Monday, 3 August 2015

451.ORANGE MITTAI(TAMIL,2015)

451.ORANGE MITTAI(TAMIL,2015),|Drama|Comedy|,Dir:-Biju Viswanath,*ing:-Vijay Sethupathi,Ramesh Tilak.

    വിജയ്‌ സേതുപതി എന്ന നടന്‍ പതിവ് തമിഴ് മസാല ചിത്രങ്ങള്‍ ഉപേക്ഷിച്ചു ഭാഗമായ ചിത്രങ്ങള്‍ മിക്കതും തമിഴ് സിനിമ മേഘലയ്ക്ക് ഉണര്‍വ് നല്‍കി.ചെറിയ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രങ്ങള്‍ പലതും ലാഭകരം ആയിരുന്നതും നിരൂപക പ്രശംസ ലഭിച്ചതും ആയിരുന്നു.സൂപ്പര്‍ ഹീറോ പരിവേഷം ഉള്ള "ജനങ്ങളുടെ രക്ഷകന്‍" എന്ന ക്ലീഷേ തമിഴ് കഥാപാത്രങ്ങളെ ഉപേക്ഷിച്ചു കൊണ്ട് ചിത്രങ്ങള്‍ ചെയ്ത ആള്‍ എന്ന നിലയില്‍ തന്നെ വിജയ്‌ സേതുപതിയുടെ ചിത്രങ്ങള്‍ കാത്തിരിക്കുന്നവര്‍ ന്യൂനപക്ഷം ആയെങ്കിലും പ്രേക്ഷകര്‍ ആയുണ്ട്.ആ കോമഡി/മെലോ ഡ്രാമ ജോനറില്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് വിജയ്‌ സേതുപതിയുടെ പുതിയ ചിത്രമാണ് ഓറഞ്ചു  മിട്ടായി.അമ്പതു വയസ്സിനു മുകളില്‍ പ്രായമുള്ള തലമുടി ആകെ നരച്ച കഥാപാത്രമായ  കൈലാസം ആയാണ് വിജയ്‌ സേതുപതിയുടെ ഇത്തവണത്തെ  വരവ്. ചെറിയ ഒരു കഥ,40 മിനിറ്റില്‍  ഇടവേള.ഒന്നര മണിക്കൂറിനും അല്‍പ്പം കൂടുതല്‍ ഉള്ള മുഴുവന്‍ സിനിമ ആണ് ഓറഞ്ചു  മിട്ടായി.ഈ കഥ രസകരമായി അവതരിപ്പിക്കാന്‍ ഈ സമയം തന്നെ ധാരാളം.

  ആംബുലന്‍സില്‍ ജോലി ചെയ്യുന്ന സത്യ എന്ന യുവാവ് അയാളുടെ അച്ഛന്‍ മരിച്ചു ഒരു വര്‍ഷം കഴിഞ്ഞ ദിവസം മുതല്‍ ഉള്ള കഥയാണ് ഈ ചിത്രത്തില്‍ ഉള്ളത്.അറുമുഖം എന്ന സുഹൃത്താണ് ആംബുലന്‍സ് ഡ്രൈവര്‍.തന്‍റെ ജീവിതത്തിലെ ഒരു പ്രധാന കാര്യത്തില്‍ തീരുമാനം എടുക്കണ്ട ദിവസം ആണ് സത്യയ്ക്ക് അയാളെ പരിചയപ്പെടേണ്ടി വന്നത്.ഹൃദയ സ്തംഭനം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നു പറയുന്ന ഒരു രോഗിയെ വണ്ടി പോലും കടക്കാത്ത സ്ഥലത്ത് നിന്നും അവര്‍ കൊണ്ട് വരന്‍ ശ്രമിക്കുന്നു.എന്നാല്‍ കൈലാസം പ്രത്യേക സ്വഭാവം ഉള്ള ആളായിരുന്നു.വാര്‍ദ്ധക്യം  മനസ്സിനെയും  ബാധിച്ചു തോന്നിയ അയാളുടെ സ്വഭാവം അറുമുഖത്തെ ദേഷ്യം പിടിപ്പിക്കുന്നും ഉണ്ട്.എന്നാല്‍ സത്യ സമന്വയം പാലിക്കുന്നു.ആ ഗ്രാമത്തില്‍ നിന്നും അവരുടെ യാത്രയാണ് സിനിമ.

  ഒരു റോഡ്‌ മൂവി ആയി കണക്കാക്കാം ഈ ചിത്രത്തെ.അതിനൊപ്പം പലപ്പോഴും ജീവിതത്തില്‍ മനപ്പൂര്‍വം പലരും മറക്കാന്‍ ശ്രമിക്കുന്ന ഒരു ബന്ധം ഉണ്ട്.അച്ഛന്‍-മകന്‍ ബന്ധങ്ങള്‍ അങ്ങനെ വര്‍ണപ്പകിട്ടില്‍ പൊതിഞ്ഞ് അധികം ആഘോഷിക്കപ്പെടാറില്ല.കാരണങ്ങള്‍ പലതാകാം.ഒരു തലമുറ അടുത്ത തലമുറയെ മനസ്സിലാക്കാതെ വരുമ്പോള്‍ അത് പിന്നീടുള്ള തലമുറയിലേക്കും മാറ്റപ്പെടുന്നു.അധികം ആഡംബരം ഇല്ലാതെ ആ വിഷയം കൈ കാര്യം ചെയ്തിട്ടുണ്ട്.ഇടയ്ക്ക് ചെറു ചിരികളും അല്ലാത്തപ്പോള്‍ ചെറു നൊമ്പരങ്ങളും നല്‍കുന്നു കൈലാസം.അതിനോടൊപ്പം പ്രായം  ആയതിന്‍റെ കഷ്ടപ്പാടുകള്‍ അവതരിപ്പിക്കുമ്പോള്‍ പോലും അടുത്ത തലമുറയോടുള്ള ധാര്‍ഷ്ട്യം കൂടി ആ കഥാപാത്രം കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ ബിജു വിശ്വനാഥ് കുറച്ചധികം വിദേശ ഭാഷ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് അല്‍പ്പം ബുദ്ധിജീവി ചായവു  ഉള്ള ഇന്ത്യന്‍ ചിത്രങ്ങള്‍ക്കൊപ്പം.അത് കൊണ്ട് തന്നെയാകും തമിഴ് സിനിമയില്‍ അപരിചിതമായ ശൈലി വ്യത്യസ്തം ആയി മാറ്റുന്നതും.മൊത്തത്തില്‍ കണ്ടിരിക്കാവുന്ന ഒരു കൊച്ചു ചിത്രം ആണ് "ഓറഞ്ചു  മിട്ടായി".

more movie suggestions @www.movieholicviews.blogspot.com

450.THE LADY VANISHES(ENGLISH,1938)

450.THE LADY VANISHES(ENGLISH,1938),|Mystery|Thriller|,Dir:-Alfred Hitchcock,*ing:-Margaret Lockwood, Michael Redgrave, Paul Lukas

  ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക് -തന്‍റെ സിനിമകള്‍ക്കായി തിരഞ്ഞെടുക്കുന്ന കഥകളെ തന്റെതായ ശൈലിയിലൂടെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ ലോകത്തെ തന്നെ മികച്ച സംവിധായകന്‍ ആയിരുന്നു എന്ന് പറയാം.ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ചിത്രങ്ങളില്‍ മികച്ച മിസ്റ്ററി/ക്രൈം/ത്രില്ലര്‍ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ ഹിച്ച്കോക്ക് സിനിമകള്‍ അതില്‍ ആദ്യ സ്ഥാനങ്ങള്‍ കരസ്ഥം ആക്കുന്നതും സാധാരണം ആണ്."The Lady Vanishes",അദ്ദേഹം  ബ്രിട്ടീഷ് സിനിമകളില്‍ അവസാനമായി ചെയ്ത  ചിത്രങ്ങളില്‍ ഒന്നാണ്.പിന്നീട് അദ്ദേഹം തന്‍റെ ജോലി സ്ഥലം ഹോളിവുഡ് എന്ന ഭീമാകാരമായ ചലച്ചിത്ര വ്യവസായത്തിന്‍റെ ഭാഗം ആക്കി തീര്‍ത്തു.മികച്ച ബ്രിട്ടീഷ് ചിത്രങ്ങളുടെ കണക്കെടുത്താല്‍ എന്നും ഇടം പിടിക്കുന്ന ചിത്രം ആണ് ഇത്.അക്കാലത്തെ ബ്രിട്ടീഷ് സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്ന് ആയിരുന്നു The Lady Vanishes.

  ഏതല്‍ ലൈന വൈറ്റ് എഴുതിയ "The Wheel Spins " എന്ന നോവലിനെ ആസ്പദം ആക്കി ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.Bandrika എന്ന സാങ്കല്‍പ്പിക രാജ്യത്തില്‍ എത്തി ചേര്‍ന്ന ചിലര്‍ തങ്ങളുടെ ബ്രിട്ടന്‍ യാത്രയ്ക്കായി അന്നുണ്ടായിരുന്ന ട്രെയിന്‍ പിറ്റേ ദിവസം മാത്രമേ യാത്ര തുടരൂ എന്ന് മനസ്സിലാക്കിയപ്പോള്‍ അവിടെ അടുത്തുള്ള ഹോട്ടലില്‍ അഭയം പ്രാപിക്കുന്നു.ചാര്‍ട്ടര്‍സ്,കാള്‍ഡികോട്ട് എന്നീ ക്രിക്കറ്റ് പ്രേമികള്‍ ആയ ബ്രിട്ടീഷുകാര്‍ ക്രിക്കറ്റ് ടെസ്റ്റ്‌ മാച് കാണാന്‍ ആയി മാഞ്ചസ്ട്ടരില്‍  പോകാന്‍ ആണ് ഉദ്ദേശം.അവരിലൂടെ കഥ ആരംഭിച്ച ഈ ചിത്രത്തില്‍ അന്ന് രാത്രി ആ ഹോട്ടലില്‍ ഉണ്ടായിരുന്ന പലരും പരിചയപ്പെടുന്നത് അവതരിപ്പിക്കുന്നു.അന്ന് അവിടെ ഉണ്ടായിരുന്ന ഐറിസ്,ഗില്‍ബര്‍ട്ട്,മിസ്‌ ഫ്രോയ് എന്നിവര്‍ പല അവസരങ്ങളിലായി പരിചയപ്പെടുന്നു.ഐറിസ് വ്യാഴാഴ്ച  നടക്കുന്ന തന്റെ വിവാഹത്തിനായി ബ്രിട്ടനിലേക്ക്  യാത്ര തിരിക്കാന്‍ ആണ് വന്നിരിക്കുന്നത്.ഗില്‍ബര്‍ട്ട് ഒരു ചെറുകിട സംഗീതജ്ഞന്‍  ആണ്.മിസ്‌ ഫ്രോയ് വയസ്സായ ഒരു സ്ത്രീയും.

  പിറ്റേന്ന് ആരോ തലയില്‍ വീഴ്ത്തിയ രീതിയില്‍ വന്ന കല്ല്‌ കൊണ്ട് ഐറിസിനു അല്‍പ്പ സമയം ബോധക്ഷയം ഉണ്ടാകുന്നു.ട്രെയിനില്‍ കയറിയപ്പോള്‍ അവളെ മിസ്സ്‌ ഫ്രോയ് സഹായിക്കുന്നു.ഐറിസ് ആരോഗ്യവതി ആയതിനു ശേഷം അവര്‍ ഫ്രോയുടെ ഒപ്പം ചായ കഴിക്കുന്നു.അവര്‍ കൂടുതല്‍ അടുക്കുന്നു.പിന്നീട് ഒന്ന് മയങ്ങിയത്തിനു ശേഷം കാണണ് തുറന്ന ഐറിസിനു ഫ്രോയിയെ അവിടെ കാണാന്‍ സാധിക്കുന്നില്ല.അത്ഭുതം  എന്ന് പറയട്ടെ.ആ ട്രെയിനില്‍ ഉള്ള മറ്റാരും ആ സ്ത്രീയെ കണ്ടിട്ടില്ല എന്ന് ഐറിസിനോട് പറയുന്നു.അവള്‍ മിസ്‌ ഫ്രോയെ അന്വേഷിച്ച് ഇറങ്ങുമ്പോള്‍ വീണ്ടും ആ ട്രെയിനില്‍ ഗില്‍ബര്‍ട്ടിനെ കാണുന്നു.അയാള്‍ ഐറിസിനെ അന്വേഷണത്തില്‍ സഹായിക്കുന്നു.ഈ സമയം Dr.ഹാര്‍ട്സ് എന്ന ആള്‍ ഒരു പക്ഷെ ശക്തമായി തലയ്ക്കു അടിയേറ്റ ഐറിസിന്റെ ഭാവനയാകാം മിസ്‌.ഫ്രോയ് എന്ന് അഭിപ്രായപ്പെടുന്നു.ട്രെയിനില യാത്രക്കാര്‍ എല്ലാം അതിനോട് യോജിക്കുന്നു.യഥാര്‍ത്ഥത്തില്‍ അവിടെ എന്താണ് സംഭവിച്ചത്?മിസ്‌ ഫ്രോയ് എന്ന വൃദ്ധ ആ ട്രയിനില്‍ ഉണ്ടായിരുന്നോ?ഉണ്ടെങ്കില്‍ തന്നെ അവര്‍ എവിടെയ്ക്കാണ് അപ്രത്യക്ഷ ആയതു?അതോ മിസ്‌ ഫ്രോയ് എന്ന കഥാപാത്രം ഐറിസിന്റെ തോന്നല്‍ മാത്രം ആയിരുന്നോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.Baandrika എന്ന ആ സാങ്കല്‍പ്പിക രാജ്യത്തിലെ ആളുകള്‍ സംസാരിക്കുന്ന ഭാഷ ചിത്രത്തിന് വേണ്ടി മാത്രം ഉണ്ടാക്കിയതാകാന്‍ സാധ്യത ഉണ്ട്.ഈ ചിത്രം പിന്നീട് 1979 ല്‍ അതെ പേരില്‍ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.അത് പോലെ BBC 2013 ഇതിന്‍റെ ടെലിവിഷന്‍ അവതരണം നടത്തുകയും ഉണ്ടായി.

More movie suggestions @www.movieholicviews.blogspot.com

449.LADY ON A TRAIN(ENGLISH,1945)

449.LADY ON A TRAIN(ENGLISH,1945),|Crime|Mystery|,Dir:-Charles David,*ing:-Deanna Durbin, Ralph Bellamy, Edward Everett .

   ഹിച്ച്കൊക്കിയന്‍ ശൈലി പ്രശസ്തമായിരുന്ന ഒരു കാലഘട്ടത്തില്‍ ആ ഒരു ശൈലി മറ്റുള്ള സംവിധായകരില്‍  സ്വാധീനം ഉണ്ടാക്കിയതില്‍ അസ്വാഭാവികത ഒന്നും  തന്നെ ഇല്ല.ചാള്‍സ് ഡേവിഡ് സംവിധാനം  ചെയ്ത ഈ നിയോ-നോയര്‍ ചിത്രത്തിലും ആ സ്വാധീനം കാണാം.എന്നാല്‍ കൂടുതലും ഹാസ്യപരമായ കഥാ സന്ദര്‍ഭങ്ങള്‍ ഒരുക്കി ചിത്രത്തിന് ഒരു ലൈറ്റര്‍ ഷെയിഡ് നല്‍കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.നായിക-നായക കഥാപാത്രങ്ങള്‍ മുതല്‍ എല്ലാവരിലും ഹാസ്യം കണ്ടെത്താന്‍ സാധിക്കും.പഴയ  ഡിട്ടക്ട്ടീവ് കഥ പുസ്തകത്തിലെ കഥ പോലെ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതും.

   നിക്കി കോളിന്‍സ് എന്ന ധനികയായ് സ്ത്രീ ക്രിസ്ത്മസ് ചിലവഴിക്കാന്‍ ആയി ന്യൂ യോര്‍ക്കിലെ അവരുടെ ആന്റിയുടെ അടുക്കലേക്കു പോവുകയാണ്.കുറ്റാന്വേഷണ കഥകളില്‍ വളരെയധികം താല്‍പ്പര്യം ഉണ്ടായിരുന്ന അവരുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ വെയ്ന്‍ മോര്‍ഗന്‍ ആയിരുന്നു.ആ യാത്രയില്‍ വെയ്ന്‍ മോര്‍ഗന്റെ കുറ്റാന്വേഷണ നോവല്‍ ആയിരുന്നു അവരുടെ കൂട്ട്.നോവലിലെ കഥാ സന്ദര്‍ഭങ്ങളില്‍ ഒന്നില്‍ നായിക ജനലിന്റെ പുറത്തേക്കു നോക്കുന്നതിനെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ സമയം ആണ് അവര്‍ നിര്‍ത്തി ഇട്ടിരുന്ന തന്‍റെ ട്രെയിനിന്‍റെ ജനാലയിലൂടെ നോക്കുന്നത്.അവര്‍ നോക്കുമ്പോള്‍ അടുത്തൊരു കെട്ടിടത്തില്‍ നടക്കുന്ന കൊലപാതകം കാണുന്നു.പിന്നീട് പോലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും ക്രിസ്ത്മസ് അവധികളുടെ ആലസ്യത്തിലും കുറ്റാന്വേഷണ നോവലുകള്‍ വായിക്കുകയും ചെയ്യുന്ന സ്ത്രീയുടെ  ഭാവന മാത്രം ആയി തള്ളിക്കളയുന്നു.

  നിക്കിക്ക് മരിച്ചത് ആരാണെന്ന് അറിയണം.അവര്‍ അതിന്‍റെ കാര്യങ്ങള്‍ കൂടുതല്‍ അറിയാന്‍ അവരുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ആയ മോര്‍ഗന്‍ സഹായിക്കും എന്ന് അയാളെ കാണാന്‍ ചെല്ലുന്നു.എന്നാല്‍ അയാള്‍ അവര്‍ക്ക് ചെവി കൊടുക്കുന്നില്ല.ഈ സമയം മോര്‍ഗന്റെ കാമുകിക്ക് നിക്കിയുടെ വരവില്‍ സംശയം തോന്നുകയും ചെയ്യുന്നു.എന്നാല്‍ ഇതൊന്നും വക വയ്ക്കാതെ അവള്‍ തന്റെ അന്വേഷണം തുടരുന്നു.അവള്‍ കൊലപാതകം ആണെന്ന് കരുതിയ ആ സംഭവം പൊതു ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത് മറ്റൊരു രീതിയില്‍ ആയിരുന്നു.കേസ് അന്വേഷണം അവള്‍ സ്വയം നടത്തുന്നു.ആ നവെഷനതിന്റെ അവസാനം അവള്‍ക്കു എന്താണ് ലഭിച്ച ഉത്തരം?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

More movie suggestions @www.movieholicviews.blogspot.com

448.LITTLE MISS SUNSHINE(ENGLISH,2006)

448.LITTLE MISS SUNSHINE(ENGLISH,2006),|Comedy|Drama|,Dir:-Jonathan Dayton, Valerie Faris,*ing:-Steve Carell, Toni Collette, Greg Kinnear.

  കുടുംബ ബന്ധങ്ങളിലെ തീവ്രത വെളിവാകുന്നത് പലപ്പോഴും പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി  വരുന്ന അവസ്ഥകളില്‍ ആണ്.ചിലപ്പോള്‍ അധികം അടുപ്പം പോലും ഇല്ലാത്തവര്‍ ആ സമയങ്ങളില്‍ ഒരുമിച്ചു പ്രവൃത്തിക്കുമ്പോള്‍ പ്രശ്നങ്ങള്‍ പലതും മാറാറുണ്ട് അല്ലെങ്കില്‍ ആ പ്രശ്നങ്ങളില്‍ നിന്നും മാനസികമായ രീതിയില്‍ ആശ്വാസം തോന്നും.എല്ലാ കുടുംബത്തിലും ഇങ്ങനെ ആണെന്ന് അര്‍ത്ഥം ആക്കുന്നില്ല.എന്നാല്‍ ഹൂവര്‍സ് എന്ന ഈ അമേര്‍ക്കന്‍ കുടുംബത്തിന്‍റെ കഥ അവതരിപ്പിക്കുമ്പോള്‍ മേല്‍ പറഞ്ഞ സംഭവങ്ങള്‍ സാധ്യം ആയിരുന്നോ എന്ന് കാണാം ഈ ചിത്രത്തില്‍.

   സംവിധായ ദമ്പതികള്‍ ആയ ജോനാതന്റെയും വലെരിയയുടെയും ആദ്യ സംരഭം ആയിരുന്നു ഈ ചിത്രം.യഥാര്‍ത്ഥ  ജിവിത ദമ്പതികള്‍  ആയതു  കൊണ്ട് തന്നെ ചില രംഗങ്ങളില്‍ ഒക്കെ നല്ല വിധം നിരീക്ഷിച്ചു ആണ് കഥാപാത്ര സൃഷ്ടി നടത്തിയിരിക്കുന്നതെന്ന് മനസ്സിലാകും.Little Miss Sunshine ഒരു റോഡ്‌ മൂവി കൂടി ആണ്.അത് കൊണ്ട് തന്നെ സിനിമയുടെ മുക്കാല്‍ ഭാഗവും റോഡില്‍ ആണ് സംഭവിക്കുന്നത്‌.ആത്മഹത്യക്ക് സ്വയം പ്രേരിതന്‍ ആയ ഫ്രാങ്ക് എന്നയാളെ അയാളുടെ സഹോദരി തന്റെ കൂടെ താമസിക്കാന്‍ കൊണ്ട് വരുന്നു.ഷെറില്‍ ഹൂവറിനു രണ്ടു കുട്ടികള്‍ ആണുള്ളത്.പൈലറ്റ്‌ ആകാന്‍ വേണ്ടി ഉള്ള കോഴ്സിനു ചേരുന്നത് വരെ മൂത്ത കുട്ടിയായ ഡ്വെയ്ന്‍ മൌന വൃത്തം എടുക്കുന്നു.ഇളയ പെണ്‍ക്കുട്ടി ഒലിവ് ലിറ്റില്‍ മിസ്സ്‌ സണ്‍ഷൈന്‍ എന്ന സൌന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ യാദൃഷികമായി അവസരം  ലഭിക്കുന്നു.ആ സമയം തന്‍റെ വിജയത്തിനായുള്ള ക്ലാസുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നതിന്റെ നൊമ്പരത്തില്‍ ആണ് പിതാവായ റിച്ചാര്‍ഡ്‌.

  ഏറെ സംസാരത്തിന് ശേഷം അവര്‍ കാലിഫോര്‍ണിയയില്‍ നടക്കുന്ന മത്സരത്തിനു പോകാന്‍ തീരുമാനിക്കുന്നു.ഒപ്പം റിച്ചാര്‍ഡിന്റെ അച്ഛന്‍ എഡ്വിനും പോകുന്നു.അവരുടെ ആല്ബെര്‍ക്യുകെ-കാലിഫോര്‍ണിയ യാത്രയും അതിന്‍റെ ഇടയ്ക്ക് നടക്കുന്ന രസകരമായ സംഭവങ്ങളും യാത്രയുടെ അവസാനം  അവരില്‍ എന്താണ് അവശേഷിക്കുന്നതും എന്നതാണ് കഥ.ഈ ചിത്ര, രണ്ടു ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയിരുന്നു.മികച്ച സഹ നടനും തിരക്കഥയ്ക്കും ഉള്ള പുരസ്ക്കാരങ്ങള്‍ ആണ് ചിത്രത്തിന് ലഭിച്ചത്.വളരെ നല്ലൊരു ഫീല്‍ ഗുഡ് ചിത്രം ആണ് Little Miss Sunshine.

More movie suggestions @www.movieholicviews.blogspot.com

Saturday, 1 August 2015

447.MASAAN(HINDI,2015)

447.MASAAN(HINDI,2015),|Drama|,Dir:-Neeraj Ghaywan,*ing:-Richa Chadda, Sanjay Mishra, Vicky Kaushal.

  ജീവിതത്തില്‍ നേരിടുന്ന അപ്രതീക്ഷിതമായ ദുരിതങ്ങള്‍ അവരെ മാനസികമായി തളര്‍ത്തുന്നു.സാമൂഹിക വ്യവസ്ഥിതിയെ ഭയക്കുന്ന ഇന്ത്യയിലെ ചെറു പട്ടണങ്ങളില്‍ ജീവിക്കുന്ന അവരുടെ ജീവിതം പല ബന്ധങ്ങളാല്‍ പിണഞ്ഞു കിടക്കുന്നു.മസാനിലെ മുഖ്യ രണ്ടു കഥാപാത്രങ്ങളായ ദേവിയും ദീപകും പരസ്പ്പരം പരിചയം ഇല്ലെങ്കിലും അവരുടെ ലോകം ഒരു പരിധി വരെ ഒന്നാണ്.എന്നാല്‍ സ്വഭാവ രീതികളില്‍ വലിയ അന്തരം കാണാനും സാധിക്കും.ജീവിതത്തില്‍ അപാരമായ ധൈര്യം കാണിക്കുന്ന ദേവി അവള്‍ വളര്‍ന്ന പരിതസ്ഥിതി അനുസരിച്ച് ഇങ്ങനെ അല്ലായിരുന്നു ജീവിക്കേണ്ടി വരുക.എന്നാല്‍ അവള്‍ സ്വന്തമായ നിലപ്പാടുകള്‍ എടുക്കേണ്ടി വരുന്നു.ജീവിതം തന്നെ മറ്റൊരാളുടെ ഭിക്ഷ ആയി മാറുമ്പോള്‍ അതിന്‍റെ പ്രതിഫലം അവളുടെ അച്ഛന്റെ ചിന്തകള്‍ക്കും അപ്പുറം ആണ്.ഒരു സംസ്കൃത അദ്ധ്യാപകന്‍ ആയിരുന്ന ഒരാള്‍ അങ്ങനെ ഒക്കെ ചിന്തിക്കുന്നതില്‍ വൈചിത്ര്യം ഇല്ല.ദേവിയെ തളര്‍ത്തുന്ന  മരണം  പോലും അവള്‍ക്കു ഊര്‍ജം ആണ് നല്‍കുന്നത്.

  കുടുംബത്തിന്‍റെ അവസ്ഥയിലും ശവങ്ങളെ ചുട്ടെരിക്കുന്ന ബനാറസിലെ ആ സമൂഹത്തില്‍ വളര്‍ന്ന ദീപക്കും തന്‍റെ ജീവിതത്തോട് പട പൊരുതുന്നു.എന്നാല്‍ അത് മനസ്സ് നിറയെ ചിരിച്ചു നിഷ്ക്കളങ്കം ആയാണ്.അവന്‍ തന്റെ ഭാവിയെ നേരിടുന്നത്.ക്യാമ്പസ് പ്ലേസ്മെന്റില്‍ ഒരു ജോലി പ്രതീക്ഷിക്കുന്ന ആ ചെറുപ്പക്കാരന്‍ ഇന്ത്യയിലെ ഏതൊരു ചെറു പട്ടണത്തിലും കാണാവുന്ന  മുഖം ആണ്.എന്നാല്‍ അയാളുടെ ജീവിതത്തിലെ യാതനകള്‍ ഉണ്ടാകുന്ന ആ നിമിഷം പ്രേക്ഷകന്‍റെ മനസ്സിലും നൊമ്പരം ആകുന്നുണ്ട്.സ്വഭാവ സവിശേഷതകള്‍ മുഖ്യ കഥാപാത്രങ്ങള്‍ എന്ന പോലെ ചെറിയ കഥാപാത്രങ്ങള്‍ക്ക് പോലും വ്യക്തിത്വം നല്‍കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.Gangs Of Wasseypur ല്‍ അനുരാഗ് കഷ്യപ്പിന്റെ സംവിധാന സഹായി ആയിരുന്ന നീരജ് പിന്നീട് Ugly yil സെക്കണ്ട്‌ യൂനിറ്റ് ഡയറക്ട്ടര്‍ ആയപ്പോള്‍  തന്‍റെ ആദ്യ ചിത്രം സംവിധാനം ചെയ്തപ്പോള്‍ സങ്കീര്‍ണമായ,വെളിച്ചം അധികം പ്രതീക്ഷയായി വരാത്ത ഒരു ചിത്രം ആണ് തിരഞ്ഞെടുത്തത്.

  യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും നോക്കുമ്പോള്‍ ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതത്തിലും ഇങ്ങനത്തെ അവസ്ഥയില്‍ രക്ഷിക്കാന്‍ അമാനുഷിക ശക്തികള്‍ ഒന്നും പിറവി എടുക്കില്ല എന്ന വസ്തുത സംവിധായകനും തിരക്കഥകൃത്തും കണക്കില്‍ എടുത്തിട്ടുണ്ട്.സാധാരണക്കാരന്റെ ജീവിതം.അതില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അയാള്‍ക്ക്‌ പൊരുതാന്‍ ഉള്ള ശക്തി മാത്രം ആണ് കൈമുതല്‍ ആയി ഉള്ളത്.ഹിന്ദിയിലെ മുഖ്യധാര കൊമേര്‍ഷ്യല്‍ ചിന്തകളില്‍ നിന്നും മാറി സഞ്ചരിച്ച ഈ ചിത്രത്തില്‍ പ്രേക്ഷകനെ ത്രില്‍ അടുപ്പിക്കുന്ന ഒന്നും ഇല്ല.എന്നാല്‍  ഈ ചിത്രം ആണ് ഇപ്പോള്‍ ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിലെ സംസാരം.കാന്‍സില്‍  FIPRESCI Prize,Un Certain Regard - Avenir Prize എന്നീ വിഭാഗത്തില്‍ വളരെയധികം വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ഒരു ഇന്ത്യന്‍ ചിത്രം അര്‍ഹം ആകുന്നത്.ഇത്തരം  ചിത്രങ്ങളുടെ വിജയം ഹിന്ദി സിനിമയില്‍ വ്യത്യസ്ഥത പരീക്ഷിക്കുന്ന എല്ലാവര്ക്കും പ്രചോദനം ആകും.ഇതൊക്കെ ജീവിതത്തോട് അടുത്ത് നില്‍ക്കുന്നവയാണ്.അല്ലെങ്കില്‍ ഇതൊക്കെ ജീവിതത്തില്‍ സാധിക്കാന്‍ സാധ്യത ഉള്ളതാണ് എന്നും ചിത്രം പറയാതെ പറയുന്നുണ്ട്."ഞാന്‍ സ്റ്റീവ് ലോപസ്" പോലുള്ള ചിത്രങ്ങള്‍ ഇഷ്ടമായിട്ടുള്ള പ്രേക്ഷകര്‍ക്ക്‌ ഈ ചിത്രത്തിലെ അതിസാധാരണമായ സാധാരണ കാര്യങ്ങളില്‍ താല്‍പ്പര്യം ഉണ്ടാകാന്‍ സാധ്യത ഉണ്ട്.ഇന്ത്യന്‍ സിനിമയില്‍ ഈ ചിത്രം അല്‍പ്പ ദിവസം എങ്കിലും ബ്രഹ്മാണ്ട ചിത്രങ്ങളുടെ ഒപ്പം സംസാര വിഷയം ആകാന്‍ സാധ്യത ഉണ്ട്.

More movie suggestions @www.movieholicviews.blogspot.com


446.SEVEN PSYCHOPATHS(ENGLISH,2012)

446.SEVEN PSYCHOPATHS(ENGLISH,2012),|Crime|Comedy|,Dir:-Martin McDonagh,*ing:-Colin Farrell, Woody Harrelson, Sam Rockwell .

  കഥാപാത്ര സൃഷ്ടിയിലും കഥ അവതരിപ്പിക്കുന്ന രീതിയിലും വ്യത്യസ്തതയും അതെ സമയം ഒരു "ക്ലാസിക് കള്‍ട്ട്" entertainer എന്ന രീതിയിലും പുതുമ ഉള്ള ചിത്രം ആണ് Seven Psychopaths.ഭ്രാന്തമായ ഒരു ആശയം ആണ് സിനിമയുടെ കഥയായി അവതരിപ്പിക്കുന്നത്‌.സാധാരണ ആളുകളില്‍ നിന്നും വ്യത്യസ്ത മനോനില ഉള്ള കഥാപാത്രങ്ങള്‍ ആണ് ചിത്രത്തില്‍.വൈകാരികമായ നിലയിലും അവരുടെ ഓരോ ചുവടുവയ്പ്പിലും ഒരു വ്യക്തിത്വം കാത്തു സൂക്ഷിച്ച ഒരു കൂട്ടം ആളുകളുടെ സ്വഭാവ വൈചിത്ര്യങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രം അതേ മൂഡില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.

   തന്‍റെ തിരക്കഥ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്ന മാര്‍ട്ടി തന്‍റെ കഥാപാത്രങ്ങള്‍ ആകാന്‍ 7 ഭ്രാന്തന്മാരെ തിരയുകയാണ്.എഴുത്തുകാരുടെ പേടി സ്വപ്നം ആയ Writers Block ലൂടെ ആണ് അയാളുടെ കഥാ രചന നീങ്ങുന്നത്‌.ഒരു കഥാപാത്രത്തിന്റെ പോലും സ്വഭാവ സവിശേഷത അയാള്‍ക്ക്‌ കടലാസില്‍ പകര്‍ത്താന്‍ സാധിക്കുന്നില്ല.തന്‍റെ കാമുകിയോടൊപ്പം താമസിക്കുന്ന മാര്‍ട്ടിയുടെ ഉറ്റ സുഹൃത്താണ് ബില്ലി.ഒരു നടന്‍ ആകാന്‍ ഉള്ള ആഗ്രഹത്തില്‍ നടക്കുന്ന ബില്ലി അയാളെ വ്യത്യസ്തമായ സ്വഭാവ വിശേഷതകള്‍ ഉള്ള കഥാപാത്രങ്ങളെ കണ്ടെത്താന്‍ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്.ബില്ലിയുടെ കഥകളില്‍ നിന്നും ഓരോ കഥാപാത്രത്തെയും കണ്ടെത്താന്‍ മാര്‍ട്ടി ശ്രമിക്കുമ്പോള്‍ അവര്‍ പലരും മാര്‍ട്ടിയുടെ ജീവിതത്തിലേക്ക് തനിയെ എത്തി ചേരുന്നു.മാര്‍ട്ടിയുടെ തിരക്കഥ രചനയില്‍ ഈ കഥാപാത്രങ്ങള്‍ എങ്ങനെ സ്വാധീനിക്കുന്നു എന്നാണു ചിത്രത്തിന്‍റെ ബാക്കി കഥ.

  കഥാപാത്രങ്ങള്‍ ആയി സ്ക്രീനില്‍ വരുന്നവര്‍ എല്ലാം തന്നെ മികച്ചതായി തോന്നി.ഒരു ഭ്രാന്തന്‍  ചിത്രത്തില്‍ അഭിനയിക്കുന്നവര്‍ എല്ലാം തന്നെ അത് കൊണ്ട് അവരുടെ സ്വഭാവ വൈചിത്ര്യങ്ങള്‍ കാരണം കുറേ ഏറെ ചിരിക്കാന്‍ വക നല്‍കുന്നുണ്ട്.അത് പോലെ തന്നെ മനസ്സില്‍ ദു:ഖം ഉളവാക്കുന്ന കഥാപാത്രങ്ങള്‍ പലപ്പോഴും അവരുടെ വിധി തീരുമാനിക്കുന്നു.ഗയ് റിച്ചി സിനിമകളുടെ ഒരു മൂഡ്‌ ആണ് ഈ ചിത്രത്തിനും ഉള്ളത്.തീര്‍ച്ചയായും കണ്ടിരിക്കണ്ട ചിത്രങ്ങളുടെ ലിസ്റ്റില്‍ ചേര്‍ക്കാവുന്ന ഒരു ചിത്രം.ക്ലൈമാക്സ് ഒക്കെ ഗംഭീരം ആയി മാറി.പ്രേക്ഷകനെയും പല വൈകാരിക തലങ്ങളില്‍ എത്തിക്കാന്‍ ഈ കഥാപാത്രങ്ങള്‍ക്കെല്ലാം സാധിക്കുന്നു.

More movie suggestions @www.movieholicviews.blogspot.com

445.VAVIEN(TURKISH,2009)

445.VAVIEN(TURKISH,2009),|Comedy|Drama|,Dir:-Durul Taylan, Yagmur Taylan,*ing:-Engin Günaydin, Binnur Kaya, Settar Tanriögen .

  ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടില്‍  ഒരു  സ്വിച്ചിന്റെ അതേ പ്രവൃത്തി ചെയ്യുന്ന മറ്റൊരു  സ്ഥലത്ത് ഘടിപ്പിച്ച  സ്വിച്ചിനാണ് ടര്‍ക്കിഷ് ഭാഷയില്‍ വാവിയെന്‍ എന്ന് പറയുന്നത്.ഈ ചിത്രത്തില്‍ ഈ പേരിനു നല്ല പ്രാധാന്യം  ഉണ്ട്.വിവാഹം കഴിഞ്ഞു ഭാര്യയും കുട്ടിയും ആയി കഴിയുന്ന ഒരാള്‍ മറ്റൊരു  സ്ത്രീയില്‍  അനുരക്തന്‍ ആകുമ്പോള്‍ അയാളുടെ സ്നേഹം എന്ന വികാരം ഏറ്റു വാങ്ങാന്‍ തയ്യാറായ  ഒരു സ്ത്രീ ഉണ്ടെങ്കിലും അത് കാണാതെ പോകുന്ന ജലാല്‍ എന്ന മധ്യ വയസ്ക്കന്‍ ആണ് സിനിമയിലെ മുഖ്യ കഥാപാത്രം.അങ്ങനെ  ഒരു  സെക്കണ്ടറി  സ്വിച്ച് ആകാന്‍ വിധിക്കപ്പെട്ടവള്‍ ആയിരുന്നു സെവിലേ.

  സെവിലെയുടെ വേരുകള്‍ ജര്‍മനിയില്‍ ആയിരുന്നു.അവരുടെ പിതാവ് മാസം യൂറോ അയച്ചു കൊടുക്കുമായിരുന്നു ജലാല്‍ അറിയാതെ.ജലാലിന്റെ ആഡംബര  ജീവിതം അയാളെ കടക്കാരന്‍ ആക്കുന്നു.പട്ടണത്തില്‍ ഇലക്ട്രിക്കല്‍ നടത്തുന്ന ജലാലിനും പാര്ട്ട്നര്‍ക്കും എന്നാല്‍ നഷ്ടം ആയിരുന്നു കച്ചവടം.ഒരു സ്ക്കൂളിലെ വലിയ ഇലക്ട്രിക്കല്‍ പ്രോജക്റ്റ് കിട്ടിയിട്ടുണ്ടെന്ന് എല്ലാരേയും പറഞ്ഞു വിശ്വസിപ്പിച്ച  അവര്‍ ജോലിയില്‍ തങ്ങള്‍ പ്രഗല്‍ഭര്‍ ആണെന്ന് നാട്ടുകാരുടെ മുന്നില്‍ കാണിക്കാനും വാരാന്ത്യത്തില്‍ ജീവിതം ആഘോഷിക്കാനും ഒക്കെ പോകുന്നു.

  ജലാലിനു സേവിലയുടെ പണത്തെ കുറിച്ച് അറിവുണ്ടായിരുന്നു.അയാള്‍ ഭാര്യ അറിയാതെ അവര്‍ അത് ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്ഥലത്ത് നിന്നും ചെറുതായി മോഷണം നടത്താറും ഉണ്ട്.എന്നാല്‍ ഒരു ദിവസം അയാള്‍ക്ക്‌  പണത്തിന്റെ ആവശ്യം കൂടി വന്നു.അയാള്‍ ഭാര്യയുടെ പണം മൊത്തം സ്വന്തം ആക്കാന്‍ തീരുമാനിച്ചു.അതിനായി അയാള്‍ തന്ത്രങ്ങള്‍ മെനയുന്നു.ആദ്യ കുറച്ചു രംഗങ്ങള്‍ സാധാരണ കുടുംബ ചിത്രം പോലെ പോയെങ്കിലും "ചിലരുടെ ഭാഗ്യം ചില ദിവസങ്ങളില്‍ കൂടുതലായിരിക്കും എന്നും തെറ്റ് തിരുത്താന്‍  ഒരു അവസരം കിട്ടിയാല്‍ എന്ത് ചെയ്യണം " എന്നും  ഉള്ള ചിന്തകള്‍ അവശേഷിപ്പിച്ചും അവസാനിക്കുന്നു.ഒരു കൊച്ചു നല്ല ചിത്രം ആണ് Vavien.

 More movie suggestions @www.movieholicviews.blogspot.com

1995. Drop ( English, 2025)