976.If Only(English,2004)
Fantasy,Romance
തന്‍റെ ജീവിതത്തില്‍ നടക്കാന്‍ പോകുന്ന അപകടത്തെ കുറിച്ച് ഇയാന്‍ മനസ്സിലാക്കുന്നു.പിന്നീട് രാവിലെ എഴുന്നേറ്റപ്പോള്‍ ആണ് താന്‍ അനുഭവിച്ച അപകടം നിറഞ്ഞ ആ ദിവസം ഒന്ന് കൂടി അനുഭവിക്കാന്‍ സാധ്യത ഉണ്ടെന്നു മനസ്സിലാക്കുന്നത്.അയാളുടെ മുന്നില്‍ ഒറ്റ വഴിയെ ഉള്ളൂ.അയാള്‍ മനസ്സിലാക്കിയ ആ ദിവസം മാറ്റാന്‍ ശ്രമിക്കുക.ഒരു രണ്ടാം അവസരം.അതിനു ഇയാന് സാധിക്കുമോ?
Life Mulligan സിനിമകളില്‍ ജീവിതത്തില്‍ പ്രായോഗികം ആയി ഒരിക്കലും സാധിക്കാത്ത രണ്ടാമതൊരു അവസരം ആണ് പ്രമേയം ആയി വരുന്നത്.ജീവിതത്തില്‍ ഒരു രണ്ടാം അവസരം കിട്ടിയാല്‍ എന്ത് നന്നായിരിക്കും അല്ലെ?ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ഒരു അവസരത്തിനായി കാത്തിരിക്കാത്തവര്‍ വിരളമായിരിക്കും.ഒരാള്‍ അനുഭവിച്ച കാര്യങ്ങള്‍,അതില്‍ നിന്നും സംഭവിക്കാന്‍ പോകുന്ന അപകടങ്ങള്‍ ഓക്കെ മുന്‍ക്കൂട്ടി മനസ്സിലാക്കി അതില്‍ tweak ചെയ്യുക എന്നത് തന്നെ മികച്ച ഒരു ഫാന്റസിയും ആണ്.
ബ്രിട്ടീഷ് വംശജനായ ഇയാനും അയാളുടെ അമേരിക്കന്‍ ആയ ഗേള്‍ ഫ്രണ്ട് സമാന്തയും ഒരുമിച്ചു ആണ് ജീവിക്കുന്നതെങ്കിലും ജീവിതത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാകുന്നു.പ്രണയം അവര്‍ക്കിടയില്‍ ഉണ്ടെങ്കിലും അത് ആഗ്രഹിക്കുന്ന അളവില്‍ അല്ല കിട്ടുന്നത് എന്ന് സമാന്തയ്ക്ക് തോന്നുന്നു.അവള്‍ സംഗീതത്തില്‍ ബിരുദം നേടുന്ന ദിവസത്തെ സംഭവങ്ങള്‍ ആണ് കഥയ്ക്ക് ആസ്പദം.ജെനിഫര്‍ ലവ് ഹ്യുവിറ്റും പോല്‍ നിക്കൊല്‍സും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഇതില്‍ ഫാന്റസി എന്ന element നു കൂടുതല്‍ വിശദീകരണം ഒന്നും നല്‍കുന്നില്ല.കാരണം പ്രധാനമായും പ്രണയ കഥ എന്ന നിലയില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.
Predictable ആണ് കഥ.പക്ഷെ,ഇത്തരം പ്രമേയങ്ങളില്‍ മറ്റൊരു രീതിയിലേക്ക് മാറാന്‍ ഉള്ള അവസരം കുറവാണ്.ഒരു ഫാന്റസി/റൊമാന്‍സ് സിനിമ എന്ന നിലയില്‍ തരക്കേടില്ലാത്ത ചിത്രമാണ് If Only.
More movie suggestions @www.movieholicviews.blogspot.ca
സിനിമയുടെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.
ടെലിഗ്രാം ചാനല്‍ ലിങ്ക്: t.me/mhviews

No comments:
Post a Comment