Monday, 25 December 2023

1750. Premonition ( English, 2007)

1750. Premonition ( English, 2007)

          Mystery, Fantasy



⭐⭐⭐/5


  ലിൻഡ, അവളുടെ ഭർത്താവായ ജിം ഒരു കാർ അപകടത്തിൽ കൊല്ലപ്പെടുന്നത് മുതൽ കുറെ അധികം സംഭവങ്ങളിലൂടെ മുന്നോട്ടു പോകുന്നു. എന്നാൽ ഒരു സമയത്തിൽ ലിൻഡ മനസ്സിലാക്കുന്നു, ആ സംഭവങ്ങൾ നടന്നിട്ടില്ല എന്ന്. എന്നാൽ പിന്നീട് അവളുടെ യഥാർത്ഥ ജീവിതത്തിൽ നേരത്തെ കണ്ടതും അനുഭവപ്പെട്ടതും ആയ കാര്യങ്ങൾ വീണ്ടും അനുഭവിക്കുന്നു.



ഈ കാര്യങ്ങൾ ഇങ്ങനെ ലിൻഡയുടെ ജീവിതത്തിൽ സംഭവിക്കുക ആണ്. നടക്കാൻ പോകുന്ന കാര്യങ്ങൾ നേരത്തെ തന്നെ മനസ്സിലാക്കാൻ ലിൻഡയ്ക്ക് സാധിക്കുകയും അത് അവളുടെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ട് വരുന്നു എന്നതും ആണ് ചിത്രത്തിന്റെ കഥ.


സങ്കീർണമായ ഒരു കഥ, അത് അവതരിപ്പിക്കുന്നതും അങ്ങനെ ആകുമ്പോൾ കഥാപാത്രങ്ങൾ ഭാവി കാലത്ത് ആണോ അതോ ഇപ്പോൾ ഉള്ള അവരുടെ അവസ്ഥ ആണോ എന്ന് പ്രേക്ഷകന് സംശയം ഉണ്ടാവുക സാധാരണ കാര്യം ആണ് ഈ ചിത്രത്തിൽ. Premonition ഇടയ്ക്ക് ബോർ അടിപ്പിക്കുന്നത് ഇവിടെയാണ്‌.


സിനിമ കഥാപരമായി നോക്കുമ്പോൾ മികവ് പുലർത്തുന്നുണ്ട്.ഇടയ്ക്ക് അൽപ്പം കൺഫ്യൂസിങ് ആകുന്നു എന്നതൊഴിച്ചാൽ സിനിമ അവതരിപ്പിക്കുന്ന പ്രമേയത്തോട് നീതി പുലർത്തി എന്ന് പറയാം.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.




1749. Back In Crime (French, 2013) Mystery /Fantasy/Crime


1749. Back In Crime (French, 2013)

         Mystery /Fantasy/Crime

 ⭐⭐⭐½ /5




 ഹെലൻ രാവിലെ ഓടാൻ ഇറങ്ങിയപ്പോൾ ആണ് പാലത്തിന്റെ അടുത്തായി ഒരു മൃതദേഹം കണ്ടത്. അവർ ഉടനെ പോലീസിനെ വിവരം അറിയിക്കുന്നു. ഇരുപതു വർഷങ്ങളായി തന്റെ ഇരകളെ കൊലപ്പെടുത്തുന്ന ഇയർഡ്രം സ്ലാഷർ എന്നറിയപ്പെടുന്ന കൊലപാതകിയുടെ പുതിയ ഇര ആണ് അത് എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആയ റിച്ചാർഡ് കെമ്പ് മനസ്സിലാക്കുന്നു. എന്നാൽ അയാളുടെ അന്വേഷണം മുന്നോട്ടു പോകവെ അയാൾക്ക്‌ ഒരു അപകടം ഉണ്ടാകുന്നു. അതയാളെ കൊണ്ടെത്തിക്കുന്നത് ഇരുപതു വർഷങ്ങൾക്കു മുന്നേ ഉള്ള ടൈം ലൈനിൽ ആണ്.


അതെ. അയാൾ ടൈം ട്രാവൽ ചെയ്തിരിക്കുന്നു. ഇരുപതു വർഷങ്ങൾക്കു മുന്നേ ആ കേസ് അന്വേഷണം നടത്തുന്ന റിച്ചാർഡ് കെമ്പിനെ അയാൾ കാണുന്നു. അതിനുശേഷം അയാൾക്ക്‌ ആ കേസിൽ എന്താണ് ചെയ്യാൻ കഴിഞ്ഞിരിക്കുക? അതാണ്‌ Back In Crime എന്ന ഫ്രഞ്ച് ചിത്രത്തിന്റെ ബാക്കി കഥ.


രസകരമായ ഒരു പ്ലോട്ട് ആണ് ചിത്രത്തിന് ഉള്ളത്. അതിനൊപ്പം ചില ചെറിയ ദുരൂഹതകൾക്ക് കൂടി ഉത്തരം പറയുന്ന ചിത്രത്തിൽ എന്നാൽ സീരിയൽ കില്ലർക്കു നമ്മൾ പ്രതീക്ഷിക്കുന്ന അത്ര പ്രാധാന്യം ഇല്ല എന്ന് തോന്നിയേക്കാം. എന്നാൽ ഈ കഥയിൽ ഒരാൾ അയാളുടെ ചെറുപ്പക്കാലത്തിലേക്കു പോവുകയും അയാൽ അവിടെ ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്ത ആളുമായി ബന്ധം ഉണ്ടാവുകയും, അതിനു കാരണം അയാളുടെ ഭാവിക്കാലം ആയി മാറുകയും ചെയ്യുന്ന പോലെ ഉള്ള കുറച്ചു ടൈം wrinkle സംഭവങ്ങൾ എല്ലാം സിനിമയിൽ ഉണ്ട്.


എന്തായാലും കണ്ടിരിക്കാൻ കഴിയുന്ന ഒരു നല്ല മിസ്റ്ററി /ഫാന്റസി /ക്രൈം ചിത്രം ആണ് Back In Crime എന്ന ഫ്രഞ്ച് ചിത്രം.


സിനിമയുടെ ലിങ്ക്

t.me/mhviews1 ൽ ലഭ്യമാണ്.



Sunday, 24 December 2023

1748. House of Secrets: The Burari Deaths (Hindi/English, 2021)

1748. House of Secrets: The Burari Deaths (Hindi/English, 2021)

          Streaming on Netflix.



⭐⭐⭐⭐/5


  ഒരു കുടുംബത്തിലെ പതിനൊന്നു ആളുകൾ ഒരുമിച്ചു മരിച്ചു എന്ന വാർത്ത വന്നപ്പോൾ അതിനെ ചുറ്റിപ്പറ്റി വന്ന കഥകൾ പലതും ഭീകരം ആയിരുന്നു. പ്രത്യേകിച്ചും അതിലെ പത്തു പേരും തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത് എന്നത് വളരെയധികം ദുരൂഹമായ അവസ്ഥ ആയിരുന്നു. ഇതിനെ ആസ്പദം ആക്കിയുള്ള നെറ്റ്‌ഫ്ലിക്സ് ഡോക്യുമെന്ററി ആണ് House of Secrets: The Burari Deaths.


എന്നാൽ ആദ്യം വന്ന കഥകളെ കവച്ചു വയ്ക്കുന്ന കഥകൾ ആണ് ഈ ഡോക്യുമെന്ററിയിൽ പിന്നീട് പറയുന്നത്. അൽപ്പം ഞെട്ടലോടെ അല്ലാതെ കണ്ടിരിക്കാൻ സാധിക്കാത്ത രീതിയിൽ ഉള്ള കഥ ആണ്. തുടക്കത്തിൽ ആ മരണങ്ങളുടെ കാരണങ്ങൾ അന്വേഷിച്ചു ആ കുടുംബത്തിലെ മറ്റ് ആളുകളോട് സംസാരിക്കുമ്പോൾ ഉള്ള തുടക്കത്തിൽ ഉള്ള ഒരു കാഴ്ചപ്പാട് ഉണ്ട് ആ കുടുംബത്തെ കുറിച്ച്. എന്നാൽ പിന്നീട് ആ കാഴ്ചപ്പാട് പ്രേക്ഷകനിലും മാറ്റം വരുന്നു.


ദുരൂഹതകൾ മാറി വളരെ disturbing ആയ ഒരു റിയാലിറ്റിയിലേക്ക് ആണ് പിന്നീട് നമ്മൾ പോകുന്നത്. സമയം ഉണ്ടെങ്കിൽ കണ്ടു നോക്കുക നല്ല രീതിയിൽ അവതരിപ്പിച്ച ഒരു ഡോക്യുമെന്ററി ആണ് House of Secrets: The Burari Deaths.




Friday, 22 December 2023

1747. Curry & Cyanide: The Jolly Joseph Case (English/Malayalam, 2023)

1747. Curry & Cyanide: The Jolly Joseph Case (English/Malayalam, 2023)

        Streaming on Netflix.



⭐⭐⭐⭐/5


കേരളത്തെ പിടിച്ചു കുലുക്കിയ ഒരു വെൽ പ്ലാൻഡ് കൊലപാതക പരമ്പര ആണെന്ന് പറയാം കൂടത്തായി കേസ്. ഈ കൊലപാതക പരമ്പരയെ കുറിച്ച് വാർത്തകളിൽ വന്ന പല കാര്യങ്ങളും ഊഹാപോഹങ്ങൾ ആയിരുന്നു. കുറെ കൂട്ടിയും കുറച്ചൊക്കെ എഴുതി ഒരു അടുക്കും ചിട്ടയും ഇല്ലാത്തതു പോലെ ആണ് തോന്നിയത്. എന്നാൽ ഇതിന്റെ മൊത്തത്തിൽ ഉള്ള നാൾ വഴികൾ ഭംഗിയായി എടുത്തു വച്ച് അവതരിപ്പിച്ചിട്ടുണ്ട് Curry & Cyanide: The Jolly Joseph Case ൽ.



കൂടത്തായി കൊലപാതക കേസ് Curry & Cyanide: The Jolly Joseph Case എന്ന പേരിൽ നെറ്റ്‌ഫ്ലിക്സ് ഡോക്യുമെന്ററി ആയി വരുന്നു എന്ന് അറിഞ്ഞത് മുതൽ തന്നെ കാത്തിരുന്നതാണ് കാണാൻ. ഒരു മിസ്റ്ററി /ക്രൈം ചിത്രം കാണുന്നത് പോലെ കേസിന്റെ ഒരു ടൈം ലൈനിൽ പല സംഭവങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് ഇത്തരം ഒരു കേസിനെ പ്രേക്ഷകന്റെ മുന്നിൽ ചടുലതയോടെ അവതരിപ്പിച്ചതായി തോന്നി. ഒരു ഡോക്യുമെന്ററി കാണുന്ന ഫീൽ അല്ല Curry & Cyanide: The Jolly Joseph Case തന്നത്.


  എന്നാൽ ഇത് നടന്ന ഒരു സംഭവം ആണെന്നും അതിലേക്കു നയിച്ച സംഭവങ്ങളുടെ തുടക്കവും അതിന്റെ പിന്നിലെ ക്രൂരതയും ഒരു സ്ത്രീയുടെ മനസ്സിലെ ചിന്തകളും ആയിരുന്നു എന്ന് പതിയെ പ്രേക്ഷകന്റെ മുന്നിൽ വരുമ്പോൾ വായിച്ചറിഞ്ഞ കേസ് ആണെങ്കിലും അതിൽ ഒരു ക്രൈം ത്രില്ലർ സിനിമയുടെ പ്ലോട്ട് പോലെ ഉണ്ടായിരുന്നു.


 പ്രത്യേകിച്ചും 'അങ്ങനെ ഒക്കെ പറ്റി പോയി ' എന്ന ലാഘവത്തോടെ ഇത്തരം ഒരു സംഭവത്തെ കാണുന്ന സ്ത്രീയെ കുറിച്ചുള്ള ഡോക്യുമെന്ററിയിൽ കാണപ്പെടേണ്ട ഒരു ആമ്പിയൻസ് ഉണ്ട്. അത് ഇതിലെ ഒന്നര മണിക്കൂർ മുഴുവനും ഉണ്ടായിരുന്നു. കേസിന്റെ നാൾവഴികളും ഇപ്പോഴത്തെ അവസ്ഥ വച്ച് നോക്കുമ്പോഴും ആളൂർ വക്കീലും ഒക്കെ ഉള്ളത് കൊണ്ട് ആ സ്ത്രീക്ക് അനുകൂലമായ വിധി ആകാനേ സാധ്യത ഉള്ളൂ എന്ന് തോന്നുന്നു.


എന്തായാലും കണ്ടു നോക്കൂ. മിസ് ആക്കരുത്. നല്ല ഒരു crime/ മിസ്റ്ററി ഡോക്യുമെന്ററി ആണ്

Curry & Cyanide: The Jolly Joseph Case.




Thursday, 21 December 2023

1746. Unda (Malayalam, 2019)


1746. Unda (Malayalam, 2019)

         Streaming on Prime Video

⭐⭐⭐⭐/5




 കണ്ണൂർ സ്‌ക്വാഡ് കണ്ടിട്ട് ഒരു കുറിപ്പ് ഇട്ടപ്പോൾ ചില കമന്റുകളിൽ ഉണ്ട എന്ന സിനിമയുടെ പരാമർശം കണ്ടിരുന്നു. സിനിമ റിലീസ് ആയ സമയം എന്തോ കാണാൻ തോന്നാത്തത് കൊണ്ട് കാണാതെ വച്ച സിനിമ ആയിരുന്നു ഉണ്ട.ഒരു പക്ഷെ മാവോയിസ്റ്റ് സിംപതി ഉള്ള സിനിമ ആണെന്ന എന്റെ മുൻ ധാരണയും ആകാം കാരണം. എന്തായാലും സിനിമ കണ്ടപ്പോൾ ആ കാഴ്ചപ്പാട് തന്നെ മാറി.


പ്രത്യേകിച്ചും ഈ ഒരു വിഷയത്തിൽ വ്യക്തമായ ഒരു സ്റ്റാന്റ് സിനിമയ്ക്ക് ഉണ്ട് എന്നാണ് തോന്നിയത്. മാവോ വാദികൾ ഉണ്ട്. അത് പോലെ അവർ എതിർക്കുന്നവരും. പക്ഷെ ഇതിന്റെ ഇടയിൽ കിടന്നു ജീവിതം ഹോമിക്കുന്ന കുറെ മനുഷ്യരും ഉണ്ടെന്നുള്ള വസ്തുത ആണ് സിനിമ പറഞ്ഞ് വച്ചതു എന്നാണ് മനസ്സിലായത്. ഇതല്ലാതെ വേറെ ഒരു രാഷ്ട്രീയം സിനിമക്ക് ഉണ്ടോ എന്ന് അറിയില്ല.


എന്തായാലും കണ്ണൂർ സ്‌ക്വാഡിലെ പോലെ തന്നെ പോലീസിലെ ഒരു വിഭാഗം നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും അവരുടെ ജീവിതവും ജോലിയും എല്ലാം ഈ സിനിമയിലും കാണാം. ഒരു പക്ഷെ സിനിമയുടെ തുടക്കം കാണിച്ച മെഗാസ്റ്റാർ എന്നതിന് അപ്പുറം സിനിമയ്ക്കുള്ളിൽ അത്തരം ഒരു താരപ്രഭ ഇല്ലാത്ത കഥാപാത്രം ആയിരുന്നു മമ്മൂട്ടിയുടെ എസ് ഐ മണി.


ഇടയ്ക്കൊക്കെ നിസ്സഹായനായി പോകുന്ന ഒരു സാധാരണ പോലീസുകാരൻ മാത്രം ആയിരുന്നു അദ്ദേഹത്തിന്റെ മണി എന്ന കഥാപാത്രം. ചെറിയ തമാശകളും അതിനൊപ്പം സാമൂഹികപരമായ ചില വിഷയങ്ങളും തൊട്ട് കൊണ്ടാണ് സിനിമ മുന്നോട്ടു പോകുന്നത്. മൊത്തത്തിൽ നല്ലൊരു സിനിമ കാഴ്ചയാണ് ഉണ്ട.


അത് പോലെ സിനിമയ്ക്ക് ഈ പേര് എങ്ങനെ ചേരും എന്നുള്ളത് അവസാന സീനിൽ പോലും വ്യക്തമായി കാണിക്കുന്നുണ്ട്.




Tuesday, 19 December 2023

1745. Falimy ( Malayalam, 2023)

1745. Falimy ( Malayalam, 2023)

         Streaming on Hotstar



⭐⭐⭐⭐/5


നമ്മളിൽ ചിലരുടെയെങ്കിലും ജീവിതവുമായി കണക്റ്റ് ചെയ്യാൻ കഴിയുന്ന ഒരു കുടുംബമാണ് ഫലിമിയിൽ ഉള്ളത്. ഒരു സാധാരണ കുടുംബം. കടങ്ങൾ ഏറെയുള്ള, ഒട്ടേറെ കുഞ്ഞു കുഞ്ഞു പ്രശ്നങ്ങൾ ഉള്ള ഒരു കുടുംബം. ഇതിലെ ചില സീനുകൾ എടുത്തു പറയേണ്ടത് ആണ്. പ്രത്യേകിച്ചും റെയിൽവേ സ്റ്റേഷനിൽ ഉള്ള സീൻ, പിന്നെ ബേസിലും ജഗദീഷും മാത്രമായി സംസാരിക്കുന്ന ഒരു സീൻ. ഇതൊക്കെ ചെറിയ രീതിയിൽ എങ്കിലും ജീവിതത്തിൽ സംഭവിച്ചത് ആണല്ലോ എന്ന് ഓർത്തു പോയി.


  വൈകാരികമായ കണക്ഷൻ അല്ലാതെ കോമഡി രംഗങ്ങൾ പലതും സാഹചര്യങ്ങളിൽ നിന്നും തന്നെ വന്നത് കൊണ്ട് ഫോഴ്സ്ഡ് ആയി തോന്നിയില്ല. ഒരു കുടുംബത്തിലേക്ക് ക്യാമറ തിരിച്ചു വച്ചതു പോലെ ആയിരുന്നു പല സീനുകളും എന്ന് തോന്നി.ഇത്തരത്തിൽ ഉള്ള ഒരു കുടുംബം നടത്തുന്ന ട്രെയിൻ യാത്ര ഒരു റോഡ് യാത്ര ആയി മാറുന്നതും അതിനോട് സംബന്ധിച്ചുള്ള ചില സാഹചര്യങ്ങളും ആണ് സിനിമയുടെ കഥയുടെ പ്രമേയം.


 ബേസിലും ജഗദീഷും മഞ്ജുവും അനിയനായി വന്ന നടനും എല്ലാം നന്നായി തന്നെ അഭിനയിച്ചിട്ടുണ്ട്. ജനലിലൂടെ ഉള്ള അവരുടെ അപ്പൂപ്പന്റെ സൗഹൃദം കാണിക്കുന്ന സീനിനൊക്കെ ഒരു ആത്മാർഥത ഉള്ളതായി തോന്നി പോകും.മൊത്തത്തിൽ നല്ലത് മാത്രമേ സിനിമയെ കുറിച്ച് പറയാൻ ഉള്ളൂ. നന്നായി ഇഷ്ടപ്പെട്ടൂ ഫലിമി




Sunday, 17 December 2023

1744. Kannur Squad (Malayalam, 2023)


1744. Kannur Squad (Malayalam, 2023)

         Streaming on Hotstar.

⭐⭐⭐⭐/5



  കണ്ണൂർ സ്‌ക്വാഡ് നല്ല സിനിമ ആണോ അല്ലയോ എന്നത് ഇന്നലെ സിനിമ കാണുന്നതിന് മുന്നേ സോഷ്യൽ മീഡിയ റിവ്യൂസ് വഴി ഒരു മുൻധാരണ ഉണ്ടായിരുന്നു. എന്തായാലും ആ  പ്രതീക്ഷ തെറ്റിയില്ല നല്ലൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിട്ടാണ് കണ്ണൂർ സ്‌ക്വാഡ് എനിക്ക് അനുഭവപ്പെട്ടത്.


 കുറച്ചു സിനിമകളിൽ സമാനമായ ചില സീനുകൾ വന്നിട്ടുണ്ടെങ്കിൽ പോലും ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ എന്ന നിലയിൽ മികവ് പുലർത്തിയിട്ടുണ്ട് കണ്ണൂർ സ്‌ക്വാഡ്. മമ്മൂക്കയെ പ്രായം അലട്ടുന്നുണ്ടെങ്കിലും അതിനെ അതി ജീവിക്കാൻ ഇതിലെ ജോർജിന് ആയിട്ടുണ്ട്‌ പ്രത്യേകിച്ചും സിനിമയുടെ മൊത്തത്തിൽ ഉള്ള ഒരു ക്രൈം ഇൻവെസ്റ്റിഗേഷന്റെ ആമ്പിയൻസ് നിലനിർത്തുന്നതിൽ കണ്ണൂർ സ്‌ക്വാഡിന് അവസാനം വരെ കഴിഞ്ഞിട്ടുണ്ട്.


2023 ലെ മലയാള സിനിമകളിൽ എനിക്ക് ഇഷ്ടമായ ചിത്രങ്ങളിൽ ഒന്നാണ് കണ്ണൂർ സ്‌ക്വാഡ്.



1995. Drop ( English, 2025)