Friday, 10 April 2015

346.HOTEL CHEVALIER & THE DARJEELING LIMITED(2007,ENGLISH)

346.HOTEL CHEVALIER & THE DARJEELING LIMITED(2007,ENGLISH),|Comedy|Adventure|,Dir:-Wes Anderson,*ing:-Owen Wilson, Adrien Brody, Jason Schwartzman.

   Wes Anderson Jason Schwartzman,Natalie Portman എന്നിവരെ വച്ച് ചെയ്ത ഷോര്‍ട്ട് ഫിലിം ആണ് Hotel Chevalier.താന്‍ ആ സമയത്ത് എഴുതിക്കൊണ്ടിരുന്ന കഥയിലെ കഥാപാത്രവും ആയി സാമ്യം തോന്നിയത് കൊണ്ട് The Darjeeling Unlimited എന്ന ചിത്രത്തിലെ സഹോദരന്മാരില്‍ ഒരാളായ ജാക്കിന്‍റെ ഇന്ത്യയിലേക്കുള്ള യാത്രയുടെ മുന്നേ നടന്ന സംഭവം ആക്കി ആ  ഷോര്‍ട്ട് ഫിലിമിനെ മാറ്റുകയായിരുന്നു.13 മിനിറ്റ് ദൈര്‍ഘ്യം ഉള്ള ആ ഷോര്‍ട്ട് ഫിലിം അങ്ങനെ The Darjeeling Unlimited ന്‍റെ ആദ്യ ഭാഗം ആയി മാറി.

  വിട്മാന്‍ സഹോദരങ്ങളായ ഫ്രാന്‍സിസ്,ജാക്ക്,പീറ്റര്‍ എന്നിവര്‍ ഒരു വര്‍ഷത്തിനു ശേഷം കണ്ടു മുട്ടുന്നു.മൂത്ത സഹോദരന്‍ ആയ ഫ്രാന്‍സിസിന്‍റെ പ്ലാന്‍ ആയിരുന്നു സഹോദരന്മാര്‍ ഒരുമിച്ചുള്ള ആ യാത്ര.സാത്വികമായ ഉണര്‍വ് സഹോദരന്മാരില്‍ ഉണ്ടാകുന്നതിനോടൊപ്പം മൂന്നു പേരും തമ്മില്‍ ഉള്ള അകലം കുറയ്ക്കാം അങ്ങനെ എന്നായിരുന്നു ഫ്രാന്‍സിസ് വിചാരിച്ചിരുന്നത്.അത് കൂടാതെ ആ യാത്രയ്ക്ക് മറ്റൊരു രഹസ്യമായ ഉദ്ദേശവും ഉണ്ടായിരുന്നു.ഇന്ത്യയില്‍ അവര്‍ യാത്ര ചെയ്തത് The Darjeeling Limited എന്ന ട്രെയിനില്‍ ആയിരുന്നു.മുതിര്‍ന്നെങ്കിലും കൊച്ചു കുട്ടികളെ പോലെ വഴക്കുണ്ടാക്കിയും മറ്റും ആണ് അവരുടെ യാത്ര നടക്കുന്നത്.മൂന്നു പേരുടെയും മാനസിക അവസ്ഥ എന്നാല്‍ വളരെയധികം വ്യത്യസ്തം ആയിരുന്നു.ഒരു ബൈക്ക് അപകടത്തില്‍ മുഖത്തിനും തലയ്ക്കും സാരമായി പരുക്കേറ്റ ഫ്രാന്‍സിസ്,തന്‍റെ മുന്‍ കാമുകിയുടെ ഫോണില്‍ വരുന്ന സന്ദേശങ്ങള്‍ അറിയാന്‍ ഉള്ള സീക്രട്ട് കോഡ് അറിയാവുന്ന ജാക്ക് ആ ഫോണ്‍ സന്ദേശങ്ങള്‍ കേള്‍ക്കുക പതിവാക്കിയിരുന്നു.പീറ്റര്‍ അയാള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കുട്ടി ജനിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത അറിഞ്ഞു അസ്വസ്ഥന്‍ ആണ്.

  എന്നാല്‍ ഇവരുടെ ഇന്ത്യയില്‍ ഉള്ള ആ യാത്ര അവരെ പരസ്പ്പരം ഒന്നിപ്പിക്കുക എന്നതിലുപരി അവരെ സ്വയം കണ്ടെത്താന്‍ ഉള്ള ശ്രമം ആയി മാറുന്നു.അവര്‍ പിന്നീടുന്ന വഴികളും അവിടത്തെ ഗ്രാമീണ ജനങ്ങളും എല്ലാം അവരുടെ സ്വഭാവ വ്യതിയാനത്തിന് കാരണം ആകുന്നു.കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും അവരുടെ യാത്ര അതീവ രസകരം ആയിരുന്നു.ട്രെയിന്‍ ക്യാബിന്‍ ജോലിക്കാരി ആയ റീത്ത,ക്ഷേത്രത്തിന്‍റെ അടുക്കല്‍ നിന്നും വാങ്ങിയ വിഷ പാമ്പ് ഒക്കെ രസകരം ആക്കി ചിത്രത്തെ മൊത്തത്തില്‍.Wes Andersen മാജിക് ഒരു ചിത്രം എന്ന നിലയില്‍ ഇതില്‍ പ്രകടം ആയിരുന്നു.ഇന്ത്യ പ്രധാന ലൊക്കേഷന്‍ ആയി വരുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍,ബില്‍ മുറേ എന്നിവര്‍ ചെറിയ വേഷങ്ങളില്‍ ഉണ്ട്.

  സിനിമ കണ്ടതിനു ശേഷം തോന്നിയ പ്രധാന സംശയം.ഒരു സാങ്കല്‍പ്പിക കഥ ആണെങ്കിലും റെയില്‍വേ സ്റ്റേഷന്‍ പോലെ ഉള്ള എയര്‍പോര്‍ട്ട് ഒക്കെ ഇന്ത്യയില്‍ ഉണ്ടോ?Wes Andersen മനപ്പൂര്‍വം ഇന്ത്യയിലെ സൌകര്യങ്ങള്‍ക്ക് നേരെ കൊടുത്ത ഒരു  കൊട്ട് ആണോ അത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

More movie suggestions @www.movieholicviews.blogspot.com


Wednesday, 8 April 2015

345.A GIRL WALKS HOME ALONE AT NIGHT(PERSIAN,2014)

345.A GIRL WALKS HOME ALONE AT NIGHT(PERSIAN,2014),|Horror|Romance|,Dir:-Ana Lily Amirpour,*ing:-Sheila Vand, Arash Marandi, Marshall Manesh

  "അന ലിലി അമിര്‍പോര്‍ " സംവിധാനം ചെയ്യാനായി തന്‍റെ ആദ്യ  ചിത്രത്തിന്  തിരഞ്ഞെടുത്തത് പേര്‍ഷ്യന്‍ ഭാഷയില്‍ ഉള്ള ഒരു വാമ്പയര്‍ കഥയാണ്.നിഗൂഡത പ്രതിഫലിക്കുന്ന കഥാപാത്രങ്ങളുടെ ഇരുണ്ട വശം അവരെ സമൂഹത്തിനു അനഭിമതര്‍ ആക്കുന്നു.ഈ സ്ഥലത്താണ് അനയുടെ വാമ്പയര്‍ കഥാപാത്രം ആയി വരുന്ന പെണ്‍ക്കുട്ടി ചിത്രത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നത്.ഏകാന്തമായ തെരുവുകളും കുറച്ചു കഥാപാത്രങ്ങളും മാത്രം.അരാഷ് എന്ന യുവാവ് തന്‍റെ സമ്പാദ്യത്തില്‍ വാങ്ങിച്ച കാര്‍ അവന്റെ പിതാവ് കാശ് കൊടുക്കാന്‍ ഉള്ളത് കൊണ്ട് സയീദ്‌ എന്ന സമൂഹത്തിലെ ഇരുണ്ട വശം സൃഷ്ടിക്കുന്ന കൂട്ടിക്കൊടുപ്പുക്കാരന്‍ തട്ടിയെടുക്കുന്നു.

   മയക്കു മരുന്നിനു അടിമപ്പെട്ട ആരാഷിന്റെ പിതാവ് സ്വന്തം സുഖം മാത്രം നോക്കുന്നു.കഥാപാത്ര സൃഷ്ടിയില്‍ ഏറ്റവും അധികം വെറുപ്പ്‌ തോന്നുന്ന ഒരു മനുഷ്യന്‍ ആണ് അയാള്‍.പണക്കാരന്റെ വീട്ടില്‍ പൂന്തോട്ടക്കാരന്‍ ആയ ആരാഷിനോട് അവിടത്തെ പെണ്‍ക്കുട്ടിക്ക് പ്രണയത്തില്‍ നിന്നും വേര്‍ത്തിരിക്കുന്ന സ്നേഹം തോന്നുന്നുണ്ട്.സ്ത്രീയുടെ ശരീരം മാത്രം ഇഷ്ടം ഉള്ള കുറച്ചു കഥാപാത്രങ്ങളും മയക്കു മരുന്നിനു അടിമപ്പെട്ട ആ മോശം നഗരത്തിലെ ആളുകളുടെ ഇടയില്‍ ഭയം ഇല്ലാതെ നമ്മുടെ ഭാഷയില്‍ "സദാചാരവാദി" എന്ന് വിളിക്കാവുന്ന ആ പെണ്‍ക്കുട്ടി തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാന്‍ നടക്കുന്നു.അതും പാതിരാത്രിയില്‍ പലരെയും ഭയപ്പെടുത്തിയും കൊല്ലപ്പെടുത്തിയും.

  ഒരു അവസരത്തില്‍ ആരാഷും ആ പെണ്‍കുട്ടിയും അടുപ്പത്തില്‍ ആകുന്നു.ഒരിക്കലും അടുക്കാന്‍ പാടില്ലാത്ത രണ്ടു ധ്രുവങ്ങള്‍  പ്രണയത്തില്‍ ആകുന്നു.ആ മോശമായ നഗരത്തില്‍ നടക്കുന്ന സംഭവങ്ങള്‍ കറുപ്പും വെളുപ്പും നിറം ചാലിച്ച സ്ക്രീനില്‍ അവതരിപ്പിക്കുന്ന അന നടത്തിയിരിക്കുന്നത് ധീരമായ ഒരു പരീക്ഷണം ആണ്.സമൂഹത്തില്‍ സ്ത്രീയോടുള്ള മനോഭാവത്തെ അന അവതരിപ്പിച്ചിരിക്കുന്നത് ഇരുട്ടില്‍ ഒറ്റയ്ക്ക് നടക്കുന്ന ആ പെണ്‍ക്കുട്ടിയുടെ പ്രതികരണങ്ങളിലൂടെ ആണ്.പേര്‍ഷ്യന്‍ ഭാഷയില്‍ ആണ് ചിത്രം എങ്കിലും അമേരിക്കയില്‍ ഷൂട്ട്‌ ചെയ്തത് കൊണ്ട് തന്നെ പേര്‍ഷ്യന്‍ സിനിമയില്‍ നിന്നും പ്രതീക്ഷിക്കവുന്നതിലും അധികം ബോള്‍ഡ് ആയ രംഗങ്ങള്‍ ഇറാനില്‍ വേരുകള്‍ ഉള്ള  ഈ സംവിധായികയ്ക്ക്‌ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചു.ഒരു പക്ഷേ ഇറാനിലെ സാമ്പ്രധായിക സംവിധാനത്തോട് ഉള്ള വെല്ലു വിളി ആകും അന മോശം നഗരം എന്നതിലൂടെ പ്രതീകാത്മകം ആയി അവതരിപ്പിച്ചത്.

More movie suggestions @www.movieholicviews.blogspot.com 

Monday, 6 April 2015

344.THE COBBLER(ENGLISH,2014)

344.THE COBBLER(ENGLISH,2014),|Fantasy|Comedy|,Dir:-Thomas McCarthy,*ing:-Adam Sandler,Dustin Hoffman.

  "Walk a ,mile in my shoes".അതെ നിങ്ങള്‍ ഒരു മൈല്‍ എന്‍റെ ഷൂ ധരിച്ചു നടക്കുക.സംഭവം ഒരാളെ കുറ്റം പറയുമ്പോള്‍ അയാള്‍ നേരിട്ട അവസ്ഥയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന idiom ആണിത്.വാചികമായ അര്‍ത്ഥത്തെക്കാളും കൂടുതല്‍ അര്‍ഥങ്ങള്‍ നല്‍കുന്ന ഒരു ലളിത സുന്ദരമായ ഈ വാചകം ജീവിതത്തില്‍ പലയിടത്തും പ്രയോഗിക്കാറുണ്ട്.എന്നാല്‍ ജീവിതത്തില്‍ വാചികമായ അര്‍ത്ഥം പ്രാവര്‍ത്തികം ആക്കാന്‍ സാധിച്ചാലോ?മാജിക്കല്‍ റിയലിസം പ്രമേയം ആയി വരുന്ന ഈ ആദം സാണ്ട്ലര്‍ സിനിമയുടെ കഥ അതാണ്‌.

  ജൂതനായ മാക്സ് ചെരുപ്പുകള്‍ ശരി ആക്കുന്ന കട നടത്തുന്നു.പ്രായമായ അമ്മയോടൊപ്പം കഴിയുന്ന മാക്സിന്റെ അച്ഛന്‍ അയാളുടെ ചെറുപ്പത്തില്‍ തന്നെ എവിടെയോ പോയതാണ്.ഏകാന്തത ആയിരുന്നു മാക്സിന്റെ ജീവിത സഹചാരി."ദി ബിഗ്‌ അമേരിക്കന്‍ ഡ്രീം " ഒന്നും ഇല്ലാത്ത നിറം മങ്ങിയ ജീവിതം.മാക്സിന്റെ കടയുടെ അപ്പുറത്താണ് ജിമ്മിയുടെ ബാര്‍ബര്‍ ഷോപ്പ്.സ്ഥിരമായി ഉപ്പിലിട്ടത്‌ കഴിക്കുന്ന ജിമ്മി ഇടയ്ക്ക് അത് മാക്സിനു കൊടുക്കാറും ഉണ്ട്.ഈ സമയത്താണ് അവരുടെ സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ ഒരു വലിയ ഗ്രൂപ്പിന് അവരുടെ താല്പ്പര്യ പ്രകാരം ഉള്ള പണികള്‍ക്കായി ഒഴിപ്പിക്കുന്നത്.വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന ആളുകള്‍ പ്രതിഷേധം നടത്തുന്നു.കാര്‍മന്‍ എന്ന യുവതി ആണ് അവര്‍ക്ക് വേണ്ടി മുന്നില്‍ നില്‍ക്കുന്നത്.അവര്‍ മാക്സിന്റെ സഹായം അഭ്യര്‍ത്ഥിക്കുന്നു.എന്നാല്‍ എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുന്ന മാക്സ് അതില്‍ ചേരുന്നില്ല.ഒരു ദിവസം മാക്സിന്റെ കടയില്‍ ലിയോണ്‍ എന്ന ഗുണ്ടാ സംഘ തലവന്‍ ഷൂ നന്നാക്കാന്‍ കൊണ്ട് വരുന്നത്.അന്ന് വൈകിട്ട് 6 മണിക്ക് മുന്‍പ് ശരി ആക്കിയില്ലെങ്കില്‍ മാക്സിനെ ഉപദ്രവിക്കും എന്നയാള്‍ ഭീഷണി മുഴക്കി.ഭയന്ന് പോയ മാക്സ് അതിന്റെ പണികള്‍ പെട്ടന്ന് ചെയ്യുന്നു.എന്നാല്‍ ഷൂ ശരി ആക്കുന്ന യന്ത്രം തകരാര്‍ വന്നതോടെ മാക്സിനു മുന്‍പുള്ള മൂന്നു തലമുറകള്‍ ഉപയോഗിച്ച യന്ത്രം ഉപയോഗിച്ച് അയാള്‍ അത് ശരി ആക്കുന്നു.ലിയോണിനെ കാത്തിരുന്ന മാക്സ് എന്നാല്‍ ആ രാത്രി രസകരമായ ഒരു രഹസ്യം കണ്ടെത്തുന്നു.എന്താണ് ആ രഹസ്യം?അതറിയാന്‍ ചിത്രം കാണുക.

ആദം സാണ്ട്ലര്‍ സിനിമകള്‍ക്കായി ഒരു കൂട്ടം പ്രേക്ഷകര്‍ ഉണ്ട്.ചെറു ചിരികള്‍ ഒക്കെ ആയി പോകുന്ന ആ ചിത്രങ്ങള്‍ ഇപ്പോള്‍ മോശം അഭിപ്രായങ്ങള്‍ ആണ് നേരിടുന്നത്.എന്നാലും സാണ്ട്ലരുടെ സിനിമകള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ എന്ന നിലയില്‍ Click,Bedtime Stories ഒക്കെ പോലെ ഉള്ള ഒരു ഫാന്റസി ചിത്രവും ആയാണ് ആദം സാണ്ട്ലര്‍ ഇത്തവണ വന്നിരിക്കുന്നത്.ഒരു പ്രാവശ്യം കാണാന്‍ മാത്രമുള്ള ചിത്രം ആണെങ്കിലും അതിന്റെ പ്രമേയം എനിക്കിഷ്ടം ആയി.കാരണം മുന്‍പ് പറഞ്ഞ രഹസ്യം അത് പോലെ ജീവിതത്തില്‍ നടന്നാല്‍ ഉള്ള കൗതുകം ഓര്‍ത്തിട്ടാണ്.

More movie suggestions @www.movieholicviews.blogspot.com

Friday, 3 April 2015

343.TAZZA-THE HIDDEN CARD(KOREAN,2014)

343.TAZZA-THE HIDDEN CARD(KOREAN,2014),|Thriller|Crime|,Dir:-Hyeong-Cheol Kang,*ing:-Seung Hyun Choi, Se-Kyung Shin, Yun-seok Kim.

   ഡേ-ഗില്‍ ഒരു സാധാരണ കുടുംബത്തില്‍ ആണ് ജനിച്ചത്‌.എങ്കിലും ചീട്ടു കളിയില്‍ അവനു ജന്മസിദ്ധമായ ഒരു കഴിവുണ്ടായിരുന്നു.നാട്ടില്‍ വച്ച് അപ്പൂപ്പനെ ആക്രമിച്ച ഗുണ്ടാ തലവനു അബദ്ധത്തില്‍ കുത്ത് ഏറ്റപ്പോള്‍ അവന്റെ അമ്മ അവനെ ഭയം കാരണം നാട് വിടാന്‍ സഹായിക്കുന്നു.അവന്‍ ചെന്നെത്തിയത് സുഹൃത്തായ റിയോലിന്റെ അടുക്കല്‍ ആയിരുന്നു.റിയോല്‍  ജോലി ചെയ്തിരുന്നത് ഒരു കാസിനോയില്‍ ആയിരുന്നു.അതിന്റെ ഉടമസ്ഥന്‍ ആയ ക്യുയോംഗിനു ഭക്ഷണം ശരി  ആക്കി കൊടുക്കുന്ന പണി ആണ് അവന്‍ ചെയ്തിരുന്നത്.ചീട്ടു കളിയ്ക്കാന്‍ അറിയാവുന്നത് കൊണ്ട് ഇടയ്ക്ക് അതിനും പോകുമായിരുന്നു.

 ഡേ-ഗില്ലിന് റിയോല്‍ അവിടെ ജോലി വാങ്ങിച്ചു കൊടുക്കുന്നു.എന്നാല്‍ മിടുക്കന്‍ ആയ ഡേ-ഗില്‍ അവിടെ സ്വന്തമായി ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നു.അവന്റെ ചീട്ടു കളിയിലെ പ്രാവീണ്യം അറിഞ്ഞ ക്യുയോംഗ് അവനെ അയാളെ ആളായി ചീട്ടു കളിക്ക് വിടുന്നു.പെട്ടന്നായിരുന്നു ഡേ-ഗില്ലിന്റെ ഉയര്‍ച്ച.റിയോല്‍ പോലും ഡേ-ഗില്ലിന്റെ കീഴ് ജീവനക്കാരന്‍ ആയി മാറി.ഇടയ്ക്കൊരു കളിയില്‍ ക്യുയോംഗിന്റെ ടീമിന് നഷ്ടം വന്നു.ആ സമയം ആണ് ഡേ-ഗില്‍ റിയോലിന്റെ ഒപ്പം ഒരു മത്സരത്തിനായി ഡോംഗ്-സിക്ക് എന്നയാളുടെ അടുക്കല്‍ പോകുന്നത്.

  അവിടെ വച്ച് അവന്‍ തന്‍റെ സ്ക്കൂള്‍ സമയത്തെ പ്രണയിനി ആയ മി-നായെ കാണുന്നു.അവള്‍ ആകെ മൊത്തം മാറിയിരിക്കുന്നു.അവള്‍ ആ കാസിനോയുടെ ഒരു ഭാഗം ആയിരുന്നു അപ്പോള്‍.പരസ്പ്പരം അവര്‍ പരിചയം ഭാവിക്കുന്നില്ല.എന്നാല്‍ ആ മത്സരം ഡേ-ഗില്‍ തോല്‍ക്കുന്നു.അവനു എല്ലാം നഷ്ടം ആകുന്നു.അതിനു ശേഷം അവന്‍ മരണത്തെ മുഖാമുഖം കാണുന്നു.ഒപ്പം പെട്ടന്നുണ്ടായ വളര്‍ച്ച അവനു സമ്മാനിച്ച പുതിയതും പഴയതും ആയ ശത്രുക്കളെയും മിത്രങ്ങളെയും.ഡേ-ഗില്ലിന്റെ അതിജീവനത്തിനു ഒരു പുത്തന്‍ കൂട്ട് കൂടി ഉണ്ടാകുന്നു.അവന്റെ ചീട്ടു കളിയിലെ പ്രാവീണ്യം മിനുക്കാന്‍ ഉള്ള ഒരു സുഹൃത്ത്‌.ഡേ-ഗില്‍ തന്‍റെ ജീവന്‍ മരണ പോരാട്ടം എങ്ങനെ നയിക്കുന്നു എന്നാണു ബാക്കി ചിത്രത്തിന്‍റെ കഥ അവതരിപ്പിക്കുന്നത്‌.


More movie suggestions @www.movieholicviews.blogspot.com

Thursday, 2 April 2015

342.THE EAST(ENGLISH,2013)

342.THE EAST(ENGLISH,2013),|Thriller|,Dir:-Zal Batmanglij,*ing:-Brit Marling, Alexander Skarsgård, Ellen Page.

  ലോകത്ത് ഏറ്റവും കൂടുതല്‍ തീവ്രവാദം നടക്കുന്നത് മതത്തിന്റെയും രാഷ്ട്രീയ അഭിപ്രായങ്ങളും കാരണം ആണ്.ചിലരുടെ മാത്രം സംക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നടക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ നിരപരാധികള്‍ ആയ ധാരാളം ആളുകളുടെ മരണത്തില്‍ കലാശിക്കുന്നു.മരണങ്ങളിലൂടെ നേട്ടം കൊയ്യുന്ന നേതാക്കള്‍ മത ഗ്രന്ഥങ്ങളുടെ പേരിലും അവര്‍ പ്രതിധാനം ചെയ്യുന്ന സംഘടനയുടെ വിശ്വാസങ്ങളെ വളച്ചു ഓടിച്ചു നടത്തുന്ന ഇത്തരം  പ്രവര്‍ത്തനങ്ങളില്‍ ജീവിതങ്ങള്‍ ഇയം പാറ്റകളെ പോലെ ഒതുങ്ങുന്നത് പല പാവങ്ങളുടെയും ആണ്.ഈ ചിത്രവും തീവ്രവാദം ആണ് ചര്‍ച്ച ചെയ്യുന്നത്.എന്നാല്‍ മേല്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തം ആയ ഒന്ന്.

  "ഹില്ലര്‍ ബ്രൂഡ്"  ഒരു രഹസ്യാന്വേഷണ ഏജന്‍സി ആണ്.അവരുടെ പ്രവര്‍ത്തനം അതീവ രഹസ്യമായാണ്.ലോകത്തില്‍ നടക്കുന്ന പല പ്രധാന സംഭവ വികാസങ്ങളിലും അവരുടെ ആളുകള്‍ ഉണ്ടാകാറുണ്ട്.അവര്‍ പ്രവര്‍ത്തിക്കുന്നത് കോടീശ്വരന്മാര്‍ക്ക് വേണ്ടി ആണ്.അവര്‍ പലരും "ഹില്ലര്‍ ബ്രൂഡ്" നല്‍കുന്ന സേവനങ്ങളെ ഉപയോഗപ്പെടുത്താറുണ്ട്.പ്രത്യേകിച്ചും അവര്‍ക്ക് എതിരെ ഉള്ള ആക്രമണങ്ങള്‍ക്ക് പ്രതിരോധം ആയിട്ട്.ജേന്‍ എന്ന യുവതി വിവാഹതിനു ശേഷം ഭര്‍ത്താവും ആയി ജീവിക്കുന്നു.അവര്‍ ഹില്ലര്‍ ബ്രൂഡ് എജന്റ്റ് ആയി നിയോഗിക്കപ്പെടുന്നു.പരിസ്ഥിതിക്ക് വേണ്ടി പോരാടുന്ന തീവ്രവാദ പ്രസ്ഥാനം ആണ് "ദി ഈസ്റ്റ്".പരിസ്ഥിതി നശിപ്പിക്കുന്ന ആളുകളുടെ മനസ്സില്‍ ഭീതി നിറയ്ക്കുന്നതാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍.അവരെ നിരീക്ഷിക്കാന്‍ ആയി അവരോടൊപ്പം ചേര്‍ന്ന് വിവരങ്ങള്‍ ചോര്‍ത്തുക എന്നതാണ് ജേനിന്റെ ദൗത്യം.ദുബായിലേക്ക് ജോലി സംബന്ധമായി പോവുകയാണ് എന്ന് ഭര്‍ത്താവിനോട് പറഞ്ഞിറങ്ങിയ ജേന്‍ "ദി ഈസ്റ്റ്" എന്ന സംഘടനയോടൊപ്പം ചേരുന്നു.പിന്നീടും ജേന്‍ കാണുന്ന അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ ആണ് ചിത്രം വികസിക്കുന്നത്.മികച്ച ഒരു ത്രില്ലര്‍ ചിത്രം ആണ് "The East".അപരിചിതമായ അനാര്‍ക്കിസ്റ്റ് സ്വഭാവം കാത്തു സൂക്ഷിക്കുന്ന ആ സംഘടന എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന് ബാക്കി ചിത്രം കാണിച്ചു തരുന്നുണ്ട്.

ഇനി ഒരു "ചെറിയ സ്പോയിലര്‍ ".ഇത് എന്റെ തോന്നല്‍ മാത്രം ആണോ എന്നറിയില്ല.

"Sound of my Voice" എന്ന 2011 ലെ ചിത്രത്തിലെ പ്രധാന ടീം ആയിരുന്നു "The East" എന്ന ഈ ത്രില്ലര്‍ സിനിമയുടെയും പുറകില്‍."Sound of my Voice" അവ്യക്തമായി ,ചില ചോദ്യങ്ങളുടെ ഉത്തരം നല്‍കാതെ ആണ് അവസാനിച്ചത്‌.എന്നാല്‍ ഈ ചിത്രം കുറച്ചും കൂടി വ്യക്തം ആണ് പല കാര്യങ്ങളിലും.ആ വ്യക്തത മനസ്സിലാകാന്‍ ചിത്രം കാണുക തന്നെ വേണം."Sound of My Voice" എന്ന ചിത്രത്തിലെ മാഗി ആരായിരുന്നു എന്നൊരു ചോദ്യം ആ ചിത്രം അവശേഷിപ്പിക്കുന്നു.അവരെ അന്വേഷിച്ചു വരുന്ന പോലീസ് ഉദ്യോഗസ്ഥ ആരാണ്.മാഗിയും കൂട്ടരും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കെല്ലാം ഉത്തരം നല്‍കാന്‍ ഒരല്‍പം ഭാവന ഉപയോഗിച്ചാല്‍ "ദി ഈസ്റ്റ് " എന്ന ചിത്രത്തിലൂടെ ലഭിക്കും.

ആദ്യ സിനിമയുടെ ടീം ഇങ്ങനെ ഒരു അവകാശ വാദം ഉന്നയിച്ചതായി അറിവില്ല.എന്നാലും അവര്‍ പറയാതെ തന്നെ "ദി ഈസ്റ്റ്" എന്ന ചിത്രത്തിലൂടെ ഈ വിവരം അവതരിപ്പിച്ചിട്ടുണ്ടാകണം.അങ്ങനെ നോക്കുമ്പോള്‍ എന്‍റെ അഭിപ്രായത്തില്‍ "Sound of My Voice" ന്‍റെ ആദ്യ ഭാഗം ആണ് "The East"


More movie suggestions @www.movieholicviews.blogspot.com

Wednesday, 1 April 2015

341.SOUND OF MY VOICE(ENGLISH,2011)

341.SOUND OF MY VOICE(ENGLISH,2011),|Mystery|Sci-Fi|,Dir:-Zal Batmanglij,*ing:-Christopher Denham, Nicole Vicius, Brit Marling

  ചില സിനിമകള്‍ അങ്ങനെയാണ്.അവ തീര്‍ന്നതിനു  ശേഷവും പ്രേക്ഷകനില്‍ കുറേ ഏറെ ചോദ്യങ്ങള്‍ അവശേഷിപ്പിക്കും.അത്തരത്തില്‍ ഒരു ചിത്രം ആണ് Sound of my Voice.പ്രത്യക്ഷത്തില്‍ വിശ്വാസവും അവിശ്വാസവും തമ്മില്‍ ഉള്ള നേര്‍ത്ത വര കൊണ്ട് കഥയെ മൂടി പിടിപ്പിക്കാന്‍ കഴിയുമെങ്കിലും ചിത്രത്തിന്‍റെ അവസാനം പ്രേക്ഷകന്‍ വിശ്വാസത്തെ ആണോ അവിശ്വാസത്തെ ആണോ തന്‍റെ കൂടെ കൂട്ടേണ്ടത്‌ എന്നുള്ള സംശയത്തില്‍ ആകും.ഈ ചിത്രത്തിന്‍റെ പിന്നീടുള്ള ഭാഗങ്ങള്‍ വരും എന്ന് കേട്ടിരുന്നു.ഒരു പക്ഷേ ആ ചിത്രങ്ങള്‍ നല്‍കുമായിരിക്കും മറുപടികള്‍.(ആ സിനിമ ഒക്കെ ഇറങ്ങിയാല്‍  മാത്രം.).അത് വരെ എന്തും വിശ്വസിക്കാന്‍ ഉള്ള സ്വാതന്ത്ര്യം പ്രേക്ഷകന് ഉണ്ട്.

   ഭാവിയില്‍ നിന്നും വന്നിരിക്കുന്നു എന്ന് അവകാശപ്പെടുന്ന മാഗി എന്ന സ്ത്രീയുടെ അനുയായികള്‍ ആകാന്‍ കുറേ ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്.രഹസ്യമായി പ്രവര്‍ത്തിക്കുന്ന ആ കള്‍ട്ടിനെ കുറിച്ച് അറിഞ്ഞപ്പോള്‍ സ്ക്കൂള്‍ അദ്ധ്യാപകന്‍ ആയ പീറ്ററും അയാളുടെ ഭാര്യയായ ലോര്‍നയും അവരുടെ തട്ടിപ്പ് പുറത്തു കൊണ്ട് വരണം എന്ന ഉദ്ദേശ്യത്തോടെ അവരുടെ കൂട്ടത്തില്‍ കയറി പറ്റുന്നു.അതിനായി ഒരു  ഡോകുമെന്ററി ഷൂട്ട്‌ ചെയ്യാന്‍ തീരുമാനിക്കുന്നു.അതിനായി കണ്ണടയില്‍ ഘടിപ്പിച്ച ക്യാമറയും ആയി അവര്‍ അവിടെ പോയി തുടങ്ങുന്നു. ചിട്ടയായ ക്രമങ്ങളും തങ്ങള്‍ എവിടെയാണ് എന്ന് അറിയിക്കാതെയും ആണ് ആളുകളെ മാഗിയുടെ അടുക്കല്‍ എത്തിച്ചിരുന്നത്.

  മാഗി അതീവ സുന്ദരി ആണ്.2054 ല്‍ ജീവിച്ചിരുന്ന അവള്‍. അവള്‍ പോലും അറിയാതെ ആണ് പഴയ ലോകത്ത് എത്തിയത് എന്ന് പറയുന്നു.പ്രത്യേക രീതിയില്‍ ഉള്ള ജീവിതം ആണ് 2054 ല്‍ എത്തുമ്പോള്‍ മനുഷ്യന് വേണ്ടത് എന്നും തന്‍റെ അനുയായികളെ അവള്‍ അതിനു പ്രാപ്തര്‍ ആക്കുക എന്നാണു അവളുടെ ഉദ്ദേശ്യം എന്നും പറയുന്നു.പീറ്റര്‍ ആദ്യം മുതല്‍ മാഗിയെ വിശ്വസിക്കുന്നില്ല എങ്കിലും മാഗിയും ആയുള്ള അയാളുടെ  ബന്ധം  മാറുന്നു.ഈ അവസരത്തില്‍ ആണ് മാഗി പീറ്റരിനോട് ഒരു ആവശ്യം ഉന്നയിച്ചത്.ചെയ്തു കൊടുക്കാന്‍ ബുദ്ധിമുട്ട് ഉള്ളത് ആണെങ്കിലും പീറ്റര്‍ അതിനു സമ്മതിക്കുന്നു.എന്നാല്‍ മാഗി ആരാണ്?അവളുടെ ആവശ്യത്തിന്റെ പിന്നിലെ ലക്‌ഷ്യം എന്താണ്?ഇതൊക്കെ ആണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.മാഗി പറയുന്നതില്‍ എന്തെങ്കിലും സത്യം ഉണ്ടോ?ചിത്രം കാണുക.

  ടൈം ട്രാവല്‍ പ്രമേയം ആയി ഉള്ള ചിത്രം ആണെന്ന് പറയാമെങ്കിലും അവ്യക്തമായ തെളിവുകള്‍ മാത്രം ആണ് ചിത്രം പ്രേക്ഷകനില്‍ അവശേഷിപ്പിക്കുന്നത് സൂചനകള്‍ ഒന്നും ഇല്ലാതെ.ഒപ്പം രഹസ്യങ്ങള്‍ അറിയുവാന്‍ ഉള്ള ശ്രമങ്ങളുടെ മുകളില്‍ ആണിയും അടിയ്ക്കുന്നുണ്ട് ഇടയ്ക്ക്.തല പുകച്ചു കാണേണ്ടി വരുന്ന ചിത്രങ്ങള്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് കാണാവുന്ന ചിത്രം ആണ് ഇത്.

More movie suggestions @www.movieholicviews.blogspot.com

340.MOBY DICK(KOREAN,2011)

340.MOBY DICK(KOREAN,2011),|Thriller|Mystery|,Dir:-In-je Park,*ing:-Jeong-min Hwang, Ku Jin, Min-hee Kim .


  കോണ്‍സ്പിരസി തിയറികള്‍ പല രീതിയില്‍ ആളുകള്‍ക്കിടയില്‍ പരക്കുന്ന ഒന്നാണ്.ഓരോ സംഭവങ്ങളുടെ പിന്നിലും ഇത്തരം തിയറികള്‍ മെനഞ്ഞെടുക്കപ്പെടുകയോ അല്ലെങ്കില്‍ ആ സംഭവത്തിന്റെ സത്യാവസ്ഥ ഇത്തരം തിയറികള്‍ മുന്നോട്ടു വയ്ക്കാറുണ്ട്.അത്തരം തിയറികള്‍ സത്യം ആണെങ്കില്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ കാണും.അവരുടെ ലക്ഷ്യങ്ങള്‍ പലതായിരിക്കും.1994 ല്‍ കൊറിയയില്‍ നടക്കുന്ന കുറച്ചു സംഭവങ്ങളും അതിനെ ഇത്തരം കോണ്‍സ്പിരസി തിയറികളിലൂടെ വിശകലനം ചെയ്യുകയും ആണ് ഈ ചിത്രം.

   "ബലം പാലം " ഒരു ദിവസം ആരോ ബോംബ്‌ വച്ച് തകര്‍ക്കുന്നു.വടക്കന്‍ കൊറിയയുടെ തീവ്രവാദ ആക്രമണം ആണെന്നുള്ള വിശ്വാസം ആണ് പലര്‍ക്കും ഉണ്ടായിരുന്നത്.ലീ ബാംഗ് വൂ പ്രശസ്തനായ ഒരു റിപ്പോര്‍ട്ടര്‍ ആണ്.അയാളെ കാണുവാന്‍ ആയി പഴയ നാട്ടുകാരന്‍ ആയ യൂന്‍ ഹ്യൂക് ആവശ്യപ്പെടുന്നു.അവര്‍ ഒരു ഹോട്ടലില്‍ വച്ച് തമ്മില്‍ കാണുന്നു.ലീ ബാംഗ് ,യൂന്‍  ഹ്യൂക് പട്ടാളത്തില്‍ ആണെന്ന് വിശ്വസിക്കുന്നു.എന്നാല്‍ അല്‍പ്പ സമയം അവന്റെ അടുത്ത് നിന്നും മാറിയ സമയം കൊണ്ട് ഹ്യൂക് അവിടെ നിന്നും കടന്നു കളയുന്നു.ലീ ബാമ്ഗിനു ഒന്നും മനസ്സിലാകുന്നില്ല.പിന്നീട് ലീ ബാംഗ് യൂന്‍ ഹ്യുക്കിനെ കാണുന്നു.അപ്പോള്‍ അവന്‍ ഒരു ബാഗില്‍ നിറയെ ഫ്ലോപ്പി ഡിസ്ക്കും കുറേ പേപ്പറുകളും നല്‍കുന്നു.കൂടെ വ്യക്തമായി ഉത്തരം കിട്ടാത്ത ഒരു രഹസ്യവും.ലീ ബാംഗ് ഹ്യൂക് പറഞ്ഞതില്‍ എന്തെങ്കിലും സത്യം ഉണ്ടോ എന്ന അന്വേഷണം തുടങ്ങുന്നു.

  കൂടെ ജോലി ചെയ്തിരുന്ന സോന്‍ ജിന്‍ കി എന്ന സീനിയര്‍ റിപ്പോര്‍ട്ടറും ഹ്യോ-ക്വാന്‍ എന്നാ പുതുമുഖ റിപ്പോര്‍ട്ടറും ആയിരുന്നു ആ ടീമില്‍ ഉണ്ടായിരുന്നത്.മൊബൈലുകളും കമ്പ്യൂട്ടറുകളും വ്യാപകം ആയി ഉപയോഗിക്കാതെ ഇരുന്ന ആ കാലത്ത് ഫ്ലോപ്പി  ഡിസ്ക്കില്‍ ഉള്ളത് എന്താണെന്ന് കണ്ടു പിടിക്കാന്‍ പാസ്വേര്‍ഡും ആവശ്യം ആയിരുന്നു.അവര്‍ തങ്ങളുടെ ശ്രമങ്ങള്‍ ആരംഭിക്കുന്നു .ഒപ്പം അവരെ പിന്തുടര്‍ന്ന് അപകടങ്ങളും.തെളിവുകള്‍ നഷ്ടപ്പെടാന്‍ തുടങ്ങി.ആരാണ് യഥാര്‍ത്ഥ ശത്രു?അതാണ്‌ ഈ കൊറിയന്‍ ത്രില്ലര്‍ ചിത്രം പിന്നെ അവതരിപ്പിക്കുന്നത്‌.

More movie suggestions @www.movieholicviews.blogspot.com

1995. Drop ( English, 2025)