893.Mother(Korean,2009)
Mystery,Drama
"വിചിത്രമായ ഒരു കാര്യം എന്താണ് എന്ന് വച്ചാൽ അവളുടെ മൃതദേഹം വച്ച രീതി ആണ്.സാധാരണ ഗതിയിൽ മൃതദേഹം കുഴിച്ചു മൂടാൻ ശ്രമിക്കുമ്പോൾ എന്തിനാണ് ആ രീതിയിൽ മൃതദേഹം അവിടെ അങ്ങനെ പ്രദർശിപ്പിച്ചത്?കൊലയാളിക്ക് അവളോട് അത്ര മാത്രം ദേഷ്യം ഉണ്ടായിരുന്നിരിക്കാം.അവളുടെ ശരീരം അവിടെ വച്ചാൽ ആ ഗ്രാമത്തിൽ ഉള്ള എല്ലാവർക്കും കാണാൻ സാധിക്കും".ജിൻ -ടേ ,ഹ്യേ-ജായോട് ഇതു പറയുമ്പോൾ ചെയ്യാത്ത കുറ്റത്തിന് ബലിയാട് ആയി മാറിയ മകനെ കുറിച്ചു ആയിരുന്നു അവരുടെ വിഷമം.
മാനസിക വളർച്ച ഇല്ലാത്ത 28 കാരൻ മകൻ മദ്യപിച്ചു വന്ന ദിവസം ,മരണപ്പെട്ട പെണ്ക്കുട്ടിയെ പിന്തുടർന്നൂ എന്ന സാക്ഷി മൊഴി,മറ്റു അന്വേഷണങ്ങൾ ഒന്നും ഇല്ലാതെ തന്നെ പോലീസ് അവനെ പ്രതിയാക്കി.ഓര്മക്കുറവ് കൂടി ആയപ്പോൾ ഡോ-ജുൻ ആണ് പ്രതി എന്നുള്ള രീതിയിൽ തന്നെ സംഭവങ്ങൾ മുന്നോട്ടു പോയി.എന്നാൽ അവന്റെ അമ്മ ഹ്യേ-ജയ് തോൽക്കാൻ തയ്യാറല്ലായിരുന്നു.ദരിദ്ര ആയിരുന്നെങ്കിലും തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ചു സ്വന്തം മകനെ രക്ഷിക്കാൻ അവർ ശ്രമം തുടരുന്നു.ഏറ്റവും വില കൂടിയ വക്കീൽ,കാശ് കൊടുത്തു കൂടെ നിർത്തിയ ഡോ-ജുന്നിന്റെ അൽപ സ്വൽപ്പം ഫ്രോഡ് ആയ സുഹൃത്തു തുടങ്ങിയവരെ എല്ലാം അവരുടെ കഴിവിന് അനുസരിച്ചു മകന്റെ നിരപരാധിത്വം തെളിയിക്കാൻ ആയി അവർ ഉപയോഗിച്ചു.എന്നാൽ പലപ്പോഴും അവർ ഇടറി പോയി.അവരുടെ അന്വേഷണത്തിന്റെ കഥയാണ് ഈ ചിത്രം.അവർ ആ കൊലപാതകത്തിന്റെ പിന്നിലെ രഹസ്യം കണ്ടെത്തുമോ?അവരുടെ ചിന്തകളോട് ചേർന്നു നിൽക്കുന്ന ഒന്നാകുമോ അതു?ആ രഹസ്യം കണ്ടെത്താനായി ചിത്രം കാണുക.
2010 ലെ മികച്ച വിദേശ ചിത്രത്തിനുള്ള ദക്ഷിണ കൊറിയയുടെ ഓസ്കാർ നാമനിർദേശം ആയിരുന്നു "Mother" എന്ന ഈ ചിത്രം.ബോംഗ്-ജൂൻ- ഹോ സംവിധാനം ചെയ്ത ചിത്രത്തിന്റെ തുടക്കം തന്നെ പ്രധാന കഥാപാത്രമായി കിം-ഹ്യേ ജയയെ കണ്ടു കൊണ്ടാണ് തിരക്കഥ പോലും പൂർത്തിയാക്കിയത് .കൊറിയൻ ഗ്രാമ പശ്ചാത്തലത്തിൽ ഒറ്റയ്ക്ക് കഴിയേണ്ടി വരുന്ന ഒരമ്മയും മകനും തമ്മിൽ ഉള്ള ബന്ധം പലപ്പോഴും വിചിത്രം ആയിരുന്നു.അവരുടെ ലോകം തന്നെ മകനെ ചുറ്റിപ്പറ്റി ആയിരുന്നു.അവർക്ക് അവനെ നഷ്ടം ആകുന്നതിനെ കുറിച്ചു ചിന്തിക്കാൻ പോലും കഴിയുന്നില്ല.മനോഹരമായി തന്നെ കിം ആ കഥാപാത്രത്തെ അവതരിപ്പിച്ചു.
ഒരു സാധാരണ മിസ്റ്ററി ചിത്രം ആയി തുടക്കം തോന്നുമെങ്കിലും അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ് കഥയിൽ ഉണ്ട്.അവിടെ സിനിമ മറ്റൊരു തലത്തിലേക്ക് മാറുന്നു.കുറച്ചു സമയം മാത്രമേ പിന്നെ കഥാപാത്രങ്ങൾ സ്‌ക്രീനിൽ ഉള്ളായിരുന്നു എങ്കിലും ജീവിതം ബാക്കി വച്ചതിലൂടെ യാത്ര തുടരുമ്പോൾ പ്രിയപ്പെട്ടത് ഉപേക്ഷിക്കാൻ ആരും തയ്യാറാകില്ല..ചിത്രം കാണുക!!ഇഷ്ടമാകും..
No comments:
Post a Comment