Monday, 8 October 2018

958.The Accidental Detective 2: In Action(Korean,2018)


958.The Accidental Detective 2: In Action(Korean,2018)
        Mystery,Thriller.


        ഗര്‍ഭിണിയായ ഭാര്യയുടെ അടുക്കല്‍ നിന്നും പുറത്തു പോയ ആള്‍ പിന്നീട് മരണപ്പെട്ട  നിലയില്‍ റെയില്‍ ട്രാക്കില്‍ കാണപ്പെടുന്നു.പല കാരണങ്ങള്‍ കൊണ്ടും പോലീസ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നു.എന്നാല്‍ മരിച്ച ആളുടെ ഭാര്യയ്ക്ക് സംഭവങ്ങളില്‍ ദുരൂഹത തോന്നുന്നു.കാരണം അയാളുടെ മൊബൈലിലേക്ക് വന്ന

   'The Accidental Detective' രണ്ടാം ഭാഗം വരുമ്പോള്‍ ദേ-മാനും ടെ-സൂവും സ്വന്തമായി കുറ്റാന്വേഷണ ഏജന്‍സി ആരംഭിച്ചിരിക്കുന്നു.കുറെ ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ പുതിയ സംരംഭം എന്നാല്‍ പ്രതീക്ഷിച്ച അത്ര മുന്നോട്ടു പോയില്ല.കൊറിയയില്‍ സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ ഉള്ള അനുമതി കൊടുക്കാത്തത് കൊണ്ട് തന്നെ അവരുടെ വഴി ദുര്‍ഘടം ആക്കി.

    ദെ-മാന്‍ തന്‍റെ കോമിക് ബുക്ക് സ്റ്റോര്‍ ഓക്കെ ഭാര്യ അറിയാതെ വിറ്റ് ആണ് പുതിയ സംരംഭം തുടങ്ങിയത്.സ്വന്തം സ്വപ്നം സാക്ഷാത്കരിക്കാന്‍ തന്നെ ആണ് അയാളുടെ ശ്രമം.ആദ്യ ഭാഗത്തില്‍ അയാള്‍ അതിന്റെ അടുത്ത് എത്തുകയും ചെയ്തു.അത് പോലെ ഇത്തരം ഒരു സംരംഭത്തിന്റെ സാധ്യതകള്‍ പഠിക്കാന്‍ ശ്രമിക്കുക ആണ് ടെ-സൂവും.തന്‍റെ പോലീസ് കരിയറില്‍ നിന്നും ഒഴിവെടുത്തു അയാളും ഇതിന്റെ കൂടെ ഉണ്ട്..എന്തായാലും വെറും സംശയങ്ങളുടെ പേരില്‍ കേസ് പുനരന്വേഷിക്കാന്‍ പോലീസ് തയ്യാറാകാത്തതും,അതിനൊപ്പം പുതുതായി വന്ന പോലീസ് ക്യാപ്റ്റന്റെ നിലപാടും തുടക്കത്തില്‍ അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.ഈ സംഭവങ്ങളുടെ ദുരൂഹത എങ്ങനെ അഴിയുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം.

    ആദ്യ ഭാഗത്തിലെ പോലെ തന്നെ കോമഡി പശ്ചാത്തലത്തില്‍ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.അത് കുഴപ്പമില്ലാതെ workout ചെയ്തിട്ടും ഉണ്ട്.കൊറിയന്‍ കൊമേര്‍ഷ്യല്‍ സിനിമകളുടെ ഭാഗം ആയി അവതരിപ്പിച്ച സിനിമ നന്നായി തന്നെ അവതരിപ്പിച്ചിട്ടും ഉണ്ട്.കൊറിയന്‍ സിനിമ ആരാധകര്‍ക്ക് കണ്ടു നോക്കാവുന്ന ഒന്ന് ആണ് ഈ രണ്ടാം ഭാഗം.

സിനിമയുടെ ലിങ്ക് എന്റെ റെളിഗ്രം ചാനലില്‍ ലഭ്യമാണ്.

t.me/mhviews

Sunday, 7 October 2018

957.Imaikka Nodigal(Tamil,2018)



957.Imaikka Nodigal(Tamil,2018)
       Mystery,Thriller.


   നഗരത്തില്‍ വീണ്ടും രുദ്ര എന്ന സീരിയല്‍ കില്ലറുടെ സാന്നിധ്യം ഉണ്ടാകുന്നു.അയാളുടെ Modus Operandi അത് പോലെ പിന്തുടരുന്ന ഒരു സീരിയല്‍ കില്ലര്‍.രുദ്ര സി ബി ഐ Encounter ല്‍ മരിച്ചു എന്നതാണ് ലോകത്തിനു അയാളെ കുറിച്ചുള്ള വിവരം.എന്നാല്‍ രുദ്ര എന്ന് പറഞ്ഞു വന്ന ആള്‍,ആദ്യ സി ബി ഐ കള്ളം പറഞ്ഞത് ആണെന്നും അയാള്‍ കൊല്ലപ്പെട്ടില്ല എന്നും ലോകത്തെ അറിയിക്കുന്നു.കുറ്റാന്വേഷണ വിദഗ്ധര്‍ ഒരു "കോപ്പി ക്യാറ്റ്" കൊലയാളിയെ ആണ് ഇവിടെ പ്രതീക്ഷിക്കുന്നത്.എന്നാല്‍ ഇതിന്റെ പിന്നിലെ രഹസ്യം എന്താണ്?രുദ്ര ശരിക്കും മരണപ്പെട്ടുവോ?

   2018 ലെ മികച്ച ഹിറ്റുകളില്‍ ഒന്നാണ് വലിയ ഒരു താര നിരയുമായി വന്ന "ഇമയ്ക്കാ നൊടികള്‍".നയന്‍താര,വിജയ്‌ സേതുപതി,അഥര്‍വ,അനുരാഗ് കശ്യപ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം typical കുറ്റാന്വേഷണ കഥയുടെ രീതിയില്‍ ആണ് പോകുന്നത്.അവിടെ നിന്നും തുടരെ ട്വിസ്റ്റുകള്‍ നല്‍കി ത്രില്ലര്‍ സിനിമ സ്നേഹികളെ എല്ലാ വിധത്തിലും ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.'ഹിപ് ഹോപ്‌ തമിഴയുടെ' പാട്ടുകളും കൂടി ചേരുമ്പോള്‍ നല്ലൊരു മിസ്റ്ററി കൊമേര്‍ഷ്യല്‍ ത്രില്ലര്‍ എന്ന നിലയില്‍ ചിത്രം വിജയമാണ്.

   എല്ലാ സിനിമയിലും അപ്രതീക്ഷിതമായ കഥാഗതി ആണ് ഇന്ന് പ്രേക്ഷകന്‍ തേടുന്നത്.വിദേശ ചിത്രങ്ങളുടെ സ്വാധീനം ഉണ്ടായിരുന്നിരിക്കാം അതില്‍.ആ താല്‍പ്പര്യങ്ങളെ വില മതിക്കുന്ന ചിത്രങ്ങള്‍ ധാരാളം ഉണ്ടാകുന്നത് സിനിമ വ്യവസായത്തിനും ശക്തിയേകും.ധാരാളം നിരൂപണങ്ങള്‍ വന്ന ചിത്രത്തെക്കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ല.കാണാത്തവര്‍ ഉണ്ടെങ്കില്‍ കാണുക.

956.Raja Ranguski(Tamil,2018)



956.Raja Ranguski(Tamil,2018)
        Mystery,Thriller.

        ഒരു മധ്യവയസ്ക്കയുടെ കൊലപാതകം പോലീസ് അന്വേഷിച്ചു തുടങ്ങുന്നു.എന്നാല്‍ അതുമായി നേരിട്ട് ബന്ധം ഉണ്ടാകാന്‍ സാധ്യത ഉള്ള ഒരാളുണ്ട്.അയാള്‍ ഒരു പോലീസ് കോണ്‍സ്റ്റബിള് ആണ്.എന്നാല്‍ അന്നത്തെ രാത്രിയില്‍ നടന്ന സംഭവങ്ങളിലേക്ക് നയിച്ച ധാരാളം കാര്യങ്ങള്‍ ഉണ്ട്.ഒരു അജ്ഞാത ഫോണ്‍ കോള്‍.ഒരു തമാശയ്ക്ക് തുടങ്ങിയ ഫോണ്‍ കോള്‍ അയാളുടെ ജീവിതത്തെ മുഴുവന്‍ എങ്ങനെ സ്വാധീനിക്കുന്നു എന്ന് അറിയാന്‍ ചിത്രം കാണുക.

     തമിഴ്‌ സാഹിത്യലോകത്തിലെ സാധാരണക്കാരുടെ ആവാസ സ്ഥലം ആണ് നമ്മുടെ ബാലരമയുടെ സൈസില്‍ ഉള്ള ചെറിയ കുറ്റാന്വേഷണ നോവലുകള്‍.അതില്‍ എല്ലാം വരും.ഒരു സിനിമ പോലെ.നായകന്‍,നായിക,പ്രണയം,കൊലപാതകം.കുറ്റാന്വേഷണ വിദഗ്ധന്‍ എന്ന് വേണ്ട ഒരു സാധാരണ മസാല തമിഴ്‌ ചിത്രത്തിന് വേണ്ടതെല്ലാം അവിടെ ഉണ്ട്.തുടക്കത്തില്‍ കൊറിയന്‍ സിനിമകള്‍ കണ്ടു തുടങ്ങുമ്പോള്‍ തമിഴ്‌ സിനിമയ്ക്ക് കഥാപരമായി ഇങ്ങനെ ഒരു സാധ്യത ഉണ്ടാകാന്‍ കഴിയുമല്ലോ എന്ന് തോന്നിയിട്ടുണ്ട്.ഇന്ത്യയില്‍ ബംഗാളി സിനിമയില്‍ ആകും ഇത്തരത്തില്‍ ഉള്ള കഥയും കഥാപാത്രങ്ങളും സിനിമ ആയി കൂടുതലും വന്നിട്ടുണ്ടാവുക.തമിഴ്‌ സിനിമയിലെ ' സുജാത '  ഒക്കെ ഈ രംഗത്തിലെ ഇതിഹാസം ആണ്.അദ്ദേഹത്തിന് ഉള്ള Tribute ആയും ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

   സിനിമയുടെ കഥയും ആ രൂപത്തില്‍ ആണ് പോകുന്നത്.ഇത്തരത്തില്‍ ഉള്ള കഥകളില്‍ പലപ്പോഴും ഉള്‍പ്പെടുത്തുന്ന force ആയുള്ള ട്വിസ്റ്റും ഇവിടെ ഉണ്ട്.ഒരു പരാമര്‍ശം പോലും ഇല്ലാതെ ക്ലൈമാക്സിലേക്ക് വേണ്ടി കാത്തു വച്ച മിസ്റ്ററി ആകും അതും.അത് ഇത്തരത്തില്‍ ഉള്ള കുറ്റാന്വേഷണ കഥയിലെ ക്ലീഷേ ഫാക്റ്റര്‍ ആണെന്ന് തോന്നിയിട്ടും ഉണ്ട്.നായകന്‍റെ നിര്‍വികാരത ആണ് സിനിമയിലെ ഏറ്റവും വലിയ കല്ലുകടി.അത് മാറ്റി നിര്‍ത്തിയാല്‍ ആ ഒരു മിസ്റ്ററി പ്രതീക്ഷിച്ചു ഇരുന്നാല്‍ തരക്കേടില്ലാത്ത ഒരു നല്ല മിസ്റ്ററി ചിത്രമാണ് "രാജ രംഗുസ്ക്കി"

955.Vanjagar Ulagam(Tamil,2018)


955.Vanjagar Ulagam(Tamil,2018)
       Mystery,Crime,Thriller

    മദ്യപിച്ചു ലക്ക് കെട്ടുറങ്ങിയ ശ്യാമിനെ അന്വേഷിച്ചു രാവിലെ പോലീസ് എത്തുമ്പോള്‍ ആണ് അവന്‍ ആ വാര്‍ത്ത അറിയുന്നത്.വീടിന്റെ എതിര്‍വശത്ത് താമസിക്കുന്ന സ്ത്രീയെ ആരോ കൊലപ്പെടുത്തിയിരിക്കുന്നു.പൊലീസിന്‍റെ മുന്നിലെ പ്രതി ശ്യാം ആണ്.എന്നാല്‍ തലേ ദിവസം മദ്യപിച്ചു കിടന്നുറങ്ങിയ അവനു അന്ന് രാത്രി നടന്ന സംഭവങ്ങളൊന്നും ഓര്‍മയും ഇല്ല.

     'വഞ്ചകര്‍ ഉലകം' എന്ന തമിള്‍ ചിത്രത്തിന്റെ ആരംഭം ഇതിലാണ്.എന്നാല്‍ ഈ ഒരു സംഭവത്തില്‍ നിന്നും ചിത്രം വളരെയേറെ മുന്നോട്ടു പോകുന്നു.പ്രധാനമായും കഥാപാത്രങ്ങള്‍ ധാരാളം കഥയിലേക്ക് കടന്നു വരുന്നു.ഇടയ്ക്ക് മൂല കഥ എന്ന് വിചാരിച്ചിരുന്ന സ്ഥലത്ത് നിന്നും കഥ ധാരാളം മാറി പോയതായി പ്രേക്ഷകന് തോന്നും.ഇടയ്ക്ക് ഒരു സമയം ദുരൈ എന്ന ആളെ അന്വേഷിച്ചു കഥ മുന്നോട്ടു പോകുമ്പോള്‍ അത് ഗ്യാങ്ങ്സ്ട്ടര്‍ സിനിമ ആയും മാറുന്നു.ഈ സമയം എല്ലാം തുടക്കത്തില്‍ പറഞ്ഞ കഥ ദുരൂഹമായി തുടരുന്നു.

  ഇതിലെ ഓരോ കഥപാത്രവും ദുരൂഹത ഏറെ ഉള്ളവര്‍ ആണ്.അത് കൊണ്ടൊക്കെ അവരുടെ കഥകള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ട ആവശ്യവും ഉണ്ടായിരുന്നു.പലപ്പോഴും വില്ലന്‍/പ്രതി എന്ന് സംശയിക്കുന്ന ആള്‍ ആരാണെന്ന് ഉള്ള ചോദ്യം ഉണ്ടാവുക സ്വാഭാവികം.ഇതില്‍ നിന്നും എല്ലാം മാറി ആണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി വയലന്‍സ് എല്ലാം കൂട്ടി ചേര്‍ത്ത് അസ്വാഭാവികം എന്ന് ആ അവസരത്തില്‍ പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന കഥയുമായി ചിത്രം അവസാനിക്കുന്നു.ആ ഒരു സന്ദര്‍ഭത്തില്‍ മാത്രം ആണ് ചിത്രത്തെ ചുറ്റിപ്പറ്റി ഉള്ള ദുരൂഹത അവസാനിക്കുന്നത്‌.

  കഥാപാത്രങ്ങളുടെ ബാഹുല്യം സിനിമയുടെ ദൈര്‍ഘ്യം കൂട്ടിയതായി തോന്നിയെങ്കിലും അവസാന അര മണിക്കൂര്‍ പ്രതീക്ഷകളെ മൊത്തം മാറ്റി മറിച്ചു.ഗുരു സോമസുന്ദരത്തിന്റെ മികച്ച ഒരു വേഷം ആയിരുന്നു ഈ ചിത്രത്തിലെ സമ്പത്ത്.മികച്ച അഭിനേതാക്കളുടെ കൂട്ടത്തില്‍ ഗുരുവിന്റെ പേരും ഒട്ടും സംശയിക്കാതെ ഉള്‍പ്പെടുത്താം എന്ന് അടിവരയിടുന്നു ഈ ചിത്രം.

954.The Passengers(English,2008)


954.The Passengers(English,2008)
       Mystery,Drama.


    ക്ലെയര്‍ ഒരു മനശാസ്ത്ര വിദഗ്ധ ആണ്.ഒരു വലിയ പ്ലെയിന്‍ അപകടത്തിനു ശേഷം ജീവിച്ചിരുന്ന കുറച്ചു പേര്‍ക്ക് വേണ്ടി അവളെ കൌണ്‍സിലിംഗിനു നിയോഗിക്കുന്നു.അല്‍പ്പ ദിവസത്തിന് ശേഷം ആണ് അവള്‍ ആ രഹസ്യം മനസ്സിലാക്കിയത്.തന്‍റെ അടുക്കല്‍ ഗ്രൂപ്പ് കൌണ്‍സിലിംഗിനു വന്നവരെ ഓരോരുത്തര്‍ ആയി കാണുന്നില്ല.രണ്ടാമത്,അജ്ഞാതന്‍ ആയ ഒരാള്‍ അവരില്‍ പലരെയും പിന്തുടരുന്നു.ക്ലെയരിനും ചില സംശയങ്ങള്‍ തോന്നി തുടങ്ങുന്നു.


  'The Passengers' എന്ന സിനിമയുടെ പ്രമേയം ആണ് മുകളില്‍ ചുരുക്കത്തില്‍ അവതരിപ്പിച്ചത്.ഓരോ കഥാപാത്രങ്ങളിലൂടെയും വികസിക്കുന്ന ചിത്രം തുടക്കം മുതല്‍ ഒരേ വേഗത ആണ് സ്വീകരിച്ചത്.എന്നാല്‍ ഇടയ്ക്കിടയ്ക്ക് വരുന്ന നിഗൂഡമായ സൂചനകള്‍ നല്ലൊരു ത്രില്ലര്‍ ചിത്രത്തിലേക്ക് വിരല്‍ ചൂണ്ടി.എന്നാല്‍ പിന്നീട് കൂടുതല്‍ സ്ഥലം ഒരു പ്രണയ കഥയ്ക്ക്‌ വേണ്ടി മാറ്റുകയും ചെയ്യുന്നു.അവസാനം ചിത്രം ആദ്യം അവതരിപ്പിച്ച കഥപാത്രങ്ങളുടെ മറ്റൊരു വശം കൂടി അവതരിപ്പിച്ചു കൊണ്ട് ഒരു ചെറിയ ട്വിസ്ട്ടോടെ അവസാനിക്കുന്നു.

    ഒരു ത്രില്ലര്‍ ആക്കാന്‍ ഉള്ള കഥാ സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കിലും അത് കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചത്‌ കാരണം പലപ്പോഴും ആ ഒരു സാധ്യത ഈ സിനിമയില്‍ ഉപയോഗിച്ചതായി കണ്ടില്ല.ക്ലൈമാക്സ് ട്വിസ്റ്റ് ഓക്കെ പലപ്പോഴും വേറെ ചിത്രങ്ങളില്‍ കണ്ടത് കൊണ്ട് തന്നെ അത്ര വലിയ ഞെട്ടല്‍ ഉണ്ടാക്കുന്നും ഇല്ല.സിനിമ പരാജയപ്പെട്ടു പോയ ചില സന്ദര്‍ഭങ്ങള്‍ ആണ് ഇത്.പ്രത്യേകിച്ചും തരക്കേടില്ലാത്ത ഒരു പ്രമേയവും നല്ല അഭിനേതാക്കളും എല്ലാം ഉണ്ടായിരുന്നെങ്കിലും ആ സാധ്യത വലിയ രീതിയില്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മികച്ച സിനിമകളുടെ ഇടയില്‍ സ്ഥാനം പിടിക്കുമായിരുന്നു.എങ്കില്‍ കൂടിയും തരക്കേടില്ലാത്ത ഒരു ചിത്രമായി ആണ് The Passengers അവസാനിച്ചത്‌.

ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

  t.me/MHviews

   

953.Super Dark Times(English,2017)


953.Super Dark Times(English,2017)
       Drama,Thriller.

     കുറച്ചു സുഹൃത്തുകള്‍ തമ്മില്‍ എന്നത്തേയും പോലെ  സമയം ചിലവഴിക്കുക്കുമ്പോള്‍ ആണ് ഒരു ദുരന്തം പോലെ ആ സംഭവം ഉണ്ടാകുന്നത്.അപകടം ആയിരുന്നു അതിന്റെ മൂല കാരണം എങ്കിലും അവരുടെ പ്രായം ഒരു പ്രശ്നം ആയിരുന്നു.ടീനേജില്‍ ഉള്ള ആണ്‍ക്കുട്ടികള്‍.അവര്‍ക്ക് പരിമിതികള്‍ ഏറെ ആണ്.പ്രധാനമായും ഇപ്പോഴത്തെ സോഷ്യല്‍ മീഡിയ ലോകത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന കാലഘട്ടം.തൊണ്ണൂറുകളുടെ തുടക്കം ഉള്ള അമേരിക്ക!!അന്നത്തെ സംഭവങ്ങള്‍ മറ്റു പലതിനും തിരി കൊളുത്തി തുടങ്ങി.കൂടുതല്‍ അപകടകരമായ വഴികളിലൂടെ.

    "Stranger Things" പാകിയ വഴികളിലൂടെ അവതരിപ്പിക്കുന്ന അമേരിക്കന്‍-ടീനേജ് സിനിമകള്‍ കൂടുതലും ആ ഒരു കാലഘട്ടത്തിന്റെ ഇരുണ്ട വശം ആണ് കൂടുതലും തേടി പോകുന്നതെന്ന് തോന്നുന്നു.കൂടുതലും നിഷ്ക്കളങ്കര്‍ അയ ഒരു തലമുറ.ആധുനിക ആശയ വിനിമയ ഉപാധികള്‍ ഇല്ലാത്തതു കൊണ്ട് തന്നെ കൂടുതല്‍ ചുരുങ്ങിയ ലോകം.ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്ക് നല്ല ഓര്‍മ്മകള്‍ നല്‍കും പലതും.

   Super Dark Times അവതരിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ ഭയത്തിന്റെയും രക്തത്തിന്റെയും ആണ്.നേരത്തെ പറഞ്ഞത് പോലെ പ്രായം കാരണം തങ്ങള്‍ ചെയ്യേണ്ടത് എന്താണ് എന്ന് മനസ്സിലാകാതെ പെരുമാറേണ്ടി വരുന്ന സമൂഹത്തിലെ മിഡില്‍ ക്ലാസ് യുവാക്കള്‍.ചെറിയ ഒരു ടൌണ്‍.ഇതൊക്കെ ആണ് സിനിമയുടെ പ്രധാന പശ്ചാത്തലവും.എന്നാല്‍ അവസാനം ആകാറാകുമ്പോള്‍ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ഉണ്ടാകുന്ന മാറ്റം.അത് ഇതു തലമുറയ്ക്കും മനസ്സിലാകുന്ന ഒന്നാണ്.

  വളരെയധികം elaborate ചെയ്യാന്‍ ഉള്ള ഒരു കഥ ഇല്ലെങ്കിലും ഒരു കാലഘട്ടത്തിന്റെ മറ്റൊരു പ്രതിനിധികള്‍ ആയി വരുന്ന കഥാപാത്രങ്ങളും സംഭവങ്ങളും എല്ലാം നന്നായി തോന്നി.ഇറങ്ങിയ സമയത്ത് നല്ല രീതിയില്‍ സംസാര വിഷയം ആയ ചിത്രമായിരുന്നു Super Dark Times.താല്‍പ്പര്യമുള്ളവര്‍ക്ക് കണ്ടു നോക്കാവുന്ന ഒന്ന്.

ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

  t.me/MHviews

952.Hurok(Hungarian,2016)



952.Hurok(Hungarian,2016)
       Mystery,Thriller,Fantasy.

        ദെസ്സോയുടെ അടുക്കല്‍ നിന്നും രക്ഷപ്പെട്ടു വരുന്ന വഴിക്ക് ആണ് ആദം അന്നയെ കാണുന്നത്.എന്നാല്‍ അല്‍പ്പം മുന്‍പ് ആദം മരിച്ച് കിടക്കുന്നത് താന്‍ കണ്ടത് ആണെന്നും അയാളെ ഇപ്പോള്‍ ജീവനോടെ കണ്ടത്തില്‍ സന്തോഷമുണ്ടെന്നും അവള്‍ പറയുമ്പോള്‍ ആണ് ആ അപകടം സംഭവിക്കുന്നത്‌.അന്ന പറഞ്ഞതില്‍ എന്തെങ്കിലും സത്യമുണ്ടോ?അവളുടെ തോന്നല്‍ ആയിരുന്നോ ആ സംഭാഷണം?

    "Hurok" എന്ന ഹംഗേറിയന്‍ ചിത്രം പരിചയപ്പെടുത്തുന്നത് അല്‍പ്പം സങ്കീര്‍ണം ആയ ഒരു കഥയാണ്.കഥയുടെ ചുരുക്കം സിനിമയുടെ ഇംഗ്ലീഷ് പേരില്‍ ഉണ്ട്."Loop".അതെ ഇതൊരു ടൈം ലൂപ് ചിത്രമാണ്.'Timecrimes' ഒക്കെ പോലത്തെ ഇത്തരം ധാരാളം ചിത്രങ്ങള്‍ കണ്ടിട്ടുണ്ടാകും.ഈ സിനിമയും അതില്‍ നിന്നും അധികം വിഭിന്നം അല്ല.പക്ഷെ ഈ ഒരു പ്രക്രിയയില്‍ നിന്നും കഥ വികസിക്കുമ്പോള്‍ അധികം ശാസ്ത്ര പരിജ്ഞാനം ഉള്ള കഥാപാത്രങ്ങള്‍ അല്ലാത്തത് കൊണ്ടാകും അവരുടെ വികാരങ്ങള്‍ കൂടി ഈ സംഭവങ്ങളെ സ്വാധീനിക്കുന്നുണ്ട്.

   എന്നാല്‍ ക്ലൈമാക്സിലേക്ക് എത്തുമ്പോള്‍ മാത്രം വെളിവാകുന്ന ദുരൂഹതയുണ്ട്.അത് ആ ലൂപ് എവിടെ നിന്നും തുടങ്ങിയത് ആണെന്നുള്ള ചോദ്യങ്ങള്‍ക്ക് പോലും വ്യക്തമായ മറുപടി പ്രേക്ഷകന് നല്‍ക്കാതെ കൂടുതല്‍ കഥാപരമായി ഉള്ള സങ്കീര്‍ണത കൂട്ടുക ആണ്.സിനിമയുടെ കഥയും പലപ്പോഴും അങ്ങനെ ആണ്.ആദം പല രീതിയില്‍ ഉള്ള മാറ്റങ്ങള്‍ ആ സമയങ്ങളില്‍ പരീക്ഷിക്കുമ്പോള്‍ പക്ഷെ അതിനെ തടഞ്ഞു നിര്‍ത്താന്‍ ഉള്ള വഴി കണ്ടു പിടിക്കാന്‍ അത്ര സാമര്‍ത്ഥ്യം കാണിക്കുന്നതും ഇല്ല.പലപ്പോഴും പലരിലും പ്രേക്ഷകന് ദുരൂഹതകള്‍ തോന്നുക സ്വാഭാവികവും.പലപ്പോഴും കുരുങ്ങി കിടക്കുന്ന നൂലിന്റെ അറ്റം കണ്ടു പിടിക്കാന്‍ ഉള്ള ശ്രമം ആണ് ആദം നടത്തുന്നത് എന്നാണു പ്രേക്ഷകന് തോന്നുക.അടിസ്ഥാനപരമായി ഇത്തരം ഒരു പ്രക്രിയ അവസാനിക്കണമെങ്കില്‍ ഈ പ്രക്രിയയില്‍ മാറ്റങ്ങള്‍ വരണം.മാറ്റങ്ങള്‍ വരുത്താന്‍ ഉള്ള സാഹചര്യവും ഉണ്ട്.

    മികച്ച ഒരു സിനിമ അനുഭവം ആയാണ് 'Hurok' അനുഭവപ്പെട്ടത്.പെട്ടെന്ന് തന്നെ മുഖ്യ കഥയിലേക്ക് പോവുകയും മികച്ച ആഖ്യാന രീതിയും എല്ലാം ചിത്രം മികച്ചതാക്കി മാറ്റി.ടൈം ലൂപ് സിനിമകള്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് നല്ലൊരു അനുഭവം ആകും ഈ ഹംഗേറിയന്‍ ചിത്രം.

ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് എന്റെ ചാനലില്‍ ലഭ്യമാണ്.

t.me/MHviews

1995. Drop ( English, 2025)