903.Diwanjimoola Grand Prix(Malayalam,2018)
"എന്തിനോ വേണ്ടി തിളച്ച സാമ്പാർ"...
വെറും ക്ളീഷേ ആയി മാറിയ ഡയലോഗ് ആണിത്..അതിനെക്കാളും ക്ളീഷേ കഥയും,തീരെ നിലവാരം ഇല്ലാത്ത അവതരണവും."ദിവാൻജി മൂല ഗ്രാൻഡ് പ്രിക്‌സ്" ഇതിന്റെ അപ്പുറം ഒന്നുമായി തോന്നിയില്ല...
സിനിമയിലെ അൽപ്പമെങ്കിലും രസമുള്ളത് പഴയ സിനിമകളിലെ ചില കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിച്ചു എന്നതായിരുന്നു.പക്ഷെ ആ കൗതുകത്തിനും അപ്പുറമുള്ള പ്രാധാന്യം ഒന്നും അവരിൽ ഭൂരിഭാഗത്തിനും ഇല്ലായിരുന്നു.സാജൻ ജോസഫ് ആലുക്ക(കസ്തൂരിമാൻ) ആയിരിക്കാം ഇതിലെ കളക്ടർ കഥാപാത്രം എന്നു കരുതുന്നു.അതാണ് ഭൂരിഭാഗം എന്നു പറഞ്ഞത്.
സ്പോർട്സ് പ്രമേയം ആകുന്ന ചിത്രങ്ങളുടെ സ്ഥിരം ഫോർമാറ്റിനോട് ഒരു പരിഭവവും ഇല്ല..സ്പോർട്സ് സിനിമകൾ ഇഷ്ടവും ആണ്.എന്നാൽ ഇവിടെ അതേ രീതിയിൽ കഥ അവതരിപ്പിക്കുകയും,എന്നാൽ ഒരു രീതിയിൽ പോലും അത്തരം സിനിമകളിൽ നിന്നും ലഭിക്കുന്ന എനർജി ഒന്നും എവിടെയും കണ്ടില്ല.ഇതിന്റെ മുന്നില് ദിലീപിന്റെ 'സ്പീഡ് ട്രാക്' ഒക്കെ ഇതിഹാസ സിനിമ ആണ്..
ഇതിന്റെ സംവിധായകൻ അനിൽ ആണ് ഏറ്റവും ശ്രദ്ധേയം...കുഞ്ചാക്കോ ബോബൻ കൂറ സ്ക്രിപ്റ്റുകൾ തിരഞ്ഞെടുക്കുന്നതിൽ മലയാളത്തിലെ മെഗാ സ്റ്റാറിന്റെ ഒപ്പം മത്സരം ആണ് എന്നുള്ള കരക്കമ്പി പലപ്പോഴും സത്യമാകാറുണ്ട്.പക്ഷെ 24 നോർത്ത് കാതം ഒക്കെ ചെയ്ത ഒരാളിൽ നിന്നും ഇതു പ്രതീക്ഷിച്ചില്ല..അഭിനയിച്ചവർ മോശമാക്കി എന്നല്ല,അവതരണം മൊത്തത്തിൽ പാളി പോയ ഒരു സംരംഭം ആണ് ദിവാൻജി..
'കലക്റ്റർ ബ്രോ ' എഴുതിയ തിരക്കഥ ഒക്കെ നല്ല രസമായിരുന്നു..സിനിമ കണ്ടു നിരൂപിക്കുന്ന പോലെ എളുപ്പമല്ല സിനിമയ്ക്ക് എഴുതുന്ന പണി എന്നു എല്ലാവർക്കും കാണിച്ചു കൊടുത്തു കൊണ്ടു മുന്നേറി അദ്ദേഹം.നാട് നന്നാക്കാൻ വരുന്ന കലക്റ്റർ,വാട്ട് മെമ്പർ,ബൈക്ക് റേസിംഗിലൂടെ ആളുകളെ ഒന്നിപ്പിച്ചു സമാധാനം കൊണ്ടു വരാൻ ശ്രമിക്കുന്നു.ഇതിന്റെ ഇടയിൽ കഥയും കഥാപാത്രങ്ങളും ഒന്നും വികസിക്കുന്നതായി എങ്ങും കാണുന്നുമില്ല..
തിയറ്ററിൽ കണ്ടവർക്കും സമാന അനുഭവം ആണെന്ന് വിശ്വസിക്കുന്നു..സ്പോർട്സ് സിനിമകളിലെ ഏറ്റവും interesting ആയ ക്ളൈമാക്‌സ് സീനിൽ 2 പ്രാവശ്യം ഉറങ്ങി പോയി..റിവൈൻഡ് അടിച്ചു മൂന്നാമത്തെ ചാൻസിൽ ആണ് കണ്ടു തീർത്തത്..അത്രയ്ക്കും ബോർ ആയിരുന്നു പടം...'ഗൂഡാലോചന' ഒക്കെ എന്തു ഭേദം!!!
No comments:
Post a Comment