com

601.STEVE JOBS(ENGLISH,2015)

601.STEVE JOBS(ENGLISH,2015),|Biography|Drama|,Dir:-Danny Boyle,*ing:-Michael Fassbender, Kate Winslet, Seth Rogen.


88 മത്  അക്കാദമി  പുരസ്ക്കാര  നാമനിര്‍ദ്ദേശം 2 വിഭാഗത്തില്‍ ലഭിച്ച  ചിത്രമാണ് Steve Jobs.


  • Best Performance by an Actor in a Leading Role

Michael Fassbender

  • Best Performance by an Actress in a Supporting Role

Kate Winslet

എന്നീ  വിഭാഗങ്ങളില്‍  ആയിരുന്നു  അത്


     സ്റ്റീവ് ജോബ്സിന്‍റെ  ജീവിതത്തിന്‍റെ പ്രാരംഭത്തില്‍ നടന്ന  സംഭവങ്ങള്‍  അവതരിപ്പിച്ച  Walter Isaacson ന്‍റെ Steve Jobs എന്ന ബയോഗ്രഫിയെ ആസ്പദം  ആക്കി ഡാനി ബോയ്ല്‍ സംവിധാനം  ചെയ്ത  സിനിമയാണ് Steve Jobs.മൈക്കില്‍ ഫാസ്ബെണ്ടറിന് മികച്ച  നടനുള്ളതും കേറ്റ് വിന്‍സ്ലട്ടിനു മികച്ച സഹ  നടിക്കുള്ള ഓസ്ക്കാര്‍  നാമനിര്‍ദേശം  2015 ല്‍  ലഭിച്ചതു  ഈ ചിത്രത്തിലൂടെ  ആയിരുന്നു. Apple Macintosh ന്‍റെ Launch നു അതിലെ Voice Demo യില്‍ പ്രശ്നം ഉണ്ടാകുന്ന സമയത്ത്  അസ്വസ്ഥന്‍  ആകുന്ന സ്റ്റീവില്‍  നിന്നുമാണ്  ചിത്രം  ആരംഭിക്കുന്നത്.നാല്‍പ്പതു മിനിറ്റ്  മാത്രം  ബാക്കി നില്‍ക്കെ അതില്‍ ഒന്നും  ചെയ്യാന്‍ കഴിയില്ല എന്ന്  എഞ്ചിനീയര്‍ Hertzfeld തീര്‍ത്തു  പറയുന്നു.എന്നാല്‍  സ്ട്ടീവിനു  തന്റെ  തീരുമാനത്തില്‍  നിന്നും  ഒരടി  മാറാനും  തയ്യാറാകുന്നില്ല.വേണമെങ്കില്‍ Launch  പോലും  മാറ്റം  എന്ന  നിലപാട്  ആണ്  സ്ട്ടീവിനു.അയാളുടെ  ഈ  ഒരു  സ്വഭാവത്തിന്  ആണ്  ചിത്രത്തില്‍ മൊത്തം  പ്രാധാന്യം  കൊടുത്തിരിക്കുന്നതും.

   സ്റ്റീവ്  ജോബ്സിന്റെ ജീവിതത്തിലെ തുടക്കക്കാലം  മുതല്‍  അവതരിപ്പിച്ച 2013ലെ  ആഷ്ടന്‍ കച്ചറിന്റെ Jobs ല്‍ ആഷ്ടന്‍ യഥാര്‍ത്ഥ  സ്റ്റീവിനെ അനുകരിക്കാന്‍   ഉള്ള  ശ്രമം  നടത്തിയിരുന്നു.പല  രീതിയിലും   എന്നാല്‍  ചിത്രം  വിമര്‍ശനം   നേരിടുകയും ശരാശരി വിജയത്തില്‍ ഒതുങ്ങുകയും ചെയ്തു.എന്നാല്‍  ഈ ചിത്രത്തില്‍  മൈക്കില്‍  നമുക്ക്  പരിചിതനായ സ്റ്റീവിനെ  രൂപത്തില്‍  അധികം അവതരിപ്പിക്കുന്നില്ല.എന്നാല്‍  കേട്ടറിഞ്ഞ  പോലെ  ഉള്ള  Body  Language പല  അവസരത്തിലും  മൈക്കില്‍  അവതരിപ്പിക്കുന്നുണ്ട്.എന്നാല്‍  പിന്നീട്  അല്‍പ്പം  പ്രായം  ഏറിയ  സ്റ്റീവ്  ആയി  മാറുമ്പോള്‍  അയാള്‍  വളരെയധികം  മാറിയിട്ടുണ്ട്  ശരീര  ഭാഷയില്‍.കൂടുതല്‍  സൌമ്യന്‍  ആയി  മാറുന്ന  സ്ട്ടീവിനെയും  കാണാം  അപ്പോള്‍.

   സ്റ്റീവിന്റെ ജീവിതത്തിലെ ഉയര്‍ച്ച  താഴ്ച്ചകളില്‍ പലപ്പോഴും  സ്റ്റീവ് ഒരു  ബിസിനസ്മാന്‍  മാത്രം  ആയി  മാറുന്നു.പ്രത്യേകിച്ചും മികച്ച ടെക്നിക്കല്‍  വിദഗ്ധന്‍ ആയ  Apple co-founder സ്റ്റീവ്  വോസ്നിയാക്കും  ആയുള്ള ബന്ധം.തന്റെ  പിടിവാശികള്‍ക്ക്  പ്രാധാന്യം  കൊടുക്കുകയും  ബന്ധങ്ങള്‍ക്ക്  അധികം  വില  കൊടുക്കാത്ത  സ്ട്ടീവിനെയും  കാണാം.പ്രത്യേകിച്ചും  കാമുകിയില്‍  ഉണ്ടായ കുട്ടിയോട് ഒക്കെ  പെരുമാറുന്നതൊക്കെ.സ്റ്റീവിന്റെ  സഹപ്രവര്‍ത്തക ജോന്ന  ഹോഫ്മാനെ  ആണ്  കേറ്റ്  വിന്‍സ്ലറ്റ്  അവതരിപ്പിച്ചത്.സ്റ്റീവിന്റെ ജീവിതം  ബയോപിക്  ആയി  അവതരിപ്പിച്ചെങ്കിലും  ഒരു  ഡോക്യുമെന്‍ററി  ആയി  മാറാതെയും  എന്നാല്‍  ഒരു  സിനിമയുടെ  മെച്ചങ്ങള്‍  ഏറെ  ഉണ്ടാവുകയും  ചെയ്ത  ചിത്രം  ആണ്  Steve Jobs.


More movie  suggestions @www.movieholicviews.blogspot.com

Tuesday, 26 January 2016

600.THE DEAL(KOREAN,2015)

600.THE DEAL(KOREAN,2015),|Crime|Thriller|Mystery|,Dir:-Yong-ho Son,*ing:-Ju-bong Gi, Jae-yoon Jo, Eui-sung Kim .


  ഡിറ്റക്റ്റീവ്  ടെ -സൂ ഒരു  പരമ്പര കൊലയാളിയെ  കുറിച്ചുള്ള  അന്വേഷണത്തില്‍  ആണ്.സമാന സാഹചര്യത്തില്‍  കാണാതാകുന്ന  പെണ്‍ക്കുട്ടികളുടെ തിരോധാനത്തിനു  പിന്നില്‍  ഒരു  സീരിയല്‍  കില്ലര്‍  ഉണ്ടെന്നു  പോലീസ്  വിശ്വസിക്കുന്നു.പതിവ്  പോലെ  അലസമായ ഒരു  അന്വേഷണ ദിവസം  ആണ് ടെ സൂ വണ്ടിയിടിച്ചിട്ടു  നിര്‍ത്താതെ  പോയ  ഒരു  സംഭവം  വഴിയില്‍  വച്ച്  ശ്രദ്ധയില്‍ പെടുന്നത്.ഒരു  സാധാരണ  കേസ്  ആയി  മാറേണ്ട  ആ  സംഭവം  എന്നാല്‍  വഴിയില്‍  കിടന്നു  കിട്ടുന്ന  മൊബൈല്‍  ഫോണിലൂടെ  ദുരൂഹം ആയി  മരുന്ന്.ഒരു  സ്ത്രീയുടെ  എന്ന്  തോന്നിപ്പിക്കുന്ന  മൊബൈല്‍  ഫോണ്‍  ആയിരുന്നു  അത്.ഒപ്പം  രക്തത്തിന്‍റെ അടയാളങ്ങളും  അയാളിലെ  പോലീസ്  ബുദ്ധി  ഉണര്‍ത്തി.

  പിന്നീട്  നടന്ന  അന്വേഷണത്തില്‍  അനാവരണം  ചെയ്യപ്പെട്ടത്  പൈശാചികമായി  നടത്തിയ കുറെ  കൊലപാതകങ്ങളുടെ  ബാക്കി പത്രം  ആയിരുന്നു.പ്രതിയെ  അവര്‍  പിടിച്ചുവെങ്കിലും അന്വേഷണത്തില്‍ ആണ്  ആ സംഭവം  മനസ്സിലാകുന്നത്‌.വഴിയില്‍  കിടന്നു കിട്ടിയ  മൊബൈല്‍  ടെ-  സുവിന്‍റെ സഹോദരിയുടെ  ആയിരുന്നു.ഇത്  മനസ്സിലാക്കിയ ടെ സൂ പ്രതിയായ കാംഗ് ചിയോനെ  ആക്രമിക്കുന്നു.എന്നാല്‍ അയാള്‍  ക്രൂരനായ,മനസാക്ഷി  ഇല്ലാത്ത  മനുഷ്യ മൃഗം  ആയിരുന്നു.അയാള്‍ ടെ-  സൂവിന്റെ  സഹോദരിയെ  എന്ത്  ചെയ്തു  എന്ന്  പറയുന്നില്ല.

  എന്നാല്‍ പോലീസിന്റെ  അന്വേഷണത്തില്‍ മൂന്നു  മൃതദേഹങ്ങള്‍  ലഭിക്കുന്നു.കൊലയാളിയെ തൂക്കി  കൊല്ലാന്‍ കോടതി  വിധിക്കുന്നു.എന്നാല്‍  1997 നു  ശേഷം  ആരെയും  തൂക്കിക്കൊല്ലാത്ത ദക്ഷിണ  കൊറിയയില്‍ അയാളുടെ  ജീവന്  ആപത്  ഒന്നും  ഇല്ലായിരുന്നു.തന്റെ  സഹോദരി  മരിക്കുമ്പോള്‍  ഗര്‍ഭിണി  ആണെന്ന്  മനസ്സിലാക്കുന്ന ടെ -സൂവും  അവളുടെ  ഭര്‍ത്താവായ സിയൂംഗ്  ഹ്യൂനും  താങ്കള്‍ക്ക്  നീതി  കിട്ടാന്‍  ഉള്ള  പരിശ്രമത്തില്‍  ആണ്.എന്നാല്‍  അവരുടെ  വഴിയില്‍  ഒന്നും  വരുന്നില്ല.വര്‍ഷങ്ങള്‍  കഴിയുന്നു.പക  എന്നും  മനുഷ്യ  മനസ്സില്‍  ഒളിച്ചിരിക്കും.കൂടുതല്‍  അറിയാന്‍  ചിത്രം  കാണുക.ഈ ചിത്രവും പൊതുവായ  കൊറിയന്‍  സിനിമകളുടെ  മാതൃകയില്‍  ആരംഭിച്ചു  എങ്കിലും അപ്രതീക്ഷിതമായ  രീതികളിലൂടെ  ആണ്  മുന്നേറുന്നത്.കൊറിയന്‍  ക്രൈം/ത്രില്ലര്‍  ചിത്രങ്ങളുടെ  പ്രേക്ഷകര്‍ക്ക്  ഇഷ്ടം ആകും  ഈ ചിത്രവും.


More movie  suggestions @www.movieholicviews.blogspot.com

599.REVENGE:A LOVE STORY(KOREAN,2010)

599.REVENGE:A LOVE STORY(KOREAN,2010),|Crime|Mystery|Thriller|,Dir:-Ching-Po Wong,*ing:-Juno Mak, Sora Aoi, Tony Liu.


  കൊറിയന്‍ ചിത്രങ്ങളില്‍ തീവ്രമായി  അവതരിപ്പിക്കുന്ന ഒരു പ്രമേയം  ആണ് പരമ്പര കൊലയാളികള്‍, അവരുടെ പാതകങ്ങളെ അന്വേഷിക്കുന്ന പോലീസ് കഥാപാത്രങ്ങള്‍ എന്നിവ  വരുന്ന  സിനിമകള്‍.എന്നാല്‍ ഈ ചിത്രത്തില്‍ ഒരു കൊലയാളിയുടെ സാന്നിധ്യം  ഉണ്ടെങ്കിലും  അത് ഒരു  സീരിയല്‍ കില്ലര്‍ സിനിമ  ആണെന്ന്  പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകന് അതില്‍  നിന്നും  മാറി  ചിന്തിക്കാന്‍ ഉള്ള  അവസരം   നല്‍കുന്നുണ്ട്.ചിത്രം  ആരംഭിക്കുന്നത് ദുരൂഹം  ആയ  സാഹചര്യത്തില്‍ കൊല്ലപ്പെടുന്ന  ഒരു  ഗര്‍ഭിണിയായ  സ്ത്രീയിലൂടെ   ആണ്.അവരുടെ ഉദരത്തില്‍ നിന്നും കുട്ടിയെ  പുറത്തെടുത്തു  കൊല്ലപ്പെടുത്തിയിരിക്കുന്നു.

     ദുരൂഹമായ  സാഹചര്യത്തില്‍  ലഭിച്ച  ഒരു  ബാഗില്‍  നിന്നും  ലഭിച്ച  തെളിവുകള്‍  പോലീസിനെ  മരിച്ച സ്ത്രീയുടെ  അടുക്കല്‍  എത്തിക്കുന്നു.ആ സംഭവം  പുറം  ലോകം  അറിയുന്നു.പോലീസ് അന്വേഷണം  ആരംഭിക്കുന്ന  സമയം  തന്നെ  സമാനമായ രീതിയില്‍ മറ്റൊരു  കൊലപാതകം  കൂടി  നടക്കുന്നു.ഒരു  പരമ്പര  കൊലയാളിയുടെ സാമീപ്യം  പോലീസ്  അവിടെ  ആണ്  മനസ്സിലാക്കുന്നത്.ഗര്‍ഭിണിയായ  സ്ത്രീയുടെ  വയറു  കീറി  കുട്ടിയേയും  കൊല്ലപ്പെടുത്തി  ആണ്  രണ്ടു  മൃതദേഹങ്ങളും  കണ്ടെത്തുന്നത്.പോലീസിനു  കിട്ടിയ  തെളിവ്  ഈ  മരണത്തില്‍  ഉള്‍പ്പെട്ടിരിക്കുന്നത്  പോലീസുകാരുടെ  തന്നെ  കുടുംബങ്ങള്‍  ആണ്.അതില്‍ ഒരു  പോലീസുകാരനെ  സംഭവ സ്ഥലത്ത്  കൊല്ലപ്പെട്ട  രീതിയില്‍ കാണപ്പെടുകയും മറ്റൊരാളെ  കാണാതെ  ആകുകയും  ചെയ്തിരുന്നു.

   ദുരൂഹമായ സാഹചര്യത്തില്‍  പോലീസ്  ഒരു  പ്രതിയെ  പിടിക്കൂടുന്നു.എന്നാല്‍  അയാള്‍  ജയിലില്‍  ഉള്ളപ്പോഴും  സമാന  രീതിയില്‍  ഉള്ള  കൊലപാതകം  നടക്കുന്നു,പോലീസിനെ  ഈ സംഭവങ്ങള്‍  ചിന്താക്കുഴപ്പത്തില്‍  ആകുന്നു.എന്നാല്‍  ചിലര്‍ക്ക്  ഇതിന്റെ  പുറകില്‍  ഉള്ള രഹസ്യങ്ങള്‍  അറിയാമായിരുന്നു.മൂടി  വയ്ക്കപ്പെട്ട  രഹസ്യം.അത്  അനാവരണം  ചെയ്യപ്പെടുമ്പോള്‍  നഷ്ടമാകുന്നത്  പലതും ആണ്.ആരാണ്  കൊലയാളി?എന്താണ്  ഇതിനുള്ള  കാരണം?അതാണ്‌  ഈ കൊറിയന്‍  ചിത്രം  അവതരിപ്പിക്കുന്നത്‌,കൊറിയന്‍  മിസ്റ്ററി/ത്രില്ലര്‍  ചിത്രങ്ങളുടെ  ആര്ധകര്‍ക്ക്  തീര്‍ച്ചയായും ഈ  സിനിമ  ഇഷ്ടമാകും.


More movie suggestions @www.movieholicviews.blogspot.com

598.DHEEPAN(FRENCH,2015)

598.DHEEPAN(FRENCH,2015),|Crime|Drama|,Dir:-Jacques Audiard,*ing:-Jesuthasan Antonythasan, Kalieaswari Srinivasan, Claudine Vinasithamby


    വംശീയാക്രമണങ്ങള്‍ ശ്രീലങ്ക എന്ന് ചെറിയ ദ്വീപിനെ ലോകത്തിനു മുന്നില്‍ കുപ്രസിദ്ധി നേടി കൊടുത്തു.സര്‍ക്കാരും തമിഴ് രാഷ്ട്രത്തിന്  വേണ്ടി  വാദിക്കുന്ന LTTE എന്ന  സംഘടനയും തമ്മില്‍  ഉള്ള സംഘര്‍ഷങ്ങള്‍ രാജ്യത്തിനെ കുരുതിക്കളം  ആക്കി മാറ്റി.ജീവിതത്തിലെ പല ദുരന്തങ്ങളും അവിടെ ജീവിച്ചിരുന്നവരെ മാറി ചിന്തിപ്പിച്ചു  തുടങ്ങി.അതിന്റെ ഭാഗമായി പലരും  അഭയാര്‍ഥികള്‍ ആയി  രാജ്യം  വിട്ടു  തുടങ്ങി.യൂറോപ്യന്‍  രാജ്യങ്ങളില്‍  ഒട്ടേറെ  ആളുകള്‍ കുടിയേറാന്‍ ആരംഭിച്ചു.ആ  ഒരു  സാഹചര്യത്തില്‍ നിന്നും  ആണ് സിനിമയുടെ കഥയുടെ ആരംഭം.

   എന്നാല്‍ കുടിയേറുന്ന രാജ്യത്തില്‍ അവിടത്തെ  സര്‍ക്കാരിനു  മുന്നില്‍ വിശ്വസനീയം  ആയ ഒരു  കഥ അവതരിപ്പിക്കാന്‍  വേണ്ടി  ആണ് ദീപന്‍ യാളിനി,ഇളയാല്‍  എന്നിവരെ  തന്റെ  കുടുംബം  ആയി  അവതരിപ്പിക്കാന്‍  ശ്രമിക്കുന്നത്.യാളിനി അയാളുടെ   ഭാര്യ  ആയും ഇളയാല്‍ മകള്‍  ആയും   അങ്ങനെ മാറി .മൂന്നു  പേര്‍ക്കും  അവരുടെ കുടുംബങ്ങളെ  നഷ്ടമായിരുന്നു.യാളിനി ഇംഗ്ലണ്ടില്‍ ഉള്ള  അവരുടെ ബന്ധുവിന്റെ  അടുക്കല്‍ പോകാന്‍  ആയിരുന്നു  ആഗ്രഹിച്ചിരുന്നത്.എന്നാല്‍ അവര്‍ക്ക്  ഫ്രാന്‍സിലേക്ക് പോകേണ്ടി  വരുന്നു .പുതിയ  ജീവിതം  തുടങ്ങാം എന്ന മോഹത്തില്‍ പഴയക്കാല  തമിഴ്  തീവ്രവാദി ആയ ദീപന്‍ ഫ്രാന്‍സില്‍ ഒരു  കെട്ടിടത്തിന്‍റെ  സൂക്ഷിപ്പുകാരന്‍  ആയി  മാറുന്നു.ഒപ്പം സഹായിക്കാന്‍  ആയി  യാളിനിയും ഉണ്ട്.ഇലയാല്‍  സ്ക്കൂളില്‍ പോയി  തുടങ്ങുന്നു.

   എന്നാല്‍  അവരുടെ ജീവിതം  അവര്‍  പ്രതീക്ഷിച്ചത് പോലെ  ആകുന്നില്ല.സ്ക്കൂളില്‍ പോലും വിവേചനം  നേരിടേണ്ടി  വരുന്ന ഇളയാല്‍ ആദ്യമൊക്കെ  ബുദ്ധിമുട്ടി.യാളിനി അധോലോക നേതാവിന്റെ വീട്ടില്‍ അയാളുടെ ബന്ധുവിനെ ശുശ്രൂഷിക്കാന്‍  നിയോഗപ്പെടുന്നു.അവര്‍ മൂവരും  തമ്മില്‍ ഉള്ള  ബന്ധങ്ങളുടെ  അര്‍ത്ഥവും കെട്ടിച്ചമച്ച  കഥയിലെ യാതാര്‍ത്ഥ്യം എന്നിവ  വിഷയം  ആകുമ്പോള്‍  ആണ്  അത്  സംഭവിക്കുന്നത്‌.തന്റെ  പഴയ രീതികളിലേക്ക്  പോകാന്‍  ഉള്ള  സാഹചര്യം  ദീപന്  ഉണ്ടാകുന്നു.ആ സാഹചര്യം  അതീവ  അപകടകരം ആണ്.കാരണം പുതിയ രാജ്യം  മാനസിക  സംഘര്‍ഷങ്ങള്‍ .അവര്‍  മൂവരും  എങ്ങനെ  അതിനെ  നേരിടുന്നു എന്നതാണ്  ബാക്കി ചിത്രം. 2015 Cannes Film Festival ല്‍   Palme d'Or പുരസ്ക്കാരം  നേടിയ  ചിത്രം യുദ്ധം തകര്‍ത്ത  ജീവിതങ്ങളുടെ അവിശ്വസനീയം  ആയ  ഉയിര്‍ത്തെഴുന്നേല്‍പ്പ്  ആണ്  ത്രില്ലര്‍  രീതിയിലൂടെ  അവതരിപ്പിക്കുന്നത്‌.പ്രധാന  കഥാപാത്രങ്ങളെ  അവതരിപ്പിച്ച യേശുദാസന്‍ ,കാളിയേശ്വരി,ക്ലോദിന്‍ വിനാസിതമ്പി  എന്നിവരുടെ  പ്രകടനം  മികച്ചതും  ആയിരുന്നു.

  More movie  suggestions @www.movieholicviews.blogspot.com

597.SE7EN(ENGLISH,1995)

597.SE7EN(ENGLISH,1995),|Mystery|Crime|Thriller|,Dir:-David Fincher,*ing:-Morgan Freeman, Brad Pitt, Kevin Spacey .


"'The world is a fine place, and worth fighting for'...I agree with the second part."

   Se7en- ഏതൊരു  മിസ്റ്ററി/ത്രില്ലര്‍ സിനിമ  പ്രേമിയുടെയും  ഇഷ്ട സിനിമകളുടെ  ലിസ്റ്റില്‍  ആദ്യം  വരുന്ന  പേരുകളില്‍  ഒന്നാണ് Se7en എന്ന്  നിസ്സംശയം  പറയാം.ഈ ചിത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം  മനസ്സില്‍  വരുന്നത് അതിന്റെ  പശ്ചാത്തലം  ആണ്.നിഗൂഡമായ എന്തോ  പ്രേക്ഷകനെ  കാത്തിരിക്കുന്നു  എന്ന തോന്നല്‍ ഉണ്ടാക്കാന്‍ കഴിയുന്ന  പശ്ചാത്തലം.ഡേവിഡ് ഫിഞ്ചര്‍ ഉപയോഗിച്ച ഈ രീതി പല  കൊറിയന്‍  സിനിമകളിലും ഉപയോഗിക്കാറുണ്ട്.മഴയും ഇരുട്ടും  നിറഞ്ഞ രക്തം പോലും  ഭയം  മൂലം  ഉറയുന്ന  അവസ്ഥ.സിനിമയുടെ  കഥയും ആ ഒരു   ഫീല്‍  കൊണ്ട്  വരുന്നു.

   നായക  കഥാപാത്രങ്ങളായ ഡിറ്റക്റ്റീവ് സോമര്‍സെറ്റ്‌,മില്‍സ്  എന്നിവരുടെ സ്വകാര്യ  ജീവിതത്തെ  കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ചിത്രത്തിന് ഒരു  മിസ്റ്ററി  .ത്രില്ലര്‍  എന്നതില്‍ നിന്നും  കൂടുതല്‍  സങ്കീര്‍ണം  ആയ  ഒരു  മുഖം  നല്‍കുന്നുണ്ട്.ജീവിതത്തെ  കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ചിത്രത്തില്‍  പ്രാധാന്യം  വഹിക്കുന്നും  ഉണ്ട്.ഇവിടെ Se7en  എന്ന്  സൂചിപ്പിക്കുന്നത്  എന്താണ്  എന്നുള്ളത്  എന്നത്  ചിത്രത്തിന്റെ  മൊത്തം  കഥയും  ഒറ്റ  വാക്കില്‍  സൂചിപ്പിക്കുന്നുണ്ട്.പ്രേക്ഷകന്  ചിത്രത്തിന്റെ  അവസാനം  ആകുമ്പോള്‍  പൂര്‍ണമായും  മനസ്സിലാകുന്ന  ഒന്ന്  ആണത്.പേരില്ലാത്ത  ആ  നഗരം  വളരെയധികം  അലോസരം  ആയിരുന്നു  ട്രേസിക്ക്.ഭര്‍ത്താവായ മില്‍സിനു  അവള്‍  പറയുന്നത്  കേള്‍ക്കാന്‍  ഉള്ള  മനസ്സ്  ഉണ്ടാകുമോ  എന്നൊരു  സംശയം  അവള്‍ക്കു   ഉണ്ടായിരുന്നു താനും.

   നഗരത്തില്‍  നടക്കുന്ന  രണ്ടു  കൊലപാതകങ്ങള്‍ .അതിക്രൂരമായി  കൊല്ലപ്പെട്ട  രണ്ടു  ആളുകള്‍ ,അവരുടെ  മൃതദേഹത്തിന്‍റെ  അടുക്കല്‍  നിന്നും  കിട്ടിയ  രണ്ടു  വാക്കുകള്‍ "gluttony","greed" എന്നെ  വാക്കുകള്‍ ഒരു  പരമ്പര കൊലയാളിയുടെ  സാമീപ്യത്തെ  സൂചിപ്പിക്കുന്നു.സോമര്‍സെറ്റ്‌,മില്‍സ് എന്നിവര്‍ അവര്‍  നേരിടുന്ന സംഭവം  എന്താണെന്ന്  മനസ്സിലക്കുന്നതോട്  കൂടി  ചിത്രം  ഹൊറര്‍ ആയി  മാറുന്നോ  എന്ന്  സംശയിക്കും.കാരണം  പലപ്പോഴും ഈ ചിത്രം  പ്രേക്ഷകനെ   ഭയപ്പെട്ടും.Best Film Editing  വിഭാഗത്തില്‍  ഓസ്ക്കാര്‍  നാമനിര്‍ദേശം  ലഭിച്ച  ഈ ചിത്രം   എന്നാല്‍  കഥാഘടനയിലും അവതരണ  രീതിയിലും  എല്ലാം  ഹോളിവുഡ് സിനിമ  ചരിത്രത്തിലെ  തന്നെ  മികച്ച  മിസ്റ്ററി  /ത്രില്ലര്‍  ആയി  കണക്കാക്കുന്നു.ബ്രാഡ് പിറ്റ്,മോര്‍ഗന്‍  ഫ്രീമാന്‍  എന്നിവരുടെ  സിനിമ  ജീവിതത്തിലെ  തന്നെ  ഏറ്റവും  മികച്ച  കഥാപാത്രങ്ങളില്‍  ഒന്നാണ്  മില്‍സ്,സോമര്‍സെറ്റ്‌ എന്നിവര്‍.തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ചിത്രങ്ങളില്‍  ഒന്ന്  തന്നെയാണ്  Se7en.

More Movie suggestions @www.movieholicviews.blogspot.com

1995. Drop ( English, 2025)