636.THE GOOD DINOSAUR(ENGLISH,2015),|Comedy|Animation|Adventure|,Dir:-Peter Sohn,Voices:-Jeffrey Wright, Frances McDormand, Maleah Nipay-Padilla
ഡിസ്നി പിക്സാര്‍ ഇപ്പോള്‍ ഹോളിവുഡ് അനിമേഷന്‍ സിനിമകളിലെ അനിഷേധ്യമായ മാര്‍ക്കറ്റ് സ്വന്തം ആക്കിയിട്ടുണ്ട്.നിലവാരത്തില്‍ അതിലും മികച്ച സിനിമകള്‍ (പിക്സാര്‍ ചിത്രങ്ങള്‍ മോശം ആണെന്നല്ല!!) വേറെ ഇറങ്ങുന്നുണ്ടെങ്കിലും പിക്സാര്‍ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ജനശ്രദ്ധ കൂടുതല്‍ ആണ്.ഈ അടുത്ത് മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്ക്കാര്‍ പുരസ്ക്കാരം ലഭിച്ച Inside Out പിക്സാര്‍ ചിത്രം ആയിരുന്നു.ഡിസ്നി പിക്സാര്‍ ഏറ്റെടുത്തതിനു ശേഷം അവര്‍ക്കും അനുഗ്രഹം ആയി തീര്‍ന്നൂ അനിമേഷന്‍ സിനിമകളുടെ മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍.
The Good Dinosaur വളരെ നല്ലൊരു ചിത്രമായി തോന്നി.സാധാരണ ഒരു കഥ.എന്നാല്‍ Feel-Good-Movie എന്ന നിലയില്‍ പ്രത്യേക ഒരു അനുഭവം ആയി ഈ ചിത്രം മാറുന്നുണ്ട്.ദിനോസറുകളുടെ വംശനാശത്തിനു കാരണം ആയ ആ ദുരന്തം ഭൂമിയില്‍ സംഭവിച്ചില്ലായിരുന്നു എങ്കില്‍ എന്ന ആശയത്തില്‍ നിന്നും ആണ് ഈ ചിത്രത്തിന്റെ പിറവി. പിന്നീട് അല്‍പ്പ പുരോഗമനം ജീവിത സാഹചര്യങ്ങളില്‍ ഉണ്ടായ ഭൂമിയിലെ പഴയ തമ്പുരാക്കന്മാര്‍ അവരുടെ കുടുംബങ്ങളുമായി ജീവിക്കുന്നു.അക്കൂട്ടത്തില്‍ ഉള്ള ഹെന്രി,ഐഡ എന്നീ ദിനോസര്‍ ദമ്പതികള്‍ക്ക് മുട്ട വിരിഞ്ഞു മൂന്നു കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു.
വളര്‍ന്നു വലുതാകുമ്പോള്‍ കുടുംബത്തിന്റെ അഭിമാനം ആകാന്‍ അവര്‍ ഓരോരുത്തരും ശ്രമിച്ചപ്പോള്‍ വലിയ മുട്ടയില്‍ നിന്നും ഉണ്ടായ ചെറിയ ആര്‍ലോയ്ക്ക് മറ്റു രണ്ടു പേരുടെയും മികവിലേക്ക് ഉയരാന്‍ അവന്റെ ഭയങ്ങള്‍ വിലങ്ങു തടി ആകുന്നു.എന്നാല്‍ ഹെന്രി തന്റെ ഇളയ മകനെ വെറുതെ വിടാന്‍ തയ്യാറല്ലായിരുന്നു.ആര്‍ലോയുടെ സംഭവബഹുലമായ ആ കഥയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.എണ്ണമറ്റ Feel-Good-Movie കളുടെ കൂട്ടത്തില്‍ തന്നെ മികച്ച ഒരു ചിത്രം ആണ് The Good Dinosaur.ഇത്തരം ചിത്രങ്ങള്‍ ഇഷ്ടമുള്ളവര്‍ക്ക് നല്ലൊരു അനുഭവം ആകും ഈ ചിത്രം.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment