1835. Oddity (English, 2024)
Horror
Oddity എന്ന ചിത്രം അതിന്റെ ആരംഭം മുതൽ പ്രേക്ഷകന് നൽകുന്ന അറ്റ്മോസ്‌ഫീയറിക് ഹൊറിന്റെ ഒരു സൂചനയുണ്ട്. അത് അവിടെ നിന്നും വളർന്നു ഒരു ഘട്ടത്തിൽ പ്രേക്ഷകനിൽ scared stiff എന്ന നിലയിൽ എത്തിക്കുന്നുണ്ട്. അതിനായി സിനിമയിൽ പ്രത്യേകം ഗിമിക്കുകൾ ഒന്നും കാണിക്കേണ്ടി വരുന്നില്ല. തുടക്കം മുതൽ ഉള്ള കഥയുടെ ഉള്ളിൽ നിന്നും തന്നെയാണ് ഇത്തരം ഒരു ഫീൽ പ്രേക്ഷകനിൽ ഉണ്ടാക്കുന്നത്.
പ്രത്യേകിച്ചും ഒന്നര മണിക്കൂറിൽ അൽപ്പം മാത്രം കൂടുതൽ ഉള്ള സിനിമയിലെ അവസാന അര മണിക്കൂർ പ്ലോട്ട് ട്വിസ്റ്റ് ഉണ്ടാക്കുക മാത്രമല്ല, ഒറ്റയ്ക്ക് രാത്രിയിൽ ഇരുന്ന് കാണുമ്പോൾ പ്രേക്ഷകനെ ഭയപ്പെടുത്താൻ ആയിട്ടുള്ളത് എല്ലാം ചെയ്തിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം.
ഡാനി, തന്റെ ഐഡന്റിക്കൽ ട്വിൻ ആയ ഡാഴ്സിയുടെ മരണത്തെ കുറിച്ച് നടത്തുന്ന വെളിപ്പെടുത്തൽ മുതൽ പല സിനിമകളിലും ഉണ്ടായിട്ടുള്ളത് പോലെ ഹൊറർ സിനിമകളിൽ പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന eerie ആയിട്ടുള്ള ഒരു ഘട്ടത്തിലേക്ക് സിനിമയെ കൊണ്ട് പോവുകയാണ്. ഇടക്കുള്ള ഒരു ജമ്പ് സ്കെയർ രംഗം ശരിക്കും ഉള്ളിന്റെ ഉള്ളിൽ നിന്നും തന്നെ പേടിപ്പിച്ചു.
ക്ലൈമാക്സിൽ സിനിമയിലെ ഒരു കഥാപാത്രം തന്റെ ചുറ്റും നടന്ന കാര്യങ്ങളിൽ ഉണ്ടായ അവിശ്വസനീയത കാരണം അത് പരീക്ഷിക്കാൻ എന്നവണ്ണം അയാൾ സ്വയം അതിലേക്കു എടുത്തു ചാടുന്നുണ്ട്. അതിനു മുന്നേ അയാളുടെ ആ ചിരി കണ്ടപ്പോൾ നിരാശ തോന്നിയെങ്കിലും, അതിനൊപ്പം വൈഡ് ഷോട്ടിൽ വരുന്ന രംഗം കണ്ടപ്പോൾ പൂർണമായ സംതൃപ്തി ആണ് Oddity നൽകിയത്.
Oddity ഒറ്റയ്ക്ക് ഇരുന്നാണ് കണ്ടത്. അതും ഇരുട്ടിൽ ടി വി സ്ക്രീൻ വെളിച്ചത്തിൽ മാത്രം. എന്നിട്ടും സിനിമ അവസാനിച്ചപ്പോൾ ചുറ്റുപാടും അൽപ്പം ഭയത്തോടെ നോക്കി ലൈറ്റും ഇട്ട് നേരെ പോയി കിടന്നുറങ്ങുക ആണ് ചെയ്തത്.
ഒരു ഹൊറർ സിനിമ എന്ന നിലയിൽ മികച്ചു നിൽക്കുന്ന ചിത്രമാണ്. സിനിമ ഇറങ്ങിയപ്പോൾ തന്നെ മികച്ചു അഭിപ്രായങ്ങൾ കേട്ടിരുന്നു.അതിൽ അതിശയോക്തി ഒന്നുമില്ല.
#Classic
സിനിമയുടെ ലിങ്ക്
t.me/mhviews1 ൽ ലഭ്യമാണ്.