Tuesday, 14 June 2022

1504. The Unbearable Weight of Massive Talent (English, 2022)

 1504. The Unbearable Weight of Massive Talent (English, 2022)

           Action, Comedy.



തുടരെ ഉള്ള പരാജയ ചിത്രങ്ങൾ ഒരു കാലത്ത് സിനിമ പ്രേക്ഷകരെ ഏറ്റവും entertain ചെയ്ത നടന്മാരുടെ ആരാധകർക്ക് തന്നെ മടുപ്പ് ഉണ്ടായിട്ടുണ്ടാകാം. ഇതെങ്കിലും ശരിയാകും എന്ന് കരുതി തങ്ങളുടെ ഇഷ്ട അഭിനേതാക്കളുടെ സിനിമകൾ ഇപ്പോഴും കാണുന്നവർ ധാരാളം ഉണ്ട് . സിനിമ മോശം ആണെങ്കിൽ കൂടി അവരെ സ്ക്രീനിൽ സഹിക്കാൻ ഉള്ള മനസ്സ് ആണ് അതിനു പിന്നിൽ ഉള്ളത്. അത്തരത്തിൽ തുടരെ മോശം സിനിമകൾ ചെയ്യുകയും അടുത്തായി അൽപ്പം വ്യത്യസ്തം ആയ Mandy, Pig എന്നിവയും ആയി വന്ന നിക്ക് കേജ് പുതുതായി അഭിനയിച്ച ചിത്രം ആണ് The Unbearable Weight of Massive Talent. 


 നിക്ക് കേജ്, ആ പേരിൽ  തന്നെ തന്റെ തന്നെ മറ്റൊരു വെർഷൻ ആയി  അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയുണ്ട് The Unbearable Weight of Massive Talent നു . തന്റെ മറ്റൊരു പതിപ്പിനെ ആണ് അദ്ദേഹം സിനിമയിൽ അവതരിപ്പിക്കുന്നത്. ഈ പതിപ്പും ഒരു സിനിമ നടൻ  ആണ്. പരാജയപ്പെട്ട, പഴയക്കാല നേട്ടങ്ങളുടെ പേരിൽ മാത്രം ജീവിക്കുന്ന ഒരു നടൻ . തന്റെ പഴയ പല ഹിറ്റ് സിനിമകളുടെ റെഫെറൻസ് , സംഭാഷണങ്ങൾ  എന്നിവ ഉൾപ്പടെ ഒരു കാലത്ത് ധാരാളം ഹിറ്റ് സിനിമകളുടെ ഭാഗം ആയിരുന്ന അദ്ദേഹത്തിന്റെ fandom ആണ് സിനിമയിൽ ഉടനീളം  ഉപയോഗിച്ചിരിക്കുന്നത്. 


  സ്വന്തം സിനിമകൾ പരാജയപ്പെടുന്ന നിക്ക് കേജ് സിനിമ അഭിനയം നിർത്തുന്നു .സ്പെയിനിൽ  നിന്നും ഉള്ള ഒരു ആരാധകന്റെ ക്ഷണം അനുസരിച്ച്, അതിന്റെ ഒപ്പം  തന്റെ താറുമാറായ ജീവിതത്തിൽ നിന്നും അൽപ്പം മാറ്റങ്ങളും ഉണ്ടാകുന്നതിന് വേണ്ടി നിക്ക് ഒഴിവ് കാലം ചിലവഴിക്കാൻ എന്നത്  പോലെ അങ്ങോട്ടു പോകുന്നു . എന്നാൽ അവിടെ നിക്കിനെ കാത്തിരുന്നത് മറ്റൊരു ഉദ്യമം ആയിരുന്നു. വലിയ ഒരു ക്രൈം സിൻഡിക്കേറ്റ്, അവരുടെ പിന്നാലെ പോകുന്ന CIA എന്നിവർ എല്ലാം അപ്രതീക്ഷിതമായി നിക്കിന്റെ ഒഴിവ് കാലത്തിലേക്ക് കൂടെ പോവുകയാണ്. അവിടെ വച്ച്  ഒരു നല്ല സുഹൃത്തിനെയും ലഭിക്കുന്നു. അതിനു ശേഷം ഉള്ള Second Act മുതൽ തുടങ്ങുന്ന conflicts ആണ് സിനിമയിൽ പിന്നീട് അവതരിപ്പിക്കുന്നത്. 


  നിക്ക് കെജിന്റെ സിനിമകളുമായി പരിചിതം ആണെങ്കിൽ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് The Unbearable Weight of Massive Talent. കാരണം, സിനിമയിലെ പല സംഭാഷണങ്ങളിൽ ഉള്ള റെഫെറൻസുകൾ പഴയ പല സിനിമകളിൽ നിന്നും കണക്റ്റ് ചെയ്തു ആണ് വന്നിട്ടുള്ളത്. അത് പോലെ സിനിമയിൽ തന്നെ നിക്ക് കേജിന്റെ  മറ്റൊരു സാങ്കൽപ്പിക  കഥാപാത്രമായി അയാളുടെ തോന്നലുകളിൽ മാത്രമുള്ള നിക്കി അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങൾ ആയ 'Wild  At Heart', 'Vampire's Kiss' എന്നിവയുടെ ഒക്കെ ബാക്കി പത്രമായി കാണാൻ സാധിക്കുന്നതാണ്. പഴയക്കാല, ചെറുപ്പക്കാരനായ  നിക്ക് കേജിനെ പ്രതിനിധീകരിക്കുന്ന കഥാപാത്രമാണ് നിക്കി എന്ന് തോന്നി. ഇത് പോലെ ആണ് സിനിമ മുഴുവൻ. നിക്ക് കേജിന്റെ മാത്രമായ  ഒരു സിനിമ. 


  മൊത്തത്തിൽ ഒരു നിക്ക് കേജ് മയം ആണ് സിനിമ മുഴുവൻ . സ്വന്തം അഭിനയ ജീവിതത്തിന് homage നല്കിയത്പോലെ ഒരു ചിത്രം. തുടക്കത്തിൽ ഇത്തരം ഒരു സിനിമയിൽ അദ്ദേഹത്തിന് താല്പ്പര്യം ഇല്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട്. നിക്ക് കേജിന്റെ സിനിമകളുടെ ഫാൻ അല്ലാത്ത ഒരാൾക്ക് ഈ ചിത്രം ഒരു സാധാരണ ആക്ഷൻ / കോമഡി ചിത്രം മാത്രം ആയി കാണാൻ സാധിക്കൂ. 


നിക്കിന്റെ സിനിമകളോട് പ്രത്യേകിച്ച് ഇഷ്ടം ഒന്നും ഇല്ലാത്ത ഒരാൾക്ക്  excitement ഒന്നും ആ  നല്കുന്നുമില്ല ചിത്രം.എന്നാൽ  നിരൂപക പ്രശംസ നല്ലത് പോലെ നേടിയ ചിത്രത്തിന് അത് കൊണ്ട് തന്നെ റിലീസിന് മുന്നേ നല്ല hype ലഭിച്ചിരുന്നു. തിയറ്ററിലും, കുറഞ്ഞ ഷോകളും ആയി പോകുമ്പോഴും എവിടെയൊക്കെയോ ഒരു നിക്ക് കേജ് ആരാധകൻ ആയി ജീവിതത്തിൽ എപ്പോഴെങ്കിലും ഒക്കെ സിനിമ കണ്ടിട്ടുണ്ടെങ്കിൽ കണ്ടു നോക്കുക The Unbearable Weight of Massive Talent. അല്ലെങ്കിൽ ഈ ചിത്രം വെറും സാധാരണയായ, അല്ലെങ്കിൽ തീരെ ഇഷ്ടമല്ലാത്ത ഒരു സിനിമ മാത്രം ആയി തീരും.

Monday, 13 June 2022

1503. CODA (English, 2021)

 1503. CODA (English, 2021)

          Musical/ Romance: Streaming on Apple TV+



  സാധാരണയായി മ്യൂസിക്കൽ- റൊമാൻസ്/ ഡ്രാമ  സിനിമകൾ തീരെ താൽപ്പര്യം  ഇല്ലാത്ത ആളാണ് എങ്കിലും മിസ് ചെയ്യരുതാത്ത സിനിമയാണ് Coda. ഈ ഒരു ജോൻറെ തീരെ താല്പ്പര്യം ഇല്ലാത്തത് കൊണ്ട് തന്നെയാണ് ഓസ്ക്കാർ വേദിയിൽ മികച്ച സിനിമയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചിട്ടും സിനിമ ഇത്രയും ദിവസം കാണാതെ ഇരുന്നതും. 

  

 ബധിരരായ ഫ്രാങ്ക്-ജാക്കി ദമ്പതികളുടെ മക്കളാണ് ലിയോയും റൂബിയും. ലിയോ മാതാപിതാക്കളെ പോലെ ശബ്ദം അന്യമായ ഒരാളാണ്. എന്നാൽ റൂബി അവരില് നിന്നും വ്യത്യസ്തമായി സംഗീത ആസ്വദിക്കുകയും ശബ്ദങ്ങളുടെ ലോകത്തിൽ  ജീവിക്കുകയും അതിനോടൊപ്പം സ്വന്തം കുടുംബത്തിന്റെ ശബ്ദമായി മാറുകയും  ചെയ്യുന്നു. ഡോക്റ്ററുടെ അടുക്കൽ പോകുന്ന സീന് ഒക്കെ രസകരം ആയിരുന്നു.


പാരമ്പര്യമായി മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന റോസി കുടുംബം കാലങ്ങളെ അതിജീവിച്ചതിന് ശേഷം ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ് ഇപ്പോൾ . മാറിയ രീതിയിൽ ഉള്ള വെള്ളത്തിലെ നിയമങ്ങളും, പാറി പറക്കാൻ സമയമായ, തന്റെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ ഉള്ള അവസരം ലഭിക്കുകയും ചെയ്യുന്ന റൂബിയും റോസി കുടുംബത്തിന് മുന്നിൽ ഒരു ചോദ്യ ചിഹ്നം ആയി മാറുകയാണ്. അവിടെ റൂബിയുടെ സ്വപ്നങ്ങൾ , ജീവിതത്തിലെ പ്രണയം, സ്വന്തം കുടുംബം മാത്രം അല്ലാതെ മറ്റൊരു ജീവിതം ഒക്കെ വിഷയം ആവുകയാണ്. റൂബിയ്ക്ക് പറക്കാൻ ആഗ്രഹമുണ്ട്. പക്ഷേ അവളുടെ ചിറകുകൾ അദൃശ്യമായ, ബന്ധങ്ങളുടെയും സ്നേഹത്തിന്റേയും കയറ് കൊണ്ട് കുരുക്കിയിട്ടിരിക്കുകയാണ് . Coda ചർച്ച ചെയ്യുന്ന വിഷയവും അതാണ്. 


  ഒരു ഫീൽ - ഗുഡ് സിനിമ ആയി മാറുന്ന CODA അതിനൊപ്പം നമ്മളിൽ പലരുടെയും  ജീവിതത്തിൽ  ബന്ധിപ്പിക്കുന്ന ചില ചിന്തകൾക്കുള്ള ഇടവും തുറക്കുന്നുണ്ട്. 18 വയസ്സിൽ വിദ്യാഭ്യാസത്തിനായും അതിനു ശേഷം ജോലിക്ക് വേണ്ടിയും ജീവിക്കാനായും സ്വന്തം വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്ന, ഇപ്പോഴും പ്രവാസിയായി മാറിയ എന്നെ പോലെ ഉള്ള പലർക്കും അവസാനത്തെ രംഗം ശരിക്കും ഫീൽ ചെയ്യുന്ന ഒന്നാണ് എന്ന് തോന്നി. അതിനും അപ്പുറം സ്വന്തം കുട്ടികളും അത്തരം ഒരു ഘട്ടത്തിൽ എത്തുമ്പോൾ എന്താകും തോന്നുക എന്ന് ചിന്തിക്കാൻ ഉള്ള അവസരവും. കുട്ടികൾ അല്ലേ? അവർ പറക്കട്ടെ എന്ന് സ്വയം മനസ്സിനെ വിശ്വസിപ്പിക്കാൻ പരിശീലിപ്പിക്കുന്ന സിനിമയിലെ അവസാന രംഗങ്ങൾ സിനിമയുടെ മനോഹാരിത കൂട്ടുകയാണ് ചെയ്തത്. 


  ഈ അടുത്ത് കണ്ടതിൽ ഏറ്റവും ഭംഗിയുള്ള സിനിമ ആണ് എനിക്ക് CODA. മുൻവിധിയോടെ സിനിമ ഇത്രയും ദിവസം കാണാത്തതിൽ വിഷമം തോന്നി സിനിമ കണ്ടു കഴിഞ്ഞപ്പോൾ. CODA ഒരു ത്രില്ലർ അല്ല. വലിയ വേഗതയിൽ കഥ പറഞ്ഞു പോകേണ്ട ആവശ്യവും ഇല്ല. സിനിമയുടെ കഥയ്ക്ക് ആവശ്യമുള്ള, കഥാപാത്രങ്ങളെ പ്രേക്ഷകനിലേക്ക് എത്തിക്കുകയും അവരുടെ മാനസികവ്യാപാരങ്ങളിലേക്ക് നമ്മളെയും കണക്റ്റ് ചെയ്യുന്ന ഗംഭീരമായ ഭംഗി എന്നാൽ സിനിമയ്ക്ക് ഉണ്ട്. അത്തരം ഒരു പേസിങും സിനിമ മനോഹരമാക്കി. 


കാണുക!!


RT: 94%, IMDb: 8/10

Sunday, 12 June 2022

1502. The Card Counter (English, 2021)

 1502. The Card Counter (English, 2021)

          Thriller, Drama: Streaming on Amazon Prime (Canada) : RT: 87%, imdb:6.3



     ഒരാൾ തന്റെ ജീവിതത്തെ എങ്ങനെ ആകും കാണുക എന്നത് അയാളുടെ മാനസികാവസ്ഥയും അയാളുടെ ലക്ഷ്യങ്ങളെയും ആശ്രയിച്ചു ഇരിക്കും. ഒരാൾ തന്റെ പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നും ഇല്ലാത്ത ജീവിതത്തിൽ എല്ലാവരിൽ നിന്നും അകന്ന് ഒരു നാടോടിയായി പലയിടത്തും അലഞ്ഞു നടക്കുമ്പോൾ,അയാൾക്ക്‌ ഒരു ലക്ഷ്യം ഉണ്ടാവുക എന്നത് തന്നെ വലിയ ഒരു കാര്യമാണ്. അതിനു പിന്നിൽ ഉള്ള കാരണം തന്റെ ഭൂതക്കാലവുമായി ബന്ധപ്പെട്ടത് കൂടി ആകുമ്പോൾ അയാൾക്ക്‌ ആ ലക്ഷ്യത്തിലേക്കു അടുക്കുമ്പോൾ ഉള്ള ആശ്വാസവും സുന്ദരമാണ്.എന്നാൽ അതിനു ശേഷം അതിനു വിപരീതമായി എന്തെങ്കിലും സംഭവിക്കുക കൂടി ചെയ്താലോ?

     

ഓസ്‌ക്കാർ ഐസക് അവതരിപ്പിക്കുന്ന വില്യം ടെൽ ഇത്തരത്തിൽ ഒരാളാണ്. അയാളുടെ ഭൂതക്കാലത്തിൽ നിന്നും അകന്നു, അയാൾ ചെറിയ തുകകൾ കസിനോകളിൽ ചൂതാടി നേടി ജീവിക്കുന്നു. വലിയ തുകകൾ നേടാൻ ഉള്ള, ബ്ളാക് ജാക്കിൽ പ്രാവീണ്യം ഉണ്ടെങ്കിലും അതിനു അയാൾ മുതിരുന്നില്ല. അപ്പോഴാണ് അയാൾ ഒരു യുവാവിനെ പരിചയപ്പെടുന്നത്. താൽക്കാലികം ആയെങ്കിലും അയാൾ തന്റെ ജീവിതം അവനു വേണ്ടി മാറ്റാൻ തീരുമാനിച്ചു. ആരാണ് അവൻ? എന്താണ് ടെല്ലിന്റെ ഭൂതക്കാലം? നേരത്തെ പറഞ്ഞത് പോലെ എന്താണ് അവസാനം സംഭവിക്കുന്നത്? ഇതിനെല്ലാം ഉത്തരം ആണ്‌ The Card Counter എന്ന സിനിമ നൽകുന്നത്.


  ത്രില്ലർ സ്വഭാവം തുടക്കത്തിൽ കാണിച്ച ചിത്രം പിന്നീട് വേറെ ഒരു ട്രാക്കിൽ ആണ്‌ സഞ്ചരിക്കുന്നത്. രണ്ട് ആളുകൾ തമ്മിൽ ഉള്ള ബന്ധത്തിൽ ഉപരി അത് അവരിൽ ഓരോരുത്തരിലും കൊണ്ട് വരുന്ന മാറ്റങ്ങളും സ്വയം എന്തായിരുന്നു എന്നും ഉള്ള ചോദ്യങ്ങളും ഒക്കെ സ്വയം കഥാപാത്രങ്ങൾ തന്നെ കണ്ടെത്തുമ്പോൾ നല്ലൊരു സിനിമ ആയി മാറുന്നു. ക്ലൈമാക്സ്‌ സീനിലേക്ക് എത്തി ചേരുന്ന സ്ഥലം മുതൽ വീണ്ടും ത്രില്ലർ ട്രാക്കിലേക്ക് പോകുന്ന സിനിമ അവസാനം അത് വരെ പറഞ്ഞു പോയ കഥയ്ക്ക് ചേർന്ന് പോകുന്ന ഒരു ക്ലൈമാക്സിൽ അവസാനിക്കുന്നു.

  

കണ്ടു നോക്കുക. തരക്കേടില്ലാത്ത ഡ്രാമ - ത്രില്ലർ സിനിമ അനുഭവം ആണ്‌.


Saturday, 11 June 2022

1501. Hustle (English, 2022)

 1501. Hustle (English, 2022)

         Sports. Streaming on Netflix 



     പല ഇഷ്ട നടന്മാരും അവരുടെ സിനിമ സെലക്ഷൻ കാരണം തുടരെ മോശം ചിത്രങ്ങൾ നൽകിക്കൊണ്ടിരുന്നു ഇടയ്ക്ക്. ചിലരൊക്കെ അതിൽ നിന്നും മാറി നല്ല ചിത്രങ്ങളുടെ ഭാഗം ആവുകയും ചെയ്തു തുടങ്ങി. പ്രധാനമായും നിക്കോളാസ് കേജ്‌, ആദം സാൻഡ്‌ലർ എന്നിവർ ആണ്‌ അതിൽ മുന്നിൽ. ആദം അവസാനം ചെയ്ത ചിത്രങ്ങളിൽ Murder Mystery, Uncut Gems, ഇപ്പോൾ ഇതാ Hustle കൂടി നല്ല സിനിമകളുടെ പട്ടികയിൽ ചേരുകയാണ്. Uncut Gems നിരൂപകരുടെ ഇടയിലും ക്രിട്ടിക്സിന്റെ ഇടയിലും ഒരു ക്ലാസിക് ചിത്രമായി മാറുകയായിരുന്നു. A24 ന്റെ ഏറ്റവും കളക്ഷൻ കിട്ടിയ ചിത്രമായിരുന്നു Everything Everywhere All at Once ഇറങ്ങുന്നത് വരെയും.


   Hustle നല്ല ഒരു സ്പോർട്സ് ഡ്രാമ ആണ്‌. സ്ഥിരം സ്പോർട്സ് ഡ്രാമ pattern ആണെങ്കിലും NBA യുടെ ലോകത്തിലേക്കു പറിച്ചു നട്ട ഒരു ഫീൽ ആയിരുന്നു അത് നൽകിയത് . ബാസ്ക്കറ്റ് ബോളിലെ പല മഹാരഥന്മാരും അവരവരായി തന്നെയും അല്ലാതെയും ഒരു ബാസ്ക്കറ്റ് ബോൾ സിനിമ കൾച്ചറിന്റെ ഭാഗമായി മാറുന്നതാണ് Hustle ൽ ഉള്ളത്.കളിയിലെ പുതിയ പ്രതിഭകളെ കണ്ടെത്താൻ നടക്കുന്ന സ്കൗട്ട് ആയ സ്റ്റാൻലി സ്പെയ്നിൽ നിന്നും കണ്ടെത്തുന്ന, പ്രതിഭ ഏറെയുള്ള ഒരു യുവാവിന്റെയും അതിനോട് അനുബന്ധിച്ചു ഉണ്ടാകുന്ന struggle ഉം ആണ്‌ സിനിമയുടെ കഥ.


  ലോക്കൽ ആയി നടക്കുന്ന ബാസ്ക്കറ്റ് ബോൾ പ്രകടനങ്ങളിൽ നിന്നും കാണികളുടെ കയ്യടി നേടാൻ കഴിയുന്ന ഒരു യുവാവ്, അവന്റെ ദേഷ്യവും കളിയോട് ഉള്ള അഭിനിവേശവും എങ്ങനെ കളിയുടെ അടുത്ത ലെവലിൽ ഉപയോഗിക്കുന്നു എന്നത് ആണ്‌ സിനിമയുടെ ഹൈലൈറ്റ്. ബോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 

Juancho ഹെർണങ്ങോമേസ് എന്ന റിയൽ ലൈഫിലെ സ്പാനിഷ് പ്രൊഫഷണൽ ബാസ്‌ക്കറ്റ് ബോൾ പ്ലയർ ആ റോളിൽ  മികച്ചു നിന്നു. Electrifying എന്ന് പറയിപ്പിക്കുന്ന പ്രകടനം.


  സ്ഥിരം സ്പോർട്ട്സ് ഡ്രാമയിൽ ഉള്ളത് പോലെ അല്ലാത്ത ചെറിയ ഒരു ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ വലിയ സംഭവം അല്ലായിരുന്നു എങ്കിലും രസകരമായിരുന്നു. മികച്ച അഭിപ്രായങ്ങൾ ആണു സിനിമയ്ക്ക് കിട്ടുന്നത്.കാണാൻ ശ്രമിക്കുക. നല്ല ഒരു ചിത്രമാണ്.


   

     

Sunday, 5 June 2022

1500. Veeramae Vaagai Soodum (Tamil, 2022)

 1500. Veeramae Vaagai Soodum (Tamil, 2022)

           Streaming on Zee5



  സിനിമയെ കുറിച്ച് ചുരുക്കി ഒരു അഭിപ്രായം പറഞ്ഞാൽ വിശാലിന്റെ അടുത്തായി വന്ന ഒരു ഡീസന്റ് സിനിമ ആണെന്ന് പറയാം Veeramae Vaagai Soodum. ആമ്പള പോലുള്ള cringe worthy ആയ സ്ഥിരം വിശാൽ സിനിമകളിൽ നിന്നും മാറ്റമുണ്ട് എന്നതാണ് മെച്ചം. പക്ഷെ സിനിമയുടെ നീളം കൂടാൻ ഉള്ള കാരണം ആയതു ഇടയ്ക്കുള്ള കോമഡി - പ്രണയ രംഗങ്ങൾ ആണ്‌.എല്ലാം സിനിമയുടെ കച്ചവട സാധ്യത കണ്ടു കൊണ്ട് അവതരിപ്പിച്ചത് ആണെങ്കിലും സിനിമയുടെ മൊത്തത്തിൽ ഉള്ള ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്.


  സിനിമയുടെ കഥ നോക്കുക ആണെങ്കിൽ ഒന്നിന് പകരം 3 സിനിമയ്ക്കുള്ള കഥ സിനിമയിൽ ഉണ്ടായിരുന്നു. ആ 3 കഥകളും parallel ആയി നടക്കുകയും അവയെല്ലാം മെയിൻ കഥയിലേക്ക് സന്നിവേശം നടത്തിയതും നന്നായിരുന്നു. കുറെ കൂടി സീരിയസ് ആയ ഒരു കഥാപരിസരം ആയിരുന്നെങ്കിൽ ശ്രദ്ധിക്കപ്പെടാൻ നല്ല സാധ്യത ഉള്ള കഥ ആയിരുന്നു എന്നും തോന്നി.


 പോലീസ് ഉദ്യോഗസ്ഥൻ ആകാൻ ആഗ്രഹിക്കുന്ന യുവാവ്. ഉരുക്കിന്റെ ശക്തി ഉള്ള ഒരു സാധാരണ ഇന്ത്യൻ ഹീറോ ആണ്‌ അയാൾ.അയാളുടെ സഹോദരിയ്ക്കു കുറെയേറെ പ്രശ്നങ്ങൾ നേരിടേണ്ടി വരുകയും, അതിനോടൊപ്പം മറ്റു രണ്ട് സ്ഥലത്തു നിന്നു കൂടി ഉള്ള പ്രശ്നങ്ങൾ കൂടി ആകുമ്പോൾ അയാൾക്ക്‌ മൊത്തം ഹീറോയിസവും പുറത്തെടുക്കേണ്ടി വരുന്നു.


        ക്ലൈമാക്സ്‌ പ്രതീക്ഷിച്ചതു ആയിരുന്നു. പക്ഷെ അത് മെയിൻ കഥ ആയി തുടങ്ങിയിരുന്നേൽ ഒരു കൊറിയൻ സിനിമ എഫെക്റ്റ് ഒക്കെ ഉണ്ടായേനെ. ധാരാളം സാധ്യതകൾ ഉള്ള കഥ ആയിട്ടാണ് തോന്നിയത് മൊത്തത്തിൽ.

    Veeramae Vaagai Soodum ഒരു വിജയ ചിത്രം ആണെന്ന് തോന്നുന്നില്ല. മികച്ച രീതിയിൽ കോമർഷ്യൽ സിനിമകൾ തന്നെ ബാർ മുന്നോട്ടു കയറ്റി വയ്ക്കുന്ന സിനിമകൾ വരുമ്പോൾ ശ്രദ്ധേയമായ പുതുമകൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ഇനിയുള്ള കാലം ശ്രദ്ധിക്കപ്പെടാൻ പാടായിരിക്കും.


  എന്തായാലും തരക്കേടില്ലാതെ അവതരിപ്പിച്ച, എന്നാൽ ഒരു must watch എന്നൊന്നും തോന്നിക്കാത്ത സിനിമ ആണ്‌ Veeramae Vaagai Soodum.

    

1499. Thar (Hindi, 2022)

 1499. Thar (Hindi, 2022)

          Mystery, Crime: Streaming on Netflix



   എൺപതുകളുടെ മധ്യത്തിൽ രാജസ്ഥാനിലെ താർ മരുഭൂമിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു Western Noir ചിത്രത്തിന്റെ ഛായ ആണ്‌ താർ എന്ന ചിത്രത്തിനുള്ളത്. വളരെ ക്രൂരത നിറഞ്ഞ, ദുരൂഹത നിറഞ്ഞ മരണങ്ങൾ പലയിടതായി നടക്കുന്നു. അതിന്റെ ഒപ്പം പാകിസ്ഥാൻ അതിർത്തി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൊലയാളി സംഘങ്ങൾ കൂടി ചേരുമ്പോൾ മരണങ്ങൾ ആരുടെ അക്കൗണ്ടിൽ ചേർക്കണം എന്നു അറിയാതെ ഇൻസ്പക്റ്റർ സുരേഖ സിങ്ങും ടീമും കുഴങ്ങുന്നു.


  ആ സമയം തന്നെ അവിടെ വന്ന അപരിചിതൻ ആയ ഒരാൾ  അവിടത്തെ ചെറിയ ടൗണിൽ പരിചയങ്ങൾ ഉണ്ടാക്കി തുടങ്ങുന്നു.പുരാവസ്തുക്കൾ ശേഖരിക്കുന്ന ഒരാൾ ആണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ആൾ എന്നാൽ ദുരൂഹത ആയി നിൽക്കുന്നു. പ്രത്യേകിച്ചും സിനിമയുടെ തുടക്കത്തിൽ തന്നെ അയാളെ കുറിച്ച് ചെറിയ ഒരു സൂചന പ്രേക്ഷകന് ലഭിക്കുന്നും ഉണ്ട്. ഒരു പക്ഷെ സിനിമയുടെ ഇത്തരത്തിൽ ഉള്ള സ്വഭാവം കാരണം അധികം ഡെവലപ്പ് ചെയ്യാതെ പോയ ഒരു കഥാപാത്രം ആണ്‌ ഹർഷവർദ്ധൻ കപൂറിന്റെ സിദ്ധാർഥ് എന്ന കഥാപാത്രം എന്നു തോന്നി.


  ദുൽക്കർ സൽമാനുമായി എവിടെയൊക്കെയോ സാമ്യത തോന്നുന്ന ഹർഷവർദ്ധൻ ചില സീനുകളിൽ 'ഇത് താൻ അല്ലയോ ഇത്' എന്നു തോന്നിപ്പിച്ചു. ഇന്ത്യൻ സിനിമ നിലവാരം വച്ചു നോക്കുമ്പോൾ വയലൻസ് നല്ല രീതിയിൽ തന്നെയുണ്ട് ചിത്രത്തിൽ. പഴയ ഹോളിവുഡ് വെസ്റ്റേൺ സിനിമകളിൽ കാണുന്ന കഥാ പശ്ചാത്തലം, കഥാപാത്രങ്ങൾ തുടങ്ങി പലതും ആ ഒരു കാലഘട്ടത്തെ ഓർമിപ്പിക്കുന്നുണ്ട്.


  എന്നാലും നീണ്ടു നിവർന്നു കിടക്കുന്ന രാജസ്ഥാൻ - താർ മരുഭൂമി ഭാഗമായി ധാരാളം അത്തരം സിനിമകൾക്ക് സ്കോപ് അന്നത്തെ കാലത്ത് പോലും ഉണ്ടായിരുന്നതായി തോന്നി. ഇത്തരം സിനിമകളുടെ ദുരൂഹമായ പശ്ചാത്തലം അതിന്റെ എല്ലാ സാധ്യതകളോടും അവതരിപ്പിക്കാൻ കഴിയും. സിനിമകൾ വന്നിട്ടില്ല എന്നല്ല, പണ്ട് ഇത്തരം പശ്ചാത്തലത്തിൽ കണ്ട സിനിമകളുടെ ചെറിയ ഓർമ്മകൾ ഉണ്ടെങ്കിലും ഇപ്പോഴും ഇത്തരം പശ്ചാത്തലത്തിനു ഉള്ള സാധ്യത കൂടുതൽ ആണെന്ന് കരുതുന്നു.


  അനിൽ കപൂറും മകൻ ഹർഷവർദ്ധനും തന്നെ ആണ്‌ സിനിമയുടെ നട്ടെല്ല്. സിനിമയുടെ ദുരൂഹത അഴിയുന്ന സമയത്താണ് സിനിമയിൽ മൊത്തത്തിൽ ഉണ്ടായിരുന്ന ടെൻഷൻ കുറയുന്ന കാര്യങ്ങൾ സംഭവിക്കുന്നതും.തരക്കേടില്ലാത്ത ഒരു revenge ത്രില്ലർ ആണ്‌ Thar. എനിക്ക് ഇഷ്ടമാവുകയും ചെയ്തു.


1498. Last Seen Alive (English, 2022)

 1498. Last Seen Alive (English, 2022)

         Action



 നമ്മൾ പണിയെടുത്താൽ നമുക്ക് ജീവിക്കാം എന്നും ജീവിതത്തിൽ യഥാർത്ഥത്തിൽ രക്ഷകർ ഒന്നും ഉണ്ടാകില്ല എന്നും കരുതുന്നവർക്ക് ഇഷ്ടപ്പെടാവുന്ന ഫാന്റസി ആയി തോന്നാവുന്ന ഒരു സിനിമ വിഭാഗം ആണ്‌ രക്ഷകൻ സിനിമകൾ. ഈ തലമുറയിലെ പ്രധാനപ്പെട്ട ഹോളിവുഡ് സിനിമയിലെ രക്ഷകൻ ആയ Jerard Butler രക്ഷകൻ റോളിൽ വീണ്ടും വരുന്ന സിനിമ ആണ്‌ Last Seen Alive.


   വിൽ സ്പാൻ പെട്രോൾ അടിക്കുന്ന സമയത്തു അതിനോട് ചേർന്ന convenience സ്റ്റോറിൽ കയറിയ ഭാര്യയെ കാണാതെ ആകുന്നു. വിൽ എല്ലായിടത്തും അന്വേഷിച്ചെങ്കിലും ഭാര്യയെ കണ്ടു കിട്ടുന്നില്ല. പോലീസും വലിയ സഹായം ഒന്നും ഇല്ല എന്നു മനസ്സിലാക്കി തന്റെ പുതിയ രക്ഷകൻ റോളിലേക്ക് വിൽ മാറുകയാണ്."He'll stop at nothing to get her back" എന്ന ടാഗ്‌ലൈൻ അന്വർത്ഥം ആക്കുകയാണ് പിന്നീട് സിനിമയിൽ.


  രക്ഷകൻ സിനിമകളുടെ ഫാൻ ആണോ? ക്ളീഷേ കഥ ആണെങ്കിലും ഇത്തരം സിനിമകൾ പുച്ഛത്തോടെ, പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ല എന്ന ഭാവത്തോടെ അല്ലാതെ കാണാൻ തയ്യാറാണോ? എങ്കിൽ മടിക്കാതെ Last Seen Alive കണ്ടോളൂ. ഇത്തരം സിനിമകളുടെ വലിയ ആരാധകൻ ആയതു കൊണ്ട് തന്നെ ഉള്ളിന്റെ ഉള്ളിൽ ഒളിച്ചിരുന്ന ത്രിൽ ഒക്കെ പുറത്തു വന്നത് കൊണ്ട് തന്നെ സിനിമ ഇഷ്ടമായി.


  സീരിയസ് സിനിമകൾ കാണാൻ മാത്രം സമയം ചിലവഴിക്കുന്നവർ ഈ ഭാഗത്തേക്ക്‌ ഒന്നും വരാതെ ഇരിക്കാൻ ശ്രമിക്കുക. ഇതൊക്കെ അങ്ങനെ കാണേണ്ട സിനിമ ആണ്. അല്ലേൽ പുച്ഛിച്ചു ഒരു വഴി ആകും.

Download Link: t.me/mhviews1


More movie suggestions and download link available @www.movieholicviews.blogspot.com

1995. Drop ( English, 2025)