Monday, 16 February 2015

295.HOW TO TRAIN YOUR DRAGON(ENGLISH,2010)

295.HOW TO TRAIN YOUR DRAGON(ENGLISH,2010),|Animation|Fantasy|,Dir:-Dean DeBlois, Chris Sanders,Voices:-Jay Baruchel, Gerard Butler, Christopher Mintz-Plasse

   Cressida Cowell എഴുതിയ ഇതേ പേരില്‍ ഉള്ള നോവലില്‍ നിന്നും ആണ് ഈ ചിത്രത്തിന്‍റെ ജനനം.ബെര്‍ക്ക് എന്ന ദ്വീപില്‍ താമസിക്കുന്ന ജനങ്ങളുടെ ഏറ്റവും വലിയ ശത്രുക്കള്‍ ആണ് ഡ്രാഗണുകള്‍.ഡ്രാഗണുകള്‍ നടത്തുന്ന ആക്രമണങ്ങള്‍ അവരുടെ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.വ്യത്യസ്തമായ  ഡ്രാഗണുകള്‍ ആണ് ആക്രമണങ്ങള്‍ നടത്തുന്നത്.അതില്‍ ഏറ്റവും ഭീകരന്‍ ആയി കണക്കാക്കപ്പെട്ടിരുന്നത് നൈറ്റ് ഫ്യൂറി എന്ന വിഭാഗം ആയിരുന്നു.അതിന്‍റെ ആക്രമണങ്ങള്‍ പ്രവചിക്കാന്‍ സാധിക്കില്ലായിരുന്നു.

  പെട്ടന്നുള്ള അതിന്‍റെ ആക്രമണവും അതിന്‍റെ വായില്‍ നിന്നും വരുന്ന തീയുണ്ടകളും ജനങ്ങളെ ഭയപ്പെടുത്തി.ബെര്‍ക്കിലെ ജനങ്ങളുടെ നേതാവായിരുന്നു സടോയിക്.സറ്റൊയിക്കിന്റെ നേതൃത്വത്തില്‍ ആയിരുന്നു ആളുകള്‍ പ്രത്യാക്രമണങ്ങള്‍ നടത്തിയിരുന്നത്.ഡ്രാഗനുകളെ നേരിടാന്‍ ഉള്ള പ്രത്യേക പരിശീലനം നല്‍കാന്‍ ഉള്ള സ്ക്കൂളും അവര്‍ക്കുണ്ടായിരുന്നു.ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ പരിശീലനം നേടിയിരുന്നു.ഡ്രാഗനുകലുമായി യുദ്ധം ചെയ്യുക എന്നതായിരുന്നു കുട്ടികളുടെ എല്ലാം ലക്‌ഷ്യം .ഇതില്‍ നിന്നെല്ലാം വ്യത്യസ്തന്‍ ആയിരുന്നു ഹിക്കപ്.ഹിക്കപ് യന്ത്രങ്ങളും മറ്റും നിര്‍മിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഉള്ള ബലമോ ധൈര്യമോ അവനില്ലായിരുന്നു.ഹിക്കപ് സറ്റൊയിക്കിന്റെ മകന്‍ ആയിരുന്നു.

  ദുര്‍ബലന്‍ ആയ തന്‍റെ മകനെ ഓര്‍ത്തു സ്റ്റോയിക്ക് വിഷമിച്ചിരുന്നു.നൈറ്റ് ഫ്യൂരിയെ പിടിക്കൂടുക ആണ് തന്‍റെ ലക്‌ഷ്യം എന്ന് പറഞ്ഞിരുന്ന ഹിക്കപ്പിനെ എല്ലാവരും കളിയാക്കാറുണ്ടായിരുന്നു.പരിശീലനത്തിനായി സ്ക്കൂളില്‍ ചേരുന്ന ഹിക്കപ്പിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഒരു സംഭവം ഉണ്ടാകുന്നു.അതോടെ അവന്റെ ജീവിതം മാറുന്നു.എന്തായിരുന്നു ആ സംഭവം?ഹിക്കപ് എങ്ങനെ ഒരു ഹീറോ ആയി?അതാണ്‌ ബാക്കി ചിത്രം.അനിമേഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും ഈ ചിത്രം ഇഷ്ടപ്പെടും.

  മികച്ച അനിമേഷന്‍ ചിത്രത്തിനും സംഗീതത്തിനും ഉള്ള 83 മത് ഓസ്ക്കാര്‍ അവാര്‍ഡ് നാമനിര്‍ദേശം ലഭിച്ചിരുന്നു ഈ ചിത്രത്തിന്.

More movie suggestions @www.movieholicviews.blogspot.com



Tuesday, 10 February 2015

294.IN THE VALLEY OF ELAH(ENGLISH,2007)

294.IN THE VALLEY OF ELAH(ENGLISH,2007),|Crime|Mystery|Drama|,Dir:Paul Haggis,*ing:-Tommy Lee Jones, Charlize Theron, Jonathan Tucker .

  ഭയം -മനുഷ്യന് ഏറ്റവും പേടി ഉള്ളത് ഭയത്തെ ആകും.ഭയം അതിന്‍റെ പ്രവര്‍ത്തനം നടത്തുന്നത് അങ്ങനെയാണ്.ഗോലിയാത്തിനെ തറ പറ്റിക്കാന്‍ ദാവീദ് ഉപയോഗിച്ച തന്ത്രം ഒരു പക്ഷേ തന്‍റെ ഭയം എന്ന വികാരത്തെ തിരിച്ചു പേടിപ്പിക്കുക എന്നതാകും.രാത്രി ഒറ്റയ്ക്ക് കിടക്കുമ്പോള്‍ വാതില്‍ തുറന്നു ഇടാന്‍ അമ്മയോട് ആവശ്യപ്പെടുന്ന കുട്ടിയും ഈ ഭയത്തിന്‍റെ ഇര ആകാം.ചിത്രം പറഞ്ഞു വരുന്നതും ഇത്തരം ഒരു പ്രമേയം ആണ്.ഭയത്തെ നേരിടുമ്പോള്‍ അല്ലെങ്കില്‍ ഭയത്തെ ഒരാള്‍ പേടിപ്പിക്കുമ്പോള്‍ അയാള്‍ക്ക്‌ എന്ത് മാറ്റങ്ങള്‍ ആകും സംഭവിക്കുക?

   മൈക്ക് ഒരു അമേരിക്കന്‍ സൈനികന്‍ ആണ്.യുവാവായ മൈക്ക് അമേരിക്കയുടെ ഇറാക്ക് അധിനിവേശ കാലത്ത് പട്ടാളത്തില്‍ ഉണ്ടായിരുന്നു.പട്ടാളത്തില്‍ പോലീസ് ആയി വിരമിച്ച ഹാങ്ക് ഡീര്‍ഫീല്‍ഡ് മൈക്കിന്റെ പിതാവാണ്.പട്ടാള ക്യാമ്പില്‍ നിന്നും മൈക്കിനെ കാണാതായത് അറിയിച്ചു കൊണ്ടാണ് ഹാങ്കിനു ആ ഫോണ്‍ സന്ദേശം ലഭിക്കുന്നത്.ഹാങ്ക് മകനുമായുള്ള വിനിമയ മാര്‍ഗങ്ങള്‍ തകരാറില്‍ ആണെന്ന് മനസ്സിലാക്കുന്നു.ഒരു മകനെ കണ്ടെത്താന്‍ ഉള്ള വ്യഗ്രതയോടെയാണ് ഹാങ്ക് മൈക്കിനെ തേടി ഇറങ്ങുന്നത്.രണ്ടു ദിവസം കാര്‍ ഓടിച്ചു എത്തേണ്ട സ്ഥലത്ത് ഹാങ്ക് ഒരു ദിവസം കൊണ്ട് എത്തുന്നു .മകന് എന്ത് സംഭവിച്ചു എന്നറിയാന്‍ ഉള്ള അയാളുടെ ആഗ്രഹം അത്രയ്ക്ക് ഉണ്ടായിരുന്നു.ഒരു മോട്ടലില്‍ മുറി എടുത്തു ഹാങ്ക് മകനെ അന്വേഷിച്ചു തുടങ്ങുന്നു.

  പട്ടാള ക്യാമ്പില്‍ ചെന്ന് മൈക്ക് ഉപയോഗിച്ചിരുന്ന മുറി ഹാങ്ക് കാണുന്നു.ഹാങ്കിനെ സുഹൃത്തുക്കളെയും പരിചയപ്പെടുന്നു.എന്നാല്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആരും മൈക്കിനെ കണ്ടിട്ടില്ല എന്ന വിവരം ആണ് അയാള്‍ക്ക്‌ ലഭിച്ചത്.അവിടെ നിന്നും ലഭിച്ച പ്രവര്‍ത്തന രഹിതമായ മൈക്കിന്റെ മൊബൈല്‍ ഫോണ്‍ ഹാങ്ക് ആരും അറിയാതെ കൈക്കല്‍ ആക്കുന്നു.മൈക്കിന് അച്ഛനോട് പറയാന്‍ കുറെ കാര്യങ്ങള്‍ ഉണ്ടായിരുന്നു.അത് ഹാങ്ക് ഒരു റെക്കിയുടെ സഹായത്തോടെ കുഴിചെടുക്കാന്‍ ആരംഭിക്കുന്നു. തന്‍റെ മകന്‍റെ തിരോധാനം  അന്വേഷിക്കണം എന്ന ആവശ്യവുമായി അയാള്‍ പോലീസിനെ സമീപിക്കുന്നു.എന്നാല്‍ അപ്രധാന കേസുകള്‍ മാത്രം കൈകാര്യം ചെയ്യാന്‍ വിധിക്കപ്പെട്ട ഡിറ്റക്ട്ടീവ് എമിലി ആ കേസ് അന്വേഷിക്കേണ്ടത് പട്ടാളം ആണെന്ന് പറഞ്ഞു അയാളെ തിരിച്ചു അയക്കുന്നു.എന്നാല്‍ അടുത്ത ദിവസം വന്ന വാര്‍ത്ത അവരെ ഞെട്ടിച്ചു.എന്തായിരുന്നു അത്?അത് മൈക്കിനെ സംബന്ധിച്ചുള്ളത് ആയിരുന്നോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  ടോമി ലീ ജോണ്‍സിന്റെ ഹാങ്ക് എന്ന അച്ഛന്‍ കഥാപാത്രം അത്തവണത്തെ മികച്ച നടനുള്ള ഓസ്ക്കാര്‍ നാമ നിര്‍ദേശം നല്‍കാന്‍ സഹായിച്ചു.നിഗൂഡതയാണ്  ചിത്രത്തിന്‍റെ കാതല്‍.പ്രത്യേകിച്ച് ഒരു ത്രില്ലര്‍ എന്ന നിലയില്‍ നല്‍കുന്ന ഒരു ഗ്രിപ്പിലും അധികം ഈ ചിത്രത്തിന് പറയാന്‍ ഏറെ ഉണ്ട്.ഭയത്തെ കുറിച്ചും അത് പോലെ മൈക്കിന് എന്ത് സംഭവിച്ചു എന്നും.തീര്‍ച്ചയായും കണ്ടിരിക്കാന്‍ കൊള്ളുന്ന ചിത്രം ആണ് In The Valley Of Elah.

 More movie suggestions @www.movieholicviews.blogspot.com

293.THE BOXTROLLS(ENGLISH,2014)

293.THE BOXTROLLS(ENGLISH,2014),|Fantasy|Adventure|Animation|,Dir:-Graham Annable, Anthony Stacchi,Voices:-Ben Kingsley, Jared Harris, Nick Frost |.

  87 മത് ഓസ്ക്കാര്‍ നാമനിര്‍ദേശം മികച്ച അനിമേഷന്‍ ചിത്രങ്ങളുടെ വിഭാഗത്തില്‍ Boxtrolls നു ലഭിച്ചു.

  Boxtrolls ന്‍റെ കഥ നടക്കുന്നത് ഒരു സാങ്കല്‍പ്പിക രാജ്യത്താണ്.മനുഷ്യര്‍ മുകളിലും,അവരുടെ താഴെ ഉള്ള ലോകത്ത്  ഭീകര രൂപികളായ രാത്രി മാത്രം ഇറങ്ങി നടക്കുന്ന ജീവികള്‍ ആയ ബോക്സ്ട്രോളുകള്‍ ആണ്.അവിടെ രക്തം നിറഞ്ഞ പുഴകളും എല്ലുകള്‍ കൊണ്ടുണ്ടാക്കിയ മലയും ഉണ്ടെന്നാണ് അവരെ ക്ഷുദ്ര ജീവികളെ ഉന്മൂലനം ചെയ്യുന്ന വിഭാഗത്തിന്റെ തലവന്‍ ആയ ആര്‍ച്ചി ബാള്‍ട് പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്.നഗരത്തിന്റെ മേയര്‍ ലോര്‍ഡ്‌ പോര്‍ത്ളി ലിന്‍ഡ്,ആര്‍ച്ചി ബാള്‍ട് ബോക്സ്ട്രോള്‍സിനെ മുഴുവന്‍ ഉന്മൂലനം ചെയ്യുന്ന ദിവസം അധികാരത്തിന്റെ  പ്രതീകമായ വെളുത്ത തൊപ്പി അയാള്‍ക്ക്‌ കൊടുക്കും എന്ന് പ്രഖ്യാപിക്കുന്നു.

   അധികാരത്തിന്‍റെ വെള്ള തൊപ്പി ലഭിക്കുന്നതിലും ആര്‍ച്ചി ബാള്‍ടിനെ മയക്കുന്നത് നഗരത്തിലെ പ്രമൂഖരോടൊപ്പം ഒത്തു ചേരാവുന്ന  മേയറുടെ വീട്ടിലെ ചീസ് രുചിച്ചു നോക്കുന്ന മുറി ആണ്.അമൂല്യവും അപൂര്‍വവുമായ ചീസ് ആണ് അവിടെ ഉപയോഗിച്ചിരുന്നത്.ചീസ് കഴിച്ചാല്‍ അലര്‍ജി ഉണ്ടാകുന്ന അസുഖം ആര്ചിക്ക് ഉണ്ട്.എന്നാലും അയാള്‍ ബോക്സ്ട്രോല്‍സിനെ കുറിച്ചുള്ള കഥകള്‍  എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ചു.ഇതേ സമയം ബോക്സ്ട്രോളുകള്‍ അവര്‍ വളര്‍ത്തുന്ന എഗ്സ് എന്ന് പേരുള്ള മനുഷ്യ കുഞ്ഞുമായി ജീവിക്കുകയാണ്.എന്നാല്‍ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ആര്‍ച്ചി ബാള്‍ട് അയാളുടെ പ്രതിജ്ഞ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ കുറേ ഏറെ സത്യങ്ങള്‍ പുറത്തു വരുന്നു.

  ആ സത്യങ്ങള്‍ ആ നഗരത്തിലെ ആളുകളുടെ വിശ്വാസങ്ങളെ എങ്ങനെ ബാധിക്കും എന്നും.അത് അവിടെ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെ ആകും എന്നതാണ് ബാക്കി സിനിമ.സ്ഥിരം കഥയാണ് ചിത്രത്തിന് ഉള്ളതെങ്കിലും നല്ല നിലവാരം തോന്നി ചിത്രത്തിന്.പ്രത്യേകിച്ചും അനിമേഷന്‍ വിഭാഗവും പിന്നെ സംഭാഷണങ്ങള്‍ അവതരിപ്പിച്ച ബെന്‍ കിങ്ങ്സ്ലി പോലുള്ളവരുടെ വന്‍ നിരയും.ഓസ്കാര്‍ പുരസ്ക്കാര വേളയില്‍ മികച്ച അനിമേഷന്‍ ചിത്രം ആകാന്‍ സാധ്യത ഉണ്ടെന്നു എനിക്ക് തോന്നിയ The Story of Princess Kaguya യോടൊപ്പം വരില്ലെങ്കിലും ഹോളിവുഡ് അനിമേഷന്‍ രംഗത്ത്‌ നിന്നുള്ള ഒരു നല്ല ചിത്രമായി തോന്നി.

More movie suggestions @www.movieholicviews.blogspot.com

Monday, 9 February 2015

292.MIDNIGHT FM(KOREAN,2010)

292.MIDNIGHT FM(KOREAN,2010),|Crime|Mystery|Thriller|,Dir:-Sang Man Kim,*ing:-Soo Ae, Ji-tae Yu, Dong-seok Ma.

 ഒരാള്‍ മറ്റൊരാളുടെ ജീവിതത്തില്‍ പല രീതിയില്‍ സ്വാധീന ശക്തി ആകാറുണ്ട്.ആരാധന അതിന്‍റെ ഒരു ഭാഗം ആണെന്ന് കരുതുന്നു.ഇഷ്ട നടന്‍ ആരായിരുന്നാലും അവര്‍ പ്രവര്‍ത്തിക്കുന്നതും സംസാരിക്കുന്നതും എല്ലാം ഇത്തരം ആരാധകര്‍ പിന്തുടരുന്നു.പറഞ്ഞു വരുന്നത് ഒരു മനുഷ്യന് മറ്റൊരാളില്‍ ഉണ്ടാക്കാവുന്ന സ്വാധീന ശക്തിയുടെ ആഴത്തെ കുറിച്ചാണ്.കോ സുന്‍ എന്ന യുവതി കൊറിയയിലെ എഫ് എം റേഡിയോയില്‍ ജോക്കി ആണ്.അര്‍ദ്ധ രാത്രി ഉള്ള അവരുടെ പരിപാടിക്ക് ശ്രോതാക്കള്‍ കൂടുതല്‍ ആണ്.പ്രശസ്തയായ അവരുടെ ആരാധകര്‍ കുറേ ഉണ്ട്.

  അവര്‍ പരിപാടി അവതരിപ്പിക്കുന്നത്‌ വ്യത്യസ്തം ആയാണ്.ഓരോ പാട്ടിനു മുന്‍പും അതിനെ സംബന്ധിക്കുന്ന സിനിമ വിവരണങ്ങള്‍ അവര്‍ ഉള്‍പ്പെടുത്താറുണ്ട്.അച്ഛനില്ലാത്ത മൂകയായ മകളും ആയി ജീവിക്കുന്ന അവര്‍ അമേരിക്കയിലേക്ക് തുടര്‍ പഠനത്തിന് പോകാന്‍ തീരുമാനിക്കുന്നു.ഓഫീസിലെ യാത്രയയപ്പിന് ശേഷം അവര്‍ തന്‍റെ അവസാന രാത്രിയിലെ പരിപാടിക്കായി സ്റ്റുഡിയോയില്‍ എത്തുന്നു.അവരോടു സ്വര ചേര്‍ച്ച ഇല്ലാത്ത പരിപാടിയുടെ സംവിധായകന്‍ അന്ന് അവരോടൊപ്പം ചേരുന്നില്ല.കോ സുന്നിന്റെ ഒരു വലിയ ആരാധകന്‍ ആണ് അന്നത്തെ പരിപാടിയുടെ മുഖ്യ അതിഥിയും.ആരാധകരെ ഇഷ്ടം ഇല്ലായിരുന്നു അവര്‍ക്ക്.എന്നാല്‍ അന്ന് രാത്രി അവരുടെ അവസാനത്തെ പരിപാടി അവതരിപ്പിക്കപ്പെടുമ്പോള്‍ അവരുടെ ജീവിതത്തിലേക്ക് ഒരാള്‍ എത്തുന്നു.

  ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാള്‍,കോ സുന്നിന്റെ ജിവിതത്തില്‍ മാത്രം പ്രാധാന്യം ഉണ്ടാകേണ്ട പരിപാടി പലര്‍ക്കും ഒരു പേടി സ്വപ്നം ആയി മാറുന്നു.പരമ്പര കൊലപാതകങ്ങള്‍ കുറേ ഏറെ നടക്കുന്ന ആ രാത്രികളില്‍ പേടി സ്വപ്നമായി മറ്റൊന്ന് കൂടി.കൊറിയന്‍ ത്രില്ലര്‍ സ്നേഹികള്‍ക്കായി മറ്റൊരു ചിത്രം കൂടി.സസ്പന്‍സ് ഒരു വിധം മനസ്സിലാകും എങ്കിലും നല്ലൊരു ത്രില്ലര്‍ ആയിരുന്നു ഈ ചിത്രം.ഈ ചിത്രത്തിലെ അഭിനയത്തിന് നായികയായ സൂ എയ് വോണിനു മികച്ച നടിക്കുള്ള ബ്ലൂ ഡ്രാഗന്‍ പുരസ്ക്കാരം നേടിയിരുന്നു.

More reviews @www.movieholicviews.blogspot.com

Friday, 6 February 2015

291.AADU-ORU BHEEKARA JEEVI AANU(MALAYALAM,2015)

291.AADU-ORU BHEEKARA JEEVI AANU(MALAYALAM,2015),Dir:Midhun manuel,*ing:-Jayasurya,Sunny Wayne,Vinayakan.

   The expectation for this movie grossed after announcing a strange name for the film.Even the movie name had a hype and it even increased a lot during the trailer release.The trailer was so heavy that expectations for a normal social-media-movie buff was peak.So it is obvious that many people were ready to watch the movie for the first day shows.The director of the movie Midhun had his moments in social media,gaining the support from top groups on movies.In his directorial debut after scripting for Om Shanti Oshana he was thus able to gain popularity among youngsters for his movie.

  The above given description was all about how a movie could gain publicity at zero-cost.Midhun had his ways for that.And this surely reflected in theater status today.Viewers for the movie took their seats in theaters with such thoughts.The movie started and it was real fun at the initial stages of the film.There were moments to enjoy during this period.Jayasurya as Shaji Pappan  stole the show during this time.But he was well supported by Saiju Kurup,Dharmajan and Co.The light and fun moments after the Tug-Of-War competition and their new companion paved way for a good movie.At least a normal viewer expected so.

  The first half  ended up and later it all flipped over during the second half.A huge star cast provided with separate BGM's for each one was refreshing at first.But later it became an irritation.But that won't mean that the BGM was bad,instead it became a burden for the movie.So even a 2 hour 20 minute movie dragged towards the climax.That was the major thing that took place during the second half.The team got a handful of comedians in modern Malayalam cinema along with some stars like Sunny Waynes,Jayasurya etc.But the second half literally ruined the whole show.

  The performances by most of the stars were up to the mark except Vijay Babu's role as Police.His acting was a bit on the lower side or he was not apt for the role.But the ones who scored in this movie were Jayasurya,Vinayakan and Saiju.They had their moments in the movie.In all,the movie was yet an another attempt to create a new genre of movies in Malayalam cine field.But it ended up with a not so good movie except the first half.

NB:-This is only a personal opinion and as some people earlier told,a movie differs for each person except the movie name and characters due to differences in opinion.This is not a review of the movie in any way,instead this is what I felt after watching the movie.I go up with a 2.5/5 and it is a one time watchable one considering the loads of craps that are releasing during these days.

More reviews @www.movieholicviews.blogspot.com


Thursday, 5 February 2015

290.FOXCATCHER(ENGLISH,2014)

290.FOXCATCHER(ENGLISH,2014),|Sports|Drama|Biography|,Dir:-Bennett Miller,*ing:-Steve Carell, Channing Tatum, Mark Ruffalo.

 87 മത് ഓസ്ക്കാര്‍ പുരസ്ക്കാര്‍ നാമനിര്‍ദേശം അഞ്ചു വിഭാഗങ്ങളില്‍ ലഭിച്ച ചിത്രം ആണ് Foxcatcher.നാമനിര്‍ദേശം ലഭിച്ച വിഭാഗങ്ങള്‍.

1)മികച്ച നടന്‍                   -സ്റ്റീവ് കാരല്‍
2)മികച്ച സഹനടന്‍        -മാര്‍ക്ക് രഫല്ലോ
3)മികച്ച സംവിധാനം    -ബെന്നറ്റ്‌ മില്ലര്‍
4)മികച്ച തിരക്കഥ            -മാക്സ്-ഡാന്‍
5)മികച്ച മേയ്ക്കപ്പ്        -ബില്‍-ഡെന്നിസ്

  ഗുസ്തിയില്‍ അമേരിക്കന്‍ ഒളിമ്പിക് ചാമ്പ്യന്‍ ആയിരുന്ന മാര്‍ക്ക് ശല്ത്സിന്റെ ജീവിതത്തില്‍ നടന്ന  യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.,"Foxcatcher: The True Story of My Brother's Murder, John du Pont's Madness, and the Quest for Olympic Gold" എന്ന കഥയില്‍ നിന്നും ഉള്ള കഥാപാത്രങ്ങള്‍ക്ക് ജീവിതമായി വളരെ അടുത്ത് കിടക്കുന്നവയാണ്.മൂന്നു പേരാണ് മുഖ്യ കഥാപാത്രങ്ങള്‍.വ്യത്യസ്ത സ്വഭാവം ഉള്ള മൂന്നു പേര്‍.

   മാര്‍ക്കും ഡേവും സഹോദരന്മാര്‍ ആണ്.ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട മാര്‍ക്കിനു ഡേവ് ആയിരുന്നു എല്ലാം.ഒരു ജ്യേഷ്ടന്‍ എന്ന നിലയില്‍ ഡേവ് മാര്‍ക്കിനെ നേര്‍വഴിക്കു തന്നെ നയിച്ച്‌.മാര്‍ക്കും ജ്യേഷ്ഠനെ പോലെ ഒരു ഗുസ്തിക്കാരന്‍ ആയി മാറുന്നു.ഒളിമ്പിക് ചാമ്പ്യന്‍ ആയിരുന്നുവെങ്കിലും പിന്നീടുള്ള ജീവിതത്തില്‍ ലഭിക്കുന്ന ഒരു അംഗീകാര കുറവ് മാര്‍ക്കിനെ അലട്ടുന്നുണ്ട്.ചേട്ടന്‍റെ നിഴലില്‍ ആയി പോയ മാര്‍ക്കിന് ഒറ്റയ്ക്ക് പേരെടുക്കാന്‍ ആഗ്രഹവും ഉണ്ട്.

  അപ്പോഴാണ്‌ ഒരു ദിവസം "ജോണ്‍ ടു പോണ്ട്" എന്ന കോടീശ്വരന്റെ ഓഫീസില്‍ നിന്നും മാര്‍ക്കിനു വിളി വരുന്നത്.മാര്‍ക്ക് അയാള്‍ നല്‍കിയ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി  പറഞ്ഞ സ്ഥലത്തെത്തുന്നു.താന്‍ സ്വയം ഒരു മികച്ച ഗുസ്തി പരിശീലകന്‍ ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തിയ ജോണ്‍ മാര്‍ക്കിനോട് അയാള്‍ക്ക്‌ അമേരിക്കയോട് ഉള്ള പ്രതിബദ്ധതയും ദേശ സ്നേഹവും അറിയിക്കുന്നു.സോവിയറ്റ് റഷ്യ ഒളിമ്പിക് ഗുസ്തി ശക്തികള്‍ ആണെന്നും അവരെ തറ പറ്റിക്കാന്‍ ഒരു ദേശ സ്നേഹിയായ താന്‍ നടത്തുന്ന Foxcatcher എന്ന പരിശീലന സ്ഥാപനത്തില്‍ സഹകരിച്ചു സ്വര്‍ണ മെഡല്‍ നേടാന്‍ ആവശ്യപ്പെടുന്നു.കൂടാതെ ഒരു വലിയ തുകയും വാഗ്ദാനം ചെയ്യുന്നു.മാര്‍ക്കിന്റെ ജീവിത സ്വപ്നങ്ങളിലേക്ക് അടുക്കുന്ന ഒരു ഓഫര്‍.കൂടെ മാര്‍ക്കിന്റെ ജിവിതം മാറ്റി മറിക്കുകയും ചെയ്യുന്നു.

  സ്റ്റീവ് കാരലും മാര്‍ക്ക് രഫലോയും ആണ് ഈ ചിത്രത്തില്‍ മികച്ചു നിന്നത്. നായകന്‍ ആണെന്ന് തോന്നിപ്പിക്കുന്ന വിധം അണിയിച്ചൊരുക്കിയ ചാനിംഗ് ടാട്ടമിന്റെ രംഗങ്ങളുടെ അത്ര ഒന്നും സിനിമയില്‍ വരുന്നില്ലെങ്കില്‍ കൂടിയും മികച്ച പ്രകടനം ആണ് അവര്‍  കാഴ്ച വച്ചത്.പ്രത്യേകിച്ചും സ്റ്റീവ് കാരള്‍.ഹോളിവുഡ് നന്മ മരം ആയ സ്റ്റീവ് കാരല്‍ കൂടുതലും തമാശ ചിത്രങ്ങളില്‍ ആണ് അഭിനയിച്ചിട്ടുള്ളത്.എന്നാല്‍ ഈ ചിത്രത്തിലെ സങ്കീര്‍ണ മനസ്സുള്ള,ഒരു പ്രാഞ്ചിയെട്ടന്‍ എഫക്റ്റ് ഉള്ള ജോണ്‍ ആയി സ്റ്റീവ് ജീവിക്കുകയാനെന്നു തോന്നി.മട്ടിലും ഭാവത്തിലും ഉള്ള ഒരു മേക് ഓവര്‍ സ്ട്ടീവില്‍ ഉണ്ടായിരുന്നു.ചിത്രം നേടിയ ഓസ്ക്കാര്‍ നാമനിര്‍ദേശം ഒന്നും വെറുതെ ആകില്ല എന്ന് പ്രതീക്ഷിക്കാം.ഒരു അമേരിക്കന്‍ സ്പോര്‍ട്സ്/ഡ്രാമ ആണ് ചിത്രം.കുര്‍ട്ട് ആങ്കിളിന്റെ കഥയാണ് ഈ ചിത്രം എന്ന് കരുതി കണ്ടു തുടങ്ങിയ എനിക്ക് പിന്നെ ആണ് മാര്‍ക്കും ഡേവും ആരാണെന്ന് മനസ്സിലായത്‌.

More reviews @www.movieholicviews.blogspot.com

289.YENNAI ARINDHAAL(TAMIL,2015)

289.YENNAI ARINDHAAL(TAMIL,2015),Dir:-Gautham Vasudeva Menon,*ing:-Ajith,Arun Vijay.

  After his movies which narrated the life of Police men like Kakka Kaka and Vettayaadu Vilayaadu,GVM penned and made frames for his new flick Yennai Arindhaal as an another police story.The movie with Ajith in the lead role is much of a revamp of the director's previous movies.Even the film have the glimpses of Vaaranam Aayiram,I mean the father-son relationship elements.GVM seems to be following a pattern which he considers as his safe while doing movies.The lost heroine is what he always likes I think.Not to be forgotten what had happened to his experi"mental" movies which made the audiences to consider them as to be on the later side of experimental.

  Now,coming to the good parts of the movie Ajith with his excellent screen presence was picturesque. The role was tailor-made for Ajith as Satyadev IPS in many scenes.Not on the usual Tamil-Cop movie flicks type cop with roaring all the way and vomiting punch dialogues as if the police got himself in hell.Instead the movie was an attempt to narrate a Police man's life story which was explained in non-linear story lines.The nearly 3 hour movie was a bit on the slower side during the Trisha's entry,But the story caught up in the end when Arun Vijay scored along with Thala in the climax scenes.Apart from a lackluster script from GVM which made the movie drag at times,Arun Vijay's character really shone all the way.Even with some good films,Arun Vijay wasn't in the front line of mass actors in Tamil.But with this role,there is every chance that some directors might come up with better roles for him in the coming flicks. Anoushka is attractive as usual while the re-entry of Vivek was something for his fans.

  Harris Jayaraj's songs remembered of his old movies.But the BGM and the title song really suited the nature of the story.Thus making the thrilling scenes grab their pace at times.Yennai Arindhaal is a real treat to Ajith fans.But on the neutral side,considering the length of the movie and a not-so-fresh script or characters was a setback to the movie.But that doesn't mean that the movie is waste.Instead,the movie is a watchable one and considering the daredevil type Tamil movie cops,this movie kept a certain standard. GVM should thank Ajith and Arun for their immaculate chemistry on the screen.The movie is surely watchable and as a viewer I gave it a 3/5 with Ajith and Arun impressing me a lot.

 More reviews @www.movieholicviews.blogspot.com

1995. Drop ( English, 2025)