Sunday, 10 February 2019

1016.Journal 64(Danish,2018)



1016.Journal 64(Danish,2018)
         Mystery,Suspense

      ആ മുറിയിൽ ഉണ്ടായിരുന്നത് പകയുടെ ഗന്ധം ആയിരുന്നു.മനുഷ്യ ശരീരത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നായിരുന്നു ആ മുറിക്കുള്ളിൽ ,ആ മേശയുടെ ചുറ്റും ഉണ്ടായിരുന്നത്.'മമ്മി' ആയി മാറ്റി ജനനേന്ദ്രിയം ഉൾപ്പടെ ഉൾപ്പടെ ഉള്ള ആന്തരിക അവയവങ്ങൾ ഒരു കുപ്പിയിൽ ആക്കിയും വച്ചിരുന്നു.അവരെ കണ്ടെത്തിയത് ഒരു അപാർട്മെന്റിന്റെ പുതുതായി അടച്ചു കെട്ടിയ മുറിയിലും.

  ഡിപ്പാർട്ടമെന്റ് Q വീണ്ടും പ്രേക്ഷകന്റെ മുന്നിൽ വരുകയാണ്.കാർൾ,ആസാദ് എന്നിവർ ഇപ്പോൾ ഒരു വേർപ്പിരിയലിൽ ആണ്.ആസാദ് തന്റെ ജോലിയുടെ പടവുകൾ കയറാൻ അവസരം വന്നപ്പോഴും ,കാർൾ തന്റെ മുരട് സ്വഭാവം വച്ചു Q വിൽ തന്നെ തുടരുന്നു.ആസാദ് ഇനി ഒരാഴ്ച കൂടിയേ കാർളിന്റെ ഒപ്പം ഉള്ളൂ.അതേ സമയം റോസ് Q വിൽ തുടരുന്നു. 'Jussi Adler-Olsen' എഴുതിയ 2010 ലെ നോവൽ ആണ് നാലാമത്തെ ഭാഗത്തിന് ആധാരം.

      ഇത്തവണ ചിത്രം കൈകാര്യം ചെയ്യുന്നത് അൽപ്പം സങ്കീർണമായ ഒരു കഥയാണ്.പല വികസിത രാജ്യങ്ങളും ഒരിക്കൽ എങ്കിലും ഭൂതകാലത്തിൽ ഒരു കറ പോലെ കാത്തു സൂക്ഷിക്കേണ്ടി വന്ന ഒന്ന്.വംശീയപരമായി ഉള്ള മേൽക്കോയ്മ ആയി അതൊക്കെ ഇന്ന് മാറിയെങ്കിലും.പഴയകാലത്തെ Social Misfit എന്നു കരുതുന്നവരെ എന്തെല്ലാം ചെയ്യുന്നു എന്നതിന്റെ മറ്റൊരു രൂപം.പല സിനിമകളിലും കണ്ട പ്രമേയം ആണെങ്കിലും ചിത്രത്തിന്റെ തുടക്കം മുതൽ മിസ്റ്ററി/സസ്പെൻസ് നിലനിർത്താൻ സാധിച്ചിരുന്നു.സമാന്തരമായി മിസ്റ്ററി ഫാക്റ്റർ പൊളിക്കാൻ ശ്രമിക്കുന്നും ഉണ്ട്.കഥയിൽ ചെറിയ ട്വിസ്റ്റുകൾ ആണ് ഉല്ലാതെങ്കിലും കഥയുടെ പ്രമേയത്തിന്റെ ഗൗരവം ഏറെയാണ്.പ്രത്യേകിച്ചും കുടിയേറ്റക്കാർ വികസിത രാജ്യങ്ങളിൽ കൂടുന്നത് അനുസരിച്ചു സമകാലീന പ്രസക്തി ഉള്ള ഒന്നു.

അവിടെ ആണ് Journal 64 കടന്നു വരുന്നത്.Journal 64 രഹസ്യങ്ങളുടെ കലവറ ആണ്.ഈ മരണങ്ങളിലേക്കു നയിച്ച സംഭവങ്ങളിലേക്കു  ഉള്ള ഒരു താക്കോൽ.ആ താക്കോലിലൂടെ രഹസ്യങ്ങളുടെ വാതിൽ തുറക്കാൻ ഡിപ്പാർട്ടമെന്റ് Q ഇറങ്ങുകയാണ്.എന്താണ് ആ രഹസ്യം?അവർ എങ്ങനെ അതിലേക്കു ചെന്നെത്തും?കാണുക!!

   അടുത്ത തവണ കാർളിനെയും അസാദിനെയും കാണാനാവുമോ എന്നറിയില്ല.പക്ഷെ ഡാനിഷ് സിനിമകളിലെ ഹോംസ്-വാട്സൻ ജോഡികൾ ആയി എന്നെന്നും മനസ്സിലുണ്ടാകും അവർ.അത്രയേറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ ആണ് 2014 ൽ ഇവരെ ആദ്യം കണ്ടത് മുതൽ.എല്ലാ ഭാഗവും ആസ്വദിച്ചു തന്നെയാണ് കണ്ടതും.അതേ ഇഷ്ടം ഈ ചിത്രത്തോടും ഉണ്ട്.ഒരു ആരാധകൻ എന്ന നിലയിൽ പൂർണ തൃപ്തി നൽകിയ ചിത്രത്തിന് ഇത്തവണ ഡാർക് മൂഡ് കുറവായിരുന്നു എന്നത് ഒരു കുറവായി തോന്നി എന്നു മാത്രം.

  ഡിപ്പാർട്ടമെന്റ് Q ആരാധകർ മടിക്കാതെ തങ്ങളുടെ ഇഷ്ട കഥാപാത്രങ്ങളെ കാണുക!!

Movieholics Rating: 3/4

More movie suggestions @www.movieholicviews.blogspot.ca

സിനിമയുടെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.

t.me/mhviews

1 comment:

  1. പല വികസിത രാജ്യങ്ങളും ഒരിക്കൽ എങ്കിലും ഭൂതകാലത്തിൽ ഒരു കറ പോലെ കാത്തു സൂക്ഷിക്കേണ്ടി വന്ന ഒന്ന്.വംശീയപരമായി ഉള്ള മേൽക്കോയ്മ ആയി അതൊക്കെ ഇന്ന് മാറിയെങ്കിലും.പഴയകാലത്തെ Social Misfit എന്നു കരുതുന്നവരെ എന്തെല്ലാം ചെയ്യുന്നു എന്നതിന്റെ മറ്റൊരു രൂപം.പല സിനിമകളിലും കണ്ട പ്രമേയം ആണെങ്കിലും ചിത്രത്തിന്റെ തുടക്കം മുതൽ മിസ്റ്ററി/സസ്പെൻസ് നിലനിർത്താൻ സാധിച്ചിരുന്നു.സമാന്തരമായി മിസ്റ്ററി ഫാക്റ്റർ പൊളിക്കാൻ ശ്രമിക്കുന്നും ഉണ്ട്.കഥയിൽ ചെറിയ ട്വിസ്റ്റുകൾ ആണ് ഉല്ലാതെങ്കിലും കഥയുടെ പ്രമേയത്തിന്റെ ഗൗരവം ഏറെയാണ്.പ്രത്യേകിച്ചും കുടിയേറ്റക്കാർ വികസിത രാജ്യങ്ങളിൽ കൂടുന്നത് അനുസരിച്ചു സമകാലീന പ്രസക്തി ഉള്ള ഒന്നു.

    ReplyDelete