Wednesday, 9 February 2022

1456. Mahaan (Tamil, 2022)

 

1456. Mahaan (Tamil, 2022)
          Streaming on Amazon Prime.



   മനുഷ്യരുടെ വികാരങ്ങൾ മുതലെടുത്ത് തങ്ങളുടെ കാര്യങ്ങൾ സാധിച്ചെടുക്കുക. അതിൽ ആനന്ദം കണ്ടെത്തുക. ചില ആളുകളെ സംബന്ധിച്ച് ഹരം നൽകുന്നതാണ് ഇത്തരം പ്രവൃത്തികൾ. ഒരു ആശയം തന്നിൽ ഏൽപ്പിക്കാൻ ശ്രമിച്ച സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും അകന്ന ഒരു മനുഷ്യനും എന്നാൽ അതേ ആശയത്തിന് വേണ്ടി നിലകൊള്ളുന്ന മകനും. ഇവരുടെ conflict ലൂടെ പോകുന്ന ചിത്രമാണ് മഹാൻ.

  വിക്രമിൻ്റെ ഈ അടുത്ത് വന്നതിൽ ഏറ്റവും മികച്ച ചിത്രം ആണെന്ന് പറയാൻ കഴിയുന്ന ചിത്രമാണ് മഹാൻ. വിക്രമിൻ്റെ മകൻ എതിരാളി ആയി വരുമ്പോൾ പ്രതീക്ഷിച്ചിരുന്ന ഒരു cliche ക്ലൈമാക്സ് മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ അതിൽ നിന്നും മാറി ചിന്തിക്കാൻ കഴിഞ്ഞ സ്ഥലത്താണ് ചിത്രത്തിൻ്റെ മൊത്തത്തിൽ ഉള്ള മികവ് എന്ന് കരുതുന്നു. ഏകദേശം 3 മണിക്കൂറിൻ്റെ അടുത്തുള്ള സിനിമ ഒറ്റ ഇരുപ്പിൽ കണ്ടൂ തീർത്ത്. അത് കൊണ്ട് തന്നെ സമയ ദൈർഘ്യം മൂലം ഉള്ള ബോർ അടി ഉണ്ടായില്ല.

  തിയറ്റർ എക്സ്പീരിയൻസ് ആയിരുന്നെങ്കിൽ കുറെ കൂടി നന്നായേനെ എന്ന് തോന്നി.കുഴപ്പമില്ലാത്ത ഒരു entertainment system ഉള്ളത് കൊണ്ട് സിനിമയുടെ ആസ്വാദനം നന്നായിരുന്നു. എന്നാലതിന് അപ്പുറം ഉള്ള എക്സ്പീരിയൻസ് നൽകാൻ തിയറ്ററിനു  കഴിഞ്ഞേനെ.

വിക്രമിനൊപ്പം ബോബി സിംഹയുടെ കഥാപാത്രവും  അതിനൊപ്പം ഉള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്നവർ എല്ലാം നന്നായിരുന്നു. സിനിമ നേരെ കഥ പറഞ്ഞു പോകുന്നത് കൊണ്ട് തന്നെ മൂന്ന് മണിക്കൂർ ഉള്ള സിനിമ അങ്ങനെയും ബോർ അടിപ്പിച്ചില്ല. വേറൊന്ന് പറയേണ്ടത് ധ്രുവിൻ്റെ intro ആയിരുന്നു.നന്നായി തോന്നി.

  മൊത്തത്തിൽ ഇഷ്ടപ്പെട്ടു മഹാൻ. ഒരു പരിപൂർണ്ണ gangster ചിത്രം അല്ല മഹാൻ.പകരം, ആ ചേരുവകയ്ക്ക് ഒപ്പം ആശയങ്ങൾ തമ്മിൽ ഉള്ള സംഘർഷം, കുടുംബം, സൗഹൃദം, വിശ്വാസം, വഞ്ചന തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തി ഒരു പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ കഴിയുന്ന ഒന്നാണ്.

@mhviews rating: 3.5/4

കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.

No comments:

Post a Comment

1889. What You Wish For (English, 2024)