ഒരു ടൈം പാസിനു കാണാവുന്ന രണ്ടു സിനിമകള്‍ ആണ് ഈ റിവ്യൂവില്‍ ഉള്ളത്.അധികം എഴുതാന്‍ ഒന്നും ഇല്ലാത്ത രണ്ടു ഫീല്‍ ഗുഡ് സിനിമകള്‍.ഒരെണ്ണം കുഴപ്പമില്ലാത്ത ഒരു റൊമാന്റിക് സിനിമ.മറ്റുള്ളത് ഒരു സിമ്പിള്‍ ഫാന്റസിയും.
1)DEFINITELY,MAYBE(ENGLISH,2008),|Romance|Drama|,Dir:-Adam Brooks,*ing:-Ryan Reynolds, Rachel Weisz, Abigail Breslin
ഇതൊരു അമേരിക്കന്‍ റൊമാന്റിക് കോമഡി സിനിമയാണ്.വില്‍ ഹേയ്സ് തന്‍റെ മകളായ മായയോട് അവളുടെ നിര്‍ബന്ധപ്രകാരം വില്ലും ഭാര്യയും എങ്ങനെ ആണ് കണ്ടുമുട്ടിയതെന്ന് ഒരു കഥയായി പറയുന്നു.ഒരു ബെഡ് ടൈം കഥ പറച്ചില്‍ ആയാണ് അത് തുടങ്ങുന്നത്.വില്‍ കഥ പറയുമ്പോള്‍ മകളുടെ മുന്നില്‍ ഒരു നിബന്ധന വച്ചു.താന്‍ പറയുന്ന കഥയില്‍ ഉള്ള സ്ത്രീകളില്‍ നിന്നുംഅവളുടെ അമ്മയെ മായ സ്വയം കണ്ടെത്തണം എന്നും അത് കൊണ്ട് തന്‍റെ കഥയിലെ കഥാപാത്രങ്ങള്‍ക്ക് യഥാര്‍ത്ഥ പേരുകള്‍ അല്ല എന്നും .വില്‍ തന്‍റെ ജീവിതത്തില്‍ പല ഘട്ടത്തില്‍ ആയി കണ്ടു മുട്ടുന്ന മൂന്നു സ്ത്രീകളായ എമിലി,സമ്മര്‍,ഏപ്രില്‍ എന്നിവരാണ് കഥയിലെ പ്രധാന കഥാപാത്രങ്ങള്‍.ഒരാള്‍ കോളേജില്‍ വച്ചുള്ള കാമുകിയും പിന്നീടുള്ളവര്‍ ജോലിക്കായി വന്ന സ്ഥലത്ത് വച്ച് പരിചയപ്പെടുന്നവരും ആയിരുന്നു.വില്ലിന് പലപ്പോഴും തന്‍റെ ബന്ധങ്ങള്‍ നന്നായി മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയുന്നില്ല.
പല കാരണങ്ങളാല്‍ അവരെല്ലാം ഇടയ്ക്ക് വച്ച് അന്യരായി പോകുന്നു.എന്നാല്‍ അപ്രതീക്ഷിതമായി അവര്‍ വീണ്ടും വരുകയും ചെയ്യുന്നു അയാളുടെ ജീവിതത്തിലേക്ക്.ഒരു ചക്രം ഉരുളുന്നത് പോലെ ആയിരുന്നു ആ മൂന്നു പേരും അയാളുടെ ജീവിതത്തില്‍ വന്നു പോകുന്നത്.മായയുടെ അമ്മയുമായി വേര്‍പിരിയാന്‍ തീരുമാനിച്ച വില്ലിന് ആ കഥ പറയല്‍ തന്‍റെ ഭൂതകാലത്തിലേക്കുള്ള ഒരു പിന്‍വാങ്ങല്‍ കൂടി ആയിരുന്നു.ക്ലിന്റന്റെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി വരുന്ന ബില്ലിന്റെ ജീവിത കഥ ബില്‍ ക്ലിന്റന്‍ ഇമ്പീച് ചെയ്യപ്പെടുന്ന കാലഘട്ടം എല്ലാം പരാമര്‍ശിച്ചു പോകുന്നു.അമേരിക്കന്‍ കുടുംബ ജീവിതങ്ങളിലെ അസ്ഥിരത സിനിമയില്‍ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്.മായയ്ക്ക് തന്‍റെ അമ്മയെ കണ്ടെത്താന്‍ കഴിഞ്ഞോ ആ കഥയില്‍ നിന്നും?ക്ലീഷേകള്‍ കുറേ ഉണ്ടെങ്കിലും അധികം തല പുകയ്ക്കാതെ കാണാവുന്ന ഒരു സിമ്പിള്‍ ഗുഡ് ഫീല്‍ കോമഡി സിനിമയാണ് Definitely,Maybe.ഞാന്‍ ഇതിനു നല്‍കുന്ന റേറ്റിംഗ് 6.5/10!!
2)Mr. DESTINY(ENGLISH,1990),|Fantasy|Drama|,Dir:-James Orr,*ing:-James Belushi, Linda Hamilton, Michael Caine
പരാജയങ്ങളിലും നിരാശകളിലും ഇപ്പോഴും പഴിചാരുന്ന ഒരാളുണ്ട്.അദൃശ്യമായ ആ ശക്തിക്ക് നമ്മള്‍ വിധി എന്ന പേരും നല്‍കിയിട്ടുണ്ട്.ജീവിതത്തിലെ ചെറുതെന്ന് കരുതുന്ന ചില കാര്യങ്ങള്‍ പോലും ഭാവി നിര്‍ണയത്തില്‍ സ്വാധീനം ഉണ്ടാക്കും എന്നുള്ള "ബട്ടര്‍ഫ്ലൈ എഫെക്റ്റ്തി യ്യറി"ആധാരമാക്കി ആണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നത്.എന്നാല്‍ സമാനമായ മറ്റു സിനിമകളുടെ രീതിയില്‍ സങ്കീര്‍ണമായ കഥാവതരണം ഇവിടെ ഇല്ല.പകരം തമാശയുടെ മേമ്പൊടിയോടെ ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.ലാറി ബറോസ് എന്ന ആളുടെ മുപ്പത്തിയഞ്ചാം പിറന്നാളിന്റെ അന്ന് നടക്കുന്ന സംഭവങ്ങള്‍ ആണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.എന്നാല്‍ അയാളുടെ ജിവിതം ഇന്നത്തെ നിലയില്‍ എത്തിയതിനു ഒരു കാരണം ഉണ്ട്.ഒരു ബേസ്ബോള്‍ കളി.അന്ന് അടിച്ചകറ്റാന്‍ പറ്റാത്ത പന്ത് ആണ് അയാളുടെ ജീവിതം നിര്‍ണയിച്ചത്.പന്തടിച്ചിരുന്നെങ്കില്‍ അയാളുടെ ജീവിതം എത്തരത്തില്‍ ഉള്ള മാറ്റങ്ങള്‍ക്കു വിധേയം ആയിരുന്നേനെ എന്ന് ഈ ചിത്രം അവതരിപ്പിക്കുന്നു.
ലാറി യഥാര്‍ത്ഥത്തില്‍ പന്തടിക്കുന്നില്ല.അത് കൊണ്ട് ലാറി ഇന്ന് സാധാരണക്കാരന്‍ ആയി ജീവിക്കുന്നു.അന്ന് പന്ത് അടിക്കാതെ വിഷമിച്ചിരിക്കുന്ന സ്കൂള്‍ വിദ്യാര്‍ഥിയുടെ ജീവിതം അവിടെ വച്ച് മാറുന്നു.ഇതിനെല്ലാം അകമ്പടിയായി വിധിയും.നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്ന ജീവിതത്തെക്കാള്‍ എത്രയോ നല്ലതാണ് ആഗ്രഹിക്കുന്ന ജീവിതം എന്ന് കരുതുന്നുണ്ടോ?എങ്കില്‍ ഈ ചിത്രം ധൈര്യമായി കാണാം.ഒരു നല്ല ഫീല്‍ ഗുഡ് അമേരിക്കന്‍ ഫാന്റസി ആണ് ഈ ചിത്രം.വിധിയും ജീവിതവുമായുള്ള കളികള്‍ അവതരിപ്പിക്കുന്ന ഈ സിനിമയ്ക്ക് എന്‍റെ മാര്‍ക്ക് 6/10!!
More reviews @ www.movieholicviews.blogspot.com
No comments:
Post a Comment