1731. Saw X (English, 2023)
⭐⭐⭐⭐/5
ജോൺ ക്രാമർ മരിക്കുന്നതിന് മുന്നേ ഉള്ള കഥ ആയിട്ടാണ്, SAW സിനിമ പരമ്പരയിലെ പത്താം ഭാഗം വരുന്നത്. അതായത് മൂന്നാം ഭാഗത്തിന് മുന്നേ നടക്കുന്ന സംഭവങ്ങൾ. യഥാർത്ഥത്തിൽ ജോൺ ക്രാമറിനെ SAW പരമ്പരയിൽ ഇത്രയും വിശദമായി അവതരിപ്പിച്ചിട്ടില്ല. അതും ഏതാനും മിനിറ്റുകൾ എങ്കിലും ജോൺ ക്രാമറിനെ പൂട്ടാൻ പാകത്തിൽ ഉള്ള കഥയും കഥാപാത്രങ്ങളും വേറെ ഭാഗത്തിൽ ഉണ്ടായിട്ടും ഇല്ല.
കാൻസർ കാർന്നു തിന്നു കൊണ്ടിരുന്ന ക്രാമറിനു രക്ഷപ്പെടാൻ വേണ്ടി ഉള്ള മരുന്ന് അമേരിക്കയുടെ പുറത്ത് ലഭ്യമാണ് എന്നുള്ള വിവരം ലഭിച്ചത് അനുസരിച്ചു ജോൺ ക്രാമർ ചികിത്സ തേടുന്നു. എന്നാൽ ദിവ്യ ഔഷധം തേടി ഇറങ്ങിയ ജോൺ ക്രാമറിനെ കാത്തിരുന്നത് അപ്രതീക്ഷിതമായ സംഭവങ്ങൾ ആയിരുന്നു.
ഇത്തരം ഒരു അവസ്ഥയിൽ ജിഗ്സോ കില്ലർ എന്ന് അറിയപ്പെട്ടിരുന്ന ജോൺ ക്രാമർ എന്തായിരിക്കും ചെയ്യുക? അത് തന്നെ ആണ് ഈ സിനിമയിലും ഉള്ളത്. അതൊക്കെ പറഞ്ഞ് മനസ്സിലാക്കേണ്ടത് അല്ലല്ലോ അല്ലെ? കണ്ടു തന്നെ കാണണം.
അവസാനം ഇറങ്ങിയ Spiral ശരാശരിയിലും താഴെ ആണെന്നുള്ള നിരൂപണ മതങ്ങളുടെ ഇടയിൽ Saw X, ഈ franchise എങ്ങനെ മുന്നോട്ടു പോകും എന്നുള്ള ചൂണ്ടു പലക ആണ്. സിനിമയുടെ അവസാനം അതിനായി ഉള്ള സൂചനകൾ ഉണ്ട്. അതിനൊപ്പം പതിനൊന്നാം ഭാഗം ഉണ്ടെങ്കിൽ അത് ആരെ ചുറ്റിപ്പറ്റി ആണെന്ന് നേരത്തെ സിനിമയുടെ നിർമാതാവ് ഓറൻ കൂൾസ് നേരത്തെ പറഞ്ഞിട്ടും ഉണ്ട്. അതിനു അടിവരയിടുന്നു ആ സീൻ.
ഒരു SAW പരമ്പര ഫാൻ എന്ന നിലയിൽ എന്നെ നന്നായി തൃപ്തിപ്പെടുത്തി ഈ ഭാഗം. പ്രത്യേകിച്ചും ജോൺ ക്രാമർ മുഴുനീള വേഷത്തിൽ ഇരയും വേട്ടക്കാരനും ആയി വരുമ്പോൾ അതിനു അൽപ്പം മൂല്യം കൂടും എന്ന് വിശ്വസിക്കുന്നു.
SAW പരമ്പരയുടെ ഫാൻ ആണെങ്കിൽ തീർച്ചയായും കാണണം എന്ന് മാത്രമേ പറയാൻ ഉള്ളൂ.
സിനിമയുടെ ലിങ്ക് t.me/mhviews1ൽ ലഭ്യമാണ്.
1731. Saw X (English, 2023)