Friday, 17 June 2022

1511. The Paper Tigers (English, 2020)

 1511. The Paper Tigers (English, 2020)

           Action, Comedy: Streaming on Netflix

           IMDb: 6.3/10, RT: 98%



  മാർഷ്യൽ ആർട്ട്സ് പ്രമേയം ആയി വന്നിരുന്ന പഴയ ബ്രൂസ് ലീ ചിത്രങ്ങളുടെ കാലഘട്ടത്തിലേക്ക് കൊണ്ട് പോവുകയും അവയ്ക്ക് homage നൽകുകയും ചെയ്യുന്ന രീതിയിൽ കഥ അവതരിപ്പിച്ചിട്ടുള്ള ചിത്രമാണ് The Paper Tigers. എന്നാൽ, ആ സിനിമകളിൽ ഉള്ളത് പോലെ പൂർണമായും സീരിയസ് ആയ ഒരു പ്രതലം അതിനായി ഉണ്ടാക്കാതെ, സൌഹൃദം, ജീവിതം, പരാജയപ്പെട്ട കഥാപാത്രങ്ങൾ , അവരുടെ ഉയിർത്തെഴുന്നേൽപ്പു എന്നിവയാണ് ഈ ചിത്രത്തിൽ പ്രധാനമായും വരുന്നത്.കാരണം, എല്ലാവരും എന്നും ചാമ്പ്യന്മാർ അല്ലല്ലോ?


  തങ്ങളുടെ പഴയ കുങ് - ഫൂ (Gung -Fu  എന്നാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് ) ആശാനായ  സിഫൂവിന്റെ  മരണ ശേഷം കാലങ്ങളായി ഒരു ബന്ധവും ഇല്ലാതിരുന്ന 3 സുഹൃത്തുക്കൾ ഒന്നിക്കുകയാണ്. ഒരു കാലത്ത് 3 Tigers എന്ന് അറിയപ്പെട്ടിരുന്ന അവർ പല കാരണങ്ങൾ കൊണ്ടും പിരിഞ്ഞു. വർഷങ്ങൾക്ക് ശേഷം അവർ കണ്ടു മുട്ടുമ്പോൾ അവർ ഏറെ മാറിയിരുന്നു. കാലം നൽകിയ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ , പുതിയ ജീവിതം എല്ലാം അവരെ തീരെ ദുർബലർ ആക്കി എന്നതായിരുന്നു സത്യം. അത് കൊണ്ട് തന്നെ സിനിമയിൽ ഭൂരി ഭാഗവും അതിനോടു അനുബന്ധിച്ച് ഉള്ള രസകരമായ സംഭവങ്ങൾ ആണ് ഉള്ളത്. 


  തങ്ങളുടെ ആശാനെ ആരോ കൊലപ്പെടുത്തിയത് ആണെന്നുള്ള സംശയത്തിൽ അവർ മൂവരും അന്വേഷണം തുടങ്ങുന്നു. പഴയ കാല കുങ്- ഫൂ സിനിമകളിൽ ഉള്ളത് പോലെ. ഇതിൽ ആശാനായി വരുന്ന സിഫു നമ്മുടെ കുങ്-ഫൂ പാണ്ടയിലെ മാസ്റ്റർ ഷിഫുവിന്റെ റെഫെറൻസ് ആണെന്ന് സംശയിച്ചാലും തെറ്റില്ല. സിനിമ കാണുമ്പോൾ അതായിരുന്നു ആ പേര് കേൾക്കുമ്പോൾ മനസ്സിൽ. 


  തരക്കേടില്ലാത്ത ആക്ഷൻ സീക്വൻസുകൾ ഉണ്ടെങ്കിലും ഇതൊരു full- throttle മാർഷ്യൽ ആർട്ട് ചിത്രമല്ല. നല്ല രസകരമായ കുറച്ചു തമാശകളും, ഇടയ്ക്ക് വരുന്ന ആക്ഷൻ സീനുകളും എല്ലാം സമാസമം ചേർത്ത നല്ലൊരു ചിത്രം. താൽപ്പര്യം ഉണ്ടെങ്കിൽ ആ പ്രതീക്ഷയിൽ കാണേണ്ട ചിത്രമാണ് The Paper Tigers. Larger than life കഥാപാത്രങ്ങൾ ഈ സിനിമയുടെ മുഖ്യ മുദ്ര അല്ല. എന്തായാലും എല്ലാവരും എപ്പോഴും ചാമ്പ്യന്മാർ ആകണം എന്നില്ലല്ലോ? അല്ലേ?

Download Link: t.me/mhviews1

More movie suggestions and download link available @www.movieholicviews.blogspot.com

Thursday, 16 June 2022

1510. Sherlock Holmes: A Game of Shadows (English, 2011)

 

1510. Sherlock Holmes: A Game of Shadows (English, 2011)
          Action, Mystery   : Streaming on Netflix (Canada)



യൂറോപ്പ്യൻ രാജ്യങ്ങളിൽ അസ്ഥിരത ഉണ്ടാക്കാൻ ആരോ ശ്രമിക്കുന്നു. അവരുടെ പിന്നാലെ ആണ് ഇത്തവണ ഹോംസും വാട്സനും. അവരെ ഈ സംഭവങ്ങളിലേക്ക് കൊണ്ട് എത്തിക്കുന്നത് അഡ്ലർ ആണ്. അവൾ പോലും അറിയാതെ വലിയൊരു ഗൂഡാലോചനയുടെ ഭാഗമായി അവൾ മാറുകയായിരുന്നു. ഇതിന് പിന്നിൽ ഉള്ള രഹസ്യം കണ്ടെത്തുകയാണ് ഗയ് റിച്ചിയുടെ രണ്ടാമത്തെ ഷെർലോക്ക് സിനിമ ആയ Sherlock Holmes: A Game of Shadows.

  കോനൻ ഡോയൽ എഴുതിയ ദി ഫൈനൽ പ്രോബ്ലം, ദി അഡ്വഞ്ചർ ഓഫ് ദി  എമ്പ്റ്റി ഹൌസ് എന്നിവയുടെ കഥാപരിസരങ്ങൾ സ്വീകരിച്ചു കൊണ്ട് തന്നെ മറ്റൊരു കഥയിലൂടെ ആണ് ഷെർലോക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. കുറെയേറെ ആക്ഷനും സാഹസികഥയുമായി പോകുന്ന ഈ ചിത്രത്തിലും ഹോംസിന്റെ മുഖ്യ മുദ്ര ആയ അപ്രതീക്ഷിതമായി കണ്ടെത്തുന്ന, അധികം ആരും ശ്രദ്ധിക്കാത്ത വസ്തുക്കളിൽ സൂക്ഷ്മമായ നിരീക്ഷണ പാടവം നടത്തുന്ന കുറ്റാന്വേഷകനെ കാണാൻ കഴിയില്ല; ആദ്യ ഭാഗത്തിൽ ഉള്ളതും ഇതായിരുന്നു. ഗയ് റിച്ചിയുടെ ഷെർലോക്ക് എന്ന് വിളിക്കാൻ തക്ക പാകത്തിൽ ഉള്ള ഒരു ട്രാൻസ്ഫോർമേഷൻ രണ്ടു ചിത്രങ്ങളിലും കാണാൻ സാധിക്കും.

മൊത്തത്തിൽ ഇഷ്ടമായ ഒരു ഷെർലോക്ക് ഹോംസ് അവതരണം ആണ് ഈ ചിത്രത്തിലും ഉള്ളത്. എനിക്ക് ഗയ് റിച്ചിയുടെ ഹോംസിനെയും , സിനിമ അവതരണം കൊണ്ട് തന്നെ പ്രിയപ്പെട്ട ഒന്നായി മാറി.

IMDb: 7.4/10   RT: 59%


Download Link: t.me/mhviews1

സിനിമയുടെ ഡൗൺലോഡ് ലിങ്ക് www.movieholicviews.blogspot.com ൽ ലഭ്യമാണ്.

1509. Sherlock Holmes( English, 2009)

 

1509. Sherlock Holmes( English, 2009)
         Action, Mystery



  Fictional ആയ കഥാപാത്രങ്ങളുടെ ലിസ്റ്റ് നോക്കിയാൽ നിസംശയം പറയാം  Arthur Conan Doyle അവതരിപ്പിച്ച ഷെർലോക്ക് ഹോംസ് അമരത്വം നേടിയ കഥാപാത്രം ആണെന്ന്. സിനിമ ആയാലും നോവൽ  ആയാലും ഇന്നും വർഷങ്ങൾക്ക് അപ്പുറം കുറെയേറെ സിനിമകൾക്കും നോവലുകലൂടെയും  അപ്പുറവും  പ്രേക്ഷകന്റെ മനസ്സിൽ തങ്ങി നിൽക്കുന്നു . നമ്മളിൽ പലരും ആദ്യം വായിച്ച പുസ്തകങ്ങളിൽ ഒന്ന്  ഷെർലോക്ക് ഹോംസിന്റെ ഏതെങ്കിലും പുസ്തകം  ആകാൻ ഉള്ള സാധ്യത കൂടുതൽ ആണ്  എന്ന് തോന്നുന്നു.

  ഷെർലോക്ക് ഹോംസിന് കോനൻ ഡോയൽ നല്കിയ ഒരു വ്യക്തിത്വം ഉണ്ട്. തുടക്ക കാലത്ത് സിനിമകളിൽ അദ്ദേഹത്തിന്റെ കഥകൾ അതേപടി സിനിമ ആയ സമയത്ത് ഷെർലോക്ക് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ഉള്ളതായിരുന്നു. എന്നാൽ കാലം മാറിയപ്പോൾ ഷെർലോക്ക് എന്ന മുഖ്യ കഥാപാത്രവും മറ്റുള്ള കഥാപാത്രങ്ങളും വ്യത്യസ്തമായ കഥാപരിസരങ്ങളിലേക്ക് പറിച്ചു നട്ട് , കൂടുതൽ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉള്ള ഷെർലോക്കും കൂട്ടരും വെള്ളിത്തിരയിൽ വന്നു നിന്നു. അത്തരത്തിൽ ഉള്ള ഒരു കാഴ്ചപ്പാട് ആണ് ഗയ് റിച്ചി സംവിധാനം ചെയ്ത 2009 ൽ റിലീസ് ആയ Sherlock Holmes ൽ ഉള്ളത്.

  ഗയ് റിച്ചി സിനിമകളുടെ അതേ മൂഡിൽ, പഴയക്കാല ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ബാക് ഡ്രോപ്പിൽ ആണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ജീവിതത്തിലും അല്ലാതെയും തീരെ വെടിപ്പില്ലാത്ത ഒരു ഷെർലോക്ക് ഹോംസിനെ ആണ് റോബർട്ട് ടൌണി ജൂനിയര് അവതരിപ്പിച്ചിരിക്കുന്നത്. ഐറിൻ അഡ്ലർ എന്ന, ഷെർലോക്ക് ഹോംസിനെ out smart ചെയ്ത ഒരേ ഒരു സ്ത്രീ കഥാപാത്രത്തിന് കൂടുതൽ സ്പേസ് നല്കി ഒരു ചെറിയ പ്രണയ കഥയുടെ മൂഡിലേക്ക് ആ വിഭാഗം കൊണ്ട് പോയിട്ടുണ്ട്.

  ബ്രിട്ടനിൽ ഭരണം കയ്യടക്കാൻ ബ്ലാക്ക് മാജിക്കിലൂടെ ശ്രമിക്കുന്ന ബ്ലാക്ക് വുഡ് പ്രഭുവും, അതിനോടു അനുബന്ധിച്ച് ഷെർലോക്ക് അയാളെ കുരുക്കാൻ  ശ്രമിക്കുകയും ചെയ്യുന്നതാണ് കഥ. ഒരു കൾട്ട് പോലെ തന്റെ അനുയായികളെ കൊണ്ട് നടത്താൻ ശ്രമിക്കുന്ന ശത്രു, അതിനായി അയാൾക്കു വിധിച്ച മരണത്തിൽ നിന്നു പോലും ഉയിർത്തെഴുന്നേൽക്കുന്നു . ഇതിലെ അസാധാരണം ആയ സംഭവ വികാസങ്ങളുടെ പിന്നാലെ ഉള്ള രഹസ്യം അന്വേഷിച്ചു പോകുന്നു. ഹോംസും വാട്സനും ഇതിന് പിന്നിൽ ഉള്ള യഥാർഥ  രഹസ്യം കണ്ടു പിടിക്കുന്നത് ആണ് സിനിമയുടെ കഥ.

കോനൻ ഡോയൽ എഴുതിയ കഥകളിൽ നിന്നും അല്ല ഈ സിനിമയ്ക്ക് ആധാരമായ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. അടിസ്ഥാനപരമായി കഥാപാത്രങ്ങളെ തിരഞ്ഞെടുത്തു അതിൽ ഗയ് റിച്ചി സിനിമയുടെ flavour ആണ് ചിത്രത്തിന് ഉള്ളത്.  അധികം സിനിമയെ കുറിച്ച് പറയേണ്ട കാര്യം ഇല്ലല്ലോ? മികച്ച നിലവാരം ഉള്ള അവതരണം, അഭിനയം, അതിനൊപ്പം ഹാൻസ് സിമ്മറിന്റെ സംഗീതവും. വല്ലാത്ത ഒരു അനുഭവം ആണ് ഈ ചിത്രം. ഗയ് റിച്ചിയുടെ ഷെർലോക്ക് പരമ്പരയിലെ ആദ്യ ചിത്രമായിരുന്നു ഇത്.

കാണുക!! കാണുക!! കാണുക!!


Download Link : t.me/mhviews1

IMDb: 7.6/10, RT: 69%

കൂടുതൽ സിനിമകൾക്കും ഡൗൺലോഡ് ലിങ്കിനും www.movieholicviews.blogspot.com

Wednesday, 15 June 2022

1508. Tropic Thunder (English, 2008)

 

1508. Tropic Thunder (English, 2008)
          Action, Comedy: Streaming on Tubi TV



"You got Tom Hanks, Forrest Gump - slow yes, retarded maybe, but he charmed the pants off Nixon and won a ping pong competition, that ain't retarded. Peter Sellers, Being There - infatile yes, retarded no. You went full retard, man... Never go full retard."

  ഇന്നത്തെ കാലത്ത് political correctness ന്റെ അളവ് കോലിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകൾ  നിറഞ്ഞ ഒരു ഡയലോഗ് ആണ് മുകളിൽ ഉള്ളത്. എന്നാൽ, ഒരു സമയത്ത് meme കുറേ വന്നിരുന്നു ഇതിലെ വാചകങ്ങൾ ധാരാളം  ഉപയോഗിച്ച് കൊണ്ട്. ഇത് പോലെ weird ആയി തോന്നാവുന്ന , അതേ സമയം അമേരിക്കൻ  യുദ്ധ സിനിമകളെ എല്ലാം കണക്കറ്റ് പരിഹസിച്ചു കൊണ്ട് ബെൻ സ്റ്റില്ലർ സംവിധാനം ചെയ്ത ചിത്രമാണ് Tropic Thunder. വലിയ ഒരു താര നിര ഉള്ള ചിത്രം അമേരിക്കൻ യുദ്ധ സിനിമകളുടെ സ്പൂഫ് കോമഡി കൂടി ആണ്.

  ഒരു സിനിമ ഷൂട്ടിങിന് പോകുന്ന സംഘത്തിന്, അതും വിയറ്റ്നാം യുദ്ധത്തിൽ  പങ്കെടുത്ത അയാളുടെ കഥയെ ആസ്പദം ആക്കിയുള്ള സിനിമ നിർമിക്കുന്ന സമയം പ്രധാന നടന്മാർ തമ്മിൽ ഉള്ള ഈഗോ കാരണം പ്രശ്നങ്ങൾ ഉണ്ടാകുന്നു. വനാന്തരത്തിൽ ക്യാമറകൾ പിടിപ്പിച്ചു സിനിമയ്ക്ക് ആവശ്യമായ  സന്ദർഭങ്ങൾ ഉണ്ടാക്കി അവർ തമ്മിൽ ഉള്ള പ്രശ്നങ്ങൾ തീർക്കാം എന്ന പ്രതീക്ഷയിൽ പോയ അവരെ കാത്തിരുന്നത് യഥാർഥത്തിൽ ഉള്ള യുദ്ധസമാനമായ സന്ദർഭങ്ങൾ ആയിരുന്നു. അതിനു ശേഷം നടക്കുന്ന സംഭവങ്ങൾ ആണ് സിനിമയുടെ ബാക്കി കഥ.

  അമേരിക്കൻ  യുദ്ധ സിനിമകളോടൊപ്പം അമേരിക്കൻ സിനിമ വ്യവസായത്തെയും അത്യാവശ്യം പരിഹസിച്ചിട്ടുണ്ട് ചിത്രം. പ്രത്യേകിച്ചും ടോം ക്രൂയിസിന്റെ പരകായ പ്രവേശം നടത്തിയ ഗ്രോസ്മാൻ എന്ന നിർമാതാവ്, മാത്യുവിന്റെ റിക് എന്ന മാനേജര് കഥാപാത്രം ഒക്കെ അത്തരത്തിൽ അവതരിപ്പിച്ചവ ആയിരുന്നു. സിനിമയിലെ ഡയലോഗുകൾ പലതും അമേരിക്കൻ പോപ് കൾച്ചറിൽ പല സ്ഥലങ്ങളിലും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. അത്രയ്ക്കും രസകരമായിരുന്നു പലതും. Social Commentary പരിമിതമായ കാര്യങ്ങളിൽ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എങ്കിലും, എക്കാലവും നില നിൽക്കുന്ന സാഹചര്യങ്ങളിലേക്ക് ആണ് അവയുടെ ദിശ തിരിച്ചു വിട്ടിട്ടുള്ളത് . അത് അമേരിക്കയിൽ മാത്രമല്ല, ലോകത്ത് എല്ലായിടത്തും പ്രയോഗികവും ആണ്.

  കണ്ടു നോക്കൂ. നല്ല ചിത്രമാണ്. ചുമ്മാ ഫുൾ കോമഡി ആയി ആസ്വദിക്കാവുന്ന ഒരു ഇംഗ്ലീഷ് ഭാഷ സിനിമ ആണ് Tropic Thunder.

Telegram Link : t.me/mhviews1


IMDb: 7/10, RT: 82%

സിനിമയുടെ ഡൗൺലോഡ് ലിങ്ക് www.movieholicviews.blogspot.com ൽ ലഭ്യമാണ്.

Tuesday, 14 June 2022

1507. Radioland Murders (English,1994)

 1507. Radioland Murders (English,1994)

          Mystery, Comedy



Screwball Comedy Films എന്ന സിനിമ വിഭാഗം കുറച്ചു പേർക്കെങ്കിലും പരിചിതം ആയിരിക്കും. അമേരിക്കയിൽ ഡിപ്രെഷൻ കാലഘട്ടത്തിൽ ഉത്ഭവിച്ച ഒരു സിനിമ വിഭാഗം ആണ്‌ ഇത്. Gender based ആയ, കോമഡി നിറഞ്ഞ ഒരു സിനിമ വിഭാഗം. റൊമാൻസ് ഈ സിനിമ വിഭാഗത്തിൽ ഉൾപ്പെടുന്നത് സ്ത്രീ കഥാപാത്രം പുരുഷനെക്കാളും ഉയർന്ന നിലയിൽ വരുകയും അതിനോടൊപ്പം ചേരുന്ന കോമഡിയും ആണ്‌. ഇത്തരത്തിൽ ഉള്ള 1930 കളിലെ ചിത്രങ്ങൾ ധാരാളം ഉണ്ട്.


  പിന്നീട് അപ്രത്യക്ഷമായ ഈ സിനിമ വിഭാഗത്തിന് homage നൽകിക്കൊണ്ട് അന്നത്തെ കാലത്ത് ശക്തമായി നില നിന്നിരുന്ന റേഡിയോയും അതിനു എതിരാളി ആയി വരുന്ന ടെലിവിഷനും തമ്മിൽ ഉള്ള conflict എല്ലാം ചേർന്ന ചിത്രമാണ് Radioland Murders.

  

WBN റേഡിയോ അവരുടെ പുതിയ സ്റ്റേഷന്റെ ഉത്ഘാടനം നടക്കുന്ന സമയം ആറോളം ആളുകൾ കൊല്ലപ്പെടുന്നു. Whodunnit എന്ന നിലയിൽ നടക്കുന്ന അന്വേഷണം ആണ്‌ സിനിമയുടെ പ്രധാന പ്രമേയം.കൃത്യമായ ഇടവേളകളിൽ ആളുകൾ കൊല്ലപ്പെടുമ്പോൾ പോലീസിന് മുന്നിൽ സംശയം തോന്നിക്കുന്ന രീതിയിൽ റെഡിയോ സ്റ്റേഷനിലെ എഴുത്തുകാരൻ ആയ ഹെൻറി നിൽക്കുന്നു. അതിനോട് അനുബന്ധിച്ച അന്വേഷണം ആണ്‌ ചിത്രത്തിന്റെ മൂല കഥ .



Screwball Comedy യുടെ രീതിയിൽ അവതരിപ്പിച്ച ചിത്രം എന്നാൽ അതിനോട് പരിചിതം അല്ലാത്ത തൊണ്ണൂറുകളിലെ പ്രേക്ഷകർ നിഷ്ക്കരുണം തള്ളി കളഞ്ഞിരുന്നു തിയറ്ററിൽ റിലീസിന്റെ സമയം. പിന്നീട്, ഹോം വീഡിയോയിലൂടെ ഒരു കൾട് സ്റ്റാറ്റസ് ഈ ചിത്രം നേടിയിരുന്നു.ഈ സിനിമ വിഭാഗം എന്താണ് എന്നറിയാൻ ഉള്ള ആഗ്രഹം കൊണ്ടാണ് ഈ ചിത്രം കണ്ടത്. പരിചിതമല്ലാത്ത രീതികൾ ആയതു കൊണ്ട് തന്നെ അവതരണ രീതി അത്ര ഇഷ്ടമായില്ല.


  എനിക്ക് തോന്നുന്നത് ആക്ഷൻ മാസ് പടങ്ങൾ കണ്ടു പരിചയിച്ച ഒരു തലമുറയ്ക്ക് ഇന്നത്തെ മലയാള സിനിമകൾ ബോർ ആയി തോന്നുകയും പഴയ രീതിയിൽ ഉള്ള സിനിമകൾ വന്നാലെങ്കിൽ എന്നു ആഗ്രഹിക്കുകയും ചെയ്‌താൽ എങ്ങനെ ഉണ്ടാകും? അത്തരത്തിൽ ഒരു കാലഘട്ടത്തെ സ്വാധീനിച്ച, പിന്നീട് അപ്രത്യക്ഷമായ ഒരു സിനിമ വിഭാഗത്തെ പിന്നീടുള്ള ഒരു കാലഘട്ടത്തിൽ എങ്ങനെ ആകും സ്വീകരിച്ചിട്ടുണ്ടാവുക? അതാണ്‌ ഈ ചിത്രത്തിനും സംഭവിച്ചത്.


 വ്യക്തിപരമായി ഈ ചിത്രം ആരെങ്കിലും കാണണം എന്ന് പറയില്ല.പക്ഷെ ഇത്തരത്തിൽ വ്യത്യസ്തമായ സിനിമ വിഭാഗങ്ങൾ പരിചയപ്പെടണം എന്നു താൽപ്പര്യം ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ ശ്രമിച്ചു നോക്കാവുന്ന ഒന്നാണ്.



RT: 24%, IMDb: 6.1/10


Download Link: t.me/mhviews1

സിനിമയുടെ ലിങ്ക് www.movieholicviews.blogspot.com  ൽ ലഭ്യമാണ്.

1506. Top Gun (English, 1986)

 1506. Top Gun (English, 1986)

           Action, Adventure.



  36 വർഷം മുന്നേ ഇറങ്ങിയ ഒരു സിനിമയ്ക്ക് അടുത്ത ഭാഗം 2022 ൽ വരുന്നു എന്ന് കുറച്ചു ദിവസം കാറിലെ റേഡിയോയിൽ ആണ് ആദ്യം  കേട്ടത്. ഏത് സിനിമ ആണ് അതെന്ന് ചിന്തിച്ച്  കുറച്ചു ദൂരം കഴിഞ്ഞു  RJ talk ആയപ്പോൾ  അത് Top Gun  ആണെന്ന് മനസ്സിലായത്.അപ്പോൾ  പണ്ട് സ്റ്റാർ മൂവീസ് അല്ലെങ്കിൽ HBO യിൽ പണ്ട് കണ്ടു മറന്ന Top Gun വീണ്ടും ഓർമയിൽ വന്നൂ . സിനിമയിലെ ടോം ക്രൂയിസിന്റെ ബൈക്ക്  Ray-Ban ഗ്ലാസ്,  അതേ പോലെ Kenny Loggins ന്റെ Danger Zone എല്ലാം അതിനൊപ്പം  മനസ്സിൽ വന്നൂ. കണ്ട സിനിമ ആണെന്ന് അറിയാമെങ്കിലും കഥ എല്ലാം മറന്നു പോയിരുന്നു. അതിനൊപ്പം അന്ന് കണ്ടപ്പോൾ അത്ര ഇഷ്ടപ്പെട്ട സിനിമ ആണോ എന്നും ചിന്തിച്ചു. 


  ഇംഗ്ലീഷ് FM/AM റേഡിയോയിൽ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ  ദിവസവും ഒരു പ്രാവശ്യം എങ്കിലും കേൾക്കുന്ന കെല്ലിയുടെ Danger Zone ഇപ്പോഴും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്  ആണ്. എന്തൊരു  ഫീൽ ആണ് ആ പാട്ട് കേൾക്കുമ്പോൾ തന്നെ?വേറെ ഒരു കാലഘട്ടത്തിലേക്ക് പറിച്ചു നടാൻ ഉള്ള അപൂർവ കഴിവുള്ള പാട്ട്. പക്ഷേ വർഷം ഏറെ ആയത് കൊണ്ടാണോ എന്തോ Top Gun സിനിമയുടെ കഥ അധികം ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ സിനിമ ഡൗൺലോഡ് ചെയ്തു കാണാൻ തീരുമാനിച്ചു. എന്തായാലും രണ്ടാം ഭാഗം ഉടനെ കാണാൻ കഴിയുമല്ലോ?


  ഇടയ്ക്ക് ചില രംഗങ്ങൾ ഓർമ വന്നു തുടങ്ങി സിനിമ കണ്ടു തുടങ്ങിയപ്പോൾ . ഒരു പക്ഷേ പണ്ട് കണ്ട സമയത്ത് ടോം ക്രൂയിസിന്റെ മിഷൻ ഇംപോസിബിൾ ആരാധകൻ എന്ന നിലയിൽ കണ്ട ചിത്രം ആയിരുന്നിരിക്കണം ഇത്.  ഇടിപ്പടങ്ങൾ മാത്രം ഇഷ്ടമുള്ള സമയം ആയിരുന്നു അത്. അത് കൊണ്ട് തന്നെയാകും സിനിമയുടെ കഥയിൽ ടോം ക്രൂയിസ് പൈലറ്റ് ആണെന്ന് എന്നതിലുപരി ഒന്നും ഓർമയില്ലാതെ വന്നത്. 


  അല്ലെങ്കിൽ എങ്ങനെ ആണ് ഇത്രയും കിടിലം ഒരു സിനിമയുടെ കഥ മറന്നു പോകുന്നത്? അല്ലെങ്കിൽ എങ്ങനെയാണ് Maverick - Goose എന്നിവരുടെ സൌഹൃദം, Maverick- Charlie എന്നിവരുടെ പ്രണയം ഒന്നും ഓർമയിൽ ഇല്ലാതെ ഇരിക്കുക?Top Gun കാണാത്തവർ തന്നെ വിരളം ആയിരിക്കും. എന്നെ സംബന്ധിച്ച് ചില ഘടകങ്ങൾ ഒഴികെ ബാക്കി എല്ലാം പുതുമ ആയിരുന്നു. സിനിമ അഭിരുചികൾ മാറിയത് കൊണ്ട് ആകാം ഇത്തവണ ഓർമയിൽ എന്നെന്നും നിൽക്കുന്ന ധാരാളം കഥാപാത്രങ്ങളും രംഗങ്ങളും സിനിമയിൽ നിന്നും ലഭിച്ചു. 


  എന്തായാലും രണ്ടാം ഭാഗം കാണണം. തിയറ്ററിൽ കാണാൻ പറ്റുന്ന സാഹചര്യം അല്ലാത്തത് കൊണ്ട് ഡിജിറ്റൽ റിലീസിന് ശേഷം എങ്കിലും. ഒരു പക്ഷേ ഇപ്പോഴത്തെ മൂഡിൽ തിയറ്ററിൽ നിന്നും കാണാൻ ശ്രമിക്കുമായിരിക്കും. അറിയില്ല. കഥയെ കുറിച്ചൊന്നും പറയണ്ടല്ലോ ?ഇനി കഥയെ കുറിച്ച് അറിയാത്തവർ ആണെങ്കിൽ മടിക്കാതെ ആദ്യ ഭാഗം കാണുക. നഷ്ടം ഉണ്ടാകില്ല. 


സിനിമ റിലീസ് ആയ സമയത്ത് സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം വലിയ വിജയം ആയി മാറി ഒരു കൾട്ട് ഫോളോയിങ് വർഷങ്ങൾക്ക്  ശേഷവും ഉണ്ടാവുക, റേഡിയോ ഉൾപ്പടെ ഉള്ള പല നോർത്ത് അമേരിക്കൻ മാധ്യമങ്ങളും ഇപ്പോഴും ആഘോഷിക്കുക എന്നത് ഒക്കെ ചെറിയ കാര്യമല്ലല്ലോ? കാലത്തെ അതി ജീവിച്ച് ഇന്നും ഒരു തലമുറയുടെ സ്റ്റൈൽ  സങ്കൽപ്പങ്ങൾ , സംഗീത അഭിരുചി എന്നിവയിൽ ഭാഗം ആകാൻ സാധിക്കുന്നു എന്നതാണ് Top Gun ന്റെ മഹത്വം. ജനങ്ങളുടെ ഇടയിൽ ചില സിനിമകൾ അങ്ങനെ ജീവിക്കും. അത്തരം ഒരു ചിത്രം ആണ് Top Gun.


RT: 57%,  IMDb: 6.9/10


More movie suggestions and download link available @www.movieholicviews.blogspot.com

1505. Lucky Number Slevin (English, 2006)

 

1505. Lucky Number Slevin (English, 2006)
           Thriller, Mystery  :Streaming on Netflix




Slevin, സുഹൃത്തായ നിക്കിനെ കാണാൻ വേണ്ടി അയാളുടെ താമസ സ്ഥലത്ത് എത്തിയപ്പോൾ അയാളെ കാത്തിരുന്നത് നഗരത്തിലെ പ്രമുഖരായ രണ്ടു മാഫിയ സംഘത്തിലെ അംഗങ്ങൾ ആയിരുന്നു. അവർക്ക് നിക്ക് നല്കാൻ ഉള്ള തുകയുടെ പേരിൽ Slevin നെ അവർ ഭീഷണിപ്പെടുത്തുകയും തട്ടി കൊണ്ട് പോവുകയും ചെയ്യുന്നു. താൻ നിക്ക് അല്ല എന്ന് പറഞ്ഞിട്ടും വിശ്വസിക്കാതെ അവർ, തുകയ്ക്ക് പകരമായി ചെയ്യാൻ വേണ്ടി ഓരോ ജോലികൾ Slevin നെ എൽപ്പിക്കുന്നു .

  "In-the-wrong-place-at-the-wrong-time" എന്നതിന്റെ ക്ലാസിക് ഉദാഹരണം ആയിരുന്നു അത്. സാധാരണക്കാരനായ, ദുർബലനായ ഒരു യുവാവിനെ സംബന്ധിച്ച് ചെയ്തു തീരക്കാൻ കഴിയാത്ത ജോലികൾ ആയിരുന്നു അത്. അയാൾ എത്തി ചേർന്ന സ്ഥലവും സമയവും ആണ് അയാളെ ഈ ഒരു അവസ്ഥയിൽ  എത്തിച്ചത്. അതേ  സമയത്ത് മാഫിയ സംഘവും ആയി ബന്ധം ഉള്ളവർ ധാരാളം കൊല്ലപ്പെടുന്നുണ്ട്. അജ്ഞാതനായ ഒരു കൊലയാളി ഇതിന് പിന്നിലുണ്ട്. അയാളുടെ ലക്ഷ്യം എന്തായിരിക്കാം?

  Luck Number Slevin ന്റെ കഥ ഇങ്ങനെ ആണ് നമ്മുടെ മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ ഇതായിരുന്നോ യാഥാർഥ്യം?ഈ കഥയുടെ പിന്നിലുള്ള യഥാർഥ വസ്തുത എന്തായിരുന്നു?ഈ നടക്കുന്ന സംഭവങ്ങളുടെ പിന്നിൽ ഒളിച്ചിരിക്കുന്ന എന്തെങ്കിലും വസ്തുത ഉണ്ടോ?ഇങ്ങനെ ധാരാളം ട്വിസ്റ്റ്, സസ്പൻസ് എന്നിവയിലൂടെ   Lucky Number Slevin പറയുന്നത് ഇത്തരം ഒരു കഥയാണ്.

  Old Boy, Blue Ruin, Lucky Number Slevin ; എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട revenge സിനിമകൾ ഇവ മൂന്നും ആണ്. വേറെയും ധാരാളം സിനിമകൾ കണ്ടു ഇഷ്ടമായെങ്കിലും എന്റെ ലിസ്റ്റിലെ ആദ്യ മൂന്നു സിനിമകൾ ഇതൊക്കെയാണ് . Lucky Number Slevin ആദ്യം കാണുന്നത് 2009 ലാണ് . അന്ന് മുതൽ ഇഷ്ടം തോന്നിയത് ആണ് ഈ ചിത്രം. കഴിഞ്ഞ ദിവസം Netflix ലെ സിനിമകൾ ഓരോന്നായി നോക്കുന്നതിന്റെ ഇടയിൽ ആണ് വീണ്ടും Lucky Number Slevin വന്നത്. ഒന്നു  കൂടി കാണണം എന്ന ആഗ്രഹത്തോടെ വീണ്ടും കണ്ടൂ. മൂല കഥ ഓർമ ഉണ്ടെങ്കിലും ഭൂരിഭാഗം സീനുകളും മറന്നത് കൊണ്ടും ആദ്യ തവണ കാണുന്ന ഫീൽ തന്നെ ആയിരുന്നു ഇത്തവണയും.

സിനിമ അഭിരുചികളും അതിനൊപ്പം മികച്ച സിനിമകളെ കുറിച്ചുള്ള കാഴ്ചപ്പാടും ധാരാളം മാറിയെങ്കിലും Lucky Number Slevin ഇപ്പോഴും ഫ്രഷ് ആയി തന്നെയാണ് തോന്നിയത്. നേരത്തെ പറഞ്ഞത് പോലെ ആദ്യ തവണ കണ്ടപ്പോൾ അപ്രതീക്ഷിതമായ രീതിയിൽ ക്ലൈമാക്സ് വന്നപ്പോൾ തോന്നിയ അതേ ഇഷ്ടം ഇപ്പോഴും ഈ ചിത്രത്തിനോട് ഉണ്ട്.  ഈ ചിത്രം ഇഷ്ടപ്പെട്ടവരും അല്ലാത്തവരും ഉണ്ടാകാം. എന്നാൽ എനിക്ക് ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് Lucky Number Slevin. 2009  ൽ റിലീസ് ആയ തമിഴ്/ തെലുങ്ക് ചിത്രം ആയ ലാടം ഈ സിനിമയുടെ റീമേക് ആയിരുന്നു.

Download Link: t.me/mhviews1

RT: 52%, IMDb: 7.7/10

For more movie suggestions and download link, visit www.movieholicviews.blogspot.com

1995. Drop ( English, 2025)