Monday, 8 December 2014

249.OUR TOWN(KOREAN,2007)

249.OUR TOWN(KOREAN,2007),|Thriller|Mystery|Crime|,Dir:-Gil-young Jung,*ing:-Lee Sun Gyun, Soo-hwan Jeon, Ha-ram Kim.

    "മെമ്മറീസ്" ഇറങ്ങിയപ്പോള്‍ ഈ സിനിമയുടെ പേരില്‍ കുറേ പഴി കേട്ടിരുന്നു.ഒരു പക്ഷേ ആ സിനിമയില്‍ കൊല ചെയ്യപ്പെട്ടവര്‍ കാണപ്പെട്ട രീതികളില്‍ ഉള്ള സാമ്യതകള്‍ അകറ്റി നിര്‍ത്തിയാല്‍ രണ്ടും തമ്മില്‍ വലിയ ബന്ധം ഒന്നും പറയാന്‍ സാധിക്കില്ല."ദൃശ്യം" "Suspect X" ആയുള്ള സാമ്യം പോലും ഇതില്‍ ഇല്ല.ഈ സിനിമയും ഒരു പരമ്പര കൊലപാതകത്തെ അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങള്‍ ആണ്.നാല് മാസത്തിനുള്ളില്‍ നാല് കൊലപാതകങ്ങള്‍.നാലും ശവശരീരങ്ങളും കാണപ്പെട്ടത് കുരിശില്‍ കിടക്കുന്ന നിലയില്‍ ആയിരുന്നു.മരിച്ചവര്‍ നാല് പേരും സ്ത്രീകള്‍ ആയിരുന്നു.പോലീസ് ശവശരീരങ്ങള്‍ കണ്ടെത്തിയ രീതികളില്‍ നിന്നും ഉള്ള സാമ്യം അല്ലാതെ വേറെ ഒരു തെളിവും ലഭിച്ചില്ല.മാത്രമല്ല മരിച്ചവര്‍ തമ്മില്‍ ഒരു ബന്ധവും ഇല്ലായിരുന്നു.അത് കൊണ്ട് തന്നെ ഏതോ മാനസിക രോഗി ആ പട്ടണത്തില്‍  ഉള്ള സ്ത്രീകളെ തിരഞ്ഞു പിടിച്ചു തന്‍റെ മാനസിക വൈകൃതങ്ങളുടെ ബാക്കി പത്രം ആക്കുന്നു എന്ന നിലയില്‍ ആയിരുന്നു ആളുകള്‍ ഈ കൊലപാതകങ്ങളെ കണ്ടിരുന്നത്‌.അത് കൊണ്ട് തന്നെ പട്ടണവാസികള്‍ ഭയചകിതരായി.

  ഈ കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്നു ജേ ഷിന്‍.കേസ് അന്വേഷണം എങ്ങും എത്താത്ത നിലയില്‍ അവരുടെ ടീം അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുന്നു.ജേ -ഷിന്നിന്റെ സുഹൃത്ത്‌ ആയിരുന്നു എഴുത്തുകാരന്‍ ആയ ജ്യൂം ജൂ.എന്നാല്‍ അയാള്‍ കഥ എഴുത്തില്‍ ഒരു തികഞ്ഞ പരാജയം ആയിരുന്നു.താമസിക്കുന്ന മുറിയുടെ വാടക പോലും കൊടുക്കാന്‍ ആകാതെ അയാള്‍ വിഷമിക്കുന്നു.അവസാനം എഴുതി കൊണ്ട് പോയ കഥ വായിച്ച പ്രസാധകന്‍ കഥയില്‍ വയലന്‍സ് അധികം ആണെന്ന് പറയുന്നു.കൂടാതെ അയാള്‍ ഒരു ചോദ്യം കൂടി ചോദിക്കുന്നു.ജ്യൂം ജൂ ആ ചോദ്യം കേട്ടതോടെ മാനസിക നില മറ്റൊരു രീതിയില്‍ ആകുന്നു.അല്‍പ്പ ദിവസങ്ങള്‍ക്കു ശേഷം മറ്റൊരു കൊലപാതകം കൂടി നടക്കുന്നു.ഇത്തവണയും കുരിശില്‍ കിടക്കുന്ന രൂപത്തില്‍ തന്നെ ആയിരുന്നു ശവ ശരീരം കാണപ്പെട്ടത്.എന്നാല്‍ ജേ ഷിന്‍ ആ കൊലപതാകം മുന്‍പ് നടന്ന കൊലപാതകങ്ങളുടെ ഒരു അനുകരണം ആണെന്ന് വിശ്വസിക്കുന്നു.എന്നാല്‍ തെളിവുകള്‍ ഒന്നും അതിനായി ഇല്ലായിരുന്നു.എന്നാല്‍ നടന്ന കൊലപാതകങ്ങളെ കുറിച്ച് വ്യക്തമായ അറിവ് ഉള്ള ഒരാള്‍ ഉണ്ടായിരുന്നു ആ പട്ടണത്തില്‍ തന്നെ.ആരാണയാള്‍?എന്തിനാണ് ഈ കൊലപാതകങ്ങള്‍ നടന്നത്?ഇത് കൊണ്ടുള്ള ഉദ്ദേശ്യം എന്തായിരുന്നു?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  അല്‍പ്പം സങ്കീര്‍ണം ആണ് ഈ സിനിമയുടെ കഥാഘടന.പ്രത്യേകിച്ചും കൊലയാളിയെ പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കുമ്പോഴും രഹസ്യങ്ങള്‍ പലയിടത്തായി ചുരുളഴിയുന്നുണ്ട്.എന്നാല്‍ അത് ചിത്രം വീണ്ടും പ്രേക്ഷകന്‍റെ സംശയങ്ങള്‍ കൂട്ടുകയാണ്.വളരെയധികം വര്‍ഷങ്ങള്‍ മുന്‍പ് നടന്ന സംഭവങ്ങള്‍,അതിന്‍റെ വര്‍ത്തമാന കാലത്തെ ഭാഷ്യം ആയി മാറുന്നു ചിത്രം.കൊറിയന്‍ സിനിമ ത്രില്ലര്‍ ആരാധകര്‍ക്ക് ഇഷ്ടപ്പെടാവുന്ന ഒരു ചിത്രം ആയി മാറുന്നു അതിലൂടെ "Our Town".

Watch Online link:-http://www.viki.com/videos/23795v-our-town

More reviews @www.movieholicviews.blogspot.com

Sunday, 7 December 2014

248.SECONDS(MALAYALAM,2014)

248.SECONDS(MALAYALAM,2014),Dir:-Aneesh Upasana,8ing:-Jayasurya,Vinay Fort,Vinayakan,Aparna.

"ഡിസംബര്‍-മലയാളത്തിലെ നല്ല ത്രില്ലറുകളുടെ മാസം."

  "ദൃശ്യം"- 2013 ഡിസംബറില്‍ ആണ് മലയാളത്തിന് വ്യത്യസ്തമായ ഒരു ത്രില്ലര്‍ അനുഭവം തന്ന ഈ ചിത്രം റിലീസ് ആയതു.

"സെക്കണ്ട്സ്"-2014 ഡിസംബറില്‍ വ്യത്യസ്തം ആയ ഒരു ത്രില്ലര്‍ ചിത്രം കൂടി.

  ഈ ഒരു കാര്യത്തില്‍ അല്ലാതെ ദ്രിശ്യവും സെക്കണ്ട്സ് എന്ന ചിത്രവും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്ന് മാത്രമല്ല ഒരിക്കലും താരതമ്യം ചെയ്യണ്ട ചിത്രങ്ങള്‍ അല്ല രണ്ടും.സ്റ്റില്‍ ഫോട്ടോ ഷൂട്ട്‌ സമയത്ത് എടുത്ത ചിത്രങ്ങളും ആയി ചിത്രത്തിന്‍റെ ടൈറ്റില്‍ ക്രെഡിറ്റ്കാര്‍ഡ് കാണിക്കുന്നു.ആദ്യ സീനില്‍ നിന്നും രണ്ടാം സീനിലേക്ക്‌ പോകുമ്പോള്‍ ഭീകരതയുടെ അളവ് കൂടി വരുന്നു.വ്യത്യസ്തം ആയ സംഭവങ്ങള്‍.എന്നാല്‍ കൂടി രണ്ടു സംഭവങ്ങള്‍ക്കും അതിന്‍റേതായ കഥകള്‍ പറയാന്‍ ഉണ്ട്.ഒരു പക്ഷേ ഒരു മൂന്നു മിനിറ്റ് നേരം ആകെ മൊത്തം നടക്കുന്ന സംഭവങ്ങള്‍ ആണ് ഈ ചിത്രത്തിന്‍റെ മുഖ്യ ഭാഗം.പിന്നീട് ആ സംഭവങ്ങളിലേക്ക് കഥാപാത്രങ്ങളെ എത്തിച്ച സാഹചര്യങ്ങള്‍ ആണ് അവതരിപ്പിക്കുന്നത്‌.

  ഇത്തരം ഒരു നോണ്‍ ലീനിയര്‍ രീതിയില്‍ ഉള്ള ചിത്രങ്ങള്‍ ഈ അടുത്ത് മലയാള സിനിമ സംവിധായകര്‍ പലപ്പോഴും അവതരിപ്പിക്കാറുണ്ട്.എന്നാല്‍ ഒരു ദിവസം നടന്ന സംഭവങ്ങള്‍ മാത്രം ആണോ ഈ ചിത്രം എന്ന് ചോദിച്ചാല്‍ പറയാം അല്ല എന്ന്.കാരണം കഥയുടെ സസ്പന്‍സ്  തന്നെ ആണ് കാരണക്കാരന്‍.ഒരു പക്ഷേ അല്‍പ്പം ഒന്ന് ആലോചിച്ചാല്‍ ഉത്തരം ലഭിക്കാവുന്ന സസ്പന്‍സ് ആണ് ചിത്രത്തില്‍ ഉള്ളത്.പക്ഷേ എന്ത് കൊണ്ട്?ആ ഒരു ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുവോളം ചിത്രം ഒരു മികച്ച സസ്പന്‍സ് ത്രില്ലര്‍ തന്നെ ആയി മാറും.ഒരു പക്ഷേ ആ കഥാപാത്രങ്ങളില്‍ മരണ ദൂതന്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിയുന്നതിനു മുന്‍പ് ആരെ വേണമെങ്കിലും സംശയിക്കാവുന്ന ഒരു അവസ്ഥ.ആ ഒരു പ്രതീതി സിനിമയില്‍ ഉടനീളം നില നിര്‍ത്താന്‍ അനീഷ്‌ ഉപാസനയ്ക്ക് സാധിച്ചിട്ടുണ്ട്.ആദ്യ ചിത്രം ആയ "മാറ്റിനി"യില്‍ നിന്നും സെക്കണ്ട്സ് എന്ന ചിത്രത്തില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന് ഉള്ള പ്രധാന മാറ്റവും അത് തന്നെ.

  ജയസൂര്യ,വിനയ്,അപര്‍ണ,വിനായകന്‍ എന്നിവര്‍ അവരുടെ കഥാപാത്രങ്ങളില്‍ തിളങ്ങിയിട്ടുണ്ട്.പ്രത്യേകിച്ച് വിനായകന്‍.ആ റോളിനു ഇത്രയും നന്നായി ചേരുന്ന ഒരാള്‍ ഉണ്ടാകില്ല എന്ന് തോന്നി.ഒരു കഥയില്‍ നടത്തുന്ന ചെറിയ രീതിയില്‍ ഉള്ള മാറ്റങ്ങള്‍ പലരുടെയും ജീവിതത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കും എന്നുള്ളതാണ് ചിത്രം മൊത്തത്തില്‍ കാണുമ്പോള്‍ മനസ്സിലാവുക.ഈ ചിത്രം തിയറ്ററില്‍ തന്നെ കാണുക.കാരണം ദൃശ്യം എന്ന ചിത്രത്തിന് കിട്ടിയത് പോലെ ഉള്ള ഫാന്‍സ്‌ പിന്തുണ ഒന്നും ഈ ചിത്രത്തിന് ലഭിക്കില്ല."ഹോംലി മീല്‍സ്" എന്നൊരു ടോറന്റ് സൂപ്പര്‍ ഹിറ്റ്‌ വന്നത് പോലെ ആകാതെ ഇരിക്കട്ടെ കുറെ ദിവസം പെട്ടിയില്‍ അടയ്ക്കപ്പെട്ട ഈ ചിത്രവും.ത്രില്ലര്‍ സിനിമകളുടെ ഒരു ആരാധകന്‍ എന്ന നിലയ്ക്ക് ഈ ചിത്രം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.ഞാന്‍ ഇതിനു നല്‍കുന്ന മാര്‍ക്ക് 3.5/5!!

More reviews @www.movieholicviews.blogspot.com


Saturday, 6 December 2014

247.THE JUDGE(ENGLISH,2014)

247.THE JUDGE(ENGLISH,2014),|Drama|,Dir:-David Dobkin,*ing:-Robert Downey Jr., Robert Duvall, Vera Farmiga.

   സിനിമയുടെ  പേരില്‍ ഉള്ള "ജഡ്ജ്" നിയമവുമായി ഇതിനെ ബന്ധപ്പെടുതുന്നതായി മനസ്സിലാക്കാം.എന്നാലും അതിലും മുകളില്‍ ഈ ചിത്രം അവതരിപ്പിക്കുന്നത്‌ കുറച്ചു ബന്ധങ്ങളുടെ കഥയാണ്.ഒരു കുടുംബത്തിന്‍റെ കഥ.ഒരു  പക്ഷേ ഒരു ത്രില്ലര്‍ ആയി മാറ്റാന്‍ പല സാധ്യതയുംഉണ്ടായിരുന്ന  ഈ ചിത്രം അവസാനം ഇടയ്ക്ക് പ്രേക്ഷകനെ കരയിപ്പിക്കുന്ന ബന്ധങ്ങളുടെ വില പറയുന്ന ഒരു ചിത്രം ആയി മാറുന്നു.ഹാങ്ക് പാമര്‍ ചിക്കാഗോയിലെ പ്രമുഖ അഭിഭാഷകന്‍ ആണ്.കേസുകള്‍ ഒന്ന് പോലും തോല്‍ക്കാതെ പാമര്‍ തന്‍റെ മേഖലയില്‍ അഗ്രഗണ്യന്‍ ആയി തീരുന്നു.എന്നാല്‍ ഒരു ദിവസം ഒരു കേസിന് വേണ്ടി വാദിക്കുന്ന സമയം ഹാങ്കിന്റെ ഫോണില്‍ വന്ന ഒരു കോള്‍ കുറ്റവാളികള്‍ക്ക് വേണ്ടിയും പണക്കാരനു വേണ്ടിയും ശബ്ദിക്കുന്ന ഹാങ്കിന്റെ ജീവിതം മാറ്റുന്നു.ഹാങ്കിന്റെ അമ്മ മരിച്ചു പോയി എന്നായിരുന്നു ഫോണില്‍ വന്ന സന്ദേശം.വേര്‍ പിരിയാന്‍ ആയി തയ്യാറെടുക്കുന്ന ഭാര്യയും ഏറെ ഇഷ്ടപ്പെടുന്ന മകളെയും വീട്ടില്‍ നിര്‍ത്തിയിട്ടു അയാള്‍ തീരെ ഇഷ്ടം ഇല്ലാത്ത താന്‍ ജനിച്ച,എന്നാല്‍ മറക്കാന്‍ ആഗ്രഹിക്കുന്ന  ഇന്‍ഡ്യാനയിലേക്ക് യാത്ര തിരിക്കുന്നു.

  ഹാങ്കിന്റെ പിതാവ് ഇന്‍ഡ്യാനയിലെ പ്രശ്തനായ എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ജോസഫ് പാമര്‍ ഒരു കേസിന്‍റെ വിധി പ്രസ്താവിച്ചതിന് ശേഷം ഭാര്യയുടെ അന്ത്യ കര്‍മങ്ങളില്‍ കൂടുന്നു.ഹാങ്കിന്റെ സഹോദരങ്ങള്‍ ആണ് ഗ്ലെന്‍ ദേല്‍ എന്നിവര്‍. ഒരു ടയര്‍ കടയുടെ ഉടമസ്ഥന്‍ ആയ ഗ്ലെന്‍ ഒരിക്കല്‍  മികച്ച ബേസ്ബോള്‍ കളിക്കാരന്‍ ആയിരുന്നു. ഗ്ലെന്‍ ഹാങ്കിന്റെ കൈപ്പിഴവില്‍ വന്ന അപകടം കാരണം ബേസ്ബോള്‍ എന്നെന്നേക്കും ഉപേക്ഷിക്കേണ്ടി വന്ന ആള്‍ ആണ്.മറ്റൊരു സഹോദരന്‍ ആയ ദേല്‍ മാനസിക വളര്‍ച്ച കുറവുള്ള ആളാണ്‌.ജോസഫ് പാമര്‍ മകനായ ഹാങ്കുമായി ,അയാള്‍ ഒരു വക്കീല്‍ എന്ന നിലയില്‍  സത്യസന്ധത കാണിക്കാത്തത് കൊണ്ട് ഉള്ള ദേഷ്യത്തില്‍ ആണ്.ജോസഫ്  പാമര്‍ സത്യത്തിനു വേണ്ടി നിലക്കൊള്ളുന്ന ആളാണ്‌.പിറ്റേ ദിവസം വീട്ടില്‍ നിന്നും തിരിച്ചു ചിക്കാഗോയില്‍ പോകാന്‍ ഇറങ്ങുമ്പോള്‍ ആണ് ഹാങ്ക് പിതാവിന്‍റെ കാറിലെ എവിടെയോ ഇടിച്ച പാടുകള്‍ കാണുന്നത്.എന്നാല്‍ അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ജോസഫ് പാമര്‍ ഹാങ്കിനോട് ദേഷ്യപ്പെടുന്നു.എന്നാല്‍ ഹാങ്ക് വിമാനത്തില്‍ കയറുമ്പോള്‍  ഒരു ഫോണ്‍ കോള്‍ വരുന്നു.മറുവശത്ത് ഗ്ലെന്‍ ആയിരുന്നു.തലേ ദിവസം നടന്ന ഒരു അപകട മരണത്തിന്‍റെ പേരില്‍ ജോസഫ് പാമര്‍ പോലീസ് കസ്റ്റടിയില്‍ ആയിരിക്കുന്നുഗ്ലെന്‍ ഹാങ്കിനെ തിരികെ വിളിക്കുന്നു..ഹാങ്ക് തിരികെ എത്തുന്നു.

ഹാങ്കിന്റെ ജീവിതം ഇവിടെ മുതല്‍ ഒരു മകന്‍ എന്ന നിലയിലേക്ക് മാറുന്നു;ആത്മവിശ്വാസം വാനോളം ഉള്ള ഒരു സമര്‍ത്ഥന്‍ ആയ വക്കീലിലില്‍ നിന്നും ഉള്ള മാറ്റം.എന്തായിരുന്നു ആ മാറ്റം?ഒരു കേസ് ജയിക്കാനായി ഏതറ്റം വരെയും പോകുന്ന ഹാങ്ക് എന്നാല്‍ സത്യസന്ധതയുടെയും അതിന്‍റെ പേരില്‍ സ്വയം അഭിമാനിക്കുകയും ചെയ്യുന്ന ഒരാളെ അടുത്തറിയാന്‍ സാധിക്കുന്നു/ ഒരു പക്ഷേ ഈ കഥ  ഊഹിക്കാന്‍ നമുക്ക് പലപ്പോഴും സാധിക്കും.എന്നാലും റോബര്‍ട്ട് ദുവലിന്റെ അഭിനയം വീണ്ടും ഗംഭീരം ആയി തന്നെ സ്ക്രീനില്‍ അവതരിപ്പിക്കപ്പെട്ടു.ശരിക്കും ബഹുമാന്യനായ ഒരു ജഡ്ജ് ആയി അദ്ദേഹം തിളങ്ങി.ഹാങ്ക് ആയി വന്ന റോബര്‍ട്ട്‌ ദൌനിയും മികച്ചു നിന്ന്.സിനിമ പലപ്പോഴും രണ്ടു കഥാപാത്രങ്ങളില്‍ മാത്രമായി കേന്ദ്രീകരിച്ചു പോകുന്നതായി തോന്നി.മറ്റുള്ള കഥാപാത്രങ്ങള്‍ വികസിക്കാതെ നിന്ന് അല്ലെങ്കില്‍ സിനിമ അച്ഛന്‍-മകന്‍ ബന്ധം മാത്രം ആണ് അവതരിപ്പിക്കാന്‍ ശ്രമിച്ചതായി തോന്നിയത്.എന്തായാലും വിഭിന്ന അഭിപ്രായങ്ങളുടെ ഇടയിലും ഈ ചിത്രം ഒരു ക്ലാസിക് ആകാന്‍ ഉള്ള സാധ്യത തള്ളിക്കളയാനും ആകില്ല.

More reviews @www.movieholicviews.blogspot.com

Tuesday, 2 December 2014

246.SAVE THE GREEN PLANET(KOREAN,2003)

246.SAVE THE GREEN PLANET(KOREAN,2003),|Comedy|Crime|Fantasy|Thriller|Sci-Fi|,Dir:-Joon-Hwan Jang,*ing:-Ha-kyun Shin, Yun-shik Baek, Jeong-min Hwang .

   കോമഡി/ക്രൈം/ഫാന്റസി എന്ന ജോണര്‍ മിശ്രിതം ആണ് ഈ ചിത്രം.ബ്ലാക്ക് ഹ്യൂമര്‍ കുറേ അധികം പരീക്ഷിച്ചിട്ടുള്ള ചിത്രം അവസാനം വരെ അതിന്‍റെ സ്വഭാവം നില നിര്‍ത്തുന്നും ഉണ്ട്.ഒരു പക്ഷേ കൊറിയന്‍ സിനിമയില്‍ അല്ലാതെ വേറെങ്ങും കാണാത്ത ഒരു വ്യത്യസ്തത ഈ ചിത്രത്തിന് ഉണ്ട്.അത് കൊണ്ട് തന്നെ ചിലപ്പോള്‍ ഭ്രാന്തന്‍ ആശയം ആയി തോന്നി തുടങ്ങുന്നത് ഒരു ക്രൈം സ്റ്റോറി ആയി മാറി പിന്നീട് യാതാര്‍ത്ഥ്യം അവതരിപ്പിച്ചു ഒരു ഫാന്റസി കഥയായി പരിണമിക്കുന്നത്.പലപ്പോഴും പ്രേക്ഷകന്‍ ചിത്രം ഈ രീതിയിലാണ് പോകുന്നതെന്ന് കരുതുമ്പോള്‍ വേറെ ഒരു രീതിയിലേക്ക് ചിത്രം മാറാന്‍ ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടുണ്ട്.

Andromeda എന്ന ഗ്രഹത്തില്‍ നിന്നും അന്യഗ്രഹജീവികള്‍ അടുത്ത ചന്ദ്ര ഗ്രഹണം തീരുന്ന സമയം ഭൂമി നശിപ്പിക്കും എന്ന് ബ്യൂമ്ഗ് ഗൂ എന്ന ചെറുപ്പക്കാരന്‍ വിശ്വസിക്കുന്നു.അന്യഗ്രഹജീവികള്‍ വേഷം മാറി മനുഷ്യരോടൊപ്പം താമസിക്കുന്നു എന്നും അവര്‍ എല്ലാം കൊണ്ടും മനുഷ്യരേക്കാളും ഉന്നതര്‍ ആണെന്ന് അയാള്‍ കരുതുന്നു.ബ്യൂംഗ് അത്തരത്തില്‍ ഉള്ള ഒരു ആളെ കണ്ടെത്തുന്നു.ഒരു മരുന്ന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനും സ്ഥലത്തെ പോലീസ് ചീഫിന്റെ മരുമകനും ആയ ആള്‍ ആയിരുന്നു അത്.പേര് കാംഗ് മാന്‍ ഷിക്.ബ്യൂമ്ഗിന്റെ കൂടെ കുട്ടിത്തം ഉള്ള സ്വഭാവം ആയി ഒരു സര്‍ക്കസുകാരിയും കൂട്ടിനു ഉണ്ടായിരുന്നു.അവസാനം ചന്ദ്ര ഗ്രഹണത്തിന് ഒരാഴ്ച മുന്‍പ് ബ്യൂമ്ഗ് കാംഗിനെ തട്ടി കൊണ്ട് പോകുന്നു.കാരണം ചന്ദ്ര ഗ്രഹണം നടക്കുന്ന ദിവസം ലോകം അവസാനിക്കും . സാധാരണക്കാരന്‍ ആയ ബ്യൂമ്ഗ് വളരെയധികം പരീക്ഷങ്ങങ്ങള്‍ നടത്തിയതിനു ശേഷം ആണ് കാംഗ് അന്യ ഗ്രഹ ജീവി ആണെന്ന് കണ്ടുപിടിച്ചത്!!ഒരു ഹോളിവുഡ് ലൈനില്‍ ആണല്ലേ സിനിമ പോകുന്നത്?എന്നാല്‍ ബ്യൂമ്ഗിന്റെ കണ്ടുപ്പിടുതങ്ങള്‍ വെറും വട്ടന്‍ ആശയം ആയി ആണ് പിന്നെ അവതരിപ്പിക്കപ്പെടുന്നത്.കേസ് അന്വേഷിക്കാന്‍ ആയി സിയോള്‍ പോലീസ് മുഴുവനും പുറകെ ഉണ്ട്.എന്നാല്‍ കാംഗ് എന്ന യുവാവിന് ഇങ്ങനത്തെ ഭ്രാന്തന്‍ ചിന്തകള്‍ വരാന്‍ കാരണങ്ങള്‍ ഉണ്ടായിരുന്നു.എന്താണ് ആ കാരണങ്ങള്‍ എന്ന് പറഞ്ഞു സിനിമ തീരുന്നില്ല .കാരണം പിന്നെയും ഉണ്ട് കഥ.Misery എന്ന ഇംഗ്ലീഷ് സിനിമയും Leonardoയെ കുറിച്ച് ഒരു മാസിക എഴുതിയ ആര്‍ട്ടിക്കിള്‍ ആയി സംയോജിപ്പിച്ചാണ് ഈ ചിത്രത്തിനുള്ള ആശയം  സംവിധായകന് ലഭിച്ചത്.

 ഭൂമിയെ വിപതിലേക്ക് നയിക്കുന്ന ചില പരീക്ഷണങ്ങളെ വിഷയം ആക്കുമ്പോള്‍ പോലും ചിത്രം മറ്റൊരു ലോകത്തില്‍ നിന്നുള്ള കാഴ്ചപ്പാടില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. രസകരം ആയ രീതിയില്‍ ഭൂമിയിലെ മനുഷ്യരെ അവതരിപ്പിക്കുകയും ഭൂമിയില്‍ നടന്ന പരിണാമങ്ങള്‍ മറ്റൊരു വിഷത്തില്‍ അവതരിപ്പിക്കുന്ന ഭ്രാന്തമായ ഒരു തിയറിയും ഇതില്‍ ഉണ്ട്.പണ്ട് Chariots of Gods ല്‍ ഒക്കെ അവതരിപ്പിച്ച തിയറി.വീണ്ടും ഉച്ച ഭ്രാന്തു എന്ന് പറയുമ്പോള്‍ ക്ലൈമാക്സ്.ചിത്രം കാണുക.പലതരം ജോനറുകള്‍ വിദഗ്ധമായി സന്നിവേശിപ്പിച്ച ചിത്രം ആയിരുന്നു Save the Green Planet.

Download Link:-https://kickass.so/save-the-green-planet-dvdrip-xvid-postx-t1162907.html

More reviews @ www.movieholicviews.blogspot.com

Monday, 1 December 2014

245.HWAYI:A MONSTER BOY(KOREAN,2013)

245.HWAYI:A MONSTER BOY(KOREAN,2013),|Thriller|Crime|Mystery|,Dir:-Joon-Hwan Jang,*ing:-Yun-seok Kim, Jin-gu Yeo, Jin-woong Jo.

"ഹ്വായി:ചെന്നായ്ക്കളുടെ ഇടയില്‍ ജീവിക്കുന്ന  മുയല്‍."

ഹ്വായി ചെടികള്‍ മേമ്പൊടിയായി വളര്‍ത്തുന്ന ഒരു പെട്ടിയുടെ അടിയില്‍ നിന്നും ആണ് ആ കുട്ടിയെ അവര്‍ അഞ്ചു പേരും എടുത്തു വളര്‍ത്താന്‍ തുടങ്ങിയത്.അഞ്ചു പേര്‍ എന്നാല്‍ Day Breakers എന്നറിയപ്പെടുന്ന കുപ്രസിദ്ധമായ കൊള്ള സംഘം ആണ്.അവരുടെ മോഷണങ്ങള്‍ക്കും അതിനോട് ചേര്‍ന്ന കൊലപാതകങ്ങള്‍ക്കും വളരെയധികം കൃത്യതയും കണിശതയും ഉണ്ട്.അത് കൊണ്ട് തന്നെ തെളിവുകള്‍ ഒരിക്കലും ലഭിക്കാറും ഇല്ല.തന്‍റെ ഇരയോട്‌ തീരെ കരുണ കാണിക്കാത്ത അവര്‍ ഇഞ്ചിയോനിലെ ആളുകളുടെ പേടി സ്വപ്നം ആണ്.പോലീസ് ആണെങ്കില്‍ ഈ അഞ്ചു പേര്‍ ആരാണെന്ന് ഒരു പിടിയും ഇല്ലാതെ നില്‍ക്കുന്നു.

  ഹ്വായി എന്നാല്‍ അവരില്‍ നിന്നും എല്ലാം വിഭിന്നം ആയിരുന്നു.ബുദ്ധിമാനും അത് പോലെ തന്നെ പഠിക്കുന്ന കാര്യങ്ങളില്‍ അവന്‍ മുന്നിലും ആണ്.സ്ക്കൂളില്‍ പോയുള്ള പഠനം അവര്‍ അവനു നല്‍കുന്നില്ല.പകരം ആയുധങ്ങള്‍ ഉപയോഗിക്കാനും വാഹനം ഓടിക്കുന്നതിലും ആണ് അവനു പ്രാവീണ്യം നല്‍കുന്നത്.ഒരു ഷാര്‍പ് ഷൂട്ടര്‍ ആണെങ്കിലും അവന്‍ ഇടയ്ക്ക് മനസ്സില്‍ സങ്കല്‍പ്പിക്കുന്ന ഭീകര രൂപികള്‍ അവനെ ഭയപ്പെടുത്തും.ഹ്വായി പതിനാറു വയസ്സില്‍ തന്നെ ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ സമര്‍ത്ഥന്‍ ആയി തീരുന്നു.എന്നാല്‍ അവന്‍റെ ഉള്ളിലെ ഭയം,മനുഷ്യനെ കൊല്ലാന്‍ ഉള്ള ഒരു ഭയം ആയി രൂപപ്പെടുന്നു.ഹ്വായി അവനെ വളര്‍ത്തിയ അഞ്ചു പേരെയും "അച്ഛന്‍" എന്നാണ് വിളിക്കുന്നത്.അവസാനം ആ ദിവസം വന്നെത്തി.Day Breakers ന്‍റെ ചെയ്തികളില്‍ ചെറിയ ഭാഗം ഉണ്ടായിരുന്ന ഹ്വായി ആദ്യമായി ഒരു വലിയ പ്ലാനില്‍ പങ്കെടുക്കാന്‍ ആയി പോകുന്നു.എന്നാല്‍ ആ ശ്രമം അവന്‍റെ ജീവിതം മാറ്റി മറിയ്ക്കുന്നു.കൂടെ Day Breakers ലെ അവന്‍ അച്ഛനായി കരുതുന്ന മറ്റുള്ളവരുടെയും.എന്തായിരുന്നു ആ രഹസ്യം?ഹ്വായും കൂട്ടര്‍ക്കും എന്ത് സംഭവിച്ചു?ഇതാണ് ബാക്കി ചിത്രം.

   രക്തം ഒഴുകുന്ന വഴികള്‍ ആണ് ചിത്രത്തില്‍  പിന്നീടു കാണാന്‍ സാധിക്കുക.പ്രതികാരവും ഭയവും സ്നേഹവും കലര്‍ന്ന രക്ത ചൊരിച്ചില്‍.കിം-യൂന്‍ സിയോക്ക് Day Breakers ന്‍റെ തലവനായി മികച്ച അഭിനയം ആണ് കാഴ്ച വച്ചത്.തീര്‍ത്തും ഒരു cold -blooded കില്ലര്‍ ആയി തോന്നി ആ കഥാപാത്രം.ഹ്വായി ആയി വരുന്ന യിയോ ജിന്‍ ഗൂവും അത് പോലെ തന്നെ മികച്ച അഭിനയം കാഴ്ച വച്ചു.അതിന്‍റെ പേരില്‍ മികച്ച അഭിനേതാവിനുള്ള പുരസ്ക്കാരങ്ങള്‍ പലതും ലഭിക്കുകയുണ്ടായി.പ്രമേയം കൊണ്ട് വിഷയത്തിന്‍റെ ശക്തി കൊണ്ടും മികച്ച ഒരു ചിത്രം ആണ് ഹ്വായി.എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ ചിത്രം,

ഈ ചിത്രത്തിന്‍റെ ഹോളിവുഡ് റീമേക്ക് വരുന്നുണ്ട്.ഓള്‍ഡ്‌ ബോയ്‌ റീമേക്ക് പോലെ ആകാതെ ഇരുന്നാല്‍ മതിയായിരുന്നു.

Download Link:-https://kickass.so/hwayi-a-monster-boy-2013-brrip-480p-x264-aac-vyto-t8987585.html

More reviews @ www.movieholicviews.blogspot.com

Sunday, 30 November 2014

244.MYLANCHI MONJULLA VEEDU(MALAYALAM,2014)

244.MYLANCHI MONJULLA VEEDU(MALAYALAM,2014),Dir:-Benny Thomas,*ing:-Jayaram,Asif Ali.

"ചിലപ്പോള്‍ ഒക്കെ ചളി നല്ലതാണ്.പക്ഷേ അതിന്റെ അളവ് കൂടി പോകരുത്".

ഒരു കാര്യത്തില്‍ ഉദയ്-സിബി കൂട്ടുകെട്ടിനെ സമ്മതിക്കണം എങ്ങനെ ആണോ അവര്‍ ഇത്രയും ചളികള്‍ കണ്ടു പിടിക്കുന്നത്‌?ഒരു വലിയ കഴിവാണ് അത് .ആദ്യ പ്രാവശ്യം കേള്‍ക്കുമ്പോള്‍ ചിരി വരുമെങ്കിലും വീണ്ടും കേള്‍ക്കുമ്പോള്‍ ഒരു സുഖക്കുറവുണ്ട് ആ തമാശകള്‍ക്ക്.എന്നാല്‍ സ്റ്റോക്ക് കുറേ അധികം കയ്യില്‍ എങ്ങനെ വരുന്നോ ആവോ?എന്തായാലും "മൈലാഞ്ചി മൊഞ്ചുള്ള വീട്" എന്ന ചിത്രത്തില്‍ അവര്‍ ചളികള്‍ പരമാവധി കുറച്ചിട്ടുണ്ട്.ഒരു പക്ഷേ വലിയ മടുപ്പില്ലാതെ കാണാവുന്ന ഒരു സിനിമയായി ഇതിനെ മാറ്റിയിട്ടുണ്ട്.കഥയില്‍ പുതുമ ഒന്നും പറയാന്‍ ഇല്ല.ജയറാമിന്റെ തന്നെ "മംഗളം വീട്ടില്‍ മാനസേശ്വരി ഗുപ്ത" + കുറച്ചു ആദ്യത്തെ കണ്മണി+ ദിലീപ് അങ്ങേരുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടു പോയ ടോം & ജെറി കളികള്‍ ഒക്കെ ചേര്‍ന്ന മുസ്ലീം പശ്ചാത്തലത്തില്‍ ഉള്ള ഒരു ചിത്രം ആണെന്ന് പറയാം.

  ഒരു മൈലാഞ്ചി കല്യാണത്തിന്റെ തലേന്ന് സമ്പന്നമായ ഒരു മുസ്ലീം കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളോടെ ആണ് ഈ ചിത്രത്തിന്‍റെ കഥ ആരംഭിക്കുന്നത്.ഒരു തെറ്റിധാരണ മൂലം ഒരു യുവാവ്‌ മരിക്കുന്നു.അയാളുടെ കുടുംബവും പ്രബലം ആയിരുന്നു.ആ മരണം രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഉള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നു.പിന്നീട് ഏഴു വര്‍ഷം കഴിഞ്ഞ് മാധവന്ക്കുട്ടി എന്ന ആയുര്‍വേദ ഡോക്റ്റര്‍ തന്‍റെ കുടുംബത്തിന്‍റെ സന്തോഷം നിലനിര്‍ത്താന്‍ വേണ്ടി ഒരു യാത്ര നടത്തുന്നു.അവിടെ അയാള്‍ക്ക്‌ നിലനില്‍പ്പിനായി ധാരാളം കള്ളങ്ങള്‍ പറയേണ്ടതായി ഉണ്ട്.സ്വന്തം വ്യക്തിത്വം പോലും ഉപേക്ഷിച്ചു വേണം അവിടെ നില്‍ക്കാന്‍.പിന്നെ നടക്കുന്ന ടോം & ജറി കളികള്‍ ആണ് ബാക്കി ചിത്രം,

 സിനിമ മൊത്തത്തില്‍ ഒരു കളര്‍ഫുള്‍ entertainer ആയിരുന്നു എന്ന് പറയാം.പ്രധാനമായും ഇത്തവണ തമാശകള്‍ അധികം മടുപ്പിച്ചില്ല.ചുമ്മാതെ ആണെങ്കിലും ഇന്റെര്‍വല്‍ പഞ്ച് തമാശയും ഒക്കെ ആസ്വദിച്ചു.തിയറ്റര്‍ വിട്ടു പുറത്തു വന്നപ്പോള്‍ ഏതൊക്കെ ഓര്‍മ ഉണ്ടെന്നു ചോദിച്ചാല്‍ മാത്രം ആണ് പ്രശ്നം.എന്തായാലും കുടുംബ പ്രേക്ഷകരെ ഈ ചിത്രം നിരാശപ്പെടുത്തില്ല.ഒരു വെള്ളിമൂങ്ങ ഒന്നും പ്രതീക്ഷിക്കാതെ പോയാല്‍ ചിത്രം ആസ്വദിക്കാം.പിന്നെ ഒന്നുണ്ട് ജയറാം കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം സ്ക്രീനില്‍ മൊത്തമായി തന്റെ സാന്നിധ്യം അറിയിച്ചു.ആസിഫ് അലി പതിവ് പോലെ മള്‍ട്ടി സ്റ്റാര്‍ പടങ്ങളില്‍ ഉള്ളത് പോലെ നല്ല പ്രകടനം കാഴ്ച വച്ചു.ജയറാമിന് ചെറിയ ഒരു ആശ്വാസം ആയിരിക്കും ഈ ചിത്രം.പക്ഷേ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കണം എന്ന് മാത്രം.ബാബു രാജ്,നിങ്ങള്‍ക്ക് ജഗതി ആകാന്‍ സാധിക്കില്ല ഒരിക്കലും.പകരം ബാബു രാജ് ആകാന്‍ ശ്രമിക്കുക.അധികം മുഷിപ്പിക്കാതെ കുറച്ചൊക്കെ ചിരിപ്പിച്ച ഈ ചിത്രത്തിന് എന്റെ മാര്‍ക്ക് 2.75/5

More reviews @ www.movieholicviews.blogspot.com

Saturday, 29 November 2014

243.THE ROCKY HORROR SHOW(1975,ENGLISH)

243.THE ROCKY HORROR SHOW(1975,ENGLISH),|Comedy|Musical|,Dir:-Jim Sharman,*ing:Tim Curry, Susan Sarandon, Barry Bostwick

"The Longest Running Film in the Movie History"
 സിനിമ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഏതാണ് എന്ന ചോദ്യത്തിന് ഉത്തരം ആണ് ഈ ചിത്രം.1975 ല്‍ ഇറങ്ങിയ ഈ ചിത്രം നീണ്ട നാല്‍പ്പതു വര്‍ഷം ആകുമ്പോഴും  അമേരിക്കന്‍ സിനിമ വ്യവസായത്തിലെ ഒരു അത്ഭുതം ആയി നിലക്കൊള്ളുന്നു."ദില്‍വാലെ ദുല്‍ഹാനിയ ലെ ജായേംഗേ ഇരുപതാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വിസ്മയത്തോടെ നോക്കി കാണുന്ന പ്രേക്ഷകര്‍ക്കും ഈ ചിത്രം ഒരു അത്ഭുതം ആണ്.Twentieth Century Fox നിര്‍മ്മിച്ച ഈ ചിത്രം ആദ്യ റിലീസ് സമയത്ത് ഒരു തരംഗം ആയിരുന്നില്ല.എന്നാല്‍ പിന്നീട് ഈ ചിത്രം ഒരു കള്‍ട്ട് ആയി മാറുകയും ജനങ്ങള്‍ ഈ ചിത്രത്തെ ഏറ്റെടുക്കുകയും ആയിരുന്നു.ഈ ചിത്രത്തിലെ വിചിത്ര വേഷങ്ങള്‍ അണിഞ്ഞു ചിത്രം കാണാന്‍ പോകുന്ന പ്രേക്ഷകരും ഈ ചിത്രം അവരെ എത്ര മാത്രം സ്വാധീനിച്ചു എന്ന് മനസ്സിലാക്കി തരുന്നു.1930-70 കളില്‍ ഇറങ്ങിയ ബി-ഗ്രേഡ് ഹൊറര്‍/സയന്‍സ് ഫിക്ഷകന്‍ സിനിമകള്‍ക്ക്‌ വേണ്ടി സമര്‍പ്പിച്ച ഒരു സ്പൂഫ്  ചിത്രം ആണ് ഇത്.വലിയൊരു കൂട്ടം പ്രേക്ഷകര്‍ ഇപ്പോഴും ഈ ചിത്രത്തെ നെഞ്ചില്‍ ചേര്‍ത്ത് നടക്കുന്നു.

  ഒരു ക്രിമിനോലജിസ്റ്റ് അവതരിപ്പിക്കുന്ന ബ്രാഡ് ,ജാനറ്റ് എന്നീ  പുതുതായി വിവാഹ നിശ്ചയം കഴിഞ്ഞവരുടെ കഥയില്‍ നിന്നും ആണ് ഈ ചിത്രം ആരംഭിക്കുന്നത്.ഒരു മഴയുള്ള രാത്രിയില്‍ വിജനമായ ഒരു സ്ഥലത്ത് കൂടി കാറില്‍ യാത്ര ചെയ്തിരുന്ന അവരുടെ കാറിന്‍റെ ടയര്‍ പൊട്ടുന്നു.സ്പെയര്‍ ആയി കൊണ്ട് വന്ന ടയറും പ്രശ്നം ആണ്.അവര്‍ സഹായത്തിനായി ഫോണ്‍ വിളിക്കാന്‍ വേണ്ടി ഒരു വീട്ടിലേക്കു ചെല്ലുന്നു.ബൈക്കുകളില്‍ പോകുന്ന അവര്‍ ആ യാത്രയില്‍ കണ്ട ആളുകള്‍ എല്ലാം അവിടെ ഉണ്ടായിരുന്നു.വാതില്‍ മുട്ടിയപ്പോള്‍ വിചിത്രമായ വേഷം ധരിച്ച ഒരാള്‍ അവിടെ വന്നു അവരെ വീട്ടിലേക്കു കൊണ്ട് പോകുന്നു.അവിടെ ഇത്തരം വിചിത്ര വേഷങ്ങള്‍ ധരിച്ചവര്‍ നടത്തുന്ന ഒരു പാര്‍ട്ടി നടക്കുകയായിരുന്നു.ഫോണ്‍ വിളിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ അവര്‍ അവരുടെ നേതാവിനെ കാണാന്‍ പറയുന്നു.അയാള്‍ അവിടെ എത്തുന്നു.വിചിത്രമായ വേഷം ധരിച്ച മറ്റൊരാള്‍.Dr.Frank-N-Furter എന്നാണ് അയാളുടെ പേര്.അയാളുടെ ഭാവനകള്‍ അതി ഭീകരം ആണ്.വട്ടന്‍ ആശയങ്ങളില്‍ നിന്നും അത്ഭുതം സൃഷ്ടിക്കുന്ന ആളായിരുന്നു.അവിടെ ഉള്ളവരെല്ലാം അയാളുടെ പ്രജകളും.ആ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ബ്രാഡ്,ജാനറ്റ് എന്നിവര്‍ക്ക് പുതിയ അനുഭവം ആയിരുന്നു.ആ അനുഭവങ്ങള്‍ ആണ് ബാക്കി ചിത്രം.

  സിനിമയിലെ ഡയലോഗുകള്‍ പലപ്പോഴും സംഗീത രൂപത്തില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.Transylvania എന്ന ഗ്രഹത്തില്‍ നിന്നും വന്ന അന്യഗ്രഹ ജീവികള്‍ ആണ് ഫ്രാങ്കും കൂട്ടരും.വിചിത്രമായ ഒരു സിനിമയും concept ഉം കൂടി ഈ ചിത്രത്തെ മറ്റൊരു തലത്തില്‍ എത്തിച്ചു എന്ന് വേണം പറയാന്‍.പല പഴയക്കാല ചിത്രങ്ങളുടെ സംഗീത രൂപത്തില്‍ ഉള്ള ഒരു സ്പൂഫ് ആണ് ഈ പാതിരാപ്പടം എന്ന് വേണമെങ്കില്‍ പറയാം.പാതിരാപ്പടങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം ആണ് ഈ ചിത്രം.സാധാരണ ഒരു ചിത്രം കാണുന്നത് പോലെ കണ്ടാല്‍ ഒന്നും മനസ്സിലാവുകയോ ആസ്വദിക്കാനോ കഴിയും എന്ന് തോന്നുന്നില്ല.ചിത്രം കാണുമ്പോള്‍ ഉള്ളില്‍ വേണ്ടത് കൗതുകം മാത്രം ആകണം.എങ്കില്‍ മാത്രമേ ഈ ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ച രീതിയില്‍ കാണാന്‍ സാധിക്കൂ.

More reviews @ www.movieholicviews.blogspot.com

Download Link:-https://kickass.so/the-rocky-horror-picture-show-1975-720p-brrip-x264-zeberzee-t5691889.html

1995. Drop ( English, 2025)