Sunday, 17 December 2023

1743. The Family Plan (English, 2023)


1743. The Family Plan (English, 2023)

         Comedy, Action

         Streaming on Apple TV+




⭐⭐⭐/5


  മാർക് വാൽബർഗിന്റെ ബാഷ, രാജാധി രാജ, ലിയോ,Nobody ഒക്കെ ആണ് The Family Plan എന്ന് പറയാം. ഓർമയിൽ വരുന്ന അനേകായിരം സിനിമകളിൽ കണ്ടിട്ടുള്ള കഥയാണ് The Family Plan എന്ന ചിത്രത്തിന് ഉള്ളത്. കഥ എന്തായാലും മനസ്സിലായി കാണുമല്ലോ? എന്നാലും പറയാം.ഒരു കാർ സെയിൽസ് മാൻ ആയി ജീവിക്കുന്ന നായകൻ ഡാൻ . സന്തോഷകരമായ കുടുംബം. ഭാര്യ, മൂന്നു മക്കൾ എന്നിവരുമായി 18 വർഷമായി നന്മയുടെ പാതയിൽ ജീവിക്കുന്നു.


ഒരു ദിവസം ആ ജീവിതത്തിന് തിരശീല വീഴുന്നു. അതിനു കാരണം ഡാൻ എന്ന നായകന്റെ ഭൂതക്കാലം ആയിരുന്നു. ആരായിരുന്നു ഡാൻ എന്നതും ഈ അവസ്ഥയിൽ അയാളുടെ കുടുംബത്തിന് എന്ത് സംഭവിക്കും എന്നതാണ് പിന്നെയുള്ള കഥ.


കഥ ഇങ്ങനെ ആണെങ്കിലും അത്യാവശ്യം നല്ല കോമഡിയും ആക്ഷനും ഒക്കെ ആയി വെറുതെ ഇരുന്നു കാണാൻ ഉള്ളത് ചിത്രത്തിലുണ്ട്. കണ്ടു മടുത്ത പ്രമേയം ആണെങ്കിലും എവിടെയോ ചെറിയ ഇഷ്ടം ഈ കഥയോട് ഉള്ള പ്രേക്ഷകർ ഉള്ളത് കൊണ്ടാകും പിന്നെയും ഈ കഥ സിനിമ ആയി വരുന്നത്.


എന്തായാലും ഒരു എന്റെർറ്റൈൻർ എന്ന നിലയിൽ സിനിമ എനിക്ക് വർക്ക്‌ ഔട്ട്‌ ആയിട്ടുണ്ട്‌. താൽപ്പര്യം ഉള്ളവർ കണ്ട് നോക്കുക.




1742. Minus 31: The Nagpur Files (Hindi, 2023)

1742. Minus 31: The Nagpur Files (Hindi, 2023)



⭐⭐½ /5


 കോവിഡ് സമയത്ത് ധാരാളം മരണങ്ങൾ നടന്നപ്പോൾ മൃതദ്ദേഹങ്ങൾ ഒരുമിച്ചു മറവ് ചെയ്യുന്നു എന്ന് പല വാർത്തകളിലും കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ ആലോചിച്ച ഒരു കാര്യം ആയിരുന്നു, ആരെങ്കിലും കൊലപാതകം ചെയ്തിട്ട് കോവിഡ് ആണെന്ന് പറഞ്ഞ് മറവ് ചെയ്‌താൽ എന്താകും സംഭവിക്കുക എന്ന്. ഇത്തരം ഒരു ചിന്തയും ആയി അൽപ്പം ബന്ധമുള്ള ചിത്രമാണ് Minus 31: The Nagpur Files.


ഇത്തരത്തിൽ ഉള്ള ഒരു കഥ Whodunnit, Whydunnit  എന്നീ ചോദ്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്തു കുറെ ഏറെ മിസ്റ്ററി കൂടി ഉൾപ്പെടുത്തിയിരുന്നേൽ നന്നായേനെ എന്നാണ് തോന്നിയത്. കാരണം, Minus 31: The Nagpur Files അവതരിപ്പിച്ചിരിക്കുന്നത് ഒരു ക്രൈം / ഡ്രാമ എന്ന നിലയിൽ ആണ്. സിനിമയിൽ കൊലപാതകങ്ങൾക്ക് ഒപ്പം കുറെയേറെ സാമൂഹിക പ്രശ്നങ്ങളിലേക്കും പോകുന്നുണ്ട്.


അതും, നിഗൂഢത നിറഞ്ഞ ഒരു കഥ സൃഷ്ടിക്കുന്നതിലും പുറകോട്ടു പോയെങ്കിലും ഒരു ക്രൈം ഡ്രാമയുടെ ആമ്പിയൻസ് നിലനിർത്തി എന്ന നിലയിൽ സംതൃപ്തി നൽകിയ ചിത്രമായി ആണ് അനുഭവപ്പെട്ടത്. ഒരു ലേഡി പോലീസ് ഓഫീസർ കോവിഡ് കാലഘട്ടത്തിൽ ഒരു കൊലപാതക കേസിനു പുറകെ പോകുന്നതും, അതിൽ നിന്നും കണ്ടെത്തുന്ന കാര്യങ്ങളും ആണ് സിനിമയുടെ കഥ.


സാമൂഹിക പ്രശ്നങ്ങൾ എന്നുപറഞ്ഞ കാര്യങ്ങൾ ഈ സിനിമയിൽ forced ആയി ഉൾപെടുത്താൻ ശ്രമിക്കുന്നത് പോലെ തോന്നി. ഒരു പക്ഷെ കേസ് അന്വേഷണം എന്നത് മാത്രം അല്ലാതെ ഇത്തരത്തിൽ ഉള്ള കാര്യങ്ങൾക്കു കൂടി പ്രാധാന്യം വേണം എന്ന് സിനിമയുടെ അണിയറ പ്രവർത്തകർക്ക് തോന്നിയിട്ടുണ്ടാകാം. സിനിമയിൽ നന്നായി ഇഷ്ടപ്പെട്ടത് അതിന്റെ മസംഗീത വിഭാഗം ആണ്.ഹിപ് ഹോപ്‌ ഭയ്യാ, യാഷ് സഹായി,ഉദയൻ ധർമ്മാധികാരി എന്നിവർ നന്നായി തന്നെ സംഗീത വിഭാഗത്തിൽ പണിയെടുത്തിട്ടുണ്ട്.


ഒരു എഡ്ജ് -ഓഫ് - ദി സീറ്റ് ത്രില്ലർ ഒന്നും പ്രതീക്ഷിച്ചു Minus 31: The Nagpur Files നെ സമീപിക്കാതെ ഇരിക്കുക.ഒരു crime/ ഡ്രാമ ആണ് ചിത്രം.സിനിമയുടെ കഥയുടെ synopsis കേട്ടിട്ടുള്ള അമിത പ്രതീക്ഷ എന്റെ ആസ്വാദനത്തെ നന്നായി ബാധിച്ചിരുന്നു. ഞാൻ പ്രതീക്ഷിച്ചതു മിസ്റ്ററി നിറഞ്ഞ ഒരു ചിത്രമായിരുന്നു.



Saturday, 16 December 2023

1741. Pendulum (Malayalam, 2023)


1741. Pendulum (Malayalam, 2023)

        Streaming on Saina Play



⭐⭐⭐⭐/4


ലൂസിഡ് ഡ്രീമിംഗ് പ്രമേയം ആയി വന്ന സിനിമകൾ മലയാളത്തിൽ ഏതെങ്കിലും ഉണ്ടോ എന്ന് അറിയില്ല. ട്രോൾ ആയി നോക്കുക ആണെങ്കിൽ പഞ്ചാബി ഹൗസിലെ ഒരു രംഗത്തിൽ തമാശയായി പറഞ്ഞ് പോകുന്ന രംഗത്തിൽ അതിന്റെ റെഫെറൻസ് ഉണ്ടെന്നു മാത്രം. പല ഭാഷകളിലും ലൂസിഡ് ഡ്രീം പ്രമേയം ആയി സിനിമകൾ ധാരാളം വന്നിട്ടും ഉണ്ട്. ഈ ഒരു പ്രമേയത്തെ ആസ്പദമാക്കി മലയാളത്തിൽ വന്ന ഒരു ചെറിയ സിനിമ ആണ് പെന്റുലം.


  ഡോക്റ്റർ ആയ മഹേഷിന് ഉണ്ടാകുന്ന ചില അനുഭവങ്ങളും അതിനെ ചുറ്റിപ്പറ്റി അയാൾ നടത്തുന്ന ചില അന്വേഷണങ്ങളും ആണ് ചിത്രത്തിന്റെ കഥ. അയാളുടെ അന്വേഷണങ്ങൾ കൊണ്ടെത്തിക്കുന്നത് ഇത്തരം ഒരു പ്രതിഭാസത്തിലേക്കു ആണ്. സത്യം ആണോ മിഥ്യ ആണോ ലൂസിഡ് ഡ്രീം എന്ന് ഉള്ള ചോദ്യം നിലനിൽക്കേ തന്നെ അതിനു ലോജിക് ആയുള്ള ഒരു വിശകലനം നൽകാൻ പല കഥാപാത്രങ്ങളിലൂടെയും ചിത്രം ശ്രമിക്കുന്നും ഉണ്ട്.


മൊത്തത്തിൽ സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുത്ത വിഷയത്തെ അതിന്റെ സീരിയസോടെ തന്നെ അവതരിപ്പിച്ച ചിത്രമാണ് പെന്റുലം. പ്രമേയത്തോട് നീതി പുലർത്തി, അതിൽ നിന്നും മാറി പോകാതെ സിനിമ അവതരിപ്പിച്ചത് മികച്ച കാര്യമായി തോന്നി.കഥ എഴുതി സംവിധാനം ചെയ്ത റെജിൻ എസ് ബാബു നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട് ഈ ചിത്രത്തെ. കുറേക്കൂടി മികച്ച അഭിനേതാക്കൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലരും എഴുതുന്നത് കണ്ടിരുന്നു എന്നാൽ വലിയ ഒരു താരനിര വച്ച് ഈ കഥ ഇങ്ങനെ അവതരിപ്പിക്കാൻ കഴിയുമായിരുന്നോ എന്ന സംശയം ഉണ്ട്.


കണ്ടു നോക്കു. എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ. പിന്നെ ലൂസിഡ് ഡ്രീമിംഗ് ഒക്കെ സ്പൂൺ ഫീഡ് ചെയ്തിട്ടുണ്ടെങ്കിലും ചില കാര്യങ്ങളിൽ എങ്കിലും പ്രേക്ഷകൻ ചിന്തിക്കേണ്ടത് ആയി വരും.







Monday, 11 December 2023

1740. BlackBerry (English, 2023)

1740. BlackBerry (English, 2023)

          Drama/Comedy



⭐⭐⭐⭐½ /5


  ബ്ളാക്ക്‌ബറി ഫോണുകളുടെ പ്രൈം ടൈമിൽ ആണ് മൊബൈൽ ഫോണുകൾ ഞാൻ കണ്ടു തുടങ്ങുന്നത്.നോക്കിയയും മോട്ടറോളയും ബ്ളാക്ക്ബെറിയും എല്ലാം ടെക്നോളജി വഴി സമ്പ്രദായിക ആശയ വിനിമയ മാർഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്നിരുന്ന ഒരു സമയം ആയിരുന്നു. ഒരു 2001 കാലഘട്ടത്തിൽ ബ്ളാക്ബെറി ഫോണുകൾ ഒക്കെ സ്വപ്നവും ആയിരുന്നു. രണ്ടു മൂന്ന് വർഷങ്ങൾക്കു ശേഷം സ്വന്തമായി നോക്കിയ 1100 പുതിയത് ആയി എടുത്തെങ്കിലും ബ്ളാക്ക്‌ബറി ഒരു സ്വപ്നമായി തന്നെ നിന്നിരുന്നു.


കുറച്ചു വർഷങ്ങൾക്കു ശേഷം നോക്കിയയുടെ E സീരീസ് ഫോണുകൾ വന്നപ്പോഴും ബ്ളാക്ക്ബെറിയും ആയുള്ള രൂപ സാമ്യം കാരണം അതും സ്വന്തമാക്കിയിരുന്നു. പിന്നീട് ആണ് ഒരു ബ്ളാക്ക്‌ബറി സ്വന്തമാക്കുന്നത്. മോഡൽ മറന്നു പോയി. പക്ഷെ അപ്പോഴേക്കും ബ്ളാക്ക്‌ബറി അതിന്റെ സുവർണ്ണ കാലം പിന്നിട്ടിരുന്നു. ഒപ്പം നോക്കിയയും മോട്ടോയും എല്ലാം. പിന്നീട് ബ്ളാക്ക്‌ബരിയുടെ BBM ആൻഡ്രോയിഡ് വേർഷൻ വന്നപ്പോൾ റെഫറൻസ് വഴി മാത്രമേ പിൻ കിട്ടൂ എന്നറിഞ്ഞു അതിന്റെ പുറകെ പോയത് ഒക്കെ ഓർമ ആയി ഇപ്പോഴും ഉണ്ട്.


ഇത്രയും പറഞ്ഞത് ഒരു സിനിമയെ കുറിച്ച് പറയാൻ ആണ്. ലോകത്തിലെ 45% മൊബൈൽ ഫോണുകളും ഒരിക്കൽ ബ്ലാക്ക്‌ബറി നിർമിച്ചവ ആയിരുന്നു. മറ്റാർക്കും കൈ തൊടാൻ പോലും പറ്റാതിരുന്ന, ഫോണിൽ തന്നെ മെയിലുകൾ ഉപയോഗിക്കാൻ ഉള്ള സൗകര്യം മുതൽ എല്ലാം നൽകി മാർക്കറ്റിലെ ചക്രവർത്തി ആയിരുന്ന ബ്ലാക്കബറിയുടെ കഥ ഒരു ഡോക്യുമെന്ററി ആയി അവതരിപ്പിച്ചു സീരിയസ് ആക്കുന്നതിനു പകരം കുറച്ചു തമാശകളിലൂടെ, കോർപ്പറേറ്റ് സാമ്രാജ്യത്തിലെ ബിസിനസുകാരും, ടെക്നോളജി മാത്രം അറിയാവുന്ന മൈക്ക് എന്ന റിം CEO യുടെയും കഥയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഐ ഫോണിന്റെ വരവോടെ  ബ്ലാക്ബറിയുടെ പതനം തുടങ്ങുന്നത് ഒക്കെ  വ്യക്തമായി സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്.


Losing the Signal: The Untold Story Behind the Extraordinary Rise and Spectacular Fall of BlackBerry എന്ന പുസ്തകത്തെ ആധാരമാക്കി അവതരിപ്പിച്ച ചിത്രം അവതരിപ്പിക്കുന്നത് ഒരു കാലഘട്ടവും അതിലെ ടെക്നോളജിയും ആയിരുന്നു.


രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്  ചിത്രം. പലതും അന്നത്തെ കാലത്ത് വായനയിലൂടെ മാത്രം കേട്ടറിഞ്ഞു, മങ്ങിയ ഓർമകളും ആയിട്ട് ഉള്ളതാണ്. എന്നാൽക്കൂടിയും ബ്ളാക്ക്‌ബറിയെ കുറിച്ച് പുതിയ തലമുറയ്ക്ക് കുറച്ചു കൂടി പരിചയം ഉണ്ടാക്കുവാൻ ഈ ചിത്രത്തിന് കഴിയും. മികച്ച അവതരണവും കഥാപാത്രങ്ങളും എല്ലാം തന്നെ സിനിമ ഗംഭീരം ആക്കിയിട്ടുണ്ട്


കഴിയുമെങ്കിൽ കാണുക. പ്രത്യേകിച്ചും ഒരു പഴയ ബ്ളാക്ക്‌ബറി ഫാൻ ആണെങ്കിൽ തീർച്ചയായും കണ്ടു നോക്കുക. ഇഷ്ടമാകും.


ഹോ!! എന്നാലും ബ്ളാക്ക്‌ബറിയുടെ ആ കീപ്പാഡും ലുക്കും മറക്കാൻ കഴിയില്ല.



സിനിമ ലിങ്ക് : t.me/mhviews1



         

Sunday, 10 December 2023

1739. Last Shift (English, 2014)

1739. Last Shift (English, 2014)

          Horror



⭐⭐⭐/5


ഞാൻ സാധാരണയായി ഹൊറർ സിനിമകൾ കാണാൻ പോകുന്നതിനു മുന്നേ ആണ് IMDb അല്ലേൽ RT റേറ്റിങ്ങുകൾ നോക്കുക. ഹൊറർ സിനിമകളുടെ വലിയ ഒരു ആരാധകൻ അല്ലെങ്കിലും ചില സമയങ്ങളിൽ ചില സിനിമകളുടെ synopsis വായിച്ചിട്ട് കാണുന്ന ഒരു പതിവ് ഉണ്ട്. അങ്ങനെ Malum എന്ന  2023 സിനിമയെ കുറിച്ച് വായിച്ചപ്പോൾ ആണ് 2014 ൽ റിലീസ് ആയ Last Shift എന്ന സിനിമയുടെ ആത്മാവിൽ നിന്നും ആണ് Malum ന്റെ കഥ വികസിക്കുന്നത് എന്ന് എനിക്ക് മനസ്സിലായത് .


പതിവ് പോലെ റേറ്റിങ് നോക്കിയപ്പോൾ IMDb 5.8 കൊടുത്ത ഒരു ചിത്രം ആണ് Laat Shift . എന്നാൽ RT യിൽ 100% ഉം. മറ്റൊന്ന് IMDb യിൽ ആണെങ്കിൽ കുറെയധികം നല്ല റിവ്യൂകളും. എന്തായാലും ചാൻസ് എടുത്തു കാണാം എന്ന് തന്നെ തീരുമാനിച്ചു കണ്ടു തുടങ്ങി. ഒന്നര മണിക്കൂറിൽ താഴെ മാത്രം ഉള്ള സിനിമ എന്നതായിരുന്നു ആശ്വാസം.


 പൂട്ടി പോകുന്ന പോലീസ് സ്റ്റേഷനിലെ അവസാന ഷിഫ്റ്റിന് ആണ് പുതിയതായി പോലീസ് ആയ ജെസീക്ക കയറുന്നതു. ഒറ്റയ്ക്ക് ഒരു രാത്രി ആരും ഇല്ലാത്ത പോലീസ് സ്റ്റേഷനിലെ ഷിഫ്റ്റ്‌. എന്നാൽ ആ ഷിഫ്റ്റിൽ കയറിയ അവൾക്കു അനുഭവിക്കേണ്ടി വന്നത് യാഥാർഥ്യം അതോ അവളുടെ തോന്നലുകൾ ആണോ എന്ന് നിശ്ചയം ഇല്ലാത്ത സംഭവങ്ങൾ ആയിരുന്നു.


അതിനു പിന്നാലെ പോയാൽ വർഷങ്ങൾക്കു മുന്നേ നടന്ന ചില മരണങ്ങളിലേക്ക് ആകും പോവുക. ഇവിടെ നിന്നും ജെസീക്കയ്ക്ക് എന്ത് സംഭവിക്കുന്നു എന്നും, അന്ന് രാത്രി അവിടെ സംഭവിക്കുന്നത് എന്താണെന്നും ചെറിയ ട്വിസ്റ്റ് നൽകി അവതരിപ്പിക്കുക ആണ് Last Shift എന്ന ചിത്രത്തിൽ.


Jump scares വഴി  ഭയപ്പെടുത്താൻ ഉള്ള ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് പ്രത്യേകിച്ച് മെച്ചമായി തോന്നിയില്ല. എന്നാൽക്കൂടിയും സിനിമയുടെ കഥയിൽ നിന്നും അതിന്റെ പശ്ചാത്തലത്തിൽ നിന്നും ഉണ്ടായ ഒരു ഹൊറർ ആമ്പിയൻസ് ഉണ്ട്. അത് ഉടനീളം സിനിമയിൽ നിർത്താൻ കഴിഞ്ഞിരുന്നു. സിനിമയുടെ പല കുറ്റങ്ങളും ഒരു പക്ഷെ ശ്രദ്ധിക്കാതെ പോകാൻ മൊത്തത്തിൽ ഈ ചിത്രം അതിന്റെ ജോൺറെയിൽ നിന്ന് കൊണ്ട് തന്നെ നടത്തിയ അവതരണം മതിയായിരുന്നു.


ചുരുക്കത്തിൽ മോശമില്ലാത്ത ഒരു ഹൊറർ ചിത്രം എന്ന് പറയാം Last Sbift നെ . ഇനി Malum കൂടി കാണാൻ ഉള്ള താൽപ്പര്യം ഉണ്ടാക്കിയിട്ടുണ്ട് ഇത് കണ്ടു കഴിഞ്ഞപ്പോൾ . അതിന്റെ IMDb റേറ്റിങ് 5.1 ആണ്. എന്തായാലും ഈ സിനിമ കണ്ടു തോന്നിയ കൗതുകം കാരണം കാണും എന്തായാലും അതും.


Last Shift ന്റെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്




Thursday, 7 December 2023

1738. Beyond the Infinite Two Minutes (Japanese, 2020)

1738. Beyond the Infinite Two Minutes (Japanese, 2020)

         Sci-Fi, Comedy



⭐⭐⭐⭐/5


ഒരു കഫെയുടെ ഉടമസ്ഥന്റെ ടി വിയിൽ ഒരു പ്രത്യേക പ്രതിഭാസം നടക്കുന്നു. അയാളുടെ ഭാവിയിലേക്കുള്ള അടുത്ത രണ്ടു മിനിറ്റ് അയാൾക്ക്‌ സ്‌ക്രീനിൽ കാണുവാൻ സാധിക്കും. ഈ വിവരം അറിഞ്ഞെത്തിയ അയാളുടെ സുഹൃത്തുക്കൾക്കും അത് കൗതുകകരമായി തോന്നി. എന്നാൽ വെറും രണ്ടു മിനിറ്റ് മാത്രം മുന്നോട്ട് പോകുന്നത് കാണാവുന്നത് കൊണ്ട് പ്രത്യേകം ഉപയോഗം ഇല്ല എന്ന് മനസ്സിലാക്കിയ അവർ കൂടുതൽ നേരം മുന്നോട്ട് പോകാൻ ഉള്ള വഴി കണ്ടെത്താൻ ശ്രമിക്കുന്നു. അതിനായി അവർ Droste Effect ന്റെ സാധ്യതകൾ ഉപയോഗപെടുത്താൻ ശ്രമിക്കുന്നു.


Droste Effect ആണ് Beyond the Infinite Two Minutes എന്ന ജാപ്പാനീസ് ടൈം ട്രാവൽ ചിത്രത്തിന്റെ ഗതിയിൽ പ്രധാന പങ്കു വഹിക്കുന്നത്.Droste Effect എന്നാൽ ഒരു വലിയ ചിത്രത്തിൽ അതിന്റെ ചെറിയ ചിത്രം വയ്ക്കുമ്പോൾ ഉള്ള പ്രതിഭാസത്തെ ആണ്. അങ്ങനെ  replica വയ്ക്കുന്നതിലൂടെ ഒരു ചെറിയ ഒപ്റ്റിക്കൽ ഇല്യൂഷ്യൻ ഉണ്ടാകുന്നു . രണ്ടു കണ്ണാടികൾ parallel ആയി വച്ചാലും ഇതേ പ്രതിഭാസം ഉണ്ടാകും. പറഞ്ഞ് വരുമ്പോൾ അൽപ്പം സങ്കീർണമായി തോന്നുമെങ്കിലും  ഒരു വീഡിയോയിൽ അഥവാ നേരിട്ട് കണ്ടാൽ പെട്ടെന്ന് കാര്യം മനസ്സിലാവുകയും ചെയ്യുന്ന ഒന്നാണ് Droste Effect.


 ഇത് അവരുടെ പിന്നീടുള്ള ജീവിതം മാറ്റുകയാണ്.ഇതിനു ശേഷം അവരുടെ ഭാവിയിലേക്കുള്ള കാഴ്ചകൾ, വാർത്തമാനക്കാലം, ഭൂതക്കാലം എന്നിവയെല്ലാം പല സമയങ്ങളിലായി അവരുടെ മുന്നിൽ വരുന്നു.ചിലപ്പോഴൊക്കെ അവരുടെ ഭാവിക്കാലം ഭൂതക്കാലം ആവുകയും, ഭൂതക്കാലം വാർത്തമാനക്കാലം ആവുകയും എല്ലാം ചെയ്യുന്നുണ്ട്.


ഇതിന്റെ ഇടയിൽ അപ്രതീക്ഷിതമായി ചിലർ അവിടേക്കു വരുന്നതാണ് കഥയുടെ പ്രമേയം. ചെറിയ സിനിമയാണ്. എന്നാൽ സാധാരണ രീതിയിൽ പറഞ്ഞ് പോകുന്ന ടൈം ട്രാവൽ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഉള്ള അവതരണം ആണ് ചിത്രത്തിന് ഉള്ളത്. സംഭാഷണങ്ങളിലൂടെ മുന്നോട്ടു പോകുന്ന കഥയിൽ സങ്കീർണം ആയി ഒന്നും ഇല്ല. പക്ഷെ പ്രമേയപരമായി ഉള്ള സങ്കീർണത മൂലം മികച്ചു നിൽക്കുകയും ചെയ്യുന്നു.


ഒരു കെട്ടിടത്തിൽ മൊബൈൽ ഫോണിലൂടെ ഷൂട്ട് ചെയ്ത ചിത്രം ആണ് Beyond the Infinite Two Minutes. എനിക്ക് സിനിമയെ കുറിച്ച് അത് കാണുന്നതിന് മുന്നേ തന്നെ കൗതുകകരമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നത് കൊണ്ട് നന്നായി ഇഷ്ടപ്പെട്ടൂ. എന്നാലും കാണുന്ന എല്ലാവർക്കും ഇഷ്ടപ്പെടുമോ എന്നൊരു സംശയവും ഉണ്ട്.സാധാരണ സിനിമ അനുഭവത്തിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും കാണണം എന്ന് താൽപ്പര്യം ഉള്ളവർക്ക് ഒന്ന് ശ്രമിച്ചു നോക്കാവുന്നതും ആണ്.


എന്തായാലും കണ്ടു നോക്കാൻ താൽപ്പര്യം ഉള്ളവർക്ക് ലിങ്ക് താഴെ കൊടുക്കുന്നു.


Link: t.me/mhviews1

Wednesday, 6 December 2023

1736. Totally Killer (English, 2023)

1736. Totally Killer (English, 2023)

          Sci-Fi/ Fantasy, Mystery



Movie Rating: ⭐⭐⭐⭐/5


 രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് Totalky Killer. അതും ടൈം ട്രാവലിലൂടെ രണ്ടു കാലഘട്ടത്തിൽ കണ്ടു മുട്ടുന്ന അമ്മയും മകളും. അതിനൊപ്പം ഒരു സീരിയൽ കില്ലറും.


 മുപ്പത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് മൂന്നു ടീനെജ് പെൺകുട്ടികളെ കൊലപ്പെടുത്തിയ കൊലയാളി വീണ്ടും വരുകയാണ്. Sweet Sixteen Killer എന്ന് അറിയപ്പെടുന്ന അയാളുടെ പുതിയ ഇര പാം ആണ്. പാമിന്റെ സുഹൃത്തുക്കൾ ആയിരുന്നു അന്ന് കൊല്ലപ്പെട്ട മൂന്നു പേരും.ഹാലോവീൻ ദിനത്തിൽ, അതും ഇത്രയും വർഷങ്ങൾക്കു ശേഷം അയാൾ വീണ്ടും വന്നതിനു എന്തിനു വേണ്ടി ആയിരുന്നു?


ഈ ചോദ്യം നില നിൽക്കെ, പാമിന്റെ മകളായ ജാമി ഹാലോവീൻ ദിവസം ആക്‌സ്മികമായി ടൈം ട്രാവൽ ചെയ്യുന്നു. അവൾ എത്തി ചേർന്നത് കൊലപാതകം നടന്ന ദിവസങ്ങളുടെ അടുത്ത് ആയിരുന്നു. അതായതു മുപ്പത്തിയഞ്ചു വർഷങ്ങൾക്കു മുന്നേ ഉള്ള ദിവസം. അതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം.


 രസകരമായ കഥാഗതിയും നല്ലൊരു ട്വിസ്റ്റും ഉള്ള ഒരു ടീനേജ് സയൻസ് ഫിക്ഷൻ ചിത്രമാണ് Totally Killer.രണ്ടു കാലഘട്ടത്തിൽ ഉള്ള രണ്ടു തലമുറ. അവർക്കുണ്ടായ മാറ്റങ്ങൾ, അവരുടെ നേരത്തെ ഉള്ള സ്വഭാവം. അങ്ങനെ രസകരമായ പല സംഭവങ്ങളും സിനിമയിൽ ഉണ്ട്.


സിനിമ എനിക്ക് ഇഷ്ടമായി. താൽപ്പര്യം ഉള്ളവർ കണ്ടു നോക്കുക.


ചിത്രത്തിന്റെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്



1995. Drop ( English, 2025)