Monday 27 July 2020

1030. Mystery Road (English,2013)




​​1030.Mystery Road(English,2013)
         Crime,Mystery


     ട്രക്കുകൾ സ്ഥിരം പോകുന്ന വഴിയുടെ അടുത്തായാണ് ആ പെണ്ക്കുട്ടിയുടെ മൃത ദേഹം ആദ്യം കാണുന്നത്.ഓസ്‌ട്രേലിയൻ Aboriginal ആയ ആ പെണ്ക്കുട്ടിയുടെ മരണം കഴുത്തിൽ,കൊല ചെയ്യണം എന്ന ഉദ്ദേശത്തോടെ ഉണ്ടാക്കിയ മുറിവ് കാരണം ആയിരുന്നു.കാട്ടു നായയെ കണ്ടതായി മൃതദേഹം ആദ്യം കണ്ട ആൾ പറഞ്ഞിരുന്നു. എന്നാൽ ലാഘവത്തോടെ ആണ് പോലീസ് കൈകാര്യം ചെയ്യുന്നത് തുടക്കത്തിൽ.എന്നാൽ അതേ Aboriginal വിഭാഗത്തിൽ നിന്നും കുറ്റാന്വേഷകൻ ആയി മാറിയ ജേ ഈ കേസിനെ ഗൗരവമായി കണ്ടൂ.ദാരിദ്ര്യത്തിൽ ജീവിക്കുന്ന അവരിൽ പലരും അഭയം കണ്ടെത്തിയിരുന്നത് മദ്യപാനത്തോടൊപ്പം മയക്കു മരുന്നിൽ ആയിരുന്നു.അതിനായി അവർ പണം കണ്ടെത്തിയിരുന്ന വഴിയിലൂടെ സഞ്ചരിക്കാൻ ജേ തീരുമാനിക്കുന്നു.


    കഥാപ്രമേയം വായിക്കുമ്പോൾ ഒരു മിസ്റ്ററി ,ക്രൈം ത്രില്ലർ ആണെന്നുള്ള മുൻവിധി ഉണ്ടാകാം.എന്നാൽ ഇവിടെ Mystery Road ചർച്ച ചെയ്യുന്നത് ഗൗരവ പൂർണമായ ഒരു വിഷയം ആണ്.കുറ്റാന്വേഷണം ഇല്ല എന്നല്ല.എന്നാൽ അതിന്റെ കഥയെ പിൻപറ്റി വംശീയമായി വേർതിരിവ് ഇപ്പോഴും ഉള്ള സമൂഹങ്ങളിൽ ,പ്രത്യേകിച്ചും ഏഷ്യാക്കാർ ജാതീയമായ വേർതിരിവ് ഉള്ളവർ നിന്നു പരിഹസിക്കുമ്പോഴും സ്വന്തം നാട്ടിൽ ഒന്നും അല്ലാതായി മാറി,ക്രിമിനലുകൾ ആയി മുദ്രകുത്തപ്പെടുന്ന,അല്ലെങ്കിൽ അവർ അങ്ങനെ ജീവിക്കണം എന്നു അവരെ അടിച്ചമർത്തിയ ഒരു കൂട്ടർ ഈ പറയുന്ന പാശ്ചാത്യ രാജ്യങ്ങളിലും ഉണ്ട്.അതു അമേരിക്ക ആയാലും ഓസ്‌ട്രേലിയ ആയാലും കാനഡ ആയാലും എല്ലാം ഒരു പോലെ ആണ്.ചുരുക്കത്തിൽ അട്ടപ്പാടിയും ക്യൂൻസ്‌ലാൻഡും ഒന്നും ഈ കാര്യത്തിൽ വ്യത്യസ്തം അല്ല എന്ന്.

   വ്യക്തിപരമായി ഇത്തരം ഒരു സമൂഹത്തിൽ ജീവിക്കുന്നത് കൊണ്ടു തന്നെ ഇത്തരം ചിന്തകൾ പലപ്പോഴും ഒരു മൂന്നാമത്തെ ആളായി കാണുകയും കേൾക്കാറും ഉണ്ട്.അതു കൊണ്ടു തന്നെ ഇത്തരം ഒരു പ്രമേയം സിനിമ ആയി കണ്ടപ്പോൾ വ്യക്തമായി യഹന്നെ മനസ്സിലായത് ലോകത്തിന്റെ ഏതു കോണിൽ ആണെങ്കിലും ഭൂമിയുടെ യഥാർത്ഥ അവകാശികൾ എന്ന കൂട്ടരെ അടിച്ചമർത്താൻ ആണ് സമൂഹങ്ങൾ എല്ലായ്പ്പോഴും ശ്രമിക്കുക എന്നതാണ്.ആ രീതിയിൽ അന്താരാഷ്ട്ര തലത്തിൽ പ്രസക്തിയുണ്ട് ഈ ചിത്രത്തിന്.'Wind River' ഒക്കെ സമാനമായ പ്രമേയം അവതരിപ്പിച്ചു ചിത്രമായിരുന്നു.

  മരണപ്പെട്ടാൽ പോലും ഒരു പ്രസക്തിയും ഇല്ലാതെ,സമൂഹത്തിനു വേണ്ടാത്തവർ ആയി മാറുന്ന മനുഷ്യർ.ജീവന് പോലും വില ഇല്ലാതായി തീരുന്നവർ.ജേയുടെ അന്വേഷണം പ്രതികൂല സാഹചര്യങ്ങളിലൂടെയും ആ ചെറിയ ടൗണിലെ സാമൂഹിക വ്യവസ്ഥിതിയിലും എങ്ങനെ മുന്നോട്ട് പോയി എന്ന് കാണാൻ ചിത്രം കാണുക!!

 വിഷയത്തിന്റെ ഗൗരവം കൊണ്ടു പ്രസക്തം ആണ് ചിത്രം.ചിത്രം ശ്രദ്ധിക്കപ്പെടുന്നത് ആ കാര്യം കൊണ്ടാണ്.ആരോൻ പെഡർസെൻ,ഹ്യൂഗോ വീവിങ് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു ഈ ചിത്രത്തിൽ..


More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.

t.me/mhviews

No comments:

Post a Comment

1835. Oddity (English, 2024)