1469. 83 (Hindi, 2021)
Streaming on Hotstar and Netflix
ഇൻഡ്യ 1983 ലോക കപ്പ് ഫൈനൽ കളിക്കുന്ന സമയം പാകിസ്താൻ വെടി നിർത്തൽ പ്രഖ്യാപിച്ചൊ എന്ന കാര്യം അറിയില്ലെങ്കിലും ക്രിക്കറ്റിനെ സംബന്ധിച്ച സിനിമ എന്ന നിലയിൽ ഏറ്റവും പ്രിയപ്പെട്ട സ്പോർട്സ് സിനിമ ആയിരിക്കും എനിക്ക് 83. ഇൻഡ്യൻ കായിക ഭൂപടത്തിന്റെ മട്ടും ഭാവവും മാറ്റിയ ടൂരണമെന്റ് എന്ന നിലയിൽ ഇൻഡ്യൻ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച ഏറ്റവും വലിയ വിജയം ആയിരുന്നു സാധ്യതയുടെ ഒരു കണിക പോലും ഇല്ലാതിരുന്ന ഇൻഡ്യൻ ടീം കപ്പ് വിജയിച്ചത്. ഈസ്റ്റ് ആഫ്രിക്ക എന്ന തട്ടിക്കൂട്ട് ടീം ആയുള്ള മൽസരം മാത്രം അതിനു മുന്നേ നടന്ന രണ്ടു ലോക കപ്പുകളിൽ ജയിച്ച ഒരു ടീം ഇതിൽ കൂടുതൽ എന്താണ് നേടേണ്ടത്?
1996 ക്രിക്കറ്റ് ലോക കപ്പിന്റെ സമയത്ത് ആണ് 1983 ലെ ലോക കപ്പ് മൽസരം മറ്റ് മുൻ ലോക കപ്പുകളുടെ ഒപ്പം ഹൈ ലൈറ്റ്സ് ആയി കാണുന്നത്. അന്നാണ് കപിൽ ദേവിന്റെ 175 runs എടുത്ത കളിയുടെ വീഡിയോ ഒന്നും ഇല്ല എന്നു മനസ്സിലാക്കിയത്. എന്നാൽ 83 സിനിമയിലൂടെ ആ കളി അവതരിപ്പിച്ച കാര്യം ഒന്ന് മാത്രം മതി സിനിമ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നായി മാറാൻ .
ഒരു പക്ഷേ സിനിമയിലും കഥകളിലും മാത്രം കാണാവുന്ന ഫാന്റസി യഥാർഥ ജീവിതത്തിലൂടെ ഇൻഡ്യൻ ക്രിക്കറ്റ് ആരാധകർക്ക് നല്കിയത് കപിലിന്റെ ചെകുത്താന്മാർ ആയിരിക്കും. ഹോക്കി എന്ന ഒറ്റ കളിക്ക് അപ്പുറം മറ്റൊന്നും ഇല്ലാതിരുന്ന, താരതമ്യേന ദാരിദ്ര്യം ഉള്ള ബി സി സി ഐ ഇന്ന് ഒരു വൻ സാമ്പത്തിക ശക്തിയായി മാറിയതിന് തുടക്കം ഇട്ടത് ഈ ഒരു ടൂർണമെന്റ് വിജയത്തോടെ ആണ് എന്ന് തന്നെ പറയാം. ക്രിക്കറ്റിൻ്റെ ബിസിനസ് സാധ്യതകൾ കളിക്കാരുടെ താര മൂല്യം എല്ലാം കൂട്ടുന്നതിനോടൊപ്പം ക്രിക്കറ്റിന് ഇന്ത്യയിൽ അതിനു ശേഷം നേടിയ ആരാധകരുടെ എണ്ണം പോലും കൂടിയിട്ടുണ്ട്.
സിനിമയിൽ യഥാർഥ കഥാപാത്രങ്ങളുടെ സ്ക്രീനിലെ അഭിനേതാക്കൾ എല്ലാവരും നന്നായി തന്നെ അവരുടെ റോളുകൾ ചെയ്തതായി തോന്നി. കപിൽ ദേവിന്റെ ഇതിഹാസ കഥ എന്നതിന് അപ്പുറം ഒരു ടീം ആയി എങ്ങനെ വിജയിച്ചു എന്നതിലൂടെ അന്നത്തെ ടീമിന്റെ മാനസിക വ്യാപാരങ്ങൾ മികച്ച രീതിയിൽ തന്നെ 83 ൽ അവതരിപ്പിച്ചിട്ടുണ്ട്. ഓരോ ക്രിക്കറ്റ് ആരാധകനും കണ്ടിരിക്കേണ്ട ചിത്രമായി 83 തോന്നി.
സിനിമയിൽ സസ്പൻസ് element ഒന്നും ഇല്ല എന്നു പറയുന്നവരുടെ അഭിപ്രായത്തെയും മാനിക്കുന്നു. കപ്പ് ഇൻഡ്യ നേടിയത് എല്ലാവർക്കും അറിയാവുന്ന കാര്യം ആയിരുന്നല്ലോ അല്ലേ?ആ നിലയിൽ സിനിമ ട്വിസ്റ്റ് ഒന്നും ഇല്ലായിരുന്നു സിനിമയിൽ. ഓക്കെ ?
എന്തായാലും സിനിമ നന്നായി ഇഷ്ടപ്പെട്ടൂ. ഇടയ്ക്കൊക്കെ കരച്ചിലും വന്നൂ.
@mhviews rating: 4/4
No comments:
Post a Comment