1286. The Social Dilemma (English,2020)
Documentary
"The Social Dilemma യെ കുറിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടുന്ന അത്ര കോമഡി വേറെ ഇല്ല എന്നാണ് തോന്നുന്നത്"
നമ്മൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സോഷ്യൽ നെറ്റ്‌വർക്കുകൾ എങ്ങനെ നമ്മളെ നിയന്ത്രിക്കുന്നു, എങ്ങനെ അവരുടെ കച്ചവട താല്പര്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്നത് ആണ് ഈ ഡോക്യുമെന്ററി ഈ സത്യങ്ങൾ ഒക്കെ മനസ്സിലാക്കി ഇത്തരം സോഷ്യൽ നെറ്റ്‌വർക്കുകളിൽ തുടക്ക കാലത്തു ഇതിനെല്ലാം ചുക്കാൻ പിടിച്ച ആളുകളുടെ തുറന്നു പറച്ചിലുകളും, വിദഗ്ധരുടെ അഭിപ്രായങ്ങളും ആയി ആണ് മുന്നോട് പോകുന്നത്.
ആദ്യം ഫേസ്ബുക് നമ്മളെ ശ്രദ്ധിക്കുന്നു എന്നു പേഴ്സണലി തോന്നിയത് നമ്മൾ ഗൂഗിളിൽ സെർച്ച് ചെയ്തതിനു ശേഷം ഫേസ്‌ബുക്കിൽ അതേ കാര്യങ്ങൾ പരസ്യമായി വന്നു കണ്ടപ്പോൾ ആണ്.ഉദാഹരണമായി പറഞ്ഞാൽ, പല പ്രോഡക്റ്റുകളും അങ്ങനെ ഓണ്ലൈന് ആയി വാങ്ങാനായി കാണും.പക്ഷെ ആ സമയത്തു ആവശ്യം ഉള്ള കാര്യമായത് കൊണ്ട് സഹായകരമായി തോന്നി.പിന്നീട് ഫോണിൽ ഏതെങ്കിലും ഒരു പ്രോഡക്റ്റിനെ കുറിച്ചു സുഹൃത്തുക്കളോടൊ സഹോദരനോടൊ സംസാരിച്ചു കഴിയുമ്പോൾ അതേ കാര്യത്തെ കുറിച്ചു പരസ്യങ്ങൾ കാണാൻ തുടങ്ങി.
കൂടുതൽ നേരവും വെറ്റിലയിൽ ചുണ്ണാമ്പ് തേയ്ക്കുന്ന പോലെ മൊബൈൽ സ്‌ക്രീനിൽ വിരല് വച്ചു പ്രവർത്തിപ്പിക്കുന്ന എന്നെ സംബന്ധിച്ചു അതൊക്കെ നോർമൽ ആയി മാറി.എന്റെ മാത്രം അല്ല.നമ്മളിൽ ഭൂരിഭാഗം പേരുടെയും അവസ്ഥ അതായിരിക്കണം.സിനിമ ഇഷ്ട വിഷയം ആയതു കൊണ്ടു ആകണം, സുഹൃത്തുക്കൾ മുതൽ വീഡിയോ സജഷൻ വരെ അതിനെ സംബന്ധിച്ചു ആണ്.എന്നെ സംബന്ധിച്ചു അതം ഒരു ബോണസ് ആണ്.
പക്ഷെ The Social Dilemma കണ്ടപ്പോൾ തോന്നിയത് ഇങ്ങനെ ഒക്കെ ബോണസ് ആയി കാര്യങ്ങൾ കൈ വെള്ളയിൽ ഉണ്ടെന്നു കരുതിയ എന്നെ ഞെട്ടിച്ച കാര്യങ്ങൾ ആയിരുന്നു.പ്രത്യേകിച്ചു AI യുടെ പ്രവർത്തന രീതി ഒക്കെ.സുക്കസർബര്ഗ് AI നല്ല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം എന്നൊക്കെ പേഴ്സയുന്നുണ്ടെങ്കിലും ക്ളൈമാക്സിൽ വിദഗ്ധർ അതു എത്ര മാത്രം പ്രായോഗികം ആകും എന്നതിനെ കുറിച്ചു ആശങ്കകൾ പങ്കു വയ്ക്കുന്നുണ്ട്.
വാട്സ്ആപ് കേശവൻ അമ്മാവനെ പോലെ ഫേസ്ബുക് പ്രവർത്തിച്ച കുറെ ഏറെ കാര്യങ്ങൾ ഉണ്ട്. Pizzagate Conspiracy Theory , Flat Earth Conspiracy Theory തുടങ്ങി വാക്‌സിൻ വിരുദ്ധർ, രാഷ്ട്രീയ propoganda തുടങ്ങി ധാരാളം സംഭവങ്ങളിൽ ഒരു കേശവൻ അമ്മാവൻ ആയി ആളുകളെ തെറ്റിദ്ധാരണകൾ പറഞ്ഞു പഠിപ്പിച്ച എത്രയോ സംഭവങ്ങൾ.ഈ ഡോക്യുമെന്ററി അവതരിപ്പിച്ചിരിക്കുന്നത് ഒരു ചെറിയ സിനിമ രൂപത്തിൽ കൂടി ആണ്.ചർച്ച ചെയ്യുന്ന കാര്യങ്ങളുടെ സിനിമാവിഷ്‌ക്കാരം കൂടി കാണാൻ കഴിയും.വെറുതെ ടെക്നിക്കൽ കാര്യങ്ങൾ പറഞ്ഞു പോകുന്നത് അല്ലാതെ നമ്മുടെ എല്ലാം ജീവിതത്തിൽ പ്രായോഗികമായി എങ്ങനെ ഇതെല്ലാം സ്വാധീനിക്കുന്നു എന്നു കാണാൻ കഴിയും.
സോംബികളെ പോലെ നമ്മളെ എല്ലാം മാറ്റിയെടുക്കാൻ കഴിഞ്ഞതിന്റെ ബയോളജിക്കൽ ആയ കാര്യങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട് ഇതിൽ.വെറുതെ പറഞ്ഞു പോകുന്ന കാര്യങ്ങൾ അല്ല ഇതൊന്നും.ഈ വിഷയങ്ങൾ ആയി നല്ല അറിവ് ഉള്ള ആളുകൾ അവരുടെ ആശങ്കകൾ ആണ് പങ്കു വയ്ക്കുന്നത്.പലരും ഈ ടെക്‌നോളജി ഒക്കെ നിര്മിച്ചവരും ആണ്.
ഇതു കണ്ടു കഴിഞ്ഞു എഴുതി എങ്കിലും ഇതിനെല്ലാം വിപരീതമായി പ്രവർത്തിക്കാൻ എനിക്ക് തന്നെ കഴിയുമോ എന്നു പോലും സംശയമാണ്.ഇല്ല.കഴിയില്ല!!ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആയി മാറിയിട്ടുണ്ട് ഒപ്പം ഉള്ള devices എല്ലാം.ഇതെല്ലാം വാങ്ങിക്കൂട്ടുമ്പോൾ, അറിഞ്ഞു കൊണ്ട് അപകടത്തിൽ ചാടുക ആണെന്ന് മനസ്സിലാക്കുന്നുണ്ടെങ്കിലും നേരത്തെ പറഞ്ഞ പോലെ ജീവിതത്തിന്റെ ഭാഗം ആണ് ഇന്ന് എല്ലാം.
ആദ്യം പറഞ്ഞ പോലെ വലിയ ഒരു തമാശ ആകും ഈ പോസ്റ്റ് ഫേസ്‌ബുക്കിൽ തന്നെ ഇടുമ്പോൾ.പിന്നെ ഒരു സമാധാനം ഉള്ളത് AI യെ നമ്മൾ മൈൻഡ് ചെയ്യാത്തത് കൊണ്ടു ഈ എഴുതി ഇടുന്നതൊന്നും അഞ്ചോ പത്തോ പേരിൽ കൂടുതൽ കാണുക പോലും ഇല്ല എന്നാണ്.AI യ്ക്ക് പോലും വേണ്ടാത്ത ആളായത് കൊണ്ടു തന്നെ, ആരെങ്കിലും കാണുക ആണ് കാണാൻ മറക്കല്ലേ എന്നു പറയാൻ ഉദ്ദേശിക്കുന്നു.പ്രത്യേകിച്ചു ഒരു കാര്യമുണ്ട് അതു ഈ ഡോക്യുമെന്ററി കണ്ട ഉടനെ ഫേസ്‌ബുക്ക് ഒക്കെ ഉപേക്ഷിക്കും എന്നല്ല, പകരം ഒരു മികച്ച ത്രില്ലർ ഡോക്യുമെന്ററി കാണാൻ ഉള്ള അവസരം എന്ന നിലയിൽ ആണ്.അതു കൊണ്ടു കാണാൻ ശ്രമിക്കുക..
Netflix ൽ ലഭ്യമാണ് ഡോക്യുമെന്ററി!!
No comments:
Post a Comment