Monday, 21 March 2016

640.CR NO:89(MALAYALAM,2013)

540.CR NO:89(MALAYALAM,2013),|Drama|Crime|,Dir:-Sudevan,*ing:-Achuthanandan, Asok Kumar, Saradhi.


  മുത്തശ്ശി കഥകളെ  വെല്ലുന്ന  രീതിയിലാണ്  CR  NO:89  എന്ന  ചെറിയ  മലയാള  ചിത്രം  പ്രശംസകള്‍  ഏറ്റു  വാങ്ങിയത്.IFFK  യിലെ  മികച്ച  മലയാള  ചലച്ചിത്രം,സംസ്ഥാന  പുരസ്ക്കരങ്ങളിലെ  മികച്ച  മലയാള  ചിത്രം,മികച്ച  രണ്ടാമത്തെ  നടന്‍  ആയി  ഈ  ചിത്രത്തിലെ  അശോക്‌  കുമാര്‍  തിരഞ്ഞെടുക്കപ്പെട്ടത്  ഒക്കെ  ഒരിക്കലും  ഈ  ചിത്രത്തിന്റെ  അണിയറയില്‍  പ്രവര്‍ത്തിച്ചവര്‍ക്ക്  സ്വപ്നം  ആയി  പോലും  ഉണ്ടാകുമായിരുന്നില്ല.പ്രത്യേകിച്ചും  കോടികള്‍  കിലുങ്ങുന്ന  സിനിമ  വ്യവസായത്തില്‍  വെറും  7  ലക്ഷം  രൂപ  മുതല്‍മുടക്കില്‍  ഒരു  ചെറിയ  ഗ്രാമത്തിലെ സാധാരണക്കാര്‍  വേഷം  ഇട്ട ചിത്രം  ആകുമ്പോള്‍.

   Crowd Funding  ലൂടെ ഒരു  ഷോര്‍ട്ട്  ഫിലിം  എന്ന  ലക്ഷ്യത്തില്‍  നിന്നും  സംവിധായകന്‍  സുദേവന്‍  ഒരു  സിനിമ  എന്ന ലക്ഷ്യത്തിലേക്ക്  മാറിയപ്പോള്‍ സഹായകരമായി.ഇനി  ചിത്രത്തിന്റെ  പ്രമേയതിലെക്.ഒരു  ദിവസം  നടക്കുന്ന  കഥ.സാധാരണക്കാര്‍  ആരും  സുരക്ഷിതര്‍  അല്ല  എന്നും  ആരെയും  കാത്തിരിക്കുന്ന  അപകടം  ചുറ്റിലും  ഉണ്ട്  എന്നതാണ്  ചിത്രത്തിന്റെ  പ്രമേയം.ജീപ്പ്  റിപ്പയര്‍  ചെയ്യാന്‍  വേണ്ടി  ആണ്  അയാള്‍  ആ മെക്കാനിക്കിന്റെ  അടുക്കല്‍  എത്തിയത്.നാട്ടിന്‍  പുറത്തുള്ള  ആ  വഴിയോരത്തില്‍  നില്‍ക്കുന്ന  ജീപ്പിന്റെ  അടുക്കല്‍  എത്തിയ  അയാള്‍  അന്ന്  നേരിടേണ്ടി  വന്ന  മുഖങ്ങള്‍  ആണ്  ചിത്രത്തിലൂടെ  അവതരിപ്പിച്ചിരിക്കുന്നത്.

  ചിത്രത്തിന്റെ  അവസാനം  ഉള്ള  ഒരു  ഭാഗമുണ്ട്.യഥാര്‍ത്ഥത്തില്‍  സമൂഹത്തില്‍  ഇന്ന്  സംഭവിക്കുന്നതും  അതാണ്‌.സോഷ്യല്‍  മീഡിയ  മുതല്‍  അഭിപ്രായം  പറയാന്‍  സാധിക്കുന്ന  എവിടെയും   വാചാലര്‍  ആകുന്ന മിഡില്‍  ക്ലാസ്  മുതല്‍  ഉള്ളവരും.എന്നാല്‍  അതെ  സമൂഹത്തില്‍  തന്നെ  അതിലും  താഴ്ന്ന  അവസ്ഥയില്‍  കഴിയുന്ന  മനുഷ്യരും അവരുടെ  ആവശ്യങ്ങളെ  കുറിച്ചും  ഒക്കെ  ഉള്ള  ഒരു  അവബോധം  ആയി  തോന്നി.വലിയ  അര്‍ഥങ്ങള്‍  ഒക്കെ  ഉള്ള  സിനിമ  ആയി  ഒന്നും  തോന്നിയില്ല.ഒരു  ചെറിയ  ചിത്രം.പറയാന്‍  വന്ന  കാര്യം  നേരിട്ട്  പറയാന്‍  ശ്രമിച്ചിരിക്കുന്നു.ചലച്ചിത്ര  മേളകളിലെ  സ്ഥിരം  സാന്നിധ്യം  ആയി  മാറുന്ന  ചിത്രങ്ങളുടെ  അതെ  ഫോര്‍മാറ്റില്‍  തന്നെ  ആണ്  ഈ  ചിത്രം  അവതരിപ്പിക്കുന്നതെങ്കിലും  അതിലെ  "ഉറക്കച്ചടവോടെ"  ഒരു  സിനിമ  കാണുക  എന്ന  രീതിയില്‍  നിന്നും  വ്യത്യസ്ഥമായി  ആര്‍ക്കും  മനസ്സിലാകുന്ന,ആസ്വദിക്കാവുന്ന  രീതിയില്‍  ആണ്  ചിത്രം  ഒരുക്കിയിരിക്കുന്നത്.ചെറിയ  ചിത്രങ്ങള്‍ക്കും ഇത്തരം  പരീക്ഷണ  ചിത്രങ്ങള്‍ക്കും  നിലനില്‍പ്പ്‌  ഉണ്ടാകേണ്ടത്  സമാന്തര  സിനിമകള്‍ക്ക്‌ ആവശ്യവും  ആണ്.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment