Thursday, 19 February 2015

302.LEVIATHAN(RUSSIAN,2014)

302.LEVIATHAN(RUSSIAN,2014),|Drama|,Dir:-Andrey Zvyagintsev,*ing:-Aleksey Serebryakov, Elena Lyadova, Roman Madyanov.

  87 മത് അക്കാദമി പുരസ്ക്കരങ്ങളില്‍ മികച്ച വിദേശ ചിത്രത്തിനുള്ള വിഭാഗത്തില്‍ നാമനിര്‍ദേശം ലഭിച്ച ചിത്രം ആണ് Leviathan എന്ന റഷ്യന്‍ ചിത്രം.ഈ ചിത്രത്തിന് തന്നെയാണ് ഈ വര്‍ഷത്തെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരവും ലഭിച്ചത്.

  Leviathan എന്ന ചിത്രം മാര്‍വിന്‍ ജോണ്‍ ഹെയ്മാര്‍ എന്ന അമേരിക്കക്കാരന്റെ ജീവിതത്തെ ആസ്പദം ആക്കി എടുത്തതാണ് എന്നാണു Zvyagintsev പറഞ്ഞത്.(അവലംബം:വിക്കിപീഡിയ).മാര്‍വിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ ആണ് മനസ്സിലായത്‌ ആള്‍ സര്‍ക്കാരും ആയുള്ള പോരാട്ടത്തിനൊടുവില്‍ സഹിക്കെട്ട് ഒരു ബുള്‍ഡോസര്‍ ഉപയോഗിച്ച് മേയറുടെ കെട്ടിടം ഇടിച്ചു തകര്‍ത്തു.അതിനു  ശേഷം വെടി വച്ച് സ്വയം മരിച്ചു എന്നാണ്.എന്തായാലും  Leviathan ന്‍റെ മുഖ്യ കഥ ഇതല്ല എങ്കിലും മാര്‍വിന്‍ തന്‍റെ വഴി തിരഞ്ഞെടുക്കാന്‍ കാരണമായ സംഭവങ്ങളോട് സാമ്യം പുലര്‍ത്തുന്നുണ്ട്.

   കൊല്യാ തന്‍റെ രണ്ടാം ഭാര്യയാ ലില്യയോടും മകനോടും ഒപ്പം ആണ് താമസിക്കുന്നത്.കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി മേയര്‍ ആയ റോമന്‍ മാടിനോവ് കൊയലയുടെ പൂര്‍വിക സ്വത്തായ സ്ഥലം സര്‍ക്കാരിന് വേണ്ടി വളരെ താഴ്ന്ന വിലയില്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ സ്ഥലത്തിന് അതിലും കൂടുതല്‍ വില ഉണ്ടെന്നുള്ള കൊല്യയുടെ വാദം കോടതി തള്ളുന്നു.കൂല്യയുടെ അഭിഭാഷകന്‍ മോസ്ക്കോയില്‍ നിന്നും വന്ന ദിമിത്രി എന്ന സുഹൃത്താണ്.ദിമിത്രി എന്നാല്‍ കേസില്‍ തോറ്റെങ്കിലും കോടതിയുടെ പുറത്തു വച്ച് സന്ധി ചെയ്യാന്‍ വേണ്ടി മോസ്ക്കോയില്‍ നിന്നും മേയര്‍ക്കു എതിരെ ഉള്ള തെളിവുകളും കൊണ്ടാണ് വന്നിരിക്കുന്നതെന്ന് പറയുന്നു.

  ദിമിത്രി റോമനെ കാണുന്നു.തെളിവുകള്‍ കണ്ടതിനു ശേഷം അവര്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കാം എന്ന് വാക്ക് കൊടുക്കുന്നു.പിന്നീട് സംഭവിച്ചത് എന്താണ്?അതാണ്‌ ചിത്രത്തിന്‍റെ കഥ. Leviathan ഒരു ത്രില്ലര്‍ ചിത്രം അല്ല.അത് കൊണ്ട് തന്നെ അസ്വാഭാവികമായി ഉള്ളതൊന്നും സംഭവിക്കുന്നില്ല.ഏതൊരു ഡ്രാമ ചിത്രം പോലെയും ആണ് ഇതും.എന്നാല്‍ ഈ ചിത്രം ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്ന ഒന്നുണ്ട് ദൈവ വിശ്വാസം.ചിത്രത്തിലെ ചില പ്രധാന കഥാപാത്രങ്ങള്‍ക്ക് ദൈവ വിശ്വാസം ഉള്ളതായും ഇല്ലാത്തതായും കാണിക്കുന്നുണ്ട്.ദൈവ വിശ്വാസം ഇല്ലാത്തവര്‍ക്ക് ബൈബിളിലെ ജോബിന് സംഭവിച്ചതുമായാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത് എന്ന് തോന്നി.അത് പോലെ തന്നെ അധികാരതിന്‍റെ ശക്തി ദൈവത്തില്‍നിന്നും ഉള്ളതാണ് എന്നൊരു ധ്വനിയും ചിത്രത്തില്‍ ഉടന്നീളം പറയുന്നതായി തോന്നി.

  റഷ്യയില്‍ മാത്രം അല്ല ലോകത്ത് എവിടെയും നടക്കുന്ന അധികാരതിന്‍റെ ഹുങ്കിനെ അങ്ങനെ ഉള്ള സാധൂകരണം കൊണ്ട് വിശുദ്ധീകരിച്ചു എന്ന സംശയം ഉണ്ടാകുമ്പോള്‍ പോലും ലോകത്ത് നടക്കുന്ന സംഭവങ്ങളുടെ ഒരു നേര്‍ക്കാഴ്ച ആയും വാഖ്യാനിക്കപ്പെടാം.പ്രത്യേകിച്ചും ബന്ധങ്ങള്‍,സൗഹൃദങ്ങള്‍,സര്‍ക്കാരും ജനങ്ങളും തമ്മില്‍ ഉള്ള ബന്ധം എന്നിവയായി.

More movie suggestions @www.movieholicviews.blogspot.com

Wednesday, 18 February 2015

301.MURDER ON THE ORIENT EXPRESS(ENGLISH,1974)

301.MURDER ON THE ORIENT EXPRESS(ENGLISH,1974),|Crime|Mystery|Thriller|,Dir:-Sidney Lumet,*ing:-Albert Finney, Lauren Bacall, Ingrid Bergman .

  കുറ്റാന്വേഷണ നോവലുകളുടെ ചരിത്രം ശ്രദ്ധിച്ചാല്‍ 'അഗതാ ക്രിസ്റ്റി' എന്ന 66 കുറ്റാന്വേഷണ നോവലുകള്‍ എഴുതിയ മഹതിക്ക് ഉള്ളത് അമൂല്യമായ സ്ഥാനം ആണ്.നോവലുകള്‍ പിന്നീട് പലപ്പോഴും അത് പോലെ തന്നെയും ചിലപ്പോള്‍ അതിലെ മുഖ്യ ഭാഗങ്ങള്‍ ഉപയോഗപ്പെടുത്തിയും ദൃശ്യാവിഷ്ക്കാരം നടത്തപ്പെട്ടിട്ടുണ്ട്.'സര്‍ ആര്‍തര്‍ കോണാന്‍ ഡോയലിനോടും' അദ്ദേഹം അവതരിപ്പിച്ച 'ഷെര്‍ലോക്ക് ഹോംസിനോടും' തുല്യം നില്‍ക്കുന്ന പാത്ര സൃഷ്ടി ആയിരുന്നു 'ഹെര്‍ക്യുല്‍ പോയിറോറ്റ്' എന്ന അഗതാ ക്രിസ്റ്റി കഥാപാത്രം.33 നോവലുകളിലും 54 ചെറുകഥയിലും പോയിറോറ്റ് മുഖ്യ കഥാപാത്രം ആയി അഗതാ ക്രിസ്റ്റി അവതരിപ്പിച്ചു.പോയിറോറ്റ് മുഖ്യ  കഥാപാത്രമായ "The Murder on the Orient Express" എന്ന നോവലിനെ ആസ്പദം ആക്കി 'സിഡ്നി ലുമറ്റ്' ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

  നോവല്‍ രചിക്കപ്പെട്ടത്‌ 1934 ല്‍ ആയിരുന്നെങ്കിലും സിനിമയായി മാറിയത് നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ആയിരുന്നു.ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുവാന്‍ ആയി ബെല്‍ജിയന്‍ വംശജന്‍ ആയ പോയിറോറ്റ് തിരഞ്ഞെടുത്തത് ഒറിയന്റ് എക്സ്പ്രസ് ആയിരുന്നു.ആ മഞ്ഞുക്കാലത്ത് ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എല്ലാം നേരത്തെ ബുക്ക് ചെയ്യപ്പെട്ടിരുന്നു.അത് കൊണ്ട് തന്നെ പോയിറോറ്റ് സീറ്റ് കിട്ടാതെ വലയുന്നു.അപ്പോഴാണ്‌ ട്രെയിന്‍ ശ്രുംഖലയുടെ മേധാവികളില്‍ ഒരാളായ ബിയാഞ്ചി അദ്ദേഹത്തിന് സഹായവും ആയി എത്തുന്നത്‌.ബിയാഞ്ചിയുടെ ശുപാര്‍ശയില്‍ പോയിറോറ്റ് യാത്ര ആരംഭിക്കുന്നു.

  യാത്രക്കാരില്‍ മിക്കവാറും അതി സമ്പന്നര്‍ ആയിരുന്നു ഒരു പക്ഷേ സമൂഹത്തില്‍ ഉന്നത സ്ഥാനം ഉള്ളവര്‍ എങ്കിലും ആയിരുന്നു.അവരില്‍ പലരുടെ ഒപ്പവും സഹായികളും ഉണ്ടായിരുന്നു.ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ ആണ് പോയിറോട്ടിന്റെ അടുക്കല്‍ സമ്പന്നനായ രാച്ചറ്റ് ഒരു സഹായവും ചോദിച്ചു കൊണ്ട് എത്തുന്നത്‌.തന്‍റെ ജീവന്‍ അപകടത്തില്‍ ആണെന്നും ഭീഷണിപ്പെടുത്തി കൊണ്ടുള്ള കത്തുകള്‍ തനിക്കു ലഭിക്കുന്നതായും അയാള്‍ പറയുന്നു.എന്നാല്‍ ആ സംഭവത്തില്‍  പ്രത്യേകിച്ച് താല്‍പ്പര്യം ഇല്ലാതെ ഇരുന്ന പോയിറോറ്റ് അതേറ്റ് എടുക്കുന്നില്ല,രാച്ചറ്റിന്റെ പ്രതിഫലം ആയി വന്‍ തുക നല്‍കാം എന്നുള്ള വാഗ്ദാനം പോലും മുഖവിലയ്ക്ക് എടുക്കുന്നില്ല.

  എന്നാല്‍ പിറ്റേ ദിവസം പോയിറോറ്റ് രാവിലെ അറിഞ്ഞത് ഞെട്ടിക്കുന്ന ഒരു വാര്‍ത്ത ആണ്.രാച്ചറ്റ് കൊല്ലപ്പെട്ടിരിക്കുന്നു.മഞ്ഞില്‍ അകപ്പെട്ടു പോയ ട്രെയിന്‍ യൂഗോസ്ലോവിയയില്‍ എത്തിയാല്‍ മാത്രമേ പോലീസിനു കേസ് അന്വേഷണം നടത്താന്‍ സാധിക്കൂ.എന്നാല്‍ ബിയാഞ്ചി അതിനു മുന്‍പ് കുറ്റവാളിയെ കണ്ടെത്താന്‍ പോയിറോട്ടിനോട് അഭ്യര്‍ത്ഥിക്കുന്നു.കത്തിച്ച നിലയില്‍ കണ്ടെത്തിയ ഒരു പേപ്പറും ശരീരത്തില്‍ കണ്ടെത്തിയ പന്ത്രണ്ടു കുത്തുകളും മാത്രം ആയിരുന്നു പോയിറോട്ടിനു മുന്നില്‍ ഉണ്ടായിരുന്ന തെളിവുകള്‍.യാത്രക്കാരന്‍ ആയി ആ ട്രെയിനില്‍ ഗ്രീക്ക് ഡോക്റ്റര്‍ ആയ കോന്‍സ്ട്ടാന്റിന്റെ സഹായത്തോടെ പോയിറോറ്റ് കേസ് അന്വേഷണം ആരംഭിക്കുന്നു.

  പോയിറോറ്റ് നടത്തുന്ന അന്വേഷണത്തില്‍ ഭാഗം ആകാന്‍ എല്ലാ യാത്രക്കാരും തയ്യാറായിരുന്നു.അന്വേഷണം ആരംഭിക്കുന്നു.അതില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് ബാക്കി ചിത്രം.ഒരു പക്ഷേ കുറ്റാന്വേഷണം ഇത്ര സമഗ്രമായി അവതരിപ്പിച്ച ചിത്രങ്ങള്‍ വിരളം ആയിരിക്കും.ഓരോ മൊഴിയും പോയിറോറ്റ് വിശകലനം ചെയ്യുന്ന രീതി ഒക്കെ ഒരു മികച്ച ത്രില്ലര്‍ ആക്കി മാറ്റുന്നുണ്ട് ഈ ചിത്രത്തെ.പലപ്പോഴും മൊഴികളിലെ വൈരുധ്യങ്ങള്‍ പോയിരോട്ടിനെ തേടി എത്തുന്നത്‌ ഇത്തരം വിശകലനത്തില്‍ ആണ്.ഷെര്‍ലോക്ക് ഹോംസിനെ പോലെ തന്നെ പോയിറോട്ടും അഗതാ ക്രിസ്റ്റിയിലൂടെ ഏതൊരു ത്രില്ലര്‍ സിനിമ സ്നേഹിയുടെ മനസ്സിലും കടന്നു കയറുന്നു ഈ ചിത്രത്തിലൂടെ.

1975 ലെ ഓസ്ക്കാര്‍ പുരസ്ക്കാര വേളയില്‍ 'ഇന്ഗ്രിട് ബെര്‍ഗ്മാന്‍' മികച്ച സഹ നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ഈ ചിത്രത്തിലൂടെ ആയിരുന്നു.മികച്ച നടന്‍ ഉള്‍പ്പെടെ 6 ഓസ്ക്കാര്‍ നാമ നിര്‍ദേശം ആണ് ചിത്രം നേടിയത്.തികച്ചും ത്രില്ലര്‍ സിനിമകളിലെ ഒരു ക്ലാസിക് എന്ന് തന്നെ ഈ ചിത്രത്തെ പറയാന്‍ സാധിക്കും.ത്രില്ലര്‍ സിനിമ പ്രേമികള്‍ തീര്‍ച്ചയായും കാണേണ്ട ചിത്രം.

More movie suggestions @www.movieholicviews.blogspot.com

300.BIRDMAN or (THE UNEXPECTED VIRTUE OF IGNORANCE)(ENGLISH,2014)

300.BIRDMAN or (THE UNEXPECTED VIRTUE OF IGNORANCE)(ENGLISH,2014),|Comedy|Drama|,Dir:-Alejandro González Iñárritu ,*ing:-Michael Keaton, Zach Galifianakis, Edward Norton.

87 മത് അക്കാദമി അവാര്‍ഡ് നാമനിര്‍ദേശം ഒമ്പത് വിഭാഗങ്ങളില്‍ The Grand Budapest Hotel നോടൊപ്പം ലഭിച്ച ചിത്രം ആണ് Birdman or The Unexpected Virtue of Ignorance.നാമനിര്‍ദേശം ലഭിച്ച വിഭാഗങ്ങള്‍.

1)മികച്ച ചിത്രം.
2)മികച്ച നടന്‍-മൈക്കള്‍ ക്ലീട്ടന്‍
3)മികച്ച സഹ നടന്‍-എഡ്വാര്‍ഡ് നോര്‍ട്ടന്‍
4)മികച്ച സഹ  നടി-എമ സ്റ്റോണ്‍
5)മികച്ച സംവിധായകന്‍-Alejandro González Iñárritu
6)മികച്ച തിരക്കഥ-Alejandro González Iñárritu, Nicolás Giacobone ,Alexander Dinelaris,Armando Bo
7)മികച്ച ക്യാമറമാന്‍-Emmanuel Lubezki
8)മികച്ച ശബ്ദ മിശ്രണം:-Jon Taylor, Frank A. Montaño, Thomas Varga
9)മികച്ച സൌണ്ട് എഡിറ്റിംഗ്:-Aaron Glascock, Martín Hernández

മികച്ച നടനും തിരക്കഥയ്ക്കും ഉള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരങ്ങള്‍ ഈ ചിത്രത്തിന് ലഭിച്ചിരുന്നു.

  കഴിഞ്ഞ വര്‍ഷത്തില്‍ ഇറങ്ങിയ മികച്ച സിനിമകളില്‍ ഒന്നാണ് ഭാവിയില്‍ ക്ലാസിക് ചിത്രമായി മാറിയേക്കാവുന്ന ഈ ചിത്രം എന്ന് നിസംശയം പറയാം ഈ ബ്ലാക്ക്  കോമഡി ചിത്രത്തെ കുറിച്ച്.മൈക്കള്‍ ക്ലീട്ടന്‍ റിഗന്‍ എന്ന കഥാപാത്രം ആയി വരുമ്പോള്‍ അദ്ദേഹം തന്നെ പണ്ട് അവതരിപ്പിച്ച ബാറ്റ്മാന്‍ കഥാപാത്രവും ഈ ചിത്രത്തില്‍ അവതരിപ്പിച്ച ബെര്‍ഡ്മാന്‍ എന്ന കഥാപാത്രവും ആയി അല്‍പ്പം എങ്കിലും സാമ്യം തോന്നാന്‍ സാധ്യത ഉണ്ട്.കാരണം ഈ കഥാപാത്രവും മുഖമൂടിയുടെ പുറകില്‍ ഒളിച്ചിരുന്ന് പ്രശസ്തിയുടെ ഉന്നതിയില്‍ എത്തിയ ബെര്‍ഡ്മാന്‍ എന്ന കഥാപാത്രത്തെ മാത്രം ലോകം സ്വീകരിക്കുകയും റിഗന്‍ എന്ന നടനെ ലോകം വിസ്മരിക്കുകയും ചെയ്തു.ആ അവസ്ഥ ഒരു നടന്‍ എന്ന ലേബലില്‍ അറിയപ്പെടാന്‍ ഉള്ള അയാളുടെ അവസരം നശിപ്പിക്കുന്നു.ഒരു പക്ഷേ താന്‍ അവതരിപ്പിച്ച കഥാപാത്രം പ്രശസ്തിയുടെ ഉന്നതിയില്‍ എത്തിയിട്ട് താന്‍ അതിന്‍റെ അടുത്ത് പോലും അറിയപ്പെടുന്നില്ല എന്ന വിഷമം ആണ് റിഗനെ സ്റ്റേജിലെ പ്രകടനത്തിലേക്ക് കൊണ്ടെത്തിച്ചത്.

  അയാള്‍ക്ക്‌ ലോകത്തിന്‍റെ മുന്നില്‍ സ്വയം താരം ആകാന്‍ ഉള്ള അവസാന അവസരം ആയിരിക്കും അത്.എന്നാല്‍ അയാളുടെ ഒപ്പം ബെര്‍ഡ്മാന്‍ എന്ന കഥാപാത്രത്തിന്റെ ആത്മാവ് ഉണ്ടെന്നു അയാള്‍ തന്നെ വിശ്വസിക്കുന്നു.താന്‍ അമാനുഷിക ശക്തികള്‍ ഉള്ള ഒരാള്‍ ആണെന്ന് അത് കൊണ്ട് റിഗന്‍ വിശ്വസിക്കുന്നു.അയാളുടെ രഹസ്യ ജീവിതമായി അയാള്‍ അത് കൊണ്ട് നടക്കുന്നു.നാടകത്തില്‍ സഹ താരമായി അഭിനയിക്കാന്‍ എത്തിയ മൈക്ക് എന്ന കഥാപാത്രം എന്നാല്‍ റീഗന്റെ ആത്മവിശ്വാസത്തിന്റെ കടയ്ക്കല്‍ ആണ് കത്തി വയ്ക്കാന്‍ ശ്രമിക്കുന്നത്.പേര്‍സണല്‍ ഈഗോയില്‍ സഞ്ചരിക്കുന്ന റീഗന്റെ ജീവിതത്തില്‍ മൈക്ക് എന്ന പ്രശസ്ത സ്റ്റേജ് കലാകാരന്റെ സാമീപ്യം അലോസരപ്പെടുത്തുന്നുണ്ട്.സമാന്ത എന്ന മകള്‍ക്ക് നല്ലൊരു അച്ഛനാകാന്‍ റീഗന് അയാളുടെ നല്ല സമയത്ത് സാധിച്ചിരുന്നില്ല തിരക്കുകള്‍ കാരണം.

  എന്നാല്‍ ഇന്ന് അയാളുടെ ജീവിതം ദുസ്സഹം ആയി മാറിയ സമയത്ത് അവള്‍ അയാളെ പലപ്പോഴും വെറുക്കുന്നു അതെ കാരണം കൊണ്ട്.ഹോളിവുഡ് സിനിമയുടെ നേര്‍ക്ക്‌ അല്ലെങ്കില്‍ അമാനുഷിക കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു അഭിനയത്തിന്റെ പുറത്തു അല്ലാതെ അമാനുഷിക കഥാപാത്രങ്ങളുടെ ഇഷ്ടം മൂലം പ്രശസ്തി ആര്‍ജിച്ച കലാകാരന്മാരുടെ ഒരു പക്ഷേ ലോകം അറിയാത്ത മറ്റൊരു മുഖം ആണ് ഈ ചിത്രം.

  സിനിമ ക്രിട്ടിക്സിനു നേര്‍ക്ക്‌ പോലും റീഗന്റെ രോഷാഗ്നി ചെന്നെത്തുന്നു.അത് വ്യക്തമായി തബിത എന്ന റിവ്യൂ എഴുത്തുകാരിയും ആയുള്ള സംഭാഷണത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.സംഭാഷണം ചുവടെ കൊടുക്കുന്നു.സിനിമയില്‍ വളരെയധികം ഇഷ്ടപ്പെട്ട രംഗം ആയിരുന്നു ഇത്.തബിത പിറ്റേന്ന് ആദ്യ അവതരണം നടക്കാന്‍ പോകുന്ന നാടകത്തെ കുറിച്ച് തലേ ദിവസം നടത്തിയ മുന്‍ വിധിയില്‍ റീഗന്‍ അസ്വസ്ഥന്‍ ആകുന്നു.അതിന്‍റെ അവസാന ഭാഗം ആണ് ചുവടെ.

Riggan: No! I'm not finished! There's nothing here about technique! There's nothing in here about structure! There's nothing in here about intentions! It's just a bunch of crappy opinions, backed up by even crappier comparisons... You write a couple of paragraphs and you know what? None of this cost you fuckin' anything! The Fuck! You risk nothing! Nothing! Nothing! Nothing! I'm a fucking actor! This play cost me everything... So I tell you what, you take this fucked malicious cowardly shitty written review and you shove that right the fuck up your wrinkly tight ass.

Tabitha: You're no actor, you're a celebrity. Let's be clear on that. I'm gonna kill your play. 

  ശരിക്കും അര്‍ത്ഥവത്തായി തോന്നി ഓണ്‍ ലൈന്‍ വിമര്‍ശനങ്ങള്‍ അഴിച്ചു വിടുന്ന റിവ്യൂ ഒക്കെ ആയി ഒരു സാമ്യം അല്ലെങ്കില്‍ അത് അവതരിപ്പിക്കുന്നവര്‍ക്ക് നേരെ ഉള്ള വാക്ശരം ആണ് ആ രംഗം.റീഗന്റെ ജീവിതം പ്രേക്ഷകന്‍റെ മുന്നിലേക്ക്‌ അവതരിപ്പിക്കുമ്പോള്‍ അയാളുടെ പുതിയ ഉദ്യമം വിജയിച്ചോ എന്നറിയാന്‍ ഉള്ള ആഗ്രഹം എല്ലാവര്ക്കും ഉണ്ടാകും.ആ ശ്രമങ്ങളുടെ ശേഷിച്ച കഥയാണ് ബാക്കി ചിത്രം.തീര്‍ച്ചയായും സിനിമ സ്നേഹികള്‍ കണ്ടിരിക്കേണ്ട ഒരു ചിത്രം ആണ് ബെര്‍ഡ്മാന്‍.

More movie suggestions @www.movieholicviews.blogspot.com


299.TWO DAYS,ONE NIGHT(FRENCH,2014)

299.TWO DAYS,ONE NIGHT(FRENCH,2014),|Drama|,Dir:-Jean-Pierre Dardenne, Luc Dardenne,*ing:-Marion Cotillard, Fabrizio Rongione, Catherine Salée.

  Marion Cotillard നു 87 മത് അക്കാദമി പുരസ്ക്കരങ്ങളില്‍ മികച്ച നടിക്കുള്ള നാമനിര്‍ദേശം ലഭിച്ചത് ഈ ചിത്രത്തിലൂടെ ആണ്.

  സാന്ദ്ര എന്ന യുവതി അവരുടെ രണ്ടു കുട്ടികളും ഭര്‍ത്താവും ആയി ജീവിക്കുന്നു.സോളാര്‍ പാനല്‍ ഉണ്ടാക്കുന്ന ഒരു ഫാക്റ്ററിയില്‍ ജോലി ചെയ്തിരുന്ന അവരുടെ ജോലി ഒരു ദിവസം നഷ്ടപ്പെടുന്നു.കാരണം-അവര്‍ അല്‍പ്പ ദിവസം വിഷാദ രോഗം പിടിപ്പെട്ട് ചികിത്സയില്‍ ആയിരുന്നപ്പോള്‍ അവരുടെ ജോലി കൂടി മറ്റുള്ളവര്‍ ഓവര്‍ ടൈം ആയി ജോലി ചെയ്തു നികത്തിയിരുന്നു എന്ന കമ്പനിയുടെ കണ്ടെത്തല്‍ ആയിരുന്നു.സാന്ദ്ര ജോലിയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടാല്‍ മറ്റുള്ളവര്‍ക്ക് 1000 യൂറോ ബോണസ് ആയി നല്‍കാം എന്ന വാഗ്ദാനം കൂടി നല്‍കി.ഒന്നെങ്കില്‍ സാന്ദ്രയുടെ ജോലി നില നിര്‍ത്താം.അല്ലെങ്കില്‍ ആയിരം യൂറോ ബോണസ് നേടാം എന്ന അവസ്ഥ വന്നപ്പോള്‍ 13-3 എന്ന വന്‍ ഭൂരിപക്ഷത്തില്‍ അവര്‍ വോട്ടെടുപ്പില്‍ തോല്‍ക്കുന്നു.

   എന്നാല്‍ മറ്റൊരു ഫോര്‍മാന്‍ സാന്ദ്രയ്ക്ക് എതിരായി നടത്തിയ നുണ പ്രചാരണങ്ങള്‍ കാരണം ആണ് വോട്ട് നില മാറിയതെന്ന് സാന്ദ്രയും മൂന്നു സുഹൃത്തുക്കളും വിശ്വസിക്കുന്നു.അത് കൊണ്ട് അവര്‍ അവിടത്തെ മാനേജരെ കണ്ടു ഒരു രഹസ്യ വോട്ടിംഗ് കൂടി നടത്താന്‍ ആവശ്യപ്പെടുന്നു.അവരുടെ ആ ആവശ്യം അംഗീകരിക്കുന്ന അയാള്‍ തിങ്കളാഴ്ച്ച രഹസ്യ വോട്ടിനെ സാന്ദ്രയ്ക്ക് നേരിടാം എന്ന് പറയുന്നു.സാന്ദ്രയ്ക്ക് വരുന്ന രണ്ടു ദിവസങ്ങള്‍ നിര്‍ണായകം ആണ്.സഹപ്രവര്‍ത്തകരുടെ കാശ് എന്ന ആഗ്രഹത്തിന് മേല്‍ അവളോടുള്ള അനുകമ്പ കൂട്ടുക അങ്ങനെ തിരഞ്ഞെടുപ്പില്‍ ജയിക്കുക.അതിനായി അവള്‍ ശ്രമം തുടങ്ങുന്നു.ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാന്ദ്രയുടെ കുടുംബം പോലെ തന്നെ ആയിരുന്നു പലരും.അത് കൊണ്ട് തന്നെ ശ്രമം ദുഷ്ക്കരം ആണ്.

  ഒരു ആവശ്യം വന്നപ്പോള്‍ മാത്രം ആണ് സാന്ദ്രയും സഹ പ്രവര്‍ത്തകരെ അറിയാന്‍ ശ്രമിക്കുന്നത്.പലരുടെയും ഫോണ്‍ നമ്പരുകള്‍ പോലും അവളുടെ കയ്യില്‍ ഇല്ല.അത്ര മാത്രം അപരിചിത്വതം ഉള്ള ഒരാള്‍ക്ക്‌ വേണ്ടി സഹ പ്രവര്‍ത്തകര്‍ എന്ത് ചെയ്യും എന്നതാണ് ബാക്കി ചിത്രം.എങ്കിലും ചിത്രം അവസാനിക്കുമ്പോള്‍ മനുഷ്യത്വം തന്നില്‍ എങ്കിലും അല്‍പ്പം ബാക്കി ഉണ്ടെന്നു സ്വയം പ്രഖ്യാപനം നടത്തുന്ന രംഗം ഈ ചിത്രത്തിന്‍റെ ആവശ്യകത ഇന്നത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നു.മരിയോന്‍ കൊലാര്‍ദ് നല്ല നടിയാണ്.സ്വാഭാവികം ആയിരുന്നു അവരുടെ അഭിനയവും.

more movie suggestions @www.movieholicviews.blogspot.com

Tuesday, 17 February 2015

298.TRIANGLE(ENGLISH,2009)

298.TRIANGLE(ENGLISH,2009),|Thriller|Mystery|,Dir:-Christopher Smith,*ing:-Melissa George, Joshua McIvor, Jack Taylor.

*****HIGH SPOILER ALERT*****

  കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യം ചോദിക്കുന്ന മറ്റൊരു ചിത്രം ആണ് Triangle എന്ന 2009 ല്‍ ഇറങ്ങിയ ബ്രിട്ടീഷ് ചിത്രം.Predestination Paradox എന്ന ടൈം ട്രാവല്‍ ആശയം  ആണ് ഇതില്‍ പ്രമേയം ആക്കിയിരിക്കുന്നത്.ഈ സിനിമ Los cronocrímenes,Predestination,The Thirteenth Floor തുടങ്ങിയ അസംഖ്യം ടൈം ട്രാവല്‍ സിനിമകളുടെ അതേ വഴിയില്‍ ആണ് സഞ്ചരിക്കുന്നത്.ആദ്യം കാണിക്കുന്ന കഥാപാത്രം എത്തുന്നതിനു മുന്‍പ് തുടങ്ങിയ പ്രതിഭാസം മൂലം അഥവാ ആദ്യം ആ ലൂപ്പില്‍ വന്നയാളുടെ പ്രവര്‍ത്തി മൂലം നടക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.ചുരുക്കത്തില്‍ ആദ്യം-അവസാനം എന്നിവയൊന്നും ഇവിടെ വിഷയം ആയി വരുന്നില്ല.കാരണം എവിടെ തുടങ്ങി എന്ന് മനസ്സിലാകാതെ എവിടെ അവസാനിക്കും എന്നറിയാതെ ആണ് ഈ കഥകള്‍ സഞ്ചരിക്കുന്നത്.

  ഈ ലൂപ്പുകള്‍ തന്നെ പല രീതിയില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു.ഒരു പക്ഷേ മനുഷ്യന്‍റെ ക്രിയേറ്റിവിറ്റിയുടെ അല്ലെങ്കില്‍ ഭൂത-ഭാവി കാലത്തിലേക്ക് യാത്ര ചെയ്യാന്‍ ഉള്ള ത്വര എന്നിവയുടെ സന്തതി ആകും ഇത്തരം അവതരണം.ജെസ്സെ എന്ന സ്ത്രീ തന്‍റെ ഓട്ടിസം ബാധിച്ച മകനുമായി ആണ് ജീവിക്കുന്നത്.ഒരു ദിവസം അവള്‍ സുഹൃത്തുക്കളോടൊപ്പം Triangle എന്ന സുഖവാസ നൗകയില്‍ യാത്ര തിരിക്കുന്നു.കടല്‍ യാത്രയില്‍ അവര്‍ക്ക് അസാധാരണമായ ശാന്തതയും അതിനു ശേഷം വായു സഞ്ചാരം പോലും പ്രകൃതിയില്‍ നിലച്ചതായി തോന്നുന്നു.പിന്നീട് പെട്ടന്ന് ഉണ്ടായ തിരമാലയില്‍ മുങ്ങി പോകുകയും ചെയ്യുന്നു.രക്ഷപ്പെട്ട അവര്‍ സഹായത്തിനായി വന്നിരിക്കുന്നു എന്ന് വിശ്വസിച്ച ഒരു കപ്പല്‍ കാണുന്നു.എന്നാല്‍ ആ കപ്പല്‍ എന്തായിരുന്നു?ആ കപ്പലില്‍ അവരെ എതിരേറ്റ സംഭവങ്ങള്‍ ആണ് ബാക്കി ചിത്രം.

   ആ കപ്പല്‍ ടൈം ട്രാവലിനുള്ള ഒരു വെസ്സല്‍ ആയി പ്രവര്‍ത്തിക്കുന്നു.ഇത്തരം സിനിമകളില്‍ ഒക്കെ ഉള്ളത് പോലെ തന്നെ ടൈം ട്രാവല്‍ നടത്താനുള്ള സാകേതം ഈ കപ്പല്‍ ആണെന്ന് കാണാം.എങ്കിലും ചിത്രം അവസാനിക്കുമ്പോള്‍ ഒരു സംശയം അവശേഷിക്കും,ആദ്യം ആ കപ്പലില്‍ വന്നത് ആരാണ് എന്ന്.ഇത്തരം ചിത്രങ്ങളുടെ പ്രമേയം എപ്പോഴും ഒരു പോലെ ആണെങ്കിലും പ്രേക്ഷകന്‍റെ ഉത്സാഹം തന്നെയാകും ഇത്തരം ചിത്രങ്ങള്‍ വീണ്ടും നമ്മുടെ മുന്നില്‍ എത്തിക്കാന്‍ ഉള്ള കാരണം.ഇത്തരം ചിത്രങ്ങള്‍ എനിക്ക് എപ്പോഴും ഒരു അത്ഭുതം ആണ്.പ്രധാനമായും ആ പ്രമേയം അവതരിപ്പിക്കപ്പെടുമ്പോള്‍ ലൂപ്പുകളില്‍ അവ വീണ്ടും അവതരിപ്പിക്കപ്പെടുമ്പോള്‍ പ്രേക്ഷകന് ഒരു ആകാംക്ഷ നില നിര്‍ത്താന്‍ സാധിക്കുന്ന ഒരു കഴിവ് പ്രശംസിക്കേണ്ടത് ആണ്.

more movie suggestions @www.movieholicviews.blogspot.com


Monday, 16 February 2015

297.ZERO LILAC LITHUANIA(LITHUANIAN,2006)

297.ZERO LILAC LITHUANIA(LITHUANIAN,2006),|Thriller|Suspense|,Dir:-Emilis Velyvis,*ing:-Donatas Ivanauskas, Mindaugas Papinigis, Andrius Paulavicius .

  ലിത്വേനിയന്‍ സിനിമകളെ കുറിച്ച് അറിഞ്ഞപ്പോള്‍ അവയൊക്കെ കാണാന്‍ ഉള്ള ആഗ്രഹം ഉണ്ടായി.ഒരു കാലത്ത് സര്‍ക്കാര്‍ നിയന്ത്രണം മൂലം സര്‍ക്കാരിനെ   പ്രീതിപ്പെടുത്തി സിനിമ എടുത്തു കൊണ്ടിരുന്നു ആ രാജ്യത്ത്.പിന്നീട് വന്ന രാഷ്ട്രീയ മാറ്റങ്ങള്‍ സിനിമയുടെ കഥാഗതി ഒക്കെ മാറ്റിയെങ്കിലും കുറച്ചു സിനിമകള്‍ മാത്രം ആണ് ലിത്വെനിയയില്‍ നിന്നും പുറത്തു വന്നിരുന്നത്.ലിത്വേനിയന്‍ സിനിമ ചരിത്രത്തില്‍ ഒരു വലിയ വിജയം ആയിരുന്നു ഈ ചിത്രം.

  നോണ്‍ ലീനിയര്‍ ആഖ്യാന ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം പറയുന്നത്  മൂന്നു തരം സ്വഭാവ വിശേഷങ്ങളും ആവശ്യങ്ങളും ഉള്ളവരുടെ ജീവിതങ്ങള്‍ ആണ്.ഒരാള്‍ ശവങ്ങള്‍ അടക്കാന്‍ ഉള്ള സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന ബിസിനസ് നടത്തുന്നു.ചൂതാട്ടം നടത്തി അയാള്‍ വലിയ കടത്തില്‍ ആണ്.സ്വന്തം ഭാര്യ പോലും അയാളുടെ ജീവിത പരാജയങ്ങളില്‍ മനം മടുത്തു മാറി താമസിക്കുന്നു.അയാള്‍ കടം വാങ്ങിച്ച ഗുണ്ടാ തലവന്‍ അയാളെ തട്ടി കൊണ്ട് പോകുന്നു.കാശ് തരാത്തതിനുള്ള ദേഷ്യത്തിന് ഗുണ്ടാ തലവന്‍ അയാളുടെ വിരല്‍ മുറിച്ച് നായ്ക്കു കൊടുക്കുന്നു.കാശ് അന്ന് വൈകുന്നേരത്തിനുള്ളില്‍ കൊടുത്തില്ലെങ്കില്‍ വിരലിനു പകരം അയാളുടെ ജീവന്‍ ആയിരിക്കും നഷ്ടപ്പെടുക എന്ന് പറയുന്നു.അയാള്‍ക്ക്‌ അന്ന് വൈകുന്നേരത്തിനുള്ളില്‍ കാശ് കണ്ടെത്തണം.

  മയക്കു മരുന്നിനു അടിമകള്‍ ആയ  യുവാക്കള്‍ ആണ് അടുത്ത ആളുകള്‍.അവര്‍ക്കും കാശ് ആണ് ആവശ്യം മയക്കു മരുന്ന് വാങ്ങുവാന്‍.മൂന്നാമതായി ജയിലില്‍ നിന്നും ചാടി പട്ടാളക്കാരുടെ തോക്കുമായി കടന്ന ഒരു കുറ്റവാളി.അയാളുടെ പ്രേമഭാജനത്തെ കാണുവാന്‍ ആയി അയാള്‍ എത്തുന്നു.അന്നത്തെ ആ ദിവസം നടക്കുന്ന സംഭവങ്ങളും ഇവരുടെ ആവശ്യങ്ങളുമായി ബന്ധം ഒന്നും ഇല്ലെങ്കിലും അവര്‍ പരസ്പ്പരം കണ്ടു മുട്ടുന്നു.ഒരു പക്ഷെ ആര്‍ക്കും മരിക്കാന്‍ ഇഷ്ടം ഇല്ലാത്ത ആ ദിവസം നടക്കുന്ന സംഭവങ്ങള്‍ ആണ് നോണ്‍ ലീനിയര്‍ രീതിയില്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

More movie suggestions @www.movieholicviews.blogspot.com

296.HOW TO TRAIN YOUR DRAGON 2(ENGLISH,2014)

296.HOW TO TRAIN YOUR DRAGON 2(ENGLISH,2014),|Animation|Fantasy|,Dir:-Dean DeBlois,Voices:-Jay Baruchel, Cate Blanchett, Gerard Butler.

   87 മത് ഓസ്ക്കാര്‍ പുരസ്ക്കാര നാമനിര്‍ദേശം മികച്ച അനിമേഷന്‍ ചിത്രത്തിന് ലഭിച്ച ചിത്രം ആണ് How To Train Your Dragon 2.ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം മികച്ച അനിമേഷന്‍ ചിത്രത്തിന് ലഭിച്ചിരുന്നു.
2010 ല്‍ ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന രണ്ടു വിഭാഗങ്ങളില്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു.എന്നാല്‍ അന്ന് പുരസ്ക്കാരം നേടാന്‍ ആയില്ല.

  Cressida Cowell എഴുതിയ ഇതേ പേരില്‍ ഉള്ള നോവലില്‍ നിന്നും ആണ് ഈ ചിത്രവും അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.ഹിക്കപ് ആദ്യ ഭാഗത്തില്‍ കണ്ടെത്തിയ സത്യം അവന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്നു.ഒപ്പം ബെര്‍ക്കിലെ ആളുകളുടെ ജീവിതവും.ജനങ്ങളും ഡ്രാഗനുകളും തമ്മില്‍ ഉള്ള ബന്ധത്തില്‍ അത് ഒരു വലിയ മാറ്റം ആണ് വരുത്തിയത്.ഒരിക്കല്‍ ശത്രുക്കള്‍ ആയിരുന്നവര്‍ അതില്‍ നിന്നും മാറാന്‍ ഹിക്കപ് കാണിച്ച ധൈര്യം അവരുടെ എല്ലാം ജീവിതം മാറ്റുന്നു.

  ഒരു ദിവസം സുഹൃത്തുക്കളുടെ ഒപ്പം മറ്റു സ്ഥലങ്ങള്‍ കാണാനായി ഇറങ്ങിയ ഹിക്കപ്പിന്റെ മുന്നില്‍ പുതിയ ഒരു ശത്രുവിന്‍റെ വരവ് ഉണ്ടാകുന്നു.ഡ്രാഗന്‍ മാസ്റ്റര്‍ ആകാന്‍ വേണ്ടി ഡ്രാഗന്‍ സേനയെ ഒരുക്കാന്‍ നടക്കുന്ന ഡ്രാഗോ ബ്ലട്വിസ്ട്ടിനെ കുറിച്ച് അറിയുന്നു.ഹിക്കപ്പിനെ അടുത്ത ബെര്‍ക്കിന്റെ നേതാവാക്കാന്‍ ആഗ്രഹിക്കുന്ന പിതാവ്  സ്റ്റൊയിക്കിനോട് ഹിക്കപ് ഈ വിവരം അറിയിക്കുന്നു.ഡ്രാഗോയുടെ പേര് സ്റ്റൊയിക്കിനെ ഭയപ്പെടുത്തുന്നു.ദ്രാഗോയുടെ ക്രൂരതകളെ കുറിച്ച് സ്റ്റോയിക്ക് ഹിക്കപ്പിനെ അറിയിക്കുന്നു.

  എന്നാല്‍ ഇത്തവണയും ആക്രമം അല്ലാതെ മറ്റു വഴികള്‍ ദ്രാഗോയെ അനുനയിപ്പിക്കാന്‍ ഉണ്ടാകും എന്ന് ഹിക്കപ് കരുതുന്നു.അതിനായി അവന്‍ ശ്രമിക്കുന്നു.ആ ശ്രമം ഹിക്കപ്പിനെ കൊണ്ടെത്തിക്കുന്നത് വലിയ ഒരു ലോകവും അവനെ അവിടെ തേടി ഇരിക്കുന്ന സത്യത്തിന്‍റെ അടുക്കലാണ്.ഈ ഭാഗം കുറച്ചും കൂടി നല്ലതായി തോന്നി ആദ്യ ഭാഗത്തില്‍ നിന്നും.ഈ രണ്ടു ഭാഗങ്ങളും കണ്ടതോട്‌ കൂടി ഇവയുടെ ആരാധകന്‍ ആയി ഞാന്‍ മാറി,ടി വി സീരീസ് ഇതേ കഥാപാത്രങ്ങളെ പ്രമേയം ആക്കി ഇറങ്ങിയിട്ടുണ്ട് അനിമേഷന്‍ രൂപത്തില്‍,

More movie suggestions @www.movieholicviews.blogspot.com



1995. Drop ( English, 2025)