1457. Silent Hill (English, 2006)
Thriller, Horror
തിരിച്ചു വരുവാൻ ദുഷ്കരം ആയൊരു യാത്രയിൽ ആണ് ഒരു അമ്മയും മകളും. അടുത്ത കാലത്തായി മകൾ പ്രകടിപ്പിക്കുന്ന ചില വിചിത്രമായ കാര്യങ്ങളിൽ വ്യക്തത വരുത്തുവാൻ ആണ് റോസ് അവരുടെ വളർത്തു മകളും ആയി Silent Hill എന്ന അടച്ചു മൂടപ്പെട്ട പഴയകാല നഗരത്തിലേക്ക് പോകുന്നത്. അവിടെ ഭൂമിയുടെ അടിയിൽ തീയാണ്.ഖനിയിൽ ഉണ്ടായ അപകടം കാരണം ഇപ്പോഴും അഗ്നി അണയാതെ ഉണ്ട്. റോസിന് തൻ്റെ വളർത്തു മകളും Silent Hill മായുള്ള ബന്ധത്തിലെ രഹസ്യം കണ്ടെത്താൻ ആണ് ആ യാത്ര.
ദൈവം - ചെകുത്താൻ എന്നീ concept ശരിക്കും മനുഷ്യൻ്റെ ഉള്ളിലെ സൗമ്യ - ക്രൗര്യ സ്വഭാവങ്ങളെ പിൻപറ്റി ഇരിക്കും എന്നതാണ് സിനിമ പിന്നീട് പറയുന്നത്. ലോകത്തിൽ ഇരുട്ട് നിറഞ്ഞ കാലത്തുണ്ടായിരുന്ന പല അബദ്ധ ധാരണകളും ഇപ്പോഴും സത്യം ആണെന്നും, തങ്ങളുടെ നില നിൽപ്പ് അവരുടെ വിശ്വാസം കാരണം മാത്രമാണ് എന്ന് വിശ്വസിക്കുന്ന ധാരാളം ആളുകളെ റോസിന് Silent Hill ൽ കാണാൻ കഴിഞ്ഞു.എന്നാൽ ഈ രഹസ്യങ്ങൾ പുറത്ത് നിന്നും മൂടി വയ്ക്കപ്പെട്ട നിലയിൽ ആയിരുന്നു.എന്നാലവരുടെ വിശ്വാസങ്ങൾ എങ്ങനെ ആണ് റോസിനെയും മകളെയും ബാധിക്കുക എന്നത് ആണ് ബാക്കിയുള്ള കഥ.
സൈക്കോളജിക്കൽ - ഹൊറർ - ഫാൻ്റസി - ത്രില്ലർ എന്ന genre യിലുള്ള നല്ലൊരു ചിത്രമാണ് Silent Hill. പ്രത്യേകിച്ചും സിനിമ ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ മേൽപ്പറഞ്ഞ genre എല്ലാം കൂടി കഥയിൽ കാണുവാൻ സാധിക്കും. മനുഷ്യൻ്റെ ഉള്ളിൽ ഉള്ള നന്മയും തിന്മയും തമ്മിൽ ഉള്ള സംഘർഷവും അത് മനുഷ്യരെ എന്താക്കി തീർക്കുന്നു എന്നതിൽ സിനിമ അവസാനിക്കുന്നു. ഇതിൽ തന്നെ ക്ലൈമാക്സ് രംഗം നല്ലത് പോലെ ഭയം ഉണ്ടാക്കും.
@mhviews rating: 3/4
കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ, ഡൗൺലോഡ് ചെയ്യുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.
No comments:
Post a Comment