Sunday, 30 August 2015

485.PHANTOM(HINDI,2015)

485.PHANTOM(HINDI,2015),Dir:-Kabir Khan,*ing:-Saif Ali Khan,Katrina Kaif.

   "A Story You Wish Were True"-Phantom സിനിമയുടെ ടാഗ് ലൈന്‍ ഇതാണ്.26/11 ലെ മുംബൈ ഭീകരാക്രമണം കഴിഞ്ഞിട്ട് 7 വര്‍ഷം കഴിഞ്ഞെങ്കിലും അതിനു ഉത്തരവാദികള്‍ ആണെന്ന് കരുതുന്ന പലരും നിയമത്തിന്‍റെ മുന്നില്‍ വന്നിട്ടില്ല.സിനിമയുടെ ടാഗ് ലൈനില്‍ പറയുന്നത് പോലെ അന്ന് കുറ്റവാളികള്‍ ആയിരുന്നവറോഡു പകരം വീട്ടിയാല്‍ എങ്ങനെ ഉണ്ടാകും എന്നാണു സാങ്കല്‍പ്പികമായ ഈ കഥയില്‍ ഉള്ളത്.ദേശ സ്നേഹം എന്ന വാക്ക് കോമഡി ആയ തെക്കേ ഇന്ത്യയില്‍ ,ശരിക്കും പറഞ്ഞാല്‍ കേരളം പോലെ ഉള്ള സ്ഥലത്ത് ചിലരെങ്കിലും ദേശസ്നേഹം  മിഥ്യ ധാരണ ആണെന്ന് പോലും കരുതുന്നുണ്ട് .അത് കൊണ്ട് തന്നെ ഇത്തരം ഒരു ആശയം ഇഷ്ടമാകുമോ എന്ന് സംശയവും ഉണ്ട്.പ്രത്യേകിച്ചും സുരക്ഷിതമായ ഭൂപ്രകൃതി കാരണം തോന്നാവുന്ന ഒരു വികാരം ആകും അത്.

  ഇനി മുംബൈ ആക്രമണങ്ങളില്‍  പ്രിയപ്പെട്ടവരെ നഷ്ടം ആയവര്‍ക്ക് ഇങ്ങനെ ഒക്കെ തോന്നല്‍ ഉണ്ടായി കൂടാ എന്നുമില്ല.അത്തരം ഒരു വിഷയം ആണ് കബീര്‍ ഖാന്‍ ഇന്ത്യ-പാക് ബന്ധം അവതരിപ്പിച്ച "ബജ്രംഗി ഭായ്ജാന്‍" എന്ന ചിത്രത്തിന് ശേഷം അവതരിപ്പിച്ചത്.ഭജ്രംഗി ഭായ്ജാനില പാക്കിസ്ഥാനിലെ നന്മകള്‍ തുറന്നു കാണിക്കാന്‍ ശ്രമിച്ച കബീര്‍ ഖാന്‍ ഇത്തവണ ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു പാക്കിസ്ഥാന്‍ ആണെന്നും അവരുടെ ഒത്താശയോടെ നടത്തിയ മുംബൈ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കിയാല്‍ എങ്ങനെ ഉണ്ടാകും എന്നാണ് സിനിമയില്‍ അവതരിപ്പിച്ചത്.തികച്ചും വ്യത്യസ്തം ആയ ചിന്തകള്‍.ഹുസൈന്‍ സൈദിയുടെ "Mumbai Avengers" എന്ന നോവലിനെ ആസ്പദം ആക്കിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

  RAW ഇന്ത്യയുടെ ശത്രുക്കളെ നേരിടാന്‍ പുതിയൊരു രീതി ആവിഷ്ക്കരിക്കുന്നതും ആണ് ചിത്രത്തിന്‍റെ കഥ.പല Conspiracy Theory കളിലും മറ്റു രാജ്യങ്ങളുടെ ഓപറേഷന്‍ നടക്കുന്നത് പോലെ ഉള്ള സംഭവം ഇന്ത്യന്‍ രീതിയില്‍ എങ്ങനെ ഉണ്ടാകും?ഡേവിഡ് ഹെഡ് ലി മുതല്‍ പാക്കിസ്ഥാനി തീവ്രവാദ ഗ്രൂപുകളുടെ വക്താക്കളെ അപകടപ്പെടുത്താന്‍ RAW നിയോഗിക്കുന്ന ഓഫീസര്‍ ആണ് മുന്‍ പട്ടാളക്കാരന്‍  ആയ ദാനിയല്‍ ഖാന്‍.ഡാനിയല്‍ നടത്തുന്ന ഓപറേഷന്‍ ആണ് ചിത്രം.രാജ്യ സ്നേഹം ഒക്കെ നല്ലത് പോലെ നിറച്ചിട്ട്‌ ഉണ്ടെങ്കിലും  Baby പോലെ ഉള്ള ചിത്രങ്ങളുടെ വേഗമേറിയ സ്ക്രിപ്റ്റ് ഈ ചിത്രത്തിന് അന്യം ആയതു പോലെ തോന്നി.എന്തായാലും മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ നടന്നു കാണണം എന്ന് ആഗ്രഹം ഉള്ളവര്‍ക്ക് ചിത്രം ഒരു ആശ്വാസം തന്നെയാണ്.അല്ലാത്തവര്‍ കാണാതെ ഇരിക്കുന്നതാകും നല്ലത്.കാരണം കബീര്‍ ഖാന്‍ ചിത്രം അവതരിപ്പിച്ചത് ദേശ സ്നേഹം വലിയ ഒരു അളവില്‍ ചേര്‍ത്ത് ആണ്.
ചിത്രം എന്തായാലും എനിക്ക് ഇഷ്ടമായി.ഒരു പക്ഷെ ഒരിക്കല്‍ എങ്കിലും ശത്രു രാജ്യങ്ങള്‍ എന്ന് കരുതുന്നവര്‍ക്ക് അല്‍പ്പം എങ്കിലും ഭയം ഇങ്ങനെ ഉള്ള ഓപറേഷന്‍ മൂലം ഉണ്ടായാല്‍ നന്നായിരുന്നു എന്ന് കരുതുന്നു,

More movie suggestions @www.movieholicviews.blogspot.com

484.THANI ORUVAN(TAMIL,2015)

484.THANI ORUVAN(TAMIL,2015),Dir:-M Raja,*ing:-Jayam ravi,Nayanthara.

  സ്ഥിരം റീമേക്ക് സിനിമകളുടെ സംവിധായകന്‍ ആയി മാറിയ M. രാജാ അവസാനം റീമേക്ക് അല്ലാത്ത ഒരു ചിത്രം ആയി വന്നൂ.അനിയന്‍ ജയം രവിയും  ഒരു നല്ല വിജയം പ്രതീക്ഷിക്കുന്ന സമയത്ത് തന്നെ ജ്യേഷ്ഠന്‍ തന്നെ തമിഴ് സിനിമയുടെ നിലവാരം വച്ച് ഒരു മികച്ച Cop-Thriller ആയി വന്നിരിക്കുന്നു.ഈ സിനിമയെ കുറിച്ച് പറയുമ്പോള്‍ ആദ്യം പ്രശംസിക്കേണ്ടത് അരവിന്ദ് സ്വാമിയുടെ "സിദ്ധാര്‍ഥ് അഭിമന്യു " എന്ന വില്ലന്‍ വേഷത്തെ കുറിച്ച് ആണ്.ഒരു കാലത്ത് ഇന്ത്യന്‍ പെണ്‍ക്കുട്ടികളുടെ തന്നെ സൗന്ദര്യ സങ്കല്പം ആയി അരവിന്ദ് സ്വാമി മാറിയിരുന്നു.കരിയറില്‍ ഒരു ബ്രേക്ക് വന്ന അദ്ദേഹത്തിന്റെ പുതിയ രൂപം തന്നെയാണ് ചിത്രത്തിന്‍റെ ഹൈ ലൈറ്റും.നായകന്‍റെ ഒപ്പം നില്‍ക്കുന്ന വില്ലന്‍ കഥാപാത്രം ആയിരുന്നു സിദ്ധാര്‍ഥ്.നല്ല സ്റ്റൈലിഷ് ലുക്ക്‌ ആയിരുന്നു അരവിന്ദ് സ്വാമി.അജിത്‌ ഒക്കെ സ്ക്രീനില്‍ വന്നു നില്‍ക്കുന്ന പോലെ ഉണ്ടായിരുന്നു (തമിഴ് സിനിമകളെ ആണ് ഉദ്ദേശിച്ചത് ).

    ജയം രവിക്കും ഒരു ബ്രേക്ക് ആയി മാറും ഈ ചിത്രത്തിലെ മിത്രന്‍ IPS.തമിഴ് സിനിമകളില്‍ ഇത്തരം ഒരു തീം വരുമ്പോള്‍ ഉപയോഗിക്കാവുന്ന ധാരാളം കൊമേര്‍ഷ്യല്‍ മസാലങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ഒരു പരിധി വരെ അതിലേക്കൊന്നും തിരിഞ്ഞു നോക്കിയിട്ടില്ല.ചിത്രത്തിന്‍റെ ജോനറിനോട് കൊമേര്‍ഷ്യല്‍ ചിത്രം ആയി അവതരിപ്പിക്കുമ്പോഴും നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.നയന്‍ താരയെ ഷോ ഗേള്‍ മാത്രമാക്കി അവതരിപ്പിക്കാതെ ഇടയ്ക്കിടെ സിനിമയില്‍ രംഗങ്ങളും കൊടുത്തിട്ടുണ്ട്‌.മലയാളി നടന്മാര്‍ കുറച്ചു പേര്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു.അനില്‍ മുരളി,സൈജു കുറുപ്  കുറുപ് എന്നിവര്‍ക്ക് പുറമേ രാഹുല്‍ മാധവ് നായകന്‍റെ സുഹൃത്തായി അഭിനയിച്ചു.ഗണേഷ് വെങ്കട്ടരാമനെ പോലെ ഉള്ള പലര്‍ക്കും അവരുടെ കരിയറില്‍ വിജയം ആയ ചിത്രത്തിന്‍റെ ഭാഗം ആകാനുള്ള അവസരം ആണ് ഈ ചിത്രത്തിലൂടെ വന്നത്.

  മിത്രന്‍ IPS-സിദ്ധാര്‍ത് അഭിമന്യൂ എന്നിവര്‍ തമ്മില്‍ ഉള്ള Cat & Mouse ഗെയിം ആണ് ചിത്രം.നായകന്‍ ജയിക്കും എന്ന് ഉള്ള സാധാരണ സിനിമ സങ്കല്പം ഉള്ളപ്പോഴും വില്ലന്‍ പലപ്പോഴും ജയിക്കുന്നു എന്ന് തോന്നിച്ചു.സിദ്ധാര്‍ത് അഭിമന്യൂ ,മിത്രനെ Stalking ചെയ്യുന്ന സീനുകള്‍ ഒക്കെ നല്ല ത്രില്ലിംഗ് ആയിരുന്നു.Hip Hop Tamizha യുടെ ബി ജി എമ്മും പാട്ടുകളും സിനിമയുടെ മൊത്തം മൂഡിനെ നിലനിര്‍ത്താന്‍ സഹായിച്ചു.വില്ലന്റെ പഞ്ച് ഡയലോഗ് ഒക്കെ നന്നായിരുന്നു.കഥയുടെ അവസാനം എന്താണ് സംഭവിക്കുന്നത്‌ എന്ന് അറിയാമായിരുന്നു എങ്കിലും ക്ലീഷേ രീതിയില്‍ ആണെങ്കില്‍ പോലും അവതരിപ്പിച്ച പല സീനുകളും നന്നായി തന്നെ തോന്നി.ചിത്രം ഏറ്റവും മികച്ചതാണ് എന്നൊന്നും പറയുന്നില്ല.എന്നാലും തമിഴ് Cop-Thriller ചിത്രങ്ങളുടെ നിലവാരം വച്ച് നോക്കുമ്പോള്‍ നല്ല ചിത്രങ്ങളുടെ കൂടെ ഈ ചിത്രവും ഉള്‍പ്പെടുത്താം എന്ന് കരുതുന്നു.എനിക്ക് ഈ ചത്രം ഇഷ്ടം ആയി.എന്റെ റേറ്റിംഗ് 3.5/5!!

More movie posts @www.movieholicviews.blogspot.com

Saturday, 29 August 2015

483.CRUEL WINTER BLUES(KOREAN,2006)

483.CRUEL WINTER BLUES(KOREAN,2006),|Crime|Drama|,Dir:-Jeong-beom Lee,*ing:-Kyung-gu Sol, Han-seon Jo, Mun-hee Na,

  ജീവിതത്തില്‍ ഗുണ്ടകളും കൊലപാതകികളും ആയി ചിലര്‍ മാറുന്നു.എന്നാല്‍ അവരുടെ ജീവിതത്തില്‍ ആ അവസ്ഥ ഉണ്ടാകുന്നതിനു മുന്‍പ് അവരും സാധാരണ മനുഷ്യര്‍ തന്നെയാണ്.സാഹചര്യങ്ങള്‍ ഉണ്ടാക്കുന്ന മാനസികമായ മാറ്റങ്ങള്‍ അവരുടെ ഹൃദയത്തിന്‍റെ കാഠിന്യം കൂട്ടുന്നു.എന്നാല്‍ അവര്‍ വീണ്ടും മനുഷ്യര്‍ ആകാന്‍ കൊതിക്കുന്നു എങ്കിലോ?അതും ഏറ്റവും ക്രൂരമായ പ്രതികാരം സ്വപ്നം കാണുന്ന ഒരാള്‍ ?Cruel Winter Blues ഒരു ഗാങ്ങ്സ്ട്ടര്‍ സിനിമ ആണെങ്കിലും ആക്ഷന്‍ രംഗങ്ങള്‍ ഇത്തരം ഒരു ചിത്രത്തില്‍ വരുന്ന അത്ര ഉള്‍പ്പെടുത്തിയിട്ടില്ല.പകരം പ്രേക്ഷകനെ വൈകാരികമായി സമീപിക്കുന്ന കൊറിയന്‍ രീതിയില്‍ ആണ് ചിത്രം ഒരു പരിധി കഴിയുമ്പോള്‍ മാറുന്നത്.

   ജേ-മുന്‍ ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണ്.ഒരു ഗ്യാംഗിലെ അംഗമായ അയാള്‍ക്ക് ചെയ്തു തീര്‍ക്കാന്‍ ഒരു ജോലി കൂടി ബാക്കി ഉണ്ട്.ഗ്യാംഗിനു വേണ്ടി ആണ് അത് ചെയ്യാന്‍ പോകുന്നതെങ്കിലും വ്യക്തിപരമായ ഒരു കാരണം കൂടി അയാളുടെ ആ പുതിയ ജോലി ഏറ്റെടുക്കാന്‍ കാരണം ആയുണ്ട്.ആജ്ഞകള്‍ അനുസരിക്കുക എന്ന പതിവ് രീതികളില്‍ തന്നെ ആണ് ആ ഗ്യാംഗും പ്രവര്‍ത്തിക്കുന്നത്.അവിടത്തെ സീനിയര്‍ അംഗം ആയ ജേ-മുന്‍ തന്റെ ജോലിയ്ക്ക് സഹായി ആയി കൂടെ കൂട്ടിയത് പുതുതായി അവരുടെ ഒപ്പം ചേര്‍ന്ന ചി-ഗുക്കിനെ ആണ്.

  ബുല്‍ഗ്യോ എന്ന ഗ്രാമ പ്രദേശം ചി-ഗുക്കിനു പരിചിതം ആണ്.അയാളുടെ വേരുകള്‍ ആ സ്ഥലത്ത് ഉണ്ട്.ജേ-മുന്നിന്റെ ചി-ഗുക്കിനോടുള്ള സമീപനം വളരെ മോശം ആയിരുന്നു.അകാരണമായി അവനെ ഉപദ്രവിക്കാന്‍ അയാള്‍ ശ്രമിച്ചിരുന്നു.ജേ-മുന്‍ അവിടെ വച്ച് ചിലരുമായി പരിചയത്തില്‍ ആകുന്നു.താന്‍ കഠിന ഹൃദയന്‍ ആണെന്ന് അവരെ കാണിക്കാന്‍ ഉള്ള അവസരങ്ങളില്‍ പോലും അയാള്‍ പതറുന്നുണ്ട്.അയാളുടെ ഉള്ളിലെ മനുഷ്യന്‍ പുറത്തു വരാന്‍ തുടങ്ങി.എന്നാല്‍ അയാള്‍ക്ക്‌ തന്‍റെ പ്രതികാരം  തീര്‍ക്കുകയും ചെയ്യണം.ജേ-മുന്നിന്റെ രണ്ടു പകുതികളും തമ്മില്‍ ഉള്ള യുദ്ധം ആണ് ബാക്കി ഉള്ള ചിത്രം.സ്ഥിരം ശൈലിയില്‍ ഉള്ള കൊറിയന്‍ ഗാങ്ങ്സ്ട്ടര്‍ സിനിമകളില്‍ നിന്നും വേറിട്ട രീതിയില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

  more movieholicviews.blogspot.com

Tuesday, 25 August 2015

482.X+Y(ENGLISH,2014)

482.X+Y(ENGLISH,2014),|Drama|,Dir:-Morgan Matthews,*ing:-Asa Butterfield, Rafe Spall, Sally Hawkins

    X+Y കൈകാര്യം ചെയ്യുന്ന വിഷയം സമൂഹത്തില്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തം ആയ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളുടെ കഥ ആണ് അവതരിപ്പിക്കുന്നത്‌.മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തര്‍ ആകുമ്പോള്‍ അവര്‍ ബുദ്ധി ശക്തിയിലും ഗണിത ശാസ്ത്രത്തിലും അപാരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നു.എന്നാല്‍ അതിന്‍റെ പ്രതിഫലമായി അവര്‍ക്ക് നല്‍കേണ്ടി വരുന്നത് സാമൂഹിക ജീവിതത്തില്‍ നിന്നും അകന്നു കഴിയേണ്ടി വരുന്ന അവസ്ഥയാണ്.Nerd,Geek എന്നൊക്കെ വിളിപ്പേരില്‍ പരിഹാസരൂപേണയും അല്ലാതെയും വിളിക്കപ്പെടുന്ന ഇവര്‍ക്ക് അവരുടെ ശരീരവും മനസ്സും നല്‍കുന്ന ചെറിയ കുഴപ്പങ്ങള്‍ കാണാറും ഉണ്ട്."Beautiful Young Minds" എന്ന BBC2 അവതരിപ്പിച്ച ഡോക്യുമെന്‍ററി കൈകാര്യം ചെയ്തതും 2006 ലെ International Mathematical Olympiad ല്‍ പങ്കെടുത്ത Daniel Lightwing എന്ന കുട്ടി ഉള്‍പ്പെടുന്ന പ്രത്യേക കഴിവുകള്‍ ഉള്ളവരെ കുറിച്ചുള്ള ഫീച്ചര്‍ ആയിരുന്നു.Autism എന്ന അവസ്ഥയുടെ പല വകഭേദങ്ങളും ആ അതിബുദ്ധിമാന്മാരായ കുട്ടികളില്‍ കണ്ടെത്തുന്നതിനെ ബന്ധിപ്പിച്ചു കൊണ്ടായിരുന്നു.

   Daniel Lightwing ഈ ചിത്രത്തില്‍ നാഥാന്‍ എലിസ് ആയി മാറുന്നു.ചെറുപ്പത്തില്‍ തന്നെ അസാധാരണമായ ബുദ്ധിവളര്‍ച്ച പ്രകടിപ്പിച്ച അവനു എന്നാല്‍ ഗണിത ശാസ്ത്രത്തോട്‌ ഉള്ള അഭിരുചി കണ്ടെത്തിയതിനോടൊപ്പം അവനു സമൂഹത്തില്‍ ജീവിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥ ഉള്ളതായും ഡോക്റ്റര്‍ കണ്ടെത്തുന്നു.ഒരു അപകടത്തില്‍ അവനു ഏറെ ഇഷ്ടം ഉള്ള പിതാവ് മരിച്ചതിന് ശേഷം സ്വയം ഉള്‍വലിഞ്ഞ അവന്‍ സാമൂഹിക ജീവിതം ഉപേക്ഷിച്ച് ഗണിത ശാസ്ത്രത്തില്‍ മാത്രം സന്തോഷം കണ്ടെത്തുന്നു.സ്വന്തം അമ്മയായി പോലും ഒരു നല്ല ബന്ധം സൂക്ഷിക്കുന്നതില്‍ അവന്‍ പരാജയപ്പെടുന്നു.നാഥാനെ ചെറുപ്പത്തില്‍ തന്നെ കണക്കില്‍ പ്രത്യേക പരിശീലനത്തിനായി അവന്റെതിനോട് സമാനമായ എന്നാല്‍ ചലനങ്ങളില്‍ പ്രശ്നം ഉള്ള ഹംഫ്രിസിന്റെ അടുക്കല്‍ പരിശീലനത്തിന് വിടുന്നു.ഹംഫ്രീസിന്റെ ജീവിതം ഒരു ദുരിതം ആയിരുന്നു എല്ലാം കൊണ്ടും..International Mathematical Olympiad ല്‍ പങ്കെടുക്കുന്ന ബ്രിട്ടന്‍ ടീമില്‍ അംഗം ആവുകയായിരുന്നു പിന്നീട് ഹംഫ്രീസിന്റെ കീഴില്‍ പരിശീലിച്ച നാഥാന്റെ ഉദ്ദേശം.

   എന്നാല്‍ ഈ തീരുമാനം നാഥാന്റെ ജിവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് ആവുകയായിരുന്നു.അവനു അന്യമാണെന്ന് കരുതിയ ഒരു ജീവിതം പുറത്തു ഉണ്ടെന്നുള്ള വിശ്വാസം അവനു ഉണ്ടായി.അതെങ്ങനെ എന്നാണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.Keaton Henson എന്ന ബ്രിട്ടീഷ് ഗായകനെ ഈ ചിത്രം കാണുന്നത് വരെ ഒരു അറിവും എനിക്കില്ലായിരുന്നു.എന്നാല്‍  ഈ ചിത്രത്തിലെ അഞ്ചു പാട്ടുകളിലൂടെ ഇഷ്ടപ്പെട്ട ഗായകന്മാരുടെ കൂട്ടത്തില്‍ ആയി ഈ Folk ഗായകനും.

  വൈകാരികം ആയി ഈ ചിത്രം പല സ്ഥലത്തും നൊമ്പരപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്.നാഥാന്റെ അമ്മയോട് അവന്‍ കാണിക്കുന്ന അവഗണന വേദന ആകുന്നെങ്കിലും അവന്റെ അച്ഛനോടൊപ്പം ഉള്ള ഓര്‍മകള്‍ സിനിമയില്‍ തന്നെ ഒരു പോസിറ്റീവ് എനര്‍ജി ആണ് നല്‍കുന്നത്.കഴിഞ്ഞ വര്‍ഷത്തെ വലിയ പുരസ്ക്കാര വേദികളില്‍ ഒന്നും ഈ ചിത്രത്തെ കുറിച്ചുള്ള പരാമര്‍ശം ഒന്നും ഇല്ലാത്തതു അത്ഭുതം ആയി തോന്നി.പ്രത്യേകിച്ചും ചിത്രം അവസാനം ഇത്തരം പ്രമേയങ്ങളില്‍ കാണുന്ന സ്ഥിരം ക്ലീഷയില്‍ നിന്നും മാറി ചലിക്കുന്നത്‌ തന്നെ ഒരു പുതുമ ആയി തോന്നി.ഈ അടുത്ത് ഇറങ്ങിയവയില്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന കുറച്ചു കഥാപാത്രങ്ങളും രംഗങ്ങളും ഉള്ള ചിത്രം ആണ് X+Y.

More movie views @www.movieholicviews.blogspot.com

   

481.CREEP(ENGLISH,2014)

481.CREEP(ENGLISH,2014),|Mystery|thriller|,Dir:-Patrick Brice,*ing:-Patrick Brice, Mark Duplass.


   Found Footage സിനിമയുടെ രൂപത്തില്‍ ആണ് Creep എന്ന ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.വെറും രണ്ടു കഥാപാത്രങ്ങള്‍ മാത്രം ആണ് ചിത്രത്തില്‍ ഉള്ളത്.ഇടയ്ക്കിടെ ഫോണിലൂടെ ഒക്കെ വരുന്ന കഥാപാത്രങ്ങള്‍ മാത്രമേ  ഉള്ളു വേറെ ആയി.പക്ഷെ അവര്‍ ആരും തന്നെ സ്ക്രീനില്‍ പ്രത്യക്ഷരാകുന്നില്ല.രണ്ടു കഥാപാത്രങ്ങള്‍,അവരിലൂടെ ഒരു ത്രില്ലര്‍/മിസ്റ്ററി ജോണര്‍ ചിത്രം നിര്‍മിക്കുക എന്ന പ്രയാസമേറിയ പണിയാണ് സംവിധായക/കഥാകൃത്ത്‌/അഭിനേതാക്കള്‍ ആയ പാട്രിക് ബ്രൈസ്-മാര്‍ക്ക് ദുപ്ലാസ് കൂട്ടുക്കെട്ട് നടത്തിയിരിക്കുന്നത്.ശരിക്കും അംഗീകരിക്കണം അവരുടെ കഴിവിനെ.

   പ്രത്യേകിച്ചും അപ്രതീക്ഷിതം ആയി പ്രേക്ഷകന് മുന്നില്‍ വരുന്ന അവസാന സീന്‍ ഉണ്ടാക്കുന്ന ഒരു ഭയം.അതിലേക്കുള്ള യാത്ര ആണ് ഈ ചിത്രം തുടക്കം മുതല്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.പ്രത്യേകിച്ചും ക്യാമറ കണ്ണിലൂടെ മാത്രം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍,സംഭാഷണങ്ങള്‍ മാത്രം ഉള്ള ഒരു ചിത്രം.ക്യാമറ ഓഫ് ആക്കി വയ്ക്കുമ്പോള്‍ സ്ക്രീനും ഇരുട്ടാണ്‌.പ്രേക്ഷനില്‍ ഇത്തരം ഒരു ചിത്രം എന്ത് മാത്രം സ്വാധീനിക്കും എന്നത് തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആണ് ഈ ചിത്രം അവര്‍ മുഴുമിപ്പിച്ചത്.

   ആരോണ്‍ ഒരു വീഡിയോഗ്രാഫര്‍ ആണ്.അയാള്‍ക്ക്‌ ഒരു ദിവസം  ഫോണ്‍ കോള്‍ വരുന്നു.അതനുസരിച്ച് അയാള്‍ മലയില്‍ ഉള്ള ആ വീട്ടിലേക്കു  പുറപ്പെടുന്നു.അവിടെ ഉണ്ടായിരുന്ന ജോസഫ് എന്നയാള്‍ ആണ് ആരോണിനെ അങ്ങോട്ട്‌ വിളിക്കുന്നത്.താന്‍ ഒരു ക്യാന്‍സര്‍ രോഗി ആണെന്നും ഏതാനും മാസങ്ങളില്‍ അയാള്‍ മരിച്ചു പോകും എന്നും പറയുന്നു.മൂന്നു മാസത്തില്‍ തനിക്കു ഉണ്ടാകാന്‍ പോകുന്ന മകന് സ്വന്തം പിതാവ് ഇങ്ങനെ ആയിരുന്നു എന്ന് കാണിക്കാന്‍ വേണ്ടി ഒരു വീഡിയോ നിര്‍മിക്കാന്‍ ആണ് അയാളെ വിളിച്ചു വരുത്തിയത്.ജോസഫ് പ്രത്യേക സ്വഭാവം ഉള്ള മനുഷ്യന്‍ ആയിരുന്നു.ആരോണ്‍ പലപ്പോഴും അതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നു, ഉണ്ട്.എന്നാല്‍ മരണത്തെ നേരിടുന്ന ഒരു മനുഷ്യന്‍ എന്ന പരിഗണന ജോസഫിന് ലഭിക്കുന്നും ഉണ്ട്.എന്നാല്‍ എന്തായിരുന്നു ജോസഫ്?അയാള്‍ ആരോണിന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു?സിനിമയുടെ അവസാന രംഗം വരെ നീളുന്ന ഒരു കഥ.അനുകമ്പ,സ്നേഹം തുടങ്ങിയവ അവനവനു തന്നെ അപകടകരം ആയി മാറുന്ന അവസ്ഥ/ത്രില്ലര്‍ സിനിമകളുടെ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടം ആകാന്‍ സാധ്യത ഉള്ള ചിത്രം.

  More movie suggestions @www.movieholicviews.blogspot.com

480.CREEP(ENGLISH,2004)

480.CREEP(ENGLISH,2004),|Thriller|Mystery|,Dir:-Christopher Smith,*ing:-Franka Potente, Sean Harris, Vas Blackwood.

    ഇരുട്ട് നിറഞ്ഞ മുറികള്‍ മനുഷ്യനെ എന്ത് മാത്രം  ഭയപ്പെടുത്തും എന്ന് പലരും അനുഭവിച്ച ഒരു ഭയം ആയിരിക്കും.ഇതിലും എത്രയോ ഭയാനകം ആയിരിക്കും അല്ലെ ഭൂഗര്‍ഭ തുരങ്കങ്ങള്‍?ഒരു മുറിയില്‍ നില്‍ക്കുന്ന സുരക്ഷിതത്വം പോലും ഇല്ലാത്ത അവസ്ഥയാകും അത്.എന്നാല്‍ ഭൂഗര്‍ഭ അറകളില്‍ ,പ്രത്യേകിച്ചും മലിന ജലം ഒഴുക്കി വിടാന്‍ ഉള്ള സംവിധാനത്തില്‍ ജോലി ചെയ്യുന്നവര്‍ കൂടുതലായി അഭിമുഖികരിക്കേണ്ടി വരുന്ന ഒരു അവസ്ഥ ഇതായിരിക്കും എന്ന് തോന്നുന്നു.ഒരു പക്ഷെ അവരുടെ ഉപജീവന മാര്‍ഗം അതായി മാറുമ്പോള്‍ അവരുടെ ഭയം മാറാന്‍ സാധ്യത ഉണ്ട്.

  എന്നാല്‍ ജോര്‍ജ് ,ആര്‍തരിന്റെ ഒപ്പം ആ തുരങ്കത്തിലൂടെ ആദ്യ ദിവസത്തെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അതല്ലായിരുന്നു അവസ്ഥ.വര്‍ഷങ്ങളായി അവിടത്തെ മലിന ജലം പോകുന്ന വഴികള്‍ കാണാപാഠം ആണ് ആര്‍തറിന്,എന്നാല്‍ പതിവ് പോലെ കേട്ട ശബ്ദ തരംഗങ്ങളെ ശ്രദ്ധിച്ച ആര്‍തര്‍ അവിടെ നേരത്തെ ശ്രദ്ധിക്കപ്പെടാത്ത ഒരു വഴി കണ്ടെത്തുന്നു തുരങ്കത്തില്‍.ആര്‍തര്‍ ജോര്‍ജിനെ അവിടെ നിര്‍ത്തിയിട്ടു അകത്തേക്ക് കയറുന്നു.കേറ്റ് ,ഈ സമയം ജോര്‍ജ് ക്ലൂണിയെ കാണാനായി ഉള്ള യാത്രയില്‍ ആയിരുന്നു. ഗയ് എന്ന അവളുടെ സഹപ്രവര്‍ത്തകന് അവളെ തന്റെ ഇംഗിതത്തിന് ഉപയോഗിക്കാന്‍ ആഗ്രഹം ഉണ്ട്.

  അന്ന് രാത്രി റെയില്‍ സ്റ്റേഷനില്‍ എത്തിയ കേറ്റ് ഒരു ചെറു മയക്കം കഴിഞ്ഞു എണീറ്റപ്പോള്‍ അവിടെ ആരും ഇല്ല എന്ന് മനസിലാക്കുന്നു.റെയില്‍ സ്റ്റേഷന്‍ രാത്രി അടച്ചിരിക്കുന്നു.അവള്‍ സഹായത്തിനായി അപേക്ഷിക്കുന്നു.എന്നാല്‍ നിരാശ ആയിരുന്നു ഫലം.അപ്പോള്‍ ആണ് ആ വഴി ഒരു ട്രെയിന്‍ വന്നത് യാത്രക്കാര്‍ ഇല്ലാതെ.ആ ട്രെയിനില്‍ കയറിയ അവളെ കാത്തിരുന്നത് അവള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളെ ആയിരുന്നു.ഒപ്പം അപ്രതീക്ഷിതം ആയ ഒരു ദുരന്തവും.ആര്‍തര്‍,ജോര്‍ജ്,കേറ്റ് എന്നിവര്‍ അന്ന് നേരിട്ടത് എന്തിനെയാണ്?അവരുടെ തന്നെ ഭയത്തെ ആണോ അതോ?ത്രില്ലര്‍ ചിത്രങ്ങളുടെ  ആരാധകര്‍ക്ക് ഇഷ്ടം  ആകാന്‍ സാധ്യത ഉള്ള ചിത്രം.

  More movie suhhestions @www.movieholicviews.blogspot.com

479.THE COTTAGE(ENGLISH,2008)

479.THE COTTAGE(ENGLISH,2008),|Thriller|Mystery|,Dir:-Paul Andrew Williams,*ing:-Andy Serkis, Reece Shearsmith, Jennifer Ellison.

    ബ്ലാക്ക് കോമഡി രംഗങ്ങള്‍ കൂടുതല്‍ ആയി ഉപയോഗിച്ച് ചിത്രത്തിന് ആവശ്യമായ ഒരു പ്ലോട്ട് നിര്‍മിച്ചാണ് The Cottage അവതരിപ്പിച്ചിരിക്കുന്നത്.പാളിപ്പോയ ഒരു തട്ടി കൊണ്ട് പോകല്‍.നേരിടാന്‍ ഉള്ളത് പ്രബലനായ ഒരു മാഫിയ തലവനെയും.ഡേവിഡ്,പീറ്റര്‍ എന്നീ സഹോദരങ്ങള്‍ ആയിരുന്നു ഈ ഓപറേഷന്‍ നടത്താന്‍ ശ്രമിക്കുന്നത്.അവര്‍ക്ക് അതിന്‍റെ പിന്നില്‍ വ്യക്തമായ ചെറിയ ലക്‌ഷ്യം ഉണ്ടായിരുന്നു.ഈ കിട്നാപ് വിജയിച്ചാല്‍ കിട്ടുന്ന കാശ് കൊടുത്താല്‍ ഡേവിഡ് തന്റെ സഹോദരനായ പീറ്ററിന് മാത്രമായി അമ്മ വില്‍ പത്രത്തില്‍ തുല്യമായി വീതിച്ച വീട് കൊടുക്കും.ആ പണം കിട്ടിയിട്ട് വേണം ഡേവിഡ് തന്റെ ഏറ്റവും വലിയ സ്വപ്നം ആയ ആ ബോട്ട് വാങ്ങി അതില്‍ താമസം ആക്കാന്‍.

   ഡേവിഡ് ആണ് ഈ പ്ലാന്‍ തയ്യാറാക്കുന്നത്.ഒരു കാടിനു നടുവില്‍ ഉള്ള ഒരു വീടായിരുന്നു അവര്‍ അതിനായി തിരഞ്ഞെടുത്തത്.ദുര്‍ബലന്‍ ആയിരുന്നു പീറ്റര്‍.വീട് തനിക്കു മാത്രം ആയി കിട്ടുമല്ലോ എന്ന് കരുതി ആണ് അയാള്‍ ഡേവിഡ് പറയുന്നത് പോലെ കേള്‍ക്കുന്നത്.പീറ്റര്‍ മൊത്തത്തില്‍ അവര്‍ രണ്ടു പേരിലും ഉള്ള ദുര്‍ബലനായ ലിങ്ക് ആയിരുന്നു.ട്രേസി എന്ന മാഫിയ തലവന്റെ മകളെ കാറിന്റെ ഡിക്കിയില്‍ ആദ്യ ഇട്ട അവര്‍ പിന്നെ അവളെ വീട്ടിലേക്കു കൊണ്ട് പോകുന്നു.ഈ ചിത്രത്തിന്‍റെ കഥയും അവിടെ നിന്നും തുടങ്ങുന്നു.

  നേരത്തെ പറഞ്ഞത് പോലെ പ്രബലനായ മാഫിയ തലവന്‍ മകളെ രക്ഷിക്കാന്‍ ശ്രമിക്കും എന്ന് ഉറപ്പാണ്.അതില്‍ അടങ്ങിയിരിക്കുന്ന അപകടവും അവര്‍ക്ക് അറിയാം.എന്നാല്‍ കണക്കു കൂട്ടലുകള്‍ മൊത്തം തെറ്റിയാലോ??പറഞ്ഞു വരുന്നത് ഈ ചിത്രത്തിലെ അപ്രതീക്ഷിതം  ആയ ട്വിസ്റ്റ്‌ ആണ്.നമ്മള്‍ പ്രതീക്ഷിച്ചിരുന്ന കഥയില്‍ നിന്നും ഉള്ള ഒരു മാറ്റം.ഈ ചിത്രത്തില്‍ അതെന്തായാലും ഉണ്ട്.ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഇഷ്ടം ആകാന്‍ സാധ്യത  ഉള്ള ചിത്രം.

  More movie suggestions @www.movieholicviews.blogspot.com

1995. Drop ( English, 2025)