Tuesday, 6 December 2016

716.I AM A HERO(JAPANES,2015)

716.I AM A HERO(JAPANES,2015),|Horro|Thriller|.Dir:-Shinsuke Sato,*ing:-Masami Nagasawa, Miho Suzuki, Kasumi Arimura.


   ഹോളിവുഡ്  സിനിമകളില്‍  പുതുമകള്‍  ഒന്നും  കൊണ്ട്  വരാന്‍  ഇല്ലാതെ മടുപ്പിച്ച  വിഭാഗം  ആണ്  സോമ്പി  സിനിമകള്‍.ഏഷ്യന്‍  സിനിമകളില്‍  അത്ര സാധാരണം  അല്ലായിരുന്നു  ഈ  വിഭാഗത്തില്‍  ഉള്ള  ചിത്രങ്ങള്‍.ഇങ്ങു  തമിഴ്  സിനിമയില്‍  പോലും  സോമ്പി സിനിമ  വരുമ്പോള്‍ കൊറിയയിലും  ജപ്പാനിലും  ഒക്കെ  ആ വിഭാഗത്തില്‍  ഹോളിവുഡ്  ഒന്നും  അത്ര കണ്ടു  ശീലിച്ചിട്ടില്ലാത്ത  രീതിയില്‍  ആണ്  കഥ  പറഞ്ഞത്.Train To  Busan  ഈ  അടുത്ത്  ഉള്ളതില്‍  വച്ച്  ഒരു  കള്‍ട്ട്  ക്ലാസിക്  ആയി  മാറിയതിന് ഒരു  കാരണം  അതാണ്‌.അത്   പോലെ  തന്നെ  മറ്റൊരു  ചിത്രം  ആണ്  ജാപ്പനീസ്  ഭാഷയില്‍  വന്ന  I am A Hero.


   കേംഗോ  ഹനസാവയുടെ  I am A Hero  എന്ന  ജാപ്പനീസ്  മാംഗയെ  ആസ്പദം  ആക്കിയാണ് ഷിന്സുക്കെ  ഈ  ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്.35  വയസ്സോളം  ഉള്ള  തുടക്കത്തില്‍  മാംഗ  കലാകാരന്മാരില്‍  പ്രതീക്ഷ  ഉണ്ടായിരുന്ന ഹിടിയോ  സുസുക്കി  ആണ്  മുഖ്യ  കഥാപാത്രം.15  വര്‍ഷങ്ങള്‍ക്കു  മുന്‍പ്  നല്‍കിയ  പ്രതീക്ഷ  എന്നാല്‍  അയാളുടെ  35  ആം  വയസ്സിലും  പ്രതീക്ഷ  മാത്രം  ആയി  നിന്നൂ.സിനിമയിലും  സംഗീതത്തിലും  എല്ലാം  ജാപ്പനീസ്  ഉല്‍പ്പന്നങ്ങള്‍ക്ക്  എതിരാളികള്‍  ഉണ്ട്.എന്നാല്‍  മാംഗയില്‍  അവരോടു  എതിര്‍ക്കാന്‍  ആരും  ഇല്ലാത്ത  അവസ്ഥ.അതാണ്‌  ഹിടിയോയുടെ  സ്വപ്നവും.ഹിഡിയോ  എന്ന  ജാപ്പനീസ്  പേരിനു  ഹീറോ/നായകന്‍  എന്ന്  കൂടി  അര്‍ഥം  ഉണ്ട്.എന്നാല്‍  ജീവിതത്തില്‍  പരാജയം  മാത്രം  ആയി മാറി  കാമുകിക്ക്  പോലും  വേണ്ടാത്തവന്‍  ആയി  മാറിയ  അയാള്‍ക്ക്‌  അത്  വെറും  പേര്  മാത്രം  ആയിരുന്നു.


  എന്നാല്‍  ജപ്പാനില്‍  പടര്‍ന്നു  പിടിച്ച  ZQN  എന്ന  അജ്ഞാത  വൈറസ് ആളുകളെ  സോമ്ബികള്‍  ആക്കി  മാറ്റി.പടരുന്നത്‌  സ്ഥിരം  സോമ്പി  സിനിമകളിലെ  രീതിയിലും.ഇവിടെ അസുഖം  ബാധിക്കുന്നവര്‍  അവരുടെ അതിനു  മുന്‍പുള്ള  ഓര്‍മകളിലേക്ക് പോകുന്നു.ആക്രമകാരി  ആയി  മാറുന്നു.ഹീഡിയോ  ലൈസന്‍സ്  ഉള്ള  തോക്കും  എടുത്തു  രക്ഷപ്പെടാന്‍  ഒരുങ്ങുന്നു.അയാള്‍  തന്റെ  മാംഗകള്‍ക്ക്  വേണ്ടി  പ്രേരണ  കിട്ടാന്‍  വേണ്ടി  അല്ലാതെ  ആ തോക്ക് ഉപയോഗിച്ചിട്ടു  കൂടി  ഇല്ലായിരുന്നു.എന്നാല്‍  എല്ലാവരുടെ  ഉളിലും  ഹീറോ  ഉണ്ട്.ഇവിടെ ഹീഡിയോ  എങ്ങനെ യഥാര്‍ത്ഥ  ഹീറോ  ആയി  മാറുന്നു  എന്ന്  അറിയാന്‍  ചിത്രം  കാണുക;ചില  പ്രത്യേക  സാഹചര്യങ്ങളില്‍  മനുഷ്യര്‍  അങ്ങനെ  ആണ്.അവര്‍  പോലും  പ്രത്ഗീക്ഷിക്കാത്ത  ചില  കാര്യങ്ങള്‍  അവരെ  പ്രധാനപ്പെട്ട  ആള്‍  ആക്കി  മാറ്റും.ഒരു  മാംഗ  പോലെ  തന്നെ  ആണ്   ചിത്രത്തിലെ  സംഘട്ടന  രംഗങ്ങള്‍ ഒതുക്കിയിരിക്കുന്നത്.ചിതറി  തെറിക്കുന്നതും രക്ത  കലുഷിതവും  ആയ രംഗങ്ങള്‍.തീര്‍ച്ചയായും  കാണുക  ഈ  ജാപ്പനീസ്  ചിത്രം.ഏഷ്യന്‍  സോമ്പി  സിനിമകള്‍  അവരുടേതായ  സ്ഥാനം  ലോക  സിനിമയില്‍  നേടി  തുടങ്ങിയിരിക്കുന്നു.



  More movie  suggestions @www.movieholicviews.blogspot.ca

Monday, 5 December 2016

715.DONNIE DARKO(ENGLISH,2001)

715.DONNIE  DARKO(ENGLISH,2001),|Thriller|Fantasy|,Dir:-Richard Kelly,*ing:-Jake Gyllenhaal, Jena Malone, Mary McDonnell.



   Chaos Theory  യുടെ  പിന്നാലെ  പോയ  സമയത്ത്  The Butterfly  Effect  നു  ശേഷം  കേട്ടറിഞ്ഞ  ചിത്രം  ആയിരുന്നു  Donnie  Darko.ഈ  ചിത്രത്തിന്  മനശാസ്ത്രപരമായ  വ്യാഖ്യാനങ്ങള്‍,ടൈം  ട്രാവല്‍  ഒക്കെ  ആണ്  ചിത്രത്തിന്റെ  മുഖ്യ  പ്രമേയം  എന്ന്  തോന്നാമെങ്കിലും  ഈ  ചിത്രവും  സാധ്യതകളിലൂടെ  ആണ്  സഞ്ചരിക്കുന്നത്.ഇവിടെ  ഡോണിയുടെ  മുന്നില്‍  പക്ഷെ  സമയത്തിന്‍റെ  നിയന്ത്രണവും  ഉണ്ട്.അവന്റെ  മുന്നില്‍  ആകെ  ഉള്ളത്  28  ദിവസവും 6  മണിക്കൂറും  42  മിനിറ്റും  6  സെക്കണ്ടുകളും  മാത്രം  ആണ്.അതായത്   അവന്റെ  ജീവിതത്തില്‍  സംഭവിക്കാവുന്ന  കാര്യങ്ങള്‍ ആ  സമയം  ആകുമ്പോള്‍  അവന്‍  മാറ്റി  മറിക്കാന്‍  നോക്കുമ്പോള്‍  ഉണ്ടാകുന്ന  ഭവിഷ്യത്ത്  വളരെ  വലുതായിരിക്കും.നേരത്തെ  സൂചിപ്പിച്ചത്  പോലെ  The Butterfly  Effect  ആയും  ഈ  അടുത്ത്  ഇറങ്ങിയ  കൊറിയന്‍  ചിത്രം  Time  Renegades  ആയും ക്ലൈമാക്സുകള്‍  വളരെയധികം  സാമ്യം  ഉള്ളതായി  കാണാം.ഒരു  പക്ഷെ  സാധ്യതകള്‍  പരീക്ഷിച്ചതിനു  ശേഷം  ഉള്ള  ഒളിച്ചോടല്‍  എന്ന്  വിശേഷിപ്പിക്കാവുന്നത്.പക്ഷെ  പല  സാധ്യതകളും  അവതരിപ്പിക്കപ്പെടുമ്പോള്‍  ഇതിലും  മനോഹരം  ആയി  മറ്റൊന്ന്  ഇല്ല  എന്ന്  തോന്നി  പോവുകയും  ചെയ്യും.


  ഇനി  ചിത്രത്തിന്റെ  കഥയിലേക്ക്.ഡോണി  ഡാര്‍ക്കോ  എന്ന  സ്ക്കൂള്‍  വിദ്യാര്‍ഥി  ആണ്  സിനിമയുടെ  പ്രധാന  കഥാപാത്രം.മാനസികമായി  ചില  പ്രശ്നങ്ങള്‍  ഉണ്ടെന്നു  സമൂഹം  കരുതുന്ന  അവന്  ഒരു  സാങ്കല്‍പ്പിക  സുഹൃത്തും  ഉണ്ട്.ഫ്രാങ്ക്   എന്ന്  പേരുള്ള  മുയലിന്റെ  ശിരസോട്  കൂടിയ  രൂപം.ജാക്ക്  ഗില്ലെന്ഹാലിന്റെ  ഡോണി  ഫ്രാങ്കിന്റെ  വാക്കുകള്‍ക്കു  വില  കൊടുക്കുന്നു.ഒരു  പക്ഷെ  അവന്‍റെ  തന്നെ  പ്രതിരൂപം  ആയിരുന്നിരിക്കാം  ഫ്രാങ്ക്.ഒരു  രാത്രി  സ്ഥിരമായി  ഉറക്കത്തില്‍  എഴുന്നേറ്റു  നടക്കുന്ന  സ്വഭാവും  ഉള്ള  ഡോണിയ്ക്ക്  ആ  സ്വഭാവം  കാരണം  അവന്റെ  ജീവന്‍  തിരികെ  ലഭിക്കുന്നു.മരണത്തെ  അതി  ജീവിച്ച  ഡോണി  അവിടെ  നിന്നും  പുതിയ  ഒരു  ജീവിതം   ആണ്  തുടങ്ങുന്നത്.തന്റെ  ആശയങ്ങളെ  കുറിച്ച്  കൂടുതല്‍  പഠിക്കാനും  മനസ്സിലാക്കാനും  ഉള്ള  ഒരു ചുറ്റുപ്പാട്  അവനു  ലഭിക്കുന്നു.ഈ  മാറ്റം  അവനു  സഹായകരം  ആണോ  അല്ലയോ  എന്നതാണ്  ബാക്കി  ചിത്രം.


    ഒരു  പ്രത്യേക  സ്ഥലത്ത്  നിന്നും  അപ്രതീക്ഷിതം  ആയി  ജീവിതം  മറ്റൊരു  വഴിയിലേക്ക്  നീങ്ങുമ്പോള്‍  ജീവിതത്തിന്റെ  സ്വാഭാവികമായ  ഒരു  ആയാസം   നഷ്ടപ്പെടുന്നു.ഈ  ചിത്രത്തിന്റെ  കഥ  അങ്ങനെ  ഒരു  രീതിയില്‍  കാണാന്‍  സാധിക്കും.പ്രത്യേകിച്ചും  ക്ലൈമാക്സിന്റെ  മുന്നില്‍  ഉള്ള  ക്ലൈമാക്സില്‍.അവിടെ  നിന്നും  ചിത്രം  കാണുമ്പോള്‍  ഉള്ള  ശരിക്കും  ഉള്ള  ക്ലൈമാക്സില്‍ പ്രേക്ഷകന്‍റെ  മുന്നില്‍  ആ  കഥാപാത്രങ്ങള്‍  നില്‍ക്കുമ്പോള്‍  ചെറിയ  മാറ്റങ്ങള്‍ കൊണ്ട്  വരുന്ന  വലിയ  മാറ്റങ്ങളെ  ഉള്‍ക്കൊള്ളാന്‍  കഴിയും.സങ്കീര്‍ണം  ആയ  ഒന്നും  ചിത്രത്തില്‍  ഇല്ല  എന്നതാണ്  സത്യം.ഈ  പ്രമേയം  വരുന്ന  ചിത്രങ്ങളില്‍  എല്ലാം  ശ്രദ്ധിക്കേണ്ടത്  പൊളിച്ചെഴുത്ത്  നടത്താവുന്ന ഭാവി-ഭൂത  കാലങ്ങളില്‍  എന്നാല്‍  കൂടിയും കാത്തിരിക്കുന്ന  നഷ്ടങ്ങള്‍ ഏറെ  ആകും  ലാഭത്തെക്കാലും.ജാക്ക്  ഗില്ലെന്ഹാല്‍  എന്ന തന്റേതായ  അഭിനയ  ശൈലി  ,അത്  തന്റെ  വ്യക്തിത്വം  ആയി  അവതരിപ്പിക്കാന്‍  കഴിവുള്ള  നടന്മാരുടെ  ഇടയിലേക്ക്  ഉള്ളല  കടന്നു  കയറ്റം  ആയിരുന്നു  ഡോണി   എന്ന  കഥാപാത്രം.തീര്‍ച്ചയായും  കാണേണ്ട  ചിത്രങ്ങളില്‍ ഒന്ന്.


More movie suggestions @www.movieholicviews.blogspot.ca

714.THE BUTTERFLY EFFECT(ENGLISH,2004)

714.THE BUTTERFLY EFFECT(ENGLISH,2004),|Fantasy|Sci-Fi|,Dir:-Eric Bress, J. Mackye Gruber,*ing:-Ashton Kutcher, Amy Smart, Melora Walters.


   ജീവിതത്തില്‍  ഏറ്റവും  കൌതുകം  തോന്നിയ  ഒരു  concept  ആണ്  Chaos  Theory  മുന്നോട്ടു  വയ്ക്കുന്നത്."It has been  said that  something as small as the flutter of a butterfly's wing can ultimately cause a typhoon half way around the world".ഏറ്റവും സരളമായ  ഭാഷയില്‍  പറഞ്ഞാല്‍  ഒരു  പൂമ്പാറ്റയുടെ  ചിറകടിക്ക് ഭൂമിയുടെ പകുതി  വരെ  ഉണ്ടാകാന്‍  സാധ്യത  ഉള്ള  ഒരു  കൊടുങ്കാറ്റിനു  വരെ  കാരണം  ആകാറുണ്ട്  എന്ന്.ഇനി  വലിയ  ഒരു  ക്യാന്‍വാസില്‍,ഉദാഹരണത്തിന്  സ്വന്തം  ജീവിതം  തന്നെ  എടുക്കുക.ദൈനംദിന  പ്രവര്‍ത്തികള്‍,നമ്മള്‍  ചെയ്യുന്ന  ഓരോ  ചെറിയ  പ്രവര്‍ത്തിയും  കൊണ്ട്  വരുന്ന  മാറ്റങ്ങള്‍  വലുതായിരിക്കും.ആദ്യം അല്‍പ്പം  അപകടകരം   ആയ  കാര്യം  പറയാം.ഒരു  ദിവസം  ഹെല്‍മെറ്റ്‌  വയ്ക്കാതെ  വണ്ടി  ഓടിക്കുന്ന  ഒരാള്‍  അപകടത്തില്‍  പെടുകയും  ഗുരുതരമായി  പരിക്കേല്‍ക്കുകയും  ചെയ്യുന്നു.ആ  അപകടം  അയാളുടെ  ജീവനെ  അല്ലെങ്കില്‍  അയാളുടെ  ജീവിതത്തെ  തന്നെ  മാറ്റി  മറിച്ചേക്കാം.ഒരു  പക്ഷെ  അയാള്‍  അന്ന്  സുരക്ഷിതമായി  വീട്ടില്‍  എത്തിയിരുന്നെങ്കില്‍  നടക്കാമായിരുന്ന  സംഭവങ്ങള്‍  വേറെ  ആയിരുന്നേനെ.അതായത്  ഹെല്‍മറ്റ്  വയ്ക്കുകയും  വയ്ക്കതെയും  പോകുന്ന  ആള്‍ക്ക്  ജീവിതത്തില്‍  അല്ലെങ്കില്‍  അയാളെ  ചുറ്റും  ഉള്ളവരില്‍  ഉണ്ടാക്കാവുന്ന  മാറ്റം.ആക്സിഡന്റില്‍ ഹെല്‍മറ്റ്  വയ്ക്കാത്തത്  കൊണ്ട്  മരിക്കുന്നത് ഇതിനു  ഒരു  ഉദാഹരണം  മാത്രം.



   ജീവിതത്തില്‍  റീ ടേക്കുകള്‍  ഇല്ല  എന്ന്  പലരും  പറയാറുണ്ട്‌.തീര്‍ച്ചയായും  അത്തരം  ഒരു  അവസരം  നമുക്കൊക്കെ  കിട്ടിയിരുന്നെങ്കില്‍  എന്ന്  ആഗ്രഹിച്ചിരുന്നിട്ടുണ്ടോ??തീര്‍ച്ചയായും  ഇത്തരം   ഒരു  concept  അങ്ങനെ  ചില  ഓര്‍മപ്പെടുത്തലുകള്‍   നല്‍കും.ഇത്തരം  ഒരു  ആശയം  ആദ്യ  ശ്രദ്ധിക്കുന്നത്  2008  ല ഇറങ്ങിയ  ദശാവതാരത്തില്‍  ആണ്.കൂടുതല്‍  അറിയാന്‍  വേണ്ടി  നടത്തിയ  ശ്രമങ്ങള്‍  കൊണ്ട്  എത്തിച്ചത്  അന്ന്  ഈ  ചിത്രത്തിലേക്ക്  ആയിരുന്നു.നേരത്തെ  പറഞ്ഞത്  പോലെ  ജീവിതത്തെ  ഈ  ചിത്രം  സ്വാധീനിക്കാന്‍  തുടങ്ങി.ഒരു  പക്ഷേ  മോശം  അനുഭവങ്ങള്‍  ജീവിതത്തില്‍  ഉണ്ടാകുമ്പോള്‍ സ്വയം  പഴിക്കുന്നതിനു  പകരം  എവിടെ  ആണ്  മാറ്റങ്ങള്‍  വരുത്തേണ്ടത്  അല്ലെങ്കില്‍  എന്തിന്നെ  ഉണ്ടെങ്കില്‍  ജീവിതം കുഴപ്പം  ഇല്ലാതെ  മുന്നോട്ടു  പോകാന്‍  സാധ്യത ഉണ്ടെന്നു  ഒരു  ഏകദേശ  ധാരണ  ലഭിക്കും.


  ഇനി  ചിത്രത്തിന്റെ  കഥയിലേക്ക് ...ഇവാന്‍  ട്രെബോണ്‍  എന്ന  വ്യക്തിയുടെ കുട്ടിക്കാലം  മുതല്‍ ഉള്ള  കഥയാണ്  ഒറ്റ  വാക്കില്‍  കഥയുടെ  പ്രമേയം.എന്നാല്‍  ഇവാന് തന്റെ  ജീവിതം  വീണ്ടും  വീണ്ടും  തിരുത്തലുകളോടെ  ജീവിക്കാന്‍  സാധിക്കുന്നു.തനിക്കു  മാത്രമല്ല  തന്റെ  പ്രിയപ്പെട്ടവരെ  കൂടി  ഓര്‍ത്തു  കൊണ്ട്.അതിനായി  അവന്‍  പലതും  ചെയ്യുന്നു.ഈ  ഒരു  പ്രക്രിയയില്‍  ത്യാഗങ്ങള്‍ക്ക്  വലിയ  വിലയുണ്ട്‌.അവന്റെ  ജീവിതത്തിലെ  ചെറിയ  സംഭവങ്ങള്‍  പോലും  വലിയ  മാറ്റങ്ങള്‍  ആണ്  ഉണ്ടാക്കുന്നത്‌.ചിലപ്പോള്‍  ചിലരൊക്കെ  ജീവിതത്തില്‍  ഇല്ലാതാവുക  എന്നതൊക്കെ   ഓര്‍ക്കാന്‍  കൂടി  വിഷമം  ഉള്ള  കാര്യം  ആണ്.ഇവാന്‍  ട്രയല്‍  ആന്‍ഡ്‌  എറര്‍ രീതിയിയിലൂടെ  അവസാനം തനിക്ക്  ഏറ്റവും  നീതി  പുലര്‍ത്താന്‍  കഴിയുന്ന  ഒരു  വഴി  തിരഞ്ഞെടുക്കുന്നു  അവസാനം.

  ചിത്രത്തിന്   വ്യത്യസ്തമായ  ക്ലൈമാക്സുകള്‍  ആണ്  ഉള്ളത്.Director's cut ആണ്  ഏറ്റവും  വിഷമിപ്പിക്കുന്നത്.മറ്റു  മൂന്നു  ക്ലൈമാക്സുകള്‍  കൂടി  ചിത്രത്തിന്  വേണ്ടി  അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.സിനിമ  നേരത്തെ  കണ്ടവര്‍ക്ക്  കണ്ടു  നോക്കാം  .

https://www.youtube.com/watch?v=T8zO9rDKmyA&t=64s

  ഇതിനെ  തന്നെ  മുഖ്യ  പ്രമേയം  ആക്കി  ബാക്കി  രണ്ടു  ഭാഗങ്ങള്‍  കൂടി  ഇറങ്ങിയിരുന്നു.വേറെ  കഥാപാത്രങ്ങളും  പശ്ചാത്തലവും  ഒക്കെ  ആയി.എന്നാല്‍ ആ  ചിത്രങ്ങള്‍  അത്ര  ശ്രദ്ധിക്കപ്പെട്ടില്ല.എന്നാലും  ഈ  concept  നോട്  ഉള്ള  ഇഷ്ടം  കൊണ്ടാകും  എനിക്ക്  വ്യക്തിപരമായി  ഇഷ്ടപ്പെട്ടിരുന്നു  ആ  ഭാഗങ്ങളും.ആഷ്ടന്‍ കച്ചറിന്റെ ഏറ്റവും  മികച്ച  സിനിമ  ഇതായിരുന്നിരിക്കണം.ഈ  പ്രമേയം  വരുമ്പോള്‍  ഉപയോഗിക്കാവുന്ന  രീതിയില്‍  ഉള്ള  സൈക്കോ  ത്രില്ലര്‍  കൂടി  ആണ്  ഈ  ചിത്രം.


More movie  suggestions @www.movieholicviews.blogspot.ca

Sunday, 4 December 2016

713.ANTHROPOID(CZECH,2016)

713.ANTHROPOID(CZECH,2016),|War|Thriller|Biography|,Dir:-Sean Ellis,*ing:-Jamie Dornan, Cillian Murphy, Charlotte Le Bon.


    ഹിറ്റ്ലര്‍  എന്ന ഏകാധിപതി  തന്റെ  ചെയ്തികളെ  എത്ര  തന്നെ  ന്യായീകരിക്കാന്‍  ശ്രമിച്ചാലും  തന്റെ  ലക്ഷ്യങ്ങള്‍  നേടാന്‍  ഏതൊരു  ഏകാധിപതിയെ  പോലെ  പെരുമാറിയിരുന്നു.അതിന്റെ  ഭാഗം  ആയി  നടന്ന  കൂട്ടക്കൊലകള്‍  ഹിറ്റ്ലരുടെ പിന്‍  തലമുറക്കാര്‍  ആയ  ജര്‍മന്‍ പൗരന്മാര്‍ക്ക്  പോലും  അപമാനം  ആയി  മാറുക  ആണ്  ഉണ്ടായത്.ലോക  ശക്തികളെ  ഒറ്റയ്ക്ക്  നിന്ന്  വെല്ലുവിളിച്ച  ആ  മനുഷ്യന്‍  എന്നാല്‍ മനുഷ്യത്വം  എന്നെന്നേക്കുമായി  നഷ്ടപ്പെട്ട  ചെകുത്താന്‍  ആയി  മാറുകയാണുണ്ടായത്  എന്നത്  ചരിത്രം.ഹിറ്റ്ലരുടെ  ക്രൂരതകളുടെ  അദ്ധ്യായത്തിലെ  ഒരു  കഥയാണ്  Anthropoid  അവതരിപ്പിക്കുന്നത്‌.


       പ്രാഗിലെ  ഉടമ്പടി  അനുസരിച്ച്  ചെക്കൊശ്ലോവ്യായുടെ  അവകാശവാദം  ഉന്നയിച്ച  ഹിറ്റ്ലറിനു  സ്വന്തം  ആകുന്നു.കിരതാംയാ  ഭരണം  ആയിരുന്നു  അവിടെ  ജര്‍മന്‍  പട്ടാളം നടത്തിയിരുന്നത്.റേയ്നാറഡ്  ഹെയ്ദ്രിച്  എന്ന ഹിറ്റ്‌ലറുടെ  സേനയിലെ  മൂന്നാമത്തെ  ഉന്നത  അധികാരി  ആയിരുന്നു  ചെക്കൊശ്ലോവ്യയുടെ  ഭരണം  നിര്‍വഹിച്ചിരുന്നത്.ക്രൂരന്‍  ആയ  അയാള്‍  നിരപരാധികളെ  ഒരു  ദയയും  ഇല്ലാതെ  കൊന്നൊടുക്കി.ഹിറ്റ്ലറെ എതിര്‍ക്കുന്നവരെ  എല്ലാം  ഉന്മൂലനം  ചെയ്ത ഹെയ്ദ്രിചിനെ  വധിക്കാന്‍  ആണ്  ലണ്ടനിലെ പുറത്താക്കപ്പെട്ട  ചെക്കൊശ്ലോവോക്ക്യന്‍  സര്‍ക്കാര്‍ ജോസഫ്  ,ജാന്‍  എന്നിവരെ  അയക്കുന്നത്.അവരുടെ  ആ  പദ്ധതിയുടെ  പേരായിരുന്നു  Anthropoid.

  മരണം  മുന്നില്‍  കണ്ടു  നടത്തുന്ന  പദ്ധതി  ആയിരുന്നെങ്കില്‍  പോലും മനുഷ്യ  സഹജമായ  വികാരങ്ങള്‍  രണ്ടു  പേരെയും  മനസ്സില്‍  അലട്ടി.ആ  പദ്ധതിയില്‍  ജോസഫ്  ,ജാന്‍  എന്നിവര്‍  വരുന്നത്  മുതല്‍   അതിന്റെ  അവസാനം  വരെ  ഉള്ള  സംഭവങ്ങള്‍  ആണ്  ചിത്രം.രണ്ടാം  ലോക  മഹായുദ്ധത്തിന്റെ  കാലത്തെ  ആസ്പദം  ആക്കിയുള്ള  ചിത്രം  ആണെന്നുള്ളത്‌  കൂടാതെ  നല്ലൊരു  ഇമോഷണല്‍  ത്രില്ലര്‍  ആയി  കൂടി  ഈ  ചിത്രം  തോന്നി.ഇത്തരം  ചിത്രങ്ങളിലെ  വൈകാരികതകള്‍  ആവശ്യത്തിനു  മാത്രം  ഉള്‍പ്പെടുത്തുകയും  ചിത്രത്തിന്റെ  പേരിനോട്  കൂറ്  പുലര്‍ത്താന്‍  Anthropoid  നു  കഴിഞ്ഞിട്ടുണ്ട്  എന്ന്  തന്നെ  ഒരു  പ്രേക്ഷകന്‍  എന്ന  നിലയില്‍  വിശ്വസിക്കുന്നു.

More movie suggestions @www.movieholicviews.blogspot.ca

     

712.CRIMINAL(ENGLISH,2016)

712.CRIMINAL(ENGLISH,2016),|Action|Crime|Thriller|,Dir:-Ariel Vromen,*ing:-Kevin Costner, Ryan Reynolds, Gal Gadot.


   ഒരു  കൊടിയുടെയോ  ദേശത്തിന്റെയോ  അതിര്‍വരമ്പുകള്‍ ആവശ്യം  ഇല്ലാതെ  നിലവില്‍  ഉള്ള  എല്ലാ  ഭരണ കൂടങ്ങളെയും  തകര്‍ത്തു  എറിഞ്ഞു  പുതിയ  സാമൂഹിക  വ്യവസ്ഥിതി നിര്‍മിക്കാന്‍    ശ്രമിക്കുന്ന അനാര്‍ക്കിസ്റ്റ്  ആണ് മുന്‍  വ്യവസായി  കൂടി  ആയ സേവിയര്‍.ലോകത്തിലെ  രാജ്യങ്ങളുടെ  എല്ലാം  കയ്യില്‍  ഉള്ള  അണ്വായുധങ്ങള്‍  അയാളുടെ  വരുതിയില്‍  ആക്കാന്‍  അയാള്‍ ഏര്‍പ്പെടുത്തുന്ന ഡച്ച്‌മാന്‍  എന്ന  പേരില്‍  ഉള്ള  ഹാക്കര്‍ എന്നാല്‍  അവസാന  നിമിഷം  അത്തരം  ഒരു  കാര്യം  സേവിയറിന്റെ  കയ്യില്‍  കിട്ടിയാല്‍  ഉള്ള  അവസ്ഥ  ഓര്‍ത്തു  അയാള്‍ക്ക്‌  അത്  കൈ  മാറുന്നതില്‍  നിന്നും  പിന്മാറാന്‍  മനസ്സ്  കാണിക്കുന്നു.


  ആരിയല്‍  റോമെന്‍ സംവിധാനം  ചെയ്ത കെവിന്‍  കോസ്ട്ട്നാര്‍-റയാന്‍  രെയ്നോല്‍ട്സ്  കൂട്ടുക്കെട്ടിന്റെ ആക്ഷന്‍  ത്രില്ലര്‍  ചിത്രത്തിന്റെ  കഥാ പ്രമേയം  ആണ്  മുകളില്‍  വിവരിച്ചത്.വികാരങ്ങള്‍  ഒന്നും  ഇല്ലാത്ത,എന്തിനോടും  ഏതിനോടും  താല്‍പ്പര്യം  ഇല്ലാത്ത  കൊടും  കുറ്റവാളി  ആയ ജെറിക്കോ  ആകസ്മികം  ആയി  സേവിയറിന്റെ  ലക്ഷ്യത്തെ  തകര്‍ക്കുന്ന  പദ്ധതിയില്‍  അയാള്‍  അറിയാതെ   തന്നെ  പങ്കാളി  ആകുന്നു.സി  ഐ  എയുടെ പദ്ധതി എന്നാല്‍  അപകടകരം  ആയ  ഒന്നായിരുന്നു.വൈകാരികം  ആയും  ശാരീരികം  ആയും  ജെരിക്കൊയ്ക്ക്  താങ്ങാവുന്നതിനും  അപ്പുറം  ആയിരുന്നു  അയാള്‍ക്ക്‌  ഉണ്ടായ  മാറ്റങ്ങള്‍ .


  കെവിന്‍  കോസ്ട്ട്നാര്‍  സിനിമകളുടെ  ആരാധകര്‍ക്ക് ഇഷ്ടപ്പെടും  ഈ  ചിത്രം  എന്ന്  തീര്‍ച്ച.പ്രായം  ആയെങ്കിലും പഴയ  The Untoucables ലെ  എലിയറ്റ്  നെസ്സിനു  അയാളുടെ  സ്റ്റൈല്‍,ആക്ഷന്‍  രംഗങ്ങളിലെ  ക്ലാസ്  എന്നിവയില്‍  ഒന്നും  വലിയ  മാറ്റം  ഉണ്ടായിട്ടില്ല.റയാന്റെ  റോള്‍  പ്രധാനം  ആയിരുന്നെങ്കിലും  സ്ക്രീന്‍  പ്രസന്‍സ്  കുറവായിരുന്നു.എന്തായാലും  ഒരു  സാധാരണ   ഹോളിവുഡ്  ആക്ഷന്‍  സിനിമ  കാണുന്ന  ലാഘവത്തോടെ  സമീപിച്ചാല്‍  ഇഷ്ടം  ആകാന്‍  സാധ്യത  ഉണ്ട്  ഈ ചിത്രം.


More movie suggestions @www.movieholicviews.blogspot.ca

Saturday, 3 December 2016

711.BEDAZZLED(ENGLISH,1967)

711.BEDAZZLED(ENGLISH,1967),|Comedy|Fantasy|,Dir:- Stanley Donen,*ing:-Peter Cook, Dudley Moore, Eleanor Bron.


  സ്വന്തം  ആത്മാവ്  മറ്റു  ആഗ്രഹങ്ങള്‍ക്കായി  പണയം  വച്ചവന്റെ  അവസ്ഥ  എന്താകും?അതിനുള്ള  ഉത്തരം  നല്‍കുന്ന  ചിത്രം  ആണ്  Bedazzled.സ്വന്തം  ജീവിതത്തിനു  പ്രത്യേകിച്ച്  ലക്‌ഷ്യം  ഒന്നും  ഇല്ല  എന്ന്  കരുതുന്ന  ആളുകള്‍ക്ക്  ചെറിയ  ഒരു  ഉണര്‍ത്തു  പാട്ടാണ്  ഈ  ചിത്രം.ഗൌരവം  ആയി  എടുക്കണ്ട  രീതിയില്‍  അല്ല  ചിത്രം  അവതരിപ്പിച്ചിരുന്നതെങ്കിലും  ഗൌരവ പൂര്‍ണം  ആയ ചിന്തകള്‍ക്ക്  സ്ഥാനം  നല്‍കുന്നുണ്ട്  ഈ  ചിത്രം.ചിത്രത്തിന്റെ  പേര്  സൂചിപ്പിക്കുന്ന  പോലെ പ്രതികൂലം  ആയ  സാഹചര്യങ്ങളില്‍  അതിന്റെ  ആനുകൂല്യം  മുതലെടുക്കുന്ന  രണ്ടു  പേരുടെ  കഥ  ആണ്  ഈ ചിത്രം.ഒരാള്‍  ചെകുത്താനും.മറ്റൊന്ന്  സാധാരണക്കാരന്‍  ആയ  ഔര്‍  മനുഷ്യനും.

  അയാളുടെ  പേര് സ്റ്റാന്‍ലി  മൂണ്‍.ഒരു  ചെറിയ  രേസ്റ്റൊരന്റില്‍ പാചകക്കാരന്‍  ആയി  ജോലി  ചെയ്യുന്നു.സാധാരണയില്‍  സാധാരണം  ആണ്  അയാളുടെ  ജീവിതം.ചെറിയ  ഒരു  മുറിയില്‍  താമസിക്കുന്നു.പ്രത്യേക  ബുദ്ധി,വ്യക്തി  വൈഭവങ്ങള്‍  ഒന്നും  ഇല്ലാത്ത  മനുഷ്യന്‍.അയാളുടെ ഹോട്ടലില്‍  ജോലി  ചെയ്യുന്ന മാര്‍ഗരറ്റ്  സ്പെന്സരോട്  അയാള്‍ക്ക്‌  കടുത്ത  പ്രണയം  ആണ്.എന്നാല്‍  ആ  പ്രണയം  അവള്‍ക്കു  അറിയില്ലായിരുന്നു.ഉയര്‍ന്ന  നിലയില്‍  ഉള്ള  പുരുഷ  സുഹൃത്തുക്കള്‍  ഉള്ള  മാര്‍ഗരറ്റ് അയാളെ  പ്രണയിക്കണ്ട  ആവശ്യം  ഒന്നും  ഇല്ല  എന്നത്  മറ്റൊരു  സത്യം.തന്റെ  ജീവിതത്തില്‍  ആകെ  നിരാശന്‍  ആയി  സ്റ്റാന്‍ലി  മാറുമ്പോള്‍  ആണ്  അപ്രതീക്ഷം  ആയി  ആ  അതിഥി  എത്തുന്നത്‌.ഒരു  പക്ഷെ  ദൈവത്തെക്കാളും  കൂടുതല്‍  ആരാധകര്‍  ഉള്ള,അവരുടെ  ആഗ്രഹങ്ങള്‍ക്ക്  നേരെ  കണ്ണടയ്ക്കാത്ത  ചെകുത്താന്‍  ആയിരുന്നു  അത്.അയാള്‍  അവനു  7  ആഗ്രഹങ്ങള്‍  സാധിപ്പിച്ചു  കൊടുക്കാം  എന്ന  ഉറപ്പിന്മേല്‍ പകരമായി  അവന്റെ  ആത്മാവ്  ആവശ്യപ്പെടുന്നു.


  പ്രത്യേകിച്ച്  ഒരു  പ്രാധാന്യവും  ഇല്ലാത്ത  തന്റെ  ജീവിതത്തില്‍  ആ  ആത്മാവിനു  എന്ത്  ഉപയോഗം  എന്ന്  ചിന്തിക്കുന്ന  സ്റ്റാന്‍ലി  ആ  ആവശ്യത്തോട്  സമ്മതം  അറിയിക്കുന്നു.തന്റെ  7  ആഗ്രഹങ്ങളും  ട്രയല്‍  ആന്‍ഡ്‌  എറര്‍  പോലെ  ഉപയോഗിക്കാന്‍    സ്വാതന്ത്ര്യം  സ്റ്റാന്‍ലിയ്ക്ക്  ഉള്ളപ്പോള്‍ അതില്‍  തന്റെ  പൈശാചികം  ആയ കുസൃതികള്‍  കാണിക്കുവാന്‍ ചെകുത്താനും  ഒരുങ്ങുന്നു.സ്റ്റാന്‍ലി  എങ്ങനെ  തന്റെ ആഗ്രഹങ്ങള്‍  ഉപയോഗിച്ചു  എന്നും  ചെകുത്താന്‍  തന്‍റെ  വിശ്വ  വിജയത്തിനായി  എന്തൊക്കെ  ചെയ്തു  എന്നും  അറിയാന്‍  ഈ  ചിത്രം  കാണുക.

  NB:-ഈ  ചിത്രത്തിലെ  ഒരു  സീന്‍  രാജ  മൌലിയെ  ഈഗ (ഈച്ച)  എന്ന  ചിത്രം  പ്രേരിപ്പിച്ചു  എന്ന്  പറഞ്ഞാല്‍  അത്  അതിശയോക്തി  ആകില്ല.ഒരു  പക്ഷെ  പ്രേരണ  ഉണ്ടായിരുന്നിരിക്കാം  ഇല്ലായിരുന്നിരിക്കാം.എന്നാല്‍  ചിത്രം  കണ്ടു  കൊണ്ടിരുന്നപ്പോള്‍  അങ്ങനെ  ഒരു  തോന്നല്‍  ഉണ്ടായി  എന്നത്  സത്യം  ആണ്.


More movie suggestions @www.movieholicviews.blogspot.com

710.PLUTO(KOREAN,2012)

710.PLUTO(KOREAN,2012),|Mystery|Drama|,Dir:-Su-won Shin,*ing:-Da-wit Lee, Sung-Jun, Sung-ha Jo.


      കുട്ടികളെ  അവരുടെ  സ്വാഭാവിക  വളര്‍ച്ചയില്‍ തുണ  ആകേണ്ട  മാതാപിതാക്കള്‍  അവരില്‍ മത്സര  ബുദ്ധി  കുത്തി  വയ്ക്കുമ്പോള്‍  ഉണ്ടാകുന്ന  ഭവിഷ്യത്തുക്കള്‍  അധികം  ആയിരിക്കും,നമ്മള്‍  ജീവിക്കുന്നത്  മത്സരത്തില്‍  ആദ്യം  ഓടി  എത്തുന്നത്‌ ആരാണെന്ന്  നോക്കി  വിജയിയെ  കണ്ടെത്തുന്ന  സമൂഹത്തില്‍  ആണെന്ന  സത്യം  നിലനില്‍ക്കുമ്പോള്‍  തന്നെ സ്വാഭാവികമായ  പരിശ്രമങ്ങളെ  മാറ്റി  മറിച്ചു  കുത്തി  വയ്ക്കുന്ന  അത്തരം  മത്സര ബുദ്ധിയോടെ എന്തിനെയും കാണുന്ന  കുട്ടികള്‍ നഷ്ടപ്പെടുത്തുന്നത്  അവരുടെ  സുന്ദരമായ  ബാല്യ-കൗമാര  കാലങ്ങളെ  ആണ്.ഒരല്‍പം  കുസൃതി  ഒന്നും  തെറ്റല്ല  എന്ന്  ചുരുക്കം.എന്നാല്‍ "കുസൃതികള്‍"  മേല്‍പ്പറഞ്ഞ  മത്സര  ബുദ്ധിയില്‍  ആകുമ്പോഴോ??

   പ്ലൂട്ടോ  എന്ന  കൊറിയന്‍  ചിത്രം  പങ്കു  വയ്ക്കുന്നതും ഇത്തരം  ഒരു  ആശയത്തെ  ആണ്.സൂര്യന്  ചുറ്റാന്‍  ഭ്രമണം  നടത്തുന്ന ഗ്രഹങ്ങളില്‍  നിന്നും പ്ലൂട്ടോയെ  ഒഴിവാക്കിയതിനെ  കുറിച്ചുള്ള  ക്ലാസ്  ചര്‍ച്ചയില്‍ മറ്റുള്ളവരുടേതില്‍  നിന്നും  വിഭിന്നം  ആയ  അഭിപ്രായം അവതരിപ്പിച്ച  വിദ്യാര്‍ഥി  ആയിരുന്നു ജൂണ്‍.ഒരു  സാധാരണ ഇന്ഷുറന്സ്  ഏജന്റിന്റെ  മകന്‍ .അവന്‍  ക്ലാസിലെ  ഏറ്റവും  മികച്ച  വിദ്യാര്‍ഥി  ആയ യൂ ജിന്നിന്റെ  കൊലപാതകവും  ആയി  ബന്ധപ്പെട്ടു  പോലീസ്  കസ്റ്റഡിയില്‍  ആണ്.കാരണം കൊലപാതക  സ്ഥലത്ത്  നിന്ന്  ജൂണിന്റെ  മൊബൈല്‍  ഫോണ്‍  പോലീസിനു  ലഭിച്ചു  എന്നത്  ആണ്  കാരണം.ഒപ്പം  അവരുടെ  സഹപാഠികള്‍  നല്‍കിയ  മൊഴിയും.ശരിക്കും  അന്ന്  അവിടെ  സംഭവിച്ചത്  എന്താണ്??ജൂണ്‍  ആണോ  യഥാര്‍ത്ഥ  കൊലയാളി??കൂടുതല്‍  അറിയാന്‍  ചിത്രം  കാണുക.


   ജാപ്പനീസ്  സിനിമ   ആയ  Confessions  എന്ന  എന്റെ  എക്കാലത്തെയും  പ്രിയപ്പെട്ട  ത്രില്ലറിന്റെ  മൂഡ്‌  ഒരു  പരിധി  വരെ  നില  നിര്‍ത്താന്‍  ഈ  കൊറിയന്‍  ചിത്രത്തിന്  കഴിഞ്ഞിട്ടുണ്ട്.കഥ ഒരു  പോലെ  ആണെന്ന്  അല്ല  പറഞ്ഞത്.പകരം  സ്ക്കൂള്‍/ക്യാമ്പസ്  എന്നിവയുടെ  ഒക്കെ   സുഖകരം  അല്ലാത്ത ഒരു  മുഖം  ഭീകരം  ആയി  തന്നെ  അവതരിപ്പിച്ചിട്ടുണ്ട്  ഈ  ചിത്രത്തിലും."ചതിയില്‍  വഞ്ചന  ഇല്ല"  എന്ന്  തമാശയ്ക്ക്  പറയുന്ന  പോലെ  ആണ്  "മത്സരത്തില്‍  ഉള്ള  വഞ്ചനയും" .അത്  ഏറ്റവും  പ്രിയപ്പെട്ടവരോട്  ആയാല്‍  പോലും  ഒരു  പക്ഷെ  മത്സരത്തിന്റെ  ഫലത്തെ  കുറിച്ചുള്ള  വര്‍ണപ്പകിട്ട്  ഉള്ള  ഓര്‍മ്മകള്‍  അവരില്‍  അന്ധത ഉണ്ടാക്കും.  തങ്ങളുടെ  ബുദ്ധിയും  ചിന്തകളും  എല്ലാം  മറ്റുള്ളവരുടെ  സ്വപ്നങ്ങള്‍ക്കായി  ഉഴിഞ്ഞു  വച്ച  തലമുറകള്‍ക്ക്  എല്ലാം  വ്യത്യസ്തം  ആയ  ചിന്ത  ആയിരിക്കും  ഈ  ചിത്രം.


More movie suggestions @www.movieholicviews.blogspot.com

1995. Drop ( English, 2025)