Sunday, 1 March 2015

308.THE NEVERENDING STORY(ENGLISH,1984)

308.THE NEVERENDING STORY(ENGLISH,1984),|Fantasy|Adventure|,Dir:-Wolfgang Petersen,*ing:-Noah Hathaway, Barret Oliver, Tami Stronach.

   സ്വപ്‌നങ്ങള്‍ കാണുന്ന ഒരാള്‍ അയാളുടെ ഭാവനയിലൂടെ ആകാം സഞ്ചരിക്കുക.ഭാവന സ്വപ്നം  ആയി മാറുമ്പോള്‍ ജനിക്കുന്നത് ഒരു പക്ഷേ മികച്ച കഥയും ആകാം.ഭാവന ആവശ്യം ഉള്ള മറ്റൊന്നാണ് വായന.ഒരു കഥ  വായിക്കുമ്പോള്‍ അത് എഴുതിയ ആളുടെ ഭാവനയുടെ ഒപ്പം വായനക്കാരന്‍ സഞ്ചരിച്ചാല്‍ മാത്രമേ അയാള്‍ക്ക്‌ ആ കഥയുടെ സാരം അറിയാന്‍ സാധിക്കൂ.ഇത്തരം ഒരു ആശയം പ്രധാനമായി മുന്നോട്ടു വയ്ക്കുന്ന ഒരു ചിത്രം ആണ് 1984 ല്‍ ഇറങ്ങിയ The Neverending Story .കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിത്രമായി അവതരിപ്പിക്കുമ്പോഴും ചിത്രത്തിന്‍റെ അവസാനം സാധാരണ ഹോളിവുഡ് ചിത്രം ആകാതെ വ്യക്തമായ ഒരു ആശയവും മുന്നോട്ടു വയ്ക്കുന്നുണ്ട്‌ The Neverending Story.

  ഇനി ചിത്രത്തിന്‍റെ കഥയിലേക്ക്.ബാസ്ടിയന്‍ എന്ന കുട്ടി ചെറുപ്പത്തിലെ അമ്മ മരിച്ചത് കാരണം പിതാവിനോടൊപ്പം ആണ് ജീവിക്കുന്നത്.കൂട്ടുകാര്‍ അധികം ഇല്ലാത്ത ബാസ്ടിയന്‍ ചങ്ങാത്തം കൂടിയിരിക്കുന്നത് പുസ്തകങ്ങളും ആയാണ്.ചെറുപ്പത്തില്‍ തന്നെ ആ കുട്ടി വിശ്വോത്തര ക്ലാസ്സിക്കുകള്‍ ഇഷ്ടപ്പെടുകയും അവ വായിക്കുകയും ചെയ്യുന്നു.കണക്ക് പഠിപ്പിക്കുന്ന അധ്യാപിക കണക്ക് പുസ്തകത്തില്‍ അവന്‍ വരച്ച ഒറ്റ കൊമ്പുള്ള കുതിരയെ കണ്ട് അവന്‍റെ പിതാവിനോട് മകന് പഠിക്കാന്‍ ഇഷ്ടമില്ല എന്ന് പറയുന്നു.ക്ലാസിലെ വികൃതി ആയ കുട്ടികളുടെ ആക്രമണത്തിന് സ്ഥിരം ഇരയാകുന്ന ബാസ്ടിയന്‍ ഒരു ദിവസം അവരുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെട്ടു എത്തുന്നത്‌ ഒരു വൃദ്ധന്റെ അടുക്കല്‍ ആണ്.വളരെയധികം പുസ്തകങ്ങള്‍ ഉള്ള ആ വൃദ്ധന്‍റെ അടുക്കല്‍ നിന്നും സുപ്രധാനമായ ഒരു പുസ്തകം അവന്‍ എടുക്കുന്നു ,പിന്നീട് തിരിച്ചു തരാം എന്ന ഉറപ്പില്‍.

  ബാസ്ടിയന്‍ ക്ലാസിലെ കണക്ക് പരീക്ഷ തുടങ്ങിയത് കണ്ടു ക്ലാസില്‍ കയറാതെ സ്ക്കൂളിലെ നിലവറയില്‍ ഇരുന്നു ആ പുസ്തകം വായിച്ചു തുടങ്ങുന്നു.അവന്‍ ഒരിക്കലും അവസാനിക്കാത്ത ആ പുസ്തകത്തിന്‍റെ ഭാഗമായി മാറുകയായിരുന്നു.Fantasia എന്ന ലോകത്തിലേക്ക്‌ അവന്‍ ഇറങ്ങുമ്പോള്‍ The Nothing എന്ന ഭീകര രൂപിയായ അജ്ഞാത ശത്രുവിനെയും രോഗക്കിടക്കയില്‍ ആയ അവിടത്തെ രാജ്ഞിയേയും അറിയുന്നു.ഒപ്പം അട്രെയു എന്ന യോദ്ധാവിനെയും.അതി സുന്ദരമായ ലോകവും അതിനെ രക്ഷിക്കാന്‍ അട്രെയു ശ്രമിക്കുന്നതും ബാസ്ടിയന്‍ ആ ഉദ്യമത്തിന്റെ ഭാഗം ആകുന്നതും ആണ് ബാക്കി ചിത്രം.

  The Fourth Wall എന്ന കഥാപാത്രങ്ങളുടെ ലോകവും കാഴ്ചക്കാരന്റെ ലോകവും തമ്മില്‍ ഉള്ള ബന്ധത്തെക്കുറിച്ച് ഈ ചിത്രം പറയുന്നുണ്ട് പല രംഗങ്ങളിലും.ഭാവനയുടെ ചിറകിലേറി നടത്തുന്ന ഒരു പ്രക്രിയ ഈ ചിത്രത്തില്‍ ഉടന്നീളം കാണുന്നുണ്ട്.അവസാനം Fantasia എന്താണെന്ന് ബാസ്റ്റിയന്‍ മനസ്സിലാകുന്ന സ്ഥലത്ത് ഈ പരമ്പരയിലെ ആദ്യ ഭാഗം അവസാനിക്കുന്നു.പടിഞ്ഞാറേ ജര്‍മനിയില്‍ നിര്‍മിച്ച ഈ ചിത്രം അന്ന് ഹോളിവുഡ് എന്ന സിനിമ ഭീകരന് പുറത്തു നിര്‍മ്മിച്ച ഏറ്റവും ചിലവ് കൂടിയ ചിത്രമായിരുന്നു.

  കഥയുടെ സാരാംശം വായിക്കുമ്പോള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് എന്നുള്ള തോന്നല്‍ ഉണ്ടാകുമെങ്കിലും ഈ ചിത്രം പറഞ്ഞത് ഭാവനയുടെ ശക്തിയും അത് നഷ്ടപ്പെടുമ്പോള്‍ മനുഷ്യ രാശിക്ക് എന്ത് സംഭവിക്കും എന്നും ഉള്ള വിവരണം ആയിരുന്നു.ഭാവനയില്‍ അഭിരമിക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് തീര്‍ച്ചയായും ആ ആശയം ഇഷ്ടം ആകും എന്നും കരുതുന്നു.

More movie suggestions @www.movieholicviews.blogspot.com

Also read @ http://www.malayalanatu.com/component/k2/item/44

307.FASANDRAEBERNE(DANISH,2014)

307.FASANDRAEBERNE(DANISH,2014),|Thriller|Mystery|Crime|,Dir:-Mikkel Nørgaard,*ing:-Nikolaj Lie Kaas, Pilou Asbæk, Fares Fares.

  The Keeper of Lost Causes എന്ന 2013 ല്‍ ഇറങ്ങിയ ഡാനിഷ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആണ് Fasandraeberne.ആദ്യ ഭാഗത്തെ കുറിച്ച് ഇവിടെ വായിക്കാം.

http://goo.gl/mMrEEI .

  Q ഡിപ്പാര്‍ട്ട്മെന്റ് പോലീസിലെ സുപ്രധാനമായ ഒരു വിഭാഗം  ആയി മാറ്റിയ കാര്‍ള്‍,അസ്സാദ് എന്നിവര്‍ തെളിയിക്കപ്പെടാത്ത അടുത്ത കേസുകളില്‍ പ്രാമൂഖ്യം നല്‍കേണ്ടത് ഏതൊക്കെ എന്നുള്ള അന്വേഷണത്തില്‍ ആണ്.തെളിവുകളുടെ അഭാവത്തില്‍ എഴുതി തള്ളിയ കേസുകളില്‍ പുനരന്വേഷണം നടത്തുന്ന Q വിഭാഗം അതീവ പ്രശസ്തിയിലേക്ക് ഉയര്‍ന്നു.കാര്‍ള്‍ ആദ്യ ഭാഗത്തെ പോലെ തന്നെ.ജീവിതത്തില്‍ കൊടുക്കുന്ന ശ്രദ്ധയെക്കാളും ജോലിയില്‍ ആണ് അയാള്‍ക്ക്‌ താല്‍പ്പര്യം.വേര്‍പ്പെട്ടു താമസിക്കുന്ന ഭാര്യയുടെ അടുക്കല്‍ നിന്നും മകന്‍ അയാളുടെ ഒപ്പം താമസിക്കാന്‍ എത്തിയത് പോലും അയാള്‍ക്ക്‌ ഓര്‍മ ഇല്ല.

  ഒരു രാത്രി പോലീസുകാരുടെ ഒപ്പം നടന്ന ഒരു പാര്‍ട്ടിക്ക് ശേഷം പുറത്തിറങ്ങിയ കാര്‍ലിനെ ഒരാള്‍ പിന്തുടരുന്നു.അയാള്‍ കാര്‍ലിന്റെ അടുക്കല്‍ എത്തി സംസാരിക്കുന്നു.മദ്യപിച്ചിരുന്ന അയാള്‍ കാര്‍ലിനോട് എന്ത് കൊണ്ടാണ് അയാള്‍ അയച്ച എഴുത്തിനു മറുപടി നല്‍കാത്തത് എന്ന് ചോദിച്ചു കയര്‍ക്കുന്നു.അയാളില്‍ നിന്നും രക്ഷപ്പെട്ട കാര്‍ള്‍ പിറ്റേന്ന് കേള്‍ക്കുന്നത് ആ മനുഷ്യന്‍ മരിച്ചു എന്ന വാര്‍ത്തയാണ്.ഒപ്പം കാര്‍ലിനു കൊടുക്കാനായി അയാള്‍ തയ്യാറാക്കി വച്ച തെളിവുകള്‍ അടങ്ങിയ പെട്ടിയും.

  ഇരുപതു വര്‍ഷം മുന്‍പ് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആയ അയാളുടെ ഇരട്ടകളായ കുട്ടികളുടെ മരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആയിരുന്നു അതില്‍.എന്നാല്‍ കേസ് ഫയല്‍ നോക്കിയ കാര്‍ള്‍ ആ കേസില്‍ ഒരാളെ ശിക്ഷിച്ചു എന്നും അയാള്‍ പുറത്തിറങ്ങി എന്നും മനസിലാക്കുന്നു.എന്നാല്‍ ആ കേസ് വാദിച്ച അഭിഭാഷകന്‍റെ പേര് കാര്‍ലിനു സംശയം ഉണ്ടാക്കുന്നു.അതി സമ്പന്നരുടെ മാത്രം കേസുകള്‍ വാദിക്കുന്ന ബ്രെന്റ് ആയിരുന്നു അന്ന് ആ പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.ദരിദ്ര കുടുംബത്തില്‍ ഉള്ള പ്രതിക്ക് വേണ്ടി എന്തിനു ബ്രെന്റ് ഹാജരാകണം എന്ന ചോദ്യം കാര്‍ലിനെയും അസാദിനെയും ഈ കേസ് വീണ്ടും അന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്നു.അവര്‍ വിചാരിച്ച എളുപ്പം അല്ലായിരുന്നു കാര്യങ്ങള്‍ .കാരണം ഇരുപതു വര്‍ഷം മുന്‍പ് നടന്ന കേസില്‍ തെളിവുകള്‍ ലഭിക്കാന്‍ ഉള്ള വിഷമം പിന്നെ അജ്ഞാതനായ ആ പ്രതിയും.

  അവരുടെ അന്വേഷണം ആണ് ബാക്കി ചിത്രം.സംശയത്തില്‍ ആയവര്‍ ഒക്കെ ഇന്ന് സമൂഹത്തിലെ ഉന്നതര്‍ ആണ്.അത് കൊണ്ട് തന്നെ അവര്‍ക്ക് എത്തിപ്പെടാന്‍ ആയി പോകേണ്ട വഴികള്‍ ദുഷ്ക്കരം ആണ്.കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.the Keeper of lost causes പോലെ തന്നെ നന്നായി തോന്നി രണ്ടാം ഭാഗവും. Jussi Adler-Olsen എഴുതിയ ഇതേ പേരില്‍ ഉള്ള കഥയുടെ രണ്ടാം ഭാഗവും മികച്ചതായി തോന്നി.കുറ്റാന്വേഷണ ചിത്രങ്ങള്‍ ഇഷ്ടം ഉള്ളവര്‍ക്ക് ഇഷ്ടമാകും ഈ ചിത്രം.

More movie suggestions @www.movieholicviews.blogspot.com

306.THIRD EYE(FILIPINO,2014)

306.THIRD EYE(FILIPINO,2014),|Horror|,Dir:-Aloy Adlawan,*ing:-Carla Abellana, Camille Prats, Ejay Falcon.

   ഫിലിപ്പിനോ ഭാഷയില്‍ 2014 ല്‍ ഇറങ്ങിയ ചിത്രമാണ് Third Eye.ഹൊറര്‍ ആണ് ചിത്രത്തിന്‍റെ മുഖ്യ പ്രമേയം.രണ്ടാം ഭാഗത്തിനായുള്ളത് മാറ്റി വച്ചിട്ടാണ് ഈ ചിത്രം അവസാനിക്കുന്നത്.ഭയപ്പെടുത്തുന്ന സീനുകള്‍ ചിത്രത്തില്‍ കുറവായിരുന്നു.ഒരു പക്ഷേ രണ്ടാം ഭാഗം ആയി വരുമ്പോള്‍ ആ കുറവ് നികത്താമിയിരിക്കും ഈ ചിത്രത്തിന്.(രണ്ടാം ഭാഗം വരുമോ എന്നറിയില്ല.എങ്കിലും അങ്ങനെ ഒരു സാധ്യത ചിത്രത്തിനുള്ളതായി തോന്നി).

  Wrong Turn meets Horror എന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.ചെറുപ്പക്കാലത്ത് അയല്‍വാസികള്‍ ആയ ഭാര്യയും ഭര്‍ത്താവും തല്ലു കൂടുമ്പോള്‍ ഉണ്ടായ നിര്‍ഭാഗ്യം സംഭവങ്ങളുടെ ബാക്കി പത്രം ആണ് മൈലീന്‍ എന്ന പെണ്‍ക്കുട്ടിയുടെ മൂന്നാം കണ്ണ് തുറപ്പിച്ചത്.അന്നുണ്ടായ ഷോക്കില്‍ അവള്‍ക്കു പ്രേതാത്മാക്കളെ കാണാന്‍ ഉള്ള കഴിവ് ലഭിക്കുന്നു.എന്നാല്‍ ഭയചകിതയായ അവളെ അവളുടെ അമ്മൂമ്മ പ്രാര്‍ത്ഥനകളിലൂടെ ആ അവസ്ഥയില്‍ നിന്നും മോചിപിച്ചു.അവര്‍ മൈലീന് ഒരു ഉപദേശം കൂടി കൊടുത്തു .അവളുടെ ജീവിതതിതില്‍ വിഷമകരമായ അവസ്ഥകള്‍ ഉണ്ടാകുമ്പോള്‍ വീണ്ടും ആ മൂന്നാം കണ്ണ് തുറക്കും എന്ന്.ജിമ്മി എന്ന ആളുടെ ഭാര്യയായി അവള്‍ അമ്മൂമ്മയുടെ മരണ ശേഷം ജീവിക്കുന്നു.

  കണ്ണ് ഡോക്റ്റര്‍ ആയ മൈലീന്‍ ജിമ്മിയുടെ സ്വഭാവത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ അവളെ സംശയാലു ആക്കുന്നു.എന്നാല്‍ തന്‍റെ സംശയം ശരി ആണെന്നുള്ള ബോധം വരുന്ന ദിവസം മൈലീന്‍  കൂട്ടുകാരിയുടെ കാറില്‍ ജിമ്മിയെപിന്തുടരുന്നു.ഇടയ്ക്ക് വച്ച് വഴി തെറ്റി പോയ ജിമ്മിയെ  പിന്തുടര്‍ന്ന അവള്‍ എത്തി ചേര്‍ന്നത്‌ വിചിത്രമായ ഒരു ഗ്രാമത്തിലേക്ക് ആണ്.ആ യാത്ര അവളുടെ തുറക്കപ്പെടാത്ത ആ കണ്ണിന്റെ കാഴ്ച തിരികെ കൊണ്ട് വരുന്നു.എന്തായിരുന്നു അവിടെ സംഭവിച്ചത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  ഒരു മസ്റ്റ്‌ വാച്ച് മൂവി എന്നൊന്നും ഈ ചിത്രത്തെ പറയാന്‍ കഴിയില്ലെങ്കിലും ഹിന്ദിയില്‍ മഹേഷ്‌ ഭട്ട് ഒക്കെ ഒരുക്കുന്ന ചിത്രങ്ങളുടെ ഒരു രീതി ആണ് ഈ ചിത്രവും പിന്തുടരുന്നത്.ഹിന്ദിയില്‍ വരുന്ന അത്തരം പ്രേത സിനിമകള്‍ക്ക്‌ വേണ്ടി കോപ്പി അടിക്കാവുന്ന പ്രമേയം ആണ് ചിത്രത്തിന് ഉള്ളത്.ഒരു പ്രതികാര-ഹൊറര്‍ ചിത്രമായി രണ്ടാം ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു.ഈ ചിത്രം നല്‍കാത്തത് അതിനു നല്‍കാം എന്നും കരുതാം.

More movie suggestions @www.movieholicviews.blogspot.com

Saturday, 28 February 2015

305.COHERENCE(ENGLISH,2014)

305.COHERENCE(ENGLISH,2014),|Thriller|Mystery|,Dir:-James Ward Byrkit,*ing:-Emily Baldoni, Maury Sterling, Nicholas Brendon.

  കഴിഞ്ഞ ദിവസം ഉല്‍ക്ക ആണെന്ന് വിശ്വസിക്കുന്ന പ്രകാശം ഉണ്ടായപ്പോള്‍ ആളുകളുടെ ഇടയില്‍ ഉണ്ടായ ഭീതിയും അത് ഒരാഴ്ച ഓടിക്കാന്‍ വേണ്ടി ശ്രമപ്പെടുന്ന മാധ്യമങ്ങളെയും നമ്മള്‍ പലരും കണ്ടതാണ്.പറഞ്ഞു വരുന്നത് അത്തരം ഒരു വാര്‍ത്ത ആളുകളില്‍ ഉണ്ടാക്കുന്ന പരിഭ്രാന്തി ആണ്.അജ്ഞാതം ആയ ഏതൊരു വസ്തുവിനെയും ഭയത്തോടെ സമീപിക്കുന്ന മനുഷ്യന്‍റെ സ്വഭാവ വിശേഷം ആകാം അതിനു കാരണം.Coherence പറയുന്നതും അത്തരം ഒരു കഥയാണ്.എന്നാല്‍ കഥ അല്‍പ്പം കുഴയ്ക്കുന്നതും ആണ്.

   ഒരു ഉല്‍ക്ക പ്രയാണം ഉണ്ടാകും എന്ന നേരത്തെ  ഉള്ള അറിയിപ്പ് ലഭിച്ചതിനു ശേഷം മൂന്നു ദമ്പതികള്‍ ഒരു വീട്ടില്‍ ഒന്നിച്ചു കൂടുന്നു.ചെറിയ ഒരു വിരുന്നു ഹ്യൂഗും അയാളുടെ ഭാര്യയും കൂടി തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് നല്‍കുകയായിരുന്നു.രസകരം ആയി തുടങ്ങിയ ആ വിരുന്നില്‍ എന്നാല്‍ പെട്ടന്നുണ്ടായ ചില സംഭവങ്ങള്‍ കല്ലു കടിയായി മാറി.മൊബൈലിനു റേഞ്ച് ഇല്ലാത്തതും പിന്നീട് ആശയ വിനിമയോപാധികള്‍ ഒന്നും പ്രവൃത്തിക്കാത്തതും അവര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.ഉല്‍ക്ക പ്രയാണം മൂലം ആണത് സംഭവിച്ചതെന്ന് അതിഥികളില്‍ ഒരാളായ എമിലി പറയുന്നു.അതിനെ പിന്തുണയ്ക്കാന്‍ പണ്ട് നടന്ന സമാനമായ സംഭവങ്ങളെ കുറിച്ചും വിവരിക്കുന്നുണ്ട്.

  ഹ്യൂഗ് ഇത്തരം വിഷയങ്ങളില്‍ താല്‍പ്പര്യം ഉള്ള തന്‍റെ സഹോദരനെ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ അവര്‍ക്ക് ലഭ്യമല്ല എന്ന് മനസ്സിലാക്കുന്നു.അതിനു പിന്നാലെ അവിടത്തെ വൈദ്യുതി നിലയ്ക്കുന്നു.അടുത്ത വീടുകളില്‍ വൈദ്യുതി ഉണ്ടോ എന്ന് നോക്കാനായി അവര്‍ പോകുമ്പോള്‍ രണ്ടു വീടുകള്‍ക്ക് അപ്പുറം ഉള്ള വീട്ടില്‍ വൈദ്യുതി ഉള്ളതായി മനസ്സിലാക്കുന്നു.ഫോണ്‍ പ്രവൃത്തിക്കുമോ എന്നറിയാന്‍ ഹ്യൂഗും അമീറും കൂടി അവിടെ നിന്നും പുറത്തേക്കു പോകുന്നു.കഥയുടെ നിഗൂഡത ഇവിടെ ആരംഭിക്കുന്നു.എമിലി പറഞ്ഞ കഥകളില്‍ നിന്നും ഏറെ ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ ആണ് അവരുടെ ഇടയില്‍ നടക്കുന്നത്.ഒരു maze ല്‍ അകപ്പെട്ടത് പോലെ ഉള്ള നിഗൂഡത.എന്തായിരുന്നു അത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  ക്ലൈമാക്സ് രംഗം ആകുമ്പോള്‍ "അപ്പോള്‍ ആരാണ് ഞാന്‍ "?എന്ന ചോദ്യം ചോദിക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകും.അതിനൊപ്പം അവസാനത്തെ ആ സ്ക്യ്പ് കോളും.കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മികച്ച മിസ്റ്ററി/ത്രില്ലര്‍ ആണ് Coherence.The Extermenating Angel പോലെ ഉള്ള സിനിമകളില്‍ ഫാന്റസിയുടെ പിന്‍ബലത്തില്‍ എന്ന ലൂയി ബുനുവേലിന്റെ ചിത്രത്തെ പോലെ ആദ്യം ഈ ചിത്രം തോന്നുമെങ്കിലും ഈ ചിത്രം പറയുന്നത് കൂടുതല്‍ കുഴപ്പിക്കുന്ന വിഷയം ആണ്.ബുനുവേലിന്റെ ചിത്രത്തിന് ഉണ്ടായിരുന്ന ഉദ്ദേശം വേറെ ആയിരുന്നു.എന്നാല്‍ നിഗൂഡമായ ഒരു കഥ പറയാന്‍ ആണ് തന്‍റെ ആദ്യ ചിത്രത്തിലൂടെ ജയിംസ് വാര്‍ഡ്‌ ശ്രമിച്ചത്‌.ഒരു സാധാരണ വീഡിയോ ക്യാമറയില്‍ പകര്‍ത്തിയത് പോലെ തോന്നുമെങ്കിലും ചില രംഗങ്ങളില്‍ അത് കൊണ്ട് തന്നെ പ്രേക്ഷകന് ഒറിജിനാലിറ്റിയും തോന്നിപ്പിക്കും ഈ ചിത്രം.

more movie suggestions @www.movieholicviews.blogspot.com

Wednesday, 25 February 2015

304.12:01(ENGLISH,1993)

304.12:01(ENGLISH,1993),|Sci-Fi|Romance|,Dir:-Jack Sholder,*ing:-Helen Slater, Jonathan Silverman, Nicolas Surovy.

 Groundhog Day എന്ന 1993 ല്‍ ഇറങ്ങിയ സിനിമ പ്രശസ്തി നേടിയപ്പോള്‍ ആ സിനിമയുടെ മൂല കഥ യഥാര്‍ത്ഥത്തില്‍ 1990 ല്‍ ഓസ്ക്കാര്‍ നോമിനേഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ നേടിയ 12 01 എന്ന  ചിത്രത്തിന്‍റെ ആണെന്നുള്ള ആരോപണം നേരിട്ടിരുന്നു.1990 ല്‍ ഇറങ്ങിയ ഷോര്‍ട്ട് ഫിലിം ടെലിവിഷന്‍ സിനിമയാക്കിയാണ് 1993 ല്‍ ഈ ചിത്രം നിര്‍മിക്കപ്പെട്ടത്.എന്നാല്‍ Groundhog Day യും അതേ മൂല കഥയും ആയി ഇറങ്ങി.Groundhog Day യെ കുറിച്ച് ഇവിടെ വായിക്കാം.

http://www.movieholicviews.blogspot.in/2013/07/groundhog-day-1993english.html

  Groundhog Day ഒരു ക്ലാസിക് ആയി മാറിയത് പിന്നീടുള്ള ചരിത്രം.12 01 ല്‍ ഒരു പ്രത്യേക രാത്രി 12 01 നു ദിവസം അവസാനിക്കുന്നു.പിന്നീടുള്ള ദിവസങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു.അത്തരം ഒരു കഥയാണ് Groundhog Dayക്കും ഉള്ളത്.ചില മാറ്റങ്ങള്‍ കഥയില്‍ വരുത്തി എന്നതൊഴിച്ചാല്‍ രണ്ടു സിനിമയും പറയാന്‍ ശ്രമിച്ചത്‌ ഒന്ന് തന്നെ.

ഇനി 12 01 ന്‍റെ കഥയിലേക്ക്.ബാരി തോമസ്‌ ജോലി ചെയ്യുന്ന പരീക്ഷണ സ്ഥാപനം സുപ്രധാനമായ ഒരു കണ്ടു പിടുത്തം നടത്താന്‍ ഉള്ള ശ്രമത്തില്‍ ആണ്.പ്രകാശത്തെക്കാളും വേഗതയില്‍ സഞ്ചരിക്കുന്ന വസ്തു കണ്ടെത്തുകയാണ് അവരുടെ ലക്‌ഷ്യം.എന്നാല്‍ അതിന്‍റെ പരിണിതഫലം ആയി ദിവസങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യത ഉണ്ടെന്നുള്ള വിദഗ്ധ അഭിപ്രായം മൂലം സര്‍ക്കാര്‍ പരീക്ഷണം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുന്നു.ഒരു ദിവസം 12 01 നു കിടന്നുറങ്ങിയ ബാരി തോമസ്‌ പിന്നീട് തന്‍റെ ജീവിതം ആവര്‍ത്തിക്കുന്നു എന്ന് മനസിലാക്കുന്നു.എന്നാല്‍ മറ്റുള്ള ആളുകള്‍ക്ക് ആ വ്യത്യാസം മനസ്സിലാകുന്നില്ല.

ബാരി ദീര്‍ഘകാലം ആയി രഹസ്യമായി  പ്രണയിക്കുന്ന അവിടത്തെ ശാസ്ത്രജ്ഞ ആ ദിവസം അവസാനം മരിക്കുന്നതായി മനസിലാക്കുന്നു.ദിവസം ആവര്‍ത്തിക്കുന്നത് കൊണ്ട് ബാരിക്കു സംഭവങ്ങള്‍ ശരി ആക്കാന്‍ സാധ്യത ലഭിക്കുന്നുണ്ട്.എന്നാല്‍ സര്‍ക്കാര്‍  നിര്‍ത്തലാക്കാന്‍ ശ്രമിച്ച പ്രോജക്റ്റ് ആരാണ് മുഴുമിപ്പിക്കാന്‍ ശ്രമിച്ചത്‌ എന്നതിനുള്ള ചോദ്യം ബാരിക്കു കണ്ടെത്തുകയും വേണം,കൂടെ തന്‍റെ പ്രണയിനിയുടെ ജീവിതം രക്ഷപ്പെടുത്തുകയും വേണം.ഈ ഒരു കഥയാണ് ചിത്രം മുന്നോട്ടു വയ്ക്കുന്നത്.

ടൈം ലൂപ്പില്‍ അകപ്പെട്ടാല്‍ രക്ഷപ്പെടാന്‍ ഉള്ള സാധ്യതകള്‍ വിരളം ആണെന്നിരിക്കെ ബാരിയുടെ ശ്രമങ്ങള്‍ അതീവ ശ്രമകരം ആകുന്നു.ഒപ്പം ആവര്‍ത്തിക്കുന്ന ദിവസങ്ങള്‍ ഉളവാക്കുന്ന വിരസതയും ഒരു പ്രശ്നം ആണ്.കാരണം മറ്റുള്ളവര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ബാരിക്കു അറിയാന്‍ സാധിക്കുന്നു എന്നത് തന്നെ.ഭാവിയെ കുറിച്ച് അറിഞ്ഞാല്‍ ഉള്ള വിരസതയും ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്.പ്രവചിക്കാവുന്ന വില്ലന്മാരൊക്കെ ആണെങ്കിലും ഒരു ദിവസം തന്നെ പല രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടത് ചിത്രത്തെ രസകരം ആക്കുന്നുണ്ട്‌.

ചിത്രത്തിലേക്ക് ഉള്ള ലിങ്ക് :-https://www.youtube.com/watch?v=MDQZ3XXjaTs

More movie suggestions @www.movieholicviews.blogspot.com

Sunday, 22 February 2015

303.ACADEMY AWARDS 2015 RESULTS

303.ACADEMY AWARDS 2015 RESULTS

അക്കാദമി പുരസ്ക്കാരങ്ങള്‍ 2015 ഒറ്റ നോട്ടത്തില്‍.കൂടെ അവയുടെ ചെറു വിവരണവും.

Birdman മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.Boyhood നു കിട്ടും എന്നായിരുന്നു ആദ്യ പ്രതീക്ഷ.എന്നാല്‍ പിന്നീട് Birdman കണ്ടതോട്‌ കൂടി സംശയത്തില്‍ ആയി.ഈ ചിത്രം സംവിധാനം ചെയ്ത Alejandro González Iñárritu മികച്ച സംവിധായകന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച തിരക്കഥയ്ക്ക് Alejandro González Iñárritu, Nicolás Giacobone, Alexander Dinelaris, Jr. and Armando Bo എന്നിവര്‍ക്ക് പുരസ്ക്കാരം ഈ ചിത്രം കാരണം ലഭിച്ചു.Cinematography യ്ക്ക് Emmanuel Lubezki ലഭിച്ച പുരസ്ക്കാരം കൂടി ആയപ്പോള്‍ ആകെ മൊത്തം 4 വിഭാഗത്തില്‍ Birdman വെന്നിക്കൊടി പാറിച്ചു.

http://www.movieholicviews.blogspot.in/2015/02/300birdman-or-unexpected-virtue-of.html

ഇനി അടുത്തത് The Grand Budapest Hotel.

എന്‍റെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്ന്.ഈ വര്‍ഷം നാല് വിഭാഗത്തില്‍ ഈ ചിത്രവും പുരസ്ക്കാരം നേടി.സംഗീത വിഭാഗത്തില്‍ Alexandre Desplat പുരസ്ക്കാരം നേടി.Best Production Design വിഭാഗത്തില്‍  Adam Stockhausen (Production Design); Anna Pinnock (Set Decoration) എന്നിവര്‍ പുരസ്ക്കാരം നേടി.Makeup and Hairstyling നു Frances Hannon , Mark  എന്നിവരും പുരസ്ക്കാരത്തിന് അര്‍ഹരായി.Best Costume Design Milena Canonero യ്ക്കും ലഭിച്ചു.ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആണ് പുരസ്ക്കാരങ്ങള്‍ മുഴുവനും ലഭിച്ചത്.എന്നാലും ഈ ചിത്രം കുറച്ചു കൂടി ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ് എന്നൊരു തോന്നല്‍ ഉണ്ട്.

http://www.movieholicviews.blogspot.in/2014/07/151the-grand-budapest-hotelenglish2014.html

Whiplash മൂന്നു പുരസ്ക്കാരങ്ങള്‍ നേടി.

Best Supporting Actor-J. K. Simmons
Best Sound Mixing-Craig Mann, Ben Wilkins and Thomas Curley
Best Film Editing- Tom Cross.

ജെ.കെ സിമ്മന്സിന്റെ സാധ്യത പ്രതീക്ഷിച്ചതായിരുന്നു

http://www.movieholicviews.blogspot.in/2015/01/271whiplashenglish2014.html.

The Theory of Everything ല്‍ അഭിനയിച്ച Eddie Redmayne മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.വീണ്ടും പ്രതീക്ഷിച്ച ഒന്ന് തന്നെ ആയിരുന്നു വിധി നിര്‍ണയം.സ്റീഫന്‍ ഹോക്കിങ്ങിനെ തിരശീലയില്‍ അവിസ്മരനീയം ആക്കി ഈ നടന്‍.

http://www.movieholicviews.blogspot.in/2015/01/281the-theory-of-everythingenglish2014.html

Julian Moore Still Alice ലെ അഭിനയത്തിലൂടെ മികച്ച നടിയായി മാറി.മികച്ചത് എന്ന് പറയാന്‍ ഉള്ള പ്രകടനം ഒന്നും നോമിനേഷന്‍ കിട്ടിയ ആരും നടത്തിയില്ലയിരുന്നു.തമ്മില്‍ ഭേദം തൊമ്മന്‍ ആണ് ആ പുരസ്ക്കാരം.

Patricia Arquette Boyhood ലെ അഭിനയത്തിലൂടെ മികച്ച സഹ നടി ആയി മാറി.

http://www.movieholicviews.blogspot.in/2014/11/210boyhoodenglish2014.html


Best Adapted Screenplay പുരസ്ക്കാരം The Imitation Game ലൂടെ Graham Moore നു ലഭിച്ചു.ആളുടെ സ്പീച് കൊള്ളാമായിരുന്നു പുരസ്ക്കാരം ലഭിച്ചതിനു ശേഷം.

http://www.movieholicviews.blogspot.in/2015/01/272the-imitation-gameenglish2014.html

Big Hero 6 എല്ലാവരും പ്രതീക്ഷിച്ചത് പോലെ തന്നെ മികച്ച അനിമേഷന്‍ ചിത്രമായി മാറി.

http://www.movieholicviews.blogspot.in/2015/01/273big-hero-6english2014.html

Tangerines നു ലഭിക്കും എന്ന് കരുതിയിരുന്ന മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്ക്കാരം എന്നാല്‍ പോളീഷ് ചിത്രം ആയ Ida നേടി.

http://www.movieholicviews.blogspot.in/2015/01/283idapolish2013.html

Interstellar ,Best Visual Effects പുരസ്ക്കാരം നേടി  Paul Franklin, Andrew Lockley, Ian Hunter and Scott Fisher എന്നിവരായിരുന്നു ടീം.

http://www.movieholicviews.blogspot.in/2014/11/231interstellarenglish2014.html

Edward Snowden നെ കുറിച്ചുള്ള documentary Citizenfour ആ വിഭാഗത്തില്‍ മികച്ചതായി.Best Documentary-Short Subject വിഭാഗത്തില്‍ Crisis Hotline: Veterans Press 1 ലൂടെ  Ellen Goosenberg Kent , Dana Perry എന്നിവര്‍ പുരസ്ക്കാരം നേടി.

American Sniper ലെ Sound Editing നു Alan Robert Murray , Bub Asman പുരസ്ക്കാരങ്ങള്‍ നേടി.

http://www.movieholicviews.blogspot.in/2015/01/274american-sniperenglish2014.html


മികച്ച ഗാനമായി Selma യിലെ Glory എന്ന ഗാനം തിരഞ്ഞെടുക്കപ്പെട്ടു John Legend and Common എന്നിവര്‍ പുരസ്ക്കാരം നേടി.

മികച്ച Live Action Short Film ആയി The Phone Call തിരഞ്ഞെടുക്കപ്പെട്ടു.

Best Animated Short Film ആയി Feast തിരഞ്ഞെടുക്കപ്പെട്ടു.

More Movie suggestions @www.movieholicviews.blogspot.com






Thursday, 19 February 2015

302.LEVIATHAN(RUSSIAN,2014)

302.LEVIATHAN(RUSSIAN,2014),|Drama|,Dir:-Andrey Zvyagintsev,*ing:-Aleksey Serebryakov, Elena Lyadova, Roman Madyanov.

  87 മത് അക്കാദമി പുരസ്ക്കരങ്ങളില്‍ മികച്ച വിദേശ ചിത്രത്തിനുള്ള വിഭാഗത്തില്‍ നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ് Leviathan എന്ന റഷ്യന്‍ ചിത്രം.ഈ ചിത്രത്തിന് തന്നെയാണ് ഈ വര്‍ഷത്തെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരവും ലഭിച്ചത്.

  Leviathan എന്ന ചിത്രം മാര്‍വിന്‍ ജോണ്‍ ഹെയ്മാര്‍ എന്ന അമേരിക്കക്കാരന്റെ ജീവിതത്തെ ആസ്പദം ആക്കി എടുത്തതാണ് എന്നാണു Zvyagintsev പറഞ്ഞത്.(അവലംബം:വിക്കിപീഡിയ).മാര്‍വിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ ആണ് മനസ്സിലായത്‌ ആള്‍ സര്‍ക്കാരും ആയുള്ള പോരാട്ടത്തിനൊടുവില്‍ സഹിക്കെട്ട് ഒരു ബുള്‍ഡോസര്‍ ഉപയോഗിച്ച് മേയറുടെ കെട്ടിടം ഇടിച്ചു തകര്‍ത്തു.അതിനു  ശേഷം വെടി വച്ച് സ്വയം മരിച്ചു എന്നാണ്.എന്തായാലും  Leviathan ന്‍റെ മുഖ്യ കഥ ഇതല്ല എങ്കിലും മാര്‍വിന്‍ തന്‍റെ വഴി തിരഞ്ഞെടുക്കാന്‍ കാരണമായ സംഭവങ്ങളോട് സാമ്യം പുലര്‍ത്തുന്നുണ്ട്.

   കൊല്യാ തന്‍റെ രണ്ടാം ഭാര്യയാ ലില്യയോടും മകനോടും ഒപ്പം ആണ് താമസിക്കുന്നത്.കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി മേയര്‍ ആയ റോമന്‍ മാടിനോവ് കൊയലയുടെ പൂര്‍വിക സ്വത്തായ സ്ഥലം സര്‍ക്കാരിന് വേണ്ടി വളരെ താഴ്ന്ന വിലയില്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ സ്ഥലത്തിന് അതിലും കൂടുതല്‍ വില ഉണ്ടെന്നുള്ള കൊല്യയുടെ വാദം കോടതി തള്ളുന്നു.കൂല്യയുടെ അഭിഭാഷകന്‍ മോസ്ക്കോയില്‍ നിന്നും വന്ന ദിമിത്രി എന്ന സുഹൃത്താണ്.ദിമിത്രി എന്നാല്‍ കേസില്‍ തോറ്റെങ്കിലും കോടതിയുടെ പുറത്തു വച്ച് സന്ധി ചെയ്യാന്‍ വേണ്ടി മോസ്ക്കോയില്‍ നിന്നും മേയര്‍ക്കു എതിരെ ഉള്ള തെളിവുകളും കൊണ്ടാണ് വന്നിരിക്കുന്നതെന്ന് പറയുന്നു.

  ദിമിത്രി റോമനെ കാണുന്നു.തെളിവുകള്‍ കണ്ടതിനു ശേഷം അവര്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കാം എന്ന് വാക്ക് കൊടുക്കുന്നു.പിന്നീട് സംഭവിച്ചത് എന്താണ്?അതാണ്‌ ചിത്രത്തിന്‍റെ കഥ. Leviathan ഒരു ത്രില്ലര്‍ ചിത്രം അല്ല.അത് കൊണ്ട് തന്നെ അസ്വാഭാവികമായി ഉള്ളതൊന്നും സംഭവിക്കുന്നില്ല.ഏതൊരു ഡ്രാമ ചിത്രം പോലെയും ആണ് ഇതും.എന്നാല്‍ ഈ ചിത്രം ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്ന ഒന്നുണ്ട് ദൈവ വിശ്വാസം.ചിത്രത്തിലെ ചില പ്രധാന കഥാപാത്രങ്ങള്‍ക്ക് ദൈവ വിശ്വാസം ഉള്ളതായും ഇല്ലാത്തതായും കാണിക്കുന്നുണ്ട്.ദൈവ വിശ്വാസം ഇല്ലാത്തവര്‍ക്ക് ബൈബിളിലെ ജോബിന് സംഭവിച്ചതുമായാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത് എന്ന് തോന്നി.അത് പോലെ തന്നെ അധികാരതിന്‍റെ ശക്തി ദൈവത്തില്‍നിന്നും ഉള്ളതാണ് എന്നൊരു ധ്വനിയും ചിത്രത്തില്‍ ഉടന്നീളം പറയുന്നതായി തോന്നി.

  റഷ്യയില്‍ മാത്രം അല്ല ലോകത്ത് എവിടെയും നടക്കുന്ന അധികാരതിന്‍റെ ഹുങ്കിനെ അങ്ങനെ ഉള്ള സാധൂകരണം കൊണ്ട് വിശുദ്ധീകരിച്ചു എന്ന സംശയം ഉണ്ടാകുമ്പോള്‍ പോലും ലോകത്ത് നടക്കുന്ന സംഭവങ്ങളുടെ ഒരു നേര്‍ക്കാഴ്ച ആയും വാഖ്യാനിക്കപ്പെടാം.പ്രത്യേകിച്ചും ബന്ധങ്ങള്‍,സൗഹൃദങ്ങള്‍,സര്‍ക്കാരും ജനങ്ങളും തമ്മില്‍ ഉള്ള ബന്ധം എന്നിവയായി.

More movie suggestions @www.movieholicviews.blogspot.com

1995. Drop ( English, 2025)