1021.Awe(Telugu,2018)
Mystery
5 കഥാപാത്രങ്ങൾ.അവർക്ക് അവരുടേതായ ചില ലക്ഷ്യങ്ങളും താല്പര്യങ്ങളും ഉണ്ട് ആ ദിവസം.തന്റെ മാതാപിതാക്കളും ആയി റെസ്റ്റോറന്റിൽ വന്ന യുവതി.പുതുതായി ഷെഫ് ജോലിക്ക് വന്ന യുവാവ്.ഒരു വ്യവസായ സ്ഥാപനത്തിലെ ജോലിക്കാരൻ ആയ യുവാവ്.കഫേയിൽ ജോലിക്കാരി ആയ യുവതി.തന്റെ അമ്മയ്ക്ക് പകരം അന്നേ ദിവസം ബിൽ കൗണ്ടറിൽ ഇരുന്ന പെണ്കുട്ടി.
ഈ അഞ്ച് കഥാപാത്രങ്ങളുടെ കഥകൾ സമാന്തരമായി പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കുന്നു.ഓരോ കഥ വച്ചു നോക്കുമ്പോഴും ഓരോ ട്വിസ്റ്റും ആയി വരുമ്പോൾ പല ഷോർട്ട് ഫിലിമുകൾ അടുക്കി വച്ച് കാണിക്കുന്ന അനുഭവം ആണ് ഉണ്ടാവുക.പരസ്പ്പരം ഓരോ കഥയ്ക്കും മറ്റു കഥകളും ആയി ബന്ധം പോലും കാണാൻ സാധ്യത കുറവാണ്.
ഈ രീതിയിൽ പോകുന്ന സിനിമ പിന്നീട് സംഭവ ബഹുലം ആവുക ആണ്.കഥാപാത്രങ്ങൾ കൂടുതൽ പ്രാധാന്യത്തോടെ ,തങ്ങളുടെ കഥകളുമായി പോകുമ്പോൾ നിഗൂഢമായ എന്തോ ഒന്ന് ഇതിൽ ഉണ്ടെന്നു തോന്നും.ഏതു ഴോൻറെ ആണെന്ന് പോലും പ്രേക്ഷകന് അധികം മനസ്സിലാകാതെ വന്നാലും കുറ്റം ഒരാളാണ് ഇല്ല.ഇടയ്ക്കു ഫാന്റസി ആയും,ഹൊറർ ആയും സ്ത്രീപക്ഷ സിനിമ ആയും,ക്രൈം സിനിമ ആയും എന്തിനു സയൻസ് ഫിക്ഷൻ ആണെന്ന് പോലും തോന്നി പോകും.'ഔ' എന്ന തെലുങ്ക് ചിത്രം അവതരണത്തിൽ പ്രേക്ഷകനെ ഏറെ കുഴപ്പിക്കും.
എന്താണ് ചിത്രം മൊത്തത്തിൽ പറയാൻ ശ്രമിക്കുന്നത് എന്നു പ്രേക്ഷകന് ചിന്തിച്ചു തുടങ്ങുന്നിടത്തു വീണ്ടും ട്വിസ്റ്റ് വരുന്നു.എന്താണ് 'ഔ'?ഈ കഥാപാത്രങ്ങളുടെ പിന്നിൽ എന്തെങ്കിലും രഹസ്യമുണ്ടോ?അവർ തമ്മിൽ ബന്ധം ഉണ്ടോ?ചിത്രം കാണുക.
തെലുങ്ക് സിനിമയും കാര്യമായ മാറ്റങ്ങളിലൂടെ കടന്നു പോവുകയാണ്.തെലുങ്ക് സിനിമകളെ കുറിച്ചുള്ള പൊതു ബോധം തകർക്കുന്ന രീതിയിൽ കുറെ ഏറെ സിനിമകൾ മികവോട് കൂടി തന്നെ കഴിഞ്ഞ ഏതാനും വർഷങ്ങളായി വരുന്നുണ്ട്.നല്ല മാറ്റമാണ്.വലിയ ബഡ്ജറ്റിൽ മാസ് മസാല പടങ്ങൾ അല്ലാതെ വ്യത്യസ്തമായ പടങ്ങൾ ചെയ്യാൻ കഴിവുള്ള ഒരു ഇന്ഡസ്ട്രിയെ സംബന്ധിച്ചു ശുഭകരമായ കാര്യമാണിത്.
Spoiler:
ഒരു ഹോളിവുഡ് സിനിമയുമായി മുഖ്യ പ്രമേയത്തിന് ബന്ധം ഉണ്ടെങ്കിലും,(ആ സിനിമയുടെ പേര് ദയവു ചെയ്തു ഇവിടെ പറയരുത്.കാണാൻ ഉള്ളവർക്ക് ആ രസം നഷ്ടമാകും) കഥയിൽ വരുത്തിയ വലിയ മാറ്റങ്ങൾ ഒരിക്കലും ആ സിനിമ ആണെന്ന് ഉള്ള തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കില്ല.ക്ളൈമാക്സിൽ വളരെ സരളമായി കാര്യങ്ങൾ സ്പൂണ് ഫീഡ് ചെയ്തു കൊടുക്കുന്നത് കൊണ്ടു പ്രേക്ഷകന് കാര്യമായ സംശയം ഒന്നും ഉണ്ടാവുകയും ഇല്ല.ഇത്തരത്തിൽ ഉള്ള ഒരു പ്രമേയത്തെ ഇന്ത്യൻ പ്രേക്ഷകരുടെ മുന്നിൽ 'make in India' രൂപത്തിൽ അവതരിപ്പിക്കുന്നത് തന്നെ വളരെ ശ്രമകരം ആണ്.അതിൽ 'ഔ' സിനിമയുടെ അണിയറ പ്രവർത്തകർ വിജയിച്ചിട്ടുണ്ട്.അതു തന്നെ ആണ് സിനിമയുടെ പ്ലസ് പോയിന്റ്.
എന്താണ് സംഭവിക്കുന്നത് എന്നു മനസ്സിലാകാതെ സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ ആണ് ക്ളൈമാക്‌സ് വരുന്നത്.ഒറിജിനൽ സിനിമ കണ്ട അതേ ദിവസം ഉള്ള കൗതുകം ആയിരുന്നു അത് കണ്ടപ്പോൾ.അതു കൊണ്ടു തന്നെ ഇഷ്ട ചിത്രങ്ങളിൽ ഒന്നായി മാറുകയും ചെയ്തു.
സസ്പെൻസ് മനസ്സിലായവർക്കും കണ്ടു നോക്കാവുന്ന ഒന്നാണ് സിനിമ.കാരണം കഥാപരമായി നല്ല വ്യത്യാസം ഉണ്ട് ഒറിജിനലിൽ നിന്നും ഈ സിനിമയ്ക്കു.ചിത്രത്തിന്റെ നിര്മാതാക്കളിൽ നാനിയും ഉണ്ട്.
MH Views Rating:2.5/4
More movie suggestions @www.movieholicviews.blogspot.ca
സിനിമയുടെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.
No comments:
Post a Comment