Tuesday, 22 February 2022

1458. The Tinder Swindler (English, 2022)

 1458. The Tinder Swindler (English, 2022)

          Documentary: Streaming on Netflix



     സൈമൺ ആ സ്ത്രീയുടെ  ജീവിതത്തിൽ ആകസ്മികമായിട്ടാണ് കടന്നു വരുന്നത് .  Tinder വഴി തനിക്ക് പറ്റിയ പങ്കാളിയെ കണ്ടെത്താൻ ശ്രമിച്ച അവരെ സംബന്ധിച്ച് സൈമൺ അവർക്ക് പറ്റിയ ആളും ആയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പണക്കാരിൽ ഉൾപ്പെട്ട, രാഷ്ട്രീയമായും അല്ലാതെയും സ്വാധീനം ഉള്ള  ഡയമണ്ട് ബിസിനസ്സിൽ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സൈമൺ അവൾക്ക് സ്വപ്ന ലോകത്തിലെ രാജകുമാരനും ആയിരുന്നു. 

    സൈമൺ ജീവിതം ആഘോഷിക്കുക ആയിരുന്നു. ഓരോ ദിവസം ഓരോ രാജ്യവും, പ്രണയിനിയെ കാണുവാൻ പ്രൈവറ്റ് ജെറ്റിൽ വരുന്ന സൈമൺ, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മാത്രം താമസം, മുന്തിയ ഭക്ഷണം, ഉയർന്ന ജീവിത രീതി ഇങ്ങനെ എല്ലാം സൈമൺ അവളുടെ മനസ്സിൽ രാജകുമാരനും ആയിരുന്നു.

     എന്നാൽ ചുറ്റും ശത്രുക്കൾ നിറഞ്ഞ ആൾ എന്ന നിലയിൽ സൈമണിന് അപകടങ്ങളും ആപത്തുകളും സംഭവിച്ചപ്പോൾ അവളുടെ ഒപ്പം ജീവിതം പങ്കിടാൻ തീരുമാനിച്ച സൈമണിനെ അങ്ങനെ ഒരു ഘട്ടത്തിൽ സഹായിക്കുക എന്നതും അവളുടെ കടമ ആയി കണ്ടു. മാത്രമല്ല തനിക്ക് വേണ്ടി ആവശ്യത്തിലധികം തുക ചിലവഴിച്ച സൈമൺ അയാളെ സഹായിക്കാൻ ആയി ചിലവാക്കുന്ന തുക തിരികെ നൽകും എന്നും കരുതി. എന്നാൽ സംഭവിച്ചത് എന്തായിരുന്നു?

     ഇവിടെ അവൾ എന്നത് മാറ്റി ധാരാളം സ്ത്രീകളുടെ പേര് വച്ചാലോ? അങ്ങനെ ഒരാളുടെ കഥയാണ് Tinder വഴി ലോകം എമ്പാടും സ്ത്രീകളെ പറ്റിച്ചു ജീവിച്ച സൈമണിൻ്റെ കഥ പറയുന്ന The Tinder Swindler അവതരിപ്പിക്കുന്നത്. 

     ഒരു ത്രില്ലർ എന്ന നിലയിൽ കാണാവുന്ന ഡോക്യുമെൻ്ററി ഇറങ്ങി കഴിഞ്ഞപ്പോൾ ഈ സ്ത്രീകൾ പലരെയും Gold Diggers ആയിട്ടാണ് പലരും കണക്കാക്കിയത്. ഒരു വശത്ത് അത് ശരിയും ആണെന്ന അഭിപ്രായം ആണുള്ളത്. പലരും സൈമണിൻ്റെ പ്രൊഫൈലിൽ കണ്ട അയാളുടെ സമ്പത്ത് ആഗ്രഹിച്ചിരുന്നില്ല എന്നൊക്കെ പറയുന്നത് എത്ര മാത്രം ആണ് വിശ്വസിക്കാൻ ആകുന്നത്?

     ഇതിൽ ഇരയായി മാറിയ Pernilla പറയുന്നത് Gold Digger ആയിരുന്നെങ്കിൽ അവർ പണം മുടക്കുമോ എന്നതായിരുന്നു. എന്നാൽ, 40000 ഡോളറിന് പകരം ഒരു ലക്ഷം ഡോളറിൻ്റെ ചെക്ക് എഴുതിയപ്പോൾ അതിനു നന്ദി ഒക്കെ പറഞ്ഞ ആളാണ് Pernilla. പിന്നെ പറയാവുന്നത് അവർ സൈമണിനെക്കാളും പ്രായ കൂടുതൽ ആയതു കൊണ്ടും സൈമണിൻ്റെ ഉയരക്കുറവ് കൊണ്ടും, അത് പോലെ സൈമൺ അവൻ്റെ ഒരു കാമുകിയെ പരിചയപ്പെടുത്തിയത് കാരണം അവർ അവൻ്റെ കാമുകി ആയി മാറിയില്ല എന്നത് മാത്രമാണ് .

     പക്ഷേ കാമുകി പട്ടം കിട്ടിയ എല്ലാവരുടെയും കാര്യം അങ്ങനെ അല്ലായിരുന്നു. പണം വലിയ ഒരു ഘടകം തന്നെ ആയിരുന്നു പ്രണയങ്ങളിൽ ഭൂരിഭാഗവും.അവൻ വലിയ ചെക്കുകൾ എഴുതി കൊടുക്കുമ്പോൾ അത് ഒരു മടിയും ഇല്ലാതെ വാങ്ങുകയും ചെയ്തിരുന്നു ഈ സ്ത്രീകൾ. ഡോക്യുമെൻ്ററി ഇറങ്ങിയ ശേഷം ഉള്ള വലിയ ഒരു വിവാദം ഇതായിരുന്നു. ഇരകൾ എന്ന് പറഞ്ഞു വന്നവരുടെ സ്വപ്നങ്ങൾ, അതും പണം എന്ന ഒരു ലക്ഷ്യം കൂടി ഉള്ളത് കൊണ്ട് അവരെ Gold Diggers എന്ന് വിളിച്ചു ആക്ഷേപിച്ചു എന്നതാണ്.


  എന്നാൽ നിയമം എങ്ങനെ ആണ് ഈ സംഭവം കൈകാര്യം ചെയ്തത്? ക്ലൈമാക്സ് കണ്ടു നോക്കൂ. ഓൺലൈൻ പ്രണയങ്ങളിലെ മിഥ്യാധാരണകൾ നല്ല രീതിയിൽ പൊളിച്ചടുക്കി The Tinder Swindler.

  ഡോക്യുമെൻ്ററി കണ്ടു നോക്കു.മറിച്ചുള്ള അഭിപ്രായം ഉണ്ടായേക്കാം.


@mhviews rating: 3/4 


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ, ഡൗൺലോഡ് ചെയ്യുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.

1459. Meppadiyan (Malayalam, 2022)

 1459. Meppadiyan (Malayalam, 2022)

         Streaming on Amazon Prime.



    വിവാദങ്ങൾ ആയിരുന്നു മേപ്പടിയാൻ സിനിമ ഇറങ്ങിയ സമയത്ത് കത്തി നിന്നത്.ഒളിച്ചു കടത്തലുകൾ, ചില കഥാപാത്രങ്ങളെ, അവർ പ്രതിനിധീകരിക്കുന്ന സമുദായത്തെ മോശമായി ചിത്രീകരിച്ചിരിക്കുന്നു എന്നൊക്കെ ഉള്ള വാർത്തകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞ ദിവസങ്ങൾ. സിനിമ കണ്ട് തുടങ്ങിയപ്പോൾ കാത്തിരുന്നത് നേരത്തെ പറഞ്ഞ വിവാദ സംഭവങ്ങൾ ഇങ്ങനെ എല്ലാം അവതരിപ്പിച്ചു എന്നത് കാണാൻ ആയിരുന്നു.

    


 ശരിക്കും പറഞ്ഞാൽ സിനിമയ്ക്ക് കിട്ടിയ ഏറ്റവും വലിയ പരസ്യം ആയിരുന്നു ഇത്തരം കുപ്രചരണങ്ങൾ. കുപ്രചരണങ്ങൾ എന്ന് പറഞ്ഞത്, സിനിമയിലെ കഥാപാത്രങ്ങൾ എന്ന നിലയിൽ നോക്കുമ്പോൾ സ്വാഭാവികമായി അത്തരം ഒരു കഥാപാത്രം ചെയ്യുന്ന കാര്യങ്ങൾ മാത്രം ആയിരുന്നു സിനിമയിൽ ഉണ്ടായിരുന്നത്. സിനിമയിൽ ഇന്ദ്രൻസ് അവതരിപ്പിച്ച കഥാപാത്രം കച്ചവടക്കാരൻ ആണ്. അജു വർഗ്ഗീസിൻ്റെ കഥാപാത്രവും അങ്ങനെ തന്നെ. സ്വാഭാവികമായി അത്തരം ഒരു അവസ്ഥയിൽ ആരാണെങ്കിലും ചെയ്തു പോകുന്ന കാര്യങ്ങൾ മാത്രം.


  പക്ഷേ നായക കഥാപാത്രമായ ഉണ്ണി മുകുന്ദൻ്റെ ജയകൃഷ്ണൻ എന്ന കഥാപാത്രം ആണ് ശരിക്കും നോക്കിയാൽ അൽപ്പം കൂടുതൽ വില്ലത്തരം കാണിച്ചത് എന്ന് പറയേണ്ടി വരും.ക്ലൈമാക്സ് ആകുമ്പോൾ അത് മനസ്സിലാകും.ഇവിടെയും സാഹചര്യം തന്നെ ആണ് പ്രതി. അത്തരം ഒരു ക്ലൈമാക്സ് കൂടുതൽ ഇഷ്ടമായി എന്ന് തന്നെ പറയാം.സ്ഥലം വിൽപ്പന നടത്തുന്ന ആളുകൾ ചിലപ്പോൾ ഒക്കെ ഇത്തരം അവസ്ഥയിലുടെ കടന്നു പോയിട്ടുണ്ടാകും. അത്തരത്തിൽ ഉള്ള സംഭവങ്ങളെ എല്ലാം നല്ല രീതിയിൽ തന്നെ സിനിമ അവതരിപ്പിച്ചിട്ടുണ്ട്.


  ഒരു സാധാരണക്കാരൻ, നല്ല മനസ്സുള്ള ഒരു യുവാവ്. ആയാൾ കൂടി ഉൾപ്പെടുന്ന ഒരു സാധാരണ സ്ഥല കച്ചവടം എത്ര മാത്രം മോശമായ അവസ്ഥയിലൂടെ കടന്നു പോയി എന്നത് ആണ് സിനിമയുടെ കഥ. പക്ഷേ ഇതൊരു ത്രില്ലർ ആയി അവസാനം മാറുക ആയിരുന്നു. സംഭാഷണങ്ങൾ, വേഗതയേറിയ കഥാഗതി ഒന്നും അല്ല ഇവിടെ അതിനു കാരണം ആയതു. പകരം ജയകൃഷ്ണൻ അത്തരം ഒരു സാഹചര്യത്തെ എങ്ങനെ അതി ജീവിച്ചു എന്നത് ആയിരുന്നു.



 ഉണ്ണി മുകുന്ദൻ ചെയ്ത ഏറ്റവും നല്ല കഥാപാത്രം ആണ് സിനിമയിൽ ഉള്ളത്. മസിൽ അളിയൻ ഇമേജിൽ നിന്നും സാധാരണക്കാരൻ ആയ transformation നന്നായിരുന്നു. സംവിധായകൻ വിഷ്ണു മോഹൻ്റെ ആദ്യ സിനിമ എന്ന നിലയിൽ പ്രതീക്ഷ നൽകുന്ന ആൾ ആണ്.അത് പോലെ മികച്ചു നിന്നത് ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ ഉള്ള ബി ജി എം ആയിരുന്നു.രാഹുൽ സുബ്രമണ്യനും അതിൽ മികച്ചു നിന്നൂ. സിനിമ മൊത്തത്തിൽ അപ്രതീക്ഷിതമായി ഇഷ്ടപ്പെടുകയും ചെയ്തു.


  ഇനി വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പറയുകയാണ്. വർഗീയമായി ഒന്നും സിനിമയിൽ കണ്ടില്ല. ശബരിമലയിൽ പോകുന്ന ഭക്തൻ ഒന്നും മലയാളികൾക്ക് അപരിചിതൻ അല്ല. കാലാകാലങ്ങളായി ശബരിമല അരവണ മലയിൽ പോയി വരുമ്പോൾ സ്കൂളിൽ കൊണ്ട് പോയി കൊടുക്കാറില്ലേ? അത് മതഭേദമെന്യേ കഴിക്കാറുണ്ടയിരുന്ന മനസ്സ് കൊണ്ട്  ചിന്തിച്ചാൽ തീരും ഇത്തരം വിവാദങ്ങൾ.



 സ്വാമി ശരണം!!

 

സിനിമയിലെ ത്രില്ലർ element നല്ലതായി വർക് ഔട്ട് ചെയ്തതായി തോന്നി.


@mhviews rating: 3.5/4


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ, ഡൗൺലോഡ് ചെയ്യുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.





 

Friday, 11 February 2022

1457. Silent Hill (English, 2006)

 1457.  Silent Hill (English, 2006)

          Thriller, Horror




  തിരിച്ചു വരുവാൻ ദുഷ്കരം ആയൊരു യാത്രയിൽ ആണ് ഒരു അമ്മയും മകളും. അടുത്ത കാലത്തായി മകൾ പ്രകടിപ്പിക്കുന്ന ചില വിചിത്രമായ കാര്യങ്ങളിൽ വ്യക്തത വരുത്തുവാൻ ആണ് റോസ് അവരുടെ വളർത്തു മകളും ആയി Silent Hill എന്ന അടച്ചു മൂടപ്പെട്ട പഴയകാല നഗരത്തിലേക്ക് പോകുന്നത്. അവിടെ ഭൂമിയുടെ അടിയിൽ തീയാണ്.ഖനിയിൽ  ഉണ്ടായ അപകടം കാരണം ഇപ്പോഴും അഗ്നി അണയാതെ ഉണ്ട്. റോസിന് തൻ്റെ വളർത്തു മകളും Silent Hill മായുള്ള ബന്ധത്തിലെ രഹസ്യം കണ്ടെത്താൻ ആണ് ആ യാത്ര.


  ദൈവം - ചെകുത്താൻ എന്നീ concept ശരിക്കും മനുഷ്യൻ്റെ ഉള്ളിലെ സൗമ്യ - ക്രൗര്യ സ്വഭാവങ്ങളെ പിൻപറ്റി ഇരിക്കും എന്നതാണ് സിനിമ പിന്നീട് പറയുന്നത്. ലോകത്തിൽ ഇരുട്ട് നിറഞ്ഞ കാലത്തുണ്ടായിരുന്ന പല അബദ്ധ ധാരണകളും ഇപ്പോഴും സത്യം ആണെന്നും, തങ്ങളുടെ നില നിൽപ്പ് അവരുടെ വിശ്വാസം കാരണം മാത്രമാണ് എന്ന് വിശ്വസിക്കുന്ന ധാരാളം ആളുകളെ റോസിന് Silent Hill ൽ കാണാൻ കഴിഞ്ഞു.എന്നാൽ ഈ രഹസ്യങ്ങൾ പുറത്ത് നിന്നും മൂടി വയ്ക്കപ്പെട്ട നിലയിൽ ആയിരുന്നു.എന്നാലവരുടെ വിശ്വാസങ്ങൾ എങ്ങനെ ആണ് റോസിനെയും മകളെയും ബാധിക്കുക എന്നത് ആണ് ബാക്കിയുള്ള കഥ.


  സൈക്കോളജിക്കൽ - ഹൊറർ - ഫാൻ്റസി - ത്രില്ലർ എന്ന genre യിലുള്ള നല്ലൊരു ചിത്രമാണ് Silent Hill. പ്രത്യേകിച്ചും സിനിമ ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ മേൽപ്പറഞ്ഞ genre എല്ലാം കൂടി കഥയിൽ കാണുവാൻ സാധിക്കും. മനുഷ്യൻ്റെ ഉള്ളിൽ ഉള്ള നന്മയും തിന്മയും തമ്മിൽ ഉള്ള സംഘർഷവും അത് മനുഷ്യരെ എന്താക്കി തീർക്കുന്നു എന്നതിൽ സിനിമ അവസാനിക്കുന്നു. ഇതിൽ തന്നെ ക്ലൈമാക്സ് രംഗം നല്ലത് പോലെ ഭയം ഉണ്ടാക്കും. 



 @mhviews rating: 3/4



കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ, ഡൗൺലോഡ് ചെയ്യുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.



 

Wednesday, 9 February 2022

1456. Mahaan (Tamil, 2022)

 

1456. Mahaan (Tamil, 2022)
          Streaming on Amazon Prime.



   മനുഷ്യരുടെ വികാരങ്ങൾ മുതലെടുത്ത് തങ്ങളുടെ കാര്യങ്ങൾ സാധിച്ചെടുക്കുക. അതിൽ ആനന്ദം കണ്ടെത്തുക. ചില ആളുകളെ സംബന്ധിച്ച് ഹരം നൽകുന്നതാണ് ഇത്തരം പ്രവൃത്തികൾ. ഒരു ആശയം തന്നിൽ ഏൽപ്പിക്കാൻ ശ്രമിച്ച സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും അകന്ന ഒരു മനുഷ്യനും എന്നാൽ അതേ ആശയത്തിന് വേണ്ടി നിലകൊള്ളുന്ന മകനും. ഇവരുടെ conflict ലൂടെ പോകുന്ന ചിത്രമാണ് മഹാൻ.

  വിക്രമിൻ്റെ ഈ അടുത്ത് വന്നതിൽ ഏറ്റവും മികച്ച ചിത്രം ആണെന്ന് പറയാൻ കഴിയുന്ന ചിത്രമാണ് മഹാൻ. വിക്രമിൻ്റെ മകൻ എതിരാളി ആയി വരുമ്പോൾ പ്രതീക്ഷിച്ചിരുന്ന ഒരു cliche ക്ലൈമാക്സ് മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ അതിൽ നിന്നും മാറി ചിന്തിക്കാൻ കഴിഞ്ഞ സ്ഥലത്താണ് ചിത്രത്തിൻ്റെ മൊത്തത്തിൽ ഉള്ള മികവ് എന്ന് കരുതുന്നു. ഏകദേശം 3 മണിക്കൂറിൻ്റെ അടുത്തുള്ള സിനിമ ഒറ്റ ഇരുപ്പിൽ കണ്ടൂ തീർത്ത്. അത് കൊണ്ട് തന്നെ സമയ ദൈർഘ്യം മൂലം ഉള്ള ബോർ അടി ഉണ്ടായില്ല.

  തിയറ്റർ എക്സ്പീരിയൻസ് ആയിരുന്നെങ്കിൽ കുറെ കൂടി നന്നായേനെ എന്ന് തോന്നി.കുഴപ്പമില്ലാത്ത ഒരു entertainment system ഉള്ളത് കൊണ്ട് സിനിമയുടെ ആസ്വാദനം നന്നായിരുന്നു. എന്നാലതിന് അപ്പുറം ഉള്ള എക്സ്പീരിയൻസ് നൽകാൻ തിയറ്ററിനു  കഴിഞ്ഞേനെ.

വിക്രമിനൊപ്പം ബോബി സിംഹയുടെ കഥാപാത്രവും  അതിനൊപ്പം ഉള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്നവർ എല്ലാം നന്നായിരുന്നു. സിനിമ നേരെ കഥ പറഞ്ഞു പോകുന്നത് കൊണ്ട് തന്നെ മൂന്ന് മണിക്കൂർ ഉള്ള സിനിമ അങ്ങനെയും ബോർ അടിപ്പിച്ചില്ല. വേറൊന്ന് പറയേണ്ടത് ധ്രുവിൻ്റെ intro ആയിരുന്നു.നന്നായി തോന്നി.

  മൊത്തത്തിൽ ഇഷ്ടപ്പെട്ടു മഹാൻ. ഒരു പരിപൂർണ്ണ gangster ചിത്രം അല്ല മഹാൻ.പകരം, ആ ചേരുവകയ്ക്ക് ഒപ്പം ആശയങ്ങൾ തമ്മിൽ ഉള്ള സംഘർഷം, കുടുംബം, സൗഹൃദം, വിശ്വാസം, വഞ്ചന തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തി ഒരു പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ കഴിയുന്ന ഒന്നാണ്.

@mhviews rating: 3.5/4

കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.

1455. Tattoo (German, 2002)

 1455. Tattoo (German, 2002)

           Mystery,Thriller



  പാതി രാത്രി ആരോ അപായപ്പെടുത്താൻ ശ്രമിക്കുന്നത് കൊണ്ട് ജീവന് വേണ്ടി ഓടുന്ന സ്ത്രീ. അവർ നഗ്ന ആയിരുന്നു.അവർ റോഡിൽ വച്ച് ഉണ്ടായ അപകടത്തിൽ കത്തി കരിയുന്നു. എന്നാൽ പോസ്റ്റ്മോർട്ടം നടന്നപ്പോൾ വിഴുങ്ങിയ നിലയിൽ ആരുടെയോ വിരൽ അവരുടെ വയറ്റിൽ നിന്നും ലഭിക്കുന്നു. ഈ ഒരു തെളിവ് വച്ച് പോലീസ് അന്വേഷണം തുടങ്ങുകയാണ്. ഇതിന് പിന്നാലെ വേറെയും മൃത ദേഹങ്ങൾ കണ്ടെത്തുന്നു.ഒരു അപകട മരണത്തിൽ നിന്നും തുടങ്ങുന്ന അന്വേഷണം കുറച്ചു കഴിയുമ്പോൾ ചിന്തിക്കാൻ കഴിയാത്ത രീതിയിൽ ഉള്ള കുറ്റ കൃത്യം ആയി മാറുന്നു. എന്താണ് അത് എന്നതാണ് ബാക്കി സിനിമ.


  ടാറ്റൂ, മനുഷ്യ ശരീരം ഒരു ചിത്ര പണിശാല പോലെ ആക്കി മാറ്റുന്നു. ഇതിനെ സംബന്ധിച്ച് പല രാജ്യങ്ങളിലും ഉള്ള വിശ്വാസങ്ങളും, അതിനെ അനുബന്ധിച്ചുള്ള കഥകളും ആയി ആണ് കുറ്റാന്വേഷണം പുരോഗമിക്കുന്നത്. പോലീസുകാരായ മിങ്സ്, മാ എന്നിവർക്ക് ഇതിൻ്റെ ഇടയിൽ സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങളെയും നേരിടണം എന്ന അവസ്ഥയാണ്.


  നല്ല സങ്കീർണമായ രീതിയിൽ തുടങ്ങി പിന്നീട് ഓരോ നിഗൂഢതകൾ അഴിഞ്ഞു വീഴുന്നു സിനിമ കുറ്റാന്വേഷണ സിനിമകൾ കാണുന്നവർക്ക് ഇഷ്ടപ്പെടാൻ സാധ്യത ഉണ്ട്. ഇത്തരം സിനിമകളുടെ ആരാധകൻ എന്ന നിലയിൽ ഇഷ്ടവുമായി. സിനിമയുടെ ഡാർക് ടോൺ കൂടി ചേർന്നപ്പോൾ ഇത്തരം ഒരു വിഷയം അവതരിപ്പിക്കുന്ന സമയം പ്രേക്ഷകന് ലഭിക്കേണ്ട ambience പൂർണമായും നില നിർത്താൻ കഴിയുന്നുണ്ട്.


 ഒരു കുറ്റാന്വേഷണ സിനിമ കാണാൻ താൽപ്പര്യം ഉണ്ടെങ്കിൽ മടിക്കാതെ കണ്ടു നോക്കാവുന്ന ഒന്നാണ് ജർമൻ ചിത്രമായ Tattoo.


@mhviews rating: 3.5/4


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ, ഡൗൺലോഡ് ലിങ്ക് എന്നിവയ്ക്ക് വേണ്ടി https://www.facebook.com/mhviewsms/ സന്ദർശിക്കുക.

1454. The Policeman's Lineage (Korean, 2022)

 1454. The Policeman's Lineage (Korean, 2022)

          Crime, Thriller.



 " ഒരു പക്ഷേ ഞാൻ ചെകുത്താൻ ആയിരിക്കാം.പക്ഷേ, എന്നെക്കാളും മോശക്കാരനായ അവസാന ക്രിമിനലിനെയും പിടിക്കാൻ ആണ് എൻ്റെ ശ്രമം". പാർക് എന്ന പോലീസ് ചീഫിൻ്റെ ജോലിയിലെ ethics ഇതാണ്. Ethics എന്ന ഒന്ന് അയാൾക്ക് ഉണ്ടോ എന്ന് തന്നെ സംശയിക്കണം.പ്രത്യേകിച്ചും ഒരു പോലീസുകാരന് വേണ്ടത്. 

 

കേസ് അന്വേഷണം, കുറ്റവാളികളെ പിടിക്കുക എന്നതൊക്കെ പോലീസുകാരൻ എന്ന നിലയിൽ നിന്നും മാറി  ഏതു അറ്റവും വരെ പോകുന്ന രീതി ആണ് അയാൾക്ക് ഉള്ളത്. അതിനായി അയാൾക്ക് ഒരു ടീമും ഉണ്ട്. അയാളുടെ കേസുകളിൽ അയാളെ സ്പോൺസർ ചെയ്യാൻ വലിയ പണക്കാരുടെ ഒരു സംഘവും ഉണ്ട്.അവർക്ക് അവരുടേതായ ആവശ്യങ്ങളും ഉണ്ട്.


  എന്നാൽ ഒരു പോലീസുകാരൻ ജോലിയിൽ കാണിക്കേണ്ട ethics നെ കുറിച്ച് ബോധവാന്മാർ ആയ വേറെ പോലീസുകാർ ഉണ്ടായിരുന്നു. എന്നാൽ അവരെ പോലീസ് എന്നതിന് പകരം ബ്യൂറോക്രസിയുടെ ആളുകൾ ആയാണ് പാർക് കാണുന്നത്. ഇത് ഒരു conflict ആയി മാറുകയും, പാർക്കിനെ നിരീക്ഷിച്ചു അയാളുടെ കുറ്റങ്ങൾ തെളിവോടെ കണ്ടെത്തി അയാളെ പൂട്ടാൻ വേണ്ടി അവർ ചോയി - മിന്നിനെ നിയോഗിക്കുകയും ചെയ്യുന്നു. ചോയി,  പാർക്കിൻ്റെ ടീമിൽ ഇടം പിടിക്കുന്നു. എന്നാൽ പാർക്കിന് ചോയിയോട് പല കാരണങ്ങൾ കൊണ്ടും കടപ്പാട് ഉണ്ടായിരുന്നു. 

  ചോയി പാർക്കിനേ കുറിച്ചുള്ള കേസ് അന്വേഷണം എങ്ങനെ നടത്തും എന്നതാണ് ബാക്കി കഥ എങ്കിലും , പാർക് തൻ്റെ ജോലി ഈ സമയം എങ്ങനെ നടത്തും എന്നതും ചിത്രത്തിൽ കാണാം.


 പോലീസ് ജോലിയിലെ ethics എന്നതിനൊപ്പം, ഒരു നല്ല ക്രൈം ത്രില്ലർ ആണ് The Policeman's Lineage. ചോയി - ജിൻ - വൂങ്ങിൻ്റെ പാർക് എന്ന പോലീസ് ചീഫ് ആണ് ശരിക്കും സിനിമയിലെ താരം. മികച്ച പ്രകടനം ആയിരുന്നു ചോയി കാഴ്ച വച്ചത്. പോലീസുകാരുടെ ഇടയിൽ ഉള്ള conflict, അധോലോക ബന്ധങ്ങൾ, ഓരോന്നിലും മനഃസാക്ഷി അനുസരിച്ചും അല്ലാതെ പോലീസ് മാനുവൽ അനുസരിച്ചും ജോലി ചെയ്യുമ്പോൾ വിജയം ആരുടെ ഭാഗത്ത് ആയിരിക്കും എന്നതും സിനിമ പറയാൻ ശ്രമിക്കുന്നുണ്ട്.


  കണ്ടു നോക്കൂ. തരക്കേടില്ലാത്ത ഒരു കൊറിയൻ ക്രൈം ത്രില്ലർ ആണ് The Policeman's Lineage.


@mhviews rating: 3/4


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ, ഡൗൺലോഡ് ലിങ്ക് എന്നിവയ്ക്ക് വേണ്ടി https://www.facebook.com/mhviewsms/ സന്ദർശിക്കുക.

Monday, 7 February 2022

1449. Vinodhaya Sitham (Tamil, 2021)

 

1449. Vinodhaya Sitham (Tamil, 2021)
         Fantasy, Comedy: Streaming on Zee5



സിനിമയിൽ മെസേജ് എന്ന ഒരു concept അധികം ഇഷ്ടം ഇല്ലാത്ത ആൾ എന്ന നിലയിൽ ഒരിക്കലും ഇഷ്ടം ഉണ്ടാകാൻ സാധ്യത ഇല്ലാത്ത സിനിമ ആയിരുന്നു Vinodhaya Sitham. എന്നാൽ ചില സ്ഥലങ്ങളിൽ ഒക്കെ തമ്പി രാമയ്യയുടെ സ്വഭാവവും ആയി ചെറിയ രീതിയിൽ സാമ്യം ഉണ്ടെന്ന് synopsis വായിച്ചപ്പോൾ സ്വയം തോന്നിയത് കൊണ്ട് തന്നെ ഇരുന്നു കണ്ടൂ.

  നേരത്തെ പറഞ്ഞത് പോലെ സിനിമകളിലൂടെ മെസേജ് എന്ന് പറയുന്നത് ഇഷ്ടം അല്ലാത്ത സംഭവം ആണെങ്കിൽ കൂടിയും ജീവിതത്തിൽ പിന്നീട് എപ്പോഴെങ്കിലും ഒക്കെ ഒരു control - freak ആകുമോ എന്ന് സ്വയം ചോദിക്കാൻ സിനിമ കാരണം കഴിഞ്ഞു. അത് കൊണ്ട് തന്നെ ഇപ്പോഴത്തെ സമയം സ്ഥിരം വേട്ട മൃഗങ്ങൾ ആയ രണ്ടു പേരോട് വിളിച്ചു സംസാരിച്ചു. മൊത്തത്തിൽ ഇങ്ങനെ ഒരു ചീത്ത പേര് ഉണ്ടെങ്കിലും അത് മൈൻഡ് ചെയ്യാതെ നടന്നിരുന്ന എന്നെ സംബന്ധിച്ച് സിനിമ self- realization ന് ഉള്ള അവസരം നൽകി.

  അത് കൊണ്ട് തന്നെ ഈ സിനിമയെ കുറിച്ച് എഴുതിയത് ഒരു പക്ഷെ self - reflection എന്ന പോലെയും ആണ്.  സിനിമ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.അത് കൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു കുറിപ്പും. സിനിമ താൽപ്പര്യം ഉളളവർ കണ്ടു നോക്കൂ. കഥ എന്ന് പറഞ്ഞാൽ മരിച്ചു കഴിഞ്ഞതിനു ശേഷം ധാരാളം കാര്യങ്ങൽ ചെയ്യാൻ ഉണ്ടെന്ന് പറഞ്ഞു ജീവൻ തിരിച്ചു ലഭിക്കുന്ന ആളുടെ കഥയാണ്.

  @mhviews rating: 3/4

കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.

1450. Hotel Transylvania (English, 2012)

 1450. Hotel Transylvania (English, 2012)

          Streaming on Netflix



     ഡ്രാക്കുള നടത്തുന്ന ഹോട്ടൽ, ഡ്രാക്കുളയുടെ മകൾ തുടങ്ങി അത്തരം ഒരു ശ്രേണിയിൽ ഉൾപ്പെടുന്ന എല്ലാ കഥാപാത്രങ്ങളും അണി നിരന്ന ഒരു അനിമേഷൻ സിനിമ സീരീസ് ആണ് Hotel Transylvania.

  ആദ്യ ഭാഗത്തിൽ ഡ്രാക്കുളയുടെ മകൾ 118 വർഷങ്ങൾക്ക് ശേഷം പ്രണയം കണ്ടെത്തുന്നത് ആണ്. മനുഷ്യ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു ജീവിക്കുന്ന മാവിസ് എന്ന ഡ്രാക്കുള പുത്രി എന്നാൽ പ്രണയിക്കുന്നത് ഒരു മനുഷ്യനെ ആണ്.അതുണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ് ഈ സിനിമയുടെ കഥ. രസകരമായ ഒരു ഭാഗം ആയി തോന്നി.ബോർ അടിക്കാതെ കാണാൻ കഴിയുന്ന നല്ല ഒരു സിനിമ.


1451. Hotel Transylvania 2 (English, 2015)

        Streaming on Netflix and Amazon Prime


ആദ്യ ഭാഗത്തിൻ്റെ തുടർച്ചയായി വരുന്ന രണ്ടാം ഭാഗത്തിൽ മാവിസിനും ജോണിയ്ക്കും കിട്ടി ഉണ്ടാകുന്നതും അവനു വാമ്പയറുകളുടെ ശക്തി ഉണ്ടോ അതോ മനുഷ്യനെ പോലെ തന്നെ ആണോ എന്ന് അറിയാൻ ഉള്ള ഡ്രാക്കുളയുടെ ശ്രമങ്ങൾ ആണ് സിനിമ. ആദ്യ ഭാഗത്തിൻ്റെ മുകളിൽ നിൽക്കുന്ന സിനിമ ആയാണ് ഈ ഭാഗം തോന്നിയത്.പ്രത്യേകിച്ചും ക്ലൈമാക്സ് ഒക്കെ ആകുമ്പോൾ നല്ല രസകരം ആയിരുന്നു.


1452. Hotel Transylvania 3: Summer Vacation

         Streaming on Netflix


 ഡ്രാക്കുള, തൻ്റെ ഭാര്യ മാർത്ത മരിച്ചതിന് ശേഷം വർഷങ്ങൾ ആയി ഹോട്ടലും ആയി ജീവിച്ചു പോവുകയായിരുന്നു. എന്നാൽ മകളായ മാവീസിൻ്റെ നിർബന്ധം കാരണം അവർ എല്ലാവരും കൂടി ഒരു summer vacation ന് പോവുകയാണ്. അവിടെ വച്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും തൻ്റെ പ്രണയം കണ്ടെത്തുന്നു ഡ്രാക്കുള. ഈ ഭാഗം മുതൽ വാൻ ഹേൽസിംഗ് സിനിമയുടെ ഭാഗം ആകുന്നു. വലിയ തരക്കേടില്ലാത്ത ഒരു മൂന്നാം ഭാഗം ആയിരുന്നു ഇത്.


1453. Hotel Transylvania: Transformania

         Streaming on Amazon Prime


  അവസാനം ഇറങ്ങിയ സിനിമയിൽ, തൻ്റെ തിരക്കേറിയ ഹോട്ടൽ നടത്തിപ്പുകാരൻ എന്ന ജീവിതത്തിൽ നിന്നും വിരമിക്കാൻ തീരുമാനിക്കുന്ന ഡ്രാക്കുള. എന്നാൽ, ഹോട്ടൽ ജോണിയ്ക്ക് നൽകാനും മടി. ഇത് അവരെയെല്ലാം കൊണ്ടെത്തിക്കുന്നത് വേറെ ഒരു പ്രശ്നത്തിലാണ്. അതിനു കാരണം ആയതു വാൻ ഹെൽസിങ് നിർമിച്ച device ആണ്. അതിനെ ചുറ്റി പറ്റി ഉള്ള പ്രശ്നങ്ങൾ അണ് ഈ സിനിമയുടെ കഥ. തരക്കേടല്ലാത്ത ഒരു നാലാം ഭാഗം ആയിട്ടാണ് ഈ സിനിമയും അനുഭവപ്പെട്ടത്.



  ഈ നാലു ഭാഗങ്ങളുടെയും ഹൈ ലൈറ്റ് ഡ്രാക്കുളയ്ക്കു ശബ്ദം നൽകിയ ആദം സാൻഡ്‌ലർ അത് പോലെ മാവീസിന് ശബ്ദം നൽകിയ സെലീന ഗോമസ് എന്നിവർ ആയിരുന്നു. സ്ക്രീനിൽ മുഖം കാണിച്ചില്ലെങ്കിലും അത് പോലെ തന്നെ ഇവരെ കൂടാതെ ശബ്ദം മറ്റു കഥാപാത്രങ്ങൾക്ക് നൽകിയ വലിയ ഒരു താര നിര കൂടി ആണ്. കുട്ടികളും ആയി കണ്ടിരിക്കാൻ നല്ല ഒരു സീരീസ് ആണ് Hotel Transylvania. മറിച്ച് അഭിപ്രായങ്ങൾ ഉളളവർ ഉണ്ടെങ്കിലും സാധാരണ ഫ്രാഞ്ചൈസികൾ ചെയ്യുന്നത് പോലെ സീരീസ് നാലാം ഭാഗം വന്നപ്പോൾ പോലും മോശം ആക്കിയില്ല എന്നതാണ്. കഥയുടെ continuity ഉൾപ്പടെ എല്ലാം നന്നായി തന്നെ ചെയ്തിരുന്നു.



 സമയം ഉണ്ടെങ്കിൽ കണ്ടു നോക്കൂ.


@mhviews rating : 3/4


 കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.

Wednesday, 2 February 2022

1448. See For Me (English, 2021)

 1448. See For Me (English, 2021)

          Thriller.



 See For Me ഒരു സ്ഥിരം home invasion കഥ തന്നെ ആണ്. കുറച്ചു കഥാപാത്രങ്ങൾ മാത്രം വരുന്ന സിനിമ, സ്ഥിരം ഫോർമാറ്റ് എന്നിവയും ആണ്.എന്നാല് മുഖ്യ കഥാപാത്രത്തിന് സിനിമയുടെ അവസാനം ഉണ്ടാകുന്ന ഒരു മാറ്റം, അത് അവരുടെ സ്വഭാവത്തിൽ ആയാലും ജീവിതത്തിൽ ആയാലും അതാണ് സിനിമ കണ്ടു തീർന്നപ്പോൾ സന്തോഷം നൽകിയ ഒരു ഘടകം.


  കണ്ണിൻ്റെ കാഴ്ച നഷ്ടമായ മുൻ സ്കീയിങ് പ്രൊഫഷണൽ ആയ സോഫി ഇപ്പൊൾ ജീവിക്കാൻ വേണ്ടി ചെയ്യുന്ന ജോലികളിൽ ഒന്നാണ് തങ്ങളുടെ പ്രിയപ്പെട്ട മൃഗങ്ങളെ തനിച്ചാക്കി എവിടെയെങ്കിലും പെട്ടെന്ന് പോകേണ്ടി വരുന്നവർക്ക് വേണ്ടി അവരുടെ അഭാവത്തിൽ അവയെ നോക്കുക എന്നത്. ഇങ്ങനെ പെട്ടെന്ന് ഒരു വീട്ടിലേക്ക് പോകേണ്ടി വന്ന സോഫിക്ക് അവിടെ വച്ച് നേരിടേണ്ടി അനുഭവങ്ങൾ ആണ് സിനിമയുടെ കഥ. അവൾക്ക് അവിടെ സഹായമായത് ഒരു മൊബൈൽ ആപ്ലിക്കേഷൻ ആണ്, അതിലൂടെ കെല്ലി എന്ന സ്ത്രീയും അവളുടെ കണ്ണായി മാറുന്നു.അതെങ്ങനെ ആണെന്ന് ആണ് ഒരു ത്രില്ലർ സിനിമ ആയി വരുന്നത്.


  നേരത്തെ പറഞ്ഞത് പോലെ സ്ഥിരം കഥ ആണെങ്കിലും സോഫി എന്ന കഥാപാത്രം അവരുടെ സ്വഭാവം, ജീവിത കാഴ്ചപ്പാടുകൾ എന്നിവയിൽ വരുത്തിയ തീരുമാനങ്ങൾ എല്ലാം നന്നായി തോന്നി. അങ്ങനെ നോക്കിയാൽ ഒരു ഫീൽ ഗുഡ് മൂവി ആയി അവസാനം തോന്നാം.എന്നാലും സിനിമയുടെ മൊത്തത്തിൽ ഉള്ള ജോൺറെയുമായി നോക്കുമ്പോൾ അത്യാവശ്യം നല്ലൊരു ത്രില്ലർ ആണ് See For Me. 


   Home Invasion സിനിമകൾ കണ്ടു മടുത്തില്ലെങ്കിൽ കണ്ടു നോക്കാവുന്ന ഒരു ചിത്രം തന്നെയാണ് See For Me.ഇത്തരം സിനിമകളിലെ ത്രില്ലർ element നല്ലത് പോലെ ഇഷ്ടമായത് കൊണ്ട് എനിക്ക് സിനിമ ഇഷ്ടപ്പെട്ടു.


@mhviews rating: 2.5/ 4

Download Link : t.me/mhviews1

കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.