Monday, 27 July 2020

1030. Mystery Road (English,2013)




​​1030.Mystery Road(English,2013)
         Crime,Mystery


     ട്രക്കുകൾ സ്ഥിരം പോകുന്ന വഴിയുടെ അടുത്തായാണ് ആ പെണ്ക്കുട്ടിയുടെ മൃത ദേഹം ആദ്യം കാണുന്നത്.ഓസ്‌ട്രേലിയൻ Aboriginal ആയ ആ പെണ്ക്കുട്ടിയുടെ മരണം കഴുത്തിൽ,കൊല ചെയ്യണം എന്ന ഉദ്ദേശത്തോടെ ഉണ്ടാക്കിയ മുറിവ് കാരണം ആയിരുന്നു.കാട്ടു നായയെ കണ്ടതായി മൃതദേഹം ആദ്യം കണ്ട ആൾ പറഞ്ഞിരുന്നു. എന്നാൽ ലാഘവത്തോടെ ആണ് പോലീസ് കൈകാര്യം ചെയ്യുന്നത് തുടക്കത്തിൽ.എന്നാൽ അതേ Aboriginal വിഭാഗത്തിൽ നിന്നും കുറ്റാന്വേഷകൻ ആയി മാറിയ ജേ ഈ കേസിനെ ഗൗരവമായി കണ്ടൂ.ദാരിദ്ര്യത്തിൽ ജീവിക്കുന്ന അവരിൽ പലരും അഭയം കണ്ടെത്തിയിരുന്നത് മദ്യപാനത്തോടൊപ്പം മയക്കു മരുന്നിൽ ആയിരുന്നു.അതിനായി അവർ പണം കണ്ടെത്തിയിരുന്ന വഴിയിലൂടെ സഞ്ചരിക്കാൻ ജേ തീരുമാനിക്കുന്നു.


    കഥാപ്രമേയം വായിക്കുമ്പോൾ ഒരു മിസ്റ്ററി ,ക്രൈം ത്രില്ലർ ആണെന്നുള്ള മുൻവിധി ഉണ്ടാകാം.എന്നാൽ ഇവിടെ Mystery Road ചർച്ച ചെയ്യുന്നത് ഗൗരവ പൂർണമായ ഒരു വിഷയം ആണ്.കുറ്റാന്വേഷണം ഇല്ല എന്നല്ല.എന്നാൽ അതിന്റെ കഥയെ പിൻപറ്റി വംശീയമായി വേർതിരിവ് ഇപ്പോഴും ഉള്ള സമൂഹങ്ങളിൽ ,പ്രത്യേകിച്ചും ഏഷ്യാക്കാർ ജാതീയമായ വേർതിരിവ് ഉള്ളവർ നിന്നു പരിഹസിക്കുമ്പോഴും സ്വന്തം നാട്ടിൽ ഒന്നും അല്ലാതായി മാറി,ക്രിമിനലുകൾ ആയി മുദ്രകുത്തപ്പെടുന്ന,അല്ലെങ്കിൽ അവർ അങ്ങനെ ജീവിക്കണം എന്നു അവരെ അടിച്ചമർത്തിയ ഒരു കൂട്ടർ ഈ പറയുന്ന പാശ്ചാത്യ രാജ്യങ്ങളിലും ഉണ്ട്.അതു അമേരിക്ക ആയാലും ഓസ്‌ട്രേലിയ ആയാലും കാനഡ ആയാലും എല്ലാം ഒരു പോലെ ആണ്.ചുരുക്കത്തിൽ അട്ടപ്പാടിയും ക്യൂൻസ്‌ലാൻഡും ഒന്നും ഈ കാര്യത്തിൽ വ്യത്യസ്തം അല്ല എന്ന്.

   വ്യക്തിപരമായി ഇത്തരം ഒരു സമൂഹത്തിൽ ജീവിക്കുന്നത് കൊണ്ടു തന്നെ ഇത്തരം ചിന്തകൾ പലപ്പോഴും ഒരു മൂന്നാമത്തെ ആളായി കാണുകയും കേൾക്കാറും ഉണ്ട്.അതു കൊണ്ടു തന്നെ ഇത്തരം ഒരു പ്രമേയം സിനിമ ആയി കണ്ടപ്പോൾ വ്യക്തമായി യഹന്നെ മനസ്സിലായത് ലോകത്തിന്റെ ഏതു കോണിൽ ആണെങ്കിലും ഭൂമിയുടെ യഥാർത്ഥ അവകാശികൾ എന്ന കൂട്ടരെ അടിച്ചമർത്താൻ ആണ് സമൂഹങ്ങൾ എല്ലായ്പ്പോഴും ശ്രമിക്കുക എന്നതാണ്.ആ രീതിയിൽ അന്താരാഷ്ട്ര തലത്തിൽ പ്രസക്തിയുണ്ട് ഈ ചിത്രത്തിന്.'Wind River' ഒക്കെ സമാനമായ പ്രമേയം അവതരിപ്പിച്ചു ചിത്രമായിരുന്നു.

  മരണപ്പെട്ടാൽ പോലും ഒരു പ്രസക്തിയും ഇല്ലാതെ,സമൂഹത്തിനു വേണ്ടാത്തവർ ആയി മാറുന്ന മനുഷ്യർ.ജീവന് പോലും വില ഇല്ലാതായി തീരുന്നവർ.ജേയുടെ അന്വേഷണം പ്രതികൂല സാഹചര്യങ്ങളിലൂടെയും ആ ചെറിയ ടൗണിലെ സാമൂഹിക വ്യവസ്ഥിതിയിലും എങ്ങനെ മുന്നോട്ട് പോയി എന്ന് കാണാൻ ചിത്രം കാണുക!!

 വിഷയത്തിന്റെ ഗൗരവം കൊണ്ടു പ്രസക്തം ആണ് ചിത്രം.ചിത്രം ശ്രദ്ധിക്കപ്പെടുന്നത് ആ കാര്യം കൊണ്ടാണ്.ആരോൻ പെഡർസെൻ,ഹ്യൂഗോ വീവിങ് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു ഈ ചിത്രത്തിൽ..


More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.

t.me/mhviews

​​1028.Future Man(English Web Series,2017)




​​1028.Future Man(English Web Series,2017)
          Comedy,Sci-Fi,Fantasy

2 സീസണ്, 25-30 മിനിറ്റ്, 26 എപ്പിസോഡ്

      
  ടൈം ട്രാവൽ,ഭാവിയിൽ ഉള്ള ലോകത്തിന്റെ നല്ലതിനെ കരുതി ഭൂത കാലത്തിലും മറ്റു ടൈം ലൈനുകളിലും എല്ലാം പോയി കാര്യങ്ങൾ ശരിയാക്കൻ ശ്രമിക്കുക.വളരെ ദുർഘടമായ കാലഘട്ടങ്ങളിൽ നിന്നും മനുഷ്യ രാശിയെ രക്ഷിക്കുക.അതിനായി തന്റെ ജീവിതം തന്നെ ഉഴിഞ്ഞു വയ്ക്കാൻ ഒരു യുവാവ് തയ്യാറാകുന്നു.ജാനിറ്റർ ആയി ജോലി ചെയ്യുന്ന ജോഷ് ഫുട്ടര്മാന്.ഒരു ഗെയിം പൂർത്തിയാക്കിയ ജോഷിനെ തേടി ആണ് ലോകം രക്ഷിക്കാൻ ഉള്ള ദൗത്യവും ആയി അവർ രണ്ടു പേർ വരുന്നത്.ടൈഗറും,വൂൾഫും.

    സീരിയസ് ആയി പറഞ്ഞു പോകുന്ന കഥയായിരിക്കും ഇതെല്ലാം കേൾക്കുമ്പോൾ പ്രേക്ഷകന്റെ മനസിൽ വരുക.പറയുന്ന കാര്യങ്ങൾ പലതും സീരിയസ് ആണ് താനും.എന്നാൽ അവതരിപ്പിക്കുന്നതോ?കോമഡി കൂടി നിറച്ച്.Hulu അവതരിപ്പിച്ച ഈ സീരിയസ് പഴയ പല സിനിമകൾക്കും,എന്തിനു പല കാലഘട്ടത്തിലെ പോപ്പ് കൾച്ചറിന് പോലും homage കൊടുത്തിട്ടുണ്ട്.ടൈം ട്രാവലിന്റെ മികവുറ്റ സാധ്യതകൾ ആയിരുന്നു പലതും.'Back To the Future' സിനിമ പരമ്പര പോലെ ഉള്ളത് പലതും ഓർമ വന്നിരുന്നു.അതിനെ എല്ലാം പല രംഗത്തിലും ഉദാഹരിച്ചിരുന്നു.ഏറ്റവും രസകരം ആയതു സ്പീൽബെർഗിന്റെ ഭാവി ജീവിതം ഒക്കെ ആയിരുന്നു.അതു പോലെ പല പോപ്പ് കൾച്ചറിലെയും പ്രമുഖരെ കുറിച്ചും സാദാ തമാശ രൂപത്തിലും adult comedy രീതിയിൽ ഒക്കെ വിവരണം ധാരാളം ഉണ്ടായിരുന്നു.

  Wild ആയ കുറെ imaginations.അതു പലപ്പോഴും പ്രേക്ഷകനെ ചിരിപ്പിക്കുക ആണ് ചെയ്യുക.അതാണ് Future Man ഇഷ്ടപ്പെടാൻ കാരണം.രണ്ടു സീസണും രണ്ടു ശത്രുക്കളെ മുന്നിൽ കണ്ടു കൊണ്ടാണ് മുന്നേറുന്നത്‌.ഭാവി ലോകത്തെ മുഴുവൻ മാറ്റാൻ കഴിയും എന്ന് അത്ര ഉറപ്പില്ലാത്ത 2 കഥാപാത്രങ്ങൾ.അസംഖ്യം കഥാപാത്രങ്ങൾ ഉണ്ടെങ്കിലും സ്റ്റൂ,കോർണിഷ് ഒക്കെ ഓർത്തിരിക്കും എപ്പോഴും.ഓരോ പ്രാവശ്യവും ലോകത്തിന്റെ നന്മയെ കരുതി ചെയ്യുന്ന ഓരോ പ്രവർത്തിയുടെയും അനന്തര ഫലങ്ങൾ,അതു പ്രസ്തുത ടൈം ലൈനിൽ വരുത്തുന്ന മാറ്റങ്ങൾ.ഇതെല്ലാം രസകരം ആയിരുന്നു.ചെറിയ അബദ്ധങ്ങൾ പോലും പല കഥാപാത്രങ്ങളുടെയും അവസാനം ആയി മാറുകയും ചെയ്യാം.അങ്ങനങ്ങനെ ടൈം ട്രാവലിന്റെ ബേസിക് കാര്യങ്ങളോട് നീതി പുലർത്തുകയും അതേ സമയം അതിനെ അധികം സങ്കീർണമായ വിശദീകരണങ്ങൾ നൽകുന്നതിന് പകരം തമാശയുടെ അകമ്പടിയിൽ അവതരിപ്പിച്ചിരിക്കുന്നു.


   വെറുതെ, കോമഡി/സയൻസ് ഫിക്ഷൻ  എന്ന ഴോൻറെ കണ്ടപ്പോൾ ആണ് പരമ്പര കണ്ടു തുടങ്ങുന്നത് .പിന്നെ സമയം കിട്ടുമ്പോൾ ഒക്കെ കാണുമായിരുന്നു.ആദ്യ സീസണ് ആയിരുന്നു ശരിക്കും കിടിലം എന്നു പറയാവുന്നത്.രണ്ടാം സീസണ് വേറെ ഒരു ട്രാക്കിൽ ആണ് പോകുന്നത്. രസകരം ആണെങ്കിലും പ്രിയം ആദ്യ സീസണിനോട് ആണ്.ധാരാളം സീരിയസ് ആയ എപിക് ആയ സീരീസുകൾ ഉള്ളപ്പോൾ ഒരു മസ്റ്റ് വാച്ച് എന്നൊന്നും ഈ സീരീസിനെ വിളിക്കാൻ താൽപ്പര്യമില്ല.എങ്കിലും നല്ലതു പോലെ റിലാക്സ് ആയിരിക്കുന്ന സമയം എന്തെങ്കിലും കാണണം എന്ന് തോന്നിയാൽ എന്റെ ടെലിഗ്രാം ചാനലിലേക്കു പോന്നോളൂ.സീരീസിന്റെ ലിങ്ക് അവിടെ ഇടാം.ഓരോ എപ്പിസോഡ് ആയി.


More movie suggestions @www.movieholicviews.blogspot.ca

​​1024.The Miracles of Namiya General Store (Japanese,2017)



​​1024.The Miracles of Namiya General Store (Japanese,2017)

Fantasy


   അന്നത്തെ രാത്രി ,ഒരു തെറ്റ് ചെയ്തിട്ടു ആ മൂന്നു പേരും ഓടുമ്പോൾ അവർ കരുതിയിട്ടുണ്ടാകില്ല,തങ്ങളുടെ മുന്നോട്ടുള്ള ജീവിതം യാഥാർഥ്യത്തിനും അപ്പുറത്തെ ഉള്ള പേരില്ലാത്ത എന്തോ ആണെന്ന്.നിമിഷങ്ങൾക്കകം അവർ തങ്ങളുടെ ജീവിതത്തിൽ കൂട്ടി ചേർക്കാൻ ഇതു വരെ കഴിയാതിരുന്ന പലതും ഇണക്കി ചേർക്കാൻ ഉള്ള സാഹചര്യം ഉണ്ടാകുന്നു.അതേ .അവർ കാലങ്ങൾ പിന്നോട്ടു പോയി.അവർക്ക് അന്ന് രാത്രി ഒരു എഴുത്തു ലഭിക്കുന്നു അവിടത്തെ മെയിൽ ബോക്‌സിൽ.എഴുത്തു എഴുതിയിരിക്കുന്നത് 1980 ൽ ആണ്.മറുപടി പ്രതീക്ഷിച്ചു കൊണ്ടു.അവർ അതിനായി തയ്യാറെടുക്കുന്നു.മറുപടികൾ ആളുകളുടെ ജീവിതം മാറ്റി മറിയ്ക്കാൻ തന്നെ കാരണം ആകുന്നു.അവർ എവിടെയാണ് എത്തിയിരിക്കുന്നത്?


  കീഗോ ഹിഗാശിനോയുടെ നോവലായ "Namiya Zakkaten no Kiseki" നെ ആസ്പദം ആക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ചില പ്രത്യേക സാഹചര്യങ്ങൾ മൂന്നു യുവാക്കളുടെ ജീവിതത്തിൽ അവർ അറിയാതെ തന്നെ ടൈം ട്രാവൽ ചെയ്യിപ്പിച്ചു അൽപ്പം വർഷങ്ങൾ പുറകോട്ടേക്കു പോകുന്നു.അവർ അവിടെ വച്ചാണ് നമിയ എന്ന വൃദ്ധന്റെയും അയാളുടെ വാക്കുകൾക്കായി കാത്തിരുന്ന ഒരു തലമുറയെ കുറിച്ചും അറിയുന്നതും.നല്ല രസകരമായ ഒരു സംഭവം ആണത്.നമിയ സ്റ്റോഴ്‌സിൽ ഉള്ള മെയിൽ ബോക്‌സിൽ ആളുകൾ അവരവരുടെ വിഷമങ്ങൾ പറഞ്ഞു കൊണ്ട് കത്തുകൾ ഇടും.നമിയ അതിനൊക്കെ മറുപടി കൊടുക്കുന്നു.ചിലരുടെ ജീവിതത്തിൽ അതു നല്ല രീതിയിൽ വലിയ മാറ്റങ്ങൾ ആണുണ്ടാക്കിയത്.

ചുരുക്കത്തിൽ ധാരളം ആളുകളുടെ ജീവിതം ആ വൃദ്ധന്റെ വാക്കുകൾക്കായി കാത്തിരുന്നു എന്നു.എന്നത് ഇപ്പോൾ യുവാക്കൾ എത്തിപ്പെട്ടിരിക്കുന്ന ലോകത്തിനു ഒരു പ്രത്യേകതയുണ്ട്.മാജിക്കും റിയാലിറ്റിയും വേർതിരിക്കാൻ ആകാത്ത രീതിയിൽ ആണ് ആ ലോകത്തിന്റെ ഘടന തന്നെ.അവിടെ നിന്നും നമ്മൾ കുറച്ചു കഥാപത്രങ്ങളെ പരിചയപ്പെടുക ആണ്,ഈ മൂന്നു യുവാക്കൾക്കും ഒപ്പം.

  വളരെ നല്ല ചിത്രം ആണ് 'The Miracles of Namiya General Store'.മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഫാന്റസി ചിത്രം.ഇടയ്ക്കു ഫീൽ ഗുഡ് മൂവി ആയി തോന്നും,ഇടയ്ക്കു വിഷമം ഉണ്ടാക്കുകയും ചെയ്യും.ചില കാര്യങ്ങൾ ഒക്കെ കോർത്തിണക്കി വരുന്ന കാര്യങ്ങൾ ആണ് സിനിമയുടെ മുഖ്യ ആകർഷണം.തീർച്ചയായും കാണണം ഈ ചിത്രം.ഇഷ്ടപ്പെടും!!!


MH Views Rating:4/4


More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.

​​1023.Late Summer(Norwegian,2016)



​​1023.Late Summer(Norwegian,2016)
          Mystery,Drama.

    തീരെ തിരക്കില്ലാത്ത ഒരു സ്ഥലത്തു വലിയ ഒരു ബംഗ്ളാവ് വാങ്ങി ആണ് ആ വൃദ്ധ താമസിക്കുന്നത്.ആരും സ്വന്തം ആയി ഇല്ലാത്ത അവർ തന്റെ മരണാന്തര ക്രിയകൾക്കു വേണ്ടി ഒരു ഏജൻസിയെ സമീപിച്ചിട്ടുണ്ട്.ഏകാന്തതയിൽ ജീവിക്കുന്ന അവരുടെ അടുക്കലേക്കു ആണ് ആ രണ്ടു പേർ വരുന്നത്.ഗർഭിണിയായ ഇസബെൽ,അവളുടെ കാമുകനായ മർക്കസ്.

  ആരെയും തന്റെ വീട്ടിലേക്കും ജീവിതത്തിലേക്കും അടുപ്പിക്കാതെ ഇരുന്ന വിവിയൻ എന്നാൽ ഇന്ധനം തീർന്ന മൂലം വഴിയിൽ കുടുങ്ങി പോയ അവരെ ആ വലിയ ബംഗ്ലാവിൽ താമസിക്കാൻ അനുവദിക്കുന്നു.അൽപ്പം ഭയത്തോടെ തന്നെ.അപരിചിതർ ആയ രണ്ടു പേർ.ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധ.എന്നാൽ അടുത്ത ദിവസങ്ങളിൽ അവർ ആ സത്യം മനസ്സിലാക്കുന്നു.താൻ അപകടത്തിൽ ആണെന്ന് അവർ മനസ്സിലാക്കിയെങ്കിലും അൽപ്പം വൈകിയിരുന്നോ?അവരെ അപായപ്പെടുത്തുവാൻ അവർ ശ്രമിക്കുമോ?അവർ യഥാർത്ഥത്തിൽ ആരാണ്?അവർ പറഞ്ഞ കാര്യങ്ങൾ സത്യമാണോ?

   ചുരുക്കത്തിൽ മുകളിൽ പറഞ്ഞ കഥാസാരം വായിച്ചാൽ ഇടയ്ക്കു താമസിക്കുന്ന ആളുകളെ ശല്യപ്പെടുത്താൻ വന്ന അപരിചിതരുടെ ചിത്രം ആണെന്ന് ആകും തോന്നുക.അതിൽ തെറ്റു പറയാനും ഇല്ല.എന്നാൽ ചിത്രം ഈ രീതിയിൽ ആണ് അവതരിപ്പിക്കപ്പെട്ടതെങ്കിലും ചർച്ച ചെയ്യുന്ന വിഷയം വേറെയാണ് എന്നു മാത്രം.സിനിമയിൽ സസ്പെൻസ് ആയി അതിന്റെ രസച്ചരട് പൊട്ടിക്കുന്നുണ്ട്.എങ്കിലും Mystery,Thriller എന്ന ഴോൻറെയോട് എന്തു മാത്രം നീതി പുലർത്താൻ കഴിഞ്ഞു എന്നത് സംശയമാണ്.ത്രില്ലർ എന്നത് ഒരു പരിധി വരെ തെറ്റിദ്ധരിപ്പിക്കൽ പോലും ആയി തോന്നി.മിസ്റ്ററി ഘടകം ഏറെ കുറെ ഉണ്ടായിരുന്നെങ്കിലും അതിനു വലിയ impact ഉണ്ടാക്കാൻ സാധിച്ചും ഇല്ല.

  എന്നാൽക്കൂടിയും കൊടുത്ത ഴോൻറെ തെറ്റായി മാറി എന്ന അഭിപ്രായം ആണെങ്കിലും വേറെ ഒരു തരം ചിത്രം എന്നു പറയാം.ഒരു സൈക്കോളജിക്കൽ ,മിസ്റ്ററി,ഡ്രാമ ചിത്രം എന്നു പറയാം.അതു എന്നാൽ സ്ഥിരം കാണുന്ന സിനിമകളിലെ പോലെ അല്ല എന്ന് മാത്രം.എല്ലാവർക്കും suggest ചെയ്യുന്നും ഇല്ല.എങ്കിലും 80 മിനിറ്റുകൾ മാത്രം ഉള്ളത് കൊണ്ട് വലിയ നഷ്ടം ആകും എന്നും പറയാൻ കഴിയില്ല.സിനിമയുടെ ട്രീറ്റ്‌മെന്റ് വില്ലൻ ആയി മാറിയത് പോലെ ആണ് തോന്നിയത് മൊത്തത്തിൽ.ഒപ്പം തെറ്റിദ്ധരിക്കപ്പെട്ടതും!!

MH Views Rating:2/4

More movie suggestions @www.movieholicviews.blogspot.ca

ചിത്രം കാണാൻ ആഗ്രഹം ഉള്ളവർക്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭിക്കും.

t.me/mhviews

​​1022.Unstoppable(Korean,2018)




​​1022.Unstoppable(Korean,2018)
          Action,Thriller

 ഡോങ്-ചുൾ തന്റെ ഭാര്യയെ ആരോ കടത്തിക്കൊണ്ടു പോയി എന്ന് മനസ്സിലാക്കിയപ്പോൾ ആണ് ആ ഫോണ് കോൾ വരുന്നത്.സാധാരണ ഗതിയിൽ ഒരാളെ തട്ടിക്കൊണ്ടു പോയി വില പേശുന്ന കീഴ്‌വഴക്കം തെറ്റിച്ചു കൊണ്ടു കിഡ്നാപ് ചെയ്യപ്പെട്ട ആൾക്ക് ഒരു തുക നിശ്ചയിച്ചു അവരുടെ ഭർത്താവിന് നൽകുന്നു.വളരെ അസ്വഭാവികം ആയ രീതി.അവിശ്വസനീയം എന്നു വേണമെങ്കിൽ പറയാം.ഒപ്പം അവരെ അന്വേഷിക്കണ്ട എന്നും.


   ഡോങ്-ചുൾ പോലീസിനോട് പരാതിപ്പെട്ടെങ്കിലും അവർക്ക് ഇരയുടെ പേരിൽ ലഭിച്ച പണത്തിൽ ആയിരുന്നു കണ്ണ്.എന്നാൽ വർഷങ്ങൾക്കു മുൻപ് ഒരു ഗുണ്ട ആയിരുന്ന ഡോങ് ചുൾ തന്റെ ജീവിതം സാധാരണക്കാരനെ പോലെ ജീവിക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു.അതിനായി അയാൾ പല വിധ ജോലികൾ ചെയ്‌തു.ബിസിനസുകളിൽ തന്റെ ആകെ ഉള്ള സമ്പാദ്യം നിക്ഷേപിച്ചു ഭാഗ്യ പരീക്ഷണം നടത്തുന്നു.എന്നാൽ പല രീതിയിൽ തിരിച്ചടികൾ ആണ് ഉണ്ടാകുന്നത്.ഒരു ബിസിനസ്സിൽ കാശ് മുടക്കിയെങ്കിലും വൻ നഷ്ടം ഉണ്ടാകും എന്ന് ഉള്ള സാഹചര്യം വേറെയും.

എന്നാൽ ഡോങ്-ചുൾ വെറുതെ ഇരിക്കാൻ തയ്യാറായില്ല.അയാൾ തന്റെ പ്രിയതമയെ അന്വേഷിച്ചു ഇറങ്ങാൻ തീരുമാനിക്കുന്നു.പഴയ ഗുണ്ടാ വേഷം ഒന്നൂടി അണിഞ്ഞു കൊണ്ടു.ബാക്കി എന്താണ് സംഭവിക്കുക?ഡോങ് ചുൾ തന്റെ ലക്ഷ്യം നേടുമോ?ഭാര്യയെ തട്ടി കൊണ്ടു പോയവരെ കണ്ടെത്തുമോ?ചിത്രം കാണുക.

 മാ-ഡോങ് സിയോക്കിന്റെ ആക്ഷൻ കഥാപാത്രം ആണ് ഈ ചിത്രത്തിലെ ഡോങ്-ചുൾ.കാഴ്ചയിലും മാനറിസത്തിലും എല്ലാം ഒരു ഗുണ്ടയെ ഓർമിപ്പിക്കുന്ന മാ ഡോങ് ഈ സിനിമയിലും തന്റെ വേഷം നന്നായി ചെയ്‌തു.കഥയിൽ ഒന്നും പുതുമ ഇല്ലെങ്കിലും ഒരു ആക്ഷൻ സിനിമ എന്ന രീതിയിൽ തൃപ്തി നൽകും.പ്രത്യേകിച്ചും മാ-ഡോങ് സിയോക്കിന്റെ ആക്ഷൻ സിനിമകളുടെ ആരാധകർക്ക്.തരക്കേടില്ലാതെ ഒരു ആവറേജ് ആക്ഷൻ ചിത്രം ആണ് Unstoppable.

 MH Views Action Movie Rating:2/4


More movie suggestions @ www.movieholicviews.blogspot.ca


ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് എന്റെ ചാനലിൽ ലഭ്യമാണ്.

​​1021.Awe(Telugu,2018)




​​1021.Awe(Telugu,2018)
          Mystery


  5 കഥാപാത്രങ്ങൾ.അവർക്ക് അവരുടേതായ ചില ലക്ഷ്യങ്ങളും താല്പര്യങ്ങളും ഉണ്ട് ആ ദിവസം.തന്റെ മാതാപിതാക്കളും ആയി റെസ്റ്റോറന്റിൽ വന്ന യുവതി.പുതുതായി ഷെഫ് ജോലിക്ക് വന്ന യുവാവ്.ഒരു വ്യവസായ സ്ഥാപനത്തിലെ ജോലിക്കാരൻ ആയ യുവാവ്.കഫേയിൽ ജോലിക്കാരി ആയ യുവതി.തന്റെ അമ്മയ്ക്ക് പകരം അന്നേ ദിവസം ബിൽ കൗണ്ടറിൽ ഇരുന്ന പെണ്കുട്ടി.


  ഈ അഞ്ച് കഥാപാത്രങ്ങളുടെ കഥകൾ സമാന്തരമായി പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കുന്നു.ഓരോ കഥ വച്ചു നോക്കുമ്പോഴും ഓരോ ട്വിസ്റ്റും ആയി വരുമ്പോൾ പല ഷോർട്ട് ഫിലിമുകൾ അടുക്കി വച്ച് കാണിക്കുന്ന അനുഭവം ആണ് ഉണ്ടാവുക.പരസ്പ്പരം ഓരോ കഥയ്ക്കും മറ്റു കഥകളും ആയി ബന്ധം പോലും കാണാൻ സാധ്യത കുറവാണ്.

   ഈ രീതിയിൽ പോകുന്ന സിനിമ പിന്നീട് സംഭവ ബഹുലം ആവുക ആണ്.കഥാപാത്രങ്ങൾ കൂടുതൽ പ്രാധാന്യത്തോടെ ,തങ്ങളുടെ കഥകളുമായി പോകുമ്പോൾ നിഗൂഢമായ എന്തോ ഒന്ന് ഇതിൽ ഉണ്ടെന്നു തോന്നും.ഏതു ഴോൻറെ ആണെന്ന് പോലും പ്രേക്ഷകന് അധികം മനസ്സിലാകാതെ വന്നാലും കുറ്റം ഒരാളാണ് ഇല്ല.ഇടയ്ക്കു ഫാന്റസി ആയും,ഹൊറർ ആയും സ്ത്രീപക്ഷ സിനിമ ആയും,ക്രൈം സിനിമ ആയും എന്തിനു സയൻസ് ഫിക്ഷൻ ആണെന്ന് പോലും തോന്നി പോകും.'ഔ'  എന്ന തെലുങ്ക് ചിത്രം അവതരണത്തിൽ പ്രേക്ഷകനെ ഏറെ കുഴപ്പിക്കും.

   എന്താണ് ചിത്രം മൊത്തത്തിൽ പറയാൻ ശ്രമിക്കുന്നത് എന്നു പ്രേക്ഷകന് ചിന്തിച്ചു തുടങ്ങുന്നിടത്തു വീണ്ടും ട്വിസ്റ്റ് വരുന്നു.എന്താണ് 'ഔ'?ഈ കഥാപാത്രങ്ങളുടെ പിന്നിൽ എന്തെങ്കിലും രഹസ്യമുണ്ടോ?അവർ തമ്മിൽ ബന്ധം ഉണ്ടോ?ചിത്രം കാണുക.

  തെലുങ്ക് സിനിമയും കാര്യമായ മാറ്റങ്ങളിലൂടെ കടന്നു പോവുകയാണ്.തെലുങ്ക് സിനിമകളെ കുറിച്ചുള്ള പൊതു ബോധം തകർക്കുന്ന രീതിയിൽ കുറെ ഏറെ സിനിമകൾ മികവോട് കൂടി തന്നെ കഴിഞ്ഞ ഏതാനും വർഷങ്ങളായി വരുന്നുണ്ട്.നല്ല മാറ്റമാണ്.വലിയ ബഡ്ജറ്റിൽ മാസ് മസാല പടങ്ങൾ അല്ലാതെ വ്യത്യസ്തമായ പടങ്ങൾ ചെയ്യാൻ കഴിവുള്ള ഒരു ഇന്ഡസ്ട്രിയെ സംബന്ധിച്ചു ശുഭകരമായ കാര്യമാണിത്.


Spoiler:

  ഒരു ഹോളിവുഡ് സിനിമയുമായി മുഖ്യ പ്രമേയത്തിന് ബന്ധം ഉണ്ടെങ്കിലും,(ആ സിനിമയുടെ പേര് ദയവു ചെയ്തു ഇവിടെ പറയരുത്.കാണാൻ ഉള്ളവർക്ക് ആ രസം നഷ്ടമാകും) കഥയിൽ വരുത്തിയ വലിയ മാറ്റങ്ങൾ ഒരിക്കലും ആ സിനിമ ആണെന്ന് ഉള്ള തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കില്ല.ക്ളൈമാക്സിൽ വളരെ സരളമായി കാര്യങ്ങൾ സ്പൂണ് ഫീഡ് ചെയ്തു കൊടുക്കുന്നത് കൊണ്ടു പ്രേക്ഷകന് കാര്യമായ സംശയം ഒന്നും ഉണ്ടാവുകയും ഇല്ല.ഇത്തരത്തിൽ ഉള്ള ഒരു പ്രമേയത്തെ ഇന്ത്യൻ  പ്രേക്ഷകരുടെ മുന്നിൽ 'make in India' രൂപത്തിൽ അവതരിപ്പിക്കുന്നത് തന്നെ വളരെ ശ്രമകരം ആണ്.അതിൽ 'ഔ' സിനിമയുടെ അണിയറ പ്രവർത്തകർ വിജയിച്ചിട്ടുണ്ട്.അതു തന്നെ ആണ് സിനിമയുടെ പ്ലസ് പോയിന്റ്.

എന്താണ് സംഭവിക്കുന്നത് എന്നു മനസ്സിലാകാതെ സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ ആണ് ക്ളൈമാക്‌സ് വരുന്നത്.ഒറിജിനൽ സിനിമ കണ്ട അതേ ദിവസം ഉള്ള കൗതുകം ആയിരുന്നു അത് കണ്ടപ്പോൾ.അതു കൊണ്ടു തന്നെ ഇഷ്ട ചിത്രങ്ങളിൽ ഒന്നായി മാറുകയും ചെയ്തു.

സസ്പെൻസ് മനസ്സിലായവർക്കും കണ്ടു നോക്കാവുന്ന ഒന്നാണ് സിനിമ.കാരണം കഥാപരമായി നല്ല വ്യത്യാസം ഉണ്ട് ഒറിജിനലിൽ നിന്നും ഈ സിനിമയ്ക്കു.ചിത്രത്തിന്റെ നിര്മാതാക്കളിൽ നാനിയും ഉണ്ട്.

MH Views Rating:2.5/4


More movie suggestions @www.movieholicviews.blogspot.ca

സിനിമയുടെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.

1252. Safe (English, 2018)





1252. Safe (English, 2018)
           Mystery, Drama

"Nothing Stays Hidden Forever". ഭൂതകാലത്തിന്റെ ഭയത്തിൽ ഒരു gated community ആയി മാറിയ ഒരു കൂട്ടം ആളുകളുടെ ഇടയിൽ ഉള്ള രഹസ്യങ്ങളുടെ ചുരുളഴിയുക ആണ് ഒരു കൊലപാതകത്തിന്റെ പിന്നിൽ ഉള്ള രഹസ്യങ്ങൾ അന്വേഷിച്ചു വരുമ്പോൾ.Safe ന്റെ പ്രമേയം ഇതാണ്.

   Number of Episodes:8
   Streaming Platform :Netflix
   Duration: 45 mins+

 The Stranger കണ്ടതോടെ Harlan Coben ഫാൻ ആയി മാറിയതാണ്. അദ്ദേഹത്തിന്റെ ഈ രണ്ടു പരമ്പരകളും തമ്മിൽ ഉള്ള സാമ്യം ഓരോ കഥാപാത്രങ്ങളും ഒളിപ്പിച്ചു വച്ചിരിക്കുന്ന നിഗൂഢത ആണ്.അപ്രധാനം എന്നു തോന്നുന്നു കഥാപാത്രങ്ങളിൽ പോലും പ്രേക്ഷകനിൽ ദുരൂഹമായ എന്തോ ഉണ്ടെന്നു തോന്നിപ്പിക്കുകയും അതിനു അനുബന്ധമായി ഒരു രഹസ്യം നൽകുകയും ചെയ്യുന്നു മികച്ച കഥാവതരണം ആണ്. പ്രേക്ഷകന് അധികം ഒന്നും ഊഹിക്കാൻ പറ്റാത്ത രീതിയിൽ ആണ് പല സംഭവങ്ങളും.

  Safe അത്തരത്തിൽ ഒന്നാണ്.അവസാന സീനിലേക്കു പോകുമ്പോൾ പോലും ഇത്തരം നിഗൂഢത ഒളിപ്പിച്ചു വച്ചിരിക്കുന്നതായി കാണാം.Michael C Hall ന്റെ കഥാപാത്രം ദുരൂഹ സാഹചര്യത്തിൽ കാണാതായ മകളെ അന്വേഷിച്ചു ഇറങ്ങുന്നതാണ് Safe ന്റെ പ്രമേയം.പിന്നീട് അതിനോട് ബന്ധപ്പെട്ട ധാരാളം ദുരൂഹതകൾ പുറത്തു വരുന്നു.

  തീർച്ചയായും കാണാൻ ശ്രമിക്കുക.മികച്ച കഥയും,കഥാപാത്രങ്ങളും, mystery elements എല്ലാം കൂടി binge worthy ആയുള്ള ഒരു സീരീസ് ആണ് Safe.I really liked it!!

 MH Views Rating: 4.5/5

  t.me/mhviews യിൽ ലിങ്ക് ലഭിക്കുന്നതാണ്.

1995. Drop ( English, 2025)