896.Njandukalude Naattil Oru Idavela(Malayalam,2017)
കാണാൻ വലിയ ആഗ്രഹം ഇല്ലാതെ കണ്ടു തുടങ്ങിയ സിനിമ ആയിരുന്നു 'ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള'.സെന്റി അടിപ്പിച്ചൂ കൊല്ലും എന്നൊരു പേടി ചിത്രം അഡ്രസ് ചെയ്യുന്ന അസുഖം കാരണം ഉണ്ടായിരുന്നു.
പക്ഷെ നല്ല പോസിറ്റിവ് ആയി ആ വിഷയം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.കാൻസർ എന്ന അസുഖത്തിന്റെ ഭീകരത അപ്പന്റെ പെങ്ങളും മൂത്ത മകനും മരിച്ച സമയം മനസ്സിലാക്കിയിട്ടുണ്ട്.അസുഖം ആണെന്നറിഞ്ഞു അൽപ്പ ദിവസത്തിനുള്ളിൽ മരണത്തിനു കീഴ്പ്പെടുക.മനസ്സിൽ യുവരാജ് സിംഗും,മംമ്തയും,ഇന്നസെന്റും പോലെ ഉള്ളവർ മുന്നിൽ പ്രത്യാശ ആയി നിൽക്കുമ്പോൾ ജിഷ്ണു ഒരു വേദന ആയും മാറി.
പക്ഷെ പുത്തൻ ജീവിത രീതികൾ തുടങ്ങേണ്ട രീതിയിൽ കാനഡ എന്ന രാജ്യത്തു എത്തിയപ്പോൾ ആണ് ഈ അവസ്ഥ വന്നവർ ഓക്കെ അതിനെ എങ്ങനെ നേരിടുന്നു എന്നു കണ്ടത്.OMKV എന്നു ഞണ്ടിനു നേരെ ബോർഡ് എഴുതി വച്ചു സാധാരണ ഒരു പനി വല്ലതും വന്നത് പോലെ ജോലിയിൽ നിന്നും മാറി ഭേദമായി വരുന്ന സഹ പ്രവർത്തക യിവാൻ,ശരിക്കും അത്ഭുതപ്പെടുത്തി.എത്ര നിസാരം ആയാണ് അവർ ആ അവസ്ഥയെ കാണുന്നത് എന്നുള്ളത് ഒരു കൗതുകം ആയിരുന്നു.
'ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള' യിവാനെ പോലെ ഉള്ള ഇവിടത്തെ ധാരാളം ആളുകളുടെ അത്ര പോസിറ്റിവ് അല്ലായിരുന്നു.കാരണം കുടുംബ ബന്ധുക്കളിൽ ആകുലത ഉള്ളവർ കൂടുതൽ ആയിരുന്നു.നിവിൻ പോളിയ്ക്ക് ചിത്രത്തിന്റ കൊമേർഷ്യൽ മുഖം ആയി മാറുക അല്ലാതെ പ്രത്യേകിച്ചു റോൾ ഒന്നും ഇല്ലായിരുന്നു.കയ്യടക്കത്തോടെ ,ഒന്നു പിഴച്ചാൽ കൈ വിട്ടു പോകുമായിരുന്ന കഥാപാത്രങ്ങളെ,നുറുങ്ങു തമാശകളിലൂടെ ഓക്കെ പോസിറ്റിവ് ഊർജം നൽകുന്ന ചിത്രം ആയി മാറ്റിയതിനു അല്താഫിന് ആണ് ഫുൾ ക്രെഡിറ്റ്. .
ചിത്രത്തെ ഒതുക്കത്തോടെ അവതരിപ്പിച്ചതിലൂടെ ശാന്തി കൃഷ്ണ അവതരിപ്പിച്ച മുഖ്യ കഥാപാത്രം പോലും അധികം സ്ട്രെയിൻ എടുക്കേണ്ടി വന്നില്ല എന്നു തോന്നുന്നു.തിയറ്റർ വിജയ പരാജയങ്ങളിൽ ഒന്നും നോക്കാതെ വളരെയധികം ഒരു പ്രേക്ഷകന് എന്ന നിലയിൽ ചിത്രം അവസാനം സന്തോഷം ആണ് നൽകിയത്.
No comments:
Post a Comment