1722. The Fare (English, 2018)
Fantasy, Romance
വിജനമായ ഒരു സ്ഥലത്തിലൂടെ സഞ്ചരിക്കുന്ന ഒരു ടാക്സി.ഏലിയനുകളെ കുറിച്ചും മറ്റുമുള്ള പല പരിപാടികളും റേഡിയോയിലൂടെ കേൾക്കാം. അതിൽ ഒന്നും താൽപ്പര്യം ഇല്ലാതെ അയാൾ വണ്ടി മുന്നോട്ടു കൊണ്ട് പോകുന്നു.ഒരു സ്ത്രീ ആ ടാക്സി കാത്തു നിൽപ്പുണ്ടായിരുന്നു. ഡ്രൈവറും ആയി കുറച്ചു സംഭാഷണങ്ങൾ അവർ നടത്തുന്നു.അതിനു ശേഷം യാത്ര തുടങ്ങുന്നു. എന്നാൽ, ഒരു പ്രത്യേക സാഹചര്യത്തിൽ അവർ അപ്രത്യക്ഷയാകുന്നു. മീറ്റർ വീണ്ടും ഇട്ട് ഡ്രൈവർ പോകുന്നു. അതേ സ്ത്രീ തന്നെ അവിടെ നിൽക്കുന്നു. അവരുടെ യാത്ര തുടങ്ങുന്നു... അതങ്ങനെ.. വീണ്ടും.. വീണ്ടും.. വീണ്ടും..!!!
കഥ കേൾക്കുമ്പോൾ തന്നെ എന്താണ് വിഷയം എന്ന് മനസ്സിലായി കാണുമല്ലോ? അതേ ടൈം ലൂപ് തന്നെയാണ് ഇവിടെ ഉള്ളത്. പക്ഷെ സാധാരണയായി ഫ്ലാറ്റ് ആയി പറഞ്ഞ് പോകുന്ന ടൈം ലൂപ് അല്ല ഇവിടെ ഉള്ളത്. കുറച്ചു ഫിലോസഫിയും, പ്രണയവും എല്ലാം ഇട കലർന്ന, ഒരു പക്ഷെ അൽപ്പം 'Twilight Twist' ഉള്ള ഒരു ചിത്രമാണ് The Fare. സിനിമയിൽ ഒന്നോ രണ്ടോ സീനുകളിൽ മാത്രം കാണിക്കുന്ന മറ്റ് അഭിനേതാക്കൾ ഒഴികെ ഭൂരിഭാഗവും ഹാരിസ് എന്ന ക്യാബ് ഡ്രൈവറെയും പെന്നി എന്ന സ്ത്രീയെയും ആണ് ചിത്രത്തിൽ കാണാൻ സാധിക്കുക.
അവർ തമ്മിൽ ഉള്ള സംഭാഷണം ആണ് ചിത്രത്തിൽ ഭൂരിഭാഗവും.ആ സംഭാഷണങ്ങളിലൂടെ ഉരുതിരിഞ്ഞു വരുന്ന നിമിഷങ്ങളിൽ ആണ് കഥയുടെ മറ്റൊരു വശത്തിലേക്ക് പോകുന്നത്. ഫാന്റസിയും പ്രണയവും ചേർന്ന ഒരു ലോകത്തിലേക്ക്. ഇത്തരം ഒരു വിഷയത്തിലേക്കു ഈ ചിന്തകൾ കൂട്ടി ചേർത്തത് സിനിമയെ ടൈം ലൂപ് സിനിമകളിൽ നിന്നും വ്യത്യസ്തമാക്കുന്നുണ്ട്. നമ്മൾ കണ്ടു പഴകിയ ടൈം ലൂപ് അല്ല ഇവിടെ ഉള്ളതും.
താൽപ്പര്യം ഉള്ളവർ കണ്ടു നോക്കുക.നേരത്തെ പറഞ്ഞത് പോലെ സംഭാഷണങ്ങളിലൂടെ ചുരുളഴിയുന്ന കഥ ആയതു കൊണ്ട് തന്നെ ഒരു അതിവേഗ ത്രില്ലർ ഒന്നും പ്രതീക്ഷിക്കാതെ ഇരിക്കുക.
സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.
No comments:
Post a Comment