Monday, 30 August 2021

1414. Hitman's Wife's Bodyguard (English, 2021)

 1414. Hitman's Wife's Bodyguard (English, 2021)

           Action, Comedy

           IMDB: 6.1  RT: 27%



  The Hitman's Bodyguard നിർത്തിയിടത്തു നിന്നും ആണ് Hitman's Wife's Bodyguard ആരംഭിക്കുന്നത്. തന്റെ AAA സെക്യൂരിറ്റി ലൈസൻസ് നഷ്ടപ്പെട്ട മൈക്കിൾ ബ്രൈസ് ( Ryan Reynolds)  മാനസികമായി തകർന്ന നിലയിൽ ആണ്.തന്റെ ജോലിയിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ട അയാൾ ജോലിയിൽ നിന്നും മാറി നിൽക്കുകയാണ്.ഈ സമയം ആണ് മൈക്കിളിനെ അന്വേഷിച്ചു സോണിയ കിൻകെയിഡ് (Salma Hayek) വരുന്നത്. അവളുടെ ഭർത്താവായ ഡാരിയസ് കിൻകെയിഡ് (Samuel L Jackson) ഏൽപ്പിച്ച ഒരു ഉദ്യമവും ആയി ആണ് അവളുടെ വരവ്. അതിനെ തുടർന്ന് ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ ആണ് Hitman's Wife's Bodyguard ന്റെ കഥ.


  ആദ്യ ഭാഗത്തിനെക്കാളും മികച്ചത് എന്നു തോന്നിയ ചിത്രമാണ് എനിക്ക് Hitman's Wife's Bodyguard. സൽമയുടെ സോണിയ എന്ന കഥാപാത്രം പൂന്തു വിളയാടി എന്നു തന്നെ പറയാം.ഒപ്പം റയാനും സമുവലും കൂടി ആയപ്പോൾ deadly combo എന്നു പറയാവുന്ന ഒരു കൂട്ടുകെട്ട്.ചിരിക്കാൻ ഉള്ളതിനൊപ്പം തന്നെ മികച്ച ആക്ഷൻ രംഗങ്ങളും, തരക്കേടില്ലാത്ത ഒരു കഥയും ആയി ആണ് ചിത്രം വരുന്നത്.


  സൽമയുടെ പഴയകാല നായകന്മാരിൽ ഒരാളായ അന്റോണിയോ ബണ്ടാരസും ഒപ്പം ഒരു സർപ്രൈസ് ആയി വന്ന ഇതിഹാസ നടനും കൂടി ആയപ്പോൾ ലെവൽ തന്നെ മാറി. സിനിമയുടെ genre demand ചെയ്ത രീതിയിൽ തന്നെ അവതരിപ്പിക്കപ്പെട്ട ചിത്രമാണ് Hitman's Wife's Bodyguard. ഇത്തരം fun- ride ആയ ആക്ഷൻ സിനിമകളിലെ ലോജിക്കില്ലായ്‌മ ഒക്കെ മാറ്റി വച്ചു നല്ലതു പോലെ ചിരിക്കാൻ ഉള്ള ചിത്രം കൂടി ആണിത്.


  Personally, നല്ലത് പോലെ ഇഷ്ടപ്പെട്ട ഒരു ചിത്രമാണ് Hitman's Wife's Bodyguard.പ്രത്യേകിച്ചും ആദ്യ ഭാഗം ഇഷ്ടപ്പെട്ടവർക്കു ഇതും ഇഷ്ടം ആകും.


@mhviews rating: 3/4

@mhviews1 എന്നു ടെലിഗ്രാമിൽ search ചെയ്താൽ ലിങ്ക് ലഭിക്കും.

More movie suggestions and download link available @www.movieholicviews.blogspot.com


Sunday, 29 August 2021

1413. The Protege ( English, 2021)

 1413. The Protege ( English, 2021)

            Action



IMDB: 6.3, RT : 60


 Protege : വിദഗ്ധനായ ഒരാളുടെ സ്വാധീനം കൊണ്ടു മറ്റൊരാളുടെ ജീവിതത്തിൽ മാറ്റം ഉണ്ടാവുക എന്നു പറയാം. ഇവിടെ അന്ന ആണ് Protege. അന്നയെ സ്വാധീനിച്ചത് മൂഡിയും. മൂഡിയ്ക്ക് അന്നയെ കിട്ടുന്നത് വിയ്റ്റനാമിൽ നിന്നാണ്.ചോര ചിതറിയിരുന്ന വിയ്റ്റനാമിൽ നിന്നും ഒരു ദിവസം അന്ന അയാളുടെ ഒപ്പം കൂടി.അവൾ അയാളുടെ വഴി പിന്തുടർന്നു.അവളും അയാളെ പോലെ ഒരു വാടക കൊലയാളി ആയി.എന്നാൽ ഒരു ദിവസം അയാളെ അവൾക്കു നഷ്ടമായി.അയാളെ അവൾക്കു നഷ്ടപ്പെടുത്തിയവരെ അന്വേഷിച്ചു ഇറങ്ങി തിരിച്ചു.


  അന്നയുടെ രക്തരൂക്ഷിതമായ ആ അന്വേഷണത്തിന്റെ കഥയാണ് The Protege പറയുന്നത്.വിയ്റ്റനാമിന്റെ സൗന്ദര്യത്തിനോടൊപ്പം ചുവന്ന കളറിൽ പിടയുന്ന കുറെയേറെ കൊലപാതകങ്ങൾ ആണ് ഈ ആക്ഷൻ ചിത്രത്തിൽ ഉള്ളത്.മൈക്കിൾ ക്ളീറ്റൻ, മാഗി ക്യൂ, സാമുവൽ എൽ ജാക്സൻ തുടങ്ങി നല്ലൊരു താര നിരയുണ്ട് ചിത്രത്തിന്.ഒപ്പം 2 ബോണ്ട് ചിത്രങ്ങൾ (Golden Eye, Casino Royale) ഒരുക്കിയ മാർട്ടിൻ ക്യാംപ്ബെൽ സംവിധായകൻ ആയിട്ടും.


  കഥയിൽ വലിയ പുതുമ ഒന്നും ഇല്ലായിരുന്നെങ്കിലും ഇടയ്ക്കുള്ള ചെറിയ പ്ലോട്ട് ട്വിസ്റ്റുകൾ നന്നായിരുന്നു.പ്രത്യേകിച്ചും ഈ സിനിമയ്ക്ക് മുന്നേ കണ്ട സിനിമയും ആയി ആ ട്വിസ്റ്റിന് ബന്ധം ഉള്ളത് രസകരം ആയി തോന്നുകയും ചെയ്തു.പക്ഷെ ആക്ഷൻ genre എന്ന നിലയിൽ The Protege ഏറെ മുന്നിൽ ആണ് ആ ചിത്രത്തെക്കാളും.ആ ചിത്രത്തിൽ ഉള്ളത് പോലെ അമനുഷികമായ കഴിവുകൾ ഇവിടെ അന്നയ്ക്കു ഇല്ലായിരുന്നു. മാഗി ക്യൂവിന്റെ അന്ന എന്ന കഥാപാത്രം മികവ് പുലർത്തി.നല്ലൊരു സ്റ്റൈലിഷ് , ആക്ഷൻ ത്രില്ലർ ആണ് The Protege.


 ആക്ഷൻ സിനിമയുടെ ആരാധകർക്ക് ഇഷ്ടമാകും.

ടെലിഗ്രാമിൽ @mhviews1 എന്നു തിരഞ്ഞാൽ ഡൌൺലോഡ് ലിങ്ക് ലഭിയ്ക്കും.

@mhviews rating: 3.5/4 


More movie suggestions and link at www.movieholicviews.blogspot.com

Saturday, 28 August 2021

1412. The Vault (Spanish, 2021)

 1412. The Vault (Spanish, 2021)

           Thriller.



 ബാങ്ക് ഓഫ് സ്‌പെയിനിലെ ആർക്കും തുറക്കാൻ കഴിയാത്ത ലോക്കറിൽ ആണ് വാൾട്ടറിന്റെ കണ്ണ്.അയാൾ സ്വയം വിശേഷിപ്പിക്കുന്നതു താൻ ഒരു 'വേട്ടക്കാരൻ' ആണെന്നാണ്.ധാരാളം പണം കയ്യിൽ ഉണ്ടെങ്കിലും ബാങ്ക് ഓഫ് സ്‌പെയിനിലെ എൻജിനീയറിങ് വിസ്മയം ആയ ലോക്കറിൽ അയാൾക്കായി എന്താണ് ഉണ്ടായിരുന്നത്?ഒരവസരത്തിൽ അയാൾക്ക്‌ ആവശ്യം ഉള്ളത് എടുക്കാനായി കുറച്ചു പേരുടെ സഹായം ആവശ്യമുണ്ടായി.അതിനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് The Vault എന്ന സിനിമ അവതരിപ്പിക്കുന്നത്.


  Heist Movies എന്ന സിനിമ വിഭാഗം ഭൂരിഭാഗവും സ്റ്റൈലിഷ് സിനിമ ആയിരിക്കും.സാധാരണ ആളുകളിൽ നിന്നും കയറി ചിന്തിക്കുന്ന ആളുകളുടെ വിജയം ആകും ഓരോ മോഷണവും.ഇവിടെ വാൾട്ടറിനും അങ്ങനെ ഒരു ടീം ആണ് ഉള്ളത്.അതിൽ ഉള്ള ചിലർ അയാളെ തേടി ചെന്നു മറ്റു ചിലരെYസ്6 അയാൾ തേടി പിടിച്ചു.ഇതിനെല്ലാം മേമ്പൊടി ആയി 2010 ലെ ഫുട്‌ബോൾ ലോക കപ്പിന്റെ പശ്ചാത്തലവും.സിനിമയുടെ ഏറ്റവും വലിയ പോസിറ്റിവ് ആയി തോന്നിയത് ആ ബാക്ഡ്രോപ് ആയിരുന്നു.


  ലോജിക് പ്രശ്നങ്ങൾ പലതും പറഞ്ഞു പഴി കേട്ട ചിത്രം ആണ് The Vault. എന്നാൽ കൂടിയും വളരെ വേഗത്തിൽ കഥ പറഞ്ഞു പോകുന്നത് കൊണ്ടു ആ ലോജിക്കില്ലായ്മ നോക്കി നിൽക്കാൻ ഉള്ള സമയം പ്രേക്ഷകന് നൽകുന്നില്ല.ചീറിയ പ്ലോട്ട് ട്വിസ്റ്റുകളിലൂടെ ഒക്കെ The Vault സഞ്ചരിക്കുമ്പോൾ പല മുൻ Heist സിനിമകളുടെ പരാമർശവും ഓർമപ്പെടുത്തലും ഉണ്ട്.നേരത്തെ പറഞ്ഞ ലോജിക്ക് ഇല്ലായ്മയിലും ഈ  സിനിമയുടെ ക്ളൈമാക്‌സ് ഒരു edge of the seat ത്രില്ലർ ആയി മാറുന്നുണ്ട്.നേരത്തെ അഊച്ചിപ്പൂച്ച 2010 ലെ ലോക കപ്പ് എങ്ങനെ ആകും ഒരു Heist ഐനിമ രൂപപ്പെടുത്തിയിട്ടുണ്ടാവുക? ആ ഒരു സൂചന ആയിരുന്നു സിനിമ കാണാൻ പ്രേരണ നൽകിയത്.അങ്ങനെ ഒരു പ്രേരണ ഉണ്ടെങ്കിൽ The Vault കണ്ടോളൂ. 


 വ്യക്തിപരമായി വളരെയേറെ ഇഷ്ടമായ ചിത്രമാണ് The Vault. ഒരു fast- paced ത്രില്ലർ കാണണം എന്നുണ്ടെങ്കിൽ കാണാം.


സിനിമ Netflix ൽ ലഭ്യമാണ്.


For more movie suggestions and download link, go to www.movieholicviews.blogspot.com

Download link : search @mhviews1  in Telegram

@mhviews rating : 3/4

Friday, 27 August 2021

1411. Stillwater (English,2021)

 1411. Stillwater (English,2021)

          Drama, Mystery.

          IMDB: 6.7, RT: 75%



    ബിൽ ബേക്കറിന്റെ മകൾ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് മാർസെയിൽ. വിദ്യാർഥിനിയായി ഫ്രാൻസിൽ ചെന്ന അലിസൻ അവൾ ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കുന്നു എന്നാണ് പറയുന്നത്.തന്റെ മകളെ രക്ഷിക്കാനായി ഓയിൽ റിഗ്ഗിൽ ജോലി ചെയ്യുന്ന ബിൽ അമേരിക്കയിൽ നിന്നും ഫ്രാൻസിലേക്കു പോകുന്നു. ഫ്രാൻസിലെ മാർസെയിൽ ചെന്നിട്ടുള്ള ബേക്കറിന്റെ ജീവിതവും മകളുടെ കാര്യത്തിൽ എന്താണ് സംഭവിച്ചത് എന്നറിയാൻ ഉള്ള ഒരു പിതാവിന്റെ അന്വേഷണവും ആണ് Stillwater എന്ന ചിത്രം.



  Amanda Knox എന്ന പേര് 2007ൽ അമേരിക്കയിൽ ഏറെ കുപ്രസിദ്ധി നേടിയ ഒന്നായിരുന്നു.അമേരിക്കയിൽ നിന്നും ഇറ്റലിയിലേക്ക് പഠിക്കാൻ പോയി സഹപാഠിയെ കൊന്നു എന്നു പേരിൽ ജയിലിൽ ആയിരുന്നു അവൾ.ഏറെ ഊഹാപോഹങ്ങൾക്കു വഴി തുറന്നിട്ട അമാണ്ടയുടെ കഥ ഇന്നും പല ഡോക്യുമെന്ററികൾക്കും വിഷയമാണ്.ആ കഥ ഒരു ഫിക്ഷണൽ രൂപം ആണ് Stillwater ൽ ഉള്ളത്.


  യഥാർത്ഥത്തിൽ ആലിസൻ കുറ്റം ചെയ്തോ ഇല്ലയോ എന്നതല്ല Stillwater ന്റെ വിഷയം.അത്തരം ഒരു ചിന്താഗതിയിൽ ചിത്രത്തെ സമീപിച്ചാൽ നിരാശ ആയിരിക്കും ഫലം.ഗോട്ടി വളർത്തിയ, ഭൂരിഭാഗം സമയവും തലയിൽ ക്യാപ് അണിഞ്ഞ, മാന്യമായി വസ്ത്രം ധരിച്ച ശാന്ത സ്വഭാവക്കാരൻ ആണ് മാറ്റിന്റെ ബിൽ ബേക്കർ എന്ന കഥാപാത്രം.മുൻപ് തന്റെ ജീവിതത്തിൽ സംഭവിച്ച പാക പിഴകൾ കാരണം അയാൾ തന്റെ കുടുംബത്തിൽ പോലും അനഭിമതനാണ്.


  എന്നാൽ സ്വയം നന്നാകാൻ തീരുമാനിച്ച അയാൾ തനിക്കു ആകെ ഉള്ള മകളുടെ ജീവിതത്തിൽ സംഭവിച്ച 'നിർഭാഗ്യം' മാറ്റാൻ ഉള്ള ശ്രമത്തിൽ ആണ്.മാർസെയിൽ വച്ചു ബിൽ പരിചയപ്പെട്ട മായ എന്ന കുട്ടിയും അവളുടെ നാടക നടിയായ അമ്മയും അയാളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ തുടങ്ങുന്നു.അയാൾക്ക്‌ ഒരു പുതിയ ജീവിതം ലഭിക്കാൻ ഉള്ള സാഹചര്യം ഉണ്ടാകുന്നു.അതിനൊപ്പം മകളുടെ കാര്യത്തിൽ സംഭവിച്ചത് എന്തെന്നുള്ള ഉത്തരം കണ്ടെത്തുന്നതിലുപരി അവളെ മാർസെയിൽ ജയിലിൽ നിന്നും രക്ഷിക്കുക എന്ന ദൗത്യവും ഉണ്ട്.


   ധാരാളം നിരൂപകർ സിനിമയെ എഴുതി തള്ളിയതായി കണ്ടിരുന്നു.എന്നാൽ എനിക്ക് ബിൽ ബേക്കർ എന്ന കഥാപാത്രം മാറ്റിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി ആണ് തോന്നിയത്.വളരെ സാധാരണക്കാരൻ ആയ, ഹീറോയിസം തീരെ കുറവുള്ള, സിനിമയിലെ മുഖ്യകഥാപാത്രം മാത്രം ആണ് അയാൾ.പലപ്പോഴും അയാളുടെ നിസ്സഹായത കാണുമ്പോൾ പ്രേക്ഷകനും വിഷമം വരും.ഇടയ്ക്കു സിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾ പലരും അയാളോട് പെരുമാറുന്നത് കാണുമ്പോൾ അവരോടു ചെറിയ രീതിയിൽ വെറുപ്പ് പോലും തോന്നാം. അയാൾ പലപ്പോഴും അവരാൽ അവിശ്വസിക്കപ്പെട്ടിരുന്നു.


   സിനിമയുടെ സമയ ദൈർഘ്യം ഒരു പ്രശ്നമായി തുടക്കം തോന്നിയെങ്കിലും, ബിൽ ബേക്കറിനോടുള്ള ഇഷ്ടം സിനിമയോട് താൽപ്പര്യം കൂട്ടി.ഏറ്റവും മികച്ച സിനിമ എന്ന അഭിപ്രായം ഇല്ലെങ്കിലും ബില്ലിനോടുള്ള ഇഷ്ടം കാരണം സിനിമയും ഇഷ്ടമായി.


@mhviews rating: 3/4

Download Link: Search for @mhviews1 in Telegram

More movie suggestions and download link @ www.movieholicviews.blogspot.com

Thursday, 26 August 2021

1410. Jolt(English,2021)

 1410. Jolt(English,2021)

          Action.

IMDB:5.5, RT: 41%

OTT Platform: Amazon Prime



'Jolt: ഒരു ഹൈ വോൾട്ടേജ് ആക്ഷൻ സിനിമ'


 കട്ട കലിപ്പുള്ള ഒരു പെണ്കുട്ടി.ചെറുപ്പം മുതൽ അവൾ അങ്ങനെ ആണ്.അവൾ വളർന്നു വലുതാകുമ്പോഴേക്കും അവളുടെ ദേഷ്യത്തിന് ഡോക്റ്ററുമാർ ഒരു പേരും നൽകിയിരുന്നു. Intermittent Explosive Disorder(IED).ചെറിയ കാര്യങ്ങൾക്ക് പോലും വലിയ രീതിയിൽ പ്രതികരിക്കുകയും മറ്റുള്ളവർക്ക് അപകടം ഉണ്ടാക്കുകയും ചെയ്യുന്ന ഒരു അവസ്ഥ. (സിനിമയിൽ അതു നല്ലതു പോലെ exaggerate ചെയ്തിട്ടും ഉണ്ട്.) ഈ അവസ്ഥയിൽ ഉള്ള ആൾ അവസാനം ഒരു "ആത്മാർത്ഥ" പ്രണയത്തിൽ വീഴുകയാണ്.


  എന്നാൽ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾക്കു അപ്പുറം അവളുടെ പ്രണയം അവൾക്കു നഷ്ടമാവുകയാണ്.അതിനു കാരണക്കാരായവരെ അവൾ തേടിയിറങ്ങി. അവളുടെ പ്രണയത്തിന് എന്താണ് സംഭവിച്ചത്?ആരാണ് അതിനു കാരണക്കാർ? കൂടുതൽ അറിയാൻ ചിത്രം കാണുക.


  IED എന്ന behavioral disorder നെ നേരത്തെ പറഞ്ഞത് പോലെ നല്ല രീതിയിൽ exaggerate ചെയ്തിട്ടുണ്ട് സിനിമയിൽ.അതിന്റെ ഫലമായി എല്ലാവർക്കും ഭയം തോന്നുന്ന ആളായി ആണ് കേറ്റിന്റെ ലിൻഡി എന്ന കഥാപാത്രം സ്ക്രീനിൽ വരുന്നത്‌.Revenge എന്ന ഘടകം സിനിമയിൽ വരുമ്പോഴും തുടക്കത്തിൽ ലിൻഡി എന്താണ് എന്ന് കാണിക്കാൻ വേണ്ടി എടുത്ത അതേ effort കാണാൻ സാധിക്കും.അതു കൊണ്ടു തന്നെ നല്ല വേഗതയിൽ കഥ പറഞ്ഞു പോകുന്ന ഒരു high-voltage ആക്ഷൻ ത്രില്ലർ ആണ് Jolt.


 Lady 'John Wick' പരാമർശങ്ങൾ എന്തു മാത്രം യോജിക്കും എന്നതിൽ ഒരു അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും നല്ല engaging ആണ് ചിത്രം. ജോണ് വിക്കിന്റെ ആക്രമണങ്ങൾക്ക് പിന്നിൽ ഇത്തരം ഒരു അവസ്‌ഥ ഇല്ലായിരുന്നു എന്നത് ആണ്  കാരണം.എന്തായാലും ആക്ഷൻ സിനിമ ഫാൻസിന് വേണ്ടി എടുത്ത, ആരോ പറഞ്ഞത് പോലെ ലോജിക് ഒന്നും നോക്കാതെ ഇരുന്നു കാണാൻ വകയുണ്ട് ചിത്രത്തിന്.ഒപ്പം ക്ളൈമാക്സിൽ ഒരു ട്വിസ്റ്റ് കൂടി വരുന്നതോടെ കൂടി കഥയും കുറച്ചു കൂടി രസകരം ആകുന്നു.


 @mhviews rating: 3/4

Monday, 23 August 2021

1409.Blood Red Sky (German, 2021)

 1409.Blood Red Sky (German, 2021)

          Action, Horror

          Imdb: 6.1, RT: 79%



 Nadja എന്ന സ്ത്രീയും അവരുടെ മകനും അമേരിക്കയിലേക്കുള്ള യാത്രയിൽ ആണ്.അവരുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കുള്ള വൈദ്യ സഹായം നേടാൻ വേണ്ടി ആണ് യാത്ര.എന്നാൽ ആ യാത്രയിൽ അവർക്ക് അപ്രതീക്ഷിതമായ ചില കാര്യങ്ങൾ നേരിടേണ്ടി വരുന്നു.അതിലും ഏറെ അവിശ്വസനീയം ആയ കാര്യങ്ങൾ ആണ് Nadja യ്ക്ക് നൽകാൻ ഉണ്ടായിരുന്നത്.അതോടു കൂടി അവർ യാത്ര ചെയ്തിരുന്ന ഫ്‌ളൈറ്റ് രക്തക്കളം ആയി മാറി. Blood Red Sky യുടെ കഥയുടെ ചുരുക്ക രൂപം ഇതാണ്.


   Vampire കൾ വഴി ഉണ്ടാകുന്ന ഹൊറർ സിനിമകൾ ധാരാളം കണ്ടിട്ടുണ്ടാകും. ആ ഒരു വിഭാഗത്തിൽ genre നോട് കൂടുതൽ നീതി പാളിച്ച ഒരു ചിത്രമായി തോന്നി Blood Red Sky. ആദ്യ ഒരു മണിക്കൂറിൽ നടക്കുന്ന സംഭവങ്ങൾ ഭൂരിഭാഗവും മികച്ചു നിന്നു.പക്ഷെ Vampire ആകുന്നതിന്റെ agonies ഒക്കെ അവതരിപ്പിച്ചു, ഫ്‌ളാഷ്ബാക്കിലൂടെ ഇടയ്ക്കു വന്ന കഥ എന്നാൽ ചിത്രത്തിന് ഒരു melodrama യുടെ പരിവേഷവും നൽകി.സിനിമയുടെ മൊത്തത്തിൽ ഉള്ള ഫ്ലോയെ അതു ബാധിച്ചതായി തോന്നി.


  ക്ളൈമാക്സിൽ പോലും അതിന്റെ സ്വാധീനം കാണാൻ സാധിക്കും.ഒരു ഫ്ളൈറ്റിൽ നടക്കുന്ന survival കഥ എന്നതിലുപരി നല്ല ആക്ഷനും സിനിമയ്ക്ക് ആവശ്യമുള്ള ഹൊറർ സീനുകൾ ഒക്കെ ഉള്ളത് കാരണം സിനിമ നിരാശപ്പെടുത്തിയില്ല എന്തായാലും.


  മൊത്തത്തിൽ തരക്കേടില്ലാത്ത ചിത്രമായി തോന്നി Blood Red Sky.

ചിത്രം Netflix ൽ ലഭ്യമാണ്.


@mhviews rating: 2.5/4

Sunday, 22 August 2021

1408. Sweet Girl (English, 2021)

 1408. Sweet Girl (English, 2021)

           Action.




   കഥയിൽ വലിയ കാര്യം ഒന്നുമില്ലാത്ത ഒരു സിനിമയാണ് Sweet Girl. ആക്ഷൻ സിനിമ ഫാൻസിന് വെറുതെ കണ്ടു മറക്കാവുന്ന ഒരു സിനിമ. അമേരിക്കയിലെ മെഡിക്കൽ സിസ്റ്റത്തിൽ ഉള്ള അഴിമതി ആണ് സിനിമയുടെ പ്രമേയം.ഇത്തരം ചിത്രങ്ങൾ പലതും നേരത്തെ തന്നെ വന്നിട്ടുള്ളത് കൊണ്ടു ആണ് കഥയിൽ ഫ്രഷ്നസ് ഇല്ലായ്മ തോന്നിയത്.


  ജേസന്റെ ആക്ഷൻ സ്കിൽസ് ഇതിലും നന്നായി ഉപയോഗിക്കമായിരുന്നു എന്നു തോന്നി പോയി.കഥയിൽ ഉള്ള ചെറിയ ട്വിസ്റ്റ് ആണെങ്കിൽ കൂടിയും വലിയ ഒരു impact ഉണ്ടാക്കുന്നില്ല.ട്വിസ്റ്റ് അപ്രതീക്ഷിതമായി വന്നത് ആണെങ്കിലും forced ആയി കൊണ്ടു വന്നതാണെന്ന് തോന്നി.രണ്ടു മണിക്കൂറിൽ താഴെ ഉള്ള സിനിമ പലപ്പോഴും ബോർ അടിപ്പിക്കുകയും ചെയ്തു.


  ആദ്യം പറഞ്ഞത് പോലെ കണ്ടു മറക്കാവുന്ന ഒരു Netflix സിനിമ ആണ് Sweet Girl.


  @mhviews rating: 2/4

1995. Drop ( English, 2025)