1484. Jhund (Hindi,2022)
Streaming on Zee5
ക്ലീഷേ എന്ന വാക്കിന് സിനിമ വിഭാഗങ്ങൾക്കിടയിൽ ഒരു പകരം വാക്ക് ഉണ്ടെങ്കിൽ അത് സ്പോർട്സ് ഡ്രാമ വിഭാഗം ആയിരിക്കും.ചുരുക്കം ചില സിനിമകൾ ഒഴികെ ഭൂരിഭാഗം സിനിമകളിലും ക്ലൈമാക്സ് പ്രേക്ഷകന് ഊഹിക്കാൻ കഴിയുന്ന ഒന്നാണ്.പക്ഷേ പ്രേക്ഷകനിൽ താൽപ്പര്യം തോന്നിപ്പിക്കാൻ ഉള്ള എന്തെങ്കിലും ആ ക്ലൈമാക്സിൽ ഉണ്ടെങ്കിൽ സിനിമ രക്ഷപ്പെടാൻ സാധ്യതയുണ്ട്.
എന്നാൽ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി വിജയ് ബർസെ നടത്തിയ സ്പോർട്സ് ഉൾപ്പെടുന്ന വിപ്ലവത്തിന് ദൃഷ്യാവിഷ്‌ക്കാരം നൽകിയപ്പോൾ മൊത്തത്തിൽ സിനിമ എന്ന നിലയിൽ നേരത്തെ പറഞ്ഞ ഒരു impact തോന്നിയില്ല. നാഗ്പൂരിലെ ചേരികളിൽ നിന്നും ഫുട്ബോൾ കളിക്കുന്ന ഏതാനും യുവാക്കളെ കണ്ടെത്തുകയും അതിലൂടെ അവരുടെ ജീവിതം മാറ്റി മറിക്കുകയും ചെയ്യുന്ന വിജയ് ആയി അമിതാബ് ബച്ചൻ ആണ് സ്ക്രീനിൽ വന്നത്.
ദളിത് - അംബേദ്കേറിയൻ movement എല്ലാം പ്രതിപാദിച്ചു പോകുന്നുണ്ടെങ്കിലും ഒരു സിനിമ എന്ന നിലയിൽ നല്ലത് പോലെ നാടകീയത അനുഭവപ്പെട്ടു. മുഖ്യ കഥാപാത്രങ്ങളിൽ ഒരാൾക്ക് ഇടയ്ക്ക് വരുന്ന പ്രണയം,മറ്റൊരു മരണം തുടങ്ങി എല്ലാം കഥാപാത്രങ്ങളിൽ തന്നെ യാതൊരു ചലനവും ഉണ്ടാക്കിയതായി കണ്ടില്ല.പ്രത്യേകിച്ചും ക്ലൈമാക്സിൽ ത്രിൽ അടിക്കാൻ വേണ്ടി ചെയ്ത എയർപോർട്ട് സീൻ ഒക്കെ സിനിമ അവതരിപ്പിച്ചതിൻ്റെ പ്രശ്നം കൊണ്ടാണോ എന്തോ ഇഷ്ടപ്പെട്ടില്ല.
സംഭവങ്ങൾ ഒക്കെ യാഥാർത്ഥ്യം ആയിരിക്കും. എന്നാൽക്കൂടിയും സിനിമാറ്റിക് പ്രസൻ്റേഷൻ അധികം impressive ആയി തോന്നിയില്ല ഇടയ്ക്കുള്ള ചെറിയ സംഭവങ്ങൾ ഒഴികെ. ഒരു ആവറേജ് സിനിമാറ്റിക് എക്സ്പീരിയൻസ് ആയി മാറി Jhund.
No comments:
Post a Comment