Tuesday 22 February 2022

1458. The Tinder Swindler (English, 2022)

 1458. The Tinder Swindler (English, 2022)

          Documentary: Streaming on Netflix



     സൈമൺ ആ സ്ത്രീയുടെ  ജീവിതത്തിൽ ആകസ്മികമായിട്ടാണ് കടന്നു വരുന്നത് .  Tinder വഴി തനിക്ക് പറ്റിയ പങ്കാളിയെ കണ്ടെത്താൻ ശ്രമിച്ച അവരെ സംബന്ധിച്ച് സൈമൺ അവർക്ക് പറ്റിയ ആളും ആയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പണക്കാരിൽ ഉൾപ്പെട്ട, രാഷ്ട്രീയമായും അല്ലാതെയും സ്വാധീനം ഉള്ള  ഡയമണ്ട് ബിസിനസ്സിൽ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സൈമൺ അവൾക്ക് സ്വപ്ന ലോകത്തിലെ രാജകുമാരനും ആയിരുന്നു. 

    സൈമൺ ജീവിതം ആഘോഷിക്കുക ആയിരുന്നു. ഓരോ ദിവസം ഓരോ രാജ്യവും, പ്രണയിനിയെ കാണുവാൻ പ്രൈവറ്റ് ജെറ്റിൽ വരുന്ന സൈമൺ, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മാത്രം താമസം, മുന്തിയ ഭക്ഷണം, ഉയർന്ന ജീവിത രീതി ഇങ്ങനെ എല്ലാം സൈമൺ അവളുടെ മനസ്സിൽ രാജകുമാരനും ആയിരുന്നു.

     എന്നാൽ ചുറ്റും ശത്രുക്കൾ നിറഞ്ഞ ആൾ എന്ന നിലയിൽ സൈമണിന് അപകടങ്ങളും ആപത്തുകളും സംഭവിച്ചപ്പോൾ അവളുടെ ഒപ്പം ജീവിതം പങ്കിടാൻ തീരുമാനിച്ച സൈമണിനെ അങ്ങനെ ഒരു ഘട്ടത്തിൽ സഹായിക്കുക എന്നതും അവളുടെ കടമ ആയി കണ്ടു. മാത്രമല്ല തനിക്ക് വേണ്ടി ആവശ്യത്തിലധികം തുക ചിലവഴിച്ച സൈമൺ അയാളെ സഹായിക്കാൻ ആയി ചിലവാക്കുന്ന തുക തിരികെ നൽകും എന്നും കരുതി. എന്നാൽ സംഭവിച്ചത് എന്തായിരുന്നു?

     ഇവിടെ അവൾ എന്നത് മാറ്റി ധാരാളം സ്ത്രീകളുടെ പേര് വച്ചാലോ? അങ്ങനെ ഒരാളുടെ കഥയാണ് Tinder വഴി ലോകം എമ്പാടും സ്ത്രീകളെ പറ്റിച്ചു ജീവിച്ച സൈമണിൻ്റെ കഥ പറയുന്ന The Tinder Swindler അവതരിപ്പിക്കുന്നത്. 

     ഒരു ത്രില്ലർ എന്ന നിലയിൽ കാണാവുന്ന ഡോക്യുമെൻ്ററി ഇറങ്ങി കഴിഞ്ഞപ്പോൾ ഈ സ്ത്രീകൾ പലരെയും Gold Diggers ആയിട്ടാണ് പലരും കണക്കാക്കിയത്. ഒരു വശത്ത് അത് ശരിയും ആണെന്ന അഭിപ്രായം ആണുള്ളത്. പലരും സൈമണിൻ്റെ പ്രൊഫൈലിൽ കണ്ട അയാളുടെ സമ്പത്ത് ആഗ്രഹിച്ചിരുന്നില്ല എന്നൊക്കെ പറയുന്നത് എത്ര മാത്രം ആണ് വിശ്വസിക്കാൻ ആകുന്നത്?

     ഇതിൽ ഇരയായി മാറിയ Pernilla പറയുന്നത് Gold Digger ആയിരുന്നെങ്കിൽ അവർ പണം മുടക്കുമോ എന്നതായിരുന്നു. എന്നാൽ, 40000 ഡോളറിന് പകരം ഒരു ലക്ഷം ഡോളറിൻ്റെ ചെക്ക് എഴുതിയപ്പോൾ അതിനു നന്ദി ഒക്കെ പറഞ്ഞ ആളാണ് Pernilla. പിന്നെ പറയാവുന്നത് അവർ സൈമണിനെക്കാളും പ്രായ കൂടുതൽ ആയതു കൊണ്ടും സൈമണിൻ്റെ ഉയരക്കുറവ് കൊണ്ടും, അത് പോലെ സൈമൺ അവൻ്റെ ഒരു കാമുകിയെ പരിചയപ്പെടുത്തിയത് കാരണം അവർ അവൻ്റെ കാമുകി ആയി മാറിയില്ല എന്നത് മാത്രമാണ് .

     പക്ഷേ കാമുകി പട്ടം കിട്ടിയ എല്ലാവരുടെയും കാര്യം അങ്ങനെ അല്ലായിരുന്നു. പണം വലിയ ഒരു ഘടകം തന്നെ ആയിരുന്നു പ്രണയങ്ങളിൽ ഭൂരിഭാഗവും.അവൻ വലിയ ചെക്കുകൾ എഴുതി കൊടുക്കുമ്പോൾ അത് ഒരു മടിയും ഇല്ലാതെ വാങ്ങുകയും ചെയ്തിരുന്നു ഈ സ്ത്രീകൾ. ഡോക്യുമെൻ്ററി ഇറങ്ങിയ ശേഷം ഉള്ള വലിയ ഒരു വിവാദം ഇതായിരുന്നു. ഇരകൾ എന്ന് പറഞ്ഞു വന്നവരുടെ സ്വപ്നങ്ങൾ, അതും പണം എന്ന ഒരു ലക്ഷ്യം കൂടി ഉള്ളത് കൊണ്ട് അവരെ Gold Diggers എന്ന് വിളിച്ചു ആക്ഷേപിച്ചു എന്നതാണ്.


  എന്നാൽ നിയമം എങ്ങനെ ആണ് ഈ സംഭവം കൈകാര്യം ചെയ്തത്? ക്ലൈമാക്സ് കണ്ടു നോക്കൂ. ഓൺലൈൻ പ്രണയങ്ങളിലെ മിഥ്യാധാരണകൾ നല്ല രീതിയിൽ പൊളിച്ചടുക്കി The Tinder Swindler.

  ഡോക്യുമെൻ്ററി കണ്ടു നോക്കു.മറിച്ചുള്ള അഭിപ്രായം ഉണ്ടായേക്കാം.


@mhviews rating: 3/4 


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ, ഡൗൺലോഡ് ചെയ്യുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.

No comments:

Post a Comment

1818. Lucy (English, 2014)