1015.Jeziorak(Polish,2014)
Mystery,Crime
മൂന്നു കേസുകൾ ആണ് പൊലീസിന് മുന്നിൽ ഉള്ളത്.
1. ഒരു തെളിവും ഇല്ലാതെ അപ്രത്യക്ഷരായ 2 പോലീസുകാർ.
2. ജെസിയോരാക് നദിയിൽ നിന്നും കണ്ടെടുത്ത യുവതിയുടെ മൃതദേഹം.
3. പോലീസിനെ വെടി വച്ച അജ്ഞാതൻ.
പോളണ്ടിലെ ഒരു ചെറിയ പട്ടണത്തിൽ നടന്ന ഈ മൂന്നു സംഭവങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നത് 'ജെസിയോരാക് നദിയാണ്.പോളണ്ടിലെ ഏറ്റവും നീളം കൂടിയ നദി. കേസന്വേഷണം ഏറ്റെടുത്തത് 'ഇസ ഡറേൻ' എന്ന പൊലീസ് ഉദ്യോഗസ്ഥയും.ഗർഭിണിയായ അവരുടെ പ്രിയപ്പെട്ടവൻ കാണാതായ പോലീസുകാരിൽ ഒരാളാണ്.അന്വേഷണം ഏറ്റെടുത്തത് മുതൽ നിഗൂഢമായ പല രഹസ്യങ്ങൾക്കും ഈ സംഭവങ്ങളുമായി ഉള്ള ബന്ധം മനസ്സിലാകുന്നു.അതിലൊന്നായിരുന്നു ഏറെ വർഷങ്ങൾക്കു മുൻപ് അവിടെ നടന്ന ഒരു തീ പിടുത്തം.
രഹസ്യങ്ങൾ ഏറെയുണ്ട് ജെസിയോരക്കിന്റെ അടുക്കൽ ജീവിക്കുന്ന പലർക്കും.പലരുടെയും ജീവിതം മാറ്റി മറിക്കുന്നവ.എന്തൊക്കെ ആണ് ആ രഹസ്യങ്ങൾ?സിനിമ കാണുക!!
യൂറോപ്യൻ സിനിമയുടെ സൗന്ദര്യം,പാതി മയക്കത്തിൽ കിടക്കുന്ന ഒരു ചെറിയ പട്ടണം.നിഗൂഢതയുടെ ഇരുട്ടു നിറഞ്ഞ അന്തരീക്ഷം.ഒരു ഡാർക് ക്രൈം ത്രില്ലറിന് ഉള്ള എല്ലാ സാധ്യതയും ആദ്യ ഫ്രയമിൽ തന്നെ പ്രേക്ഷകന് ലഭിക്കുന്നുണ്ട്.അവിടെ നിന്നും ചിത്രം കൂടുതലായി പ്രേക്ഷകനെ ആകർഷിക്കും.അതിനൊപ്പം ഭൂതക്കാലവും ആയി അന്വേഷണം നടത്തുന്ന കഥാപാത്രങ്ങൾ കൂടി ആകുമ്പോൾ Perfect Blend എന്നു പറയാം ചിത്രത്തിന്റെ പശ്ചാത്തലത്തെ കുറിച്ചു.
യോവിറ്റ ബട്ണിക് എന്ന നടിയുടെ പ്രകടനം ആണ് എടുത്തു പറയേണ്ടത്.അന്വേഷണം നടത്തുന്നതിനോടൊപ്പം അവരുടെ ജീവിതവും,ഭാവിയും എല്ലാം പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാറുന്ന കഥാപാത്രമായി മികച്ച പ്രകടനം ആയിരുന്നു.ക്ളൈമാക്സിലേക്കു പോകുന്നതിനു മുന്നേ പല കണ്ണികളും യോജിച്ചു വരുന്നത് ഒരു ജിഗ്‌സോ പസിൽ പോലെ തോന്നാം.ഇത്തരത്തിൽ ഉള്ള ചിത്രങ്ങളിൽ പലപ്പോഴും നിർബന്ധപൂർവം ചേർക്കപ്പെടുന്ന കൂട്ടിയിണക്കൽ ആയി തോന്നില്ല പലതും.
പതിഞ്ഞ താളത്തിൽ ആണെങ്കിലും ആ സംഭവങ്ങൾ ആവശ്യപ്പെടുന്ന വേഗതയിൽ അവതരിപ്പിച്ച മികച്ച ഒരു പോളിഷ് സിനിമ ആണ് ജെസിയോരാക്.ക്രൈം/മിസ്റ്ററി ചിത്രങ്ങളുടെ ആരാധകർക്ക് ഇഷ്ടപ്പെടും ഈ ചിത്രം.
More movie suggestions @www.movieholicviews.blogspot.ca
ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.
t.me/mhviews
ReplyDeleteയൂറോപ്യൻ സിനിമയുടെ സൗന്ദര്യം,പാതി മയക്കത്തിൽ കിടക്കുന്ന ഒരു ചെറിയ പട്ടണം.നിഗൂഢതയുടെ ഇരുട്ടു നിറഞ്ഞ അന്തരീക്ഷം.ഒരു ഡാർക് ക്രൈം ത്രില്ലറിന് ഉള്ള എല്ലാ സാധ്യതയും ആദ്യ ഫ്രയമിൽ തന്നെ പ്രേക്ഷകന് ലഭിക്കുന്നുണ്ട്.അവിടെ നിന്നും ചിത്രം കൂടുതലായി പ്രേക്ഷകനെ ആകർഷിക്കും.അതിനൊപ്പം ഭൂതക്കാലവും ആയി അന്വേഷണം നടത്തുന്ന കഥാപാത്രങ്ങൾ കൂടി ആകുമ്പോൾ Perfect Blend എന്നു പറയാം