1290. Wait Until Dark (English, 1967)
Thriller
Home Invasion സിനിമകളിലെ ക്ലാസിക് എന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് Wait Until Dark.Hush, Don't Breathe പോലുള്ള ഈ വിഭാഗത്തിലെ പുതിയ കാല ഇഷ്ട സിനിമകൾക്ക് ഒരു മാർഗ രേഖയായി മാറിയ ചിത്രം ആകും ഇതു. ലോകമെമ്പാടും പിന്നീട് സിനിമകൾ ആയി ഈ തീമിൽ ചിത്രങ്ങൾ ഇറങ്ങിയതിൽ ഭൂരിഭാഗവും ഇതിന്റെ ചുവടു പിടിച്ചായിരുന്നു എന്നു പറഞ്ഞാൽ അതിശയോക്തി ആകില്ല. 1966 ൽ അവതരിപ്പിച്ച ഇതേ പേരിൽ ഉള്ള നാടകത്തെ ആധാരമാക്കിയാണ് സിനിമ അവതരിപ്പിച്ചത്.ഓഡ്രി ഹെപ്ബെർണിന്റെ അന്ധയായ സൂസി എന്ന കഥാപാത്രത്തിന് ആ വർഷത്തെ അക്കാദമി പുരസ്‌കാരങ്ങളിൽ മികച്ച നടിയ്ക്കുള്ള നോമിനേഷനും ലഭിച്ചിരുന്നു.
കാനഡയിൽ നിന്നും ഒരു പാവയുടെ ഉള്ളിൽ കടത്തപ്പെട്ട കഞ്ചാവ് അപ്രതീക്ഷിതമായി സാം എന്ന ഫോട്ടോഗ്രാഫറുടെ വീട്ടിൽ ഉണ്ടെന്നുള്ള വിവരം ലഭിച്ച, അതിൽ താൽപ്പര്യം ഉള്ള 3 പേർ അതു വീണ്ടെടുക്കാൻ ശ്രമിക്കുന്നു.വീട്ടിൽ ഉണ്ടായിരുന്ന അന്ധയായ , സാമിന്റെ ഭാര്യയായ സൂസിയെ അവർ അതിനായി ഉപയോഗിക്കാൻ ശ്രമിച്ചു.എന്നാൽ അവരുടെ ശ്രമങ്ങൾ വിജയിക്കുമോ എന്നതാണ് സിനിമയുടെ കഥ.
ഒരു പക്ഷെ ഇന്നത്തെ കാലത്തു ഈ ഒരു പ്രമേയം ക്ളീഷേ ആയി മാറിയത് കൊണ്ടു എത്ര മാത്രം ഇഷ്ടമാകും എന്നു അറിയില്ല.പക്ഷെ ഒന്നുണ്ട്, ഒരു ക്ലാസിക് എന്നു ഒരു സിനിമയെ കരുതണമെങ്കിൽ ആ പ്രസ്തുത ഴോൻറയിൽ ആ സിനിമയുടെ സ്വാധീനം ആകും കാരണം എന്ന് വിശ്വസിക്കുന്ന പ്രേക്ഷകർക്ക് കണ്ടു നോക്കാവുന്ന ഒന്നാണ്. പിന്നീട് 2013 ലും നാടക രൂപത്തിൽ അവതരിപ്പിക്കപ്പെട്ട ഒരു സിനിമ ദൃശ്യം മികവിന്റെ തെളിവ് തന്നെയാണ്.
ഭൂരിഭാഗ സീനുകളും ഒരു ഫ്‌ളാറ്റിന്റെ ബേസ്മെന്റിൽ അവതരിപ്പിച്ച ചിത്രം, പ്രധാനപ്പെട്ട കഥാപാത്രത്തിന്റെ വൈകല്യം എന്നിവ കൂടി വരുമ്പോൾ പ്രേക്ഷകനിലും ഒരു തരം ഭയം ഉണ്ടാകും.
കണ്ടു നോക്കുക.നഷ്ടം ആകില്ല!!
സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് @mhviews എന്നു ടെലിഗ്രാമിൽ സെർച്ച് ചെയ്യുമ്പോൾ ലഭ്യമാണ്.
No comments:
Post a Comment