1725. Retribution (English, 2023)
⭐⭐⭐/5
El desconocido യുടെ എല്ലാ റീമേക്കും,അതെല്ലാം ഇതിന്റെ റീമേക് ആണെന്ന് അറിയാതെ തന്നെ കണ്ടിട്ടുണ്ട്. ഓരോ പ്രാവശ്യവും synopsis വായിക്കും. സിനിമ കാണും. അങ്ങനെ ജർമനും, കൊറിയനും ഇപ്പോൾ ഇംഗ്ലീഷും കണ്ടു. കണ്ടത് വച്ച് പറയാമല്ലോ എല്ലാ റീമേക്കും കൊള്ളാമായിരുന്നു. കഥ തന്നെയാണ് അതിനു കാരണം.
Investment Banking മേഖലയിൽ ജോലി ചെയ്യുന്ന നായകൻ. അയാളുടെ ഒരു സാധാരണ ദിവസം അസാധാരണ ദിവസമായി മാറുകയാണ് ഒരു ഫോൺ കോളിലൂടെ. അയാൾ ഡ്രൈവ് ചെയ്യുന്ന കാറിന്റെ സീറ്റിന്റെ അടിയിൽ ഒരു ബോംബ് വച്ചിട്ടുണ്ട് എന്നും, ഫോൺ വിളിക്കുന്ന അജ്ഞാതൻ പറയുകയാണ്. അജ്ഞാതൻ പറഞ്ഞത് പോലെ കേട്ടില്ലെങ്കിൽ അയാൾ കൊല്ലപ്പെടും എന്ന് ഭീഷണിപ്പെടുത്തുന്നു. അതിനു അയാൾക്ക് സാധിക്കും എന്ന് അയാൾ പല സമയത്തും തെളിയിക്കുന്നും ഉണ്ട്.
ഈ ഒരു തീമും സിനിമയിലെ രംഗങ്ങളും എല്ലാം അത്യാവശ്യം നല്ല ത്രില്ലർ അനുഭവം തരുന്നുണ്ട്. ഇവിടെയും അത് തന്നെ ആണ് സംഭവിച്ചതും. പ്രത്യേകിച്ചും ഇത്തരം സിനിമകളിലെ എക്സ്പെർട്ട് ആയ ലിയാം നീസൻ നായകനാകുന്ന സിനിമ കൂടി ആകുമ്പോൾ ഇത്തരത്തിൽ ഉള്ള ചിത്രത്തിന് കിട്ടാവുന്ന ഒരു ത്രിൽ എലമെന്റ് കൂടി ഉണ്ട്.
തരക്കേടില്ലാത്ത ചിത്രം. കണ്ടു നോക്കാൻ താൽപ്പര്യം ഉള്ളവർക്ക് നോക്കാം.
സിനിമയുടെ ലിങ്ക് t.me/mhviews1
No comments:
Post a Comment