Sunday, 19 June 2016

668.MINORITY OPINION(KOREAN,2013)

668.MINORITY OPINION(KOREAN,2013),Drama|Crime|,Dir:-Kim Sung-Je,*ing:-Yoon Kye-Sang,Yu Hae-Jin,Kim Ok-Vin.

   യോമ്ഗ്സന്‍ ദുരന്തത്തെ ആസ്പദം  ആക്കി സോന്‍-ആ റാമിന്‍റെ  "Sosoouigyeon" എന്ന  പേരുള്ള നോവലിനെ ആസ്പദം  ആക്കി  നിര്‍മിച്ച സിനിമയാണ് Minority
Opinion.നഗരവികസനത്തിനായി  തങ്ങളുടെ വാസ   സ്ഥലം നഷ്ടമാകും എന്ന മനസ്സിലാക്കിയ  അവിടത്തെ  ജനങ്ങള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ കലാശിച്ചത് ആറോളം   ആളുകളുടെ മരണത്തില്‍  ആണ്.അതില്‍ ഒരു പോലീസുകാരനും ഉള്‍പ്പെട്ടിരുന്നു.ഫിക്ഷന്‍ രൂപത്തില്‍  ആണ് പുസ്തകം അവതരിപ്പിച്ചിരുന്നതെങ്കിലും യഥാര്‍ത്ഥ സംഭവങ്ങളോടെ അടുത്ത് നില്‍ക്കുന്നതായിരുന്നു സിനിമയിലെ സംഭവങ്ങള്‍.

   ആ  സംഭവങ്ങളില്‍  കൊല്ലപ്പെടുന്ന പോലീസുകാരനും വിദ്യാര്‍ഥിയും നിയമവ്യവസ്ഥിതിയെ തന്നെ പ്രതിക്കൂട്ടില്‍  ആക്കി.കാരണം തന്റെ  മരിച്ചു പോയ മകനെ രക്ഷിക്കാന്‍   ആണ് പോലീസുകാരനെ  ആക്രമിച്ചതെന്ന വാദം  ജയിലില്‍  അടയ്ക്കപ്പെട്ട  മരിച്ച വിദ്യാര്‍ഥിയുടെ പിതാവ്  വാദിക്കുന്നു.വളരെയധികം വൈകാരികം  ആയ തലങ്ങളിലൂടെ ആണ് ചിത്രം സഞ്ചരിക്കുന്നത്.കാരണം,സംഭവങ്ങളെ  ആ നിലയ്ക്കും  കാണണമായിരുന്നു കേസിന്റെ തുടര്‍  വാദം കോടതിയില്‍  അവതരിപ്പിക്കുന്നവര്‍ക്ക്.പ്രത്യേകിച്ചും പോലീസുകാരന്റെ മരണം പോലീസ് വകുപ്പിനെ പുറകോട്ടു അടിപ്പിച്ചിരുന്നു.പ്രത്യേകിച്ചും ജന ശ്രദ്ധ ലഭിച്ച ഒരു ജനകീയ നീക്കത്തെ തകര്‍ക്കാന്‍ നോക്കിയതിന്റെ പഴി കൂടി  അവര്‍ക്ക് കിട്ടിയിരുന്നു.ശരിക്കും  ഈ  സംഭവത്തില്‍  കുറച്ചു  ആളുകള്‍  എങ്കിലും  Wrong Person at the Wrong Time എന്ന  അവസ്ഥയില്‍  ആയിരുന്നു.

  കേസ് കോടതിയില്‍  വാദിക്കാന്‍  അവസരം  ലഭിച്ച സ്വതവേ പുതിയ  ആളായ ജിന്‍ വോന്‍  തന്റെ  വാദങ്ങള്‍  തെളിയിക്കാന്‍  ഉള്ള  തെളിവിനായി  ഉള്ള  ശ്രമത്തില്‍  മാദ്ധ്യമ പ്രവര്‍ത്തക  ആയ കിം ഓക്കേ വിന്‍,മറ്റൊരു അഭിഭാഷകന്‍  ആയ ഡേയ്-സൂക് എന്നിവരുടെയും  സഹായം  ലഭിക്കുന്നു,എന്നാല്‍  മറു  ഭാഗത്ത്‌  നില്‍ക്കുന്ന  സ്റ്റേറ്റ്, പ്രശ്നങ്ങള്‍ ജനങ്ങള്‍  ഉണ്ടാക്കിയത് ആണെന്നും നടക്കാന്‍ പോകുന്ന നിര്‍മാണ  പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്ള പിന്തുണ  പ്രശ്നങ്ങളില്‍  നിന്നും  വ്യതി  ചലിക്കുന്നതിലൂടെ  ലഭിക്കും  എന്ന  പ്രതീക്ഷയിലും   ആണ്.

  ഒരു പിതാവിന്റെ  ഭാഗത്ത്‌  നിന്നും   നിയമത്തിന്റെ  ഭാഗത്ത്‌  നിന്നും  നോക്കുമ്പോള്‍  ഉള്ള സംഘര്‍ഷം  ആണ്  ഈ  കോര്‍ട്ട് റൂം  ഡ്രാമയില്‍  ഉടന്നീളം.മരിച്ച  പോലീസുകാരന്റെ അച്ഛനും മകനെ  രക്ഷിക്കാന്‍  വേണ്ടി  ആ  പോലീസുകാരനെ  കൊന്ന  പിതാവും അനുഭവിക്കുന്ന  മാനസിക വ്യഥ ഒന്നാണോ?അതി  ശക്തമായ  നിരീക്ഷണങ്ങളിലൂടെ  ഇത്തരം ഒരു  വിഷയത്തെ  നിയമത്തിന്റെ  വഴിയിലൂടെയും  ഒപ്പം മനുഷ്യ സഹജമായ വികാരങ്ങളിലൂടെയും  ഇ  ചിത്രത്തില്‍  അവതരിപ്പിച്ചിരിക്കുന്നു.പ്രേക്ഷകനും ഈ  കഥാപാത്രങ്ങളോട് സഹതാപം  തോന്നാം.കാരണം  ചിത്രത്തിന്‍റെ  വിഷയം അല്‍പ്പം  സങ്കീര്‍ണം  ആണ്.


More movie suggestions @www.movieholicviews.blogspot.com

Friday, 17 June 2016

667.MIND YOUR LANGUAGE(ENGLISH,1997-'86)

667.MIND YOUR LANGUAGE(ENGLISH,1997-'86),|Comedy|,Creator:-Vince Powell.


   ഈ കാലഘട്ടത്തിനു ഒരിക്കലും ഉള്‍ക്കൊള്ളാനാകാത്ത പ്രമേയം ആണ് ഈ British Comedy Series അവതരിപ്പിക്കുന്നത്‌.IELTS പോലുള്ള English Language Test കുടിയേറ്റക്കാര്‍ക്ക് ആവശ്യമില്ലാതിരുന്ന കാലഘട്ടം ആണ് പരമ്പരയ്ക്ക് ആധാരം.ഇംഗ്ലീഷ് ഭാഷ  തീരെ വശമില്ലാത്ത കുറച്ചു വിദേശികള്‍ ആ  ഭാഷ പഠിക്കുന്നതിനായി ചേരുന്ന രാത്രിക്കാല ക്ലാസുകളിലെ തമാശകള്‍ ആണ് പരമ്പരയില്‍  ഉടന്നീളം.തമാശകള്‍ എന്ന് പറഞ്ഞാല്‍ ആദ്യ പറഞ്ഞ പോലെ ഈ കാലഘട്ടത്തില്‍  ആവശ്യത്തിലേറെ വിവാദങ്ങള്‍ ഉണ്ടാക്കാന്‍  സാധ്യത ഉള്ള വംശീയാധിക്ഷേപം,സ്ത്രീ വിരുദ്ധത എന്ന്  വേണ്ട You say About  Political Incorrectness,We have it എന്ന ലൈനില്‍ ആണ്.

   എന്നാല്‍  ഇതിനെ രസകരം  ആക്കുന്നത് അതിലെ പരാമര്‍ശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന,കഥയ്ക്ക്‌ അനുബന്ധം  ആയ Reference കള്‍  തന്നെയാണ്.ഇംഗ്ലീഷ് അധ്യാപകന്‍  ആയ Brown ന്റെ പേര് മുതല്‍ തുടങ്ങുന്നു ഇത്തരം മതവും,നിറവും ,വംശീയതയും നിറഞ്ഞ പട പ്രയോഗങ്ങള്‍.ഇന്ത്യക്കാര്‍ ഉള്‍പ്പെടെ  ഉള്ള കുടിയേറ്റക്കാര്‍ ബ്രിട്ടനില്‍ പ്രബലം  ആകുന്നതിനു  മുന്‍പുള്ള ഒരു  കാലഘട്ടം  ആണിത്."Laugh Tracks" പശ്ചാത്തലം ആയി  ആണ്  തമാശകള്‍ അവതരിപ്പിക്കുന്നതെങ്കിലും അതില്ലാതെ  ത്യന്നെ തമാശ എന്താണ്  എന്ന്  മനസ്സിലാക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഈ പരമ്പര നല്‍കുന്നും ഉണ്ട്.പല പ്രിയദര്‍ശന്‍,സിദ്ധിഖ്-ലാല്‍ സിനിമകളിലെയും സൂപ്പര്‍ ഹിറ്റ്‌ തമാശകള്‍ ഇതിലെ  ചില രംഗങ്ങളുടെ മലയാളീകരിച്ച വെര്‍ഷന്‍ ആയിരുന്നു.

ഇതിലെ കഥാപാത്രങ്ങള്‍ ചെറിയ ജോലികളും  ആയി  ബ്രിട്ടനില്‍  ജീവിക്കുന്ന  സാധാരണക്കാര്‍  ആണ്.ആ  കാലഘട്ടത്തിലെ ഓരോ രാജ്യത്തിന്റെയും സംസ്ക്കാരവും,രാഷ്ട്രീയവും എല്ലാം വ്യക്തമായ സൂചനകളിലൂടെ,ഹാസ്യാത്മകമായ രീതിയില്‍  അവതരിപ്പിക്കുന്നും   ഉണ്ട്.

ഇനി ആദ്യ  സീസണിലേക്ക്.

  Season 1:

1."The First Lesson"
2."An Inspector calls"
3."A Fate Worst Than Death"
4."All Through The Night"
5."The Best Things in Life"
6."Come Back,All is Forgiven"
7."The Cheating Game"
8."Better To Have Loved And Lost"
9."Kill Or Cure"
10."Hello, Sailor"
11."A Point of Honour"
12. "How's Your Father?"
13. "The Examination"

  ഇംഗ്ലീഷ് അധ്യാപകന്‍  അയ ബ്രൌണ്‍ ജോലിക്ക് കയറുന്നത് മുതല്‍ ഉള്ള സംഭവങ്ങള്‍  ആണ് ഇതില്‍ ഉള്ളത്.അവസാനിക്കുന്നത്‌ അവരുടെ ഇംഗ്ലീഷ് പരീക്ഷയിലൂടെയും.
 ഇനി  കഥാപാത്രങ്ങളിലൂടെ...ജെര്‍മി ബ്രൌണ്‍ ഓക്സ്ഫോര്‍ഡില്‍ നിന്നും ബിരുദം നേടിയ ആളാണ്‌.എന്നാല്‍ മറ്റു നല്ല ജോലികള്‍ ഒന്നും കിട്ടാത്തത് കൊണ്ടാണ് അവിടെ അധ്യാപകന്‍  ആയി  വരുന്നത്.ഒരു ഒറ്റമുറി അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ബ്രൌണ്‍ അവിവാഹിതന്‍ ആണ്.വളരെയധികം ക്ഷമയുള്ള,മനുഷ്യനെ മനസിലാക്കാന്‍ കഴിയുന്ന  ആള്‍  ആണ് ബ്രൌണ്‍.അടുത്ത കഥാപാത്രം  ആണ് Ms.കോര്‍ട്നി.അവര്‍ അവിടത്തെ പ്രിന്‍സിപ്പല്‍ ആണ്.തികഞ്ഞ പുരുഷ വിദ്വേഷി  ആയ അവര്‍ക്ക് രാജഭക്തിയോടൊപ്പം കോളനിയിലെ കുടിയേറ്റക്കാരോട് സ്വതവേ പുച്ഛം ആണ്.എന്നാല്‍  ബ്രൌണിന്റെ വിധ്യാര്തികള്‍ അവരുടെ പുച്ഛം പോലും  ഹാസ്യവല്‍ക്കരിക്കാന്‍  തക്ക  മിടുക്കരായിരുന്നു.

  അലി നദീം  ഒരു  പാക്കിസ്ഥാനി  ആണ്.അയാള്‍ അവിടത്തെ പൂര്‍വ  വിദ്യാര്‍ഥിയും ആണ്.അയാള്‍ നേരത്തെ കോഴ്സില്‍ പങ്കെടുത്തത് കൊണ്ട് തന്നെ മറ്റുള്ളവരെക്കാളും നന്നായി  ഇംഗ്ലീഷ് സംസാരിച്ചിരുന്നു.പ്രത്യേകിച്ച് ജോലി ഒന്നുമില്ലാത്ത,എന്നാല്‍ പല ജോലികള്‍ ചെയ്യാന്‍  ശ്രമിക്കുകയും  ചെയ്യുന്ന ആള്‍  ആയിരുന്നെങ്കിലും  താന്‍  ജോലിക്ക് പോകാതെ ലഭിക്കുന്ന സര്‍ക്കാരിന്റെ Welfare ആണ്  ലാഭം എന്ന്  കരുതിയിരുന്നു.രഞ്ജിത്ത് സിംഗ് എന്നയാളുടെ പൗരുത്വം അല്‍പ്പം  വിവാദം  ആണ്.അയാളുടെ രാജ്യമായി സൂചിപ്പിച്ചിരിക്കുന്നത് "പഞ്ചാബ്" ആണ്.അന്നത്തെക്കാലത്ത്‌ ഇന്ത്യയില്‍ നിന്നും വിഘടിക്കാന്‍ ശ്രമിച്ചിരുന്ന വിഘടനവാദികളെ നേരിട്ട് Address ചെയ്യുക  എന്നത്  അവര്‍  ശ്രമിച്ചിരുന്നു  എന്ന് തോന്നുന്നു.തന്റെ തെറ്റുകള്‍ക്ക് എല്ലാം A Thousand Apologies എന്ന് പറയുന്ന മര്യാധക്കാരന്‍  ആയിരുന്നെങ്കിലും അലി നദീമും ആയി എപ്പോഴും പോര്‍ വിളി മുഴക്കിയിരുന്നു പഞ്ചാബി-മുസ്ലീം വിരോധം കാരണം.ആ  രീതിയില്‍  ഉള്ള പരാമര്‍ശങ്ങള്‍  ഏറെ.

   ജമീല രജ്ഞത്  ആണ്  പരമ്പരയിലെ ഇന്ത്യന്‍  പ്രതിനിധി.വീട്ടമ്മയായ ജമീലയുടെ ഇംഗ്ലീഷ് പരിജ്ഞാനം ശുഷ്ക്കം.ക്ലാസിലും Knitting  ചെയ്തു കൊണ്ടിരിക്കുന്ന അവര്‍  അന്നത്തെ  വടക്കേ ഇന്ത്യന്‍  സ്ത്രീകളുടെ stereo type ആയിരുന്നു.Good effening എന്ന വാക്ക്  കഷ്ടപ്പെട്ട് പറയാന്‍ പഠിച്ച അവര്‍ക്ക് Freeയും Free Offer ഉം  തമ്മില്‍ ഉള്ള വ്യത്യാസം അറിയില്ലായിരുന്നു.ചുംഗ് -സൂ-ലീ കമ്യൂണിസ്റ്റ് ചൈനയുടെ diplomat  ആയിരുന്നു.ചെയര്‍മാന്‍ മാവോയുടെ സൂക്തങ്ങള്‍ Riffe (Life) ല്‍ പകര്‍ത്താന്‍ ശ്രമിച്ചവള്‍.ഭൂര്‍ഷ്വ രാജ്യമായ ബ്രിട്ടനോട് ഇഷ്ടക്കേട് ഉണ്ടെങ്കിലും  അവിടെ  ജീവിക്കുന്നു.ചൈന ആണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് വിശ്വസിക്കുന്നു.


ടാരോ നാഗസുമി എന്ന ജപ്പന്ക്കാരന്‍ സ്വതവേ മാന്യന്‍  ആണ്.ജപ്പാന്റെ സാങ്കേതിക വളര്‍ച്ചയില്‍ അഭിമാനിക്കുന്ന ആള്‍.ജാപ്പനീസ് ഫിലോസഫി ആയും ആക്കിയ ജപ്പാന്റെ പരമ്പരാഗത ശൈലിയില്‍ അഭിവാദ്യം ചെയ്തു മാത്രം സംസാരിക്കുന്ന  ആള്‍.ചുംഗ് സൂ ലീയും  ആയുള്ള രാസ്ത്രീയ പൊരുത്തക്കേടുകള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി.യുവാന്‍ സെര്വന്റാസ് ആണ്  ഈ പരമ്പരയിലെ ഏറ്റവും രസികനായ കഥാപാത്രം.ഒരു ബാറിലെ ജീവനക്കാരന്‍  ആയ യുവാന്‍ എന്തിനു ഇതിനു Por Favor  എന്ന് പറയുന്നതിന്  കാരണം അയാള്‍ക്ക്‌ ഇംഗ്ലീഷ് മനസ്സിലാകാത്തത് കൊണ്ട്  തന്നെയായിരുന്നു.ആത്മവിശ്വാസത്തോടെ യുവാന്‍ പറയുന്ന മണ്ടത്തരങ്ങള്‍ ശരിക്കും  ആളുകളെ ചിരിപ്പിക്കും.ജിയോവാനി കപ്പലോ എന്ന ഇറ്റലിക്കാരന്‍ ഒരു രേസ്റ്റൊരന്റ്റ് ജീവനക്കാരന്‍  ആണ്.ഇറ്റലിയെക്കാളും അധികം സില്സിളിയെയും സ്ത്രീകളെയും  ആരാധിക്കുന്ന ആള്‍.യുവാന്‍  അയാളുടെ സ്പാനിഷ് ഭാഷയുടെ പേരില്‍ പരിഹസിക്കാറുണ്ട്.Johnny Bravo രീതിയില്‍ ഉള്ള കഥാപാത്രം.

  മാക്സ് എന്ന ഗ്രീക്കുകാരന്‍ ഒരു Shipping Agency ല്‍ ജോലി ചെയ്യുന്നു.ആദ്യം ജീയോവാനിയുടെ ശത്രു ആയിരുന്നെങ്കിലും അവര്‍ ഉറ്റ സുഹൃത്തുക്കള്‍  ആയി  മാറി.സ്ത്രീ വിഷയത്തില്‍ ജിയോവനിക്ക് എതിരാളിക്കൊരു പോരാളി.ഉയരക്കുറവു  അപര്‍ഷകത ഉണ്ടാക്കാറുണ്ട്.ഫ്രഞ്ച്  മാദക തിടമ്പ് ആയ ഡാനിയേല ആണ് രണ്ടു പേരുടെയും  തല്ലു കൂടലിന് കാരണം.എന്നാല്‍  എല്ലാ പുരുഷന്മാരെയും  ഇഷ്ടപ്പെടുന്ന,ഫ്രാന്‍സ് എന്നാല്‍ പ്രണയം  ആണെന്ന്  പറയുന്ന  അവര്‍ക്ക് ബ്രൌനിനോട് പ്രണയം  തോന്നുന്നു.ജര്‍മന്ക്കാരി  ആയ അന്ന ഒരു  വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നു.ഗൌരവത്തില്‍ മണ്ടത്തരം പറയുന്ന  ജര്‍മനിയുടെ ദേശീയതയില്‍ അഭിമാനിക്കുന്ന കഥാപാത്രം.

  ഏതു  വാര്‍ത്തയും നിമിഷനേരം കൊണ്ട് എല്ലായിടത്തും എത്തിക്കുന്ന ഗ്ലാഡിസ് എന്ന മെസ് ജീവനക്കാരി ,സിഡ്നി എന്ന ഇംഗ്ലീഷ് കവിത പോലെ പറയുന്ന അവിടത്തെ മേല്‍നോട്ടക്കാരന്‍ എന്നിവരാണ്  ബാക്കി കഥാപാത്രങ്ങള്‍.

  ഈ കഥാപാത്രങ്ങളുടെ സ്വഭാവ വൈചിത്ര്യങ്ങള്‍  ആണ് ഓരോ എപിസോടും മുന്നോട്ടു കൊണ്ട് പോകുന്നത്.ആദ്യ സീസണിലെ മുഴുവന്‍ എപിസോടും അതീവ രസകരം  ആയിരുന്നു.ഇതിന്‍റെ ഒക്കെ ശരി-തെറ്റുകളെ കുറിച്ച് ചിന്തിക്കുന്നതിലും  ഭേദം  അവയില്‍ ഉള്ള തമാശകള്‍ ആസ്വദിക്കുക  ആണെന്ന് തോന്നിയിട്ടുണ്ട്.തീര്‍ച്ചയായും  കാണുക.

  (തുടരും )


Thursday, 9 June 2016

666.COMIC 8(INDONESIAN,2014)

666.COMIC 8(INDONESIAN,2014),|Thriller|Mystery|Comedy|,Dir:-Anggy Umbara,*ing:-Indro Warkop, Teuku Rizky Muhammad, Iqbaal Dhiafakhri Ramadhan

  ഇന്തോനേഷ്യയിലെ പ്രമുഖരായ 8  Stand-Up Comedians മുഖി കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്ന  ചിത്രം ആണ്  Comic 8.ചിത്രത്തിന്റെ  അവതരണ  ശൈലി ഗയ്  റിച്ചി  സിനിമകളിലെ  രീതി   അവലംബിച്ചതായിയി  തോന്നി.കഥയില്‍  തുടങ്ങുന്ന പുതുമ പിന്നീട്  ഇന്തോനേഷ്യന്‍  സിനിമകളുടെ പ്രത്യേകമായ നിഗൂഡതയിലേക്ക് മാറുമ്പോള്‍  ചിത്രം അവിടെ  ഒരു  കള്‍ട്ട്  ആയി   മാറുന്നു.ഒരു  ദിവസം   ഇന്തോനേഷ്യയിലെ പ്രശസ്തമായ  ബാങ്ക്  കൊള്ളയടിക്കാന്‍  എട്ടു  പേര്‍  എത്തുന്നു.എന്നാല്‍  ഇവര്‍ വന്നത്  മൂന്നു  ഗ്രൂപ്പുകള്‍  ആയി  ആയിരുന്നു.

     മനോ വൈചിത്ര്യങ്ങള്‍ പ്രകടിപ്പിക്കുന്ന  ഇവര്‍  നല്ല  രീതിയില്‍  അപകടകാരികളും  ആയിരുന്നു.ഓരോ കഥാപാത്രത്തിന്റെയും പശ്ചാത്തലം  അവതരിപ്പിച്ചു  കൊണ്ടാണ്  ഇവരെ  അവതരിപ്പിക്കുന്നത്‌.വളരെ രസകരമായ  കുറെ സംഭവങ്ങള്‍  അവിടെ നടക്കുന്നു.പച്ചയായി  വംശീയാധിക്ഷേപം,പരിഹാസം,ലൈംഗിക പരിഹാസങ്ങള്‍  അങ്ങനെ  Political-Incorrectness   ഉള്ള  ധാരാളം  സംഭാഷണങ്ങള്‍  ചിത്രത്തില്‍ ഉടന്നീളം  ഉണ്ട്.എന്നാല്‍ നേരത്തെ  പറഞ്ഞത് പോലെ തമാശ   പറച്ചില്‍  തൊഴിലാക്കി   എടുത്തവര്‍  അവതരിപ്പിച്ചപ്പോള്‍  അതില്‍  നമുക്കാവശ്യമുള്ള കോമഡി  കാണാന്‍   സാധിക്കുന്നു.ചുരുക്കി  പറഞ്ഞാല്‍ ആ  വാക്കുകളെ  അതിന്റെ  sense ല്‍  അരോചകം  അല്ലാത്ത  രീതിയില്‍  ആസ്വദിക്കാന്‍  സാധിച്ചു.

   അവസാനം  ചിത്രം  ട്വിസ്ട്ടുകളില്‍  നിന്നും  ട്വിസ്ട്ടുകളിലേക്ക്  അതി  വേഗം  സഞ്ചരിക്കുന്നു.എന്തിനാണ്  അവര്‍  അന്ന്  ആ ബാങ്ക്  കൊള്ളയടിച്ചത്??പല  ഘട്ടങ്ങളായി  ബാങ്കില്‍  വന്ന  അവര്‍  തമ്മില്‍  ബന്ധം  ഉണ്ടോ   എന്ന്  പോലീസുകാര്‍  പോലും  സംശയിക്കുമ്പോള്‍  പ്രേക്ഷകനും ഈ ചിന്ത  ഉണ്ടാവുക സ്വാഭാവികം.എന്നാല്‍  അപ്രതീക്ഷിതമായ  ക്ലൈമാക്സ്  ഈ  ചിത്രത്തിന്റെ  മികച്ച  പ്രത്യേകത  ആണ്.നമ്മള്‍  എന്നും  കാണുന്ന  സിനിമകള്‍  പോലെ   മറ്റു  ഭാഷയില്‍  ഉള്ള  അല്ലെങ്കില്‍  സംസ്ക്കാരം  ഉള്ള  രാജ്യത്തെ  സിനിമകളും  കാണാന്‍  ശ്രമിക്കരുത്   എന്നൊരു  മുന്‍ക്കൂര്‍  ജാമ്യം  എടുക്കുന്നു.കാരണം  നേരത്തെ  പറഞ്ഞത്  പോലെ ഈ ചിത്രം  കാണുന്ന  മറ്റൊരാള്‍ക്ക്  തോന്നിയില്ലെങ്കിലോ  എന്ന  ചിന്ത  ആണതിന്  കാരണം.എന്തായാലും  എനിക്ക്  ഈ ചിത്രം  നന്നായി  ഇഷ്ടപ്പെട്ടൂ.മലയാളത്തിലെ "മൂക്കില്ല  രാജ്യത്ത്" പോലെ  ഉള്ള  സിനിമകള്‍  ഓര്‍ത്തു  പോയി.കഥയില്‍   ഉള്ള  സാമ്യം  ഒന്നും  അല്ല  കാരണം  എന്നും  പറയുന്നു.കഴിയുമെങ്കില്‍  കാണാന്‍  ശ്രമിക്കുക.ഈ  ചിത്രത്തിന്റെ  അടുത്ത രണ്ടു  ഭാഗങ്ങള്‍  കൂടി  റിലീസ്  ചെയ്തിട്ടുണ്ട്.

Wednesday, 8 June 2016

665.DEAD TIME:KALA(INDONESIAN,2007)

665.DEAD TIME:KALA(INDONESIAN,2007),|Thriller|Mystery|Fantasy|,Dir:-Joko Anwar,*ing:-Donny Alamsyah, Fachry Albar, Ario Bayu.


   ഇന്തോനേഷ്യന്‍ സിനിമകള്‍ നിലവാര  തകര്‍ച്ചയില്‍ നില്‍ക്കുന്ന സമയത്തായിരുന്നു Dead Time:Kala എന്ന ചിത്രത്തിന്റെ   വരവ്.ജോക്കോ അന്‍വര്‍ എന്ന സംവിധായകന്‍ അവതരിപ്പിച്ച  ഈ നിയോ-നോയിര്‍  ചിത്രം  വളരെയധികം പ്രശംസ  നേടുകയുണ്ടായി  നിരൂപകമാരുടെ  ഇടയില്‍  നിന്നും.ഒരു സിനിമയെ relate ചെയ്യാന്‍ പറ്റുന്ന genre  യില്‍  അവതരിപ്പിക്കുന്നത്‌  സ്ഥിരം കാണുന്ന പ്രേക്ഷകന് മറ്റൊരു  അനുഭവം  ആയിരിക്കും  ഈ ചിത്രം.ലോക സിനിമയെ വച്ച് താരതമ്യം  ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ വാചകം ഒരു അതിശയോക്തി  ആകുമെങ്കിലും,ഇന്തോനേഷ്യന്‍ സിനിമയ്ക്ക് നിലവാരമുള്ള  ഒരു  ചിത്രം  തന്നെ  ആയിരുന്നു ഇത്.

   പേരില്ലാത്ത ഒരു  രാജ്യത്തു ജീവനോടെ കത്തിക്കരിഞ്ഞ  മനുഷ്യരുടെ സംഭവങ്ങളില്‍ നിന്നും ആണ് ചിത്രത്തിന്റെ തുടക്കം.അസ്വാഭാവികം  ആയ സംഭവങ്ങള്‍  രാജ്യത്ത് സംഭവിക്കുന്നു.എന്നാല്‍ വെറും മരണങ്ങള്‍ക്ക്  അപ്പുറം വലിയൊരു നിഗൂഡത കൂടി  ഈ  സംഭവങ്ങളെ പിന്തുടരുന്നുണ്ട്.ഇറോസ് ,ഹെണ്ട്രോ  എന്നീ  പോലീസുകാര്‍ ആയിരുന്നു ഈ കേസന്വേഷണം നടത്തിയിരുന്നത്.ഒരു ജ്രെനളിസ്റ്റ് ആയ ജാനസും  ഈ കേസ്  അന്വേഷണത്തില്‍  ഉണ്ടായിരുന്നു.മരിച്ചവരില്‍ ഒരാളുടെ ഭാര്യയില്‍  നിന്നും രഹസ്യമായി  ലഭിച്ച  വിവരം  എന്നാല്‍  ജാനസിന്റെ  ജീവനും  അപകടമായി.അപ്രസക്തം  എന്ന് തോന്നുന്ന  ഒരു വാചകം.എന്നാല്‍  അതിന്റെ  പിന്നില്‍ വലിയൊരു കഥ  ഉണ്ടായിരുന്നു എന്ന് ആരൊക്കെയോ   സംശയിക്കുന്നു,


   അതിനെ സാധൂകരിക്കുന്ന  രീതിയില്‍  ആയിരുന്നു  പിന്നെ നടന്ന  സംഭവങ്ങള്‍.മരണം മുന്നില്‍ കാണുന്ന സംഭവങ്ങള്‍ പലരും അഭിമുഖീകരിക്കേണ്ടി വരുന്നു.കൊലപാതകങ്ങള്‍  വീണ്ടും  സംഭവിക്കുന്നു.എന്നാല്‍ ഉത്തരം  കിട്ടാത്ത  കടങ്കഥകള്‍ ആയി  മരണങ്ങളും  തുടരുന്നു.ഫാന്ടസിയില്‍  പൊതിഞ്ഞ കഥയുമായി ചിത്രം  മറ്റൊരു  തലത്തിലേക്ക്  ഉയരുമ്പോള്‍ അവസാന കുറച്ചു സമയം  ചിത്രം ആദ്യം  കണ്ടത്തില്‍ നിന്നും വേറിട്ട്‌  നില്‍ക്കുന്നതായി  തോന്നും.ഒരു  രണ്ടാം ഭാഗത്തിന്  സാധ്യത ഉണ്ടായിരുന്നെങ്കിലും പിന്നീട്   ഒരു  ഭാഗം  വന്നില്ല.ഇന്തോനേഷ്യന്‍  സിനിമ  പിന്നീട്  നല്ല സിനിമകള്‍ നല്‍കിയെങ്കിലും അവരുടെ സിനിമ ചരിത്രത്തില്‍  നല്ലൊരു  സ്ഥാനം  ഉണ്ട്  ഈ ചിത്രത്തിന് .

Sunday, 29 May 2016

664.THE NINES(ENGLISH,2007)

664.THE NINES(ENGLISH,2007),|Fantasy|Mystery|,Dir:-John August,*ing:-Ryan Reynolds, Hope Davis, Melissa McCarthy .


   "Yet Another Mind F*****g Movie"

   ഒരു one-line story യിലൂടെ അവതരിപ്പിക്കാന്‍ ബുടിമുട്ടുള്ള കഥയാണ് "The nines" എന്ന ചിത്രത്തില്‍ ഉള്ളത്.ഈ ചിത്രത്തെ രണ്ടായി പ്രേക്ഷകന് കാണാന്‍ സാധിക്കും.ഈ അവതരണ രീതിയെ ഇങ്ങനെ തരം തിരിക്കാം. 1)Plain View  2)The Hidden Story of "The Nines".

  1)Plain View:-ഈ കാഴ്ചയില്‍ ചിത്രം പ്രേക്ഷകന്‍റെ മുന്നില്‍ നേരിട്ട് അവതരിപ്പിച്ചിരിക്കുന്നത് എങ്ങനെ  ആണെന്ന് പരിശോധിക്കാം.ഈ കാഴ്ചയില്‍ ചിത്രം മൂന്നായി തരം തിരിക്കപ്പെടുന്നു.

1)The Prisoner:-ചിത്രത്തില്‍  ഉടന്നീളം ഉള്ള കഥാപാത്രങ്ങള്‍ ഈ വിഭാഗത്തില്‍  തന്നെ അവതരിപ്പിക്കപ്പെടുന്നു.Ryan Reynolds അവതരിപ്പിക്കുന്ന ഗാരി പ്രശ്നങ്ങളില്‍ പടുന്ന ഒരു  അഭിനേതാവാണ്.പ്രണയ ഭംഗം,മയക്കു മരുന്നിന്റെ ഉപയോഗം എല്ലാം നിയമത്തിന്‍റെ  ഭാഷയില്‍ അയാളെ "House Arrest" ല്‍ എത്തിക്കുന്നു.അവിടെ അയാള്‍ രണ്ടു  സ്ത്രീകളെ കണ്ടു മുട്ടുന്നു.

2)Reality Television:-ഗാവിന്‍ എന്നാണു റയാന്റെ ഈ ഭാഗത്തിലെ പേര്.ഒരു സീരിയല്‍ സംവിധായകന്‍ ആയ അയാളുടെ പുതിയ സീരിയലിന്റെ പണികള്‍ പുരോഗമിക്കുമ്പോള്‍ രണ്ടു സ്ത്രീകള്‍ അയാളുടെ ജീവിതത്തില്‍ വേണ്ടും സാന്നിധ്യം ഉറപ്പിക്കുന്നു.

  3)Knowing:-ഗബ്രിയല്‍  എന്ന Game Developer  ആയി  വരുന്ന റയാന്‍ തന്റെ  ഭാര്യയും മകളും  ആയി ഒരു വനത്തില്‍  അവധി  ദിവസം  ചിലവഴിക്കാന്‍ പോകുന്നു.നേരത്തെ അവതരിപ്പിച്ച കഥകളില്‍ ഉള്ളത് പോലെ വീണ്ടും  രണ്ടു  സ്ത്രീകളുടെ സാനിദ്ധ്യം ഈ  ഭാഗത്തിലെ കഥാഗതിയെയും നിയന്ത്രിക്കുന്നു.


  ഈ മൂന്നു കഥകളും കാണുമ്പോഴും വായിക്കുമ്പോഴും അസാധാരണം  ആയി ഒന്നും  കാണാന്‍ സാധിക്കില്ല.അതാണ്‌ ഈ സിനിമയുടെ രസകരമായ വശവും.കാരണം,പരസ്പ്പര പൂരകം ആയ ഒരു  ബന്ധം ഇവ തമ്മില്‍ ഉണ്ട്.ആ വിഭാഗത്തെ നേരത്തെ പറഞ്ഞത് പോലെ "The Hidden Story".

 2)The Hidden Story of The Nines:-എന്താണ് Nines?ഒരു പക്ഷെ പൂര്‍ണത അഥവാ "ദൈവം" എന്ന പൊതു വിശ്വാസത്തെ 9 എന്നാ അക്കം കൊണ്ട് സൂചിപ്പിക്കാം.ഈ വിഭാഗത്തില്‍ മനുഷ്യന്‍റെ സംഖ്യ 7 ആണ്.റയാന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍  ആരാണ്?ഈ മൂന്നു  കഥകള്‍,മൂന്നു  പശ്ചാത്തലങ്ങള്‍,മൂന്നു  പേരുകള്‍,മൂന്നു  വ്യക്തിത്വം,2 സ്ത്രീകള്‍.ഇവയെല്ലാം സമസ്യ  ആയി  മാറുന്നു ഇവിടെ.

  എന്നാല്‍ ഒന്നുണ്ട്  ശ്രദ്ധയോടെ  കണ്ടാല്‍ പെട്ടെന്ന്  തന്നെ  dissect  ചെയ്തു ഈ  സിനിമയെ മനസ്സിലാക്കുവാന്‍ സാധിക്കും.പക്ഷെ കഥാപാത്രങ്ങള്‍  പറയുന്ന  കള്ളത്തരങ്ങളെ തിരിച്ചറിഞ്ഞു  അവര്‍  പറയുന്ന  സത്യങ്ങളെ  വേര്‍തിരിച്ചു  കാണണം  എന്ന്  മാത്രം."The Man From Earth" എന്ന ചിത്രം ലാഘവത്തോടെ അവതരിപ്പിച്ച തീം കുറെയേറെ സങ്കീര്‍ണതകളോടെ,ഒപ്പം പൂര്‍ണത കൈവരിക്കാവുന്ന അതിര്  എത്രയാണ് എന്ന  ചോദ്യത്തോടെ  അവസാനിക്കുന്നു.

  ഹോപ്‌ ഡേവിസ്,മെലിസ മക്കാര്‍ത്തി എന്നിവര്‍  ആണ് മുഖ്യ രണ്ടു സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.ഈ  കഥകള്‍ക്കും  അപ്പുറം  ഉള്ള  ക്ലൈമാക്സും  ഉണ്ട്.ഒരു പക്ഷെ  ഈ  സിനിമ  എന്താണെന്ന്  അവിടെ  പൂര്‍ണമായും  മനസിലാകും.ഇങ്ങനെ  ഒരു  dimension  നമ്മള്‍  അറിയുന്ന  ലോകത്തിനു  ഉണ്ടായിരുന്നെങ്കില്‍  എന്ന്  ആഗ്രഹിച്ചു  പോകും.

More Movie suggestions @www.movieholicviews.blogspot.ca



   

663.RUNAWAY TRAIN(ENGLISH,1985)

663.RUNAWAY TRAIN(ENGLISH,1985),|Thriller|Adventure|,Dir:-Andrey Konchalovskiy,*ing:-Jon Voight, Eric Roberts, Rebecca De Mornay.


     മാനി എന്ന കുറ്റവാളി  യഥാര്‍ത്ഥത്തില്‍  ആരാണ്?ജയില്‍ വാര്‍ഡന്‍ റാങ്കന്റെ അഭിപ്രായത്തില്‍ അയാള്‍ ഒരു മൃഗം  ആണ്.മറ്റുള്ളവരുടെ ജീവനും,എന്തിനു സ്വന്തം ജീവന് പോലും വില കൊടുക്കാത്ത ക്രൂരന്‍.എന്നാല്‍ മാനി പറയുന്നത് അയാള്‍ അതിലും മോശം ആണെന്നാണ്‌.അയാള്‍ ഒരു "മനുഷ്യന്‍" ആണെന്ന് അവകാശപ്പെടുന്നു."Runaway Train",adventure വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രം  ആണെങ്കിലും ഇത്തരം ഒരു സമസ്യക്ക് കൂടി ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നുണ്ട്.മാനി-റാങ്കന്‍ എന്നിവരുടെ ശത്രുത രണ്ടു പേരുടെയും ജീവിതത്തിലെ ശരികളെ കൂട്ട് പിടിച്ചാണ് മുന്നോട്ട് പോകുന്നത്.പരമാവധി സുരക്ഷ ഉള്ള ആ ജയിലില്‍ നിന്നും മാനി ചാടി പോകുന്നത് റാങ്കന്റെ ഈഗോയെ കാര്യമായി  തന്നെ ബാധിക്കുന്നു.

   എന്നാല്‍ താന്‍ ഇനിയും  അവിടെ  നിന്നും രക്ഷപ്പെടും  എന്ന മാനിയുടെ വെല്ലുവിളി അയാള്‍  യാഥാര്‍ത്ഥ്യം ആകിയപ്പോള്‍ ,"ബക്ക്" എന്ന ജീവിതത്തെക്കുറിച്ച് അത്ര വലിയ പിടിയില്ലാത്ത ചെറുപ്പക്കാരനും അയാളോടുള്ള ആരാധന മൂത്ത് അവിടെ നിന്നും രക്ഷപ്പെടുന്നു.അതിശൈത്യത്തില്‍ രക്ഷപ്പെടുന്ന അവര്‍ എത്തി ചേരുന്നത് ഒരു റെയില്‍വേ യാര്‍ഡില്‍ ആണ്.രക്ഷപ്പെടാന്‍ ആയി അവര്‍ തിരഞ്ഞെടുത്തത് ആ തീവണ്ടിയും.മഞ്ഞിന്റെ ഉള്ളില്‍ നിന്നും പടക്കുതിരയെ പോലെ വരുന്ന ആ തിവണ്ടിക്ക് നല്‍കിയ ബി ജി എം കൂടി  ആയപ്പോള്‍ വളരെ മനോഹരമായ ഒരു ഫ്രെയിം ആണ് പ്രേക്ഷകന് ലഭിക്കുന്നത്.

   രണ്ടു വ്യത്യസ്ത സ്വഭാവം ഉള്ള മനുഷ്യരുടെ കഥയില്‍ നിന്നും ഒരു സാഹസിക യാത്രയ്ക്ക് ശേഷം ചിത്രം സാക്ഷ്യം വഹിക്കുന്നു .ഇവിടെ ആണ് ഉത്തരങ്ങള്‍ കണ്ടെത്തുന്നത്.മാനി എന്താണ് ?റാങ്കന്‍ എന്താണ്?ബക്ക് എന്ന കഥാപാത്രം ചിത്രത്തില്‍ യഥാര്‍ത്ഥത്തില്‍ ആ കണ്ടെത്തലിനുള്ള ഒരു ഉപകരണം മാത്രം  ആയി മാറുന്നു.അവരുടെ മനോനില ഇവിടെ ചോദ്യം ചെയ്യപ്പെടാം.ഇത്തരം ചിത്രങ്ങളില്‍ ഉള്ളത് പോലെ മറു വശത്ത് അഴിച്ചു വിട്ട അശ്വത്തെ പോലെ ചലിക്കുന്ന ട്രെയിനിനെ നിയന്ത്രിക്കാന്‍ "സാധാരണ മനുഷ്യര്‍" ശ്രമിക്കുന്നുണ്ട്.എന്നാല്‍ ഒന്നുണ്ട്.ഈ ട്രെയിനിനെ നിയന്ത്രിക്കാന്‍  ആ സാധാരണത്വം പോര.അപകടകരമായ ആ യാത്രയുടെ കഥയില്‍ മാനി  ആയി  വന്ന "ജോണ്‍ വോയിറ്റ്" മികച്ച പ്രകടനം ആണ് നടത്തിയത്.ഒപ്പത്തിനൊപ്പം നിന്ന "ജോണ്‍ റയാന്‍" ,വാര്‍ഡന്‍  ആയും മികച്ച പ്രകടനം നടത്തി.ഒരു കാലഘട്ടത്തിലെ ചിത്രങ്ങളുടെ മുഖമുദ്ര  ആയി  മാറിയ ബി ജി എം ചിത്രത്തിന് നല്‍കിയ മൂഡ്‌ ഗംഭീരം  ആയിരുന്നു.

  അക്കിരോ കുറോസോവയുടെ തിരക്കഥയെ ആസ്പദം  ആക്കി നിര്‍മിച്ച ഈ ചിത്രം  തീര്‍ച്ചയായും കണ്ടിരിക്കണ്ട ചിത്രങ്ങളുടെ കൂടെ ഉള്‍പ്പെടുത്താവുന്ന ചിത്രം  ആണ്.


  More Movie suggestions @www.movieholicviews.blogspot.ca

Saturday, 28 May 2016

662.DIE TUR(GERMAN,2009)

662.DIE TUR(GERMAN,2009),|Thriller|Mystery|Sci-Fi|,Dir:-Anno Saul,*ing:-Mads Mikkelsen, Jessica Schwarz, Valeria Eisenbart .


      ജീവിതത്തിനു റീ-ടേക്ക് ഇല്ല എന്ന വിശ്വാസത്തിനു വിപരീതമായി ഒരു വാതിലിലൂടെ കടന്നു പോകുമ്പോള്‍ അതിനു അവസരം ഉണ്ടാവുക എന്നത് അല്‍പ്പം  അതിശയോക്തി  തന്നെ  ആയിരിക്കും.ജീവിതത്തില്‍ ഒരു പക്ഷെ സംഭവിക്കാന്‍ പാടില്ലാത്ത  നിമിഷങ്ങള്‍ ഒന്ന്  UNDO ചെയ്യാന്‍  ഉള്ള  അവസരം  ലഭിക്കുക  എന്നത് പ്രമേയം  ആയി  ചിത്രങ്ങള്‍ ധാരാളം  വന്നിട്ടുണ്ട്.എന്നാല്‍ ഒരു പക്ഷെ ആ  മാറ്റങ്ങളിലൂടെ ഒരു  വ്യക്തി അയാള്‍  ആഗ്രഹിച്ച Comfort Zone ല്‍ എത്തി ചേരുന്നു എന്ന്  വിചാരിക്കുക.ഉറപ്പായും  അയാളുടെ  വര്‍ത്തമാന കാലത്തിനും  വ്യത്യാസം  ഉണ്ടാകും.അയാളുടെ  ഇന്നത്തെ  അവസ്ഥയ്ക്ക്  കാരണം  അന്ന്  നടന്ന  ആ  മോശം  സംഭവം  ആണെന്ന്  വ്യാഖ്യാനിക്കപ്പെടുമ്പോഴും  കാലം  കാത്തു  വച്ച വിധി  അത്  പിന്തുടരുക  തന്നെ  ചെയ്യും.

   ജര്‍മന്‍  ചിത്രം  ആയ Die Tur  സംവദിക്കുന്നതും ഇത്തരം  ഒരു  ആശയം ആണ്.Parallel ആയ  മറ്റൊരു  ലോകം...അതും  അഞ്ചു  വര്ഷം  പുറകിലേക്ക്  ഉള്ളത്.ജരാനരകള്‍  ബാധിച്ച,ഒരു  പക്ഷെ  അശ്രദ്ധ  കാരണം സ്വന്തം  മകള്‍  നഷ്ടപ്പെട്ട,ഒപ്പം  തന്റെ  ജീവിതം അഴുക്കു  ചാലില്‍  വീണ ഡേവിഡ്‌ ആ വാതായനത്തിലൂടെ  കടന്നു  ചെന്നത്  അഞ്ചു  വര്‍ഷങ്ങള്‍  മുന്‍പ് ആ  ദുരന്തം  ഉണ്ടായ  ദിവസത്തിലേക്ക്  ആണ്.പെട്ടന്ന്  \അന്നത്തെ  ദിവസം  ഓര്‍ത്തെടുത്ത  ആള്‍ തനിക്കു  കഴിയുന്നത്‌  ചെയ്യുന്നു.എന്നാല്‍  ഈ  ലോകത്തിനു  ഒരു  പ്രത്യേകത  ഉണ്ട്.അതാണ്‌  നേരത്തെ  പറഞ്ഞ  സമാന്തര  ലോകം  എന്നുള്ളത്.ഈ ലോകത്തും  ഒരു  ഡേവിഡ്‌  ഉണ്ട്.ജരാനരകള്‍  ബാധിക്കാത്ത,മകള്‍  നഷ്ടപ്പെടാത,ജീവിതം  അഴുക്കു  ചാലില്‍ വീഴാത  ആര്‍ട്ടിസ്റ്റ്  ഡേവിഡ്‌.

  ഒരു  ലോകത്തില്‍  ഒരാളുടെ  ഭൂതക്കലവും  വര്‍ത്തമാന കാലവും   ഒരുമിച്ചു പോകില്ല  എന്ന്  മനസ്സിലായ ഒരാള്‍  മറ്റൊരാളെ  ഒഴിവാക്കുന്നു.ഇത് ഡേവിഡിന്റെ  മാത്രം  കഥയല്ല.സമ്മാന  അവസ്ഥയില്‍  ഉള്ള  ധാരല്ലം  ആളുകള്‍  ഇവിടെയും  ഉണ്ട്.സമാന്തര ലോകത്തില്‍ നിന്നും  വന്നു  പ്രതീകാത്മകം  ആയും തങ്ങളുടെ ഭൂതക്കാലത്തെ  നശിപ്പിക്കാന്‍  വന്നവര്‍.ഒരു  പക്ഷെ  അവരുടെ  വര്‍ത്തമാന  കാലത്തില്‍  ഉള്ളതിനേക്കാളും നല്ല  ജീവിതം  നയിക്കുന്നവര്‍.അത്ഭുതങ്ങളുടെയും  അവിശ്വസനീയതയുടെയും ഒപ്പം ഒരിക്കലെങ്കിലും ഇത്തരം  ഒരു  ലോകത്തില്‍  എത്തി ചേര്‍ന്നാല്‍  മനസ്സിനെ  എങ്ങനെ  പാകപ്പെടുത്താം  എന്നും  ചിന്ത  നല്‍കുന്ന  ചിത്രം.മേസ് മിഗല്സന്‍ എന്ന അനുഗ്രഹീത  ഡാനിഷ്  നടന്റെ മികച്ച  പ്രകടനം.സയന്‍സ് ഫിക്ഷനും നിഗൂഡതയും ഒത്തു  ചേര്‍ന്ന ഒരു  ടൈം ട്രാവല്‍  സിനിമ  എന്ന  നിലയില്‍  നിന്നും  ഈ  ചിത്രം  വൈകാരികം  ആയ  ഒരു  തലത്തില്‍  ആണ്  അവതരിപ്പിച്ചിരിക്കുന്നത്.പ്രത്യേകിച്ചും  ക്ലൈമാക്സില്‍  ഒക്കെ ആ  രീതി  കാണാവുന്നതാണ്.മികച്ച  ഒരു  സിനിമ  അനുഭവം  ആയിരുന്നു  Die Tur!


  More movie suggestions @www.movieholicviews.blogspot.ca

1995. Drop ( English, 2025)