1493. Memory (English, 2022)
Action, Crime.
ബെൽജിയൻ ചിത്രമായ The Memory of a Kilker ന്റെ റീമേക്ക് ആണ് ലിയാം നീസന്റെ പുതിയ ചിത്രമായ Memory. ലിയാമിന്റെ ആരാധകരെ സംബന്ധിച്ച് അദ്ദേഹത്തിന്റെതായി അവസാനം വന്ന ചിത്രങ്ങളിൽ ഭേദപ്പെട്ട ചിത്രം എന്നു പറയാവുന്ന ഒന്ന് ആണ് Memory.
എന്നാൽ, ഒറിജിനൽ ചിത്രം വച്ചു നോക്കിയാലും സമാനമായ, ഒരു പക്ഷെ ക്ളീഷേ പ്രമേയമായ കഥ വച്ചു നോക്കിയാലും മികച്ചതെന്നു തോന്നിക്കാത്ത ഒരു സിനിമ ആയാണ് Memory അനുഭവപ്പെട്ടത്. വാടക കൊലയാളി ആയ നായകൻ തന്റെ അവസാന ജോലി ആയി ലഭിച്ചത് ഒരു 12 വയസുകാരിയെ കൊലപ്പെടുത്തുക എന്ന ജോലി ആയിരുന്നു. അതറിയാതെ ആ ജോലി ഏറ്റെടുത്ത അയാൾ അതിൽ നിന്നും പിന്മാറുകയും അത് മൂലം അയാളുടെ ശത്രുക്കളുടെ എണ്ണം കൂടുകയും ചെയ്യുന്നു.
അൽഷിമേഴ്‌സ് പതിയെ അയാളുടെ ഓർമകളെയും മറ്റും ബാധിച്ചു തുടങ്ങിയെങ്കിലും തനിക്കു ശരി എന്നു തോന്നുന്ന കാര്യം ചെയ്യാൻ അയാൾ തീരുമാനിക്കുന്നു. ഇതാണ് സിനിമയുടെ കഥ.
സിനിമയുടെ പോസിറ്റീവ്, നെഗറ്റീവ് എന്നിവയെ കുറിച്ച് തുടക്കത്തിൽ പറഞ്ഞത് പോലെ തന്നെ, ലിയാം നീസന്റെ ആരാധകർക്കു ഈ അടുത്ത സമയം അദ്ദേഹം ചെയ്ത ഭേദപ്പെട്ട ചിത്രം ആണ് Memory. എന്നാൽ മറ്റുള്ളവർക്ക് രസിക്കാൻ ഉള്ള ഒന്നും അധികം സിനിമ നൽകുന്നും ഇല്ല.
Guy Pearce ചെയ്ത പോലീസ് വേഷം തമ്മിൽ ഭേദം ആയിരുന്നു. Monica Bellucci സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തെങ്കിലും വലിയ ഇമ്പാക്ട് ഉണ്ടാക്കിയതും ഇല്ല. ലിയാം നീസന്റെ പ്രായം അനുസരിച്ചു ഉള്ള ഒരു വേഷം ആയിരുന്നെങ്കിലും ഒരു ആരാധകൻ എന്ന നിലയിൽ കുറേക്കൂടി നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു. നിക്കോളാസ് കേജ് ധാരാളം മോശം സിനിമകൾക്ക് ശേഷം തിരിച്ചു വന്നത് പോലെ ഒരെണ്ണം.അത് ക്രിട്ടിക്സിന്റെ ഇടയിൽ നല്ല അഭിപ്രായം കിട്ടുന്ന ഒന്നായാലും തരക്കേടില്ല.
Download Link : t.me/mhviews1
More movie suggestions and download link available @www.movieholicviews.blogspot.com
No comments:
Post a Comment