541.THE CLASSIFIED FILE(KOREAN,2015),|Mystery|Thriller|,Dir:- Kyung-taek Kwak ,*ing:-Yun-seok Kim,Young-nam Jang, Ho-bin Jeong,
യഥാര്‍ത്ഥ കുറ്റകൃത്യങ്ങള്‍ സിനിമയായി രൂപാന്തരം പ്രാപിച്ചത് പല കൊറിയന്‍ സിനിമകളിലും കണ്ടിട്ടുണ്ട്.വല്ലാത്ത ഒരു ഫീല്‍ ആയിരിക്കും അത്തരം ചിത്രങ്ങള്‍ക്ക്.മഴ,ഇരുണ്ടു മൂടിയ അന്തരീക്ഷം ഒക്കെ നിഗൂഡം ആയ ഒരു Ambience നല്‍കുന്നും ഉണ്ട്.സൂപ്പര്‍മാന്‍ എന്നത് അമാനുഷികതകള്‍ നിറഞ്ഞ ഒരു കഥാപാത്രം ആണെന്ന ബോധ്യത്തോടെ തന്നെ നായക കഥാപാത്രങ്ങള്‍ പലപ്പോഴും മാനുഷികമായ ചാപല്യങ്ങള്‍ നിറഞ്ഞ അല്ലെങ്കില്‍ യഥാര്‍ത്ഥ സംഭവങ്ങളില്‍ ഉണ്ടായതിനോട് നീതി പുലര്‍ത്തി തന്നെ ആകും അവതരിപ്പിക്കുക.ആസ്ഥാനത്ത് ഉള്ള നായക ബിംബവല്‍ക്കരണം അവര്‍ മന:പ്പൂര്‍വം ഒഴിവാക്കുന്നതായി തോന്നും അത്തരം ചിത്രങ്ങളില്‍.
The Classified File ഉം അത്തരം ഒരു ചിത്രം ആണ്.സാധാരണക്കാരന്‍ ആയ നായക കഥാപാത്രം ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ ആണ്.ഒരു ധനികനായ വ്യക്തിയുടെ മകളെ ബുസാനില്‍ നിന്നും തട്ടിക്കൊണ്ടുപോയി എന്നതാണ് കേസ്.അവിടത്തെ പോലീസ് അന്വേഷണം ആരംഭിച്ചു എങ്കിലും തെളിവുകള്‍ ഒന്നും കിട്ടുന്നില്ല.കഴിവുകള്‍ കുറഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍,സാങ്കേതികത ഇത്രയും വളരാത്ത എണ്‍പതുകള്‍ എന്നിവ കേസ് അന്വേഷണത്തിന് വിലങ്ങു തടി ആവുകയും ചെയ്യുന്നു.പ്രമാദമായ കേസുകളില്‍ മുന്‍പ് തെളിയിച്ച ഗില്‍ യോംഗ് അങ്ങനെ ആണ് ഈ കേസില്‍ എത്തി ചേരുന്നത്.കാണാതായ കുട്ടിയുടെ പിതാവിന്റെ സ്വാധീനം ഉപയോഗിച്ച് സര്‍വീസില്‍ ഉള്ള മികച്ച അന്വേഷണ ഉദ്യോഗസ്ഥനെ തന്നെ മറ്റൊരു സ്ഥലത്ത് നിന്നും കൊണ്ട് വന്നു.എന്നാല്‍ ബുസാന്‍ പോലീസിലെ പലര്‍ക്കും ഈ നീക്കം ഇഷ്ടമായില്ല.
ഈ സമയം കുട്ടിയുടെ മാതാപിതാക്കള്‍ ഭാവി പ്രവചിക്കുന്നവരെയും കാണുന്നുണ്ടായിരുന്നു.അതില്‍ ഒരാള്‍ മാത്രം ആണ് ഗില്‍ യോംഗിന്റെ പേര് നിര്‍ദേശിക്കുന്നതും മറ്റുള്ള ജ്യോല്‍സ്യന്മാരില്‍ നിന്നും വ്യത്യസ്തം ആയി കുട്ടി ജീവിച്ചിരിപ്പുണ്ട് എന്നും പറയുന്നത്,വിശ്വാസവും ലോജിക്കും ഒരു ഭാഗത്ത്.മറു ഭാഗത്ത് കുട്ടിയെ കാണാതായിട്ടും എന്തിനു വേണ്ടി ആണ് അത് ചെയ്തതെന്ന് വിവരം നല്‍കാത്ത പ്രതി ഭാഗം.തികച്ചും രസകരം ആയ സന്ദര്‍ഭം ആണ് ഒരു Crime Investigation സിനിമയ്ക്ക്.ഈ സാഹചര്യങ്ങളില്‍ ഊന്നി നിന്ന് കൊണ്ട് കേസ് അന്വേഷണം അവതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍.കൊറിയന്‍ സിനിമകളുടെ ആരാധകര്‍ക്ക് ഇഷ്ടപ്പെടാവുന്ന ചിത്രം ആണ് The Classified File.കിം യോന്‍ സിയോക്കിന്റെ അന്വേഷണ ഉദ്യോഗസ്ഥനും മികച്ച വേഷങ്ങള്‍ അടുത്തായി ലഭിക്കുന്ന യു ഹേ ജിന്നും കൂടി ഈ ചിത്രത്തെ മികച്ചതാകി.
More movie suggestions @www.movieholicviews.blogspot.com