Tuesday, 25 November 2014

235.SLEUTH(ENGLISH,1972)

235.SLEUTH(ENGLISH,1972),|Thriller|Mystery|,Dir:-Joseph L. Mankiewicz,*ing:-Laurence Olivier, Michael Caine, Alec Cawthorne.

ഒരു സിനിമയിലെ പ്രധാനപ്പെട്ട രണ്ടു കഥാപാത്രങ്ങള്‍.ഒരു വിധത്തില്‍ പറഞ്ഞാല്‍ ആ ചിത്രത്തില്‍ പ്രേക്ഷകന്‍ കാണുന്ന രണ്ടു കഥാപാത്രങ്ങള്‍.അവര്‍ക്ക് രണ്ടു പേര്‍ക്കും മികച്ച നടനുള്ള ഓസ്കാര്‍ നാമനിര്‍ദേശം ലഭിക്കുക.Sleuth എന്ന ചിത്രം അത്രയും ഗംഭീരം ആണ്.1972 ല്‍ പുറത്തു വന്ന ഈ ചിത്രം പിന്നീട് 2007 ല്‍ പുന:അവതരിപ്പിക്കപ്പെട്ടു.കഥയില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തുക മാത്രമല്ല അവര്‍ ചെയ്തത്.പകരം ആദ്യ സിനിമയില്‍ മൈക്കില്‍ കെയിന്‍ അവതരിപ്പിച്ച മിലോ എന്ന കഥാപാത്രത്തില്‍ നിന്നും അദ്ദേഹം ആണ്ട്രൂ വയ്ക് എന്ന കഥാപാത്രത്തിലേക്ക് മാറ്റപ്പെട്ടു.അമിതാബ് ബച്ചന്‍ ഷോലെ റീമേക്കില്‍ ചെയ്തത് പോലെ.Sleuth രണ്ടു പുരുഷന്മാരുടെ സാമൂഹിക കാഴ്ച്ചപ്പാടുകളിലെക്കും അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അവര്‍ അതിനു ഒരു മത്സരബുദ്ധിയോടെ നേരിടുകയും ചെയ്യുന്ന കഥയാണ് അവതരിപ്പിച്ചിരിക്കുന്നത്.

   ആണ്ട്രു വയ്ക് പ്രശസ്തനായ ഇംഗ്ലീഷ് ഡിട്ടക്ട്ടീവ് നോവല്‍ എഴുത്തുകാരന്‍ ആണ്.അക്കാലത്തെ ഇംഗ്ലണ്ടില്‍ ഉണ്ടായിരുന്ന ഉയര്‍ന്ന ജീവിത നിലവാരം ആണ് അയാള്‍ക്ക്‌ ഉണ്ടായിരുന്നത്.ഇംഗ്ലീഷ്ക്കാരന്‍ ആയിരിക്കുന്നതില്‍ ഉള്ള അഭിമാനം അയാളുടെ ഓരോ വാക്കിലും നിറഞ്ഞു നിന്നിരുന്നു.കൊട്ടാര സദൃശ്യമായ വീട്ടില്‍ ഓരോ മുറികളിലും പലതരം കളികള്‍ അയാള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.അയാളുടെ മനോഭാവവും അതാണ്‌.ജീവിതത്തെ അയാള്‍ ഒരു കളി ആയി കാണുന്നു.അയാള്‍ ആ ദിവസം മിലോ ടിന്റില്‍ എന്ന ഇറ്റലിക്കാരന്‍ അച്ഛന്റെ മകനും സ്ത്രീകളുടെ മുടി ഒരുക്കുന്നതില്‍ വിദഗ്ദ്ധനും ആയ യുവാവിനെ തന്‍റെ വീട്ടിലേക്കു ക്ഷണിച്ചു കൊണ്ട് ഒരു എഴുത്ത് മിലോയുടെ വീട്ടില്‍ ഇടുന്നു.മിലോ അയാളെ അന്വേഷിച്ചു എത്തുന്നു.മിലോയോടു സൌഹാര്‍ദ്ദത്തോടെ ആണ് ആണ്ട്രൂ പെരുമാറിയത്.എന്നാല്‍ അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ മിലോയും ആണ്ട്രൂവിന്റെ ഭാര്യയും തമ്മില്‍ ഉള്ള ബന്ധത്തെക്കുറിച്ച് അയാള്‍ക്ക്‌ അറിയാമെന്നു പറയുന്നു.എന്നാല്‍ ആ സ്ത്രീ വളരെയധികം ധാരാളി ആണെന്നും അവര്‍ പണത്തെ വളരെയധികം ഇഷ്ടപ്പെടുന്നു എന്നും ആണ്ട്രൂ മിലോയോടു പറയുന്നു.അത് കൊണ്ട് ആണ്ട്രൂ തന്‍റെ കാമുകിയായ ടിയയോടൊപ്പം താമസിക്കാന്‍ തുടങ്ങിയാല്‍ പോലും മിലോയ്ക്ക് അവരുടെ ചിലവുകള്‍ വഹിക്കാന്‍ കഴിയാത്തതിനാല്‍ തിരികെ തന്നെ തേടി എത്തും എന്ന ഭയം ഉണ്ടെന്നു അറിയിക്കുന്നു.അത് കൊണ്ട് മിലോയ്ക്ക് കാശ് ഉണ്ടാക്കാന്‍ ഉള്ള ഒരു വഴി അയാള്‍ പറഞ്ഞു കൊടുക്കുന്നു.ആണ്ട്രുവിനെ മിലോ കൊള്ളയടിക്കുക.

  എന്നാല്‍ ആ പദ്ധതി നടപ്പിലാക്കാന്‍ എളുപ്പം ആണെന്ന് തോന്നുമെങ്കിലും അവരെ രണ്ടു പേരെയും പിന്നെ കാത്തിരുന്നത് അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിയ്ക്കുന്ന സംഭവങ്ങളിലേക്ക് ഉള്ള വഴി ആയിരുന്നു.മിലോയും ആണ്ട്രുവും പ്രതീക്ഷിക്കാത്ത ഒന്ന്.വളരെ മികച്ച ഒരു ക്ലാസിക് മിസ്ട്ടരി/ത്രില്ലര്‍ ആണ് ഈ ചിത്രം.സമൂഹത്തിലെ ഉയര്‍ച്ച താഴ്ചകളും എന്നും പരാജയപ്പെടുന്നവന്റെ ,അവന്‍റെ തലമുറകളുടെ പരാജയത്തെ തന്നിലൂടെ അവസാനിപ്പിക്കണം എന്ന് കരുതുന്ന കഥാപാത്രവും എന്നാല്‍ തന്‍റെ ജീവിതത്തില്‍ ഊറ്റം കൊള്ളുന്ന ധനികനും തമ്മില്‍ ഉള്ള ഒരു വ്യത്യസ്തമായ കളി ആണ് ബാക്കി സിനിമ.തീര്‍ച്ചയായും കാണേണ്ട ഒന്നാണ് ഈ ചിത്രം.

Download Link:-https://kickass.to/sleuth-1972-xvid-multisub-wunseedee-t523471.html

more reviews @ www.movieholicviews.blogspot.com

Monday, 24 November 2014

234.THE THIRTEENTH FLOOR(ENGLISH,1999)

234.THE THIRTEENTH FLOOR(ENGLISH,1999),|Mystery|Sci-Fi|Thriller|,Dir:-Josef Rusnak,Dir:-Craig Bierko, Gretchen Mol, Armin Mueller-Stahl.

   Simulacron-3  എന്ന Daniel F. Galouye യുടെ നോവലിനെ ആസ്പദം ആക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.തൊണ്ണൂറുകളില്‍ നടക്കുന്ന ഒരു കൊലപാതകത്തോടെ ആണ് ഈ ചിത്രം ആരംഭിക്കുന്നത്.ഹനോന്‍ ഫുള്ളര്‍ എന്ന കോടീശ്വരന്‍ കൊല്ലപ്പെടുന്നു.അതിനു മുന്‍പ് കാണിക്കുന്ന മുപ്പതുകളിലെ അമേരിക്കയില്‍ ഫുള്ളര്‍ ഒരു ബാര്‍ ജീവനക്കാരന്റെ കൈ വശം ഒരു എഴുത്ത് ഏല്‍പ്പിക്കുന്നുണ്ട്.ഡാഗ്ലാസ് ഹോള്‍ എന്നയാളെ ഏല്‍പ്പിക്കാന്‍ വേണ്ടി ഉള്ള എഴുത്തായിരുന്നു അത്.ആ കത്ത് ഹോള്‍ തേടി വരും എന്നും അയാളെ മാത്രമേ അത് ഏല്‍പ്പിക്കാന്‍ പാടുള്ളൂ എന്നും ഫുള്ളര്‍ അയാളോട് പറയുന്നു.കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ നിലയില്‍ ആയിരുന്നു ഫുള്ളരുടെ ശവ ശരീരം കാണപ്പെട്ടത്.വര്‍ത്തമാന  കാലത്ത് മറ്റൊരു ഡാഗ്ലാസ് ഹോളിനെ കാണിക്കുന്നു.അയാള്‍ ഇപ്പോള്‍ കൊല്ലപ്പെട്ട ഫുള്ളരിന്റെ പ്രോജക്റ്റില്‍ ഉള്ള ആളാണ്‌.ആറു വര്‍ഷം ആയി അവര്‍ ഒരു  വലിയ പ്രോജക്റ്റില്‍ ആണ്.ഹോള്‍ ഒരു യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ ആണ് പോലീസ് അയാളെ വിളിപ്പിക്കുന്നത്.

  ഫുള്ളരുടെ ശവശരീരം ഹോള്‍ തിരിച്ചറിയുന്നു.പോലീസ് ഹോളിനെ ചോദ്യം ചെയ്യുന്നു.അതോടൊപ്പം അവരുടെ പുതിയ പ്രോജക്ക്ടിനെ കുറിച്ചും.പോലീസ് ഉദ്യോഗസ്ഥന്‍ ആയ മക്ബയിന്‍ ആണ് അന്വേഷണ ചുമതല നിര്‍വഹിക്കുന്നത്.എന്നാല്‍ പോലീസിനു സംശയം ഹോളിന് നേരെ ആണ്.എന്നാല്‍ അയാള്‍ക്ക്‌ ഒന്നും ഓര്‍ത്തു എടുക്കാന്‍ സാധിക്കുന്നില്ല.ആ സമയം ആണ് ഫുള്ളരുടെ മകള്‍ ആണെന്ന് അവകാശപ്പെട്ടു കൊണ്ട് ഫ്രാന്‍സില്‍ നിന്നും ജെയിന്‍ ഫുള്ളര്‍ എന്ന യുവതി അവിടെ എത്തുന്നത്‌.ജെയിന്‍ ഫുല്ലരെ കുറിച്ച് ആര്‍ക്കും ഇതിനു മുന്‍പ് അറിവില്ലായിരുന്നു.ഹോളിനെ കണ്ടതിനു ശേഷം അവര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് പോകുന്നു.പോലീസ് അന്വേഷണത്തില്‍ ഫുള്ളര്‍ കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം അയാളുടെ മരണപ്പത്രത്തില്‍ തന്‍റെ കമ്പനി ഹോളിന്റെ പേരില്‍ എഴുതി വച്ചിരിക്കുന്നതായി കണ്ടെത്തുന്നു.സ്വാഭാവികം ആയും സംശയം ഹോളിലേക്ക്‌ നീങ്ങുന്നു.എന്നാല്‍ ഹോള്‍ സ്വയം കുറ്റവാളി ആണെന്ന് വിശ്വസിക്കുന്നില്ല.അവസാനം ഹോള്‍ സത്യം കണ്ടു പിടിക്കാന്‍ വേണ്ടി ആ സാഹസത്തിനു മുതിരുന്നു.എന്തായിരുന്നു ആ സാഹസം? ഫുള്ളര്‍ മനസ്സിലാക്കിയ ആ സത്യം എന്തായിരുന്നു??ആ എഴുത്തില്‍ എന്തായിരുന്നു?ഹോളിനു അതിനൊക്കെ ഉത്തരം കണ്ടെത്തിയേ തീരൂ.അതിനൊപ്പം അയാള്‍ മറ്റൊരു സത്യവും മനസ്സിലാക്കുന്നു.തന്‍റെ ഒക്കെ ജീവന്‍റെയും ജീവിതത്തിന്‍റെയും പൂര്‍ണമായ അര്‍ഥം.

 ഈ സിനിമയില്‍ ആദ്യം ചില ഭാഗങ്ങള്‍ കുറച്ചു സംശയങ്ങള്‍ ഒക്കെ ഉണ്ടാക്കുമെങ്കിലും പിന്നെ കഥ വ്യക്തമാകുന്നതോടെ എന്താണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്നും മനസ്സിലാക്കാം.ഒരു നല്ല concept ആയി തോന്നി ഈ ചിത്രം.ടൈം ട്രാവല്‍,സയന്‍സ് ഫിക്ഷന്‍ എന്നിവ വരുന്ന സിനിമകള്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് തീര്‍ച്ചയായും ഇ ചിത്രം കാണാം.കൂടാതെ നല്ലൊരു മിസ്റ്ററി/ത്രില്ലര്‍ ചിത്രം കൂടി ആണ് The Thirteenth Floor.


More reviews @ www.movieholicviews.blogspot.com

Download Link:-https://kickass.so/the-thirteenth-floor-1999-brrip-720p-x264-mitzep-t5409284.html


Saturday, 22 November 2014

233.STRANGER THAN FICTION(ENGLISH,2006)

233.STRANGER THAN FICTION(ENGLISH,2006),|Fantasy|Drama|,Dir:-Marc Forster,*ing:-Will Ferrell, Emma Thompson, Dustin Hoffman.

മാജിക്കല്‍ റിയലിസം ആസ്പദം ആക്കിയ Ruby Sparks,Being John Malkovich,Midnight in Paris,Big Fish,One Day തുടങ്ങി കുറേ അധികം സിനിമകളുടെ ഒരു വന്‍ ശേഖരം തന്നെ ഈ ജോനറില്‍ ഉള്ള സിനിമകളുടെ കൂട്ടത്തില്‍ പെടുന്നു.Stranger Than Fiction ഉം ഇത്തരത്തില്‍ ഒരു ചിത്രം ആണ്.ഹാരോള്‍ഡ്‌ ക്രിക്ക് നികുതി വകുപ്പില്‍ ഉദ്യോഗസ്ഥന്‍ ആണ്.ജീവിതം ഒരു പ്രത്യേക  ക്രമത്തില്‍ ആണ് അയാള്‍ ക്രമീകരിച്ചിരിക്കുന്നത്.അതിനായി അയാള്‍ ഉപയോഗിച്ചിരിക്കുന്നത് അയാളുടെ റിസ്റ്റ് വാച് ആണ്.ഘടികാര സൂചിയില്‍ അധീനമായ ജീവിതം ആണ് ഹാരോള്‍ഡ്‌ ക്രിക്ക് നയിച്ചിരുന്നത്.എന്നാല്‍ ഒരു ദിവസം അയാളുടെ ജീവിതം അകെ മാറി മറിയുന്നു.

  രാവിലെ ബ്രഷ് ചെയ്യുമ്പോള്‍ പോലും ബ്രഷിന്റെ ചലനം വരെ കൃത്യമായ എണ്ണം പിന്തുടരുന്ന അയാള്‍ അന്നു രാവിലെ താന്‍ ചെയ്യുന്ന പ്രവര്‍ത്തികളുടെ എല്ലാം ഒരു "ലൈവ് കമന്ററി" കേട്ട് തുടങ്ങുന്നു.ഒരു സ്ത്രീ ശബ്ദം ആയിരുന്നു അയാളുടെ ജീവിതം വിവരിചിരുന്നത്.ബസ് സ്റ്റോപ്പില്‍ എത്തുന്നതിനു പോലും കൃത്യമായ സമയം കാത്തു സൂക്ഷിച്ചിരുന്ന അയാള്‍ക്ക് എന്നാല്‍ അന്ന് അയാളുടെ റിസ്റ്റ് വാച്ച് അതിന്റെ പ്രവര്‍ത്തനം നിര്ത്തുന്നു.അയാള്‍ ബസ് സ്റ്റോപ്പില്‍ കണ്ട ഒരാളോട് സമയം ചോദിച്ച് വാച്ച് ശരി ആക്കുന്നു.എന്നാല്‍ ആ സമയം ശരി ആക്കുമ്പോള്‍ അതില്‍ ഒരു ചറിയ തെറ്റ് വരുത്തുന്നു.അപ്പോള്‍  "little did he know that this simple, seemingly innocuous act would result in his imminent death" എന്ന് അയാള്‍ കേള്‍ക്കുന്നു.തന്‍റെ ജീവിതതിനോടൊപ്പം മരണവും ആരോ വിഷയം ആക്കി എന്ന് അയാള്‍ മനസ്സിലാക്കുന്നു.ഹാരോള്‍ഡ്‌ അന്നാണ് നികുതി കണക്കുകള്‍ പരിശോധിക്കാന്‍ ആയി അന്ന പാസ്ക്കല്‍ എന്ന യുവതിയുടെ ബേക്കറിയില്‍ പോകുന്നത്.സര്‍ക്കാര്‍ യുദ്ധ ആവശ്യങ്ങള്‍ക്കായി നികുതി പണം ഉപയോഗിക്കുന്നത് കൊണ്ട് അന്ന നികുതി മുഴുവനുമായി അടയ്ക്കാന്‍ തയ്യാര്‍ അല്ലായിരുന്നു.എന്നാല്‍ ഈ സമയം മുഴുവന്‍ ഹാരോള്‍ഡ്‌ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയുടെയും വിശകലനം അയാള്‍ക്ക് കേള്‍ക്കാമായിരുന്നു.അവസാനം ഹാരോള്‍ഡ്‌ ഈ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ആയി ഒരു മന:ശാസ്ത്ര ഡോക്റ്ററുടെ അടുക്കല്‍ പോകുന്നു.എന്നാല്‍ അവര്‍ അയാള്‍ക്ക്‌ schizophrenia ആണെന്ന് പറയുന്നു.ഹാരോള്‍ഡ്‌ തനിക്കു അങ്ങനെ ഒരു രോഗാവസ്ഥ ഇല്ല എന്ന് വിശ്വസിക്കുന്നു.എങ്കിലും ജീവിതം വിവരിക്കുന്ന ഒരാള്‍ ആയതു അത് ഒരു എഴുത്തുകാരി ആയിരിക്കാം എന്നൊരു ആലോചന ഹരോല്ടിനു വരുന്നു.അയാള്‍ സാഹിത്യ പ്രൊഫസര്‍ ആയ ജൂല്‍സിനെ കാണുന്നു.ജൂള്‍സ് ഹരോല്ടിനോട് ആ എഴുത്തുകാരിയെ കണ്ടെത്താന്‍ ആവശ്യപ്പെടുന്നു.ഒരു പക്ഷേ അവര്‍ എഴുതുന്ന കഥയിലെ കഥാപാത്രം ആണെങ്കില്‍ നേരത്തെ പറഞ്ഞത് പോലെ ഉള്ള മരണത്തെ കുറിച്ച് അറിയാന്‍ അങ്ങനെ സാധിക്കുകയും ചെയ്യും.ഈ സമയം ഹാരോള്‍ഡ്  അന്നയും ആയി  പ്രണയത്തില്‍ ആകുന്നു.

ഹാരോള്‍ഡ്‌ തന്‍റെ ജീവിതം നിയന്ത്രിച്ചു അതിനു വിവരണം നല്‍കുന്ന സ്ത്രീയെ കണ്ടെത്തുമോ?ഹരോല്‍ടിന്റെ മരണം സംഭവ്യം ആണോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.വളരെയധികം താല്‍പ്പര്യത്തോടെ കാണേണ്ട ഒരു ജോണര്‍ ആയിട്ടാണ് എനിക്ക് പലപ്പോഴും മാജിക്കല്‍ റിയാലിസത്തെ കുറിച്ച് തോന്നിയിട്ടുള്ളത്.മലയാളം സിനിമയില്‍ "നത്തോലി ചെറിയ മീനല്ല" എന്ന ചിത്രം ഈ ജോനറില്‍ ഉള്‍പ്പെടുന്ന ഒന്നാണ്.തീര്‍ത്തും ഭാവനയുടെ മികവു കൊണ്ട് മാത്രം പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന ഒരു നല്ല concept ആയാണ് ഇതിനെ തോന്നിയിട്ടുള്ളത്.വില്‍ ഫെരലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം എന്ന് പറയാം ഈ ചിത്രത്തെ.അത് പോലെ തന്നെ മികച്ച ഒരു സിനിമയും ആണ് Stranger Than Fiction.

Download link:- https://yts.re/movie/Stranger_Than_Fiction_2006

More reviews @ www.movieholicviews.blogspot.com

232.THE DOLPHINS(MALAYALAM,2014)

232.THE DOLPHINS(MALAYALAM,2014),Dir:-Diphan,*ing:-Suresh Gopi,Anoop Menon,Meghna Raj.

മാറി ചിന്തിച്ച ക്ലൈമാക്സില്‍ കുതിച്ച "ദി ഡോളഫിന്‍സ്‌."

 ട്രെയിലര്‍ കണ്ടപ്പോള്‍ പനയമുട്ടം സുരയുടെ തിരോന്തരം ഭാഷ ആകെ മൊത്തം അരോചകം ആയി തോന്നിയിരുന്നു.ഒരു പക്ഷേ പഴയ സുരേഷ് ഗോപി പുതിയ സുരേഷ് ഗോപി എന്നൊക്കെ ഉണ്ടോ എന്ന് സംശയിക്കാം എന്ന് തോന്നുന്നു.കാരണം അകാരണമായ ഒരു കൃത്രിമത്വം ഇപ്പോള്‍ ആ അഭിനയത്തില്‍ ഉള്ളത്  പോലെ തോന്നുന്നു.പഴയ കമ്മിഷണര്‍,ഏകലവ്യന്‍ തുടങ്ങിയ സിനിമകളിലെ ആളല്ല അദ്ദേഹം ഇപ്പോള്‍ എന്നറിയാം.എങ്കിലും സ്വന്തം പ്രായം ഒളിപ്പിച്ചു വയ്ക്കാതെ ഉള്ള കഥാപാത്രം ആയിരുന്നു ഇതിലെ സുര.ഒരു പക്ഷേ 46 ബാറുകള്‍ ഉള്ളപ്പോള്‍ തന്നെ മദ്യപിക്കാത്ത അബ്ദ്ക്കാരി മുതലാളി.വലിയ ഭംഗിയില്ലാത്ത പേര് ആണെന്ന് സ്വയം മനസ്സിലാക്കുന്ന ഒരു സാധാരണ മലയാളിയുടെ എല്ലാ കോമ്പ്ലക്സും മരണത്തെ കുറിച്ചും ഭാവിയെ കുറിച്ചും ഭയമുള്ള ഒരു മധ്യ വയസ്ക്കന്‍ ആണ് സുര.

 എന്നാല്‍ ഒരിക്കല്‍ സുരയുടെ ആയുസ്സിനെ കുറിച്ച് ഒരു ജ്യോത്സ്യന്‍ പറയുന്ന വാക്കുകള്‍ ഏകദേശം ശരി വയ്ക്കുന്ന രീതിയില്‍ നടക്കുന്ന സംഭവങ്ങള്‍.അതിന്റെ ഇടയ്ക്ക് ഒരു പരമ്പര കൊലയാളിയുടെ സാമീപ്യ അനുഭവപ്പെടുന്ന കുറച്ചു കൊലപാതകങ്ങള്‍.ഇതെല്ലാം കൂടി ഒത്തു ചേരുന്നതാണ് ഈ ചിത്രം.അനൂപ്‌ മേനോന്‍ ഈ പ്രാവശ്യം നന്മയുടെ നിറകുടം ആയി പെണ്‍ക്കുട്ടികളെ വശീകരിക്കുന്ന രാത്രിക്കാല ഫോണ്‍ വിളികളുടെ എല്ലാം മികച്ച സ്റ്റഡി ക്ലാസ് ഈ ചിത്രത്തില്‍ കൊടുക്കുന്നുണ്ട്.എല്ലാ തോലന്മാരും പ്രയോഗിച്ച ആ നമ്പര്‍ പാളി പോയാല്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള അടവ് ഭാവി തലമുറയ്ക്ക് ഉപയോഗിക്കാവുന്നതാണ്.ഒരു നല്ല ബാറിന്‍റെ അന്തരീക്ഷത്തില്‍ ഉള്ള ആ സീനുകള്‍ മനോഹരമായി തോന്നി.പിന്നെ ഏറ്റവും ഹരം കൊള്ളിച്ചത് സര്‍ക്കാരിന്റെ മദ്യ നയത്തെ കുറിച്ച് സുര നടത്തുന്ന പരാമര്‍ശങ്ങള്‍ ആണ്.പഴയ "ഓര്‍മ്മയുണ്ടോ ഈ മുഖം" ശൈലിയില്‍.ബാറുകള്‍ പൂട്ടിയാല്‍ സംഭവിക്കാവുന്ന കാര്യങ്ങള്‍ ഇതിലൂടെ അവതരിപ്പിക്കുന്നു.അത് പോലെ തന്നെ പണ്ട് ചാരായ ഷാപ്പുകള്‍ പൂട്ടിയപ്പോള്‍ നടന്ന വ്യാജ മദ്യ ദുരന്തവും കഥയില്‍ പരാമര്‍ശിക്കുന്നുണ്ട്..

 മദ്യപാനം ,പുകവലി എന്നിവയുടെ പരസ്യം ആയിരുന്നു മിയ്ക്ക സീനിലും.ഇവയ്ക്കു രണ്ടും ഇതിലും നല്ല പരസ്യം ഇനി കിട്ടാന്‍ ഇല്ല എന്ന് വശങ്ങളില്‍ എഴുതി കാണിക്കുന്നതും സിനിമയുടെ തുടക്കവും ഇടവേളകളിലും എഴുതി കാണിക്കുന്ന ആ പരസ്യങ്ങള്‍ കാണുമ്പോള്‍ തോന്നും.സെന്‍സര്‍ ബോര്‍ഡിന്റെ ഈ പരസ്യങ്ങള്‍ ശരിക്കും അപഹാസ്യം ആയി മാറുന്നു.പരമ്പര കൊലപാതകങ്ങളും ഫോണ്‍ വിളികളും ആയി പോകുന്ന സിനിമയുടെ ക്ലൈമാക്സിലേക്ക് ഇനി വരാം. സിനിമയുടെ ഏറ്റവും നല്ല വശം എന്ന് പറയാവുന്നത് അപ്രതീക്ഷിതമായ ക്ലൈമാക്സ് ആണ്.ഒരു പക്ഷേ ശരാശരിയിലും താഴെ പോകുമായിരുന്ന ഒരു സിനിമയെ അല്‍പ്പം എങ്കിലും ശ്രദ്ധേയം ആക്കിയത് ആ ക്ലൈമാക്സ് ആയിരുന്നു.പനയമുട്ടം സുരയുടെ കാര്യത്തില്‍ ,അയാളുടെ സ്വഭാവത്തിലേക്കു അത് വിരല്‍ ചൂണ്ടുന്നു.മനോഹരമായി ഒരു ബന്ധം അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.

 ക്ലൈമാക്സ്,അനൂപ്‌ മേനോന്‍ എന്നിവ കൂടാതെ കല്‍പ്പനയുടെ കഥാപാത്രം.ഇത്ര മാത്രം ആണ് ചിത്രം കണ്ടതിനു ശേഷം മനസ്സില്‍ തങ്ങിയത്.സുരേഷ് ഗോപി എന്ന നടനില്‍ ഇനിയും ഊര്‍ജം ബാക്കി ഉണ്ട്.കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ലഭിക്കും എന്ന് വിശ്വസിക്കുന്നു.ഈ സിനിമ ഒരു ശരാശരി നിലവാരം ഉള്ള സിനിമയായി തോന്നി.അത് കൊണ്ട് ഇതിനു നല്‍കുന്ന മാര്‍ക്ക് 2.5/5

More reviews @ www.movieholicviews.blogspot.com

231.INTERSTELLAR(ENGLISH,2014)

231.INTERSTELLAR(ENGLISH,2014),|Sci-Fi|,Dir:-Christopher Nolan,*ing:-Matthew Mc Coughney,Michael Caine.

"HIGH SPOILER ALERT"(ഈ സിനിമയെ കുറിച്ചുള്ള ആധികാരിക പോസ്റ്റ്‌ ഒന്നും അല്ല ഇത്.പകരം കുറച്ചു വായനയിലൂടെ സിനിമയെ മലയാളത്തില്‍ അവതരിപ്പിക്കുന്നു എന്നേ ഉള്ളു.സങ്കീര്‍ണം ആയ പലതും നല്ല രീതിയില്‍ അവതരിപ്പിച്ചു കൊണ്ടുള്ള ലേഖനങ്ങള്‍ എഴുതിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.)

 ”Do not go gentle into that good night, old age should burn and rage at close of day. Rage, rage against the dying of the light.”  Dr.Brand പലപ്പോഴും ചിത്രത്തില്‍ പറയുന്ന Dylan Thomas ന്‍റെ വരികളില്‍ തന്നെ ഈ ചിത്രത്തെക്കുറിച്ച് ഒരു ഏകദേശ രൂപം ലഭിക്കും.കാരണം ഈ ചിത്രം അവതരിപ്പിക്കുന്ന  Science concepts മനസ്സിലാക്കാന്‍ അധികം പ്രയാസം ഇല്ലെങ്കിലും കൂടുതലും ശാസ്ത്രത്തിന്റെ ഭാവന എന്ന് വിളിക്കവുന്നവയാണ് പലതും.മറ്റൊരു concept ഇത്രയും ശക്തമായി അവതരിപ്പിക്കപ്പെടുന്നില്ലെങ്കില്‍ വിശ്വസിക്കാവുന്ന ഒന്ന്.പ്രപഞ്ച രഹസ്യങ്ങള്‍ അങ്ങനെ ആണല്ലോ പലപ്പോഴും.എന്തായാലും Interstellar എന്ന സിനിമയുടെ റിവ്യൂ എന്നതിലും ഉപരി ഒരു വിശദീകരണം ആണ് ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ളത്.അത് കൊണ്ട് "Spoiler Alert" പലയിടത്തും കൊടുക്കുന്നു.

  പ്രകൃതിയില്‍ നടന്ന ചില ദുരിതങ്ങള്‍ കാരണം ഭൂമിയില്‍ ഭക്ഷണത്തിന് ക്ഷാമം അനുഭവപ്പെടുന്നു.പണത്തിനും മീതെ പ്രകൃതി മനുഷ്യനുമായി പോരാടുന്ന ഒരു അവസ്ഥ ആണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.കൂപ്പര്‍ തന്‍റെ മക്കളും ആയി താമസിക്കുന്നു.പഴയ NASA യുടെ പൈലറ്റ്‌ ആയിരുന്നു.ഭക്ഷ്യ ക്ഷാമം മനുഷ്യനെ ശാസ്ത്ര പുരോഗതിയില്‍ തുരങ്കം വയ്ക്കുന്നു.ഭക്ഷണം കണ്ടെത്താന്‍ വേണ്ടി ആ പണം ഉപയോഗിക്കാന്‍ ഉള്ള തീരുമാനത്തില്‍ ആണ് മനുഷ്യ രാശി.ഇപ്പോള്‍ കര്‍ഷകന്‍ ആയി ജീവിതം നയിക്കുന്ന കൂപ്പര്‍ എന്നാല്‍ മകളായ മര്‍ഫിയുടെ ശാസ്ത്രത്തോട്‌ ഉള്ള താല്‍പ്പര്യം കാണുന്നു.അവളുടെ മുറിയില്‍ ഇടയ്ക്ക് നടക്കുന്ന പ്രതിഭാസത്തെ ഒരു പ്രേതാത്മാവായി കാണുന്നു.എന്നാല്‍ അതിനു പിന്നില്‍ ശാസ്ത്രീയം ആയി എന്തോ ഉണ്ടെന്നു മനസ്സിലാക്കുന്ന കൂപ്പര്‍ gravity anomaly അതില്‍ കാണുന്നു.(ഒരു ഗ്രഹത്തിന് ഉള്ള ഗുരുത്വാകര്‍ഷണം ചിലപ്പോള്‍ പോസിറ്റീവ് ആയോ നെഗറ്റീവ് ആയോ കണക്കാക്കാം.എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ഗുരുത്വാകര്‍ഷണം ഉണ്ടെങ്കില്‍ പോസിറ്റീവ് എന്ന് മറിച്ചാണെങ്കില്‍ നെഗറ്റീവ് എന്നും വിളിക്കാം).

കൂപ്പറിന്റെ അന്വേഷണങ്ങള്‍ അയാളെ കൊണ്ടെത്തിക്കുന്നത് അതി രഹസ്യമായി NASA നടത്തുന്ന ഒരു പരീക്ഷണ ശാലയിലേക്ക് ആണ്.മനുഷ്യ രാശിയെ രക്ഷിക്കാന്‍ വേണ്ടി Dr.Brand ഉം കൂട്ടരും നടത്തുന്ന ശ്രമങ്ങളിലേക്ക്.കൂപ്പറിനെ അവര്‍ ക്ഷണിക്കുന്നു.ഒരു യാത്രയാണ് അവരുടെ ലക്‌ഷ്യം."They" എന്ന് വിളിക്കുന്ന അജ്ഞാതര്‍ നിര്‍മ്മിച്ച "Wormhole"ലൂടെ ഉള്ള ഒരു യാത്ര.(Wormhole:-ഒരു സാങ്കല്‍പ്പിക space time ആണത്.ഒരു കുറുക്കു വഴി എന്ന് പറയാം ഈ തുരങ്കത്തെ.ഇവിടെ സ്പേസ്-സമയം എന്നിവയാണ് കണക്കില്‍ എടുക്കുന്നത്.നമ്മള്‍ ദൂരത്തെ 3 dimensional ആയി ആണ് കണക്കാക്കുന്നത്.ഈ ത്രിമാന ദൂരത്തെ അളക്കാന്‍ Euclidean  distance formula യ്ക്ക് കഴിയും.അത് ഇങ്ങനെ ആണ് ത്രിമാനസ്വഭാവം കാണിക്കുമ്പോള്‍.
d(p, q) = \sqrt{(p_1 - q_1)^2 + (p_2 - q_2)^2+(p_3 - q_3)^2}..ഇവിടെ p,q എന്നിവ യഥാക്രമം രണ്ടു വശത്തും ഉള്ള ബിന്ദുക്കള്‍ ആണ്.)

എന്നാല്‍ theoretical ആയ നാലാമതൊരു dimension കൂടി ഉണ്ട്.അത് കൊണ്ട് തന്നെ ആ Wormhole രണ്ടു ലോകങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കാം എന്ന് വേണമെങ്കില്‍ പറയാം.കൂപ്പര്‍ ബ്രാണ്ടിനെ കാണുന്നതിനു മുന്‍പ് തന്നെ പതിമൂന്നോളം ആളുകള്‍ ഇതേ ഉദ്യമവും ആയി പോയിട്ടുണ്ട്.ഇനി ഉദ്യമം.അതിനെ രണ്ടായി അവതരിപ്പിക്കാം.ഒന്നിനെ Plan A എന്നും അടുത്തതിനെ Plan B എന്നും.

Plan A:-കൂപ്പര്‍ അടങ്ങുന്ന Endurance ടീം തങ്ങളുടെ യാത്ര നടത്തുമ്പോള്‍ ബ്രാന്‍ഡ് തന്‍റെ നാല്‍പ്പതു വര്ഷം ആയി ഉത്തരം കണ്ടെത്താന്‍ നടത്തുന്ന അതിസങ്കീര്‍ണമായ സമസ്യയ്ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു.അത് കണ്ടെത്തിയാല്‍ മനുഷ്യരാശിക്ക് അഞ്ചാമതൊരു dimension ഉപയോഗപ്പെടുത്താന്‍ സാധിക്കും.ഗുരുത്വാകര്‍ഷണം ആണ് അവിടെ അഞ്ചാമത്തെ dimension ആയി സങ്കല്‍പ്പിക്കുന്നത്.അതിലൂടെ NASA യ്ക്ക് ബാക്കി ഉള്ള മനുഷ്യ രാശിയെ നോഹയുടെ പെട്ടകം എന്നത് പോലെ മറ്റു ലോകങ്ങളിലേക്ക് കൊണ്ട് പോകാന്‍ സാധിക്കും.

Plan B:-NASA വികസിപ്പിച്ചെടുത്ത embryo മനുഷ്യവാസം ഉള്ള സ്ഥലങ്ങളില്‍ നിക്ഷേപിക്കുക.അവിടെ പുത്തന്‍ ഒരു ജീവരാശിയെ വളര്‍ത്തുക എന്നതാണ്.അതായത് ആ ഉദ്യമം Endurance ടീമില്‍ ഉള്ളവരില്‍ നിക്ഷിപ്തം ആണ്.പ്ലാന്‍ A പരാജയപ്പെട്ടാല്‍ മാത്രം ആണ് പ്ലാന്‍ B യിലേക്ക് പോകൂ  എന്ന് ചുരുക്കം.

എന്നാല്‍ പിന്നീട് Plan A നടക്കാന്‍ സാധ്യത ഇല്ലാത്ത ഒന്നാണ് എന്ന് കൂപ്പര്‍ ടൈം ഷിഫ്റ്റ്‌ മൂലം പ്രായം ആയ മകള്‍ മര്‍ഫി വഴി മനസിലാക്കുന്നു.ബ്രാണ്ടിന്റെ മകള്‍ അമേലി എന്നാല്‍ പ്ലാന്‍ A സംഭവ്യം ആകും എന്ന് വിശ്വസിക്കുന്നു.എന്നാല്‍ അതില്‍ വിശ്വാസം ഇല്ലാതിരുന്ന കൂപ്പര്‍ TARS എന്ന യന്ത്ര മനുഷ്യനെ ബ്ലാക്ക് ഹോളിലേക്ക്‌ അയക്കുന്നു.അതില്‍ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നു.ബ്രാണ്ടിന്റെ equation നു വേണ്ടിയ എന്തെങ്കിലും data ലഭിക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു അത്.എന്നിട്ട് കൂപ്പര്‍ സ്വയം Endurance ന്‍റെ ഭാരം കുറയ്ക്കാന്‍ ആയി സ്വയം ആ പേടകത്തില്‍ നിന്നും പുറത്തേക്കു പോകുന്നു.അമേലിയയെ പ്ലാന്‍ B നിര്‍വഹിക്കാന്‍ വേണ്ടി കൂപ്പര്‍ അവിടെ രക്ഷിക്കുന്നു.

പക്ഷേ കൂപ്പര്‍ എത്തി ചേര്‍ന്നത്‌ Tesseract ല്‍ ആയിരുന്നു.(Tesseract:-ഒരു ചതുരവും ക്യൂബും എങ്ങനെ വ്യതസ്തപ്പെട്ടിരിക്കുന്നോ അത് പോലെ തന്നെ ആണ് ക്യൂബും Tesseract ഉം തമ്മില്‍ ഉള്ള വ്യത്യാസവും.ഇത് ചുരുക്കത്തില്‍ 4 dimensional ആണെന്ന് പറയാം .ക്യൂബിന് 6 മുഖങ്ങള്‍ ഉള്ളപ്പോള്‍ Tesseract നു എട്ടു മുഖങ്ങള്‍ ഉണ്ടാകും എന്ന് ചുരുക്കം).Wormhole ല്‍ ഈ Tesseract നിര്‍മ്മിച്ചത്‌ നേരത്തെ "They" എന്ന് ബ്രാന്‍ഡ് വിളിച്ച അതെ ആളുകള്‍ ആണ്.ആ യാത്ര കൂപ്പരിനെ കൊണ്ടെത്തിച്ചത് മകളുടെ മോറിയിലേക്ക് ആണ്.ഭാവിയില്‍ ഉള്ള കൂപ്പര്‍ ഭൂതക്കാലത്ത് ഉള്ള മ്മകള്‍ മര്‍ഫിയെ അവിടെ കാണുന്നു.നേരത്തെ അവര്‍ വിശ്വസിച്ച പ്രേതാത്മാവ് ഭാവിയില്‍ ഉള്ള കൂപ്പര്‍ ആണെന്ന് മനസ്സിലാകുന്നു.

അയാള്‍ പോകാന്‍ നേരം മകള്‍ക്ക് സമ്മാനിച്ച വാച്ചിലൂടെ മോര്‍സ് കോഡ് ഉപയോഗിച്ച് Dr.ബ്രാന്‍ഡ് തന്‍റെ equation ല്‍ തെറ്റ് പറ്റിയ സ്ഥലങ്ങള്‍ ശരിയാക്കുന്നു.ഒരു 5 dimensional ലൂടെ മനുഷ്യ രാശിക്ക് മറ്റുള്ള ലോകത്തിലേക്ക്‌ പോകാന്‍ ഉള്ള വഴികള്‍ അതിലൂടെ ലഭിക്കുന്നു.അതിനു ശേഷം അവിടെ നിന്നും നിലം പതിക്കുന്ന കൂപ്പര്‍ പുതിയ ഒരു ഭൂമിയില്‍ എത്തിയിരുന്നു.മനുഷ്യന് വേണ്ടി വേറെ ഗ്രഹങ്ങളില്‍ ഉള്ള 5 dimensionil ഉള്ള പുതിയ ലോകം.അപ്പോള്‍ കൂപ്പറിന്  124 വയസ്സില്‍ ആയിരുന്നു.മകള്‍ മര്‍ഫി മരണക്കിടക്കയില്‍ ഉള്ള വൃദ്ധയും.ഒരിക്കലും സ്വന്തം മക്കള്‍ മരിക്കുന്നത് കാണാന്‍ ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ അതില്‍ നിന്നും മാറി നില്‍ക്കണം എന്ന് മര്‍ഫി പറയുമ്പോള്‍ കൂപ്പര്‍ ആ മുറിയില്‍ നിന്നും പുറത്തു ഇറങ്ങുന്നു.തന്‍റെ ഇപ്പോള്‍ ഉള്ള തലമുറയെയും കണ്ടതിനു ശേഷം.

ഇനി പ്രായ വ്യത്യാസം എങ്ങനെ വന്നു എന്നതിന്.പല ലോകത്തും രാത്രി-ദിനങ്ങള്‍ക്കുള്ള ദൈര്‍ഘ്യം വ്യത്യാസം ഉണ്ട്.അത് കൊണ്ട് തന്നെ മനുഷ്യന്റെ ഒരു ദിവസത്തിന് മറ്റു ലോകങ്ങളില്‍ ഉള്ള ദൈര്‍ഘ്യം വ്യത്യാസപ്പെട്ടിരിക്കും.കൂപ്പറും കൂട്ടരും ആദ്യം ഇറങ്ങിയ സ്ഥലത്ത് തന്നെ അവരുടെ 21 ഭൂമി വര്‍ഷങ്ങള്‍ മാറിയിരുന്നു.പിന്നെ Dr.Mann നെ കാണുന്ന സ്ഥലത്ത് 53 ഓളം വര്‍ഷവും.

ഇനി "They" എന്ന് വിളിക്കപ്പെട്ടവരെ കുറിച്ച്.അവര്‍ ഒരു എലിയന്‍ ആയിരിക്കും എന്നാണു ബ്രാണ്ടും കൂട്ടരും കരുതിയിരുന്നത്.എന്നാല്‍ അവസാനം മനസ്സിലാകും അതും ഭാവിയില്‍ ഉള്ള മനുഷ്യര്‍ ആയിരുന്നു എന്ന്.ബ്രാന്‍ഡും കൂട്ടരും മനുഷ്യ രാശിയും ആയി ബന്ധപ്പെടാന്‍ വേണ്ടി മറ്റൊരു വര്‍ഗ്ഗം ശ്രമിക്കുന്നു എന്ന് കണ്ടെത്തുന്നു.എന്നാല്‍ അത് 5th dimension(ഗുരുത്വാകര്‍ഷണം ഉളപ്പടെ ഉള്ള) തന്ത്രങ്ങള്‍ സ്വായതം ആക്കിയ ഭാവിയിലെ മനുഷ്യര്‍ ആയിരുന്നു.കൂപ്പര്‍ പിന്നീട് ഇറങ്ങുന്ന Tesseract നിര്‍മ്മിച്ചത്‌ അവര്‍ ആയിരുന്നു.കൂപ്പര്‍ വഴി മര്‍ഫി അങ്ങനെ മനുഷ്യ രാശിയില്‍ ബാക്കി ഉള്ളവരെ രക്ഷിക്കാന്‍ ഉള്ള ഉദ്യമത്തില്‍ ഭാഗം  ആകുന്നു.(അവസാന രംഗങ്ങളില്‍ അത് മനസ്സിലാകും).ചുരുക്കത്തില്‍ Tesseract എന്നുള്ളത് ത്രിമാനസ്വഭാവം ഉള്ളതിനെ 5th dimensional ആക്കി മാറ്റുന്ന ഒന്നായി മാറുന്നു.കൂപ്പര്‍ ഉള്‍പ്പടെ Saturn നെ വലം വയ്ക്കുന്ന ആ ഉദ്യമത്തില്‍ പങ്കെടുക്കുമ്പോള്‍ ഉണ്ടാകുന്ന ടൈം ഷിഫ്റ്റ്‌ ആണ് ഇതിനു കാരണം.പക്ഷെ ഇതില്‍ ഒരു സംശയം വരുന്നുണ്ട്.പ്രത്യേകിച്ചും മനുഷ്യ രാശി എങ്ങനെ സ്വയം നശിക്കുന്നതില്‍ നിന്നും രക്ഷിച്ചു ഭാവിയിലേക്ക് ഉള്ള Tesseract ഉണ്ടാക്കി എന്ന്.ഒരു പക്ഷേ ഈ ചിത്രത്തില്‍ അതിനെ കുറിച്ച് വിശദീകരണം ഒന്നും കാണാത്തത് കൊണ്ട് അത് Endurance ടീമില്‍ ഉള്ള ആരെങ്കിലും ആകും എന്ന് കരുതാം.

More reviews @ www.movieholicviews.blogspot.com

Friday, 21 November 2014

230.TANGERINES(ESTONIAN,2013)

230.TANGERINES(ESTONIAN,2013),|Drama|,Dir:-Zaza Urushadze,*ing:-Lembit Ulfsak,Misha Meskhi, Giorgi Nakashidze, Elmo Nüganen.

 1992-'93 കാലഘട്ടത്തില്‍  ജോര്‍ജിയയില്‍ നിന്നും അബ്ഖാസിയ എന്ന പുതിയ രാജ്യത്തിന് വേണ്ടി ജോര്‍ജിയന്‍ സര്‍ക്കാരും ആയി   വിമതര്‍ നടത്തിയ യുദ്ധത്തെ ആസ്പദം ആക്കി ആണ് Tangerines എന്ന എസ്ടോനിയന്‍ സിനിമ വികസിക്കുന്നത്.എസ്ടോനിയന്‍ വംശജര്‍ ഈ യുദ്ധത്തിന്റെ സമയം അവരുടെ മാതൃദേശങ്ങളിലേക്ക് തിരിച്ചു പോയിക്കൊണ്ടിരുന്നു.എന്നാല്‍ ആ ഗ്രാമത്തില്‍ അവസാനം മൂന്നു പേര്‍ മാത്രം അവശേഷിച്ചു.വൃദ്ധന്‍ ആയ ഇവോയും,ഓറഞ്ചു കൃഷി നടത്തുന്ന മാര്‍ഗസ്സും പിന്നെ ഡോക്റ്റര്‍ ആയ ജുഹാനും.ഒരു ദിവസം രണ്ടു പേര്‍ ഇവോയുടെ വീട്ടില്‍ തോക്കും ആയി വന്നു.പുതിയ രാജ്യത്തിനായി വാദിക്കുന്ന വിമത സേനയിലെ അംഗങ്ങള്‍ ആയ ഇബ്രാഹിം ,അഹമദ് എന്നിവരായിരുന്നു അവര്‍.അവര്‍ ഇവോയോടു ഭക്ഷണം ആവശ്യപ്പെടുന്നു.ഇവോയുടെ ആകെ സ്വന്തം  എന്ന് പറയാവുന്ന  ചെറു മകള്‍ പോലും യുദ്ധം തുടങ്ങിയ സമയം തിരികെ നാട്ടിലേക്ക് പോയിരുന്നു.എന്നാല്‍ ആ നാടിനെ വളരെയധികം ഇഷ്ടപ്പെട്ട ഇവോ അവിടെ നിന്നും പോകുന്നില്ല.ഇവോ അവര്‍ക്ക് ഭക്ഷണം നല്‍കുന്നു.മാര്‍ഗാസ് ആ സമയം തന്റെ ഓറഞ്ചു തോട്ടത്തില്‍ പണിയില്‍ ആയിരുന്നു.പിറ്റേ ദിവസം ഓറഞ്ചു പറിച്ചെടുക്കാന്‍ സഹായിക്കുന്നതിനായി ആളുകള്‍ വരുമെന്ന് ഒരു മേജര്‍ അയാള്‍ക്ക്‌ ഉറപ്പു കൊടുത്തിരുന്നു.അതും പ്രതീക്ഷിച്ചു ആണ് മാര്‍ഗസ് ഇരിക്കുന്നത്.ആ ഓറഞ്ചു വിറ്റ കാശ് കൊണ്ട് വേണം അയാള്‍ക്ക്‌ സ്വന്തം നാട്ടിലേക്ക് പോകാന്‍.ഓറഞ്ചു കൊണ്ട് പോകാന്‍ ഉള്ള തടി പെട്ടികളുടെ നിര്‍മാണത്തില്‍ ആയിരുന്നു ഇവോ.

  എന്നാല്‍ അല്‍പ്പ സമയത്തിന് ശേഷം ഒരു ആക്രമണം നടന്നതിന്‍റെ ശബ്ദം കേട്ട ഇവോ ഓടി മാര്‍ഗസ്സിന്റെ ഓറഞ്ചു തോട്ടത്തില്‍ എത്തുന്നു.അവിടെ മരിക്കാറായി കിടക്കുന്ന അഹമ്മദിനെ അവര്‍ കാണുന്നു.ഇബ്രാഹിം ആദ്യം തന്നെ മരണപ്പെട്ടിരുന്നു.ജോര്‍ജിയന്‍ സേനയും ആയുള്ള വെടിവെപ്പില്‍ ആണ് ഇബ്രാഹിം മരിച്ചത്.ജോര്‍ജിയന്‍ സേനയില്‍ മൂന്നു പേരും മരിച്ചിരിക്കുന്നു.ഇവോയും മാര്‍ഗസ്സും കൂടി അവരെ ഒരു കുഴി ഉണ്ടാക്കി ഒരുമിച്ചു അടക്കാന്‍ ശ്രമിക്കുന്ന സമയം ജോര്‍ജിയന്‍ സേനയിലെ ഒരു സൈനികന് ജീവന്‍ വന്നതായി തോന്നി.അവര്‍ ബാക്കി ഉള്ള ശവങ്ങള്‍ മൂടിയതിന് ശേഷം അയാളെയും കൊണ്ട് ഇവോയുടെ വീട്ടില്‍ പോകുന്നു.അഹമ്മദ് നേരത്തെ തന്നെ ഇവോയുടെ ശുശ്രൂഷയില്‍ ആണ്.അവര്‍ ഡോക്റ്റര്‍ ആയ ജഹാനെ വിളിച്ചു വരുത്തി.ജോര്‍ജിയന്‍ സൈനികന്റെ തലയില്‍ റോക്കറ്റ് ആക്രമണത്തില്‍ തറച്ച ഷെല്‍ ആണ് പ്രശ്നക്കാരന്‍.എന്നാല്‍ ബോധം കെട്ടു അയാള്‍ കിടന്നെങ്കിലും അയാള്‍  രക്ഷപ്പെടാന്‍  ഉള്ള സാധ്യതകള്‍ കൂടിയിരുന്നു.എന്നാല്‍ പതുക്കെ മുറിവുകള്‍ ഭേദം ആയ അഹമദ് അപ്പുറത്തെ മുറിയില്‍ തന്‍റെ ശത്രുക്കളില്‍ ഒരാള്‍ ആണ് കിടക്കുന്നത് എന്നറിഞ്ഞപ്പോള്‍ അയാളെ കൊല്ലും എന്ന് ഇവോയോടു പറയുന്നു.അഹമ്മദ് അയാളെ കൊല്ലുമോ?സ്വന്തം ജീവിതം ശത്രുവിനെ ഇല്ലാതാക്കാന്‍ വേണ്ടി മാറ്റി വച്ച അയാളുടെ വാക്കുകള്‍ സംഭവ്യം ആകുമോ?

  യുദ്ധങ്ങള്‍ ആര്‍ക്കു വേണ്ടി ആണ്?പലപ്പോഴും അത് മണ്ണിനു വേണ്ടി ആകുമ്പോള്‍ അവ തീക്ഷണം ആകുന്നു.എന്നാല്‍ ഇതില്‍ ഇരു വശത്ത് നില്‍ക്കുന്ന നേതാക്കള്‍ മാത്രം അല്ലാതെ സൈനികര്‍ ഇതില്‍ എന്ത് മാത്രം പ്രാധാന്യം കൊടുക്കുന്നു എന്നതും ചിന്തിക്കണ്ട കാര്യം ആണ്.ഒരു പക്ഷേ വംശീയം ആയും മതത്തിന്‍റെ പേരിലും പോര്‍വിളികള്‍ നടത്തുന്നവര്‍ പോലും ഒരു പക്ഷേ മനസ്സില്‍ ഇതൊന്നും ആഗ്രഹിക്കുന്നില്ല എന്ന് പലപ്പോഴും തോന്നാറുണ്ട്.ഈ അടുത്ത് കണ്ട മികച്ച സിനിമകളില്‍ ഒന്നാണ് ഈ എസ്റ്റോണിയന്‍ ചിത്രം.ജീവിതവും ജീവിത യാഥാര്‍ത്ഥ്യവും ഭംഗിയായി അവതരിപ്പിക്കുന്നതില്‍ സാസായുടെ സംവിധാന മികവിന് സാധിച്ചിട്ടുണ്ട്.സംഗീതം അതി മനോഹരം ആയിരുന്നു.ഒരു പ്രത്യേക അനുഭവം ആണ് ഈ ചിത്രം.അത് പോലെ തന്നെ സംഗീതവും.ഈ വര്‍ഷത്തെ ഓസ്കാര്‍ നാമനിര്‍ദേശം ആയി ഉള്ള എസ്റ്റോണിയന്‍ സിനിമ ഇതാണ്.ചിത്രത്തിന് മികച്ച വിദേശ ഭാഷ സിനിമയ്ക്കുള്ള പുരസ്ക്കാരം ലഭിക്കാന്‍ നല്ല സാധ്യത കാണുന്നുണ്ട്.അത്രയും ഹൃദ്യം ആയിരുന്നു പോര്‍വിളികള്‍ നടത്തിയവരുടെ ബന്ധം അവതരിപ്പിച്ചിരിക്കുന്നത്.



More reviews @ www.movieholicviews.blogspot.com


Wednesday, 19 November 2014

229.WHITE NIGHT(KOREAN,2009)

229.WHITE NIGHT(KOREAN,2009),|Thriller|Mystery|Crime|,Dir:-Shin-woo Park,*ing:-Suk-kyu Han, Ye-jin Son, Soo Go.

 ദൃശ്യം എന്ന മലയാളത്തിലെ  എക്കാലത്തെയും ഹിറ്റ്‌ സിനിമയുടെ പേരില്‍ കുറച്ചു മലയാളികള്‍ക്ക് എങ്കിലും പരിചയം ഉള്ള ഒരു ജാപ്പനീസ് എഴുത്തുകാരന്‍ ആണ് കീഗോ ഹിഗാഷിനോ.Devotion of Suspect X എന്ന നോവലും അത് പോലെ കുറച്ചു പേര്‍ക്കെങ്കിലും പരിചിതം ആണ്.കീഗോയുടെ തന്നെ Byakuyakō എന്ന ജാപ്പനീസ് നോവലിനെ ആധാരമാക്കിയാണ് White Night എന്ന കൊറിയന്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് .Suspect X പോലെ തന്നെ സങ്കീര്‍ണം ആയ ഒരു കഥയാണ് ഈ ചിത്രത്തിനും ഉള്ളത്.ഗലീലിയോ പരമ്പരയിലൂടെ പ്രശസ്തന്‍ ആയ കീഗോയുടെ ഗലീലിയോ ഇല്ലാത്ത ഒരു ക്രൈം/ത്രില്ലര്‍/മിസ്റ്ററി കഥയാണ് ഈ ചിത്രത്തിന് ഉള്ളത്.ചിത്രം ആരംഭിക്കുന്നത് ഒരു കൊലപാതകത്തിലൂടെ ആണ്.പലിശക്കാരന്‍ ആയ കിം സി ഹൂ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെടുന്നു.ഒറ്റപ്പെട്ടു കിടക്കുന്ന ഒരു കെട്ടിടത്തില്‍ ആണ്ശവ ശരീരം കാണപ്പെട്ടത്.

  മരണം കൊലപാതകം ആണോ അതോ ആത്മഹത്യ ആണോ എന്ന സംശയം പോലീസിനും ഉണ്ടായി.കേസ് അന്വേഷണം ജോ മിന്‍ വൂ എന്ന ഡിട്ടക്ട്ടീവ് ആണ് ഏറ്റെടുത്തത്.എന്നാല്‍ ഇപ്പോള്‍ നടന്ന മരണവും പതിന്നാലു വര്ഷം മുന്‍പ് നടന്ന ഒരു മരണവും ആയി എന്തോ ബന്ധം ഉള്ളത് പോലെ ജോ മിന്‍ വൂവിനു തോന്നുന്നു.പതിന്നാലു വര്‍ഷം മുന്‍പ് നടന്ന ഒരു കൊലപാതകവും മറ്റൊരു ആത്മഹത്യയും തമ്മില്‍ ഈ കേസിന് ബന്ധം ഉണ്ടെന്നു അയാള്‍ക്ക്‌ തോന്നുന്നു.അത് കൊണ്ട് തന്നെ അന്ന് കേസ് അന്വേഷണം നടത്തിയ ഹാംഗ് ദോംഗ് സൂവിനെ അയാള്‍ ബന്ധപ്പെടുന്നു.എന്നാല്‍ ആ കേസ് അന്വേഷണത്തില്‍ തന്‍റെ പോലീസ് ജീവിതം തകരുകയും അത് പോലെ തന്നെ മകന്‍റെ മരണവും ദാമ്പത്യബന്ധത്തില്‍ ഉള്ള വിള്ളലും എല്ലാം ആയിരുന്നു അയാള്‍ക്ക്‌ അന്ന് ലഭിച്ചത്.മാത്രമല്ല രണ്ടു വര്‍ഷത്തെ അന്വേഷണം അയാള്‍ക്ക്‌ ദുരിതം ആയി മാറുകയും ചെയ്തു.പതിന്നാലു വര്‍ഷത്തെ വാര്‍ധക്യം പ്രത്യക്ഷത്തില്‍ ഉള്ള  ഹാംഗ് ദോംഗ് സൂവിനു എന്നാല്‍ ഈ കേസിനെ കുറിച്ച് നല്ല പരിജ്ഞാനം ഉണ്ടായിരുന്നു.ഒരിക്കല്‍ ഉപേക്ഷിച്ച കേസ് ആണെങ്കിലും Statute of Limitations തീരാന്‍ ഇരിക്കുന്ന സമയത്ത് സാദൃശ്യം തോന്നുന്ന രീതിയില്‍ ഉള്ള കേസ് വന്നത് ആദ്യം സ്വയം ഒഴിഞ്ഞെങ്കിലും ഹാം ദോംഗ് സൂ ഏറ്റെടുക്കുന്നു.അയാള്‍ ജോ മിന്‍ വൂവിനെ താന്‍ കേസ് അന്വേഷണത്തില്‍ പങ്കെടുക്കാന്‍ തയാര്‍ ആണെന്ന് വിളിച്ചു പറയുന്നു.എന്നാല്‍ അയാള്‍ ഒരാഴ്ച ആയി കാണാനില്ല എന്ന വിവരം ആണ് ഹോംഗ് ദോംഗ് സൂ അറിഞ്ഞത്.അയാളുടെ ഓര്‍മയിലൂടെ പതിന്നാലു വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങള്‍ മിന്നി മറയുന്നു.അന്ന് മരിച്ച ആളുടെ ഭാര്യയും മകനും പറഞ്ഞ മൊഴികളും അതിനു അല്‍പ്പ ദിവസത്തിന് ശേഷം ആത്മഹത്യ ചെയ്തു എന്ന് കരുതുന്ന അയാളുടെ കാമുകിയും ജീവിച്ചിരുന്ന മകളും എല്ലാം ഓര്‍മകളിലൂടെ ഒഴുകി.അവര്‍ ഒക്കെ ഇപ്പോള്‍ എന്ത് ചെയ്യുന്നു?പതിന്നാലു വര്‍ഷം കഴിഞ്ഞതിനു ശേഷം നടന്ന ഈ മരണം എന്തിന്‍റെ എങ്കിലും അടയാളം ആണോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  പണം ഇല്ലാത്തതു കൊണ്ട് ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നവരും മനുഷ്യത്വത്തിന്റെ പേരില്‍ വലിയ പാതകങ്ങള്‍ നടത്തുന്നവരുടെയും ലോകം ആണ് ചുറ്റും ഉള്ളത്.ഇതില്‍ പ്രണയം ഇഷ്ടം എന്നിവ എല്ലാം ചെരുവകകളില്‍ ഒന്ന് മാത്രം.SUSPECT X  നെക്കാളും കൂടുതല്‍ എനിക്ക് ഇഷ്ടം ആയതു ഈ ചിത്രം ആണ്. ഒരു പക്ഷേ വൈകാരികം ആയി ഈ ചിത്രം കൂടുതല്‍ ശക്തം ആണ്.അതിനോടൊപ്പം അധികം എളുപ്പം കൈ തരാത്ത കഥയും.ചിത്രത്തിന്‍റെ ഇടയ്ക്കിടെ കാണിക്കുന്ന സംഭവങ്ങളിലൂടെ ഈ രഹസ്യങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നുണ്ടെങ്കിലും പതിന്നാലു വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങളും വര്‍ത്തമാന കാലത്ത് നടക്കുന്ന സംഭവങ്ങളും ഇടയ്ക്കിടെ പ്രേക്ഷകനെ കുഴപ്പിക്കും.എന്തായാലും നല്ലൊരു ത്രില്ലര്‍ ചിത്രം ആണ് White Night.2011 ല്‍ ഈ ചിത്രം Into the White Night എന്ന പേരില്‍ സിനിമയായി ഇറങ്ങിയിരുന്നു.2010ലെ ബ്ലൂ ഡ്രാഗന്‍ പുരസ്ക്കരങ്ങളില്‍ ജനപ്രീതി ഉള്ള സിനിമയായി കൊറിയന്‍ പതിപ്പിനെ തിരഞ്ഞെടുത്തിരുന്നു.

Download Link:-https://kickass.so/white-night-2009-bluray-1080p-5-1ch-x264-smallandhd-t8961695.html

More reviews @ www.movieholicviews.blogspot.com

1995. Drop ( English, 2025)