1292. The Wolf of Snow Hollow (Engish, 2020)
Mystery.
പൂർണ ചന്ദ്രൻ ഉള്ള ദിവസങ്ങളിൽ അടുത്തടുത്തായി നടക്കുന്ന കൊലപാതകങ്ങൾ.പ്രത്യേകിച്ചു ഒരു തെളിവും പൊലീസിന് ലഭിക്കുന്നില്ല.Werewolf ആകാം ഇതിനു പിന്നിൽ എന്ന വാദം വരെയുണ്ട്.എന്നാൽ ഇതിന് പിന്നിൽ ഒരു കൊലയാളി ഉണ്ടെന്നും, അതു മനുഷ്യൻ ആണെന്നും കരുതുന്നവരും ഉണ്ട്.എന്നാൽ പിന്നീട് Werewolf ആണ് എന്ന രീതിയിൽ ഉള്ള സംശയം ബലപ്പെടുകയും ചെയ്യുന്നു.ആരാണ് യഥാർത്ഥത്തിൽ ഇതിനു പിന്നിൽ?
നായക കഥാപാത്രത്തെ അവതരിപ്പിച്ച ജിം കമ്മിങ്‌സ് ആണ് സംവിധാനവും കഥയും എഴുതിയിരിക്കുന്നത്.ഒരു കൊലപാതക മിസ്റ്ററി എന്നതിൽ നിന്നും അന്വേഷണത്തിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭയങ്ങളെയും സിനിമ അവതരിപ്പിച്ചിട്ടുണ്ട്.മികച്ച ഒരു ശ്രമം ആയാണ് ഈ സിനിമയെ കുറിച്ചുള്ള അഭിപ്രായം.
വിവാഹ മോചിതനായ, തന്റെ ടീനേജ് മകളെ കുറിച്ചു ശ്രദ്ധാലുവായ, ഷെരീഫ് ആയ തന്റെ പിതാവിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ചിന്തകളോടൊപ്പം പ്രസ്തുത കേസന്വേഷണത്തിൽ കൂടി ആയതോടെ പലപ്പോഴും അയാൾക്ക് സ്വയം നിയന്ത്രിക്കുക അസാധ്യമായി മാറുന്നു.
സിനിമ അവസാനിക്കുന്നത് അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റോട് കൂടിയാണ്.അതാണ് ചിത്രത്തെ മിസ്റ്ററിയിൽ ഉൾപ്പെടുത്തിയത്.എന്നാൽ ചിത്രത്തിന്റെ സ്വഭാവം വച്ചു ധാരാളം രീതികളിൽ കാണുവാനും സാധിക്കും.
സിനിമ നിരൂപകരുടെ ഇടയിൽ മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രമാണ് The Wolf of Snow Hollow.കാണുവാൻ ശ്രമിക്കുക.
സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് @mhviews എന്ന ടെലിഗ്രാം സെർച്ചിൽ ലഭ്യമാണ്.
No comments:
Post a Comment