538.RETRIBUTION(SPANISH,2015),|Thriller|,Dir:-Dani de la Torre,*ing:-Luis Tosar, Javier Gutiérrez, Elvira Mínguez.
എന്നത്തേയും പോലെ കാര്‍ലോസിന്റെ ദിവസം തുടങ്ങിയത് പതിവ് രീതികളിലൂടെ ആയിരുന്നു.രാവിലെ തന്നെ വരുന്ന ഫോണ്‍കോളുകള്‍,അയാളുടെ തിരക്കേറിയ ബാങ്ക് ജീവിതത്തിന്റെ ഭാഗം ആയിരുന്നു.കുട്ടികളെ സ്ക്കൂളില്‍ കൊണ്ട് പോകാന്‍ അയാള്‍ തീരുമാനിക്കുന്നു.ഭാര്യയും ആയി അത്ര രസത്തില്‍ അല്ലായിരുന്നു കാര്‍ലോസ്.ജോലിയില്‍ നിന്നും ലഭിക്കുന്ന ശമ്പളത്തിന്റെ അവസാനമുള്ള പൂജ്യങ്ങള്‍ അവരുടെ ബന്ധത്തിന്റെ വില ആയി നല്‍കിയിട്ടുണ്ടാകാം.കാര്‍ലോസിന്റെ എന്നത്തേയും പോലെ തിരക്കേറിയ ആ ദിവസത്തിന്‍റെ ഗതി മാറിയത് പെട്ടെന്നായിരുന്നു.
അയാളുടെ കാറില്‍ ഉണ്ടായിരുന്ന അജ്ഞാതമായ ഒരു ഫോണ്‍.അതില്‍ കോള്‍ വന്നപ്പോള്‍ ആദ്യം കരുതിയത് അത് ഭാര്യയുടെ ഫോണ്‍ ആണെന്നായിരുന്നു.എന്നാല്‍ കോള്‍ അറ്റന്‍ഡ് ചെയ്ത അയാളെ കാത്തിരുന്നത് അപകടകരമായ ഒരു സന്ദേശം ആയിരുന്നു.അയാളുടെ കാറില്‍ ബോംബ് വച്ചിട്ടുണ്ടെന്നും.ആ കാറില്‍ നിന്നും ആരെങ്കിലും ഇറങ്ങാനോ മറ്റോ ശ്രമിച്ചാല്‍ അത് പൊട്ടിതെറിക്കും എന്നും ആയിരുന്നു.ഫോണ്‍ വിളിച്ചയാളുടെ ആവശ്യങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ നടക്കാന്‍ പോകുന്ന ഭവിഷ്യത്തും അയാള്‍ അറിയിച്ചു.
സ്വന്തം ജീവനോടൊപ്പം മക്കളുടെ ജീവനും രക്ഷിക്കണം.എന്നാല്‍ ആരാണ് ഈ പ്രവൃത്തി ചെയ്യുന്നത് എന്നും അറിയാത്ത അവസ്ഥ.ഒപ്പം കാര്‍ലോസിനെ അയാളുടെ പ്രതിയോഗി നിരീക്ഷണത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു.സ്പാനിഷ് സിനിമ ലോകത്ത് നിന്നും വന്ന മുഴുന്നീള ത്രില്ലര്‍ ചിത്രം ആണ് Retribution.ശരിക്കും Edge of the Seat Thriller എന്ന് പറയാന്‍ സാധിക്കുന്ന ഒന്ന്.ഒരു ത്രില്ലര്‍ എന്നതിനോടൊപ്പം പട്ടാപകല്‍ നടക്കുന്ന ഒരു സാമൂഹിക വിപത്ത് കൂടി ഈ ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.ത്രില്ലര്‍ സിനിമ സ്നേഹികള്‍ക്ക് ഇഷ്ടമാകുന്ന തരത്തില്‍ നിര്‍മിച്ച ചിത്രം ആണ് Retribution.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment