1730. The Captive (English, 2014)
Mystery/ Thriller
Streaming on Netflix
⭐⭐⭐⭐/5
ഈ ചിത്രം ആരോടും കാണണം എന്ന് ഞാൻ പറയില്ല. പക്ഷെ കണ്ടു കഴിഞ്ഞപ്പോൾ എഴുതാൻ തോന്നിയത് കൊണ്ട് മാത്രം എഴുതിയത് ആണ്.
ഡച്ച് ചിത്രമായ Spoorloos വർഷങ്ങൾക്ക് മുന്നേ കണ്ടപ്പോൾ എന്നേ നന്നായി haunt ചെയ്തിരുന്നു. പ്രത്യേകിച്ചും സിനിമയുടെ ക്ലൈമാക്സ് ഒക്കെ ആകുമ്പോൾ എന്തോ പോലെ ആയിരുന്നു. പിന്നീട് സമാനമായ ഫീൽ തന്ന ഒരു പിടി ചിത്രങ്ങൾ കണ്ടത് കൊണ്ട് അത് സിനിമകളിൽ വരുന്ന ഒരു പ്രമേയം ആണെന്നുള്ള ബോധ്യം ഉണ്ടായത് കൊണ്ടും അത്തരത്തിൽ ഉള്ള വിഷമങ്ങൾ ഒക്കെ മാറിക്കൊണ്ടിരുന്നു . എന്നാൽ The Captive കണ്ടപ്പോൾ വീണ്ടും അതേ പോലെ ഒരു ഫീൽ ആണ് തോന്നിയത്. ഒരു പരിധി വരെ കഥയും കഥാപത്രങ്ങളും നൽകുന്ന ദുഃഖം നിറഞ്ഞ ഒരു പശ്ചാത്തലം ഉണ്ട്. അതിനൊപ്പം അവരിൽ നിന്നുള്ള ട്രോമയും. അതെല്ലാം ഇത്തരത്തിൽ ഉള്ള ചിത്രത്തിൽ നിന്നും എന്ത് മാത്രം ലഭിക്കുമോ, അത്രയും ഇവിടെയും ഉണ്ട്.
The Captive ഒരു under-rated, ചിത്രം ആണെന്നെ ഞാൻ പറയൂ. സ്വന്തം മകളെ ഞൊടിയിട കൊണ്ട് നഷ്ടപ്പെട്ട ഒരു പിതാവ്, അതിനു പിന്നിൽ അയാൾ ആണ് എന്ന് സംശയിക്കുന്ന പോലീസ്. ആ സംഭവത്തോടെ തകർന്ന അയാളുടെ കുടുംബം. ഇതിലെ കഥാപാത്രങ്ങൾക്ക് എല്ലാം തന്നെ ട്രോമയുടെ ഒരു പശ്ചാത്തലം ഉണ്ട്. അവരുടെ പല പ്രതികരണങ്ങളും അതിനെ ആസ്പദം ആക്കിയും ആണ് ഉള്ളത്.
ഒരു മിസ്റ്ററി ചിത്രം എന്ന നിലയിൽ ഉപരി ഹൃദയം കൊണ്ട് കാണേണ്ട ചിത്രം ആണെന്നേ The Captive നെ കുറിച്ച് ഞാൻ പറയൂ.റയാന്റെ കഥാപാത്രം നിസ്സഹായനായ ഒരു പിതാവിനെ എത്ര മാത്രം നന്നാക്കിയോ അതിലും ഏറെ മുകളിൽ ആയിരുന്നു കെവിൻ ഡ്യൂരണ്ടിന്റെ മിക എന്ന കഥാപാത്രം. വെറുപ്പ് അതിന്റെ പാരമ്യത്തിൽ എത്തിക്കുന്ന മാനസിക സ്ഥിതി ഉള്ള ഒരാൾ.ഈ രണ്ട് കഥാപത്രങ്ങളും നൽകുന്ന ഫീൽ ആണ് ചിത്രത്തിൽ ഏറെ ഇഷ്ടമായതും.
കാൻസിൽ ആദ്യ ഷോയ്ക്ക് തന്നെ കൂവൽ കിട്ടിയ ഒരു സിനിമയെ കുറിച്ചാണ് ഇത്രയും നല്ലത് പറഞ്ഞത് എന്നോർക്കണം. സിനിമയുടെ നോൺ ലീനിയർ അവതരണവും ക്ലൈമാക്സും പല പ്രേക്ഷകർക്കും ഇഷ്ടമായില്ല എന്നാണ് പല റിവ്യൂകളിലും മനസ്സിലായത്. ഒരു പക്ഷെ ആറ്റം ഇഗോയൻ എന്ന സംവിധായകനിൽ നിന്നും പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചിരിക്കാം.
റേറ്റിംഗ് വലിയ കാര്യമായി എടുക്കാതെ പണ്ട് എപ്പോഴോ വായിച്ച ഒരു റിവ്യൂ കാരണം അണ് സിനിമ കണ്ടത്. എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ. ഒരു മുൻകൂർ ജാമ്യം എടുക്കുക ആണ്. സിനിമ എനിക്ക് നന്നായി ഇഷ്ടമായി. എന്റെ കൂടെ ഇരുന്നു സിനിമ കണ്ടു തുടങ്ങിയ ഭാര്യയ്ക്ക് ഇഷ്ടമായതും ഇല്ല. അത് കൊണ്ട് തന്നെ എല്ലാവരോടും കാണണം എന്നൊന്നും പറയുന്നില്ല.
സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.
താൽപ്പര്യം ഉള്ളവർക്ക് ഉപയോഗിക്കാം.
No comments:
Post a Comment