1012.K.G.F:Chpter 1(Kannada,2018)
Action,Thriller
ഇന്ത്യൻ ചരിത്രത്തിൽ ഒരിക്കലും രേഖപ്പെടുത്താത്ത ഒരു കഥാപാത്രം.അയാളുടെ കഥ ആയി വന്ന പുസ്തകം സർക്കാർ നിരോധിക്കുക.ആ പുസ്തകം വർഷങ്ങൾക്കു ശേഷം ലഭിക്കുക.എന്നാൽ ചരിത്രത്തിൽ രേഖപ്പെടുത്തായിട്ടില്ലാത്ത കഥാപാത്രത്തിന്റെ കഥ വെറും കെട്ടു കഥ ആയി കരുതപ്പെടുന്നു.എന്നാൽ ആ കഥയുടെ സത്യാവസ്ഥ തെളിയിക്കാൻ ഒരാൾ ബാധ്യസ്ഥൻ ആയിരുന്നു.
K.G.F ന്റെ കഥ ഇവിടെ തുടങ്ങുന്നു.ഫിക്ഷണൽ ആയ ഒരു കഥാപാത്രത്തെ 1950 കളിൽ തുടങ്ങി '80 കളിലെ രാഷ്ട്രീയ,സാമൂഹിക സാഹചര്യങ്ങളിലേക്ക് ഇറക്കി കൊണ്ടു ആണ്. സ്റ്റൈലിഷ് ആയ,ഇന്ത്യൻ സിനിമയിലെ മാച്ചോ ഹീറോയിസം നന്നായി അവതരിപ്പിച്ചിട്ടുണ്ട് ആ കഥാപാത്രത്തിന്റേതായി ചിത്രത്തിൽ.ഏറ്റവും ഇഷ്ടപ്പെട്ടത് നായകൻ യാഷിനെ തന്നെ ആണ്.നല്ല സ്‌ക്രീൻ പ്രസൻസ്.ഇപ്പൊ തല്ലി തീർക്കാം എന്നുള്ള റഫ് ഭാവം."റോക്കി" എന്ന കഥാപാത്രം ഇഷ്ടമായി.പുതുമയുള്ള കഥ ഒന്നും അല്ലെങ്കിൽ പോലും സിനിമ അവതരിപ്പിച്ച രീതിയും അതിനായി തിരഞ്ഞെടുത്ത പശ്ചാത്തലം ഒക്കെ ഒരു 'പൊളിറ്റിക്കൽ -ഇതിഹാസ' സിനിമയുടെ രൂപത്തിൽ വന്നൂ എന്നു നിസംശയം പറയാം.ബാഹുബലിയുടെ 'പ്രേതം' ഇടയ്ക്കു വന്നെങ്കിലും അതൊക്കെ ക്ഷമിക്കാവുന്നതാണ്.
കന്നഡ സിനിമയുടെ പുതുയുഗ മുഖമായി മാറിയ K.G.F അവിടെ ഇനി വരുന്ന ചിത്രങ്ങൾക്ക് ബെഞ്ച്മാർക്ക് തന്നെയാണ്.ഏതു ഭാഷയിലും സ്ക്കോപ് ഉള്ള സിനിമ കഥ ആണെന്ന് പറയാമെങ്കിലും 'കോലാർ സ്വർണ ഖനികളുടെ' കഥ കർണാടക പശ്ചാത്തലത്തിൽ തന്നെയാണ് മികച്ചു നിൽക്കുക.എണ്പതുകളുടെ പശ്ചാത്തലത്തിൽ വരുന്ന കഥയ്ക്ക് നല്ല ശക്തിയുണ്ട് സിനിമയിൽ.കാര്യമായ ശ്രദ്ധയില്ലെങ്കിൽ പാളി പോകാവുന്നതും മറ്റൊരു സാധാരണ ചിത്രവും ആയി മാറാനുള്ള അവസരം ഉണ്ടാകാതെ നല്ല തിരക്കഥയുടെ സഹായത്തോടെ ആ ഭാഗം ഭംഗിയാക്കി.സ്ഥിരം തെലുങ്ക് സിനിമ വില്ലന്മാരെയും അവരുടെ ആയുധങ്ങളെയും ഒക്കെ ഓർമ വന്നെങ്കിലും 'മാഡ് മാക്‌സ്' സിനിമയെ കൂടുതൽ ഓർമിപ്പിച്ചു.എന്നാൽ ഇതെല്ലാം സിനിമയുടെ മോശം വശം ആയി തോന്നിപ്പിച്ചും ഇല്ല.പ്രേക്ഷകനെ പിടിച്ചിരുത്തും .ക്ളൈമാക്‌സ് കിടിലം ആയിരുന്നു.പശ്ചാത്തല സംഗീതം കൂടി ചേരുമ്പോൾ നല്ല എഫെക്റ്റ് ഉണ്ടായിരുന്നു.തീർച്ചയായും രണ്ടാം ഭാഗത്തിനായി കാത്തിരിക്കും.
മോശം കാര്യങ്ങൾ തേടി പോകാൻ അധികം മെനക്കെട്ടില്ല.എന്നാലും എത്ര ഷാർപ് ഷൂട്ടർ വില്ലന്മാർ ഉണ്ടെങ്കിലും വെടി കൊള്ളാത്ത നായകനും,നായകന്റെ ഇടി വാങ്ങിച്ചു പോകാൻ നിൽക്കുന്ന വില്ലന്മാർ ഒക്കെ എന്നത്തേയും പോലെ ആക്ഷൻ സിനിമകൾക്ക് വേണ്ടി സ്വയം ക്ഷമിക്കുന്നത് പതിവാക്കിയത് കൊണ്ടു പ്രശ്നമില്ല.അല്ലെങ്കിൽ intro സീനിൽ തന്നെ വില്ലന്മാർ കൂടി ചേർന്നു ചന്നം പിന്നം അടിച്ചാൽ നായകൻ ദിവംഗതൻ ആയി സിനിമ തീരുമല്ലോ.നായിക ഒക്കെ പേരിന് മാത്രമാണ്.തെറ്റുകൾ,കുറവുകൾ ഒക്കെ വേറെയും കിട്ടുമായിരിക്കും.എന്നാൽക്കൂടിയും മൊത്തത്തിൽ തൃപ്തി നൽകി K.G.F എനിക്ക്.
"If you are bad,am your Dad" മാരി 2 വിലും ഉണ്ടായിരുന്ന ഡയലോഗ് അല്ല?അതു ഇതിലും ഉണ്ടായിരുന്നു.സന്ദർഭവും സാഹചര്യവും നോക്കുമ്പോൾ റോക്കി എന്ന കഥാപാത്രത്തിന് ചേരുന്ന ഡയലോഗ് ആണിത്.ആക്ഷൻ,മാസ് സിനിമ പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന എല്ലാം മിക്സ് ചെയ്തിട്ടുണ്ട് ചിത്രത്തിൽ.
സിനിമ Amazon Prime ൽ റിലീസ് ചെയ്തിട്ടുണ്ട്.
More movie suggestions @www.movieholicviews.blogspot.ca
സിനിമയുടെ link എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ് :t.me/mhviews
No comments:
Post a Comment