Sunday, 28 October 2018

964.17 Again(English,2009)



964.17 Again(English,2009)
        Fantasy,Comedy

       മൈക്കിനു അത് നിര്‍ണായകമായ ദിവസം ആയിരുന്നു.സ്ക്കൂളിലെ മികച്ച ബാസ്ക്കറ്റ്ബോള്‍ കളിക്കാരന ആയ മൈക്ക് ,എന്നാല്‍ അന്നത്തെ നിര്‍ണായകമായ മത്സരത്തിനു മുന്‍പാണ് ആ കാര്യം അറിയുന്നത്.പിന്നീട് നമ്മള്‍ കാണുന്നത് ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള മൈക്കിനെ ആണ്.മൈക്ക് ഏറെ മാറിയിരുന്നു.ഒപ്പം അയാളുടെ ജീവിതവും.പ്രിയപ്പെട്ടത് എല്ലാം ഉപേക്ഷിച്ചു സ്വന്തമാക്കിയ ജീവിതത്തില്‍ അയാള്‍ ഇന്ന് മോശമായ അവസ്ഥയില്‍ ആണ്.അയാള്‍ക്ക്‌ ഒരു രണ്ടാം അവസരം ലഭിക്കുമോ?
       
      'Life Mulligan'  അഥവാ ജീവിതത്തിലെ രണ്ടാം അവസരങ്ങള്‍ പ്രമേയം ആയി വരുന്ന ചിത്രങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ ആയി അധികം ആളുകള്‍ കാണില്ല.എല്ലാവരുടെ ഉള്ളിലും ഉണ്ടാകാം ഇത്തരത്തില്‍ ജീവിതത്തില്‍ തിരുത്തലുകള്‍ വേണം എന്ന് തോന്നുന്ന സന്ദര്‍ഭങ്ങള്‍.ജീവിതത്തിനു രണ്ടാമതൊരു അവസരം വിരളം  ആയതു കൊണ്ട് തന്നെ ഈ ഒരു പ്രമേയം ഫാന്റസി ആയി എന്നും നിലനില്‍ക്കുമെങ്കിലും സ്ക്രീനില്‍ കഥാപാത്രങ്ങള്‍ക്ക്  ലഭിക്കുന്ന ഇത്തരം അവസരങ്ങള്‍ രസകരമാണ്.

  ഈ വിഭാഗത്തിലെ ക്ലാസിക്കുകളില്‍ ഒന്നായ ,ഫ്രാങ്ക് കാപ്ര അവതരിപ്പിച്ച 'It's A Wonderful Life" ന്‍റെ മറ്റൊരു പതിപ്പായാണ്‌ 17 Again തോന്നിയത്.ഈ ഴോന്രെയിലെ സിനിമകള്‍ എല്ലാം ക്ലീഷേ ഘടകങ്ങള്‍ ഉള്ളതാണെങ്കിലും ജീവിതത്തിലെ അവസരങ്ങള്‍ കണ്ടെത്തുന്നതില്‍ ഉള്ള സാദൃശ്യം വ്യക്തമാണ്,കഥാപാത്രങ്ങളുടെ പ്രായവും മറ്റും പരിഗണിക്കുമ്പോള്‍ എന്നതിനോടൊപ്പം കഥാപാത്രം അവിടെ ഇല്ലെങ്കില്‍ ഉള്ള ശൂന്യത വരുത്തി വയ്ക്കുന്ന മാറ്റങ്ങള്‍ ഇവിടെയും ഉണ്ട്.ദുരൂഹമായി അപ്രത്യക്ഷരായ കഥാപാത്രങ്ങള്‍.മാറ്റം അവര്‍ക്ക് മാത്രമേ ഉള്ളൂ.  എന്നാല്‍ 17 Again മറ്റൊരു പ്രധാന വ്യത്യാസം  കൂടിയുണ്ട്.ഇത്തരത്തില്‍ ഉള്ള  ഫാന്റസിയില്‍  എല്ലാം ശരിയാക്കും എന്ന മിഥ്യാ ധാരണയില്‍ നിന്നും യഥാര്‍ത്ഥ ജീവിതത്തിലെ ചില മാറ്റങ്ങള്‍ മതിയാകുമോ എന്ന് കൂടി ചര്‍ച്ച ചെയ്യുന്നു.ചിത്രത്തിന്‍റെ നല്ല ഒരു വശം ആണിത്.

    സീരിയസ് ആയ പ്രമേയം ആണെങ്കിലും രസകരമായ രീതിയില്‍ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.സങ്കീര്‍ണമായ രീതി അവലംബിക്കാതെ ,ടീനേജ് റൊമാന്റിക് കോമഡി ആയി വരുന്ന ഭൂരിഭാഗം സീനുകളും രസകരം ആയിരുന്നു.ഈ ഒരു പ്രമേയത്തിന് സിനിമകള്‍ ധാരാളം ഉണ്ടെങ്കിലും അധികം മുഷിപ്പിക്കാതെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട് സാക് എഫ്രോണ്‍ നായകനായ ചിത്രം.കാണുക!!ഇഷ്ടമാകും!!

ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

Telegram channel link:   t.me/mhviews

 


Saturday, 27 October 2018

963.La bestia nel cuore(Italian,2005)


963.La bestia nel cuore(Italian,2005)
        Mystery,Drama

            സ്വപ്നങ്ങളില്‍ ആണ് അവള്‍ അവ്യക്തമായ രംഗങ്ങള്‍ കാണുന്നത്.കുട്ടിയായിരുന്ന അവള്‍,അമ്മ,അച്ഛന്‍,സഹോദരന്‍.ഇവരെല്ലാം അതില്‍ ഉണ്ടായിരുന്നെങ്കിലും അസ്വാഭാവികമായി എന്തോ അതില്‍ തോന്നി തുടങ്ങി.എന്തോ ദുരൂഹത എന്നോ കണ്ടു മറന്ന ആ സംഭവങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് അവള്‍ക്കു സംശയം തോന്നി.അച്ഛനും അമ്മയും മരിച്ചത് കാരണം ഉത്തരം കണ്ടെത്താന്‍ ഒരു വഴി മാത്രമേ ഉള്ളൂ.അമേരിക്കയില്‍ സ്ഥിര താമസം ആക്കിയ സഹോദരനെ കാണുക.അവളുടേത്‌ എന്ന് അവള്‍ വിശ്വസിക്കുന്ന തന്‍റെ ഭൂതക്കാലം കണ്ടത്താന്‍ അവള്‍ ശ്രമം തുടങ്ങുന്നു.

   ക്രിസ്റ്റീന കൊമെന്‍സിനി എഴുതിയ  ഇതേ പേരില്‍ ഉള്ള നോവലിനെ ആസ്പദമാക്കി അവര്‍ തന്നെ സംവിധാനം ചെയ്ത ചിത്രമാണ് 'La bestia nel cuore' a.k.a Don't Tell.സാധാരണ  രീതിയില്‍ ഉള്ള കുറ്റകൃത്യങ്ങളുടെ പിന്നില്‍ ഉള്ള രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്ന ചിത്രങ്ങള്‍ ഏറെ ഉണ്ടെങ്കിലും ഈ ഇറ്റാലിയന്‍ ചിത്രം അവതരിപ്പിക്കുന്നത്‌ മനുഷ്യ ജീവിതത്തില്‍,അവരുടെ ബന്ധങ്ങളില്‍ ജീവിത സാഹചര്യങ്ങളില്‍ ഉള്ള ദുരൂഹമായ ചില കാര്യങ്ങളെ കുറിച്ചാണ്.പ്രധാന കഥാപാത്രമായ സബീന മാത്രമല്ല ഇതിലെ കഥാപാത്രങ്ങളില്‍ പലര്‍ക്കും സമാന്തരമായി തന്നെ പ്രാധാന്യമുള്ള പ്ലോട്ടുകള്‍ നല്‍കിയിട്ടുണ്ട്.

  ഫ്രാങ്കോ,എമീലിയ,മരിയ,ഡാനിയേല്‍ എന്നിവര്‍ക്കും അവരുടെ ജീവിതതിന്റെതായ ഓരോ കഥകളുണ്ട്.പ്രത്യേകം ഒരു പ്ലോട്ട് കൊടുത്ത് അസ്വാഭാവികത തോന്നിക്കാത്ത രീതിയില്‍  കഥയില്‍ തന്നെ അവര്‍ക്കും വ്യക്തമായ സ്ഥാനങ്ങള്‍ കൊടുത്തിട്ടും ഉണ്ട്.അല്‍പ്പം സങ്കീര്‍ണമായ കഥയാണ് ചിത്രത്തില്‍.കാരണം ,സാധാരണ രീതിയില്‍ നല്ലത് പോലെ പ്രേക്ഷകനെ ഇത്തരത്തില്‍ ഒരു സാഹചര്യത്തിലേക്ക് കഥാപാത്രങ്ങള്‍ മാറുന്നത് ഉള്‍ക്കൊള്ളാന്‍ എത്ര മാത്രം കഴിയും എന്നത് ചോദ്യമാണ്.നേരത്തെ പറഞ്ഞത് പോലെ ഒരു സ്ഥിരം കുറ്റകൃത്യം അനാവരണം ചെയ്യുന്നത് പോലെ അല്ല ഇത്തരം പ്രമേയങ്ങള്‍ സൃഷ്ടിക്കുന്ന Impact.അല്‍പ്പം ഗൗരവമേറിയ ഒരു മിസ്റ്ററി/ഡ്രാമ ചിത്രം കാണണം എന്ന് ആഗ്രഹം ഉള്ളവര്‍ക്ക് കണ്ടു നോക്കാവുന്ന ഒന്നാണ്.നിരൂപക പ്രശംസ ഏറെ ലഭിച്ച ചിത്രം 78 ആം അക്കാദമി പുരസ്ക്കാരങ്ങങ്ങളില്‍ മികച്ച വിദേശ ചിത്രത്തിനുള്ള നോമിനേഷന്‍ ലഭിച്ചിരുന്നു.

ചിത്രം എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

t.me/mhviews


962.Den skyldige(Danish,2018)


962.Den skyldige(Danish,2018)
      Thriller,Drama


         താന്‍ അപകടത്തിലാണ് എന്ന് ഉള്ള വിവരം ആണ് ആ സ്ത്രീ അസ്ഗറിനു നല്‍കിയത്.ആരോ അവളുടെ ഒപ്പം ഉണ്ടെന്നും അവള്‍ക്കു മകളോട് മാത്രം സംസാരിക്കാന്‍ അനുവാദം ഉള്ളായിരുന്നു.അത് കൊണ്ട് സൂചനകളിലൂടെ അസ്ഗര്‍ തന്‍റെ ജോലിയില്‍ മുന്നോട്ടു പോയി.അവരുടെ ജീവന്‍ രക്ഷിക്കുക എന്നതായിരുന്നു അയാളുടെ മുഖ്യ ലക്‌ഷ്യം!!എന്നാല്‍....???

     ഡാനിഷ് ചിത്രമായ 'Den skyldige' അഥവാ The Guilty യുടെ മര്‍മ പ്രധാനമായ ഭാഗം ആണിത്.എന്നത്തേയും പോലെ മദ്യപിച്ചും കഞ്ചാവടിച്ചും പോലീസിനെ വിളിച്ചു ശല്യപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ അസ്ഗരിനും അന്ന് കുറവല്ലായിരുന്നു.അടുത്ത ദിവസം തന്‍റെ ജീവിതത്തിലെ തന്നെ സുപ്രധാനമായ ഒരു ദിവസം ആയിരുന്നു.അയാളുടെ ഭൂതക്കാലത്തിന്റെ  അവശേഷിപ്പുകള്‍  ആകാം അടുത്ത ദിവസം.എന്നാല്‍ ഇന്ന് 112   എന്ന എമെര്‍ജന്സി നംബറിനും ഇപ്പുറം അയാള്‍ക്ക്‌ വേറെ ഒരു ഉത്തരവാദിത്തം ഉണ്ട്.കുറച്ചു ജീവനുകള്‍ രക്ഷിക്കുക.

    The Call എന്ന ഹാലി ബെറി പടം കണ്ടവര്‍ക്ക് സിനിമ ആ റൂട്ടില്‍ ആണോ പോകുന്നതെന്ന് തോന്നുമ്പോള്‍ ആകാം അപ്രതീക്ഷിതമായത്‌ പലതും സംഭവിക്കുന്നത്‌.ഒരു പക്ഷെ മൂല കഥ അത് പോലെ നിര്‍ത്തി വ്യത്യസ്തമായ ഒരു ട്രീട്മെന്റിലൂടെ കഥാപാത്രങ്ങളെ ശബ്ദങ്ങളിലൂടെ പ്രേക്ഷകന് പരിചയപ്പെടുത്തുന്നു.അവരിലേക്ക്‌ കൂടുതല്‍ ഇറങ്ങി പോകുമ്പോഴും അവരുമായും ഉള്ള കൂടുതല്‍ സംഭാഷണങ്ങളിലൂടെ ഒരു പോലീസ് കണ്ട്രോള്‍ റൂമിന്‍റെ കഥ വികസിക്കാന്‍ ഉള്ള സ്കോപ്പില്‍ നിന്നും വളരെയേറെ മാറിയിരിക്കുന്നു.ഇതില്‍ adventurous ആയ ആക്ഷന്‍ രംഗങ്ങള്‍ ഒന്നും ഇല്ല.പകരം സിനിമ അവസാനിക്കുന്നതിന്റെ അല്‍പ്പം മുന്‍പ് കഥയുടെ സംഭവങ്ങളുടെ യാതാര്‍ത്ഥ്യം മനസ്സിലാകുമ്പോള്‍ ഒരു മരവിപ്പ് ഉണ്ട്.മുന്‍വിധികള്‍ ഇല്ലാതെ സംഭവങ്ങളെ സമീപിക്കാന്‍ മനുഷ്യ മനസ്സ് സമ്മതിക്കില്ല എന്ന് തോന്നി പോകും.

   എന്തായാലും നല്ല Engaging ആയിരുന്നു ചിത്രം.സ്ക്രീനില്‍ നായക കഥാപാത്രവും,പിന്നീട് ഒന്ന് രണ്ടു ആളുകളെയും കാണിക്കുന്നത് ഒഴിച്ചാല്‍ ബാക്കി കഥാപാത്രങ്ങള്‍ എല്ലാം പ്രേക്ഷകന് ശബ്ദം മാത്രം  ആണ്.ഇത്തരത്തില്‍ ഒരു ചെറിയ space ല്‍ ചെയ്ത ചിത്രം എന്നത് കൂടാതെ കതപത്രങ്ങളെയും ഇത്തരത്തില്‍ അവതരിപ്പിച്ചതില്‍ പോലും പിഴവുകള്‍ ഉണ്ടായതായി കണ്ടില്ല.നല്ല ചിത്രമാണ്.കഴിയുമെങ്കില്‍ കാണുക.

ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

t.me/mhviews

Monday, 8 October 2018

961.Kolamavu kokila(Tamil,2018)



961.Kolamavu kokila(Tamil,2018)
       Comedy,Thriller

   നയന്‍താര എന്ന 'ലേഡി സൂപ്പര്‍ സ്റ്റാര്‍" ന്‍റെ ജനപ്രീതി മാക്സിമം ഉപയോഗിച്ച് എടുത്ത ചിത്രമാണ് 'കോലമാവ്‌ കോകില'.കോമഡിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ഈ ത്രില്ലറില്‍.നയന്‍താര എന്ന വലിയ പേരിന്റെ ഒപ്പം പ്രാധാന്യം ഉള്ള കഥാപാത്രങ്ങള്‍ കുറവാണ്.യോഗി ബാബു പോലും നയന്‍സിന്‍റെ നായകനായി എന്ന് പറയുന്നിടത്ത് ആണ് സാധാരണ പുരുഷ കേന്ദ്രീകൃതം ആയ സിനിമയില്‍ അല്‍പ്പം വ്യത്യസ്തത പുലര്‍ത്തുന്നു ഈ കാര്യത്തില്‍.

  അമ്മയുടെ അസുഖത്തിനുള്ള ചികിത്സയ്ക്ക് കാശ് ഉണ്ടാക്കാനായി ഇറങ്ങിയ യുവതിയ്ക്ക് അവിചാരിതമായി വലിയ കള്ളന്മാരുടെ ഇടയില്‍ അകപ്പെടെണ്ടി വരുന്നു.അവളുടെ ബുദ്ധി ഉപയോഗിച്ച് എങ്ങനെ രക്ഷപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന കഥ.തമാശ രൂപത്തില്‍ അവതരിപ്പിച്ച കഥയില്‍ പലപ്പോഴും കഥാപാത്രങ്ങള്‍ ചിരിപ്പിക്കുന്നുണ്ട്.LK,ടോണി എന്നീ കഥാപാത്രങ്ങള്‍ക്ക് ഒപ്പം ശരണ്യയുടെ അമ്മ വേഷവും ചിരിക്കാന്‍ ഉള്ള വക നല്‍കുന്നുണ്ട്.

    മഹത്തരമായ സിനിമ എന്നൊന്നും വിളിക്കാന്‍ ഉള്ള ഒന്നും ഇല്ലെങ്കിലും ടൈം പാസ് ആയി കണ്ടു നോക്കുന്നതില്‍ ഒരു കുഴപ്പവും ഇല്ലാത്ത ഒരു നല്ല ത്രില്ലര്‍ ആണ് 'കോലമാവ്‌ കോകില'

960.Annanukku Jai(Tamil,2018)



960.Annanukku Jai(Tamil,2018)
       Comedy,Thriller


  ധനുഷ് നിര്‍മാതാവായി അട്ടക്കത്തി ദിനേശിനെ വച്ച് 2014 ല്‍ ചെയ്യാന്‍ ഇരുന്ന ചിത്രം പിന്നീട് മുടങ്ങി പോവുകയും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്,വെട്രിമാരന്‍ കോട്ടൂകെട്ടില് റിലീസ് ആയ ചിത്രമാണ് 'അണ്ണനുക്ക് ജയ്'.1989 ല്‍ റിലീസ് ആയ അര്‍ജുന്‍ ചിത്രവുമായി പേരില്‍ ഉള്ള സാദൃശ്യം നിലനിര്‍ത്തി രാഷ്ട്രീയം പ്രമേയം ആക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

  നേതാക്കന്മാരുടെ വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്ന അണികള്‍ക്ക് എന്ത് സംഭവിക്കുന്നു?അവര്‍ എന്നും രാഷ്ട്രീയ അടിമ ആയി നേതാക്കന്മാരെ സേവിക്കുന്നു.ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇത്തരം ഒരു സ്ഥിരം കാഴ്ചയിലേക്ക് ആണ് സിനിമ സഞ്ചരിക്കുന്നതും.'മട്ട ശേഖര്‍' എന്ന യുവാവ് ഇത്തരത്തില്‍ ബലിയാടാവുകയും അത് അവന്റെ ജീവിതത്തെ എങ്ങനെ മാറ്റിയെന്നും ആണ് കോമഡിയില്‍ അവതരിപ്പിച്ച ഈ കഥയില്‍ ഉള്ളത്.

  വളരെ സിമ്പിള്‍ ആയ കഥ.ഒരു കൂട്ടം ആളുകളെ നിലയ്ക്ക് നിര്‍ത്താന്‍ അല്ലെങ്കില്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിയുന്ന എളുപ്പ വഴി എന്താണ്?പ്രത്യേകിച്ചും ഒരു നേതാവ് എന്ന അര്‍ത്ഥത്തില്‍ ആളുകള്‍ നോക്കി കാണുവാന്‍ എന്താണ് ചെയ്യേണ്ടത്?ചെറിയ ഒരു സസ്പന്‍സ് /ട്വിസ്റ്റും ആയി ചിത്രം അവസാനിക്കുന്നു.വെറുതെ ടൈം പാസിനായി കണ്ടു നോക്കാവുന്ന ഒരു ചിത്രമാണ് 'അണ്ണനുക്ക് ജയ്'

959.New Trial(Korean,2017)



959.New Trial(Korean,2017)
       Crime,Mystery,Drama.


          അമ്മയോട് ഫോണില്‍ സംസാരിച്ചു കൊണ്ട് ബൈക്കില്‍ പോകുമ്പോള്‍ ആണ് അവന്റെ ബൈക്കിന്റെ മുന്നില്‍ ആരോ വന്നു നിന്നത് കണ്ടത്.ബൈക്ക് വെട്ടിച്ചു മാറ്റി അവന്‍ വീണു.പിന്നീട് അവന്‍ മനസ്സിലാക്കുന്നത് അവിടെ ആ സമയത്ത് നടന്ന കൊലപാതക കേസില്‍ അവന്‍ ആണ് പ്രതി എന്നതാണ്.ഒരു ടാക്സി ഡ്രൈവറെ ക്രൂരമായി കൊന്നതിനു ഉള്ള ശിക്ഷ ആയി അവനു 15 വര്‍ഷ തടവും ലഭിച്ചു.

   ഹ്യൂന്‍ -വൂ എന്നാണു അവന്‍റെ പേര്.അമ്മ മാത്രമുള്ള അവന്‍ ഒരു ചെറിയ ബാറില്‍ ജീവനക്കാരന്‍ ആയിരുന്നു.ചെറുപ്പത്തില്‍ തന്നെ ചെയ്യാത്ത കുറ്റത്തിന് എന്ന് അവന്റെ ഭാഷ്യത്തില്‍ പറയുന്ന കേസ് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കിയാണ്."Iksan murder case" എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച കേസിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് ആണ് ചിത്രം യാത്ര ചെയ്യുന്നത്.പോലീസിന്റെ അനാസ്ഥയും അത് പോലെ ആ സ്ഥാനത് ഇരിക്കാന്‍ യോഗ്യത ഇല്ലാത്തവരുടെയും ഇടപ്പെടലുകള്‍ ഒരു യുവാവിന്‍റെ ജീവിതം എത്ര മാത്രം മാറ്റി മറിച്ചു എന്ന് ഈ ചിത്രത്തില്‍ കാണാനാകും.നിയമങ്ങളുടെ ആവശ്യകത ശരിക്കും എന്താണ്?അത് നീതി നിര്‍വഹിക്കാന്‍ ഉള്ള ഒരു വഴി ആണോ അതോ ചിലരുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റി മറിക്കുന്ന ഒന്നാണോ?

   ഈ സാഹചര്യത്തില്‍ ആണ് അഭിഭാഷകന്‍ ആയ ജൂംഗ് യംഗ് കടന്നു വരുന്നത്.മറ്റൊരു കേസ് നടത്തി കടക്കെണിയില്‍ ആയ അയാളുടെ മുന്നിലേക്ക്‌ അവിചാരിതമായി ആണ് ഈ കേസ് വരുന്നത്.ആ കേസിന് എന്ത് സംഭവിച്ചു എന്ന് 14 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന സംഭവങ്ങളിലൂടെ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.കേസിന്‍റെ യഥാര്‍ത്ഥ സംഭവങ്ങളിലെ ദുരൂഹത പുറത്തു കൊണ്ട് വരുന്നത് വരെ ഒരു മിസ്റ്ററി സ്വഭാവം നിലനിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.പുതിയ വാദങ്ങള്‍ ആ കേസില്‍ വിലമതിക്കണം എങ്കില്‍ തെളിവുകളും പ്രതിയും ഉള്ള വേണം പുതിയതായി.ഒരു കേസിന്‍റെ നാള്‍വഴിയിലൂടെ സഞ്ചരിക്കുന്ന New Trial നല്ല ഒരു കൊറിയന്‍ ചിത്രമാണ്.

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

  Telegram channel Link: t.me/mhviews
     

958.The Accidental Detective 2: In Action(Korean,2018)


958.The Accidental Detective 2: In Action(Korean,2018)
        Mystery,Thriller.


        ഗര്‍ഭിണിയായ ഭാര്യയുടെ അടുക്കല്‍ നിന്നും പുറത്തു പോയ ആള്‍ പിന്നീട് മരണപ്പെട്ട  നിലയില്‍ റെയില്‍ ട്രാക്കില്‍ കാണപ്പെടുന്നു.പല കാരണങ്ങള്‍ കൊണ്ടും പോലീസ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നു.എന്നാല്‍ മരിച്ച ആളുടെ ഭാര്യയ്ക്ക് സംഭവങ്ങളില്‍ ദുരൂഹത തോന്നുന്നു.കാരണം അയാളുടെ മൊബൈലിലേക്ക് വന്ന

   'The Accidental Detective' രണ്ടാം ഭാഗം വരുമ്പോള്‍ ദേ-മാനും ടെ-സൂവും സ്വന്തമായി കുറ്റാന്വേഷണ ഏജന്‍സി ആരംഭിച്ചിരിക്കുന്നു.കുറെ ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ പുതിയ സംരംഭം എന്നാല്‍ പ്രതീക്ഷിച്ച അത്ര മുന്നോട്ടു പോയില്ല.കൊറിയയില്‍ സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ ഉള്ള അനുമതി കൊടുക്കാത്തത് കൊണ്ട് തന്നെ അവരുടെ വഴി ദുര്‍ഘടം ആക്കി.

    ദെ-മാന്‍ തന്‍റെ കോമിക് ബുക്ക് സ്റ്റോര്‍ ഓക്കെ ഭാര്യ അറിയാതെ വിറ്റ് ആണ് പുതിയ സംരംഭം തുടങ്ങിയത്.സ്വന്തം സ്വപ്നം സാക്ഷാത്കരിക്കാന്‍ തന്നെ ആണ് അയാളുടെ ശ്രമം.ആദ്യ ഭാഗത്തില്‍ അയാള്‍ അതിന്റെ അടുത്ത് എത്തുകയും ചെയ്തു.അത് പോലെ ഇത്തരം ഒരു സംരംഭത്തിന്റെ സാധ്യതകള്‍ പഠിക്കാന്‍ ശ്രമിക്കുക ആണ് ടെ-സൂവും.തന്‍റെ പോലീസ് കരിയറില്‍ നിന്നും ഒഴിവെടുത്തു അയാളും ഇതിന്റെ കൂടെ ഉണ്ട്..എന്തായാലും വെറും സംശയങ്ങളുടെ പേരില്‍ കേസ് പുനരന്വേഷിക്കാന്‍ പോലീസ് തയ്യാറാകാത്തതും,അതിനൊപ്പം പുതുതായി വന്ന പോലീസ് ക്യാപ്റ്റന്റെ നിലപാടും തുടക്കത്തില്‍ അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.ഈ സംഭവങ്ങളുടെ ദുരൂഹത എങ്ങനെ അഴിയുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം.

    ആദ്യ ഭാഗത്തിലെ പോലെ തന്നെ കോമഡി പശ്ചാത്തലത്തില്‍ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.അത് കുഴപ്പമില്ലാതെ workout ചെയ്തിട്ടും ഉണ്ട്.കൊറിയന്‍ കൊമേര്‍ഷ്യല്‍ സിനിമകളുടെ ഭാഗം ആയി അവതരിപ്പിച്ച സിനിമ നന്നായി തന്നെ അവതരിപ്പിച്ചിട്ടും ഉണ്ട്.കൊറിയന്‍ സിനിമ ആരാധകര്‍ക്ക് കണ്ടു നോക്കാവുന്ന ഒന്ന് ആണ് ഈ രണ്ടാം ഭാഗം.

സിനിമയുടെ ലിങ്ക് എന്റെ റെളിഗ്രം ചാനലില്‍ ലഭ്യമാണ്.

t.me/mhviews

1995. Drop ( English, 2025)